പ്രണയം: ഭാഗം 4

pranayam archana

രചന: അർച്ചന

അവര് ഇതുവരെയും എണീറ്റില്ലേ കല്യാണി...(സത്യൻ.. ഇല്ല...ചേട്ടത്തി വിളിയ്ക്കാൻ പോയിട്ടുണ്ട്... ഉം...രണ്ടിനും ഇനി കുറച്ചു ദിവസം വീട്ടിൽ ഇരുന്നു റെസ്റ്റ്...പട്ടാളം ആരോടെന്നില്ലതെ പറഞ്ഞു... വൈദേഹി ചായയും ആയി...അവര് കിടക്കുന്ന റൂമിലേയ്ക്ക് പോയി... വാതിൽ മലർക്കെ തുറന്നു ഇട്ടേക്കുന്നത് കൊണ്ട് വാതിലിൽ മുട്ടേണ്ട ആവശ്യം ഇല്ലായിരുന്നു.. അക്കു......അക്കു....(വൈദേഹി ഉം.....എന്നും പറഞ്ഞു അക്കു തിരിഞ്ഞു കിടന്നു.. ടാ..എണീയക്കേടാ......എന്നും പറഞ്ഞു അക്കുവിനെ തട്ടി.. അമ്മു...എന്നും പറഞ്ഞു അവളെ തട്ടി..വിളിയ്ക്കാൻ നോക്കിയപ്പോ.. ഇവളിത് എവിടെ പോയി....ഇനി തുരന്നു വല്ലോം പോയ..... ടാ.. നിന്റൊടെ കിടന്നുറങ്ങിയ കുരിപ്പ് എന്തിയെ.....അക്കുവിനെ തട്ടി വിളിച്ചു ചോദിച്ചു... അക്കു ആണെങ്കി ഉറക്ക പ്രാന്തിൽ എണീറ്റ് കണ്ണും തിരുമി വൈദേഹിയെ ഒന്നു നോക്കി കൊണ്ട് കട്ടിലിൽ കൈ കൊണ്ട് പരതി... അമ്മു ഇല്ല...എന്നും പറഞ്ഞു അക്കു വീണ്ടും കട്ടിലിലേയ്ക്ക് വീണു... ങേ..ഇതല്ലേ ഞാൻ ചോദിച്ചത്...(വൈദേഹി അമ്മേ...ചായ.....

ഇതേവിടുന്ന ഒരു അശരീരി...എന്ന രീതിയിൽ നോക്കുമ്പോ ഒരുത്തി കട്ടിലിന്റെ ചുവട്ടിൽ നിന്നും എണീറ്റു വരുന്നു... നിയെന്താടി തറയിൽ....(വൈദേഹി അത്...രാത്രിൽ ഉറക്കത്തിൽ എപ്പോഴോ വീണതാ...പിന്നെ തറയിൽ നിന്നും എണീയക്കാനുള്ള പാട് കൊണ്ടും ഉറക്കം പോകും എന്ന് തോന്നിയത് കൊണ്ടും പിന്നെ വീണിടത്തു തന്നെ കിടന്നുറങ്ങി..അമ്മു ഒരു കോട്ടു വാ ഇട്ടുകൊണ്ട് എണീറ്റു കട്ടിലിൽ കയറി ഇരുന്നു... ആ...ഇപ്പോഴടി ഓർമ വന്നത്.. ഇന്നലെ ഉറക്കത്തിൽ എന്തോ പൊത്തനോ എന്നും പറഞ്ഞു വീഴുന്ന ഒച്ച കേട്ടാരുന്നു ഞാൻ...പക്ഷെ ഞാൻ കണ്ട സ്വപ്നത്തിൽ ഒരു ചക്ക വീഴുന്നതായിരുന്നു സീൻ...ഞാൻ കരുതി ആ സൗണ്ട് ആ ചക്ക വീണത് ആണെന്ന്...എന്നും പറഞ്ഞു അക്കു എണീറ്റിരുന്നു... രണ്ടും കണക്ക... ധാ.. ചായ..എന്നു പറഞ്ഞു വൈദേഹി ചായ രണ്ടിനും കൊടുത്തു താഴേയ്ക്ക് പോയി... ചായക്ക് ചൂട് പോരല്ലേ..ചായ കുടിച്ചോണ്ട് അമ്മു ചോദിച്ചതും.. ഉം...ആരും കേൾക്കണ്ട... മൂട്ടിൽ വെയിൽ അടിയ്ക്കുന്ന കിടന്നുറങ്ങിയിട്ടു...ചായ പച്ച വെള്ളം പോലെ ഇരിയ്ക്കുന്നു എങ്ങാനും താഴെ ഉള്ള മഹിളകൾ അറിഞ്ഞാലുണ്ടല്ലോ....

പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല...(അക്കു ആ അതും ശെരിയ...അപ്പൊ ഇതുകൊണ്ട് അഡ്ജസ്റ്റ് ആക്കാം അല്ലെ....(അമ്മു ഉം.... അവസാനം രണ്ടും ചായയും കൂടിച്ചു...കുളി അങ്ങനെ അവധി ദിവസം പതിവ് ഇല്ലാത്തത് കൊണ്ട് രണ്ടും ഫ്രഷ് ആയി താഴേയ്ക്ക് ചെന്നു... ആഹാ...വന്നല്ലോ തല്ലു കൊളളികൾ..(സത്യൻ.. അച്ഛാ.../അമ്മാവാ...(രണ്ടും.. എന്തിനാ വിളിയ്ക്കുന്നെ ...ഒള്ള കാര്യം അല്ലെ. .(പട്ടാളം.. ഹും....അമ്മേ...വിശക്കുന്നു എന്നും പറഞ്ഞു അക്കുവും അമ്മുവും നേരെ ഫുഡ് കഴിയ്ക്കാൻ ഇരുന്നു.. പല്ലു തേച്ചൊ രണ്ടും.... ഇഡലി പ്ളേറ്റിൽ വെച്ചുകൊണ്ട് വൈദേഹി ചോദിച്ചു... ഓ...പിന്നെ...ദേ.....എന്നും പറഞ്ഞു അക്കുവും അമ്മുവും വൈദേഹിയുടെ മുഖത്തേയ്ക്ക് ഊതി... ഭൂ........ ദൈവമേ എന്റെ ഭാര്യ...എന്നും പറഞ്ഞു പട്ടാളം on the spottil ഓടി വന്നു... ടി..വല്ല കുഴപ്പം ഉണ്ടോ..(പട്ടാളം... ഏയ്‌...(വൈദേഹി ചിരിച്ചു കൊണ്ട് രണ്ടിനെയും നോക്കി...

ബാക്കി രണ്ടെണ്ണം ആണെങ്കി...ചിരിയും കടിച്ചു പിടിച്ചു നിന്നു... കളിയാക്കിയത് ആണല്ലേ.... കാണിച്ചു തരാം..എന്നും പറഞ്ഞു രണ്ടും കൂടി...ദേഷ്യം മൊത്തം ഇഡലിയോടും ചമ്മന്തിയോടും വടയോടും ഞവിടി തീർത്തു..അല്ല പിന്നെ... അവസാനം ഫുഡിനോടുള്ള മൽപ്പിടിത്തം കഴിഞ്ഞതും രണ്ടും നീണ്ടു നിവന്നു ഒരു ഞെരിപിരി കൊണ്ട്....ഒരു ഏമ്പക്കം വിട്ടു.. ഒന്നു പതിയെ.. നാട്ടുകാര് കൂടി ഈ വീട്ടിലേയ്ക്ക് ഇടിച്ചു കയറും..(പട്ടാളം ആക്കി പറഞ്ഞതും...രണ്ടും പുച്ഛിച്ചു കൊണ്ട് വിരല് ആസ്വദിച്ചു നുണഞ്ഞു.... അല്ല...ഇനി രാവിലെ എന്താ മക്കളുടെ പരിപാടി..(സത്യൻ അങ്ങനെ ഒന്നും ഇല്ല അച്ഛാ..ചുമ്മ ഒന്നു നടക്കാൻ പോണം..അല്ലെടി....(അക്കു ഉം..അതേ അതേ...അമ്മുവും തലയാട്ടി... എന്നാലേ ഇനി സസ്‌പെൻഷൻ തീരുന്ന വരെ...രണ്ടും വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങി പോകരുത്... അച്ഛാ..... അമ്മാവാ.... ഉം..എന്തേ.... ഏയ്‌.....(രണ്ടും... അല്ല അഭിയെട്ടനും ചേട്ടത്തിയും.....(അമ്മു ഭാഗ്യം നേരം വെളുത്തു ഇത്രയും നേരം ആയിട്ട് ഇപ്പോഴെങ്കിലും മക്കള് തിരക്കിയല്ലോ...ഭാഗ്യം(പട്ടാളം... ഈ.......

രണ്ടും വൃത്തി ആയി ഇളിച്ചു കാണിച്ചു... അവര് രണ്ടും കോളേജിലേക്ക് പോയി..(കല്യാണി ഇത്ര നേരത്തെയോ...(അക്കു എന്തോ...പട്ടാളം കലിപ്പിൽ ചോദിച്ചതും... അല്ല. ഇതിലും നേരത്തെ പോയില്ലേ എന്നു ചോദിച്ചതാ....അമ്മു ഉം..ഉം...എന്നൊന്ന് അമർത്തി മൂളി പട്ടാളം പോയി... അങ്ങനെ ഇന്നത്തെ ദിവസം..ഗദ ഹുവ....(അമ്മു ഉം.ഇനിയുള്ള ദിവസങ്ങളും...അക്കുവും നെടുവീർപ്പിട്ടു... *** ഹരൻ നി അവിടെ എന്തെടുക്കുവാ.....സമയം ആയി...(ദേവൻ ഞാൻ വരുന്നു അച്ഛാ...... എന്നും പറഞ്ഞു ഹരൻ ഡ്രസ് നേരെ ആക്കാൻ തുടങ്ങി... നാശം..പിടിയ്ക്കാൻ..ഞാൻ അച്ഛനോട് പറഞ്ഞതാ...ഈ കൊട്ടും സ്യൂട്ടും ഒന്നും വേണ്ട..എന്ന്... ഹരൻ ആരോടെന്നില്ലതെ പറഞ്ഞു... അവസാനം റെഡി ആയി താഴേയ്ക്ക് ചെന്നു.. മകൻ..സ്റ്റെപ് ഇറങ്ങി വരുന്ന കണ്ട ദേവനും ജനനിയും ഒരു നിമിഷം അവനെ തന്നെ നോക്കി... ആദ്യമായി..ആ ഒരു കോലത്തിൽ കാണുന്നത് കൊണ്ടുള്ള സന്തോഷം രണ്ടു പേരുടെ മുഖത്തും ഉണ്ടായിരുന്നു... ആഹാ...എന്റെ മോനെ കാണാൻ ഇന്ന് നല്ല ഭംഗി ഉണ്ട് അല്ലെ ദേവേട്ട..

എന്നും പറഞ്ഞു ജനനി കണ്ണിൽ നിന്നും കരി എടുത്തു ചെവിയ്ക്ക് പിറകെ തൊട്ടു കൊടുത്തു.. എന്താ അമ്മേ ഇത്...എന്നും പറഞ്ഞു ഹരൻ കരി തുടയ്ക്കായി.ഭാവിച്ചതും... തുടയ്ക്കല്ലേ... അത് കണ്ണു തട്ടാതിരിയ്ക്കാനാണ്..(ജനനി.. അല്ല.. കഴിയ്ക്കുന്നില്ലേ... ഇല്ലെടോ...ഇപ്പൊ തന്നെ സമയം വൈകി... കഴിയ്ക്കാൻ..ഇപ്പൊ സമയം...(ദേവൻ എങ്കി..പിന്നെ കഴിച്ചാൽ മതി...ധാ...എന്നും പറഞ്ഞു..രണ്ടുപേർക്കും ഫുഡ് ടിഫിൽ ബോക്സിൽ ആക്കി കൊടുത്തു.. അ ദേവൻ അതും വാങ്ങി...മുന്നേ നടന്നു..ഹരൻ..പിറകെയും... പെട്ടന്ന് എന്തോ ഓർത്ത പോലെ ദേവൻ തിരികെ വന്നു ജനനിയുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു...ചിരിയോടെ പുറത്തേയ്ക്ക് പോയി.. ദേവൻ തിരികെ വന്നു വണ്ടിയിൽ കയറിയതും ഹരൻ അച്ഛനെ നോക്കി ചിരിച്ചു കൊണ്ട് വണ്ടി..എടുത്തു.. ദേവനും അവന്റെ ചിരിയിൽപങ്കു ചേർന്നു. കുറച്ചു നിമിഷങ്ങൾക്ക് അകം അവർ കമ്പനിയിൽ എത്തിച്ചേർന്നു... ഹരൻ വണ്ടി പാർക്ക് ചെയ്ത് ദേവനോടൊപ്പം അകത്തേയ്ക്ക് നടന്നു... ഹരൻ ആദ്യമായിട്ടായിരുന്നു അതിനുള്ളിലേയ്ക്ക് വരുന്നത്... പതിവില്ലാതെ...

ഹരനെ കൂടെ കണ്ടത് കൊണ്ടാകും എല്ലാരും അതിശയത്തോടെ അവരെ നോക്കുന്നുണ്ടായിരുന്നു... ദേവൻ നേരെ ഹരനെയും കൊണ്ട് അവരുടെക്യാബിനിലേയ്ക്ക് പ്രവേശിച്ചു... എങ്ങനെ ഉണ്ട് ഹര ഓഫീസ്...(ദേവൻ ആ..കണ്ടിട്ട്. തരക്കേഡ് ഇല്ല.ഹരൻ എങ്ങോട്ടോ നോക്കി പറഞ്ഞു... ഉം....ഇനി മുതൽ ഇതിന്റെ ഉത്തര വാദിത്തം മുഴുവൻ നി വേണം ഏൽക്കാൻ..... what........... ഞാനോ..... no വേ.... അച്ഛൻ വരാൻ പറഞ്ഞു വന്നു...അല്ലാതെ എനിയ്ക്ക് ഇതിലൊന്നും.... ഞാൻ പറയുന്നത് എന്റെ മകൻ ആണെങ്കി നി അനുസരിയ്ക്കും... ഇന്ന് ഒരു മീറ്റിങ് വിളിച്ചു കൂട്ടും ആ മീറ്റിങ്ങിൽ ഞാനിക്കാര്യം പറയും...ok ദേവൻ തറപ്പിച്ചു പറഞ്ഞു.. അച്ഛാ...ഒന്നു കൂടി..ആലോചിച്ചിട്ട്..(ഹരൻ .ഇതിൽ ആലോചിയ്ക്കാൻ ഒന്നും ഇല്ല...ഇനി മുതൽ ഈ കമ്പനി മാത്രം അല്ല... ഇതുമായി ....ബന്ധ പെട്ടതും നമ്മുടേതുമായ എല്ലാ സ്ഥാപനങ്ങളും നിന്റെ കീഴിൽ ആയിരിയ്ക്കും....ദേവൻ തറപ്പിച്ചു പറഞ്ഞതും..ഹരൻ ഒന്നു മൂളി കൊടുത്തു പിന്നെ നിനക്ക് എന്ത് ഹെൽപ്പ് വേണം എങ്കിലും എന്നോട് ചോദിയ്ക്കാം..പിന്നെ നിനക്ക് സഹായം ആയി..ഒരാളെ കൂടി തരുന്നുണ്ട്.....

നിന്റെ P A... സെറിൻ...... ദേവൻ വിളിച്ചതും.... മേ...i.... കമിൻ.....ദേവൻ പറഞ്ഞതും... മുട്ടിനു മേലിൽ നിൽക്കുന്ന പാവാടയും..ഒരു ബനിയനും ഇട്ട്...ചുണ്ടിൽ ലിപ്സ്റ്റിക്കും മുഗം നിറയെ മേക്കപ്പും പൂശിയ ഒരു പെണ്ണ് വാതിൽ കടന്നു....വന്നു... ഹരൻ ഒന്നേ നോക്കിയുള്ളു..... അവളുടെ കോലത്തിലേയ്ക്ക്...അതുകണ്ടതും അവനു എവിടന്നൊക്കെയോ കലിപ്പ് കയറി...പിന്നെ ദേവൻ ഇരിയ്ക്കുന്നത് കൊണ്ട് അവൻ തന്റെ ദേഷ്യത്തെ കടിച്ചമർത്തി... സെറിൻ....meet my son.. ഹരൻ...എന്നും പറഞ്ഞു ദേവൻ ഹരന് നേരെ കൈ നീട്ടി... സെറിൻ ഹരനെ നോക്കിയതും....അവളുടെ ഉള്ളിൽ കൂടി..എന്തോ പാഞ്ഞ ഒരു ഫീൽ... താൻ ഇത്രയും നാൾ കണ്ടതിൽ നിന്നും വ്യത്യസ്തം ആയ...പുരുഷൻ... ഹര...ഇത്..സെറിൻ.ഇനി നിന്റെ ഏത് ആവശ്യത്തിനും ഇവളുണ്ടാകും..(ദേവൻ... ദേവൻ പറഞ്ഞതും ഹരൻ അവളെ കലിപ്പിൽ ഒന്നു നോക്കി...

പക്ഷെ സെറിൻ അപ്പോഴും അവനെ ടോട്ടലി സ്കാൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു... ഹായ്...ഹര....സെറിൻ അവന് നേരെ കൈ നീട്ടി.... ഇവിടെ md യെ...name ആണോ..വിളിയ്ക്കുന്നത്...ഹരൻ കലിപ്പിൽ ചോദിച്ചതും.. sorry sir എന്നും പറഞ്ഞു. സെറിൻ നീട്ടിയ കൈ പിൻവലിച്ചു....ദേവനെ നോക്കി.. ok... you ഗോ.....ദേവൻ പറഞ്ഞതും സെറിൻ അപ്പോതന്നെ പുറത്തേയ്ക്ക് പോയി..പോകുന്ന പോക്കിൽ ഹരനെ തിരിഞ്ഞു നോക്കാനും സെറിൻ മറന്നില്ല..അവന്റെ ചുവന്ന കണ്ണുകൾ തന്നെ കൊത്തി വലിയ്ക്കുന്ന പോലെ സെറിൻ സങ്കൽപ്പിച്ചു....ചിരിച്ചു കൊണ്ട് അവൾ അവിടുന്നു തന്റെ ക്യാബിനിലേയ്ക്ക് ചെന്നു.... അപ്പൊ തന്നെ...അവിടെ വർക്കുചെയ്യുന്ന വർഷ അവളുടെ അടുത്തേയ്ക്ക് ചെന്നു... എന്താ മോളെ... ഒരു ചിരി.... നമ്മടെ എംഡിയുടെ മകൻ എങ്ങനെ....(വർഷ he is hot.... അവന്റെ ആ രൂപം നോട്ടം...എല്ലാം...എല്ലാം എന്നെ വല്ലാതെ മത്തു പിടിപ്പിയ്ക്കുന്നു..സെറിൻ കസേരയിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും ആടി കൊണ്ട് പറഞ്ഞു... ഉം..ഉം...നിന്റെ ആട്ടം എനിയ്ക്ക് എങ്ങോട്ട് ആണ് എന്ന് മനസിലാവുന്നുണ്ട്..

പക്ഷെ..നിന്റെ നോട്ടമോ...idiyakalo ഒന്നും അങ്ങോട്ടു ഇറക്കണ്ട... എൽക്കില്ല.. വർഷ ചിരിയോടെ പറഞ്ഞു.. ആരു പറഞ്ഞു... ഞാൻ ഏത് പുരുഷനെ മോഹിച്ചിട്ടുണ്ട് എങ്കിലും..അവനെ ഞാൻ എന്റേത് ആക്കിയിട്ടും ഉണ്ട്..അതുപോലെ ഇവനെയും ഞാൻ എന്റേത്...ആക്കും..കാണുന്നത് ഇപ്പോഴാണ് എങ്കിലും ഒരുപാട് കേട്ടിട്ടുണ്ട്..ആളെ പറ്റി... പിന്നെ ഇവരുടെ കമ്പനിയെപ്പറ്റിയും...ഒക്കെ...പിന്നെ അവനെ എന്റേതാക്കി മാറ്റിയാൽ ഇപ്പോൾ എനിയ്ക്കുള്ള സ്ഥാനത്തേക്കാൾ വലുത് ആയിരിയ്ക്കും ...പിന്നെ എനിയ്ക്കുള്ള സ്ഥാനം... ഉം..അത് നിനക്ക് തോന്നുന്നതാ..മോളെ... ഇത്രയും നാളും നി കണ്ട....ആണുങ്ങളെ പോലെ അല്ല.....ആരെയും പേടി ഇല്ലാത്ത ജന്മം...ആണ് ഇപ്പൊ തന്നെ പലരും പറഞ്ഞു ഞാൻ അറിഞ്ഞത് ആണ്...ദേഷ്യം കയറിയാൽ മുന്നിലുള്ളത് എന്താണെന്നോ..ഏത് സ്ഥാനത്ത് ആണെന്നോ..ചിന്തിയ്ക്കില്ല...തീർക്കും...

എന്നാ പറഞ്ഞു കേട്ടത്...(വർഷ ഹും..ഇതിനേക്കാൾ..വലുത് കണ്ടതാ...പിന്നെയാ... ഇത്...നി നോക്കിയ്ക്കോ..കൂടിയാൽ ഒരുമാസം....ഞാൻ അവനെ എന്റെ വഴിയ്ക്ക് കൊണ്ട് വരും...പെണ്ണിൽ വീഴാത്ത ആരാ ഉള്ളത്..മോളെ...വർഷയെ നോക്കി ചിരിച്ചു കൊണ്ട് സെറിൻ പറഞ്ഞു എനിയ്ക്ക് ഒന്നും അറില്ലേ..നി...എന്നെ വിട്ടേര്... എന്നും പറഞ്ഞു..വർഷ അവിടം വിട്ടു പോയി... സെറിൻ ഹരനെ എങ്ങനെ തന്റേത് ആക്കി മാറ്റാം എന്നും ചിന്തിച്ചു ഇരുന്നു.... *** ഹര..നി എന്തിനാ ആ കുട്ടി വന്നപ്പോ അങ്ങനെ പറഞ്ഞത്...(ദേവൻ ദേഷ്യ പ്പെട്ടു. ആ..എനിയ്ക്ക് അപ്പൊ അങ്ങനെയാ തോന്നിയത്...എനിയ്ക്ക് അവളുടെ വേഷവും കോലവും ഒന്നും പിടിയ്ക്കുന്നില്ല...ഒരുമാതിരി...ഹരൻ വീണ്ടും ദേഷ്യത്തിൽ തന്റെ മുഷ്ടി ചുരുട്ടി.. അതൊക്കെ ഈ കമ്പനിയുടെ ഡ്രസിങ്..രീതി..(ദേവൻ എന്ത് രീതി.... ഇവിടെ വർക്ക് ചെയ്യുന്നവരെ ഞാൻ ശ്രെദ്ധിച്ചിരുന്നു...അവരാരും..ഇത്രയും...(ഹരൻ ഹരൻ അതൊക്കെ ഒരാളുടെ പേഴ്‌സണൽ കാര്യങ്ങൾ അല്ലെ..ഹര..(ദേവൻ അപ്പൊ എന്റെ അഭിപ്രായങ്ങളും എന്റെ വ്യക്തി പരമായ കാര്യങ്ങൾ...ആണ്....

(ഹരൻ ഓഹ്...ഞാൻ ഒന്നും പറയുന്നില്ല.. നി നിന്റെ ഇഷ്ടം പോലെ..ചെയ്... നി എന്തു ചെയ്താലും..അത് നമ്മുടെ കമ്പനിയെ മോശം ആയി ബാദിയ്ക്കാൻ പാടില്ല...കാരണം അത് നിന്റെ അച്ചനായ എന്നെയാണ് കൂടുതൽ ബാദിയ്ക്കുന്നത്... ഉം...(ഹരൻ ഒന്നു മൂളി കുറച്ചു കഴിഞ്ഞതും ദേവൻ...ഒരു മീറ്റിങ് വിളിച്ചു കൂട്ടി... ഹരനെ ന്യൂ M D ആയി..നിയമിച്ചു.. അങ്ങനെ നമ്മടെ ഹരൻ പുതിയ പദവി ഏറ്റെടുത്തു... ഞാൻ ഇവിടെ .....എനിയ്ക്കാണെങ്കി തല പ്രാന്ത് പിടിയ്ക്കുന്നു...അച്ഛനെ ഓർത്താ...ഹരൻ...റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... പെട്ടന്ന്.... sir.. മേ....I ya....(ഹരൻ നോക്കുമ്പോ സെറിൻ ഡോർ തുറന്നു... എന്താ...(ഹരൻ sir... ദേവൻ sir പുതിയ പ്രോജക്ടിന്റെ ഫയൽ സാറിനെ ഏല്പിയ്ക്കാൻ പറഞ്ഞു..സെറിൻ ചെറിയ വശ്യ മായ ചിരിയോടെ പറഞ്ഞു.. ആ....ഇവിടെ വെച്ചെക്ക്... ഹരൻ പറഞ്ഞതും... sir..

പെട്ടന്ന് നോക്കിയിട്ട് റിപ്പോർട്ട് കൊണ്ട് ചെല്ലാൻ...പറഞ്ഞു.. ഉം..എന്നും പറഞ്ഞു..ഹരൻ ആ ഫയൽ എടുത്തു ചെക്ക് ചെയ്യാൻ തുടങ്ങി... ഇടയ്ക്ക്... സെലിനെയും ഒന്നു നോക്കി... പെണ്ണാണെങ്കി...ഹരൻ നോക്കുന്ന കണ്ട്.. കൂടുതൽ ആയി..ടേബിളിൽ ചാരി..നിന്നു കൊണ്ട്..ആ ഫയലിൽ എന്തോ...ചൂണ്ടിക്കാട്ടികൊടുക്കുന്ന പോലെനിന്നു... ഹരന് ഒന്നതെ അവളെ ഇഷ്ടപ്പെട്ടില്ല..അതിന്റെ കൂടെ ഇതും.... you.. ഗോ.... ഞാൻ അച്ഛനെ എൽപ്പിച്ചോളാം....ഹരൻ... sir.. അത്... get.. out..... ബ്ലഡി...ഹരൻ....അലറി... പെട്ടന്ന് കണ്ട ഭാവത്തിൽ സെറിൻ ഞെട്ടി പിന്നോട്ട് മാറി..ഒരു സോറിയും പറഞ്ഞു അവിടം വിട്ടു പുറത്തേയ്ക്ക് പോയി..ആരും കണ്ടില്ല എന്നു ഉറപ്പായതും....അവൾ..മുഗത്തു പറ്റിയ വിയർപ്പ്...ഒപ്പി ഹരൻ ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞടിച്ചു... ദേഷ്യം കണ്ട്രോൾ ചെയ്തു കൊണ്ട് ഫയൽ നോക്കാൻ..തുടങ്ങി... അവസാനം എല്ലാം നോക്കി റെഡി ആക്കി..ഹരൻ തന്നെ അത് ദേവനെ ഏൽപ്പിച്ചു...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story