പ്രണയം: ഭാഗം 40

pranayam archana

രചന: അർച്ചന

 എന്താടാ...അളിയാ പറ്റിയെ.... നേരത്തെ അടികൊണ്ടവന്മാർ ആടി ആടി ചെല്ലുന്ന കണ്ട അവരുടെ കൂടെ വന്നിരുന്ന ഒരുത്തൻ ചോദിച്ചു... എന്നെ ചിലവള് മാർ തല്ലി.....(അതിലൊരുവൻ പറഞ്ഞു.. എന്നിട്ട്...നിയൊക്കെ ആ പന്ന മോളുമാരുടെ തല്ലും കൊണ്ട് ഇങ്ങു പൊന്നോ....ആണിന്റെ വില കളയാൻ...(അവരിൽ ഒരുത്തൻ പറഞ്ഞു അവളുമാരൊന്നും ഈ സ്ഥലം വിട്ടു പോകാൻ വഴി ഇല്ല....നി വാടാ...അടികൊണ്ട...അവന്മാരെയും വിളിച്ചു...കൂടെ ഉള്ളവൻ മാർ മുന്നോട്ടു നടക്കാൻ തുടങ്ങിയതും.... ഹലോ...ചേട്ടൻ മാരേ...അവരെ തപ്പി നടക്കേണ്ട...അവര് ഞങ്ങളുടെ കൂടെ വന്നതാ....ഉണ്ണി...പറഞ്ഞതും... കൂടെ ഉള്ളവർ അടികൊണ്ടവരെ ഒന്നു നോക്കി... അവർ അതേ എന്നു തലയാട്ടി.. ഓഹോ...അപ്പൊ അവള് മാര് തന്നത് വാങ്ങാൻ വന്നവർ ആണല്ലേ...(വിവേക്.. പാവം...(ബെന്നി... അപ്പൊ എങ്ങനെയാ കാര്യങ്ങൾ...അപ്പൊ തുടങ്ങുവല്ലേ...(ജൈസൻ.. നിങ്ങള് ഇത്രയും ആഗ്രഹിയ്ക്കുന്ന സ്ഥിതിയ്ക്ക് അത് അങ് തുടങ്ങിയേക്കാം....അല്ലെ കിരൺ...അക്കു പറഞ്ഞതും...കിരനും ശെരി എന്ന രീതിയിൽ അവന്മാരെ നോക്കി...

അടികൊണ്ട...രണ്ടെണ്ണം...രണ്ടടി പിറകിലേക്ക് മാറി...വീണ്ടും കൊള്ളാൻ വയ്യ അതുതന്നെ... എന്തയാലും നിങ്ങളായിട്ടു ചോദിച്ചു വന്ന സ്ഥിതിയ്ക്ക് തുടങ്ങിയേക്കാം എന്നും പറഞ്ഞു...ജയ്സൻ അവന്റെ ഓവർ കോട് അങ് മാറ്റി...ഇട്ടു....അവന്റെ ബോഡിയിലെ മസിലും മസിലിലെ ഞരമ്പുകളും തെളിഞ്ഞു കണ്ടു... കൂടെ ഉള്ളവർ അവനെ ഒന്നു നോക്കി...ഹരനെയും ഗ്യാങിനെയും പുച്ഛത്തോടെ ഒന്നു നോക്കി... അവള് മാരേ കൊണ്ടു വരാഞ്ഞത് നന്നായി...ഇല്ലേൽ..ബോഡി ഷോ കണ്ടു ..ആ സദനങ്ങൾ തന്നെ ഇവൻ മാരേ വായി നോക്കി നിന്നേനെ...അക്കു രഹസ്യം പോലെ ബാക്കി 3എണ്ണത്തിനോടും പറഞ്ഞു...അവരും അത് ശെരി വെച്ചു.... അപ്പൊ...എങ്ങനെ..തുടങ്ങുവല്ലേ...ജയ്സൻ കൈ മുറുക്കി പറഞ്ഞതും... ഓ..തുടങ്ങിയേക്കാം എന്നും പറഞ്ഞു ഹരൻ അവന്റെ നെഞ്ചു നോക്കി തന്നെ തൊഴിച്ചു... അപ്പൊ തന്നെ അവൻ പിറകോട്ട്...മറിഞ്ഞു..അവിടെ ഇരുന്ന് ബൈക്ക് ഉൾപ്പെടെ മറിഞ്ഞു വീണു... ഇതു നീയൊക്കെ ചോദിച്ചു വാങ്ങിയത..

(ഹരൻ ഞങ്ങൾക്ക് വേണ്ടത് വേറെ രണ്ടെണ്ണത്തിനെ ആയിരുന്നു..പക്ഷെ...അത് തികയില്ല..അപ്പോ നിങ്ങളായിട്ടു വന്നു കയറി...ഇനി...കൊണ്ട് കൊണ്ട് പോവാം...കിരൺ പറഞ്ഞതും...വിവേക് അവനു നേരെ കയ്യോങ്ങിയതും...കിരൺ ആ കൈ പിടിച്ചു തിരിച്ചു മൂക്ക് നോക്കി തന്നെ കൊടുത്തു.. പിന്നെ അവിടെ പോടി പൂരം ആയിരുന്നു... അക്കുവും ഉണ്ണിയും കൂടെ ബാക്കി നിന്നതിനെയും എടുത്തിട്ടു അലക്കി.. നേരത്തെ അടി കിട്ടിയവർ അടി തുടങ്ങിയപ്പോഴേ വലിഞ്ഞു... കുറച്ചു നേരത്തെ കലാ പരിപാടിയ്ക്ക് ശേഷം..അവന്മാരെ അവരുടെ വണ്ടിയിൽ തന്നെ ചാരി വെച്ചു... അപ്പൊ..പോട്ടെ..ഹരൻ അവന്മാരുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞതും..3ഉം ഒരേ പോലെ തലയാട്ടി.... പിന്നെ ഞങ്ങൾ ഇപ്പൊ ഇതു തന്നത്...ഞങ്ങടെ പെണ്ണുങ്ങൾക്ക് ഇട്ടു വെച്ചാൽ..അത് തിരികെ. കൊടുകഞ്ഞാൽ ഞങ്ങൾക്ക് വല്ലാത്ത എന്തോ...ആണ്...അതാ...എന്നും പറഞ്ഞു..ഹരനും ബാക്കി യുള്ളവരും...പോയി... ഇവരിത് എവിടെ പോയതാ...കൊറേ നേരം ആയല്ലോ...അമ്മു വണ്ടിയിൽ കയ്യൂന്നി അവര് പോയ വഴിയേ നോക്കി പറഞ്ഞു..

ഇവര് സാദനം ഉണ്ടാക്കി കൊടുക്കാൻ പോയത് ആണോ....(നിള അതിനു അവര് ഫുഡ് കഴിച്ചതിന്റെ ബിൽ കൊടുത്തല്ലോ..പിന്നെ എന്താ...(കൃതി.. ആ...(വർഷ... അവര്...ഓരോന്ന് പറഞ്ഞു ഇരുന്നതും.. ഹരനും കൂട്ടരും അങ്ങോട്ടു ചെന്നു.. ദേ വരുന്നെടി സാദനം കൊടുക്കാൻ പോയവർ...(കൃതി.. നിങ്ങളിത് എവിടെ പോയതാ..മനുഷ്യ...(അമ്മു ശെടാ...ഞങ്ങൾ പറഞ്ഞില്ലേ...മറന്നു വെച്ച കാര്യം...അതിനു പോയതാ...(ഹരൻ മറന്ന് വെച്ചത് കുഴിച്ചെടുക്കുവരുന്നോ...അവിടെ...(അമ്മു ആ..കുറച്ചു കുഴിച്ചെടുക്കുന്ന പണി ഉണ്ടായിരുന്നു..അല്ലേടെ.. ബാക്കിയുള്ളവരെ നോക്കി ഹരൻ പറഞ്ഞതും അവരും അത് ശെരി വെച്ചു... പോവാം..ഇനിയും നിന്നാൽ..(കിരൺ അത് പറഞ്ഞതും..പുരുഷ കേസരികൾ അപ്പൊ തന്നെ വണ്ടി എടുത്തു... തരുണീമണികൾ പരസ്പരം ഒന്നു നോക്കി....സംശയത്തോടെ...അവരുടെ പിറകിൽ കയറി.... പോണ പൊക്കിലും ആരും ഒന്നും മിണ്ടിയില്ല.... പെട്ടന്ന്....അവരുടെ യാത്രയ്ക്ക് കൂട്ടെന്ന പോലെ...ഇടിച്ചു കുത്തി മഴ പെയ്യാൻ തുടങ്ങി...കൂടെ കാറ്റും... അതേ...നല്ല മഴ യുണ്ട്..

ഇതേ പോലെ പോയാൽ... ഇപ്പൊ തന്നെ കുളിച്ചു...കൂടെ നല്ല തണുപ്പും...അമ്മു ഹരനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.... ബാക്കിയുള്ള മുതലുകൾക്കും ഇതു തന്നെ അവസ്ഥ.... വർഷ ആണെങ്കി..വാശി ഒക്കെ വിട്ടു കൊച്ചി പിടിച്ചു ഉണ്ണിയെ കെട്ടി പിടിച്ചു ഇരിപ്പുണ്ട്... കിച്ചുവും കൃതിയെ ഒന്നും പറഞ്ഞില്ല...അവസ്ഥ അതാണെ... പക്ഷെ..എവിടെങ്കിലും കയറി നിന്നാൽ...വീടെത്തുമ്പോൾ...അതായിരുന്നു..4ന്റെയും ചിന്ത... അവസാനം...വേറെ നിവർത്തിയില്ലാതെ...എവിടെയെങ്കിലും കയറി നിൽക്കാം എന്ന ഉദ്ദേശത്തോടെ മുന്നോട്ട് പോയതും... അളിയാ...പോലീസ്.....(അക്കു സർ...ഇനി എന്ത് ചെയ്യും...(ഉണ്ണി.. ആകെ പെട്ടു...(കിരൺ പെൻപടകൾക്കും അതേ അവസ്‌ഥ തന്നെ...ഏറ്റവും കൂടുതൽ പ്രശ്നം...ബാക്കി 3നും ആയിരുന്നു... എന്തു ചെയ്യും..ഈ കോലത്തിൽ ഇവള് മാരുടെ കൂടെ....(കിരൺ ഹരനെ നോക്കി പറഞ്ഞതും... വിഷമിയ്ക്കാതെ...എന്നും പറഞ്ഞു...ഹരൻ ഫോൺ എടുത്തു അമ്മുവിനെ ഏൽപ്പിച്ചു..അവന്റെ അച്ഛനെ വിളിച്ചു കാര്യം പറയാൻ പറഞ്ഞു....കൂടെ ഫോണ് ഓഫാക്കാതെ വെയ്ക്കാനും....

എന്നും പറഞ്ഞു ഹരൻ വണ്ടി..എടുത്തു...പിറകെ ബാക്കിയുള്ളവരും... ആ...നിർത്ത് നിർത്ത്.....പോലീസുകാരൻ കുറുകെ കൈ കാട്ടി.... എവിടെ പോയി വരുവാട..4ഉം കൂടെ...എന്നും പറഞ്ഞു...അയാൾ പിറകിൽ ഇരുന്നവരെ...അടി മുടി ഒന്നു നോക്കി... ഞങ്ങൾ ഒരു night ഡ്രൈവിന് ഇറങ്ങിയത് ആണ്..(.ഹരൻ... night.. ഡ്രൈവോ... അതോ നെറ്റ് ഷോയോ...അയാൾ..വശ്യമായ ചിരിയോടെ ചോദിച്ചതും...4നും പെരുത്തു കയറി...അവര്...കലിപ്പ് നിയന്ത്രിച്ചു..ഇരുന്നു...ഇല്ലേൽ കൂടെ വന്നവർക്ക് പ്രശ്നം ആവും.. ഉം..4ഉം...ശകടത്തിൽ നിന്നുംഇറങ്ങിയാട്ടെ കൂടെ ഉള്ളവരും....sir... അവിടെ ഉണ്ട്...വണ്ടി കിടക്കുന്ന സ്ഥലം കാട്ടി പറഞ്ഞതും...4ഉം വണ്ടി ഓഫ് ചെയ്തു കൂടെ വന്നവരെയും കൂട്ടി... അയാൾ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് നടന്നു..അപ്പോഴേയ്ക്കും മഴയ്ക്ക് കുറച്ചു ശമനം വന്നിരുന്നു... പിറകെ വന്ന പോലീസു കാരൻ അമ്മുവിനെയും കൃതിയെയും വർഷയെയും നിളയെയും ഒക്കെ അപാദ ചൂഡം നോക്കുന്നുണ്ടായിരുന്നു... ഏറ്റവും പ്രശ്നം നിളയുടെയും വർഷയുടെയും കോലം ആയിരുന്നു...

രണ്ടും ടോപ്പും ലെഗിലും മോഡൽ ആയത് കാരണം...അവ...അവരുടെ ദേഹത്ത് ഒട്ടി കിടപ്പുണ്ടായിരുന്നു....ഇതറിഞ്ഞ...ഉണ്ണിയും അക്കുവും അവരുടെ ജാക്കറ്റ് ഊരി അവർക്ക് ഇട്ടു കൊടുത്തു അവരെ മറച്ചു പിടിച്ചു കൊണ്ട് നടന്നു..കൂടെ..ഹരനും കിച്ചുവും അവരുടെ പെണ്ണുങ്ങളെയും അവരുടെ സൈഡിൽ ആക്കി നടന്നു... മെയിൻ പോലീസ് കാരന്റെ അടുത്തു എത്തിയതും... സർ...4 എണ്ണത്തിനെ കിട്ടിയിട്ടുണ്ട്..കൂടെ കിളിന്ത് പെണ്പിള്ളേരും....അയാൾ പറഞ്ഞതും...si തിരിഞ്ഞു നോക്കി....അയാളുടെ...വായിൽ ഉണ്ടായിരുന്ന മുറുക്കാൻ റോഡിൽ തുപ്പി കൊണ്ട്...8 എണ്ണത്തിനെയും ഒന്നു നോക്കി... എവിടെ പോയിട്ടു വരുവാടാ..ഈ പീസുകളെയും കൊണ്ട്....അയാൾ...ദുഷിപ്പോടെ പറഞ്ഞതും...

ഹരനും കിച്ചുവിനും ഉണ്ണിയ്ക്കും അക്കുവിനും ഒരേപോലെ കലിപ്പ് വന്നു...കൂടെ ഉള്ള പെൻപടകളുടെ അവസ്ഥയും മറിച്ചല്ലയിരുന്നു... ചോദിച്ചത് കേട്ടില്ലെടാ...എവിടെ പോയിട്ടു വരുവാണെന്നു...ഹോട്ടലോ...അതോ...(si സൂക്ഷിച്ചു സംസാരിയ്ക്കണം...ഇല്ലെങ്കിൽ...(ഹരൻ si യ്ക്ക് നേരെ കൈ ചൂണ്ടിയതും.. നി...പൊലീസിന് നേരെ കൈ ഓങ്ങുന്നോടാ....@##$% എന്നും പറഞ്ഞു ഹരനെ തല്ലാൻ കൈ ഓങ്ങിയതും...കിച്ചു ആ കയ്യിൽ കയറി പിടിച്ചതും ഒത്തായിരുന്നു..... ഹരൻ അയാളെ ഒന്നു പുച്ഛത്തോടെ നോക്കി... നി..ഒരു പൊലീസുകാരന്റെ കയ്യിൽ പിടിയ്ക്കാനും മാത്രം ആയോ... ടാ... pc... എല്ലാത്തിനെയും പിടിച്ചു വണ്ടിയിൽ കയറ്റു...സാറന്മാരേ കൊറച്ചു നിയമം പടിപ്പിയ്ക്കാൻ..ഉണ്ട്.... കൂടെ ഇവന്മാരുടെ ശകടവും കൂടി പൊക്കിയ്ക്കോ...എന്നു si പറഞ്ഞതും കൂടെ നിന്ന പൊലീസുകാർ...അവരെ എല്ലാരേയും പിടിച്ചു വണ്ടിയിൽ കയറ്റിയതും ഒത്തായിരുന്നു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story