പ്രണയം: ഭാഗം 41

pranayam archana

രചന: അർച്ചന

 കുറച്ചു നേരം കഴിഞ്ഞതും പോലീസ് ജീപ്പ്പ്പോലീസ് സ്റ്റേഷനിൽ വന്നു നിന്നു... irakkikond വാടാ...അതുങ്ങളെ...എന്നും പറഞ്ഞു..വായിൽ ബാക്കി കിടന്ന മുറുക്കാൻറെ അവശിഷ്ടം പുറത്തേയ്ക്ക് തുപ്പി...പിറകിൽ ഇരിയ്ക്കുന്ന വരെ ഒന്നു നോക്കി അകത്തേയ്ക്ക് നടന്നു.. ആ...ആ...ഇറങ്..എല്ലാ എണ്ണവും...എന്നും പറഞ്ഞു...കൂടെ ഉള്ള പോലീസ് കാരൻ വാതിൽ തുറന്നു.. വാതിൽ തുറന്നതും ഓരോരുത്തർ ആയി പുറത്തേയ്ക്ക് ഇറങ്ങി... കൂടെയുള്ള പോലീസ് കാരന്റെ നിർദ്ദേശം അനുസരിച്ചു..എല്ലാരും അകത്തേയ്ക്ക് ചെന്നു.. ഹരനും കൂടെയുള്ളവരും..അകത്തേയ്ക്ക് കയറിയതും...കണ്ടു കാലിൻ മേൽ കാൽ കയറ്റി വെച്ചു ഇരിയ്ക്കുന്ന si യെ.... ആഹാ..വന്നല്ലോ.... ആ ഇനി എല്ലാരും അങ്ങോട്ടു നിരന്നു നിന്നെ..ഞാൻ ശെരിയ്ക്ക് ഒന്നു കാണട്ടെ.....അയാൾ പറഞ്ഞതും...ഹരനും ഉണ്ണിയും കിരനും അക്കുവും...നിരന്നു നിന്നു..അവരോട് ചേർന്നു...അവരുടെ ജോഡിയും... ഹാ..ഇനി പറ...4ഉം കൂടി ഈ പെണ്പിള്ളേരെ കൂട്ടി ഈ നട്ട പാതിരാത്രി ഏത് പരിപാടിയ്ക്കാ പോയത്...

.(si സൂക്ഷിച്ചു സംസാരിയാക്കണം.... ദേ താൻ ഇട്ടേക്കുന്ന കാക്കിയെ മാനിച്ചാ....അല്ലേൽ..എടുത്തിട്ടു പെരുമാറിയേനെ...(ഹരൻ മുഷ്ടി ചുരുട്ടി പറഞ്ഞു... പ്..ഭാ...........കണ്ട പെണ്ണുങ്ങളെയും കൂട്ടി...കണ്ട പരിപാടിയ്ക്ക് പോയിട്ടു...ഇപ്പോ ഞങ്ങൾ പറയുന്നത് ആണോ....കുറ്റം... pc... ദേ അവന്റെ കൂടെ ചേർന്നു നിൽക്കുന്ന മുതലിനെ ഇങ്ങോട്ടു ഒന്നു മാറ്റി നിർത്തിയ്ക്കെ...അവൻ എന്തോ ചെയ്യും എന്ന് നോക്കട്ടെ....si പറഞ്ഞതും.... sir.. ലേഡി കോണ്സ്റ്റബിൾ.... എന്നും പറഞ്ഞു..si യേയും...ഹരനെയും അയാൾ മാറി മാറി നോക്കി പറഞ്ഞു... തന്നെയൊക്കെ ..ഇപ്പൊ ഇവിടെ എന്ത് നടന്നാലും ആരും അറിയാൻ പോണില്ല...ഒന്നു തൊട്ടെന്നും വെച്ചു ഒന്നും സംഭവിയ്ക്കില്ല...എന്നും പറഞ്ഞു..si തന്നെ മുന്നിട്ട് ഇറങ്ങി...അമ്മുവിന്റെ കയ്യിൽ കയറി പിടിയ്ക്കാൻ ഭാവിച്ചതും....അയാൾ...തെറിച്ചു ചെന്നു വീണതും ഒത്തായിരുന്നു... എന്റെ പെണ്ണിന് നേരെ കൈ ഓങ്ങുന്നോ..... എന്നും പറഞ്ഞു ഹരൻ കലിപ്പിൽ അയാളുടെ അടുത്തേയ്ക്ക് നീങ്ങി...

. അയാൾ ആണെങ്കി...ചവിട്ടു കൊണ്ട നെഞ്ചും തടവി നിലത്തു നിന്നും എണീയക്കാൻ ആയി ഭവിയ്ക്കുക ആയിരുന്നു..അപ്പോൾ...കൂടെ ഉണ്ടായിരുന്ന പോലീസ് കാരൻ അങ്ങോട്ടു വരാനായി ഭാവിച്ചതും ഹരൻ അയാളെ ദേഷ്യത്തിൽ ഒന്നു നോക്കിയതും ഒത്തായിരുന്നു...അപ്പൊ തന്നെ അയാൾ പിറകിലേക്ക് മാറി... ഞാൻ പറഞ്ഞത് അല്ലെ...വേണ്ട എന്നു...അപ്പൊ കേൾക്കില്ല...എന്നും പറഞ്ഞു ഹരൻ അയാളെ അവിടെ നിന്നും കുത്തിനു പിടിച്ചു എണീപ്പിച്ചു.. അയാൾ ഹരന്റെ കയ്യിൽ നിന്നും പിടി വിട്ടു മാറാൻ കിണഞ്ഞു പരിശ്രമിയ്ക്കുന്നുണ്ട്.... പെട്ടന്ന്..അവിടേയ്ക്ക്....വേറെ ചില വാഹനങ്ങൾ വരുന്ന ശബ്ദം കേട്ടതും എല്ലാരുടെയും സ്രെദ്ധ അങ്ങോട്ടേക്ക് ആയി..ഹരൻ അയാളുടെ പിടി വിട്ടു മാറി നിന്നു.... പെട്ടന്ന് ഒരു കൂട്ടം ആൾക്കാർ അങ്ങോട്ടേക്ക് ഇടിച്ചു കയറി...നോക്കുമ്പോ കുടുംബം മൊത്തം ഉണ്ട്.... കൂട്ടത്തിൽ ഉയർന്ന പോലീസ് ഉദ്യോഗസ്തനും... അളിയാ..ദേ.. നിക്കുന്നു നിങ്ങടെ പൊന്നു മോൻ...ഹരനെ ചൂണ്ടി ദേവനോട്...ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആയ...അരവിന്ദൻ പറഞ്ഞു...

കൂട്ടത്തിൽ ബാക്കിയുള്ള പരേന്റ്സും അവരവരുടെ മക്കളെ നോക്കുന്നുണ്ടായിരുന്നു...എല്ലാരും അവരവരുടെ വീട്ടുകാരെ കണ്ടതും പരസ്പരം നോക്കി നിഷ്‌കു ആയി നിന്നു... ഡോ...തന്നെയൊക്കെ...എന്നും പറഞ്ഞു അരവിന്ദൻ മുന്നോട്ട് ചെന്നതും... sir.. ഇവനാ..എന്നെ...(si no.. no മോർ എക്‌സ്പ്ലനെഷൻസ്... തന്റെ സ്വഭാവം ഒക്കെ എനിയ്ക്ക് നല്ലതു പോലെ അറിയാം....പിന്നെ താൻ പറഞ്ഞതും ചെയ്തതും ഒക്കെ വ്യക്തം ആയി കിട്ടിയിട്ടുണ്ട്...അധികം നല്ല പിള്ള ചമയാൻ നിക്കണ്ട... എന്നും പറഞ്ഞു..അയാളെ അടിമുടി ഒന്നു നോക്കിയത്തിനു ശേഷം ഹരന് നേരെ തിരിഞ്ഞു... ഒന്നു മയത്തിലൊക്കെ പോരെടാ മോനെ....എന്നു അരവിന്ദൻ പറഞ്ഞതും ഹരൻ ഒന്നു ചിരിച്ചു... ഉം..ഉം...4ഉം നിങ്ങടെ പെണ്ണുങ്ങളെയും കൂട്ടി സ്ഥലം വിട്ടോ.... അരവിന്ദൻ പറഞ്ഞതും...ഹരൻ ചിരിച്ചു കൊണ്ട്....ബാക്കിയുള്ളവരെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി....അവിടെ അവരുടെ എല്ലാം വീട്ടുകാരും ഉണ്ടായിരുന്നു... നിളയും വർഷയും കൃതിയും കൂടെ ഉള്ളവരെ ഒന്നു നോക്കി..

.വീട്ടിലുള്ളവരെയും ഒന്നു നോക്കി.. എല്ലാരും...എല്ലാത്തിനെയും ദഹിപ്പിച്ചു നോക്കുണ്ടായിരുന്നു... ഉം..വരാൻ നോക്ക്...വർഷയെ നോക്കി വര്ഷയുടെ വീട്ടുകാർ പറഞ്ഞു... അച്ഛാ...ഞാൻ...(വർഷ നിന്നോട് കയറാൻ അല്ലെ പറഞ്ഞത് ബാക്കിയൊക്കെ വീട്ടിൽ ചെന്നിട്ടു...എന്നും പറഞ്ഞു..രാജീവൻ വണ്ടിയിൽ കയറി...പിറകെ ഒന്നുമിണ്ടതെ വർഷയും...കൂട്ടത്തിൽ ഉണ്ണിയെയും ഒന്നു നോക്കി... ഇനി നിങ്ങളോട് പ്രത്യേകം പറയണോ...കേറാൻ...അക്കുവിനെയും...നിളയെയും നോക്കി അവരുടെ അച്ഛൻ മാർ പറഞ്ഞു.... അല്ലേൽ വേണ്ട..നി വണ്ടിയും കൊണ്ട് പിറകെ പോര്....എന്നും പറഞ്ഞു..അവര്...നിളയെയും കൊണ്ട് പോയി... അച്ഛാ......കൃതി അവളുടെ അച്ഛനെ വിളിച്ചതും... നിനക്ക് ഒന്നു പറഞ്ഞിട്ടു ഇറങ്ങിപ്പോകാമായിരുന്നു....ആ..എന്തയാലും ഉറക്കം പോയി...നട്ട പാതിരാത്രിയാ അവളുടെ സർക്കീട്ട്... എന്തായാലും...പോയ പോലെ അങ് വന്നേച്ചാ മതി...ഞാൻ പിന്നെ കാര്യം അറിയാൻ വന്നെന്നെ ഉള്ളു...അപ്പൊ പോട്ടെ മോളെ എന്നും പറഞ്ഞു...വേണു വണ്ടിയും കൊണ്ട് പോയി..

. ഇതെന്താ ഇങ്ങനെ...കിരണും അമ്മുവും..ഉണ്ണിയും പരസ്പരം നോക്കി ചോദിച്ചതും... ഞാൻ മുൻപും രാത്രി കറങ്ങാൻ പോകും...അന്ന് അച്ഛനാണ് കൂട്ട് എന്നെ യുള്ളൂ.പക്ഷെ സ്റ്റേഷനിൽ ആദ്യ......കൃതി ഇളിച്ചോണ്ട് പറഞ്ഞു... അപ്പൊ ബാക്കി ഉള്ളവർ...ഇനി എങ്ങനെ....ദേവൻ ചോദിച്ചതും... അത്.....അച്ഛാ....(ഹരൻ ഉം...ഇനി ഒന്നും പറയണ്ട...സ്ഥാലം വിടാൻ നോക്ക് എല്ലാം...എന്നു ദേവൻ പറഞ്ഞതും...എല്ലാം വണ്ടിയും എടുത്തു അപ്പൊ തന്നെ സ്ഥലം വിട്ടു... അതേ....വര്ഷയുടെ കാര്യം...എനിയ്ക്ക് നല്ല പേടി ഉണ്ട്...കാര്യം ഇവിടം വരെ എത്തിയത് അല്ലെ....(അമ്മു ഉം....നമുക്കു നോക്കാം...അച്ഛനോട് പറഞ്ഞു...ഉണ്ണിയുടെ വീട്ടുകാരോട് പറഞ്ഞു..അവളുടെ വീട്ടുകാരും ആയി സംസാരിപ്പിയ്ക്കാം....(ഹരൻ അല്ല...അപ്പൊ നിളയും അക്കുവും.. ആ..അത്...മുൻപേ തീരുമാനിച്ചതാ...പിന്നെ ആരോടും പറയാതെ...രണ്ടും കൂടി ഇറങ്ങി പോയതിനു...നല്ല മരുന്നു കിട്ടാൻ നല്ല സാധ്യത ഞാൻ കാണുന്നുണ്ട്..ആ..അത് കുഴപ്പം ഇല്ല.... എന്നും പറഞ്ഞു..ഹരനോട് അമ്മു ചേർന്നിറുന്നു.. അതേ..നല്ല തണുപ്പുണ്ട്.....

കേട്ടോ...അമ്മു ഹരനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു... വീട്ടിൽ എത്തിയിട്ട് ഞാൻ നിന്റെ തണുപ്പ് എല്ലാം മാറ്റി തരാട്ടോ...എന്നും പറഞ്ഞു ഹരൻ അവളുടെ കൈ വിരലുകളിൽ പിടിച്ചു ചുംബിച്ചു... കിരൺ കൃതിയെ അവളുടെ വീട്ടിൽ തന്നെ ഭദ്രം ആയി..ഇറക്കി.... അപ്പൊ..നാളെ കണമേഎന്നും പറഞ്ഞു കൃതി ഒരു ടാറ്റയും പറഞ്ഞു..അങ് പോയി... സാദനം...അല്ല...അല്ലേൽ ആവശ്യം ഉള്ളപ്പോഴും ഇല്ലാത്ത പ്പോഴും ഉമ്മ തന്നെച്ചും പോവും...ആവശ്യം ഉള്ളപ്പോൾ തരത്തും ഇല്ല... ഇനി നി വരോലോ...അപ്പൊ കാണിച്ചു തരാം..ഞാൻ..എന്നും പറഞ്ഞു കിരൺ വണ്ടി തിരിച്ചു...കിരൺ അവിടെ നിന്നു പിറുപിറുക്കുന്നത്..കണ്ട് ചിരിച്ചു കൊണ്ട് കൃതിയും അകത്തേയ്ക്ക് പോയി...

ഉണ്ണി ആണെങ്കി...വീട്ടിൽ ചെല്ലുമ്പോൾ...വീട്ടുകാർ വീട്ടിന്റെ പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു... അകത്തോട്ടു കയറാനും വയ്യാതെ പുറത്തോട്ട് പോകാനും വയ്യാതെ ഉണ്ണി അവിടെ തറഞ്ഞു..നിന്നു.. ദൈവമേ..തന്ത പ്പടി എടുത്തിട്ടു അലക്കോ...ആവോ...എന്നും പറഞ്ഞു..ഉണ്ണി വണ്ടിയും ഒതുക്കി...പയ്യെ അങ്ങോട്ടു ചെന്നു.... ഉം..എങ്ങോട്ടാ......(അച്ഛൻ അത്...അകത്തോട്ടു...(ഉണ്ണി ഇത്രയും നേരം..എവിടെ ആയിരുന്നു... അത്..ഞാൻ...... നിയല്ല.. നിങ്ങൾ.. ഞാൻ എല്ലാം അറിഞ്ഞാരുന്നു.... ഇപ്പൊ നി പോ...രാവിലെ...ബാക്കി...സത്യ.....ദേ.. നിന്റെ മോന് കുറച്ചു ചൂട് വെള്ളം ആക്കി കൊട്.... ഭയങ്കര കിളയൽ കഴിഞ്ഞിട്ട് വരുന്ന വഴിയ...എന്നും പറഞ്ഞു...ഉണ്ണിയുടെ അച്ഛൻ അകത്തേയ്ക്ക് പോയി....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story