പ്രണയം: ഭാഗം 43

pranayam archana

രചന: അർച്ചന

അന്ന് ഏറെ വൈകി ആണ് രണ്ടും എണീറ്റത്.... അതുകൊണ്ട് തന്നെ ഓഫീസിൽ പോക്ക് ഒന്നും നടന്നില്ല.... അതേ....ഇന്നലത്തെ പ്രേശ്നത്തിൽ ആർക്കേലും ജീവഹാനി വല്ലതും പറ്റിയോ..ആവോ..പ്രത്യേകിച്ചു..അക്കുവിനും നിളയ്ക്കും...(അമ്മു അത് തിരക്കിയാൽ പോരെ..എന്നും പറഞ്ഞു...ഹരൻ അക്കുവിനെ ഫോൺ ചെയ്തു...അതിൽ കൂടി പറയുന്ന കേട്ട്...ഹരൻ അമ്മുവിനു നേരെ ഫോൺ വെച്ചു ലൗഡ് സ്പീക്കർ ഓണ് ചെയ്തു..... അമ്മുവും അതിൽ കൂടി പറയുന്ന കാര്യം കേട്ടതും..ഒന്നു ഞെട്ടി.. നി...നി..സാറോ എപ്പ.....(അമ്മു ആ...അതൊക്കെ ആയി...ഇവിടെ എത്തിയപ്പോഴാ ഞാനും അറിയുന്നെ....ഇന്ന് തൊട്ടു പോകാനാ പറഞ്ഞേ...പക്ഷെ എന്തോ തോന്നി നാളത്തെയ്ക്ക് മാറ്റി..(അക്കു അളിയാ...അപ്പോ വായിനോക്കാൻ നല്ല ചാൻസാ അല്ലെ...(ഹരൻ ചെറു ചിരിയോടെ പറഞ്ഞതും.. ആ...അതൊക്കെ നല്ല ചാൻസാ....പക്ഷെ...അവിടെ വിളവിറക്കിയാൽ..വീട്ടിന്നോരു സാദനം അങ്ങോട്ടേക്ക് വരും...പിന്നെ എന്നെ എടുത്ത് കുഴിയിൽ കിടത്താം..

അതുകൊണ്ട്..അവിടെ ഉള്ള പിള്ളേരെ എല്ലാം ഞാൻ എന്റെ പെങ്ങമ്മാരെ പോലെ കണ്ടോളം...അക്കു നിഷ്‌കു ആയി പറഞ്ഞു... വെരി..ഗുഡ്. അല്ല അപ്പൊ ചെലവ്.....(അമ്മു ഞാൻ ഒന്ന് ജോലിയ്ക്ക് പൊയ്ക്കോട്ടെ..എന്നിട്ടു പൊരെ....(അക്കു ഓ..മതി മതി.....തന്ന മതി...ഇല്ലേൽ കുത്തിനു പിടിച്ചു വാങ്ങിയ്ക്കും.... പിന്നെ 3ഉം കൂടി എന്തൊക്കെയോ സംസാരിച്ചു ഫോൺ വെച്ചു... വൈകിട്ട് ആയപ്പോഴേയ്ക്കും...ദേവനും വന്നു... ദേവൻ വരുമ്പോൾ തന്നെ 3 പേരും താഴെ തന്നെ യുണ്ടായിരുന്നു.. ഹര...നാളെ രണ്ടെണ്ണവും ഒരു സ്ഥലം വരെ പോണം..(ദേവൻ എവിടെ....(ഹരൻ വര്ഷയുടെ വീട്ടിൽ...കൂടെ ഉണ്ടായിരുന്ന മുതലുകൾ എല്ലാം വേണം...നിങ്ങളായിട്ടു ഉണ്ടാക്കിയ പ്രശ്നം അല്ലെ അപ്പൊ നിങ്ങള് തന്നെ വേണം പരിഹരിയ്ക്കാൻ...എല്ലാരേയും ഞാൻ വിളിച്ചു അറിയിച്ചിട്ടുണ്ട്...ഇനി സമയത്ത് അങ് ചെന്നാൽ മതി....(ദേവൻ അല്ല.. അച്ഛാ...എന്നാലും എന്തിനാണെന്ന് പറഞ്ഞില്ലല്ലോ..(ഹരൻ അതൊക്കെ അവിടെ ചെല്ലുമ്പോൾ അറിയാം...എന്നും പറഞ്ഞു ദേവൻ പോയി..

അല്ല... ശെരിയ്ക്കും എന്തിനായിരിയ്ക്കും....(ഹരൻ ചിലപ്പോ മോളെ പോലീസ് സ്റ്റേഷനിൽ കയറ്റിയത്തിനു അവളുടെ ഡാഡി ഇനി പട്ടിയെ വിട്ടു കടിപ്പിയ്ക്കാൻ വല്ല പ്ലാനിങ്ങും ആയിരിയ്കോ...(അമ്മു ഏയ്‌...അങ്ങേനെക്ക ചെയ്യോ...(ഹരൻ ഇല്ല...എന്നാലും ഊഹിയ്ക്കാലോ....(അമ്മു മിണ്ടാതെ അവിടെ ഇരുന്നോണം...അവളുടെ ഒരു ഊഹം...തല്ലു കിട്ടാതിരുന്നാൽ ഭാഗ്യം...ആ...എന്തയാലും നാളെ ആവട്ടെ... അക്കുവിന് നാളെയും ലീവ്.... (ഹരൻ *** പിറ്റേന്ന് രാവിലെ തന്നെ ഹരനും അമ്മുവും വര്ഷയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു...ബാക്കിയുള്ളത്തിന്റൊടെ ഒക്കെ വിളിച്ചു ചോദിച്ചപ്പോ...അവർക്കും ഒന്നും അറിയില്ല ..അവിടെ ചെല്ലാൻ മാത്രമേ പറഞ്ഞുള്ളു എന്നു....ഉണ്ണിയെ വിളിച്ചപ്പോ..അവന്റെ ഫോണ് സുച്ചോഫ്.. വർഷെണെങ്കി പരിദിയ്ക്ക് പുറത്തും. .. അവസാനം...മൂവർ സംഗം....കൃത്യ സമയത്തു തന്നെ വര്ഷയുടെ വീട്ടിൽ എത്തി.. അവര് നോക്കുമ്പോ...ആ വീട്ടിന്റെ മുന്നിൽ വേറെയും വണ്ടി കിടപ്പൊൻഡ്.... കുടുംബക്കാരെ മൊത്തം വിളിച്ചു തല്ലിയ്ക്കാൻ ഉള്ള പരിപാടി ആണെന്ന തോന്നുന്നത്....

(അക്കു മിണ്ടതിരിയെടാ...കരിനാക്കേടുത്തു വളയ്ക്കാൻആയിട്ടു.... എന്തയാലും വന്നു...ബാ അകത്തേയ്ക്ക് കയറാം... അമ്മു പറഞ്ഞതും...3 കൂട്ടരും അകത്തേയ്ക്ക് കയറി.... നോക്കുമ്പോൾ കൂട്ടത്തിൽ ഉള്ള മെയിൽ മുതൽ കുടുംബക്കാരെയും കൂട്ടി വന്നു ചായ കുടിയ്ക്കുന്നു.... എന്താടാ..ഇവിടെ..സംഭവം....ഹരൻ കിരണിനോട്..ചോദിച്ചതും... ഹാ..വന്നല്ലോ...ആൾക്കാർ....വര്ഷയുടെ അചൻ പറഞ്ഞതും...എല്ലാരുടെയും ശ്രദ അങ്ങോട്ടേക്ക് ആയി.... എല്ലാരും ചിരിയോടെ നോക്കുന്നത് കണ്ടതും 6 എണ്ണവും വൃത്തിയായി ഒന്നു ഇളിച്ചു കാണിച്ചു... മോൻ ആണല്ലേ...ദേവൻ സാറിന്റെ മകൻ...ഉണ്ണിയുടെ അച്ഛൻ ചോദിച്ചതും ഹരൻ തലയാട്ടി.... പിന്നെ അവിടെ മൊത്തത്തിൽ ഒരു പരിചയപെടൽ ആയിരുന്നു... എല്ലാം കഴിഞ്ഞതും..... ആരോ..പറഞ്ഞു...പെണ്ണിനെ വിളിയ്ക്കാം എന്നു..പറഞ്ഞതും..വർഷ താഴേയ്ക്ക് ഇറങ്ങി വന്നു... സെറ്റ്..സാരിയും മുല്ലപ്പൂവും... കുറച്ചു മേക്കപ്പും... അപ്പഴ...വന്ന മുതലുകൾക്ക് കാര്യം എന്തൊക്കെയോ കത്തിയത്...എല്ലാവരും...

അത്രയും നേരം പിടിച്ചു വെച്ച ശ്വാസം പുറത്തു വിട്ടു...പാവങ്ങൾ... അവര് നോക്കുമ്പോ...വര്ഷയുടെ മുഗത്തു പതിവില്ലാത്ത നാണം ... ഉണ്ണിയുടെ അവസ്‌ഥ ആണെങ്കി അതിനപ്പുറം... രണ്ടും കൂടി നാണിച്ചു കളിയ്ക്കുവാണൊടെ....(കിരൺ ആ....എന്തയാലും പതിവില്ലാത്ത കാഴ്ചകള....(ഹരൻ... അവസാനം...എല്ലാരും കൂടി എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിയ്ക്കുന്ന കാര്യത്തിലേക്ക് കടന്നതും...പെൻപടകൾ വർഷയെയും ആണ് പടകൾ ഉണ്ണിയേയും അങ് പൊക്കി... എന്തൊക്കെയായിരുന്നു...ഓഫീസിൽ വെച്ചു ..അവനെ കണ്ടൂട...അങ്ങനെ ഇങ്ങനെ..എന്നിട്ടു..ഇപ്പൊ എന്താടി... അവള് നാണത്തിൽ മുങ്ങി നിക്കുന്നു...(അമ്മു അത്...പിന്നെ...എനിയ്ക്കും അറിയില്ലെടി...എങ്ങനെയോ..ഉള്ളിൽ കയറിപ്പോയി...ഇളിച്ചോണ്ട് വർഷ പറഞ്ഞു... ആ..എന്തയാലും...നിങ്ങടെ എല്ലാരുടെ കാര്യവും സെറ്റ് ആയില്ലേ...ഇനി എന്റെ കാര്യം നിങ്ങൾ എങ്ങനെ എങ്കിലും ശെരിയാക്കി തരണം... പ്ലീഷ്... കൃതി നിഷ്‌കു ആയി പറഞ്ഞു... ഓഹ്..ഇതൊക്കെ സിമ്പിൾ അല്ലെ... നിന്റെ വയറ്റിൽ കിച്ചേട്ടന്റെ കൊച്ചു ഉണ്ടെന്നു വെച്ചു കാച്ചിയ്ക്കോ..

.പിന്നെ സപ്പോർട്ടിനു ഞങ്ങളും കൂടാം...നിള വലിയ കാര്യം പോലെ പറഞ്ഞതും...3ഉം കൂടി കലിപ്പിച്ചു ഒരു നോട്ടം ആയിരുന്നു.... വേണ്ടല്ലേ....😁😁😁 (നിള വേണ്ട.... ഇമ്മതിരിയുള്ള തൊലിഞ്ഞ ഐഡിയ അല്ലാതെ വേറെ ഒന്നും ഇല്ലേ.....(കൃതി.. നിങ്ങള് രണ്ടും കൂടി ഏതേലും കൂറ ലോഡ്ജിൽ റൂം എടുക്കണം...എന്നിട്ട് ആ ലോഡ്ജിന്റെ ഫുൾ ഡീറ്റയിൽസ് ഞങ്ങൾക്ക് അയക്കണം..അപ്പൊ ഞങ്ങളുത്തന്നെ പോലീസിനെ അങ്ങോട്ടു പറഞ്ഞു വിടാം...അവര് ചോദിയ്ക്കുമ്പോൾ കെട്ടാൻ പോണ ചെക്കൻ ആണെന്ന്..അവർക് വിശ്വാസം ആയാൽ അപ്പൊ തന്നെ കേട്ട് നടക്കും...(വർഷ ഇല്ലെലോ....(അമ്മു ഇല്ലെങ്കിൽ കേസ് നടക്കും....(വർഷ തെണ്ടി.........അങ്ങേരു എന്നെ വെട്ടി ഞ്ഞുറുക്കും.... വേറെ വല്ലതും പറ...(കൃതി ഇപ്പോഴത്തെ ട്രെൻഡി..ഐഡിയാസാ..ഇപ്പൊ ഇതാ ഫാഷൻ...(അമ്മു.. എനിയ്ക്ക് സാദാരണ മതി..ഒരു ഫാഷനും വേണ്ട....(കൃതി എങ്കി നി...ചെക്കനെ വളയ്ക്കുന്നതിനു പകരം...അമ്മേനെ വളച്ചൊ...കൂടെ നാത്തൂൻ ഉണ്ടെങ്കി അതിനെയും...അങ്ങനെ ആയാൽ ചെക്കൻ കുടുങ്ങും...

(അമ്മു ഇതൊക്കെ നടക്കോ...(നിള.. ആ...അറിയില്ല..ട്രൈ ചെയ്യാം കൂടെ നിന്റെ അച്ഛനെകൊണ്ട്... കിഛന്റെ അച്ഛനെ കാണാനും പറ ..അപ്പൊ അവരായിട്ടു തന്നെ എല്ലാം തീരുമാനം ആക്കും....എപ്പടി...ഐഡിയ...(അമ്മു.. ഉം...നടന്നാൽ മതി...(കൃതി... ** ടാ... സത്യം പറ...ആരാ ഈ ഐഡിയക്ക് പിന്നിൽ...(ഹരൻ ഉണ്ണിയെ കുത്തിനു പിടിച്ചു ചോദിച്ചു... സാറിന്റെ അച്ഛൻ...ദേവൻ സർ....(ഉണ്ണി എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ല....ഞങ്ങള് കരുതി ഇന്ന് എല്ലാരുടെ കയ്യിൽ നിന്നും കിട്ടും എന്ന്....(ഹരൻ ഞാനും ആദ്യം അങ്ങനെയാ കരുതിയത്...പിന്നെയാ സംഗതി...എല്ലാം അറിഞ്ഞത്.നിങ്ങളെ ഞെട്ടിയ്ക്കാൻ വേണ്ടിയാ...എല്ലാരും പറഞ്ഞിട്ടു ഫോൺ ഞാൻ സുച്ചോഫ് ആക്കിയത്....ഉണ്ണി ഇളിച്ചോണ്ട് പറഞ്ഞു... ബെസ്റ്റ്... നല്ല ആൾക്കാർ....ഇതിൽ സ്വന്തം കുടുംബക്കാരും ഉണ്ടല്ലോ...എന്നാ....അക്കു ഉം എല്ലാരും മക്കൾക്കിട്ടു പണിയാൻ ഒറ്റ കെട്ടാ...(കിച്ചു.. ഉം...(ഹരൻ അങ്ങനെ എല്ലാരുടേതും സെറ്റ് ആയി... ഇനി നിന്റേത് എപ്പോഴാ....ഉണ്ണി കിരണിനെ നോക്കി പറഞ്ഞു... എന്ത്....

(കിരൺ ഞങ്ങൾക്ക് എല്ലാം അറിയാം...മോൻ കിടന്നു ഉരുളണ്ട....കൃതിടെ കാര്യമാ ഞങ്ങൾ പറഞ്ഞത്...(അക്കു അത്...അവളോട് അങ്ങനെ...കിരൺ നിന്നു വിക്കിയതും.. അവളോട് ഒന്നും ഇല്ല എന്നാവും അല്ലെ.... പിന്നെഎന്തിനാട അവളുടെ ജാക്കറ്റ്...നി മാറ്റി പുതിയത് വാങ്ങി കൊടുത്തത്....ഹരൻ ചോദിച്ചതും കിരൺ വ്രിത്തി ആയി ഒന്നു ഇളിച്ചു കാണിച്ചു.... ബാക്കി രണ്ടിനും കാര്യം കത്താത്തത് കൊണ്ട്....ഹരൻ കാര്യം വിവരിച്ചു കൊടുത്തു... ഹരൻ പറഞ്ഞത് കേട്ടതും ബാക്കി രണ്ടെണ്ണം പരസ്പരം നോക്കി...കിരനിന് നേരെ തിരിഞ്ഞതും കിരൺ സൈക്കിളിൽ നിന്നും വീണ ഒരു ഇളി പാസ് ആക്കി... ഇതൊക്കെ എങ്ങനെ....അ അറിഞ്ഞു... കാണാൻ അല്ല ഞാൻ ക്യാമറ വെച്ചേക്കുന്നത്.... അന്ന് നി കൊടുത്ത ആ കോട്ടിന്റെ കാര്യം..പെണ്ണുങ്ങൾ തമ്മിൽ ചർച്ച ചെയ്തു..അതു ഞാൻ കേട്ടു...

.(ഹരൻ ആഹാ...എന്നിട്ടാണോ...നി ഇങ്ങനെ എയർ പിടിയ്ക്കുന്നത്...(ഉണ്ണി അത്...കുറച്ചൊന്ന് ചുറ്റിയ്ക്കണം എന്നെ കരുതിയുള്ളൂ....(കിരൺ അവസാനം അയ്യോ വട പോച്ചേ... എന്നും പറഞ്ഞു ഞങ്ങടെ അങ്ങോട്ടൊന്നും വന്നേക്കാരുത്...(അക്കു. ഏയ്... ആ പന്നിയെ ഞാൻ കൊല്ലും....കുറച്ചു ദിവസം...അതുകഴിഞ്ഞു...ഞാൻ തന്നെ പറയാം... ഓഹോ....അങ്ങനെ യോ....മോൻ...കമ്പനിയിലോറ്റ വാട്ട....ശെരിയാക്കി തരാം... ഉണ്ണിയെ വിളിയ്ക്കാനായി..വന്ന കൃതി ഇതു കേട്ടു പറഞ്ഞു... അവസാനം ഒന്നും സംഭവിയ്ക്കാത്ത പോലെ ഉണ്ണിയേയും ബാക്കിയെല്ലാരെയും അകത്തേയ്ക്ക് വരാൻ പറഞ്ഞു... കൃതി പോയി... അങ്ങനെ...എല്ലാരും ഉണിയുടെയും വർഷയുടെയും....കല്യാണം അടുത്ത മാസം തന്നെ നടപ്പിലാക്കാൻ തീരുമാനം ആയി... അതിനിടയിൽ അക്കുവും നിളയും കൂടി ചരട് വലി... കിരൺ കൃതിയെ ഇടയ്ക്ക് നോക്കി എങ്കിലും കൊച്ചു മൈൻഡ് ചെയ്തില്ല...കുറച്ചു ബേസമം ഉണ്ടെ കൊച്ചിന്............ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story