പ്രണയം: ഭാഗം 44

pranayam archana

രചന: അർച്ചന

അങ്ങനെ...എല്ലാരും അവിടെ നിന്നും ഫുടൊക്കെകഴിച്ചിട്ടു പിരിഞ്ഞു.... വർഷയ്ക്കും ഉണ്ണിയ്ക്കും അന്നുതന്നെ ലൈസൻസ് കിട്ടിയത് കൊണ്ട്....ഭയങ്കര സോളളക്കം ആയിരുന്നു.... കിരണിനാണെങ്കി....കൃതി മൈൻഡ് ചെയ്യാത്ത വിഷമവും...അക്കുപിന്നെ ഒരുപാട് റൊമാൻസിയ്ക്കാൻ ഒന്നും നിന്നില്ല....പിടിച്ചാൽ ചിലപ്പോ പോടി പൂരം ആവും അമ്മേടെ കയ്യിൽ നിന്നും....ഹരനും അമ്മുവും..കൊണ്ടുപിടിച്ച പ്രണയവും... അതിനു ശേഷം....എല്ലാം പതിവ് പോലെ തന്നെ പോയി...അക്കു ജോലിയ്ക്കും..പോയി തുടങ്ങി... കമ്പനിയിലെ...വർക്കുകൾ ഒക്കെ അമ്മു കുഴപ്പം ഇല്ലാതെ പടിച്ചെടുത്തു...വർക്കിന്റെ കാര്യത്തിൽ വീഴ്ച പറ്റിയാൽ ഹരൻ കാലൻ ആവും അതുതന്നെ കാര്യം... വര്ഷയുടെ വീട്ടിലെ ആ കാര്യം കേട്ടത്തിൽ പിന്നെ..കൃതി നേരിട്ട്...കിരണിന്റെ വഴിയേ തിരിഞ്ഞു നോക്കിയില്ല....പക്ഷെ ഒളിച്ചും പാത്തും നോക്കും...അതുകാരണം കിരനിന് ആകെ വെപ്രാളം ആയിരുന്നു.... അവളെ അടുത്തു പിടിച്ചു നിർത്താൻ എന്തെലും ഒക്കെ വർക്ക് കൊടുത്തു കൊണ്ടിരിയ്ക്കും...

പക്ഷെ ഒന്നും ഏൽക്കുന്നില്ല... ചെ....അവളിപ്പോ എന്നെ മൈൻഡ് ഇല്ലാത്തത് എന്താ...മുന്നേ..എന്റെ പിന്നീന്നു മാറാത്ത സാദനം ആയിരുന്നു...ഇപ്പോ കണ്ട ഭാവം..ഇല്ല...അവൻ എന്തൊക്കെയോ ആലോചിച്ചു...അവന്റെ ക്യാബിനിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നോൻഡ്...പിറുപിറുത്തു... സർ...... വിളി കേട്ട് നോക്കുമ്പോൾ കൃതി... ഹും മുൻപ് അനുവാദം ചോദിയ്ക്കാതെ വന്നോൻഡ് ഇരുന്നവളാ... ഇപ്പൊ കണ്ടില്ലേ... അതും സർ..പോലും...ആരുടെ സാർ..കിരൺ മനസിൽ പറഞ്ഞു കൊണ്ട് അവളോട് അകത്തേയ്ക്ക് വരാൻ പറഞ്ഞു... സർ ..സർ പറഞ്ഞ വർക്ക് കമ്പ്ലീറ്റ് ആയിട്ടുണ്ട്....എന്നും പറഞ്ഞു...കൃതി...ഫയൽ കിരണിനെ ഏൽപ്പിച്ചു... സർ..ഞാൻ പൊയ്ക്കോട്ടെ.... കൃതി ചോദിച്ചതും... കിരൺ ഒന്നു മൂളി.... കൃതി കിരണിനെ ഇടം കണ്ണാൽ ഒന്നു നോക്കി..ഊറി ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങാൻ ഭാവിച്ചതും... കൃതി....waitt...... കിരൺ പോകാൻ ഇറങ്ങിയ കൃതിയെ പിറകെ വിളിച്ചു... എന്താ സർ....കൃതി കിരണിനെ നിഷ്‌കു ആയി നോക്കി... എന്താ പറയുക...

കിരൺ കൃതിയെ നോക്കി മനസിൽ പറഞ്ഞുകൊണ്ട്..ചുറ്റും നോക്കി.... ആ കിട്ടി പോയി. ദേ... ആമുകളിലത്തെ ഷെൽഫിൽ ഇരിയ്ക്കുന്ന ബ്ലൂ ഫയൽ എടുത്തു തന്നിട്ട് പൊയ്കോ.....കിരൺ പറഞ്ഞതും...കൃതി കിരണിനെയും തന്നെയും ആ ഷെൽഫിനെയും മാറി മാറി നോക്കി.... ഓഹോ..ഐഡിയ...എന്നെ ഇവിടെ പിടിച്ചു നിർത്താൻ....ഉം..ഉം... സർ..എനിയ്ക്ക് ഉയരം പേടിയാ...(കൃതി നട്ട പാതിരാത്രി...മതില് ചാടുന്ന ഇവൾക്ക് ഉയരം പേടിയോ.....കിരൺ ഞെട്ടി കൊണ്ട് മനസിൽ പറഞ്ഞു... അതൊന്നും കുഴപ്പം ഇല്ല...വീഴേണെങ്കി...ഞാൻ പിടിച്ചോലാം...(കിരൺ എനിയ്ക്ക് കുഴപ്പം ഉണ്ട്...സർ....sorry... എന്നെക്കൊണ്ട് പറ്റില്ല....എന്നും പറഞ്ഞു കൃതി പോയി.. ഹും..മനുഷ്യൻ ഇവിടെ പല തരത്തിൽ ഐടിയാസ് exposs ചെയ്തപ്പോ അങ്ങേർക്ക് പുച്ഛം..ഇപ്പൊ വലിച്ചു കയറ്റുന്നു...ഫയൽ എടുക്കാൻ...എന്റെ പട്ടി എടുക്കും... താൻ കുറച്ചു വെള്ളം കുടി മോനെ....എന്നും മനസിൽ പറഞ്ഞു കൃതി പോയി... ശെ.. അവളെന്താ ഇങ്ങനെ...

മുൻപ് അവസരം കിട്ടിയില്ലേൽ ഉണ്ടാക്കാൻ നടക്കുന്നത...ഇപ്പൊ...അവൾക്ക് പറ്റില്ല പോലും... എനിയ്ക്കിത് വേണം....വെറുതെ...കലിപ്പിൽ നടന്നിട്ടു...പുല്ല്...ഇനി ഞാൻ അതിനെ എങ്ങനെ വളയ്ക്കും കിരൺ താടിയ്ക്ക് കയ്യും കൊടുത്തു ചിന്തിച്ചു... അന്ന് ഫുഡ് കഴിയ്ക്കാൻ...3 ഗ്രൂപ്പും കൂടി ഇരുന്നിട്ടും...കൃതി കിരണിന്റെ വഴിയേ പോലും നോക്കിയില്ല...കിരൺ അവളുടെ വഴി യെ മാത്രം നോക്കി ഇരുന്നു...ബാക്കി എല്ലാം..ഇതെന്താ ഇങ്ങനെ എന്ന രീതിയിലും.... ഫുഡ് കഴിച്ചിട്ട്.....എല്ലാരും പോയതും വാഷിങ് ഏരിയയിൽ വെച്ചു...കിരൺ കൃതിയെ അങ് ലോക്ക് ആക്കി.... എന്താടി ഇപ്പൊ മൈൻഡ് ഇല്ലാത്തത്...(കിരൺ ശെടാ....സാറിനിത് എന്തു പറ്റി.....കൃതി അറിയാത്ത പോലെ ചോദിച്ചു... ടി..നിന്റെ സാർ വിളി ഇപ്പൊ നിർത്തിയ്ക്കോണം...കിരണേ...കിച്ചു എന്നൊക്കെ വിളിച്ചു നടന്നിട്ട്...(കിരൺ എന്നെക്കാൾ ഉയർന്ന ആളെ...സർ എന്നല്ലേ സർ വിളിയ്ക്കേണ്ടേ....സർ ഒന്നു മാറിയാൽനന്നായിരുന്നു...ആരേലും കണ്ടോൻഡ് വന്നാലോ...എന്നും പറഞ്ഞു...

കൃതി...കിരണിനെ മാറ്റി...പോകാൻ തുടങ്ങിയതും..കിരൺ അവളെ പിടിച്ചു ചുവരിൽ ചേർത്തതും ഒത്തായിരുന്നു... കൃതി പെട്ടന്ന്....കിരണിന്റെ പ്രവൃത്തിയിൽ ഒന്നു ഞെട്ടി... ആ സമയം ആരോ...ഡോർ തുറന്നു അങ്ങോട്ടു വന്നതും ഒത്തായിരുന്നു... വന്ന ആളെ കണ്ടതും അപ്പൊ തന്നെ രണ്ടും വിട്ടു മാറി...കിരൺ വന്ന പെണ്ണിനേയും കൃതിയെയും ഒന്നു നോക്കി....പുറത്തേയ്ക്ക് പോയി... കൃതി വളിച്ച ഒരു ഇളിയോടെ...അവിടെ നിന്നും വലിഞ്ഞു... ആ പെണ്ണാണെങ്കി...രണ്ടിന്റെയും പോക്ക് കണ്ട് അന്തം വിട്ടു നിപ്പൊൻഡ്.... പിന്നെ യുള്ള അധിക ദിവസവും....കൃതി..ഇങ്ങനെ ഒളിച്ചു കളി നടത്തിക്കൊണ്ട് ഇരുന്നു...കൂട്ടത്തിൽ കിരൺ അറിയാതെ വീട്ടുകാരെ വരുതിയിൽ ആക്കലും.... അങ്ങനെ ഒരു മാസം പെട്ടന്ന്...തന്നെ കടന്നു പോയി.... പിന്നെ എല്ലാരും ഭയങ്കര ബിസിയിൽ ആയിരുന്നു... കാരണം..രണ്ടു ഇണക്കുരുവികളുടെ കല്യാണം.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story