പ്രണയം: ഭാഗം 45

pranayam archana

രചന: അർച്ചന

ടി....നേരത്തെ തന്നെ അവിടെ എത്തണം...(ഹരൻ അല്ല ഹരു..നമ്മൾ ആരുടെ സൈഡ് നിക്കും... ഞാൻ എന്തായാലും പെണ്ണിന്റെ സൈഡാട്ടോ...(അമ്മു നി ആരുടെ സൈഡ് വേണോ നില്... സമയത്ത് ഇറങ്ങിയാൽ മതി...ദേ... ഞാൻ താഴെ കാണും എന്നും പറഞ്ഞു..ഹരൻ...പോയി... കുറച്ചു കഴിഞ്ഞതും....അമ്മുവും ഇറങ്ങി വന്നു... ഞാൻ റെഡി പോവാം... അമ്മു പറഞ്ഞപ്പോൾ ആണ്...ഹരൻ അമ്മുവിനെ srediykkunnth.. ഇളം റോസ് നിറത്തിലുള്ള....സ്റ്റോണ് വർക്ക് ചെയ്ത സാരി...on സൈഡ്...പ്ലീറ്റ് ലെസ് ആയി ഇട്ടേക്കുന്നു കഴുത്തിൽ താലിയ്ക്ക് ഒപ്പം സിമ്പിൾ ചെയിൽ...കണ്ണെഴുതി...പൊട്ട് കുത്തിയിട്ടുണ്ട്...സിംപിൾ മേക്കപ്പ്.... ഇതിനു ഇങ്ങനെയും ഒരു കോലം ഉണ്ടായിരുന്നോ.....ഹരൻ മനസിൽ പറഞ്ഞു.... എന്താ..മനുഷ്യ വായും തുറന്നു നിക്കുന്നെ...പോണ്ടേ....അമ്മു ചോദിച്ചതും...അത്രയും നേരം അമ്മുവിനെയും നോക്കി നിന്ന ഹരൻ അപ്പൊ തന്നെ സ്വബോദത്തിലേയ്ക്ക് വന്നു.... നശിപ്പിച്ചു..

.കാണാൻ ലുക്ക് ഒണ്ടെന്നെ ഉള്ളു...ഹരൻ മനസിൽ പറഞ്ഞു... അച്ഛൻ വരുന്നില്ലേ....(ഹരൻ.. അച്ഛൻ അമ്മയോടൊപ്പം വന്നേക്കാം എന്നു പറഞ്ഞു.. എന്റെ ജാനു...നി ഇന്ന് സുന്ദരി ആയിട്ടുണ്ട് ...ഈ സാരി നിനക്ക് ശെരിയ്ക്കും ചേരുന്നുണ്ട് എന്നും പറഞ്ഞു...ജനനിയെയും ചേർത്തു പിടിച്ചു ദേവൻ ഇറങ്ങിയത്...അമ്മുവിനെയും ഹരന്റെയും മുന്നിലേയ്ക്ക്.... ഹരനും അമ്മുവും കണ്ടതും...ജനനി അപ്പൊ തന്നെ ദേവനെ വിട്ടു...ഞെട്ടി മാറി നിന്നു... എന്താ അച്ഛാ...ഇത്..ഹരൻ കളിയായി ചോദിച്ചതും... പോടാ...പോടാ...എന്റെ കെട്ടിയോള....എന്നും പറഞ്ഞു ദേവൻ ജനനി യെ ചേർത്തു പിടിച്ചു... ഉം..നടക്കട്ടെ നടക്കട്ടെ..ഞങ്ങള് പോണേ..എന്നുമ്പപറഞ്ഞു രണ്ടും...അച്ഛനെയും അമ്മയെയും കണ്ണിറുക്കി കാണിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി... ശോ..നാണം ഇല്ലാത്ത മനുഷ്യൻ...പിള്ളേര് എന്തു കരുതികാണുമോ എന്തോ...(ജനനി എന്തു കരുതിയാൽ എന്താ....എന്റെ ഭാര്യയോട് അല്ലെ ഞാൻ സോള്ളുന്നേ.. മക്കള് നിന്നൊണ്ട...ഇല്ലേൽ...എന്നും പറഞ്ഞു..ദേവൻ ജനനിയെ..ചേർത്തു പിടിച്ചു...കഴുത്തിലേയ്ക്ക് മുഗം ചേർത്തതും...ഒത്തായിരുന്നു... (ആ..അവരായി...അവരുടെ പാട് ആയി...കല്യാണത്തിന് കാണുവോ...ആവോ.... എന്തായാലും നമുക്ക് പോവാം)

എല്ലാരും സമയത്തു തന്നെ കല്യാണ സ്ഥലത്ത് എത്തി.... അമ്മു വണ്ടിയിൽ നിന്നും ഇറങ്ങിയതും...കാത്തു നിന്നവരെ കണ്ടതും അവരുടെ അടുത്തേയ്ക്ക് ഓടി.... കൃതി...കരിനീല കളർ സാരി...ആയിരുന്നു....ഉടുത്തിരുന്നത്...അതിനു മാച്ചിങ് ആയ...ഓർണമെന്റും... നിള.....ക്രീം കളർ ലാച്ചയും.. ഹരൻ..കിരണിന്റെയും അക്കുവിന്റെയും അടുത്തേയ്ക്കും... ടി...അവളെന്തിയെ....ഒരുങ്ങി കഴിഞ്ഞോ...(അമ്മു ഇല്ല..അവിടെ ഒരുക്കം നടക്കുന്നതെ ഉള്ളു...(നിള എങ്കി നമുക്ക് അങ്ങോട്ടേക്ക് പോകാം...അമ്മു പറഞ്ഞതും 3ഉം കൂടി അങ്ങോട്ടേക്ക് വിട്ടു.. 3ഉം ചെന്നു നോക്കുമ്പോൾ...അവിടെ ഒരുക്കം പുരോഗമിയ്ക്കുന്നു.... ആഹാ...എത്തിയോ..എന്താടി തമാസിച്ചേ...(വർഷ അമ്മുവിനെ നോക്കി പറഞ്ഞു... അമ്മു ഒന്നു ഇളിച്ചു കാണിച്ചു.. കഴുത്തു വെട്ടിയ്ക്കതെ... അടങ്ങി ഇരിയ്ക്ക്...(ബ്യുട്ടീഷൻ.... അതു കേട്ടതും അവർക്ക് ഒന്നു ഇളിച്ചു കാണിച്ചു വർഷ ഡീസന്റ് ആയി... ബാക്കിയുള്ളവർ അതുകേട്ട് ചിരിച്ചോണ്ട്...ഫോണിൽ ഫോട്ടോ എടുപ്പും...സെൽഫി എടുപ്പും തുടങ്ങി.. ***

എന്തു പറ്റി...മുഖത്തൊരു വിഷമം....ഹരൻ കിരണിനെ നോക്കി ചോദിച്ചു... ഓഹ്..എന്തോ പറയാനാ...പെണ്ണ് ഇപ്പൊ യാതൊരു മൈന്റും ഇല്ല...(കിരൺ വിഷമത്തോടെ പറഞ്ഞു.. ഉം..ആ കൊച്ചു പിറകെ നടന്നപ്പോ..ജാഡ...ഇപ്പൊ...അവൾക്ക് മൈൻഡ് ഇല്ല പോലും....(അക്കു ആ...അപ്പൊ അങ്ങനെ ഒരു അബദ്ധം പറ്റി.. ഇനി അവളെ എങ്ങനെ വളയ്ക്കും എന്നു പറ...ആരേലും... കിരൺ പറയുന്ന കേട്ടതും രണ്ടും അറിയില്ല എന്ന ഭാവത്തിൽ ചുമൽ കൂചി... 4ഉം...ഒരേ ഗ്രൂപ്പിൽ ഉള്ള മുതലുകൾ ആയത് കൊണ്ട്....പെട്ടന്ന് വളയും എന്നൊന്നും എനിയ്ക്ക് തോന്നുന്നില്ല....(ഹരൻ അനുഭവം ഗുരു...അല്ലെ...അക്കു പറഞ്ഞതും ഹരൻ സൈക്കിളിൽ നിന്നും വീണ ഒരു ഇളി വെച്ചു കാച്ചി.... അപ്പോഴും അവളെ എങ്ങനെ വളയ്ക്കാം എന്ന ചിന്തയിൽ ആയിരുന്നു....കിരൺ... കുറച്ചു കഴിഞ്ഞതും...ഉണ്ണി...വന്നു.... വരനെ മണ്ഡപത്തിലേയ്ക്ക് കയറ്റിയതും....പെണ്ണിയേയും ഇറക്കി.... താലപ്പൊലിയുടെ അകമ്പടിയോടെ വർഷയെയും മണ്ഡപത്തിലേയ്ക്ക് നയിച്ചു...എല്ലാരുടെയും അനുഗ്രഹം...വാങ്ങി...

ഉണ്ണിയുടെ അടുക്കൽ ഇരുന്നതും ഉണ്ണി വർഷയ്ക്ക് കണ്ണു കൊണ്ട് ഒരു സിഗ്നൽ കൊടുത്തു.... ബാക്കിയുള്ള പുരുഷ കേസരികളും...തന്റെ പാതികളെ..കണ്ണു കൊണ്ട് ഗോഷ്ടി കാണിയ്ക്കുന്ന തിരക്കിൽ ആയിരുന്നു... അവര് പിന്നെ ആ എരിയായിലോട്ടെ നോക്കാൻ പോയില്ല... അധികം താമസിയാതെ തന്നെ...ഉണ്ണി വർഷയെ....താലിയുടെയും സിന്ദൂരത്തിന്റേയും ആശിർവാദതോടെ അവളെ തന്റെ പാതി യാക്കി... ആ...ചടങ്ങു കഴിഞ്ഞതും പിന്നെ ഒരു ബഹളം ആയിരുന്നു...ഫോട്ടോ എടുപ്പിന്റെ.. അവസാനം...രണ്ടിന്റെയും കാര്യത്തിൽ തീരുമാനം ആയതും വീട്ടുകാർ ഇടപെട്ടു രണ്ടിനെയും ആഹാരം കഴിയ്ക്കാനായി പറഞ്ഞു വിട്ടു...കൂടെ..അവരുടെ കൂട്ടാളികളെയും.. ഫുടൊക്കെ കഴിച്ചു....വരനെയും വധുവിനെയും വീണ്ടും ക്യാമറാ മാൻ മാർ പൊക്കി... ബാക്കിയുള്ളവർ അവരുടെ ജോടികളും ആയി സൊള്ളക്കവും... കൃതി കിരണിനെ മൈൻഡ് ചെയ്യാനെ പോയില്ല.... അവള്.. അവിടെയുള്ള..ചെടിയും ഹാളും...ആകാശവും നോക്കി...നിന്നു....

കൃതി... എനിയ്ക്ക് നിന്നോട് കുറച്ചു സംസാരിയാക്കണം.....(അവള് മൈന്റ് ചെയ്യാത്തത്തിൽ കലിപ്പ് ആയി...കിരൺ പറഞ്ഞു.. എന്താ....കാര്യം....(കൃതി.. ഇവിടെ വെച്ചു പറ്റില്ല....നി..വാ....എന്നുമ്പപറഞ്ഞു..കൃതിയുടെ കയ്യിൽ പിടിച്ചു വലിച്ചു.... കൈ വിട്ടെ...ഇവിടെ നിന്നു പറഞ്ഞ മതി....(കൃതി... പറ്റില്ല... നിയായിട്ടു വന്ന നിനക്ക് കൊള്ളാം...തൂക്കി എടുത്തോണ്ട് പോവാൻ അറിയാൻ മേലാഞ്ഞിട്ടു അല്ല... പിന്നെ ആളുകൾ ഉള്ളോണ്ട....എന്നും കലിപ്പിൽ പറഞ്ഞു..കൃതിയെയും വലിച്ചു ആളൊഴിഞ്ഞ സൈഡ് നോക്കി നടന്നു... സ്റ്റേജിന് സൈഡിൽ എത്തിയതും കൃതിയെ കിരൺ കൈവലിച്ചു സ്റ്റേജിന്റെ... ചുവരിലേയ്ക്ക് ചേർത്തു നിർത്തി..കൈ രണ്ടും കൊണ്ട് തടസം വെച്ചു.ആരും വരാത്ത ഭാഗം ആയതു കൊണ്ടും...ഇനി ആരേലും വന്നാലോ എന്നു കരുതിയും അവിടെ യുള്ള കർട്ടൻ പിടിച്ചു മറച്ചു ഇട്ടു.. ഇനി പറ...

ഇപ്പോ ന്താ വലിയ മൈൻഡ് ഇല്ലാത്തത്...(കിരൺ ഓഹ്...നമ്മളെ ഒക്കെ അല്ലെടെമൈന്റ് ഇല്ലാത്തത്...(കൃതി..എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു... മുഖത്തേയ്ക്ക് നോക്കിയിട്ട് പറയടി...എനിയ്ക്ക് നിന്നെ മൈന്റെ ഇല്ലെന്നു..(കിരൺ ഇല്ലാത്ത കാര്യം ഇല്ലെന്നു അല്ലെ പറയാൻ പറ്റു...കൃതി കിരണിനെ നോക്കി പറഞ്ഞതും... അവളുടെ വാക്കുകളെ ബന്ധിച്ചു കൊണ്ട് കിരണിന്റെ അധരങ്ങൾ...അവയുടെ ഇണയിൽ പതിഞ്ഞതും ഒത്തായിരുന്നു..... കിരണിന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ കൃതി ശെരിയ്ക്കും ഞെട്ടി... ചുണ്ടിൽ നീറ്റൽ അനുഭവപ്പെട്ടപ്പോഴാണ് കൃതിയ്ക്ക് ശെരിയ്ക്കും ബോധം വന്നത്... കൃതി...നീറ്റൽ കാരണം കിരണിനെ തള്ളി മാറ്റാൻ നോക്കിയതും...കിരൺ അവളുടെ സാരിയ്ക്ക് ഇടയിലൂടെ അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു.. കുറച്ചു കഴിഞ്ഞതും....കിരൺ കൃതിയെ...വിട്ടു മാറി... കൃതി ആണെങ്കി ശ്വാസം എടുക്കാൻ പാട് പെട്ടു കൊണ്ട്....കിരണിനെ നോക്കി.... ടി..ഇനി മൈൻഡ് ചെയ്യാതെ ഇരുന്നാലുണ്ടല്ലോ...കിരൺ കള്ള ചിരിയോടെ പറഞ്ഞതും...

കൃതി കിരണിന്റെ നെഞ്ചിലേക്ക് ചേർന്നതും ഒത്തായിരുന്നു.... നിങ്ങൾ ഇതു ഇങ്ങനെ തരും എന്നു ഞാൻ നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ...ഞാൻ കുറച്ചു കൂടി വാശി കെട്ടിച്ചു...നമ്മടെ കെട്ടു തന്നെ നടത്തിച്ചേനെ.....കൃതി പറഞ്ഞതും....കിരൺ ഞെട്ടി...അവളെ നോക്കി... നോക്കണ്ട...നിങ്ങളെന്താ കരുതിയത്...വിട്ടിട്ടു അങ് പോകും എന്നോ...എന്നാലേ മോന് തെറ്റിട്ടോ... അന്ന് വർശെടെ നിച്ചയത്തിന് നിങ്ങള് പറയുന്നത് ഞാൻ നേരിട്ടു കേട്ടത..അപ്പൊ കരുതി...ഒന്നു കളിപ്പിയ്ക്കാം എന്നു.....(കൃതി..ചിരിയോടെ പറഞ്ഞതും കിരൺ കലിപ്പായി... ഓ...ദേഷ്യം...ഇനി അത് വേണ്ട മോനെ....എല്ലാം ചീറ്റി പോയി...(കൃതി.. ഉം..ആ..ഇനി കാണിച്ചിട്ടു കാര്യം ഇല്ല... ഇനി വീട്ടിൽ പറഞ്ഞു സെറ്റ് ആക്കണ്ടേ...(കിരൺ അതൊക്കെ എപ്പോഴേ സെറ്റ്..(.കൃതി.. എന്താ.....എപ്പോ....(കിരൺ അതുകേട്ടതും കൃതി ഒന്നു സൈറ്റ് അടിച്ചു കാണിച്ചു കൊടുത്തു... ഇതിനേക്കാൾ ഭേദം...കെട്ടാൻ സമയം ആകുമ്പോൾ പറയുന്നത് ആയിരുന്നു...(കിരൺ ശെ...അതോർത്തില്ല...എങ്കി അന്ന് വരെ ഇട്ടു വട്ടു കളിപ്പിയ്ക്കാമായിരുന്നു....

കൃതി പറഞ്ഞതും... ടി....എന്നും പറഞ്ഞു കിരൺ കളിയായി അടിയ്ക്കാൻ കയ്യോങ്ങിയതും..കൃതി കിരണിനെ തള്ളി മാറ്റി...ഗോഷ്ടി കാണിച്ചു കൊണ്ട് ഓടി... പിറകെ ചിരിച്ചു കൊണ്ട് കിരണും... *** നി..കൊറേ നേരം ആയല്ലോ...ആ കൊച്ചിനെ നോക്കി ഇളിയ്ക്കാൻ തുടങ്ങിയിട്ട്.....(നിള... എന്താ....(അമ്മു ബെസ്റ് അപ്പൊ ഞാൻ പറഞ്ഞത് ഒന്നും നി കേട്ടില്ലേ.... നി കുറച്ചു നേരം ആയി അവിടെ പൂ പിച്ചി കളിയ്ക്കുന്ന കൊച്ചിനെ നോക്കി കിളി പോയ പോലെ ഇളിച്ചോണ്ട് ഇരിയ്ക്കാൻ തുടങ്ങിയിട്ട്....വിളിച്ചിട്ടണേൽ അനക്കവും ഇല്ല...(നിള നി..ആ മോനെ കണ്ടോ..നല്ല രസം ഉണ്ടല്ലേ..(അമ്മു എടി കൊച്ചു കുട്ടികൾ ആകുമ്പോൾ അങ്ങനെ അല്ലെ...പിള്ളേരോട് പോലും അടികൂടാൻ പോയിട്ടുള്ളമുതലാ...ഇപ്പഴ കൊച്ചുങ്ങടെ ഭംഗി..കണ്ടത്.... നി..വായും നോക്കി ഇരിയ്ക്കത്തെ...വന്നേ...മറ്റേതിനെ പൊക്കാം..അതിനി എവിടെ ആണോ..ആവോ...കിചേട്ടന്റെ കൂടെ പോയതാ...എന്നും പറഞ്ഞു നിള അമ്മുവിനെയും വലിച്ചു...മുന്നേ നടന്നു...അമ്മു ആ കുട്ടിയെ തിരിഞ്ഞു...നോക്കിയും... കുറച്ചു കഴിഞ്ഞതും..തേടിയ വള്ളി കാലിൽ ചുറ്റിയതും....

അവര്..അവരുടെ കൂടെ വന്ന മുതലുകളെയും പൊക്കി....ഉണിയുടെയും വർഷയുടെയും അടുത്തേയ്ക്ക് വിട്ടു....അവരെ യാത്ര യാക്കാൻ..... വർഷെണെങ്കി ഇറങ്ങാൻ നേരം വൻ ബഹളം....അവസാനം ഉണ്ണി ഒരു വിധത്തിൽ സമ്ദാനിപ്പിച്ചു കൊണ്ടു പോയി....അവളാണെങ്കി ആ ചെക്കന്റെ ഷർട്ടിൽ തന്നെ കണ്ണീരും മൂക്കളയും ഒക്കെ വെച്ചു തേച്ചു.... അവസാനം..എല്ലാവരും അവരവരുടെ വീടുകളിലേക്ക് വെച്ചു പിടിച്ചു... അമ്മുവിനു പോയപ്പോൾ ഉള്ള ഉത്സാഹം ഒന്നും തിരിച്ചു വരുമ്പോൾ ഇല്ലായിരുന്നു.... ഹരൻ കരുതിയത് കല്യാണത്തിന് പോയ ക്ഷീണം ആകും എന്നു കരുതി മൈന്റ് ആക്കിയില്ല.... വന്നു കയറിയതും വേഷം പോലും മാറാതെ അമ്മു ബെഡിലേയ്ക്ക് വീണു... ടി...ടി....പോയി ആ ഡ്രസ്എങ്കിലും മാറിയിട്ട് കിടക്കേടി.... കുളിയോ..ഇല്ല...എന്നും പറഞ്ഞു ഹരൻ ഫ്രഷ് അവനായി...പോയി... ഹരൻ ഫ്രഷ് ആയി വരുംപോലും അമ്മു പഴയ പടി.. തന്നെ... ഇവളിത് ...... ടി....എണീറ്റെ.... പോയി വേഷം മാറ്... എന്നും പറഞ്ഞു....ഹരൻ അമ്മുവിനെ കുത്തി പൊക്കി..

.ഡ്രസിങ് റൂമിലേയ്ക്ക് തള്ളി കയറ്റി... അമ്മു നിഷ്‌കു ആയി..നോക്കിയെങ്കിലും...ഏറ്റില്ല.... അമ്മുവിനെ ഡ്രെസ് മാറ്റാൻ കയറ്റി...ഹരൻ...ലാപ്പും എടുത്തു...ബെഡിലേയ്ക്ക് ഇരുന്നു... നേരം കുറച്ചു കഴിഞ്ഞിട്ടും അകത്തു നിന്നും അനക്കം ഒന്നും ഇല്ല.... ടി...അകത്തു ഇരുന്നു ഉറങ്ങരുത്.....എന്നു ഹരൻ പറഞ്ഞിട്ടും അകത്തുനിന്നും ശബ്ദം ഒന്നും കേൾക്കാതെ ഇരുന്നതും.... അവളിനി അവിടെ കിടന്നു ഉറങ്ങിയാ......എന്നും വിചാരിച്ചു ഹരൻ..ലാപ്പ് ബെഡിൽ വെച്ചു...ഡ്രസിങ് റൂമിന്റെ വാതിലിൽ തട്ടി...എന്നിട്ടു വാതിലിന്റെ ലോക്ക് തിരിച്ചതും അതു തുറന്നു വന്നു... ഹരൻ സംശയത്തോടെ അകത്തു കയറി... നോക്കുമ്പോൾ അമ്മു നിലത്തു ബോധം ഇല്ലാതെ കിടക്കുന്നു...സാരി പകുതിയും അഴിഞ്ഞു കിടപ്പുണ്ട്...... അമ്മു...........എന്നും വിളിച്ചു കൊണ്ട് ഹരൻ അങ്ങോട്ടു ചെന്നു...അവളെ തട്ടി വിളിയ്ക്കാൻ തുടങ്ങി.... ടി...എണീയ്ക്കേടി....എന്താ പറ്റിയെ..ഹരൻ അവളെ തട്ടി വിളിച്ചിട്ടും അമ്മുവിന്റെ ഭാഗത്തു നിന്നും അനക്കം ഒന്നും ഇല്ല.... അച്ഛാ.......ഹരൻ അലറി.... ഹരന്റെ അലറൽ കേട്ട് ഹാളിൽ ഇരുന്ന ദേവൻ ഞെട്ടി...

വിളി കേട്ട് ജനനിയും പുറത്തേയ്ക്ക് വന്നു.... ഹരൻ അപ്പോഴേയ്ക്കും അവളെ കയ്യിൽ കോരി എടുത്തു...ബെഡിലേയ്ക്ക് കിടത്തി..സാരി ഷെറിയാക്കി വെച്ചു....ബെഡ്ഷീറ്റ് കൊണ്ട് പുതച്ചു... അച്ഛാ.....എവിടെയാ....ഹരൻ വീണ്ടും വിളിച്ചു... എന്താടാ...എന്തിനാ..നി അലറി....എന്നും പറഞ്ഞു..ദേവൻ അങ്ങോട്ടേക്ക് ചെന്നതും... ദേവന്റെ കണ്ണുകൾ ബെഡിൽ കിടക്കുന്ന അമ്മുവിലേയ്ക്ക് എത്തി... മോൾക്ക് എന്താ പറ്റിയെ...എന്നും ചോദിച്ചു കൊണ്ട് ജനനി ഉള്ളിലേയ്ക്ക് കടന്നു...അമ്മുവിന്റെ അടുത്തേയ്ക്ക് ചെന്നു.... എന്താടാ ശെരിയ്ക്കും പറ്റിയത്...വന്നപ്പോ കുഴപ്പം ഒന്നും ഇല്ലാരുന്നല്ലോ....(ദേവൻ എനിയ്ക്കും അറിയില്ല അച്ഛാ...ഞാൻ നോക്കുമ്പോൾ ഡ്രസിങ് ഏരിയയിൽ ബോധം ഇല്ലാതെ കിടക്കുവാരുന്നു...ഹരൻ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..അപ്പോൾ... നി..ടെൻഷൻ ആവാതെ...ഞാൻ ഡോക്ടറെ വിളിയ്ക്കാം....എന്നും പറഞ്ഞു ദേവൻ ഫോൺ എടുത്തതും.... ജനനി അമ്മുവിന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കിയിട്ട്....അടുത്തിരുന്ന വെള്ളം എടുത്തു മുഗത്തു കുടഞ്ഞു....

കുറച്ചു കഴിഞ്ഞതും അമ്മു കണ്ണു ചിമ്മി ചിമ്മി തുറന്നു.... അ.. അമ്മേ.....അമ്മു തളർച്ചയോടെ വിളിച്ചു... എന്താടാ...പറ്റിയെ....അമ്മുവിനു ബോധം വന്നതും ഹരൻ അവളുടെ അടുത്തേയ്ക്ക് ചെന്നു കൊണ്ട് ചോദിച്ചു... അ... അറിയില്ല ഹ... ഹരു... തലയ്ക്ക് ആകെ ഭാരം പോലെ തോന്നി....പിന്നെ ഒന്നും അറിയില്ല....കണ്ണിൽ മൊത്തം അങ് ഇരുട്ട് കയറി.....(അമ്മു... ഉം...ഞങ്ങള് അങ് പേടിച്ചു പോയി....അമ്മാതിരി അലറൽ ആയിരുന്നു.ഇവിടെ ഒരുത്തൻ...എന്തയാലും ഞാൻ ഡോക്ടറെ വിളിച്ചിട്ടുണ്ട്...എന്നു ദേവൻ പറഞ്ഞതും....ഒരാൾ അങ്ങോട്ടേക്ക് വന്നതും ഒത്തായിരുന്നു..... അപ്പൊ തന്നെ എല്ലാരും മുറിയ്ക് പുറത്തേയ്ക്ക് ഇറങ്ങി...കൊടുത്തു... ദേവേട്ട...എനിയ്ക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്...അത് ശെരിയാണെങ്കി..... ശെരിയാണെങ്കിൽ......(ദേവൻ മിസ്റ്റർ....ഹരൻ...ഡോക്ടർ പുറത്തേയ്ക്ക് വന്നത് കൊണ്ട് വിളിച്ചു... ഡോക്ടർ ..എന്താ അവൾക്ക്...ഹരൻ ആവലാതി ഓടെ ചോദിച്ചു... ഏയ്‌ പേടിയ്ക്കാൻ ഒന്നും ഇല്ല....നല്ല കാര്യമാടോ.... അധികം താമസിയാതെ...മോനോ മോളോ...ആരെങ്കിലും...തന്നെ അച്ഛാ എന്നു വിളിയ്ക്കാൻ ഇങ്ങു എത്തും....ഡോക്ടർ പറഞ്ഞതും ഹരൻ ഞെട്ടലോടെ അവരുടെ മുഖത്തേയ്ക്ക് നോക്കി... ഞെട്ടണ്ടഡോ....ഞാൻ കാര്യമാ പറഞ്ഞത്....

എന്നും പറഞ്ഞു....ഹരന്റെ തോളിൽ തട്ടി...ദേവനോടും യാത്ര പറഞ്ഞു കൊണ്ട് പുറത്തേയ്ക്ക് പോയി.... ഞാൻ അപ്പോഴേ വിചാരിച്ച കാര്യമാ....ജനനി സന്തോഷത്തോടെ ദേവനോട് പറഞ്ഞു.. *** ഹരൻ അകത്തേയ്ക്ക് കയറുമ്പോൾ അമ്മു നല്ല മയക്കത്തിൽ ആയിരുന്നു.... ഹരൻ അമ്മുവിനെ ഉണർത്തതെ....അവളുടെ അടുത്തു ചെന്നു മുട്ടുകുത്തി..ഇരുന്നു....അവളുടെ കൈവിരലുകൾ ചേർത്തു പിടിച്ചു....നെറ്റിയിൽ അമർത്തി ചുംബിച്ചു....എന്നിട്ടു ചെവിയുടെ ഭാഗത്തു ചെന്നു പയ്യെ പറഞ്ഞു... thanku...........♥️♥️♥️♥️♥️ ഹരൻ തിരിഞ്ഞു നോക്കുമ്പോൾ വാതിലിനടുത്തു തന്നെ ജനനിയും ദേവനും നിൽപ്പുണ്ടായിരുന്നു... ഹരൻ അവരെ നോക്കി കണ്ണു ചിമ്മി കാണിച്ചു.... അതിനു ആർദം മനസിലായ പോലെ...രണ്ടുപേരും ഒന്നു ചിരിച്ചിട്ടു വാതിൽ ചാരി താഴേയ്ക്ക് പോയി... ഹരൻ....ചിരിയോടെ...അവളുടെ....നെറുകയിൽ ഒന്നു തലോടി...അവളുടെ വയറിനെ മറച്ചു കിടന്നിരുന്ന സാരി മാറ്റി...അവളുടെ വയറിൽ വേദനിയ്ക്കാതെ അമർത്തി ചുംബിച്ചു....കൊണ്ട്...അവളെ...കൈ കൊണ്ട് ചുറ്റി പിടിച്ചു... അവളുടെ വയറിൽ തല വെച്ചു കിടന്നു.... *** കുറച്ചു നേരം കഴിഞ്ഞതും അമ്മു മയക്കം വിട്ടു കണ്ണു തുറന്നതും...ആദ്യം കണ്ടത്...

അവളുടെ വയറിൽ തല വെച്ചു...കണ്ണടച്ചു കിടക്കുന്ന ഹരനെ ആണ്...കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടു ഒഴുകിയ...അടയാളവും ഉണ്ടായിരുന്നു... അതുകണ്ടതും അമ്മു ഞെട്ടി എണീറ്റു.... അമ്മു എണീറ്റ അനക്കത്തിൽ ഹരനും കണ്ണു തുറന്നു... എന്താ...എന്തു പറ്റി...കണ്ണൊക്കെ നിറഞ്ഞിരിയ്ക്കുന്നു...അമ്മു കണ്ണിലും മുഗത്തും തടവി കൊണ്ട് ചോദിച്ചതും ഹരൻ അവളുടെ കൈ പിടിച്ചു അവന്റെ ചുണ്ടോട് ചേർത്തു.... അമ്മു ഹരൻ ചെയ്യുന്നത് നോക്കി അന്തം വിട്ടു ഇരിപ്പുണ്ടായിരുന്നു.... well come ...my സ്വീറ്റ് mother..... ഹരൻ അവളുടെ മുഗം കൈകളിൽ എടുത്തോണ്ട് പറഞ്ഞതും.... അമ്മു സംശയത്തോടെ...ഹാരനെ നോക്കി...യതും...ഹരൻ അവളുടെ കൈ പിടിച്ചു അവളുടെ വയറിൽ അടുപ്പിച്ചു.... അതു കണ്ടതും..അമ്മു സത്യം ആണോ...എന്ന രീതിയിൽ ഹരനെ നോക്കിയതും...ഹരൻ അതേ എന്ന രീതിയിൽ കണ്ണു ചിമ്മി കാണിച്ചു... അമ്മു അപ്പൊ തന്നെ സന്തോഷത്തോടെ...ഹരനെ കെട്ടി പിടിച്ചു.... ഞാൻ ഒരു അമ്മയാവാൻ പോവല്ലേ.....(അമ്മു ഉം... നിന്റെ സ്വഭാവംമാത്രം പിള്ളേർക്ക് കിട്ടാതിരുന്നാൽ മതി...ഹരൻ കളിയായി..പറഞ്ഞതും...അമ്മു...ഹരനെ വിട്ടു കെറുവോടെ നോക്കി....ഹരൻ ചിരിച്ചു കൊണ്ട്....അമ്മുവിനെ ചുറ്റി പിടിച്ചു.... ***....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story