പ്രണയം: ഭാഗം 46

pranayam archana

രചന: അർച്ചന

അമ്മുവിനു വിശേഷം ഉണ്ടെന്നു അറിഞതിൽ പിന്നെ ഹരന് എന്താ ചെയ്യേണ്ടേ എന്നു ഒരു പിടുത്തവും ഇല്ലായിരുന്നു.... അമ്മുവിനെ നേരെ നിലത്തു കാലു കുത്താൻ സമ്മദിച്ചിട്ടില്ല എന്നു വേണം പറയാൻ... ദേവനും ജനനിയും ആണെങ്കിൽ അവർക്ക് ഒരു പേരക്കുട്ടി വരാൻ പോണ സന്തോഷത്തിൽ ആയിരുന്നു.... ഹരൻ തന്നെയാണ് വിവരം അവളുടെ വീട്ടുകാരെയും....ഫ്രണ്ട്സിനെയും ഒക്കെ വിളിച്ചു അറിയിച്ചത്... വിവരം അറിഞ്ഞതും അവർക്കും വളരെ സന്തോഷം ആയി.... *** ദേ.. ഇനി പഴയ പോലെ ഓടി ചാടി നടക്കാൻ ഒന്നും പറ്റില്ല....ഇവിടെ ഇരുന്നോണം..വല്ല ആവശ്യവും ഉണ്ടെങ്കിൽ പറഞ്ഞോണം...എന്നും പറഞ്ഞു ഹരൻ അങ് തുടങ്ങി.... ദേവനും ജനനി യും ഇതെന്ത് പാട് എന്ന രീതിയിൽ താണ്ടിയ്ക്ക് കയ്യുംകൊടുത്തു ഹരൻ പറയുന്നതും കേട്ട്..നിഷ്‌കു ആയി...ഇരിയ്ക്കുന്ന അമ്മുവിനെയും നോക്കി നിന്നു.... നിനക്ക് പറഞ്ഞത് വല്ലതും മനസിലായോ.....(ഹരൻ ഓ...പിന്നെ....(അമ്മു.. നിന്നോട് ആക്കാൻ അല്ല പറഞ്ഞത്...അനുസരിയ്ക്കണം...കേട്ടല്ലോ...

.(ഹരൻ ഉം....അമ്മു ഒന്നു മൂളി... ഹരന്റെ സംസാരം കേട്ട് ജനനിയ്ക്കും ദേവനും ചിരി വരുന്നുണ്ടായിരുന്നു.... പിറ്റേന്ന് തന്നെ വിവരം അറിഞ്ഞു അവളുടെ വീട്ടുകാരും...ഫ്രണ്ട്സും...അവിടെ എത്തിയിരുന്നു....വൃന്ദയെ...ജിത്തു പയ്യെ...പിടിച്ചാണ്...മുകളിൽ എത്തിച്ചത്... പാവം.... എല്ലാം കൂടി അവളെ ഇടം വലം തിരിയാൻ സമ്മദിച്ചില്ല....കൂടെ അത് കഴി ഇതു കഴി...എന്നും പറഞ്ഞു...കുത്തി തീറ്റിയ്ക്കലും...അവസാനം...എല്ലാം തിന്നു..തിന്നു ഒടുക്കത്തെ റെസ്റ്റും.... കൂടെ വൃന്ദയെയും... പിടിച്ചിരുത്തി എല്ലാരും കൂടി എല്ലാം കഴിപ്പിച്ചു... കൃതിയും വർഷയും നിളയും...രണ്ടുപേരുടെയും കുഞ്ഞുങ്ങളോട് സംസാരം തന്നെ പണി... കഴിഞ്ഞ ദിവസം കെട്ടിപോയ മുതലാ...നേരം വെളുത്തപ്പോ ഹരന്റെ വീട്ടിൽ എത്തിയത്... അന്ന് എല്ലാരും കൂടി ഗർഭിണികളെ ഒരു വഴി ആക്കി. എന്ന് പറയാം... അന്ന് വൈകിട്ടാണ് എല്ലാരും പോയത്....എല്ലാർക്കും നല്ല വിഷമം ഉണ്ടായിരുന്നു...പോകുന്നതിൽ... അടുത്ത ദിവസം മുതൽ അമ്മുവിനെ വീട്ടിൽ തന്നെ നിർത്തി...

ഓഫീസിൽ വരണ്ട എന്നും കല്പിച്ചു.. പാവം അമ്മു ആകെ പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ...വീട്ടിൽ ജനനിയും ദേവനും ആണെങ്കി....ഇടം വലം തിരിയാൻ സമ്മതിച്ചില്ല... അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു... ടാ.... അമ്മുവിനെ ചെക്കപ്പിന് കൊണ്ടു പോവേണ്ടത്....അടുത്ത ആഴ്ച ആണ്..മറക്കരുത്...(ദേവൻ അറിയാം അച്ഛാ....ഞാൻ മറക്കില്ല.... അല്ല അവള് വല്ലതും കഴിചാരുന്നോ.....(ഹരൻ ആ..ബെസ്റ്റ്... അവൾക്ക് ഒന്നും വേണ്ട എന്നും പറഞ്ഞു...അകത്തു കയറി കിടന്നതാ....ഒരുവിദത്തിൽ കഴിച്ചില്ല...അവസാനം..നമ്മള് രണ്ടും കൂടി പിടിച്ചിരുത്തി കൊടുത്ത കാരണം...രണ്ട് വറ്റു കഴിച്ചു...മരുന്നും ഉണ്ട് കഴിയ്ക്കാൻ ..ഞങ്ങൾ നോക്കിയിട്ട് ഒരു രക്ഷയും ഇല്ല....(ജനനി.. അവളെ ഇന്ന് ഞാൻ....'അമ്മ കഴിയ്ക്കാൻ എടുത്തു വെച്ചേ അവൾ ഇപ്പൊ വരും....എന്നും പറഞ്ഞു ഹരൻ മുറിയിലേയ്ക്ക് ചെന്നു... നോക്കുമ്പോൾ അമ്മു കട്ടിലിൽ കണ്ണടച്ചു കിടപ്പൊൻഡ്.... ടി...എണീറ്റെ ...വല്ലോം കഴിച്ചിട്ട് കിടന്നാൽ മതി....എന്നും പറഞ്ഞു ഹരൻ അമ്മുവിനെ തട്ടി വിളിച്ചു.... plz.. ഹരു....എനിയ്ക്ക് വയ്യ... ഒന്നും കഴിയ്ക്കാൻ തോന്നുന്നില്ല...

ആകെ ഉള്ളിൽ എന്തോ പോലെ....തോന്നുന്നു...അമ്മു ഹരനെ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു... അതൊക്കെ മോൾക്ക് തോന്നുന്നതാ....ആ...പൊങ്ങിയ്ക്കെ... പെട്ടന്ന്... ഇല്ലെൽ ഞാൻ തൂക്കി എടുത്തു കൊണ്ട് പോകും..പറഞ്ഞില്ല എന്നു വേണ്ട...ഹരൻ പറഞ്ഞതും...അമ്മു എടുക്ക് എന്നും പറഞ്ഞു കയ്യും നീട്ടി ഇരുന്നു...ഹരൻ അതുകണ്ട്....ചിരിയോടെ..അമ്മുവിനെ കയ്യിൽ കോരി എടുത്തു...അമ്മു ചിരിയോടെ നെഞ്ചിൽ ചാരി കിടന്നു... ടി...ഇനി ഇങ്ങനെ എടുക്ക് എടുക്ക് എന്നൊന്നും പറയല്ലേ...നി..ഇപ്പോ ഒടുക്കത്തെ വെയിറ്റ് ആടി... ഹരൻ പറഞ്ഞതും....അമ്മു ഹാരനെ ഒന്നു കൂർപ്പിച്ചു നോക്കി... ആഹാ..എങ്കിൽ എന്നെ നിലത്തു നിർത്തിയ്ക്കോ..ഞാൻ നടന്നു പൊയ്കോളം.. എന്നും പറഞ്ഞു...അമ്മു ഹരന്റെ കയ്യിൽ നിന്നും ഇറങ്ങാനായി ഭാവിച്ചതും... ഹാ..ഇറങ്ങല്ലേ.ഞാൻ ചുമ്മ പറഞ്ഞത് അല്ലേ.... ദേ നോക്കിയേ ഇപ്പൊ നിനക്ക് യാതൊരു ക്ഷീണവും ഇല്ല... .ഇനി പറഞ്ഞിട്ടും കാര്യം ഇല്ല...എന്റെ പിള്ളേരെ കൂടി എടുത്തു ശീലിയ്ക്കണ്ടേ....അതുകൊണ്ട് ഇതൊരു എക്സ്പീരിയൻസ് ആയി കണ്ടോലാം...

എന്നും പറഞ്ഞു...ഹരൻ അമ്മുവിനെ ഒന്നും കൂടി ചേർത്ത് പിടിച്ചു..കൊണ്ട് താഴേയ്ക്ക് ഇറങ്ങി.... അപ്പോഴേയ്ക്കും ജനനി ഫുഡ് എല്ലാം എടുത്തു വെച്ചിരുന്നു... ആഹാ...വന്നോ...ആള്... ദേ.. ഇതു മൊത്തം കഴിയ്ക്കണം കേട്ടോ...ജനനി..പറഞ്ഞതും അമ്മു നിഷ്‌കു ആയി ഹരനെ നോക്കി..ഹരൻ അതു മൈന്റ് ചെയ്യാനെ പോയില്ല... ഹരൻ അവിടെ കിടന്ന ചെയർ നീക്കി അതിൽ ഇരുത്തി....കൂടെ അടുത്ത് ചെയർ വലിച്ചിട്ടു ഹരനും...അടുത്തു തന്നെ...ദേവനും ജനനിയും... ഹരൻ...ഒരു പ്ളേറ്റിൽ ഫുഡ് എടുത്തു...അമ്മുവിനു നേരെ നീട്ടി... ഉം.കഴിയ്ക്ക്....ഹരൻ പറഞ്ഞതും...അമ്മു വേറെ വഴി ഇല്ലാതെ...നിഷ്‌കു ആയി...ഫുഡ് കഴിയ്ക്കാൻ തുടങ്ങി.... പയ്യെ കഴിച്ചാൽ മതി... മോളെ..ഇല്ലേൽ ചിലപ്പോ വോമിറ്റിങ് ഉണ്ടാവും....(ജനനി... അതും..ശെരിയ മോളെ...സാവധാനം കഴിച്ചാൽ മതി കേട്ടോ....(ദേവൻ.. അമ്മു പയ്യെ സമയം എടുത്തു ആഹാരം കഴിയ്ക്കാൻ തുടങ്ങി...കൂടെ ഹരനും.. ഉം..മതി.. ഹരു..ഇനി..വേണ്ട....(അമ്മു പറ്റില്ല....ഇതു മുഴുവൻ കഴിചെ പറ്റു...കഴിക്ക്ക്.......

ഹു. ഉം....എന്നും പറഞ്ഞു അമ്മു വേണ്ട എന്ന്ൽ രീതിയിൽ തല ആട്ടി.... എന്ത്...കു..ഹും...എന്റെ പിള്ളേർക്കെ നല്ല വിശപ്പാ.. നി ഇങ്ങനെ ആയാൽ എന്റെ കൊച്ചു പട്ടിണി കിടക്കെ ഉള്ളു...നി...ഇത് കഴി....(ഹരൻ വേ.. വേണ്ട...എന്റെ വയറ്റിന്ന്...എന്തോ..ഉരുണ്ട്.... എന്നു പറഞ്ഞു തീർന്നില്ല...അതിനു മുന്നേ...അമ്മു കഴിച്ചതെല്ലാം ഹരന്റെ മെത്തേയ്ക്ക് തന്നെ വാള് വെച്ചു.... അയ്യോ...മോളെ....ഞാൻ പറഞ്ഞില്ലേ..പയ്യെ കഴിച്ചാൽ മതി എന്നു...എന്നും പറഞ്ഞു..ജനനി..അമ്മുവിന്റെ മുതുക് തടവി...കൊടുത്തു... കഴിച്ചത് മുഴുവൻ പോയി...എന്നും പറഞ്ഞു..ദേവൻ ആണെങ്കി...വെള്ളം എടുത്തു കൊടുത്തു... വെള്ളം കുടിച്ചതും അതും ഹരന്റെ മെത്തേയ്ക്ക് തന്നെ സാധിച്ചു.... സോ..സോർറി...ഹരു..ഞാൻ മനപൂർവം അ.. അല്ല...അമ്മു തളർചയോടെ പറഞ്ഞതും... അതൊന്നും കുഴപ്പമില്ല..നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..അല്ലെ....ഹരൻ ആവലതിയോടെ ചോദിച്ചു... അതു കേട്ടതും അമ്മു ഇല്ല എന്നു തലയാട്ടി...ഹരന്റെ തോളിലേയ്ക്ക് ചാഞ്ഞു... ടാ.. മോൾക്ക് ഒട്ടും വയ്യ...

നി..മോളെ റൂമിൽ കൊണ്ട് കിടത്ത്‌...ജനനി..പറഞ്ഞതും...ഹരൻ അമ്മുവിനെ താങ്ങി എണീപ്പിച്ചു..റൂമിലേയ്ക്ക് കൊണ്ട് പോയി.... റൂമിലെത്തിയതും ഹരൻ അമ്മുവിനെയും കൊണ്ട്...വാഷിങ് എരിയായിലേയ്ക്ക് പോയി...ഒരു കൈ കൊണ്ട്...അമ്മുവിനെ താങ്ങി..നിർത്തി....അവന്റെ ഷർട്ട് ഊരി മാറ്റി....അതിനു ശേഷം അമ്മുവിനെയും വൃത്തിയാക്കി ബെഡിൽ കിടത്തി...അമ്മു ക്ഷീണത്തിൽ കണ്ണടച്ചു..കിടന്നു..ഹരൻ അമ്മുവിന്റെ തലയിൽ ഒന്നു തലോടി...അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട്....ഫ്രഷാവാനായി... പോയി... ഹരൻ ഫ്രഷ് ആയി വന്നപ്പോഴേയ്ക്കും...മുറിയിൽ ദേവനും ജനനിയും ഉണ്ടായിരുന്നു...അടുത്തു തന്നെ ഒരുഗ്ലാസ് ജ്യൂസും.... ഇപ്പോ...കുഴപ്പം ഉണ്ടോടാ...(ദേവൻ ഇപ്പൊ കുഴപ്പം ഒന്നും ഇല്ല...അച്ഛാ... മോൾക്ക് ദേ.. ഈ ജ്യൂസ് കൊടുക്കണം.. മരുന്നു അല്ലാതെ കഴിച്ചാൽ ചിലപ്പോ വയറ്റിൽ നിൽക്കില്ല...അതുകൊണ്ട് ഞാൻ ഇതിൽ പൊടിച്ചു ചെർത്തിട്ടുണ്ട്..മുഴുവനും കുടിപ്പിയ്ക്കണം..അതും പറഞ്ഞു.എം.ജനനി...അമ്മുവിനെ ഒന്നു തലോടി...

എണീറ്റു.... ദേവനും ജനനിയും പോയതും...ഹരൻ..അമ്മുവിന്റെ അടുത്തേയ്ക്ക് ചെന്നു... ടി...എണീറ്റ്..ഈ ജ്യൂസ് കുടിച്ചിട്ട് കിടന്നോ...എന്നും പറഞ്ഞു..ഹരൻ അവളെ പിടിച്ചു എണീപ്പിച്ചു..ജ്യൂസ് കൊടുത്തു.... വയറ്റിൽ ഉള്ളത് എല്ലാം പോയത് കൊണ്ട്....അതു മുഴുവൻ ബാക്കി വെയ്ക്കാതെ...അമ്മു കുടിച്ചു... കുടിച്ചു കഴിഞ്ഞതും....ഹരൻ അമ്മുവിനെ പഴയ പടി കിടത്തി..ലൈറ്റും അണച്ചു..ഹരനും കയറി കിടന്നു... ഹരൻ കിടന്നതും അമ്മു ഹാരനെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു... നി..ഉറങ്ങിയില്ലായിരുന്നോ.....(ഹരൻ ഉഹും.. അതേ..എന്നോട് ദേഷ്യം ഉണ്ടോ...തന്നെ ഇങ്ങനെ ബുദ്ദിമുട്ടിയ്ക്കുന്നതിൽ.... (അമ്മു ഉണ്ടെങ്കിൽ.....ഹരൻ കളിയായി ചോദിച്ചതും... ഉണ്ടെങ്കി..കയ്യിൽ വെച്ചോ... താനായിട്ടു വരുത്തി വെച്ചത് അല്ലെ അനുഭവിചോ...കള്ള...തെണ്ടി....എന്നും പറഞ്ഞു അമ്മു ഹരന്റെ നെഞ്ചിൽ ഒരു കുത്ത് കുത്തി... ടി..ടി..ഞാൻ നിന്റെ കെട്ടിയോനാ...വയറ്റിൽ കിടക്കുന്നത് എന്റെ കൊച്ചും.. നി ഇങ്ങനെ കുത്തിയാൽ എന്റെ നെഞ്ചാം കോട്ട....

ഹരൻ നെഞ്ചും തടവി പറഞ്ഞു.. നോക്കിയ്ക്കോ..എന്റെ കൊച്ചു ഇങ്ങു വന്നോട്ടെ...ഞാൻ കാണിച്ചു തരാം..പോടാ...എന്നും പറഞ്ഞു...അമ്മു പിണങ്ങി തിരിഞ്ഞു കിടന്നു... ടി..സൂക്ഷിച്ചു..നി..ഈ എടുപിടി എന്നൊന്നും പറഞ്ഞു തിരിയല്ലേ....എന്നും പറഞ്ഞു...ഹരൻ അവളുടെ...ഷർട്ടിനിടയിലൂടെ അവളുടെ നഗ്നമായ വയറിൽ ചുറ്റി പിടിച്ചു അവളോട് ചേർന്നു കിടന്നു...അമ്മു പുഞ്ചിരിയോടെ.. അവനോടു ചേർന്നും..... ദിവസങ്ങൾ പിന്നെയും കടന്നു പോയി... അതിനിടയിൽ...അമ്മുവിന്റെ വയറ്റിന്റെ ഷേപ്പിലും അവളുടെ രൂപത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി... കൂടെ ശര്ദിലിലും കുറവ് വന്നു... അതുകൊണ്ട്. തളർച്ചയും...കുറവുണ്ടായിരുന്നു...അതുകൊണ്ട് തന്നെ ചുമ്മ ഇറങ്ങി നടപ്പ് തന്നെ പണി...ഹരന് ആണെങ്കി....അവളുടെ പിറകെ വഴക്കും പറഞ്ഞു നടക്കാനെ നേരം ഉള്ളു....

ഹരന്റെ പഴയ കലിപ് പുറത്തെടുക്കേണ്ടി വന്നതും...അമ്മു കുറച്ചു അടങ്ങി...ഇല്ലേൽ ചെക്കന് ഹാലിളകും..അമ്മുവിനാണെങ്കി പഴയ പോലെ കലിപ്പ് ആവനും പറ്റുന്നില്ല..അതുകൊണ്ട് ആ അവസരം ഹരൻ ശെരിയ്ക്കും മുതലാക്കുന്നുണ്ട്.... ഇതിനിടയിൽ തന്നെ. ...കിരണിന്റെയും കൃതിയുടെയും കല്യാണവും തീരുമാനിച്ചു.....അമ്മുവിനാണെങ്കി...അവരുടെ കല്യാണത്തിന് പോണം എന്നു വാശിയും... പറയുന്നത് കൃത്യമായി അനുസര്ച്ചാൽ കൊണ്ട് പോകാം എന്ന് ഹരൻ തീർപ്പു കല്പിച്ചതും അമ്മു സമ്മതിച്ചു... പാവം കുട്ടി........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story