പ്രണയം: ഭാഗം 47

pranayam archana

രചന: അർച്ചന

ഞാൻ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ....ചെന്നു ഒരിടത്തു ഇരുന്നോണം....ഓടി ചാടി നടക്കരുത്..ഹരൻ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു കൊണ്ട് പറഞ്ഞു... അമ്മു ഹരൻ പറയുന്നതിന് ഒക്കെ തലയാട്ടി...കൊടുത്തു..മൂളി.. കണ്ടറിയാം... ദൈവമേ എന്റെ കൊച്.. ഹരൻ ആരോടെന്നില്ലതെ പറഞ്ഞു... അമ്മു അത് കേട്ട് പുച്ഛിച്ചു കൊണ്ട് പുറത്തേയ്ക്ക് നോക്കി ഇരുന്നു... കല്യാണ ആഡിറ്റോറിയാം എത്തിയതും അമ്മു ചാടി ഇറങ്ങി.... ടി..പയ്യെ...ഹരൻ അവളുടെ ഇറക്കം കണ്ട് പിറകിൽ നിന്നും വിളിച്ചു... അമ്മു ഹരന്റെ വിളി കേട്ടതും ഒന്നു ഇളിച്ചു കാട്ടി ചെറുതായി വീർത്ത വയറിൽ താങ്ങി നടന്നു.... ഹരൻ വണ്ടി ഒതുക്കി പിറകെയും... ആഹാ..വന്നോ..രണ്ടുപേരും... ഇവിടെ രണ്ടെണ്ണം ഞങ്ങൾക്ക് സ്വൈര്യം തന്നിട്ടില്ല...അക്കുവും ഉണ്ണിയും കൂടി പറഞ്ഞു കൊണ്ട് അവരുടെ അടുത്തേയ്ക്ക് ചെന്നു... മാമന്റെ വാവയ്ക്ക് സുഗം ആണോ..അക്കു അമ്മുവിന്റെ വയറിൽ നോക്കി ചോദിച്ചതും... മ്യാമനോ..... അപ്പൂപ്പൻ...എന്നു പറഞ്ഞു കൊടുക്കേടാ...കൊച്ചിനോട്...

അവൻ മ്യാമൻ പോലും...അമ്മു കളിയാക്കി.. നിനക്ക്..എന്താടി..ഒരു പുച്ഛം... എന്റെ ചെക്കൻ ഇങ്ങു വരട്ടെടി.. എന്നിട്ടു വേണം..എനിയ്ക്ക്ക് നിനക്കിട്ടു രണ്ടു തരാൻ...അക്കു പറഞ്ഞതും... ഉം..ഉം...നടന്നത് തന്നെ...തിരിച്ചിട്ടു കിട്ടാതെ നോക്കിയ്ക്കോ...(അമ്മു അതൊക്കെ വിട്.. ബാക്കി രണ്ടെണ്ണം എവിടെ...(ഹരൻ ഓഹ്...രണ്ടും ഇപ്പൊ അകത്തേയ്ക്ക് പോയതെ ഉള്ളൂ.. ഇത്രയും നേരം...ഇവളെ കണ്ടില്ലല്ലോ...കണ്ടില്ലല്ലോ..എന്നും പറഞ്ഞു..മനുഷ്യന് ചെവിതല കേൾപ്പിചില്ല...(ഉണ്ണി ആ...ദേ വരുന്നു...രണ്ടും...അക്കു ഇടയ്ക്ക് കയറി അകത്തേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു.... ആഹാ...എത്തിയോ...ഞങ്ങൾ എപ്പഴേ നോക്കി നിൽക്കുവാരുന്നു.... വന്നാൽ ഒന്നു വിളിച്ചു പറഞ്ഞൂടെ മനുഷ്യ..വർഷ ഉണ്ണിയെ നോക്കി...കലിപ്പിച്ചു... അവര് ഇപ്പൊ വന്നതെയുള്ളൂ...അല്ലെടാ...അക്കുവിനെ നോക്കി...ഉണ്ണി പറഞ്ഞു.. നി..വാടി...അവിടെ ഒരാൾക്ക് ഇരിയ്ക്ക് പൊറുതി ഇല്ല...എന്തൊക്കെയോ..പേടി പോലും...എന്നും പറഞ്ഞു..രണ്ടും കൂടി അമ്മുവിനെ അകത്തേയ്ക്ക് കൂട്ടികൊണ്ട് പോയി...

അമ്മു ഹരനെ ഒന്നു കണ്ണു കാണിച്ചു ..അവരോടൊപ്പം അകത്തേയ്ക്ക് പോയി... ** ടി..ടി..എനിയ്ക്ക് ഇപ്പൊ എന്തോ പേടി പോലെ...(കൃതി പേടിയോ...നിനക്കോ..പോടി കോമഡി അടിയ്ക്കാതെ.....(അമ്മു സത്യം... ഇപ്പോ...ഇത്രയും ആയ സ്ഥിതിയ്ക്ക്...(കൃതി ആയ സ്ഥിതിയ്ക്ക് ..ഇപ്പൊ കല്യാണം വേണ്ട എന്നുണ്ടോ....(നിള ഏയ്‌ അങ്ങനെ അല്ല.... പിന്നെ എങ്ങനെ...(വർഷ അല്ലെടാ...കല്യാണം ഒക്കെ കഴിയുമ്പോൾ first night ഒക്കെ. കാണില്ലേ.... കാണും...(3ഉം ഒരുമിച്ചു പറഞ്ഞു ആ..അതാ....കാര്യം... മുൻപ് ഭയങ്കര ധൈര്യത്തിൽ അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു കിച്ചേട്ടന്റെ അടുത്തു ചെന്നിട്ടുണ്ടെങ്കിലും...ഇനി...അതൊക്കെ ആലോചിക്കുമ്പോൾ....ആകെ ഒരു പ്രവേശം....(കൃതി നില്ല്.. നില്ല്...നി ഇപ്പൊ എന്താ കിരണിനെ വിളിച്ചേ..3ഉം കൂടി പരസ്പരം നോക്കി ചോദിച്ചു.... കി...കിച്ചേട്ടൻ...കൃതി പല്ലിളിച്ചു കൊണ്ട് പറഞ്ഞു... ഓഹോ...ഇതൊക്കെ എപ്പോ.... എത്ര കാലത്തേക്ക് ആണോ...ആവോ....അമ്മു മേലോട്ട് നോക്കി പറഞ്ഞു... ഹും....അമ്മു പറഞ്ഞതും കൃതി അമ്മുവിനെയും കൂടെയുള്ളവരെയും ഒന്നു കൂർപ്പിച്ചു നോക്കി...

അവളുടെ നോട്ടം കണ്ടതും ബാക്കി മൂന്നും കൂടി....അവളെ നോക്കി പൊട്ടി ചിരിച്ചു... *** കുറച്ചു കഴിഞ്ഞതും ചെക്കൻ വന്നു എന്ന് അറിയിപ്പ് കിട്ടിയതും എല്ലാരും കൂടി കൃതിയെ മണ്ഡപത്തിലേയ്ക്ക് കൊണ്ട് പോയി.... പിറകെ ബാക്കിയുള്ളവരും... കൃതിയുടെ നോട്ടം മണ്ഡപത്തിൽ ഇരിയ്ക്കുന്ന കിരനിൽ ആയിരുന്നു...കല്യാണ വേഷത്തിൽ അവന്റെ ഭംഗി കുറച്ചു കൂടി കൂടിയ പോലെ കൃതിയ്ക്ക് തോന്നി... കിരണിന്റെ അവസ്ഥയും മറിച്ചു അല്ലായിരുന്നു.. ചുവന്ന പട്ടുസാരിയിൽ...കൃതിയുടെ സൗന്ദര്യം...എടുത്തു കാട്ടുന്നുണ്ടായിരുന്നു... പരസ്പരം നോക്കുന്നതിനിടയിൽ ഇരുവരുടെയും മിഴികൾ തമ്മിൽ ഇടഞ്ഞു......എങ്കിലും അവർ പരസ്പരം നോട്ടം മാറ്റാൻ തയ്യാറായിരുന്നില്ല... അതേ ബാക്കി വീട്ടിൽ പോയിട്ടു നോക്കാം... മണ്ഡപത്തിൽ നോക്കികയറണെ.... പിറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞതും അവിടെ കൂട്ട ചിരി മുഴങ്ങി... അപ്പൊ തന്നെ രണ്ടു പേരും അവരുടെ നോട്ടം..മാറ്റി.. അമ്മുവും നിളയും വർഷയും അവരവരുടെ ജോടികളുമായി...ചേർന്നു നിന്നു...

കിരൺ..എല്ലാരുടെയും നിർദേശ പ്രകാരം എല്ലാവരുടെയും അനുഗ്രഹത്തോടെയും കൃതിയുടെ കഴുത്തിൽ താലി ചാർത്തി...നെറ്റിയിൽ സിന്ദൂരവും തൊട്ടു...കൊടുത്തു...സിന്തൂരത്തിന്റെ കൂടെ അവിടെ അവൻ ചുണ്ടുകളും പതിപ്പിച്ചു...തന്റെ പാതിയ്ക്ക് നൽകുന്ന ആദ്യ ചുംബനം.... ഇതുകണ്ട് ബാക്കി 3ഉം അവരവരുടെ പങ്കാളികളെ തങ്ങളോട് ചേർത്തു നിർത്തി.... അങ്ങനെ അവരുടേത് കഴിഞ്ഞു...ഇനി നിങ്ങളുടേത് എപ്പോഴാ...ഹരൻ അക്കുവിനെയും നിളയെയും നോക്കി ചോദിച്ചതും.... ആ..... അതിനു എന്റെ തന്ത പടിയും ഇവളുടെ പിതാ മഹനും..അളിയന്റെ അമ്മയി അച്ഛനും വിചാരിയ്ക്കണം... 3പേരും കൂടി..എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്...ഇനി ഇവൾക്ക് കൂടി ഒരു ജോലി ഉണ്ടായിട്ടെ കെട്ടു നടത്തു എങ്ങാനും പറഞ്ഞാൽ...... പറഞ്ഞാൽ.....(ഉണ്ണി പറഞ്ഞാൽ..എന്നാ....ഞാൻ നോക്കി കൊണ്ട് നിൽക്കും...സമയം ആവുമ്പോൾ പിടിച്ചു കയ്യിൽ തരും.. അല്ലാതെ വിളിച്ചിറക്കാൻ നോക്കിയാൽ..പോരാളി ഓടിച്ചിട്ടു തല്ലും... അതുതന്നെ നടക്കും...അതുകൊണ്ട്...വെയിറ്റിങ്....അക്കു നിഷ്‌കു ആയി പറഞ്ഞതും...നിള ഊറി ചിരിച്ചു.... പിന്നെ എല്ലാരും ഫുഡും തട്ടി....കൃതിയെയും കിരണിനെയും യാത്ര ആക്കി..അവരവരുടെ വീട്ടികെയ്ക്ക് വെച്ചു പിടിച്ചു.... വൈകിട്ടത്തെ ഫങ്ഷനു പ്ലാൻ ചെയ്താണ് എല്ലാം മടങ്ങിയത്........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story