പ്രണയം: ഭാഗം 48 || അവസാനിച്ചു

pranayam archana

രചന: അർച്ചന

എല്ലാരും കൃത്യ സമയത്തു തന്നെ ഫങ്ഷന് എത്തി.. അമ്മുവിനെ ആദ്യമേ തന്നെ എല്ലാരും കൂടി ഒരു ഇരിപ്പിടത്തിൽ പിടിച്ചിരുത്തി...... അമ്മു നിഷ്‌കു ആയി നോക്കിയിട്ടും വഴിയുണ്ടായില്ല... കൃതി ലാച്ച ആയിരുന്നു...കിരൺ വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും... അവിടെയും..രണ്ടിനെയും പിടിച്ചു നിർത്തി പല പോസ്സിൽ ഫോട്ടോ ഗ്രാഫർ ഫോട്ടോ എടുക്കുന്നുണ്ട്... അവസാനം ആ യുദ്ധം കഴിഞ്ഞതും..എല്ലാരും കഴിയ്ക്കാനായി പോയി.... പെണ് പടകൾ എല്ലാം ഒരുമിച്ചാണ് കഴിയ്ക്കാൻ ഇരുന്നത്....കെട്ടിയതാണ് എന്നുപോലും മറന്നു കിരണിനെയും കളഞ്ഞു കൃതി അവരുടെ കൂടെ ഇരുന്നു... ബാക്കി ആണുങ്ങൾ എല്ലാം അവനെ സമദാനിപ്പിച്ചു ഒരുമിച്ചും.... അങ്ങനെ കഴിയ്ക്കൽ എല്ലാം കഴിഞ്ഞു .... എല്ലാരും ഒരുവിധം പിരിഞ്ഞു പോയി... പെണ് പടകൾ എല്ലാം കൂടി ഒരു വശത്തും...ആണ്പിള്ളേര് എല്ലാം കൂടി വേറൊരു വശത്തും ഇരുന്നു.. കാര്യം പറയാൻ തുടങ്ങി... ടി...നിന്റെ പേടി ഒക്കെ പോയോ...(അമ്മു ഓഹ്...എപ്പഴേ....(കൃതി അതെന്താ...പെട്ടന്ന് മാറിയത്...

സത്യം പറയെടി കിരണേട്ടൻ വല്ല മരുന്നും തന്നോ....വർഷ കളിയാക്കി ചോദിച്ചതും... പോടി..കൃതി കളിയായി പറഞ്ഞു... കെട്ടുന്നതിനു മുന്നേ ചെറിയ ഭയം ഉണ്ടാരുന്നു...കെട്ടികഴിഞ്ഞപ്പോ...അതും പോയി... കൃതി ഇളിച്ചോണ്ട് പറഞ്ഞതും... അഹ്... ബെസ്റ്റ്...(നിള.. അല്ലെടി അപ്പൊ first night നു...നാണം ഒന്നും വേണ്ടെ...കുറച്ചു സ്റ്റോക്ക് കയ്യിൽ വെച്ചോ.... എന്തിന്...എന്തയാലും...എന്തെലും ഒക്കെ നടക്കും..അപ്പൊ നാണിച്ചു ഇരുന്നിട്ട് ഒരു കാര്യവും ഇല്ല... അല്ലെടി...നിനക്ക് ഈ നാണം ഒക്കെ ഉണ്ടാരുന്നോ....വർഷയെ നോക്കി ചോദിച്ചതും.. അങ്ങനെ ചോദിച്ചാൽ...ആ...ഏറെ കുറെ... ആ...മതി..മതി....പോവാം നമുക്ക്....ഹരനും ബാക്കിയുള്ളവരും അവര്ടെ അടുത്തേയ്ക്ക് ചെന്നുചോദിച്ചു... ഇപ്പോഴെയോ....(അമ്മു പിന്നെ എപ്പൊ....നേരം എത്ര ആയെന്നാ...അവർക്ക് കിടക്കണ്ടേ....(ഹരൻ ആ..അതുശ്ശേരിയ...ഞങ്ങൾ അത് ഓർത്തില്ല...എന്നും പറഞ്ഞു അമ്മുവും കൂടെ ബാക്കിയുള്ളവരും... അവസാനം...എല്ലാരും യാത്ര പറഞ്ഞു...ഇറങ്ങി.... അവരെല്ലാം പോയി കഴിഞ്ഞതും...

നിനക്ക്..ഫ്രഷ് ആവണ്ടേ.... പോയ്‌ ഫ്രഷ് ആവ്.... അലമാരയിൽ ഉണ്ട്..നിനക്ക് ആവശ്യം ഉള്ളത് എല്ലാം...കിരൺ പറഞ്ഞു ഓഹ്..ഇനി കുളിയ്ക്കണം അല്ലെ... എന്നെ കൊണ്ടെങ്ങും വയ്യ..... പോയി കുളിയെടി....വിയർത്തു കുളിച്ചു നിക്കുവാ...എന്നിട്ടു കുളിയ്ക്കാൻ വയ്യ....എന്നും പറഞ്ഞു കിരൺ കൃതിയെ തള്ളി വിട്ടു... ആ..അതേ തന്റെ ഫോൺ ഒന്നു തന്നെ...അച്ഛനെ വിളിയ്ക്കാനാ...എന്റെ ഫോൺ ചത്തു...എന്നും പറഞ്ഞു കൃതി കിരണിന്റെ നേരെ കൈ നീട്ടിയറ്റും... മര്യാദിയ്ക്ക് ചേട്ടാന്ന് വിളിയെടി.....എന്നും പറഞ്ഞു കിരൺ കൃതിയുടെ ചെവിയ്ക്ക് പിടിച്ചു.... അഹ്...വിട്..കിച്ചേട്ട നോവുന്നു....എന്നും പറഞ്ഞു കൃതി താളം ചവിട്ടിയതും..കിരൺ പിടി വിട്ടു... അപ്പോഴേ....അവള് മുറിയിലേയ്ക്ക് ഓടി.... ടി..ഫോൺ മുറിയിൽ ഉണ്ട്...എന്നു കിരൺ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു... എന്തടാ... ഇവിടെ.... ഏയ്‌...ചുമ്മ...അവളോട്...കളിയായി...കിരൺ അമ്മയെ നോക്കി തല ചൊറിഞ്ഞു... ഉം..ഉം...നടക്കട്ടെ നടക്കട്ടെ...എന്നും പറഞ്ഞു...കീർത്തി ആക്കി മൂളി കൊണ്ട് പോയി... കിരൺ അവളുടെ മണ്ടയ്ക്ക് ഇട്ടു കൊട്ടി...പുറത്തേക്കും... **

കിരൺ വരുമ്പോൾ....കൃതി കുളിയൊക്കെ കഴിഞ്ഞു അവളുടെ അച്ഛനോട് സംസാരിയ്ക്കുന്നുണ്ടായിരുന്നു... കിരൺ അവളെ ഒന്നു നോക്കി ഫ്രഷ് ആവാൻ കയറി... കുളികഴിഞ്ഞു ഇറങ്ങിയിട്ടും സംസാരം തന്നെ.. അമ്മാവന്റെ ചെവി അടിച്ചു പോയിക്കാണോ ആവോ...എന്നും പറഞ്ഞു കിരൺ കണ്ണാടിയുടെ മുന്നിൽ ചെന്നു മുടി സെറ്റ് ആക്കി... വിളി കഴിഞ്ഞു കൃതി ഫോൺ കൊണ്ട് മേശയിൽ വെച്ചു.... നിങ്ങള് നട്ട പാതി രാത്രി എങ്ങോട്ട് പോണ്...മുടിയും കോതി വെച്ചു... ഒരു കല്യാണത്തിന്..എന്തേ....എന്നും പറഞ്ഞു..കിരൺ തിരിഞ്ഞു...നോക്കുമ്പോഴാണ് കൃതിയുടെ വേഷം srediykkunnth... ടി...ഇത്....ഈ വേഷം.....(കിരൺ ഇതിനു എന്താ...ഈ അലമാരയിൽ ഉണ്ടായിരുന്നതാ....എന്തയാലും എനിയ്ക്ക് ഇഷ്ടപ്പെട്ടു... എന്നും പറഞ്ഞു...അവളിട്ടിരുന്ന ഷൊർട്ട്സിലെയ്ക്കും വെള്ള ഷർട്ടിലേക്കും ഒന്നു നോക്കി..

ടി..ഇത് എന്റെ പുതിയ ഷർട്ടാ.... ഊരി താടി അത്...(കിരൺ ഓഹ്...നക്കി നാരായണൻ..കൃതി മനസിൽ പറഞ്ഞു... എന്താടി ആലോചിയ്ക്കുന്നെ....മര്യാദിയ്ക്ക് ഊരി തന്നോ..... എനിയ്ക്ക് മനസില്ല....അത്രയ്ക്ക് നിർബന്ധം ആണെങ്കി താൻ ഇത് ഊരി എടുത്തോ...(കൃതി.. ആഹാ..എങ്കി ഊരി എടുത്തിട്ടു തന്നെ കാര്യം..എന്നും പറഞ്ഞു..കിരൺ പോയി..കതകു അടച്ചു ഭദ്രം ആക്കി... ഈശോയെ..ചെക്കൻ കാര്യം ആക്കിയോ...ഇനി ശെരിയ്ക്കും ഊരി എടുക്കോ... ഏയ്‌... അല്ല... എന്തയാലും അങ്ങേരു കാണാൻ ഉള്ളത് തന്നെ...എന്നാലും...ഇതൊരുമതിരി...അവിഞ്ഞ കാണൽ ആയിപ്പോവുലെ....ദൈവമേ കണ്ട്രോള് തരണേ... എന്നും പറഞ്ഞു കൃതി കിരണിനെ നോക്കുമ്പോ... ചെക്കൻ ഷർട്ടിന്റെ കയ്യും മടക്കി കൃതിയുടെ അടുത്തേയ്ക്ക് വരുന്നു.. ദേ.. അവിടെ നിന്നോ....അടുത്തേയ്ക്ക് എങ്ങാനും വന്നലുണ്ടല്ലോ...ഞാൻ സത്യായും വിളിച്ചു കൂവും....നോക്കിയ്ക്കോ.... എങ്കി..മോളൊന്നു വിളിച്ചു കൂവിയെ..ചേട്ടൻ ഒന്നു കേൾക്കട്ടെ എന്നും പറഞ്ഞു കിരൺ കയ്യും കെട്ടി നിന്നു...

വിളിച്ചു കൂവിയാൽ നാറി നാണം കെടും... വേണ്ട.... ഞാൻ ഊരി തരാം....ഇളിച്ചോണ്ട് കൃതി പറഞ്ഞതും... വേണ്ട...ഞാൻ ഊരി edutholaam.... എന്നും പറഞ്ഞു..കിരൺ അവളുടെ അടുത്തേയ്ക്ക് ചെല്ലാൻ ഭാവിച്ചതും കൃതി ബെഡിന് കുറുകെ മറുകണ്ടം ചാടി..... ടി...നിയായിട്ടു നിന്നാൽ നിനക്ക് കൊള്ളാം....എന്നും പറഞ്ഞു കിരൺ മറു വശം വഴി ചെന്നതും..കൃതി വീണ്ടും കാട്ടില് വഴി ഇപ്പുറം ചാടി... ഇത് ശെരി ആവില്ല....എന്നു പറഞ്ഞു..കിരൺ വീണ്ടും അവളുടെ അടുത്തേയ്ക്ക് ചെല്ലാൻ ഭാവിച്ചതും കൃതി കട്ടിലിൽ കയറിയതും ഒത്തായിരുന്നു... അപ്പൊ തന്നെ കിരൺ അവളുടെ കാലിൽ പിടിച്ചു വലിച്ചു....കൃതി കമിഴ്ന്നടിച്ചു ബെഡിൽ തന്നെ വീണു... കൃതി..എണീയക്കാൻ ഭാവിച്ചതും കിരൺ അവളുടെ മേലെ കിടന്നു...കൈ രണ്ടും പിടിച്ചു...മുകളിലേയ്ക്ക് വെച്ചു... യോ...എണീയ്ക്ക് എനിയ്ക്ക് ശ്വാസം മുട്ടുന്നു....plz.... കൃതി നിഷ്‌കു ആയി പറഞ്ഞു... ഉഹും...പറ്റില്ല... എനിയ്ക്ക് എന്റെ ഷർട്ട് വേണം.... ഞാൻ തരാം എന്ന് പറഞ്ഞത് അല്ലെ...

.(കൃതി വേണ്ട....ഞാൻ തന്നെ എടുത്തോളം....എന്നും പറഞ്ഞു..കിരൺ അവളുടെ വയറ്റിൽ കൂടി കൈ ചലിപ്പിച്ചതും....കൃതി...ഉള്ളിലേയ്ക്ക് ശ്വാസം എടുത്തു...ബെഡിലേയ്ക്ക് കൊടുത്തൽ അമർന്നു കിടന്നു... അവളുടെ നെഞ്ചിടിപ്പ് കിരനിന് വരെ കേൾക്കാൻ പാകത്തിന് ഉള്ളത് ആയിരുന്നു....കൂടെ നെറ്റിയിൽ നിന്നും കഴുത്തിൽ നിന്നും വിയർപ്പ് തുള്ളികൾ ചാലിട്ടു ഒഴുകി.... കിരൺ കൃതിയുടെ അവസ്ഥ കണ്ട് ചിരിയോടെ...അവളുടെ...പുറം കഴുത്തിൽ അമർത്തി ചുംബിച്ചു.....നേരെ ചെവിയുടെ ഭാഗത്തേയ്ക്ക് ചെന്നു.....നി കംഫർട്ടബിൾ അല്ലെങ്കിൽ...വേണ്ടെടി....എന്നും പറഞ്ഞു..കിരൺ കൃതിയുടെ ചെവിയിൽ ചെറുതായി...കടിച്ചു...കൊണ്ട്..എണീയക്കാൻ ഭാവിച്ചതും...കൃതി...തിരിഞ്ഞു അവന്റെ ചുണ്ടുകൾ കരസ്‌തം ആക്കിയതും ഒത്തായിരുന്നു..... ആദ്യം കിരണും ഒന്നു ഞെട്ടി എങ്കിലും...പിന്നീട് അവനും അത് അസ്വദിയ്ക്കാൻ തുടങ്ങി...അവൻ അവളുടെ ചുണ്ടുകളെ മാറി മാറി നുകരാൻ തുടങ്ങിയതും...കൃതിയ്ക്ക് ശ്വാസം കിട്ടാതെ വന്നു...എങ്കിലും അകന്നു മാറാൻ ഇരുവരും തയ്യാർ ആയില്ല.... അവസാനം...ശ്വാസം...കിട്ടില്ല എന്നു ഉറപ്പ് ആയതും രണ്ടുപേരും...വേർപെട്ടു...ഇരുവരും ശ്വാസം എടുക്കാൻ നന്നായിട്ട് പാട് പെട്ടു...

കിരൺ ഒരു കിതപ്പോടെ അവളുടെ കഴുത്തിലേയ്ക്ക് മുഗം പൂഴ്ത്തി....അവിടെ അവന്റെ പല്ലുകൾ ആഴ്ത്തിയതും....കൃതി...നീറ്റൽ കൊണ്ട് എരിവ് വലിച്ചു.... ഇനി പറ ഈ ഷർട്ട് ഞാൻ...മാറ്റട്ടെ.. കിരൺ ചെറു ചിരിയോടെ ചോദിച്ചതും... കൃതി ഒന്നു മൂളി.... അവളുടെ അനുവാദം...കിട്ടിയതും...കിരൺ അവളുടെ ഷർട്ടിലെ ഓരോ ബട്ടണ് ആയി...പൊട്ടിച്ചു.. മാറ്റി... ഓരോ ബട്ടണ് മാറ്റുമ്പോഴും അവൾ...കൂടുതൽ..അവനിലേക്ക് തന്നെ ചേർന്നു...അവസാനത്തെ ബട്ടനും മാറ്റി...അവനു മുന്നിൽ അവളുടെ ദേഹം അനാവരണം ആയതും...കിരൺ ചെറു ചിരിയോടെ ലൈറ്റ് ഓഫ്..ആക്കി...അവളിലേക്ക് ചേർന്നു... അവന്റെ ഓരോ..ചുംബനങ്ങളും അവളിലെ പെണ്ണിനെ ഉണർത്താൻ കഴിവുള്ളത് ആയിരുന്നു... അവസാനം...നേരം പുലരാൻ തുടങ്ങിയ...എതോ...യാമത്തിൽ... പ്രണയ വേഴ്ചയ്ക്ക് ശേഷം...അവന്റെ മാറിൽ തല ചായ്ച്ചു...അവളും മയങ്ങി.... (പാവം ഷർട്ട് എന്തിനോ വേണ്ടി തറയിൽ കിടപ്പൊൻഡ്....) *** പിന്നെയും ദിവസങ്ങൾ കടന്നു പോയി... എല്ലാരും പഴയ പോലെ തന്നെ ജോലിയിലേക്ക് തിരിഞ്ഞു...

കിരണിനും ഉണ്ണിയ്ക്കും വർഷയ്ക്കും കൃതിയ്ക്കും ഒക്കെ ലൈസൻസ് കിട്ടിയതോടെ....അവര്...സമയത്തെ പിടിച്ചു കെട്ടി...റൊമാൻസ് തന്നെ... ഹരൻ ആണെങ്കി ഫോണിൽ കൂടിയും... അക്കുവിനാണെങ്കി..അതും കട്ട്... വീട്ടിൽ ആരേലും അറിഞ്ഞാൽ...തീർന്നു അതുകൊണ്ട്..അറിയാതെ ആണ്...റോമൻസിഫിക്കെഷൻ.... പിന്നെയും ദിവസങ്ങൾ നീണ്ടു...പോയി... അമ്മുവിനെ... പ്രസവത്തിന്റെ ചടങ്ങിനായി...അവളുടെ വീട്ടിലേയ്ക്ക് വിളിച്ചോണ്ട് പോയി... ഹരൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും...ആരും ചെവി കൊണ്ടില്ല അവളെ ഇവിടെ നിർത്താൻ....അവസാനം..ഹരൻ അവളുടെ വീട്ടിൽ ആക്കി താമസം... ദേവനും ജനനിയും ഇടയ്ക്കിടെ വന്നു പോയി നിന്നു...അക്കുവും ജിത്തുവും ഒക്കെകെ കളിയാക്കിയിട്ടും ഹരൻ മൈൻഡ് ചെയ്തില്ല... അതിനിടയിൽ...വൃന്ദ പ്രസവിച്ചു....ഓമനത്തം ഉള്ള ഒരു ആണ് കുട്ടിയെ...ആദ്യത്തെ കണ്മണി ആയത് കൊണ്ട്. തന്നെ എല്ലായുടെയും കണ്ണൻ ആയി..അവൻ...അനിരുദ്ധ് എന്നു പേരും ഇട്ടു... രാത്രിയിൽ....

അമ്മുവിന്റെ വയറിൽ ചെവിയോർത്ത് കിടക്കുവാരുന്നു ഹരൻ... ടി...അനക്കം ഉണ്ട് കേട്ടോ.....ഹരൻ ചെവിയോർത്തു പറഞ്ഞു... ഇത് എത്രാമത്തെ തവണയായി മനുഷ്യ പറയുന്നേ....പ്രസവത്തിനു ഡേറ്റും തീരുമാനിച്ചിട്ടു...അനക്കം ഉണ്ട് പോലും....അമ്മു കളിയാക്കി... പോടി..നിനക്ക് അസൂയയാ.... നോക്കിയ്ക്കോ...എന്റെ കൊച്ചിങ് വരട്ടെ....കാണിച്ചു തരാം...എന്നും പറഞ്ഞു..ഹരൻ വീണ്ടും അവളുടെ വയറിലേയ്ക്ക് തന്നെ ചെവിയോർത്തു....കൂടെ അവന്റെ ചെവിയിലും കവിളിലും ആയി രണ്ടു 3 ചവിട്ടും... അമ്മു.......എനിയ്ക്ക് തോന്നുന്നത് ആണോ നിനക്ക് തോന്നുന്നത്....(ഹരൻ എന്ത്..(അമ്മു അല്ലെടി...നമ്മടെ കൊച്ചിന്റെ ചവിട്ടു...എനിയ്ക്ക് ഒത്തു രണ്ടു മൂന്നെണ്ണം കിട്ടി....(ഹരൻ അമ്മു അത് കാര്യം ആക്കിയില്ല... നിങ്ങൾക്ക് തോന്നുന്നതാ..മനുഷ്യ...കുഞ്ഞു കിടന്നു കുത്തി മറിയുന്നതായാ..എനിയ്ക്ക് തോന്നുന്നെ.....(അമ്മു അല്ലെടി...അനക്കം വെച്ചു തുടങ്ങിയപ്പോഴേ ഉള്ള സംശയമാ..ആദ്യം കരുതി തോന്നിയത് ആവും എന്നു.. ആ...ഇനി..ആള് കൂടുതൽ ഉണ്ടെങ്കിലും സാരം ഇല്ലെടി..

.എന്നു ഹരൻ ചിരിച്ചോണ്ട് പറഞ്ഞതും...അമ്മു കലിപ്പിൽ നോക്കിയതും ഒത്തായിരുന്നു.... അവളുടെ നോട്ടത്തിനു..ഹരൻ വ്രിത്തി ആയി..ഇളിച്ചു കാണിച്ചു... അല്ല.. നി...വല്ലോം..കഴിചാരുന്നോ.....ഹരൻ വിഷയം മാറ്റാൻ എന്ന രീതിയിൽ ചോദിച്ചതും...അമ്മു...മുഗം കൂർപ്പിച്ചു കൊണ്ട് കഴിച്ചു..എന്നു പറഞ്ഞതും ഹരൻ അമ്മുവിനെ സ്രെദ്ധയോടെ ബെഡിലേയ്ക്ക് കിടത്തി...ഹരൻ ബാത് റൂമിലേയ്ക്ക് പോയി... കുറച്ചു കഴിഞ്ഞു...മുഖവും തുടച്ചു...ഹരൻ റൂമിലേയ്ക്ക് വന്നതും കാണുന്നത്....വയറ്റിൽ കയ്യും വെച്ചു എനീട്ടിരിയ്ക്കുന്ന അമ്മുവിനെ.... എന്താടി.എന്തു പറ്റി...ഹരൻ ആവലതിയോടെ ചോദിച്ചു.. അ... അറിയില്ല...വയറു ചെറുതായി...നോ ..നോവുന്നു....അമ്മു വയറ്റിൽ കയ്യ് വെച്ചുകൊണ്ട് പറഞ്ഞു... ചിലപ്പോ നിനക്ക് തോന്നുന്നത് ആവും...ഡോക്ടർ പറഞ്ഞ ഡേറ്റിന് ഇനിയും സമയം ഉണ്ടല്ലോ.... നി..കിടക്ക്...കുറച്ചു കഴിയുമ്പോൾ മാറും..എന്നും പറഞ്ഞു..ഹരൻ അമ്മുവിനെ ബെഡിലേക്ക്ക് കിടത്തി....കൂടെ ലൈറ്റും അണച്ചു ഹരനും കയറി..കിടന്നു...അവളുടെ വീർത്ത വയറിൽ കൈ ചേർത്തു വെച്ചു...

കുറച്ചു കഴിഞ്ഞതും...ഇരുവരും മയക്കത്തിലേയ്ക്ക് വീണു.... ഇടയ്ക്ക് എന്തോ..ശബ്ദം കേട്ടു ഹരൻ നോക്കിയതും...അമ്മു വയറ്റിൽ കൈ വെച്ചു എനീട്ടിരിയ്ക്കുന്നു... എന്താടി...എന്തു പറ്റി...നല്ല വേദന യുണ്ടോ...ഹരൻ റൂമിൽ വെട്ടം ഇട്ടുകൊണ്ട് ചോദിച്ചു.... ഉം...അമ്മു വേദന കാരണം ഒന്നു മൂളി.... ഹരൻ നോക്കുമ്പോൾ അമ്മുവിന്റെ മുഗം ആകെ ചുവന്നു...ആകെ വിയർത്തു കുളിച്ചു ഇരിയ്ക്കുന്നു... അമ്മേ........എന്നും പറഞ്ഞു...ഹരൻ വിളിച്ചതും..ആരൊക്കെയോ വന്നു കതവിൽ തട്ടാൻ തുടങ്ങി.... ഹരൻ ഓടിപ്പോയി കതകു തുറന്നു... എന്താ..മോനെ..എന്ത് പറ്റി.....അമ്മുവിന്റെ അമ്മ അവിടേയ്ക്ക് വന്നു കൊണ്ട് ചോദിച്ചു... അത്...അമ്മു...ഹരൻ ആകെ വല്ലാതെ ആയിരുന്നു... അയ്യോ..മോളെ.....എന്നും പറഞ്ഞു...വൈദേഹി ചെന്നു അമ്മുവിനെ പിടിച്ചു എണീയ്പ്പിയ്ക്കാൻ നോക്കിയതും അമ്മു തളർന്നു താഴേയ്ക്ക് വീഴാൻ തുടങ്ങിയതും ഒത്തായിരുന്നു...അപ്പൊ തന്നെ ഹരൻ അമ്മുവിനെ തന്റെ കൈകളിൽ കോരി എടുത്തു.... അപ്പോഴേയ്ക്കും....

പട്ടാളം വിവരം അറിയിച്ചതിനെ തുടർന്ന്...അക്കുവിന്റെയും നിളയുടെയും ആൾക്കാർ അവിഡെയ്ക്ക് വന്നു.... ഹരൻ..അമ്മുവിനെ സൂക്ഷിച്ചു താഴേയ്ക്ക് കൊണ്ടു പോയി...അപ്പോഴേയ്ക്കും...അക്കുവും ജിത്തുവും പോയി..വണ്ടിയുമെടുത്തു വന്നു... അമ്മു വേദന കാരണം...ഹരന്റെ നെഞ്ചിൽ അള്ളി പിടിച്ചിട്ടുണ്ടായിട്ടുന്നു... ഹരൻ അമ്മുവിനെ പയ്യെ കാറിലേക്ക് കിടത്തി....കൂടെ ഹരനും..കയറി.... മുൻപിൽ...ജിത്തുവും...കൂടെ വൈദേഹിയും കയറി.... അക്കു...പിറകെ ethikolaam എന്നും പറഞ്ഞു.... ജിത്തു അപ്പൊ തന്നെ വണ്ടിഎടുത്തു...ഹോസ്പിറ്റലിലേക്ക് പാഞ്ഞു... പോണ വഴിയിൽ എല്ലാം...അമ്മു വേദന കാരണം... ഹരന്റെ കയ്യിൽ അമർത്തി പിടിയ്ക്കുന്നുണ്ടായിരുന്നു... ജിത്തു ഒന്നു വേഗം...ഹരൻ അവളുടെ വേദന സഹിയ്ക്കാൻ കഴിയാതെ അലറുന്നുണ്ടായിരുന്നു... കുറച്ചു കഴിഞ്ഞതും...വണ്ടി...അടുത്തുള്ള ആശുപത്രിയിൽ എത്തി.... അപ്പോതന്നെ ഹരൻ അവളെ..കൈകളിൽ കോരി എടുത്തു...അപ്പോഴേയ്ക്കും ജിത്തുപോയി സ്ട്രാക്ക്ചാറും കൊണ്ടു വന്നു.....

പെട്ടന്ന് തന്നെ അമ്മുവിനെ അവിടെയുള്ള ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ചു.... ഹാരനാണെങ്കി ഒരു സമാധാനവും കിട്ടിയില്ല...ദേഹത്തും..കയ്യിൽ ആണെങ്കിൽ.അവളുടെ ചോരയും.... ആകെ വല്ലാത്ത അവസ്ഥയിൽ...തലയിൽ കയ്യും വെച്ചു...അവിടെ കസേരയിൽ ഇരുന്നു.. പിറകെ തന്നെ..ബാക്കി എല്ലാരും വന്നു.... എല്ലാരോടും കാര്യങ്ങൾ...ജിത്തു പറഞ്ഞു കൊടുത്തു... അക്കു വിളിച്ചു പറഞ്ഞത് അനുസരിച്ചു...ഹരന്റെ വീട്ടുകാരും വന്നു...... അക്കു...ഹരനെ... സമദാനിപ്പിച്ചു അടുത്തു തന്നെ ഇരുന്നു..കൂടെ ജിത്തുവും... കുറച്ചു നേരം കഴിഞ്ഞിട്ടും...യാതൊന്നും അറിയാൻ വയ്യാത്തത് കൊണ്ട്.....ജിത്തുവിനോട്...വൃന്ദയെയും....നിളയെയും...കൂട്ടി വീട്ടിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. എങ്കിലും..പോകാൻ നിളയും വൃന്ദയും കൂട്ടാക്കിയില്ല...അവസാനം...അവിടെ...ഒരു റൂമെടുത്തു...വൃന്ദയെയും കുഞ്ഞിനെയും അവിടെ ആക്കി...കൂടെ നിളയെയും.... കുറച്ചു കഴിഞ്ഞതും...ഒരു നഴ്‌സ് കയ്യിൽ ഒരു കുഞ്ഞിനെയും കൊണ്ട് വാതിൽ തുറന്നു പുറത്തേയ്ക്ക് വന്നു....

ഇവിടെ...ഇപ്പൊ കൊണ്ട് വന്ന പേശ്യേന്റിന്റെ ആള് ആരാ....നഴ്‌സ് വിളിച്ചു ചോദിച്ചു.. അതു കേട്ടതും ഹരൻ ഞെട്ടി...അവിടേയ്ക്ക് ചെന്നു.. അമ്മു..അമ്മുവിനു ഇപ്പൊ...എങ്ങനെ ഉണ്ട്...എനിയ്ക്കൊന്നു കാണാൻ പറ്റോ....ഹരൻ അകത്തേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു... കുറച്ചു കഴിയും കേട്ടോ.... പിന്നെ അമ്മു പ്രസവിച്ചു....പെണ്കുട്ടിയാ....എന്നുപറഞ്ഞു...ആ നഴ്‌സ് കയ്യിൽ ഇരുന്ന കുഞ്ഞിനെ ഹരന് നേരെ നീട്ടി...എന്നിട്ടു...ഒരു ചിരിയോടെ...അ.വനെയും ചുറ്റും ഉള്ളവരെയും ഒന്നു നോക്കി....ആ കുഞ്ഞിനെ ഹരന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു... അ... അമ്മേ....ഒന്നു വന്നേ...എനിയ്ക്ക് ആകെ. കൈ വിറയ്ക്കുന്നു...എന്നു പറഞ്ഞതും...ജനനി വന്നു ആകുഞ്ഞിനെ കയ്യിൽ വാങ്ങി...ഇളം റോസ് നിറത്തിൽ തുണിയിൽ പൊതിഞ്ഞു...ചുണ്ട് നുണയുന്ന തന്റെ ജീവനെ കണ്ടതും ഹരന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി... അതേ...കണ്ണീര് കുറച്ചു ബാക്കി വെച്ചേക്കണേ എന്നും പറഞ്ഞു...നേരത്തെ വന്ന നേഴ്‌സ് പറഞ്ഞതും...എല്ലാരും അങ്ങോട്ടു തിരിഞ്ഞു നോക്കീ...നോക്കുമ്പോൾ...

അവരുടെ കയ്യിലും..പിറകെ നിൽക്കുന്ന രണ്ടു പേരുടെ കയ്യിലും ഓരോ കുട്ടികൾ വീതം ഇരിയ്ക്കുന്നു.... ഹരൻ ആണെങ്കി...ആകെ ഞെട്ടി അവരെ 3 പേരെയും നോക്കി..... ഞെട്ടണ്ടഡോ...തന്റെ തന്നെയാ...അവര് പറഞ്ഞതും...ബാക്കി 'അമ്മ മാർ വന്നു...അവരെ 3 പേരെയും...ഓരോരുത്തർ ആയി...വാങ്ങി... പെണ്കുട്ടികളാ...4ഉം.... അമ്മയെ കുറച്ചു വേദനിപ്പിച്ചു..എങ്കിലും...പെട്ടന്ന് ഇങ്ങു പോന്നു... എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവര് അകത്തേയ്ക്ക് പോയി... എല്ലാരും കുഞ്ഞുങ്ങൾക്ക് ചുറ്റും കൂടി...അഭിപ്രായം പറയുന്ന തിരക്കിൽ ആയിരുന്നു... അല്ല... അളിയാ..എങ്ങനെ ഒപ്പിച്ചെടുത്തു... അളിയൻ കുറച്ചു പാട് പെടും അല്ലോ....അക്കു ഹരന്റെ മുതുകിൽ തട്ടി കൊണ്ട് ചോദിച്ചതും.... ഹരൻ അവനെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു... എന്നിട്ടു...ജിത്തുവിനോട് പറഞ്ഞു... ജിത്തു അളിയാ....ഈ മുതലിനെ ഇവിടെ എങ്കിലും ചാരി വെച്ചേക്കെ...ആവശ്യം വരും...എന്നും പറഞ്ഞു...അവന്റെ കവിളിൽ ഒന്നു തട്ടി...ഹരൻ അമ്മു കിടക്കുന്ന ഭാഗത്തേയ്ക്ക് പോയി...

.ഡോക്ടറോട് അനുവാദം വാങ്ങി...അമ്മുവിനെ കാണാനായി..കയറി.... ഹരൻ നഴ്‌സ് ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കുമ്പോൾ...അവിടെ ബെഡിൽ തളർന്നു...മയങ്ങുക ആയിരുന്നു...അവന്റേ...പാതി.... ഹരൻ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ അമ്മു തളർന്നു മയങ്ങുക ആയിരുന്നു... ഹരൻ...പയ്യെ അവളുടെ അടുത്തു ചെന്നു നിലത്തു കുത്തി ഇരുന്നു...അവളുടെ...കൈ എടുത്തു തന്റെ കയ്യൊട് ചേർത്ത് ചേർത്തു... പിന്നെ പയ്യെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചതും.... അമ്മു പയ്യെ കണ്ണു ചിമ്മി തുറന്നതും ഒത്തായിരുന്നു ... അമ്മു കണ്ണു തുറന്നു നോക്കുമ്പോൾ കണ്ടത് നിറ കണ്ണുകളോടെ തന്റെ അടുത്തിരിയ്ക്കുന്ന തന്റെ പാതിയെ ആണ്... എന്ത് പറ്റി...കണ്ണൊക്കെ നിറഞ്ഞിരിയ്ക്കുന്ന എന്താ....തളർച്ചയോടെ അമ്മു ചോദിച്ചു... ഏയ്.. സന്തോഷം കൊണ്ടാടി..എന്നും പറഞ്ഞു ഹരൻ അമ്മുവിന്റെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു... പിന്നെ നമ്മടെ മക്കൾക്ക് സുഗാണോ..... അമ്മു ഒരു കള്ള ചിരിയോടെ ചോദിച്ചതും...ഹരൻ അപ്പോഴത്തെ അവസ്ഥയിൽ ഒന്നു മൂളി....

പിന്നെ ഞെട്ടലോടെ അവളുടെ മുഖത്തേയ്ക്ക് നോക്കിയതും...അമ്മു ചിരിയോടെ കിടപ്പുണ്ടായിരുന്നു.... നി..നിനക്ക്....എങ്ങനെ.....(ഹരൻ ചെക്കപ്പിന് ആദ്യം ചെന്നപ്പോഴേ ഡോക്ടർ ചെറിയ ഒരു സംശയം പറഞ്ഞാരുന്നു.... പിന്നെ അടുത്ത ചെക്കപ്പിലാ conform ആക്കിയത്....അതേ കള്ള ചിരിയോടെ അമ്മു പറഞ്ഞതും... എന്നിട്ട് എന്നോടൊന്നും...പറഞ്ഞില്ലലോ...(ഹരൻ നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി ഞാനാ...പറയണ്ടാ എന്നു പറഞ്ഞേ... അതുകൊണ്ടല്ലേ..മനുഷ്യ നിങ്ങളെ ഇങ്ങനെ എനിയ്ക്ക് കാണാൻ പറ്റിയത്... പിന്നെ എന്റെ വയറ്റിൽ തല വെച്ചു നിങ്ങള് സംശയം പറയുന്നതും എനിയ്ക്ക് കേൾക്കാൻ പറ്റി...അമ്മു ഹരന്റെ താടിയിൽ പിടിച്ചു കൊണ്ട്...പറഞ്ഞതും....ഹരൻ കലിപ്പ് ആയി... മോള്...ഇവിടന്നു ഇറങ്ങോലോ...അപ്പൊ കാണിച്ചു തരാം....ഹും...(ഹരൻ അയ്യട...ഇനി കാണിയ്ക്കാൻ നിന്നാലെ എന്റെ മക്കള് നിങ്ങളെ...ശെരിയാക്കും... എന്നെയാണോ..നിന്നെയാണോ..ഷെറിയാക്ക എന്നു നമ്മക്ക് കാണാം..ഹരൻ പറഞ്ഞു തീർന്നതും...

ഭാര്യയും ഭർത്താവും കൂടി അടികൂടി കളിയാക്കുവാണോ....എന്നാലേ...ഇനി റൂമിലേയ്ക്ക് മാറ്റിയിട്ടു കളിയ്ക്കാം....എന്നും പറഞ്ഞു നേരത്തെ വന്ന നേഴ്‌സ്...പറഞ്ഞു... കൂടെ പിറകെ.അവരുടെ കുട്ടികളെയും കൊണ്ടു വന്നു... അവരെ കണ്ടതും...രണ്ടുപേരും ഒന്നു പുഞ്ചിരിച്ചു... മക്കൾ..ഉറക്കം ആണോ...എന്നു ഹരൻ ചോദിച്ചതും...നാലും കൂടി...വലിയ വായിൽ കരയൻ തുടങ്ങിയതും ഒത്തായിരുന്നു..... ഇതു കണ്ടതും...അമ്മു അങ്ങേരുടെ ഒരു നാക്ക് എന്ന ഭാവത്തിൽ...ഹരനെ നോക്കിയതും...ഹരൻ സൈക്കിളിൽ വീണ ഒരു ഇളി പാസ് ആക്കി.... നി...എന്നെ നോക്കി പേടിപ്പിയ്ക്കണ്ട...എന്റെ പിള്ളേർക്ക് വിശന്നിട്ടാ... അല്ലെടാ..മക്കളെ ഹരൻ മക്കളോടെ കയ്യിൽ പിടിച്ചു കൊഞ്ചലോടെ ചോദിച്ചതും...പിള്ളേര് കരച്ചിൽ ഒന്നു കുറച്ചു.... നഴ്‌സ് മാർ തന്നെ കുഞ്ഞുങ്ങളെ...പയ്യെ അമ്മുവിന്റെ അരികിൽ തന്നെ കിടത്തി... പിന്നീട് കുഞ്ഞുങ്ങളെ....നഴ്‌സ് മരുടെ സഹായത്തോടെ..അമ്മു പാല് കൊടുത്തു....പാല് കുടിച്ചു മയങ്ങിയതും...അവരെ പഴയ പോലെ തന്നെ കിടത്തി... ഹരനും അവരെ തൊട്ടു തലോടി അടുത്തു തന്നെ ഇരുന്നു... * പിറ്റേന്ന് രാവിലെ തന്നെ അമ്മുവിനെ മുറിയിലേയ്ക്ക് മാറ്റി... കാര്യം അറിഞ്ഞു...കിരനും ഉണ്ണിയും വർഷയും കൃതിയും ഒക്കെ എത്തി....

പെണ്ണുങ്ങൾ എല്ലാം തന്നെ വന്നപ്പോൾ മുതൽ കുഞ്ഞുങ്ങളുടെ ചുറ്റും അങ് കൂടി... ബാക്കി..പുരുഷ കേസരികൾ... ഹരനെ ഇട്ടു വാരുന്ന തിരക്കിലും... ടി..നമ്മക്കും വേണം..ഇതുപോലെ....അക്കു നിളയെ തട്ടിക്കൊണ്ടു പറഞ്ഞതും... ദേ.. മനുഷ്യ...വൃത്തി കേട് പറയാതെ അങ്ങോട്ടു മാറി നിന്നോണം....(നിള ഇതിൽ എന്ത് വൃത്തികേടാടി....നല്ല കാര്യം അല്ലെ....(അക്കു ഈ മനുഷ്യൻ... ദേ.. ഇനി ഇമ്മാതിരി വല്ലതും പറഞ്ഞാൽ ഞാൻ ചവിട്ടി കൂട്ടി മൂലയ്ക്ക് ഇടും.. നാമൊന്നു നമുക്ക് രണ്ടു അതുമതി...അല്ലാതെ വേറെ വല്ലതും മനസിൽ ഉണ്ടെങ്കിൽ ഞാൻ പ്രസവം നിർത്തും....എന്നു അക്കുവിനെ നോക്കി കലിപ്പിച്ചു പറഞ്ഞു..നിള പോയെങ്കിലും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു... ഓഹ്..പിന്നെ...നടന്നത് തന്നെ...അവളുടെ പോക്കും നോക്കി അക്കു മനസിൽ പറഞ്ഞു.. പിന്നെ അങ്ങോട്ടു....വീട്ടിൽ ഭയങ്കര ബഹളം തന്നെ ആയിരുന്നു... പിള്ളേര് കൂടി ആയപ്പോ അതു കൂടി... ഹരൻ ആണെങ്കി...പിള്ളേര് വന്നേ പിന്നെ....അമ്മുവിന്റെ അടുത്തേയ്ക്ക് കുറച്ചു നാളത്തേയ്ക്ക് നോ entry ബോർഡ് വെച്ചു അമ്മ മാർ എല്ലാം കൂടി....കാരണം ചെക്കനെ അത്ര വിശ്വാസം പോര...ആദ്യ പ്രസവത്തിൽ തന്നെ പിള്ളേര് നാലു ആണേ...

ഹരനാണെങ്കി അമ്മുവിനെ കാണാതെ ഒരു മാനസമദനവും ഇല്ല... പിള്ളേരെ കാണുന്ന ചാക്കിൽ കാണാം...എന്ന ഭാവത്തിൽ ചിന്തിച്ചിട്ടും നോ രക്ഷ...ആരേലും ഒക്കെ എപ്പോഴും കൂടെ കാണും... പിന്നെ അമ്മുവിനെ ഹരൻ നേരെ ചൊവ്വേ ഒന്നു കണ്ടത്...പിള്ളേരുടെ...ചടങ്ങിന് ആയിരുന്നു.... മുന്പത്തെക്കാൾ കുറച്ചു കൂടി സുന്ദരി ആയ പോലെയാണ്...അമ്മുവിനെ കണ്ടപ്പോൾ ഹരന് തോന്നിയത്...കഴുത്തിലും മുഖത്തും പറ്റിപ്പിടിച്ചു ഇരിയ്ക്കുന്ന മഞ്ഞളും...നെറ്റിയിലെ..പൊട്ടും സിന്ദൂരവും എല്ലാം കൊണ്ടും അമ്മു കൂടുതൽ സുന്ദരി ആയ പോലെ തോന്നി...ഹരന്... അമ്മുവിന്റെ അവസ്ഥയും മറിച്ചു അല്ലായിരുന്നു.... ഇടയ്ക്ക് എപ്പോഴോ ഇരുവരുടെയുംനോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു... എല്ലാവരും ചടങ്ങിലേക്ക് തിരിഞ്ഞു.... ഹരിണി....ഹൃതിക...അമേയ... ആദിത്യ...എന്നു മക്കൾക്ക് പേരും ഇട്ടു... ചടങ്ങു കഴിഞ്ഞതും.....കുഞ്ഞുങ്ങളെയും അമ്മുവിനെയും ഒരു റൂമിൽ...ആക്കി....കുറച്ചു നേരം...കുഞ്ഞുങ്ങളെ കളിപ്പിച്ചു....അതിനു ശേഷം അമ്മു ഫ്രഷ് ആവാൻ കയറി... അമ്മു ഫ്രഷ് ആയി..ഇറങ്ങിയതും....അവളെ കാത്തു നിന്ന പോലെ അവളുടെ ഫ്രണ്ടസ് ...പിള്ളേരെ നാലും..നാലു വഴിയ്ക്ക് കൊണ്ടു പോയി....വിശപ്പ് ആകുമ്പോൾ തിരികെ. കൊണ്ട്. തരാം എന്നും ഏറ്റു...

അമ്മു ചിരിയോടെ.തലയാട്ടി....തലയും തുവർത്തി..കണ്ണാടിയ്ക്കു മുന്നിലേയ്ക്ക് തിരിഞ്ഞു...സിന്ദൂര ചെപ്പു കയ്യിൽ എടുത്തതും...അവളുടെ...കയ്യിനെയും വയറിനെയും മറ്റൊരു കൈ പൊതിഞ്ഞതും ഒത്തായിരുന്നു... ആളെ മനസിലായതും അമ്മു അനങ്ങാതെ നിന്നു... ഉം..എന്തേ....(അമ്മു ഏയ്.. ചുമ്മ..എന്റെ പെണ്ണിനെ ഒന്നു കാണാൻ തോന്നി..എന്നും പറഞ്ഞു...ഒരു നുള്ള് സിന്ദൂരം...ഹരൻ കണ്ണാടിയിൽ നോക്കിനിന്നുകൊണ്ട്. തന്നെ അമ്മുവിന്റെ നെറ്റിയിൽ ചാർത്തി...ബാക്കി..അവളുടെ...കവിളിലും കഴുത്തിലും..ആയും... അമ്മു ഇരു കണ്ണുകളും അടച്ചു കൊണ്ട്. തന്നെ അത് സ്വീകരിച്ചു... അതുകണ്ട്...ഹരൻ......സിന്ദൂരവും വെള്ളത്തുള്ളികളും പറ്റിയ അവളുടെ പുറം കഴുത്തിൽ അമർത്തി ചുംബിച്ചു...കൊണ്ട്...അവളെ തനിയ്ക്ക് അഭിമുഖമായി നിർത്തി.... ദേ.. മോനെ...അധികം കളിയൊന്നും വേണ്ട... 'അമ്മ മാരെങ്ങാനും കണ്ടോണ്ട് വന്നാലേ.... കലിപ്പന്റെ കയ്യുടെ കെണ്ടയ്ക്ക് ഇട്ടു തന്നെ തരും...അതുകൊണ്ട്...മോൻ പെട്ടന്ന് പോവാൻ നോക്ക്...എന്നും പറഞ്ഞു..അമ്മു ഹരനെ തള്ളി മാറ്റാൻ നോക്കിയതും...ഹരൻ അവളോട്...കൂടുതൽ അടുത്തു തന്നെ നിന്നു.. പറ്റില്ലെടി....

എത്ര ദിവസം ആയെന്നോ..നേരെ ചൊവ്വേ ഒന്നു കണ്ടിട്ട്... ഒരു വിധത്തിൽ അടുക്കാൻ സമ്മദിയ്ക്കുന്നില്ല....അതല്ലേ ആരും കാണാതെ ഇങ്ങോട്ടു ചാടിയത്...ഹരൻ നിഷ്‌കു ആയി പറയുന്ന കേട്ടതും...അമ്മുവിനു ചിരി വന്നു... നിനക്ക് ചിരി...മനുഷ്യൻ ഇവിടെ പട്ടിണി ആയിട്ടു എത്ര നാൾ ആയെന്നു അറിയോ....(ഹരൻ ങേ..എന്നിട്ടു നിങ്ങള് ആഹാരം കഴിയ്ക്കുന്നത് ഞാൻ കണ്ടത് ആണല്ലോ.....(അമ്മു അതല്ല പറഞ്ഞത്.....ഹരൻ കലിപ്പ് ആയി.... പിന്നെ ഏത്...(അമ്മു അത്...പിന്നെ..എന്നും പറഞ്ഞു...ഹരൻ അമ്മുവിന്റെ...ചുണ്ടുകളെ അവന്റെ വിരലുകൾ കൊണ്ടു തഴുകി.... plz.. ടി...ഒറ്റ പ്രാവശ്യം.... ഹരൻ കുട്ടികളെ പോലെ പറയുന്ന കേട്ടതും അമ്മുവിനും...അത് വേണ്ട എന്നു പറയാൻ തോന്നിയില്ല..... ഹരൻ...അവളുടെ ചുണ്ടുകളെ തന്റേതാക്കി മാറ്റുമ്പോഴും അമ്മു ഹരനിലേയ്ക്ക് കൂടുതൽ ചേർന്നു നിന്നു.....അവളുടെ...ചുണ്ടുകളെ...അവൻ മാറി മാറി നുണയുമ്പോൾ അവൾക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു...ഇത്രയും ദിവസം കാണാൻ കഴിയാത്ത പരിഭവം പറഞ്ഞു തീർക്കുന്നത് ആയിരുന്നു...

എന്നു.... ചുംബനത്തിന് തീവ്രത എറിയതും...ചുംബനത്തിന്റെ തലങ്ങളിലും വ്യത്യാസം...വന്നു.... ഹരന്റെ കൈകൾ...അവളുടെ ഇടുപ്പിനെ മുറുക്കിയതും...അമ്മു...ഹരനോട്..കൂടുതൽ ചേർന്നു നിന്നു... ശ്വാസ തടസം...നേരിട്ടതും അമ്മു ഹാരനെ തള്ളി മാറ്റി...നെഞ്ചിൽ കൈ വെച്ചു ശ്വാസം എടുക്കാൻ പാട് പെട്ടു....പക്ഷെ ഹരൻ അപ്പോഴേയ്ക്കും അമ്മുവിനെ ചേർത്തു നിർത്തി അവളുടെ കഴുത്തിലേയ്ക്ക് മുഗം പൂഴ്ത്തിയിരുന്നു... പെട്ടന്ന്..കതകിൽ ആരൊക്കെയോ തട്ടി വിളിയ്ക്കുന്ന കേട്ടതും...ഹരനും അമ്മുവും ഞെട്ടി മാറി.... ഹരൻ അപ്പോത്തന്നെ...ഷെല്ഫിന് മറവിലേക് മാറിയിരുന്നു... അമ്മു ഡ്രസ് നേരെയാക്കി....ചെന്നു കതകു തുറക്കുമ്പോൾ...അമ്മമാർ കുട്ടികളെയും കൊണ്ട് നിൽക്കുന്നു... അവർ നാലും അവളെ ഒന്നു സൂക്ഷിച്ചു നോക്കി അവർ പരസ്പരം ഒന്നു നോക്കി....കുഞ്ഞുങ്ങളെ അകത്തു ബെഡിൽ കൊണ്ടു കിടത്തി... പിള്ളേര്...അകത്തുകയറാൻ നിന്നതും....അവരെ അമ്മമാർ..അപ്പൊ തന്നെ പുറത്തിറക്കി.... മോളെ..കുഞ്ഞുങ്ങൾക്ക് വിശക്കുന്നുണ്ട്...അതാ....കൊണ്ടു വന്നേ....(വൈദേഹി ആ..പിന്നെ..അവനോട്..ആ അലമാര തള്ളി മറിച്ചു ഇടണ്ട എന്നു പറ... ജനനി അതും പറഞ്ഞു...ചിരിച്ചു കൊണ്ട് വാതിൽ അടച്ചു...

ശെ....ആകെ...നാണം കെട്ട്....അമ്മു നെറ്റിയ്ക്ക് അടിച്ചു കൊണ്ട് പറഞ്ഞതും ഹരൻ യാതൊരു ഉളുപ്പും ഇല്ലാതെ ഇറങ്ങി വന്നു....കുഞ്ഞുങ്ങളുടെ അടുത്തിരുന്നു... അച്ഛ വാവ ആണൊട ചക്കരെ...എന്നും പറഞ്ഞു..ഹരൻ...കുഞ്ഞുങ്ങളുടെ കയ്യിൽ മുത്തി... ഞാൻ പറഞ്ഞത് നിങ്ങള് കേട്ടോ..മനുഷ്യ... ഓഹ്..കേട്ടു... എന്തയാലും...എല്ലാരും അറിഞ്ഞു..ഇനി എന്തിനാ...എന്നു ഹരൻ പറഞ്ഞതും...ഹരിണി...കരഞ്ഞതും ഒത്തായിരുന്നു...ഇതുകേട്ട് ബാക്കി യുള്ളവരും... ടി...മര്യാദിയ്ക്ക് കുഞ്ഞിന് പാല് കൊടുക്കേടി..എന്റെ മക്കൾക്ക് വിശക്കുന്നുണ്ട്.... ആണൊട...വാവേ...'അമ്മ തരാട്ടോ... ആദ്യം അച്ഛനോട് പുറത്തു പോവാൻ പറ... എന്നിട്ടു അമ്മമാരെ ആരേലും വിളിച്ചോണ്ട് വരാൻ പറ.... എന്തിന്...ഞാൻ കാണാത്തത് അല്ലല്ലോ...ഒന്നും..പിന്നെ എന്തിനാ...ഞാൻ പുറത്തു പോണേ...അല്ല... അമ്മ എന്തിനാ....(ഹരൻ അത്...കുഞ്ഞിനെ.....രണ്ടു പേരെ....ആരേലും ഇല്ലാതെ....എങ്ങനെ.....അമ്മു പറഞ്ഞതും... അതിനല്ലെടി...ഞാൻ....എന്നു ഹരൻ പറഞ്ഞതും...അമ്മു അതിശയത്തോടെ ഹാരനെ നോക്കി...

പിന്നെ അവൻ പറഞ്ഞത് അനുസരിച്ചു...അവൾ..കുഞ്ഞിനെ പിടിച്ചു... അവന്റെ ഓരോ...നോട്ടത്തിലും അവന്റെ ഉള്ളിലെ അച്ഛനെ അമ്മു അറിയുന്നുണ്ടായിരുന്നു.... അവനെ നോക്കിക്കൊണ്ട്. തന്നെ അമ്മു കുഞ്ഞുങ്ങൾക് പാലുകൊടുത്തു.... സത്യം പറഞ്ഞാൽ...നിങ്ങള് മഹാ സംഭവാട്ട.....(അമ്മു 4 പിള്ളേര് ആയിട്ടും നിനക്ക് ഇപ്പോഴാണോടി മനസ്സിലായത്....ഹരൻ കണ്ണു കൂർപ്പിച്ചു ചോദിച്ചു... അതല്ല മനുഷ്യനെ....നിങ്ങടെ..സ്വഭാവം... ആദ്യം എന്തായിരുന്നു.കലിപ്പ്....ഇപ്പോഴും അതിനു കുറവ് ഒന്നും ഇല്ല..എന്നാലും ഇപ്പൊ മാറ്റം ഉണ്ട്....എന്നും പറഞ്ഞു...അമ്മു ഹരനെ ചുറ്റി പിടിച്ചു...അവന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു....നെഞ്ചിൽ തല വെച്ചു കിടന്നു... ഹരൻ പുഞ്ചിരിയോടെ അവളെ ചുറ്റിപ്പിടിച്ചും.... *** രണ്ടു വർഷത്തിന് ശേഷം..... അതേ...വല്ലതും നടക്കോ....ഇപ്പോഴേങ്ങാനും.... സമയത്ത്‌എത്താനുള്ളതാ......അമ്മു മുകളിൽ നിന്നും വിളിച്ചു കൂവി....എവടെ...... മനുഷ്യ നിങ്ങളോടാ...അമ്മു ബാൽക്കണിയിൽ നിന്നും താഴെ പൂളിലേക്ക് നോക്കി വിളിച്ചു ചോദിച്ചു...

അവിടെ...അച്ഛനും മക്കളും വെള്ളത്തിൽ കളി തന്നെ.... അമ്മു വിന്റെ വിളി കേട്ടതും...ഹരനും പിള്ളേരും...അപ്പൊ തന്നെ മുറിയിലേയ്ക്ക് നടന്നു...രണ്ടെണ്ണം...ഹരന്റെ..കയ്യിലും...ബാക്കി രണ്ടെണ്ണം തോളിൽ തൂങ്ങിയും കിടപ്പൊൻഡ്...നാലിനെയും ഹരൻ വീഴാതെ പിടിച്ചിട്ടും ഉണ്ട്.... ഹരൻ...അവരെയും കൊണ്ട് മുറിയിലേയ്ക്ക് കയറിയതും...അമ്മു കാളി ആയി നിൽപ്പോണ്ടായിരുന്നു.... അവളുടെ നിർത്ത കണ്ടതും ഹരൻ അവളുടെ അടുത്തേയ്ക്ക് ചെന്നു...അവന്റെ തലമുടി ഒന്നു കുടഞ്ഞു.... ദേ.. മനുഷ്യ കളിയ്ക്കല്ലേ....സമയം എത്ര ആയെന്നു നോക്ക്...ഇന്നത്തെ കാര്യം മറന്നോ....നിങ്ങള്...അമ്മു പറഞ്ഞതും...ഹരൻ മക്കളെ താഴെ നിർത്തി.... ചൂടാവതെ എന്റെ ഭാര്യേ...നി..ഇങ്ങനെ ചൂട് ആയാൽ...എന്റെ പിള്ളേര്ക്ക്...ചൂട് എടുക്കൂലെ.... അല്ലെ മക്കളെ...ഹരൻ...അവളുടെ ചെറുതായി..വീർത്ത വയറിനെ മറച്ചു കിടന്ന സാരി മാറ്റി അവിടെ അമർത്തി ചുംബിച്ചു... അച്ഛാ....അമ്മേനെ ഉമ്മ വെച്ചേ.....4ഉം കൂടി കയ്യടിച്ചു കൊണ്ട് ചിരിച്ചു...കൊണ്ട്...4ഉം കൂടി വന്നു ഹരൻ ചെയ്ത പോലെ ചെയ്തു... ആ..സോപ്പിങ് ഒക്കെ മതി...പോയി റേഡിയാവ് 5ഉം...അമ്മു പറഞ്ഞതും ഹരൻ റേഡിയാവാൻ പോയി...കൂടെ പിള്ളേരെയും ഒരുക്കാനും... സംഭവം മനസിലായില്ല..അല്ലെ....

ഇന്ന് നമ്മടെ അക്കുവിന്റെയും നിളയുടെയും കല്യാണം ആണ്...അതിന്റെ ബഹളം ആണ് ഇവിടെ നടക്കുന്നത്.... അതിന്റെ കൂടെ അമ്മു 3മാസം പ്രെഗ്നന്റും... 3 പേരാ ഉള്ളിൽ എന്നാ.....പറഞ്ഞത്... അവസാനം...അമ്മുവും.ഹരനും കൂടി...പിള്ളേരെയും കൂട്ടി ഒരു വിധം ഒരുങ്ങി ഇറങ്ങി... കൃത്യ സമയത്തു തന്നെ എല്ലാരും കല്യാണ മണ്ഡപത്തിൽ എത്തി.... അമ്മുവിനു മക്കളെ എടുക്കാൻ പറ്റാത്തത് കൊണ്ട്...ഹരനും ദേവനും ജനനിയും കൂടി എടുത്തു... കുറച്ചു കഴിഞ്ഞതും....ബാക്കിയുള്ളവരും എത്തിച്ചേർന്നു.... വർഷയ്ക്കും...ഉണ്ണിയ്ക്കും...ഒരു മകൻ...ആരവ്...ഒരു വയസ് ആയി... കൃതിയ്ക്ക് ആണെങ്കി...6 മാസവും.... കുട്ടികളെയും കൊണ്ട് ചെന്നതും...ഓരോരുത്തർ വന്ന്... അവരോട് ആയി...കാര്യം പറച്ചില്.... അധികം താമസിയാതെ തന്നെ...അക്കു...മണ്ഡപത്തിലേയ്ക്ക് എത്തിയതും...

നിളയെയും....എല്ലാരും ചേർന്നു...ആനയിച്ചു...മണ്ടപത്തിലേയ്ക്ക് എത്തിച്ചു... അധികം താമസിയ്ക്കാതെ തന്നെ...അവൻ തന്റെ പ്രണയത്തേ താലി കെട്ടി സ്വന്തം ആക്കി.... അതുകണ്ട് കണ്ടുനിന്നവരിലും സന്തോഷം ജനിച്ചു... അവനും ആയ ഫോട്ടോ ഷൂട്ട്. തുടങ്ങിയതും....പിള്ളേര് എല്ലാം കൂടി ഇടിച്ചിട്ടു കയറിയതും ഒത്തായിരുന്നു... നരിന്തുകൾ എല്ലാം കൂടി അക്കുവിനെ തള്ളി...പുറത്താക്കി...നിളയോടൊപ്പം നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തു... കണ്ണനും.... വര്ഷയുടെ കൊച്ചും ബാക്കി 4ഉം കൂടി ആയപ്പോ അക്കുവിനെ പിന്നെ അവളുടെ അടുത്തുപോലും കിട്ടിയില്ല... പിള്ളേരുടെ കാട്ടികൂട്ടൽ കണ്ട്.. അക്കു നിഷ്‌കു ആയി...എല്ലാരേയും നോക്കി...നിനക്കൊക്കെ വല്ല വാഴയും വെച്ചാ പോരായിരുന്നോ...എന്നു ചോദിയ്ക്കാതെ ചോദിച്ചതും....എല്ലാരിലും...ഒരേ പോലെ ചിരി പൊട്ടി....... അവസാനിച്ചു....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story