പ്രണയം: ഭാഗം 5

pranayam archana

രചന: അർച്ചന

എനിയ്ക്ക് ആകെ ബോർ അടിയ്ക്കുന്നു... നമ്മൾക്ക് എങ്ങോട്ടെങ്കിലും പോയാലോ...അമ്മു താണ്ടിയ്ക്ക് കയ്യും കൊടുത്ത് പറഞ്ഞു... ബീച്ചിൽ പോയാലോ...(അക്കു ഇവിടുന്ന് എന്തു പറഞ്ഞു മുങ്ങും....(അമ്മു നമുക്ക് മതില് ചാടാടി.... എങ്കി നമുക്ക് അവരെ കൂടി വിളിയ്ക്കാം...(അമ്മു ok.... പെട്ടന്ന് അവരെ രണ്ടിനെയും താഴേയ്ക്ക് വിളിച്ചു... ടാ.. ഞങ്ങൾ ഇറങ്ങേണെ....(സത്യൻ അഭി വന്നിട്ട് പോവാട....(കൃഷ്ണൻ അവൻ വരുമ്പോ വൈകില്ലെടാ...ഇന്നലെ രണ്ടെന്നതിനെ കാണാതെ വന്നത് അല്ലെ....എന്തായാലും അടുത്തല്ലേ... അല്ല...പിള്ളേര് എന്തിയെ....(സത്യൻ അമ്മു......വൈദേഹി വിളിച്ചതും രണ്ടും അപ്പൊ തന്നെ താഴേയ്ക്ക് ഹാജർ വെച്ചു... ഇന്നെങ്കിലും നി വീട്ടിലോട്ട് വരുവോ....(കല്യാണി ഈ.....(അക്കു സ്വന്തം വീട് അവനു അറിയുമോ...ആവോ... ആ..എന്തായാലും മോന് സമയം കിട്ടുമ്പോ അങ്ങോട്ട് വാ...അപ്പൊ അച്ഛനും അമ്മയും പോട്ടെ...പോണേ മോളെ...എന്നും പറഞ്ഞു എല്ലാരോടും യാത്ര പറഞ്ഞു രണ്ടു പേരും ഇറങ്ങി.. അവര് പോയിക്കഴിഞ്ഞും...എന്തോ ആലോചിച്ചു നിക്കുന്ന രണ്ടിനെയും നോക്കി പട്ടാളം...

എന്താ രണ്ടിന്റെയും മുഗത്തു കള്ള ലക്ഷണം... ഏയ്‌..ഒന്നും ഇല്ല.....(രണ്ടും.. ഉം..ഒന്നും ഇല്ലാതിരുന്നാൽ. രണ്ടിനും കൊള്ളാം.. പിന്നെ മക്കള് മതില് ചട്ടം വല്ലതും ആണ് ഉദ്ദേശം എങ്കി...രണ്ടിനും കിട്ടും....പറഞ്ഞ കേട്ടല്ലോ...എന്നും പറഞ്ഞു...പട്ടാളം പോയി... നിഷ്‌കു ആയി വൈദേഹിയെ നോക്കിയപ്പോ...നിവർത്തി ഇല്ല എന്ന മട്ടിൽ അവരും സ്ഥലം വിട്ടു... ടി..ശെരിയ്ക്കും തല്ലു കിട്ടോ...(അക്കു അനുഭവം വെച്ചാണെങ്കി....ഉറപ്പ്...(അമ്മു അപ്പോ ബീച് ക്യാൻസൽ...(അക്കു.. ഉം... നമുക്ക് നമ്മടെ പിള്ളേരെ ഫോൺ വിളിച്ചു വെറുപ്പിച്ചു സമയം കളയാം....(അമ്മു കൂടെ വല്ലതും കൊറിയ്ക്കാം.. എന്നും പറഞ്ഞു ഫോണും കൊണ്ട് നേരെ അടുക്കളയിലേക്ക് വിട്ടു... ** വൈകിട്ട്....ജോലി കഴിഞ്ഞു ഹരനും ദേവനും നേരത്തെ തന്നെ വീട്ടിലെത്തി.. ആഹാ...ഇന്ന് നേരത്തെ ആണല്ലോ..രണ്ടും...എങ്ങനെ ഉണ്ടായിരുന്നു മോനെ...ഓഫീസിൽ...(ജനനി.. ഉം...എന്നും പറഞ്ഞു മൂളി കൊണ്ട് ഹരൻ അകത്തേയ്ക്ക് കയറി... എന്താ പറ്റിയെ.അവനു.(ജനനി ഞാൻ നിന്റെ പുന്നാര മോന് nice ആയിഒരു പണി കൊടുത്തതാടി...

ദേവൻ ഇളിച്ചോണ്ട് പറഞ്ഞതും ജനനി..എന്താ എന്ന ഭാവത്തിൽ അവനെ ഒന്നുനോക്കി... നി.നോക്കണ്ട...ഞാനെ.എന്റെ സർവ അധികാരവും അവന്റെമോളിൽ വെച്ചു ഒഴിഞ്ഞു..ദേവൻ ചിരിച്ചോണ്ട് പറഞ്ഞു.. നിങ്ങളെന്തു പണിയ മനുഷ്യ ഈ കാണിച്ചത്....എന്റെ...മോൻ കുഞ്ഞല്ലേ.... അവനു എല്ലാ ജോലിയും കൂടി...പാവം നല്ല തല വേദന കാണും...ജനനി വിഷമതോടെ പറഞ്ഞു.. കുഞ്ഞോ...അവനോ...കഴിഞ്ഞ മാസം അവനു...വയസ് എത്ര ആയി എന്നു പൊന്നു മോൾക്ക് അറിയോ...എന്നിട്ടും കുഞ്ഞാണ് പോലും..സ്വന്തം ഭർത്താവ്....എന്നും ക്ഷീണിച്ചു വരുന്നതിൽ അവൾക് ഒരു സങ്കടവും ഇല്ല....മോൻ ഇന്നൊരു ദിവസം...തളർന്നു വന്നപ്പോ...അവനു ക്ഷീണം...ദേവൻ...കേറുവോടെ പറഞ്ഞു.. പിണങ്ങല്ലേ ഭർത്തുവെ... ഞാനെ...രണ്ടു പേർക്കും ചായ എടുക്കാം...എന്നും പറഞ്ഞു..ചിരിച്ചു ജനനി തിരിഞ്ഞതും..ദേവൻ..ജനനിയെ കയ്യിൽ പിടിച്ചു തന്നോട് ചേർത്തു.. ദേ....മോൻ..കാണും...വിട്ടെ മനുഷ്യ.. വയസ്സൻ കാലത്താ.....എന്നും പറഞ്ഞു...ജനനി..ദേവന്റെ കയ്യിൽ നിന്നും കുതറി മാറാൻ നോക്കി...

അടങ്ങി..നിക്ക് പെണ്ണേ... മനുഷ്യനെ ഒന്നു സ്നേഹിയ്ക്കാനും സമ്മതിയ്ക്കില്ല..എന്നും പറഞ്ഞു..ജനനിയെ..കൂടുതൽ തന്നോട് ചേർത്തതും.... ഹ്ഉം....... സൗണ്ട് കേട്ടു രണ്ടും ഞെട്ടി തിരിഞ്ഞു നോക്കിയതും... ഹരൻ രണ്ടിനെയും നോക്കി ഇളിച്ചോണ്ട് നിപ്പുണ്ട്... ജനനി..അപ്പൊ തന്നെ...ദേവന്റെ പിടിയിൽ നിന്നും കുതറി മാറി...ഓടി... നി..ഞങ്ങളെ ഒരു വിധത്തിലും ജീവിയ്ക്കാൻ സമ്മതിയ്ക്കില്ല അല്ലെ...എന്നും പറഞ്ഞു..ദേവൻ ഹരന്റെ ചെവിയ്ക്ക് പിടിച്ചു... ആ അച്ഛാ...വിട് നോവുന്നു... ഉം..ഇതൊന്നും നിനക്ക് ഏശില്ല എന്ന് എനിയ്ക്ക് അറിയില്ലേ....മോനെ....(ദേവൻ ദേ..രണ്ടും അവിടെ കളിച്ചോണ്ട് നിൽക്കാതെ...വരാൻ നോക്ക് ..എന്നിട്ട് ഈ ചായ കുടിയ്ക്ക്...ജനനി വിളിച്ചു പറഞ്ഞതും..രണ്ടും അങ്ങോട്ടു ചെന്നു... *** അങ്ങനെ സസ്പെന്ഷന് ശേഷം രണ്ടും കോളേജിലേക്ക് പോകാൻ റെഡിയായി... ടാ.. മക്കളെ ഇനിയെങ്കിലും രണ്ടും നന്നാവാൻ നോക്കണേടാ....(സത്യൻ സ്രെമിയ്ക്കാം അച്ഛാ....അക്കു നിഷ്‌കു ആയി പറഞ്ഞു ഉം..ഇനിയും സ്രെമിച്ചില്ലേ...അടുക്കളയിലെ തുടുപ്പ് മോന്റെ നെഞ്ചത്തിരിയ്ക്കും... അത് വേണ്ടേൽ നന്നായിക്കോ..

.കല്യാണി കലിപ്പിൽ പറഞ്ഞു... അതൊന്നും അവനു എൽക്കില്ല..അല്ലെടാ...പിറകെ വന്ന അഭി...കളിയാക്കി... പിറകെ ഇവരുടെ വാരൽ കേട്ട് ചിരിച്ചോണ്ട് വൃന്ദയും... നിങ്ങൾക്കൊക്കെ അസൂയയ ..മുഴുത്ത അസൂയ... നോക്കിയ്ക്കോ....നിങ്ങളെല്ലാം ഞങ്ങളുടെ വളർച്ച കണ്ട് അഭിമാനിയ്ക്കും....(അക്കു മക്കളെ...ഒരുപാട് തള്ളി മറിയ്ക്കല്ലേടാ... ഞങ്ങടെ..വീട്...കല്യാണി..നെഞ്ചിൽ കയ്യും വെച്ചു പറഞ്ഞു... ഹ്.... ഹും..ഞാൻ പോണ്..എന്നും പറഞ്ഞു അക്കു ചവിട്ടി തുള്ളി അമ്മുവിന്റെ അങ്ങോട്ട് പോയി.... ടി...എന്തൊക്കെയാ. എടുത്തു വെയ്ക്കേണ്ടേ... (വൈദേഹി... ചോറു...ഫോൺ....ഹെഡ് സെറ്റ്....ബാഗ്..പിന്നെ പൈസ...അമ്മു ഉറക്കത്തിൽ കിടന്നു എന്തൊക്കെയോ പറയുന്നുണ്ട്.. അപ്പൊ ബുക്കോ...(വൈദേഹി... ബു.... ബുക്കോ..എന്തിന്..ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു കൊണ്ട് ചോദിച്ചു...

നിനക്ക് ഇന്ന് ക്ലാസ്സിനൊന്നും പോണേ...മണി...ഒൻപത് ആയി.... അയ്യോ...എന്നും പറഞ്ഞു അമ്മു പെടച്ചടിച്ചു എണീറ്റു കയ്യിൽ കിട്ടിയതും എടുത്തു കുളിയ്ക്കാൻ കയറി...കയറി...ഒരു 10 മിനിറ്റ് ആയിക്കാണും...അപ്പൊ തന്നെ കുളി കഴിഞ്ഞു ഇറങ്ങി... ങേ... നി..കുളിച്ചോ...(വൈദേഹി ഓ....അമ്മേ... പെട്ടന്ന് വാ ഫുഡ് എടുത്തു താ....എന്നും പറഞ്ഞു വൈദേഹിയെയും കൂട്ടി താഴേയ്ക്ക് ചെന്നതും ഒരുത്തൻ അവിടെ ഇരുന്നു വെട്ടി വിഴുങ്ങുന്നു... അയ്യോ...എന്റെ ഇടിയപ്പം...എന്നും പറഞ്ഞു ഓടി ചെന്നു അവന്റെ പ്ളേറ്റിൽ കൂടി ഇടിയപ്പം എടുത്തു വെച്ചു ആ പ്ളേറ്റിൽ നിന്നും കഴിപ്പ് തുടർന്ന്... അഹ്.. ങേ......(അമ്മു എന്തുവ...(വൈദേഹി എന്റെ പെണ്ണേ വായിൽ ഉള്ളത് ഇറക്കിയിട് പറ.. അമ്മായിയെ...അവള് സ്പ്രേ എടുക്കാനാ വിളിച്ചത്...അല്ലെടി...അക്കു ചോദിച്ചതും അമ്മു വായിൽ ഇടിയപ്പവും വെച്ചു നിഷ്‌കു ആയി തലയാട്ടി... ഈ. സ്പ്രേ കണ്ടു പിടിച്ചില്ലയിരുന്നേൽ...എന്റെ മോള് എന്തോ ചെയ്യുമോ എന്തോ...ദൈവമേ ഇങ്ങനെ ഒരു സാദനം... കുളിയും ഇല്ല നനയും..ഇല്ല...

ഇപ്പൊ തന്നെ ഉറക്ക പായിൽ നിന്നും ചാടി എണീറ്റു കുളിയ്ക്കാൻ കയറിയതെ ഉള്ളു..അപ്പൊ തന്നെ ഇറങ്ങി...പല്ലു തേച്ചൊ..ആവോ...കെട്ടികൊണ്ട് പോണ വീട്ടിൽ എന്താവോ..എന്തോ. എന്നും പറഞ്ഞു..വൈദേഹി...അകത്തേയ്ക്ക് പോയി... ആ...ഇപ്പോഴാ..ഓർത്തെ...'അമ്മ പറഞ്ഞ പോലെ പല്ലു തേയ്ക്കാൻ മറന്നു പോയി..ആ..ഇനി കഴിച്ചിട്ട് ആവാം....എന്നും പറഞ്ഞു വീണ്ടും പോളിംഗ് തുടങ്ങി... അക്കുവിനും ഇതൊക്കെ ശീലം ആയത് കൊണ്ട്...അവൻ കാര്യം ആക്കിയില്ല... പോളിംഗ് കഴിഞ്ഞതും...നേരെ വാഷിങ് ഏരിയയിൽ പോയി...കയ്യിൽ കിട്ടിയ ടൂത് ബ്രെഷ് എടുത്തു...ബ്രെഷ് ചെയ്യാൻ തുടങ്ങിയതും... അയ്യോ...ടി..അത് എന്റെ ബ്രെഷാ...(പട്ടാളം ഓ...അതിനിവിടെ പ്രസക്തി ഇല്ല...എന്നും പറഞ്ഞു..പല്ലു തേച്ചൊരച്ചു വൃത്തി ആക്കി...ബ്രെഷ് പഴയ പോലെ അവിടെ വെച്ചു... ഇന്ന നിന്റെ സ്പ്രേ...എന്നും പറഞ്ഞു..വൈദേഹി അത് കയ്യിൽ കൊടുത്തതും...അവൾ അത് തല.വഴി കമിഴ്ത്തി... ഇതിനേക്കാൾ ഭേദം നിനക്ക് ദിവസവും സ്പ്രെയിൽ തന്നെ കുളിച്ചാൽ പോരായിരുന്നോ...

അക്കു അവളുടെ കടികൂട്ടൽ കണ്ട് ചോദിച്ചു... ആ..ഇനിയും ടൈം ഉണ്ടല്ലോ...എന്നും പറഞ്ഞു വായിലും അടിച്ചു കുറച്ചു..സ്പ്രേ.. ആ...ഇനി പോവാം..(അമ്മു.. ബാ....(അക്കു.. അങ്ങനെ...രണ്ടും ഒരു യുദ്ധം നടത്തി...കോളേജിലേക്ക് പുറപ്പെട്ടു.. പോണ വഴിയ്ക്ക് കുറച്ചു നേരം ബ്ലോക്കിൽ പെട്ടു.... അമ്മു മൂളിപ്പാട്ടും പാടി...ചുറ്റും വായി നോക്കി ഇരുന്നു...കൂടെ അടുത്തു കിടന്ന കാറിന്റെ ഗ്ലാസ്സിൽ നോക്കി...തല മുടി കോതലും.... ആകെ നാലു പൂടയെ ഉള്ളു... അതിനെ ആണെങ്കി...വലിച്ചു വലിച്ചു പരിപാലനവും...അവസാനം എല്ലാം കൂടി പറിഞ്ഞു ഇങ്ങു വരും....അക്കു അവളെ കളിയാക്കി.. ഓ..നമ്മൾക്കൊക്കെ നാലു പൂടയെ ഉള്ളു.. നിന്റെ നിളാ ദേവിയ്ക്ക് കിടക്കെ അല്ലെ..മുട്ടോളം മുടി...അമ്മു പുച്ഛിച്ചു.. മുട്ടോളം ഇല്ലെങ്കിലും നിന്നെക്കാൾ...ഉണ്ട്..അക്കുവും വിട്ടു കൊടുത്തില്ല.. എങ്കി..എന്നെ ക്കാൾ മുടിയുള്ള..അവളെ കൊണ്ട് പോയാൽ മതി..ഞാൻ പോണ്...എന്നും പറഞ്ഞു..അമ്മു വണ്ടിയിൽ നിന്നും ഇറങ്ങി..റോഡ് സൈഡിൽ പോയി...നിന്നു... ആഹാ...എങ്കി..നി..അവിടെ നിന്നോ...

വല്ല. ബസ്സിലോ മറ്റോ കയറി..പൊന്നോ..ഞാൻ പോണ്. ടാറ്റ...എന്നും പറഞ്ഞു..സിഗ്നൽ മാറിയതും അക്കു വണ്ടിയും കൊണ്ട് പോയി... നാറി...പട്ടി.. പന്നി..ചെറ്റ.. ഒന്നു നിര്ബന്ധിച്ചുടെ... ഹും..എനിയ്ക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു...അഹങ്കാരം...അമ്മു ആരോടെന്നില്ലതെ പറഞ്ഞു... ഇനി അവൻ അമ്മു എന്നും വിളിച്ചു വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട്...എന്നും പറഞ്ഞു ബസ്സിനായി wait ചെയ്തു നിന്നു... അവളുടെ കടികൂട്ടൽ എല്ലാം തന്നെ...ആ കാറിൽ ഇരുന്നു ഹരൻ കണുന്നുണ്ടായിരുന്നു... ആഹാ...ഇത്..ആ പെണ്ണല്ലേ...ഹരൻ അവളെ കണ്ടപ്പോൾ തന്നെ മനസിലായി... നിനക്കിട്ടു ഞാൻ തരാടി...പണി.... നിന്റെ ഒരു അഹങ്കാരം... ഹരൻ അവൾ നിൽക്കുന്നതിനു ചുറ്റും നോക്കുമ്പോ അവൾ നിൽക്കുന്നതിനു അടുത്തായി കഴിഞ്ഞ ദിവസത്തെ മഴയുടെ ബാക്കി കണക്ക് ചെളി വെള്ളം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു...

മോൾക്ക് ഞാൻ കാണിച്ചു തരാട്ടോ... എന്നും പറഞ്ഞു...ഹരൻ വണ്ടി മുന്നോട്ട് എടുത്തു...ആ ചെളിയിൽ കൂടി തന്റെ കാറ് പായിച്ചതും ആ ചെളി വെള്ളം അമ്മുവിന്റെ ദേഹത്തും ഡ്രെസ്സിലും ഒക്കെ കൂടി ഒഴുകി ഇറങ്ങിയതും ഒത്തായിരുന്നു... അപ്പൊ തന്നെ മുന്നോട്ട് പോയ ഹരന്റെ കാർ പിറകോട്ട് വന്നു അവൾക്ക് മുന്നിൽ വന്നു നിന്നു... ഹരൻ..തന്റെ വണ്ടിയുടെ ഗ്ലാസ്സ് താത്തിയത്തും അകത്തിരിയ്ക്കുന്ന ആളെ കണ്ടതും അമ്മുവിന് എവിടന്നൊക്കെയോ എരിഞ്ഞു കയറി... ഡോ..താൻ....(അമ്മു അതേടി...എന്തായിരുന്നു മോൾടെ അഹങ്കാരം... ഇപ്പൊ തീർന്നില്ലേ...ഈ ഹരനോട് കളിച്ചാൽ...ഇതല്ല ഇതിനു അപ്പുറം സംഭവിയ്ക്കും... അമ്മുവിനാണെങ്കി...ആകെ. കൂടി തരിച്ചു കയറുന്നുണ്ടായിരുന്നു...കൂടെ ആൾക്കാർ മുഴുവൻ കണ്ട...നാണക്കേടും.. പിന്നെ ഒന്നും നോക്കിയില്ല...കാർ തുറന്നു..ചാടി കയറി...കാറിൽ ഇരുന്നു...ഡോർ അടച്ചു.. നാട്ടുകാർ അത്രയും അമ്മു ചെയ്ത പ്രവൃത്തി കണ്ട് അന്തളിച്ചു നിപ്പുണ്ടായിരുന്നു... ഹരനെ കുറിച്ചു എല്ലാർക്കും നല്ല പിടി ഉള്ളോൻഡ് എല്ലാരും ആ രംഗം വെറുതെ നോക്കി നിന്നതെ ഉള്ളു...

അമ്മുവിന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ ഹരനും ഞെട്ടി ...അവളുടെ മുഖത്ത് ആണെങ്കി ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു.. ഇറങ്ങേടി..എന്റെ വണ്ടിയിൽ നിന്നും....(ഹരൻ ......... ഛി... ഇറങ്ങടി...എന്നും പറഞ്ഞു ഹരൻ അവളുടെ കയ്യിൽ പിടിച്ചതും.. ടോ... എടി. പോടി..എന്നൊക്കെ തന്റെ വീട്ടിലെ പെണ്ണിനോട് മതി...എന്നോട് വേണ്ട....പിന്നെ ഞാൻ ഈ വണ്ടിയിൽ കയറിയത്... ഒന്നുകിൽ താൻ എന്നെ വീട്ടിൽ കൊണ്ട് വിടണം...അല്ലേൽ...പുതിയ ഡ്രസ്...അതിലും താൻ ഒതുങ്ങിയില്ല എങ്കി....say sorry..... ഞാൻ പോയേക്കാം...അമ്മു അവന്റെ കൈ വിടുവിയ്ക്കാൻ നോക്കി കൊണ്ട് പറഞ്ഞു... സോറിയോ...ഞാനോ... അതും നിന്നോട്...ഒരു പീറ പെണ്ണിനോട് സോർറി പറയേണ്ട ഗതികേട് ഒന്നും ശ്രീ മംഗലത്തെ ഹരന് വന്നിട്ടില്ല..... ഇതുവരെയും വന്നിട്ടില്ലായിരുന്നു...ഇപ്പൊ വന്നു... say sorry... അല്ലേൽ....ഞാൻ പറഞ്ഞ കാര്യം...ഇല്ലെങ്കിൽ ഞാൻ ഈ വണ്ടിയിൽ നിന്നും ഇറങ്ങില്ല...അമ്മുവും..ബലം പിടിച്ചു... നിന്നെ ഇറക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ...എന്നും പറഞ്ഞു ഹരൻ വണ്ടിയിൽ നിന്നും ഇറങ്ങി..

അവളുടെ വശം വന്നതും...അമ്മു..അവന്റെ സൈഡിലേയ്ക്ക് ഇറങ്ങി ഇരുന്നു വണ്ടി എടുത്തതും..ഒത്തായിരുന്നു....ഹരൻ പ്രതീക്ഷിയ്ക്കാത്ത നീക്കം ആയത് കൊണ്ട്..അവനും ഒന്നു അമ്പരന്നു... നിമിഷ നേരങ്ങൾക്ക് അകം..അവനും ചെളിയിൽ കുളിച്ചു.... ഒന്നല്ല...3 പ്രാവശ്യം...അവിടെ കൂടി നിന്നവർ എല്ലാം...ഞെട്ടി അവനെയും അമ്മുവിനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.. അമ്മു. വണ്ടിയിൽ നിന്നും..ഇറങ്ങി... താൻ..എന്താടോ..കരുതിയത്...കൊമ്പത്തെ ആള് ആണെന്ന് വെച്ചു..തലയിൽ കയാറാമെന്നോ... എന്നാ കേട്ടോ..ഞാനെ ഒരു പട്ടാള കാരന്റെ മോളാ.. അതിന്റെ തന്റേടം കുറച്ചു കൂടുതലാ...എനിയ്ക്ക്..... അങ്ങനെ ഈ അനാമികയും ആരുടെ മുന്നിലും തോറ്റ് കൊടുക്കില്ല...കേട്ടോടാ..കോരവ... അങ്ങേരുടെ ഒരു പാട്ട വണ്ടിയും...ചെളി തെറുപ്പിയ്ക്കലും... പിന്നെ തന്റെ ഈ വണ്ടി ഉള്ളോൻഡ് അല്ലെ തനിയ്ക്ക് ഈ അഹങ്കാരം...എന്നും പറഞ്ഞു വണ്ടി ലോക്ക് ആക്കി ആ ചാവി..എടുത്തു ഒരേറ് വെച്ചു കൊടുത്തു...എന്നിട്ട് ഹരനെ നോക്കി പുച്ഛിച്ചു കൊണ്ട്...

ഒരു ഓട്ടോ വിളിച്ചു അമ്മു വീട്ടിലേയ്ക്ക് പോയി.... ഹരൻ അവള് പോകുന്നത് പകയോടെ നോക്കി..നിന്നു... നിനക്ക് ഈ ഹരനെ അറിയിലെഡി... നിന്റെ അഹങ്കാരത്തിനും എന്നെ അപമാനിച്ചതിനും ഉള്ള ശിക്ഷ ഞാൻ തന്നെ നടപ്പിലാക്കും..ഹരൻ..മനസിൽ പറഞ്ഞും. ചുറ്റും നോക്കുമ്പോൾ എല്ലാവരും അവനെ തന്നെനോക്കി നിൽക്കുന്നുണ്ടായിരുന്നു.... അവൻ നോക്കുന്ന കണ്ടതും എല്ലാരും...അവരവരുടെ പണികളിൽ ഏർപ്പെട്ടു... sir... എന്നും വിളിച്ചു ആരോ..ഒരാൾ..അവന്റെ വണ്ടിയുടെ ചാവി..വിറച്ചു വിറച്ചു വണ്ടിയുടെ മുകളിൽ കൊണ്ട് വെച്ചു....മാറി നിന്നു.... ഹരൻ ദേഷ്യത്തിൽ ആ ചാവി..എടുത്തു... ആ..പെണ്ണ് ആളറിയാതെ എന്തൊക്കെയാ വിളിച്ചു പറഞ്ഞത്...ഇനി..എന്തൊക്കെ പ്രശ്നം ഉണ്ടാവുമോ എന്തോ...അവന്റെ ചുറ്റിലും നിന്ന ആൾക്കാർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു...ഹരൻ അതൊക്കെ...ശ്രവിച്ചു കൊണ്ട് ദേഷ്യത്തിൽ വണ്ടി എടുത്തു കമ്പനിയിലേക്ക് വിട്ടു....

അവന്റെ ദേഷ്യം മുഴുവൻ...വണ്ടിയുടെ സ്പീഡിൽ അവൻ തീർത്തു...അതുകൊണ്ട്. തന്നെ നിമിഷ നേരം കൊണ്ട് കമ്പനിയിൽ എത്തി... അതേ ചെളിയിൽ കുളിച്ച കോലത്തിൽ തന്നെ ഹരൻ അകത്തേയ്ക്ക് കയറി... കയറിയതും എല്ലാരും എണീറ്റു നിന്നും എല്ലാരും..അവന്റെ ആ കോലം കണ്ട് ഞെട്ടി നോക്കുന്നുണ്ടായിരുന്നു... സെറിനും...ഇത്തരത്തിൽ ഒരുകാഴ്ച ആദ്യമായിട്ടായിരുന്നു.... അവൻ അകത്തേയ്ക്ക് കയറിയതും.. ടി...sir.. ഇന്ന് വൻ കലിപ്പിൽ ആണല്ലോ..വന്നു കയറിയെക്കുന്നത്...(വർഷ ഉം...ഇങ്ങനെ ഒരു കോലം ഈ ദിവസത്തിനിടെ ആദ്യമാണ്... പക്ഷെ എനിയ്ക്കിതൊരു വൻ ചാൻസ് ആയാണ് തോന്നുന്നത്....(സെറിൻ ടി...നി..ഇപ്പോഴൊന്നും അങ്ങോട്ടു ചെന്നു കയറിയേക്കല്ലേ....ഇത്രയും ദിവസം..നിന്നെ ഷൗട്ട് ചെയ്ത പോലെ ആവില്ല..എന്റെ ഒരു അറിവ്. വെച്ചു പറയുന്നതാ...(വർഷ എന്ത് അറിവ്... ഇപ്പൊ ചെളിയിൽ കുളിച്ചു കയറി പോയ അവനു ഞാൻ പുതിയ ഡ്രസ് കൊണ്ട് കൊടുക്കുന്നു...

മാറാൻ നിര്ബന്ധിയ്ക്കുന്നു...(സെറിൻ പെട്ടന്ന് അകത്തു എന്തൊക്കെയോ...പൊട്ടുന്ന സൗണ്ട് കേട്ടതും..എല്ലാരുടെയും നോട്ടം അങ്ങോട്ട് ആയി... സെറിൻ അങ്ങോട്ട് കയറാനായി ഭാവിച്ചതും.... ദേവൻ അങ്ങോട്ട് ഓടി ചെന്നതും ഒത്തായിരുന്നു... ചെ...മിസ് ആയി...(സെറിൻ ദേവൻ കതകു തുറന്നു അകത്തു ചെന്നതും..... അവിടെ മുഴുവൻ അടിച്ചു തകർത്തു ഇട്ടിട്ടുണ്ട്...ഗ്ലാസ് വിൻഡോ..വരെ തകർത്തു ഇട്ടിട്ടുണ്ട്... ദേവൻ നോക്കുമ്പോ...ഹരൻ ചെളിയിൽ കുളിച്ച അവസ്ഥയിൽ നിലത്തു...തലയിൽ കയ്യുന്നി ഇരിയ്ക്കുന്നുണ്ട്... ദേവൻ അടുത്തേയ്ക്ക് ചെല്ലാൻ തുനിഞ്ഞതും... എനിയ്ക്ക് ഒറ്റയ്ക്ക് ഇരിയ്ക്കണം... മകനെ കുറിച്ച് അറിയാവുന്നത് കൊണ്ട്...ദേവൻ അവനെ ഒന്നു നോക്കി പുറത്തേയ്ക്ക് പോയി...മാനേജരെ വിളിച്ചു കാര്യം അന്യോഷിയ്ക്കാൻ ഏൽപ്പിച്ചു... ഇപ്പൊ ആരും ഒന്നിനും അകത്തേയ്ക്ക് പോകരുത്....എന്നൊരു ഓർഡറും കൊടുത്തു ദേവനും പോയി... ദേവൻ sir ഇങ്ങനെ പറയണം എങ്കിൽ എന്തെങ്കിലും വലിയപ്രശ്നം കാണും...

.വർഷ സെറിനോട്പറഞ്ഞു... ഉം..അതുതന്നെയ എനിയ്ക്കും വേണ്ടത്.... നി..ആ ഫസ്റ്റേഡ് box ഇങ്ങെടുത്തെ....(സെറിൻ അത്..വേണോ...അച്ഛൻ തന്നെ പുറത്ത് ഇറങ്ങിയ..സ്ഥിതിയ്ക്ക്..വർഷ.അവളെ പിന്തിരിപ്പിയ്ക്കാൻ പറഞ്ഞു നോക്കി... സെറിൻ അത് പൂർത്തിയാവുനത്തിനു മുന്നേ തന്നെ അകത്തേയ്ക്ക് പോയി.... *** ഹും..അങ്ങേർക്ക് പണത്തിന്റെ അഹങ്കാരമാ...തെണ്ടി....എന്നും പിറുപിറുത്തു കൊണ്ട് അമ്മു ഓട്ടോയിൽ നിന്നും വീടിനു മുന്നിൽ ഇറങ്ങി.. വണ്ടിയുടെ ശബ്ദം കേട്ട് പട്ടാളവും ഭാര്യയും പുറതേയ്ക്ക് വന്നതും സ്വന്തം സന്തതി ചെളിയിൽ കുളിച്ചുകയറി വരുന്നു... ങേ.. ഇതെന്തു പറ്റിയതടി... രാവിലെ സ്പ്രെയിൽ കുളിച്ചാൽ പോറഞ്ഞിട്ടാണോ...ഇപ്പൊ ചെളിയിൽ..കുളിച്ചത്...(വൈദേഹി അമ്മ..ഒന്നു പോയേ...ഒരു പന്ന അലവലാതി കാരണമാ ഞാൻ ഇങ്ങനെ ആയത്...എന്നും പറഞ്ഞു അവൾ നടന്ന കാര്യം പറഞ്ഞു...കാര്യം കേട്ട് പട്ടാളം ചിരിച്ചോണ്ട് അകത്തേയ്ക്ക് പോയി.. നി..ഇത് ഏതൊക്കെ പ്രശ്നങ്ങളാ ഉണ്ടാക്കിയെക്കുന്നെ....വൈദേഹി അവലാതിപ്പെട്ടു...

എന്ത് പ്രശ്നം..അവൻ എന്റെ ദേഹത്തു ചെളി തെറിപ്പിച്ചു...പകരം ഞാനും..അതിൽ എനിയ്ക്ക് ഒരു തെറ്റും തോന്നുന്നില്ല...എന്നും പറഞ്ഞു.. അമ്മു കലിപ്പിൽ അകത്തേക്ക് വിട്ടു.. നിങ്ങളിത് കേൾക്കുന്നുണ്ടോ മനുഷ്യ.... കേട്ടു..നല്ല വൃത്തി ആയി കേട്ടു... അവളുടെ സ്വഭാവം അറിയാത്ത ഏതോ ഒരു ഹത ഭാഗ്യൻ...അത്രേ എനിയ്ക്ക് പറയാൻ ഉള്ളു... അവള് അങ്ങോട്ടു പോയി ഒടക്കിയത്.അല്ലല്ലോ...(പട്ടാളം എന്നാലും അവളൊരു പെണ്കുട്ടി.... പെണ്ണോ..ആണോ..തെറ്റു ചെയ്താൽ ശിക്ഷിയ്ക്കണം... അതാ എന്റെ പോളിസി...അതേ അവളും ചെയ്തുള്ളൂ...പട്ടാളം കലിപ്പായി... എന്നാലും.... ഒരു എന്നാലും ഇല്ല..എന്റെ വൈശു... എന്തായാലും ആ ചെക്കനെ സമ്മതിച്ചു കേട്ടോ..നല്ല ഉശിരുള്ള ചെക്കൻ...അല്ലെ...പട്ടാളം തന്റെ ഭാര്യയെ നോക്കി മീശ പിരിച്ചു കൊണ്ട് പറഞ്ഞു... തന്തയും മോളും ഉശിരും നോക്കി ഇവിടെ ഇരുന്നോ..

.അല്ല..പിന്നെ..കെട്ടിച്ചു വിടുമ്പോഴും അവിടെ കോലാഹലം കാണിയ്ക്കുമ്പോഴും ഇതു തന്നെ പറയണം.... എന്റെ പൊന്ന് ഭാര്യേ..നി..ഇങ്ങു വന്നേ പറയട്ടെ എന്നും പറഞ്ഞു വൈദേഹിയെ പട്ടാളം മടിയിൽ പിടിച്ചു ഇരുത്തി... ഉം..എന്താ... ടി..അവൾക്ക് ശെരി എന്നു തോന്നുന്നത് അവൾ ചെയ്യുന്നു...കുറച്ചു കുട്ടിക്കളി കൂടുതൽ ആണ്...അത്രേ ഉള്ളു... പിന്നെ അവൾക്കിട്ടു പണിഞ്ഞാൽ അവള്...എടുത്തിട്ടു കൊടുക്കുന്നു...അത്രേ ഉള്ളു.. ഉം..ഉം... നിങ്ങളൊന്നു വിട്ടെ....അവള് അടുക്കലയിലേയ്ക്കാ പോയെക്കുന്നെ...അവിടെ ഇന്ന് തകർക്കും..എന്നും പറഞ്ഞു വൈദേഹി മാറാൻ നോക്കിയതും... ഹാ.. ഇവിടെ ഇരി പെണ്ണേ.. എന്നും പറഞ്ഞു പട്ടാളം ഭാര്യയെ ചുറ്റി പിടിച്ചതും..അടുക്കളയിൽ നിന്നും അമ്മേ എന്നൊരു വിളി വന്നതും ഒത്തായിരുന്നു... യോ..ഞാൻ പോട്ട് എന്നും പറഞ്ഞു വൈദേഹി..അങ്ങോട്ട് ഓടി...പട്ടാളം അവളുടെ പോക്ക് കണ്ട് ചിരിച്ചുകൊണ്ട് പത്രം വായന തുടർന്നു....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story