പ്രണയം: ഭാഗം 6

pranayam archana

രചന: അർച്ചന

ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കുവാ.... അക്കു ഗേറ്റിനു അവിടേയ്ക്ക് നോക്കി കൊണ്ട് പുലമ്പി... എന്താടാ...അങ്ങോട്ടു തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നത്..(മഹി അമ്മു വന്നില്ലെടാ.... രാവിലെ കൂടെ ഉണ്ടായിരുന്നു...പിന്നെ ഇറങ്ങി...പോയി...എന്നും പറഞ്ഞു നടന്ന സംഭവം...അക്കു പറഞ്ഞു നി..ഫോണിൽ ഒന്നു വിളിച്ചു നോക്ക്...മഹി പറഞ്ഞതും അക്കു നേരെ അവളുടെ വീട്ടിലേയ്ക്ക് വിളിച്ചു... അവിടന്നു അറിഞ്ഞ കാര്യം കേട്ട് അവന് ചിരിയ്ക്കണോ കരയണോ എന്ന സ്ഥിതി ആയി... അക്കുവിന്റെ നിൽപ്പ് കണ്ട്. മഹി കാര്യം അന്യോഷിച്ചു... അക്കു വിവരം പറഞ്ഞു... അവൾക്ക് പ്രാന്ത് ആണൊടെ.....(മഹി ആ....അത് അതിനു മാത്രമേ അറിയു... അറിഞ്ഞ സ്ഥിതി ഗതികൾ വെച്ചാണെങ്കിൽ അവള് ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല..മനപൂർവം...കൊണ്ട് കേറ്റിയത് അല്ലെ...അവള് sorry പറയാൻ പറഞ്ഞിട്ടും കേൾക്കാതെ ഇരുന്നത് കൊണ്ട്...അവള് അവന്റെ മേല് ചെളി ആക്കി...അത്രേ ഉള്ളു...(അക്കു അപ്പൊ നി..വീട്ടിൽ പോകുന്നുണ്ടോ...അതോ..(മഹി ഏയ്‌...ആകെക്കൂടി..എന്റെ പെണ്ണിനോട് സൊള്ളാൻ കിട്ടുന്ന അവസരമാ....ആ സാദനം ഉണ്ടെങ്കിൽ..അവളെ വെള്ളത്തിൽ പിടിച്ചു മൂക്കും...അപ്പൊ സേട്ടൻ എന്റെ പെണ്ണിനെ കണ്ടിട്ട് വരാം...എന്നും പറഞ്ഞു..അക്കു പോയി... *

കമ്പനിയിൽ... ആരോ...door തുറക്കുന്ന ശബ്ദം കേട്ട് ആ ഭാഗത്തേയ്ക്ക് ഹരൻ കണ്ണുകൾ ചലിപ്പിയ്ക്കുമ്പോ...ഒരുത്തി ഒരു ബോക്സും പൊക്കി പിടിച്ചോണ്ട് വരുന്നു.... ഹരനാണെങ്കി...അവളുടെ കുഴഞ്ഞുള്ള വരവിൽ ആകെ. കലി കയറി... അവൾ അകത്തു കയറി..മുറി ചുറ്റും ഒന്നു നോക്കി...ഹരന്റെ അടുത്തേയ്ക്ക് ചെന്നു.... sir... എന്തായിത്...മുറി മുഴുവൻ...ഇങ്ങനെ എല്ലാം തകർക്കാൻ എന്ത് കാര്യമാ സർ ഉണ്ടായത്...(സെറിൻ ഹരനാണെങ്കി അവളുടെ ചോദ്യം കേട്ട് പല്ലു ഞെരിച്ചു... സെറിൻ ആ സമയവും...അവനെ അപാദ ചൂഡം വീക്ഷിയ്ക്കുന്ന തിരക്കിൽ ആയിരുന്നു. അവന്റെ മുഖത്തേയ്ക്ക് വീണ് കിടക്കുന്ന തലമുടിയും...ചുവന്നു കലങ്ങിയ കണ്ണുകളും...ബട്ടൻസ് മാറിയ..ഭാഗത്തു കാണുന്ന...രോമാവൃതമായ നെഞ്ചും...അവളിൽ അഗ്നി സൃഷ്ടിച്ചു...ആ അഗ്നിയോടെ തന്നെ അവൾ അവനെ നോക്കി... ഹരന് അവളുടെ ഓരോ നോട്ടവും...മനസിലാവുന്നുണ്ടായിരുന്നു.....

അവൻ...വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു....അതുകൊണ്ട് തന്നെ വലതും പറഞ്ഞാൽ...കൂടിപ്പോകും എന്നു അവനു തന്നെ ഉറപ്പ് ഉണ്ടായിരുന്നു... എന്താ..sir... ഇങ്ങനെ നോക്കുന്നത്...സെറിൻ അവന്റെ കണ്ണിൽ നോക്കി കൊഞ്ചലോടെ പറഞ്ഞു കൊണ്ട്...ഫസ്റ്റയിഡ് ബോക്സ് തുറന്നു...കോട്ടണ് എടുത്തു...മരുന്നിൽ മുക്കി...വശ്യ മായ ചിരിയോടെ അവന്റെ കൈ പിടിയ്ക്കാൻ ഭാവിച്ചതും... ടപ്പേ.......💥💥💥 സെറിൻ ഇരുന്ന ഇരുപ്പിൽ ഒരു വശത്തേയ്ക്ക് വീണതും ഒത്തായിരുന്നു.... അവൾ പേടിയോടെ കവിളിൽ കയ്യും വെച്ചു...കണ്ണു നിറച്ചു ഹരനെ..നോക്കി... നോക്കുമ്പോൾ അവൻ കട്ട കലിപ്പിൽ നിൽക്കുന്നു... എണീയ്ക്കേടി.....(ഹരൻ സ ..സർ.... ഛി... എണീയ്ക്കേടി....ഹരൻ അലറിയതും...അവൾ..എങ്ങനെയോ..നിലത്തു നിന്നും ചാടി പിടഞ്ഞു എണീറ്റു... അവന്റെ മുഖത്തേയ്ക്ക് നോക്കി... കൊടുത്തു ഒന്നു കൂടി...അവളുടെ മുഗം നോക്കി.. തല താഴ്ത്തി നിന്നോണം..കേട്ടോ.... നിന്നെ പോലുള്ള..പെണ്ണുങ്ങൾക്ക് തല ഉയർത്തി നിൽക്കാനുള്ള അവകാശം എന്റെ നിയമത്തിൽ ഇല്ല...കേട്ടോടി.....ഹരൻ അലറി.. സെറിൻ..അപ്പോഴും അടി കൊണ്ട ഞെട്ടലിൽ നിന്നും മാറാതെ നിൽക്കുവാരുന്നു...

നി...എന്താടി...പന്ന...... പുന്നാര മോളെ കരുതിയത്...ഏ... എന്നെ അങ്...............ടി..നിനക്കൊന്നും ശെരിയ്ക്ക് അറിയില്ല...എന്നെ... നിന്നെ പോലെ എല്ലാം കാണിച്ചു വശീകരിയാക്കാൻ നടക്കുന്ന...പെണ്ണുങ്ങളുടെ വലയിൽ വീഴുന്ന പല &^%# ആണുങ്ങളെയും നി കണ്ട് കാണും..അക്കൂട്ടത്തിൽ നി എന്നെയും കണ്ടതിനാ ഈ ശിക്ഷ നിനക്ക് ഞാൻ തന്നത്... സെറിൻ അവന്റെ ഒച്ചയിൽ സ്തംഭിച്ചു പോയി നിൽക്കുവായിരുന്നു... എന്റെ അച്ഛൻ..ദേവൻ...പോലും കടന്നു വരാതെ...എല്ലാരേയും പുറത്തു നിർത്തിയത്....വെറുതെ show കാണിയ്ക്കാൻ അല്ല...കേട്ടോടി..അത്രയും ആൾക്കാർ...വെളിയിൽ നിൽക്കുമ്പോ..അവള്..ഇവിടുത്തെ..വലിയ ആള് കണക്ക്...കണ്ടതും കൊണ്ട് വന്നേക്കുന്നു... ഇനി..നിന്റെ സേവനം ഈ കമ്പനിയ്ക്ക് ആവശ്യം ഇല്ല.....ഹരൻ തീർത്തു പറഞ്ഞു.. sir... ഞാൻ..എനിയ്ക്ക്..ഒരു അവസ.... ഇറങ്ങി പോടി.... എന്നും പറഞ്ഞു അവൻ അവളെ പിടിച്ചു വലിച്ചു വാതിൽ തുറന്നു പുറത്തേയ്ക്ക് തള്ളി.... എല്ലാരുടെയും മുന്നിൽ..അവൾ ചെന്നു വീണു... എല്ലാരും...ഇതിനകം തന്നെ അകത്തു എന്താ നടന്നത് എന്ന കാര്യം അറിഞ്ഞിരുന്നു കിരൺ..........

ഹരൻ അലറിയതും... sir... (കിരൺ ഞാൻ...പറഞ്ഞ.സാദനം..ദേ ഇവൾക്ക് എടുത്തു കൊടുത്തെരു.... ഇവള് ഇത്രയും..നാൾ ജോലി ചെയ്ത് കൂലിയും...(ഹരൻ ബഹളം കേട്ട് ദേവൻ..അങ്ങോട്ടേക്ക് എത്തി... എന്താ..ഹര ഇവിടെ..ഒരു..ബഹളം.... അച്ഛൻ ഇപ്പൊ എന്നോട് ഒന്നും ചോദിയ്ക്കരുത്... ദേ..ഇവള് മാരേ പോലെ...ശരീരം കൊടുത്ത് ജോലി ചെയുന്ന ഒരുത്തികളെയും എന്റെ P A ആയി..വേണ്ട....അത് എനിയ്ക്ക് ഇഷ്ടവും അല്ല... P A ആയി..എന്നല്ല നമ്മുടെ കമ്പനിയിൽ തന്നെ വേണ്ട....എന്നു തീർത്തു പറഞ്ഞു...ഹരൻ അകത്തേയ്ക്ക് കയറി പോയി... കിരൺ അപ്പോൾ തന്നെ..ഡിസ്മിസൽ ലെറ്റർ അവളുടെ കയ്യിൽ കൊടുത്തു... അവൾ..ഞെട്ടി..കിരണിനെയും..ദയനീയം ആയി...ബാക്കി ഉള്ളവരെയും നോക്കി... വർഷ...യെ നോക്കുമ്പോൾ...അവളും ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ടായിരുന്നു... സെറിൻ...പയ്യെ..എഴുനേറ്റു വായിൽ നിന്നും മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ ചോര തുടച്ചു മാറ്റി..ദേവന് അടുത്തേയ്ക്ക് ചെന്നു... sir.. സാറിന്റെ മകൻ..ചെയ്ത....

സെറിൻ എന്തോ പറയാനായി ഭാവിച്ചതും... വേണ്ട...കാരണം ഇല്ലാതെ അവൻ ഇങ്ങനെ ഒന്നു ചെയ്യില്ല....പിന്നെ എന്ത് കാരണം ആയാലും...എനിയ്ക്ക്..അത് കേൾക്കുകയും വേണ്ട...പിന്നെ ഒരു പെണ്ണിനെ തല്ലുന്നത്...തെറ്റു തന്നെ യാണ്...അതിൽ ഞാൻ..സെറിനോട്..sorry ചോദിയ്ക്കുന്നു..തനിയ്ക്ക് പോകാം...എന്നും പറഞ്ഞു..ദേവൻ ഹരന്റെ പിന്നാലെ പോയി.. സെറിൻ...തലയും താഴ്ത്തി...പുറത്തേക്കും.... *** ഹര....... .......... നി..എന്തിനാ..അവളെ പുറത്താക്കിയത് എന്നു ചോദിയ്ക്കുന്നില്ല...കാരണം..അവളുടെ സ്വഭാവം..ചെറിയ രീതിയിൽ എനിയ്ക്കും അറിവുണ്ടായിരുന്നു... but.. നി സെറിനെ തല്ലിയത്....എനിയ്ക്ക് ക്ഷേമിയ്ക്കാൻ പറ്റില്ല ഹര...(ദേവൻ അതിനു എന്ത് ശിക്ഷയ അച്ഛൻ എനിയ്ക്ക് വിധിയ്ക്കുന്നത്..അത്..എന്ത് തന്നെ ആയാലും..എനിയ്ക്ക് പ്രശ്‌നം അല്ല... കാരണം എന്റെ മനസാക്ഷിയ്ക്ക് ഞാൻ ചെയ്തത് ശെരി തന്നെ ആണ്... അത്..ശെരി ആയിരിയ്ക്കും..ഹര...പക്ഷെ അവൾ ഒരു സ്ത്രീ .... എന്റെ അമ്മയും ഒരു സ്ത്രീ അല്ലെ...അച്ഛാ...

ഇവിടെ ജോലി ചെയ്യുന്ന പലരും സ്ത്രീകൾ ആണ്...അവരോടൊന്നും ഞാൻ ഇത്തരത്തിൽ പെരുമാറാറില്ലല്ലോ...പക്ഷെ..അവൾ...അതിനെയൊന്നും ആ ഗണത്തിൽ കൂട്ടാൻ പറ്റില്ല...അത്ര തന്നെ...വന്ന അന്ന് മുതലെ ശ്രെധിയ്ക്കുന്നു...ഒരുമാതിരി ഒലിപീര്... അവന്റെ പറച്ചില് കേട്ട് ദേവൻ ഒന്നു ചിരിച്ചു... കൂടെ ഹരന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു.. അല്ല... അപ്പൊ ഇനി പുതിയ ആളെ നിയമിയ്ക്കണ്ടെ.....(ദേവൻ ഇപ്പോ എന്തായാലും അതിന്റെ ആവശ്യം..ഇല്ല... തത്കാലം..കിരൺ മാനേജ് ചെയ്യും.... പുതിയ ആളെ ഞാൻ സെലെക്റ്റ് ചെയ്തോളാം...അച്ഛാ....അതുവരെ..മാനേജരുടെ ചുമതലയും...P A യുടെ ചുമതല കൂടി...കിരൺ നോക്കും.... ഉം..നിന്റെ ഇഷ്ടം....എന്നും പറഞ്ഞു...ചിരിച്ചു..കൊണ്ട്..ദേവൻ..പുറത്തേയ്ക്ക്..പോയി.... ഹരൻ..തന്റെ മനസിലെ പ്ലാനിങ്ങുകളിൽ...കസേരയിൽ ചാരി കിടന്നു.... *** വൈദേഹി അടുക്കളയിൽ എത്തുമ്പോൾ അടുക്കള യുദ്ധ കളം ആക്കി വെച്ചിട്ടുണ്ട്...

വൈദേഹി നോക്കുമ്പോ ഒരുത്തി രാവിലത്തെ ഇടിയപ്പം അറഞ്ചം പുറഞ്ചം വെട്ടി വിഴുങ്ങുന്നുണ്ട്... എന്തിനാടി..നി വിളിച്ചേ... ഇതെന്താ നി..ഈ അടുക്കളയിൽ കാട്ടി കൂട്ടി ഇട്ടേക്കുന്നെ.... ഈ......വിശന്നിട്ടാ... അമ്മയ്ക്ക് അറിയില്ലേ എനിയ്ക്ക് ദേഷ്യം വന്നാൽ ഭയങ്കര വിശപ്പ് ആണെന്ന്... അമ്മ ഒരു ഗ്ലാസ് ചായ ഇങ്ങെടുത്തെ..... എന്നും പറഞ്ഞു അമ്മു ഇടിയപ്പം കുത്തി കയറ്റി.. എന്നിട്ടും നിന്റെ ദേഹത്ത് ഈ തിന്നുന്നത് ഒന്നും കാണുന്നില്ലല്ലോ എന്റെ കൊച്ചേ...എന്നും പറഞ്ഞു..വൈദേഹി...ചായ ഇടാൻ തുടങ്ങി.. അ.. അത്....എന്തോരം പ്രശ്നം പരിഹരിയ്ക്കണം..അതിന്റെ എല്ലാം ടെൻഷൻ കൊണ്ടാ...ഞാൻ ഇങ്ങനെ ഉണങ്ങി പോകുന്നത്...(അമ്മു ആ പ്രശ്നം എല്ലാം ഉണ്ടാക്കുന്നതും നി അല്ലെ..പിന്നെ എങ്ങനെ പ്രശ്‌നം..ഉണ്ടാവാതിരിയ്ക്കും...(വൈദേഹി.. അമ്മു പിന്നെ അത് കാര്യം ആക്കാതെ വീണ്ടും പോളിംഗ് തുടങ്ങി...കൂടെ അമ്മ ഇട്ടു വെച്ച ചായയും... അങ്ങനെ വിശപ്പ് ഒരു വിധം അടങ്ങി എന്നു തോന്നിയതും...അവള് അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു മുറിയിലേയ്ക്ക് വിട്ടു.... ദൈവമേ...കെട്ടിച്ചു വിടേണ്ട പെണ്ണാ... കണ്ട പ്രശ്നത്തിലും ചെന്ന്ചാടി...ഓടി നടക്കുന്നത്... തലയിൽ എടുത്തു വെയ്ക്കുന്നവന്റെ കട്ട പൊക..

.ഞാൻ ഇത് ആരോട് പറയാൻ...ആര് കേൾക്കാൻ....വൈദേഹി.മുകളിലേയ്ക്ക് നോക്കി പറഞ്ഞു... അമ്മു ആണെങ്കി ഫുഡ് കഴിച്ച ക്ഷീണത്തിൽ ബെഡിലേയ്ക്ക് ചെന്നു ഒറ്റ വീഴ്ച.... ** കമ്പനിയിലെ വർക്കൊക്കെ ഒരു വിധം തീർത്തു..ദേവനും ഹരനും..വീട്ടിലെയ്ക്ക് തിരിച്ചു... വീട്ടിലേയ്ക്ക് പോകുമ്പോഴും ഹരൻ എന്തൊക്കെയോ കണക്ക് കൂട്ടലുകളിൽ ആയിരുന്നു... ഇപ്പൊ നിന്റെ ദേഷ്യം ഒക്കെ പോയോ...(ദേവൻ അച്ഛാ...അത്..അപ്പോഴല്ലേ....(ഹരൻ ഉം...നിനക്ക്..എപ്പോഴയാലും..ഈ കലിപ്പ് അല്ലെ സ്ഥയി ഭാവം..അതുകൊണ്ട് ചോദിച്ചതാ..ദേവൻ ചിരിച്ചോണ്ട് പറഞ്ഞു... അതേ..ഇന്നതെ പ്രശ്നം അമ്മയെ അറിയിക്കണ്ട...ഇന്നത്തെ പ്രശ്നം എന്നത്തേയും പോലെ അല്ലല്ലോ...ആ പെണ്ണിനെ തല്ലിയ കാര്യം അറിഞ്ഞാൽ....അമ്മയ്ക്ക് ഇനി അത് മതി...(ഹരൻ അപ്പൊ മോന് അമ്മയോട് ഇഷ്ടം ഒക്കെ യുണ്ട് അല്ലെ...പിന്നെ എന്തിനാട ആ പാവത്തിനോട് ഇടയ്ക്കിടെ കലിപ്പ് ആവുന്നത്...(ദേവൻ ഇതു കേട്ടതും ഹരൻ ഒന്നുചിരിച്ചതെ ഉള്ളു... കുറച്ചു കഴിഞ്ഞതും രണ്ടുപേരും വീടെത്തി.... വാതിൽക്കൽ തന്നെ ജനനി ഉണ്ടായിരുന്നു...

രണ്ടും പോയി ഫ്രഷ് ആയി വാ അപ്പോഴേയ്ക്കും ഞാൻ കഴിയ്ക്കാൻ എടുത്തു വെയ്ക്കാം...എന്നും പറഞ്ഞു ജനനി പോയി... രണ്ടുപേരും ഫ്രഷ് ആയി വന്നതും....അവരോരുമിച്ചു കഴിയ്ക്കാനായി..ഇരുന്നു... അതേ...എനിയ്ക്ക് ഒരു കാര്യം പറയാൻ ഉണ്ട്....കഴിയ്ക്കുന്നത് നിർത്തി ഹരൻ പറഞ്ഞു.. എന്താടാ..(ജനനി എനിയ്ക്ക് ഒരു കല്യാണം കഴിയ്ക്കണം......... ഹരൻ പറഞ്ഞു തീർന്നതും....ദേവൻ കുടിയ്ക്കാനായി എടുത്ത വെള്ളവും ഗ്ലാസ്സും കയ്യിൽ നിന്നും കേട്ടത്തിന്റെ ഷോക്കിൽ താഴേയ്ക്ക്..വീണു... എ.. എന്താ.....(ദേവൻ എനിയ്ക്ക് ഒരു പെണ്ണിനെ വേണം..എന്നു... നി..സത്യം ആണോ...മോനെ ഈ പറയുന്നേ... എന്റെ ഭഗവാനെ...ഞാൻ ദേ എന്റെ കെട്ടിയൊനെ കൊണ്ട് ഒരു ശയന പ്രദക്ഷിണം ചെയ്യിച്ചേക്കാം... ഹോ..എത്ര നാളായി എന്ന് അറിയുമോ..ഇവന്റെ വായിൽ നിന്നും ഇങ്ങനെ ഒരു വാക്ക് വീണ് കിട്ടാൻ...(ജനനി ടി...അവൻ കെട്ടുന്നത്തിനും ഞാൻ ഉരുളുന്നതും തമ്മിൽ എന്ത് ബന്ധം ആണെടി ഉള്ളത്..ദേവൻ നിഷ്‌കു ആയി ചോദിച്ചു... നിങ്ങളൊന്നു മിണ്ടാതിരി മനുഷ്യ....

മക്കളെ...അമ്മേടെ കയ്യിൽ നല്ല രണ്ടു ആലോചന ഉണ്ട്...അത് പറയട്ടെ....(ജനനി അതൊന്നും വേണ്ട...അമ്മേ... എനിയ്ക്ക് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു...അവളുടെ ധൈര്യം..തന്റേടം എല്ലാം കൊണ്ടും എനിയ്ക്ക് ചേരും....എന്നു തോന്നി...(ഹരൻ ആഹാ...അപ്പൊ ആളിനെ കണ്ടു വെച്ചിട്ടുണ്ടായിരുന്നു...അല്ലെ... അല്ല.. മോൾടെ പേര് എന്താ....(ദേവൻ "അനാമിക......." അനാമിക....നല്ല..പേര്..അല്ലെ ... ആ പേരിലൊക്കെ എന്ത് ഇരിയ്ക്കുന്നു...മോളെ കുറിച്ചു വേറെ എന്തൊക്കെ അറിയാം....(ജനനി കൂടുതൽ ഒന്നും അറിയില്ല... ആർമിക്കാരന്റെ മകൾ ആണെന്ന് മാത്രം അറിയാം...എന്തോ കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു...(ഹരൻ പെട്ടന്നാണ്...ദേവന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്... കിരൺ calling..... ഹാ... പറ കിരൺ....ഞാൻ പറഞ്ഞ കാര്യം അന്യോഷിച്ചോ... ഓ...sir.. എന്നും പറഞ്ഞു അവിടെ നടന്ന കാര്യങ്ങൾ ഫുൾ ഡിറ്റയിൽ ആയി പറഞ്ഞു..

ആ കുട്ടിയുടെ ഡിറ്റയിലും ഫോട്ടോയും...whats up ചെയ്തിട്ടുണ്ട്... ok... എന്നും പറഞ്ഞു...ദേവൻ ഫോൺ കട്ട് ചെയ്തു...ദേവൻ..whats up പരിശോധിച്ചു... ആ ഡിറ്റയിലിൽ ഉള്ള പേരും...ഹരൻ പറഞ്ഞ സൂചനയും കണ്ടപ്പോൾ ദേവന് എന്തൊക്കെയോ ഡൗട്ട്.. ഹര......(ദേവൻ എന്താ അച്ഛാ..... ദേ ഇതാണോ...നി പറഞ്ഞ കുട്ടി...ദേവൻ ഫോണ് ഹരന് നേരെ നീട്ടി.. yes.... ഇതാ ഞാൻ..പറഞ്ഞ..... നോക്കട്ടെ...... ആ...നല്ല കുട്ടിയാ....ഇവന് ചേരും...പക്ഷെ...ഈ കുട്ടിയെ...ഞാൻ...ജനനി എന്തോ ചിന്തിച്ചതും... ഹര ഈ കുട്ടി ആണ് നി...ഉദ്ദേശിക്കുന്നത് എങ്കിൽ... sorry മോനെ...ഈ കല്യാണത്തിന് ഞാൻ സമ്മതിയ്ക്കില്ല....എന്നും പറഞ്ഞു ദേവൻ...മുറിയിലേയ്ക്ക് പോകാൻ തിരിഞ്ഞതും why... എന്തു കൊണ്ട്.....ഹരൻ മുന്നിൽ കയറി..നിന്നു.. എനിയ്ക്ക് ഇഷ്ടം അല്ല... അതുതന്നെ കാര്യം... നി..കൂടുതൽ ഒന്നും ചോദിയ്ക്കരുത്..എന്നും പറഞ്ഞു..ദേവൻ മുറിയിലേയ്ക്ക് പോയി.. പിറകെകാര്യം അറിയാതെ..ജനനിയും......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story