പ്രണയം: ഭാഗം 7

pranayam archana

രചന: അർച്ചന

അമ്മൂസെ....ഹാളിൽ ചിപ്സും കൊറിച്ചു ഇരിയ്ക്കുന്ന അമ്മുവിന്റെ അടുത്തു...അക്കു ചെന്നു ഇരുന്നു... ആഹാ...വന്നോ ഉരുതെണ്ടി....(അമ്മു ഇന്ന് നി ഇല്ലാത്തത് കൊണ്ട് ഊരു തെണ്ടൻ ഒരു സുഖം ഇല്ലാരുന്നേടി എന്നും പറഞ്ഞു അക്കു ചിപ്സ് കയ്യിട്ടു വാരി കഴിയ്ക്കാൻ തുടങ്ങി... അല്ലെടാ ഇന്ന് കോളേജ് എങ്ങനെ ഉണ്ടാരുന്നു....(അമ്മു ഭയങ്കര ബോർ...ഹാ.. പ്രതിഷിച്ച അവളെയും കണ്ടില്ല...(അക്കു വരാത്ത പെണ്ണിനെ എങ്ങനെ കാണും എന്റെ ചക്കരെ നി.എന്നും പറഞ്ഞു അമ്മു അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു... അപ്പൊ..അവള് വരില്ല എന്നു നിനക്ക് അറിയാമായിരുന്നോ.... എങ്ങനെ..അക്കു ഞെട്ടി ചോദിച്ചു ഓ...ഇതിൽ അറിയാൻ എന്ത് ഇരിയ്ക്കുന്നു.. അതൊക്കെ ഞങ്ങൾ അറിയും..എങ്ങനെ എന്നോന്നും ചോദിയ്ക്കരുത്..അമ്മു ഞാൻ ഒന്നും ചോദിയ്ക്കുന്നില്ല. അല്ല...

നി.ഒരുത്തന്റെ മേത്ത് ചെളി തെറിപ്പിച്ചു കുളിപ്പിച്ചു എന്നു പറയുന്ന കേട്ടല്ലോ...ആരാ.. അത്...ലുക്ക് ആണോ...(അക്കു ലുക്ക് ആണാണോ...ഒരു യമണ്ടൻ.. ചെക്കൻ..പക്ഷെ തല കനം വളരെ കൂടുതല...നാറിയ്ക്ക്..കൊമ്പത്തെ ഏതോ...ഒരുത്തൻ എന്നാ പറഞ്ഞത്...കരിയോ..ചൊറിയോ അങ്ങനെ എന്തോ ആണ് മുതലിന്റെ പേര്.... ആ സാദനം എന്റെ മേത്ത് ചെളിയാക്കി...അവനെ ഞാനും ചെളിയിൽ കുളിപ്പിച്ചു...അല്ല.. പിന്നെ... നി.ഇങ്ങനെ പോയാൽ വല്ല ചെക്കൻ മാരുടെ കയ്യിൽ നിന്നും അടി ഇരന്നു വാങ്ങിയക്കും മോളെ.....(അക്കു ഓ..പിന്നെ...എന്റെ കൈ മാങ്ങാ പറിയ്ക്കാൻ പോകുമല്ലോ...നി..അക്കാര്യം വിട്... നിനക്ക്..ചിപ്സ് വേണൊങ്കി എടുത്തു കഴിച്ചോ..എന്നും പറഞ്ഞു അമ്മു ചിപ്സ് നീട്ടി... അവസാനം കഴിച്ചു കഴിച്ചു..രണ്ടും അവിടെ തന്നെ കിടന്നു... ** ചെ...അച്ഛൻ എന്താ..അങ്ങനെ പറഞ്ഞത്.... ഇനി..എന്റെ ഐഡിയ വല്ലതും അച്ഛൻ മനസിലാക്കിയോ...എന്തോ...ഏയ്‌ ഇതിനേക്കാൾ നല്ല ചാൻസ് ഇനി എനിയ്ക്ക് കിട്ടില്ല...ആ മുതലിനെ എന്റെ കയ്യിൽ കിട്ടണം...

അതും ആരും തടയാത്ത രീതിയിൽ അതിനു ഇതു മാത്രമേ വഴിയുള്ളൂ...അവളുടെ കഴുത്തിൽ എന്റെ കൈ കൊണ്ട് ഒരു കുരുക്ക്.. എന്നെ അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചു അപമാണിച്ചതിനും അവളുടെ ഓവർ കോണ്ഫിഡൻസിനും ഒക്കെ ഉള്ള....തിരിച്ചടി..ഞാൻ ഇത് വഴി ഞാൻ തരും..മോളെ...നി കാത്തിരുന്നോ.... ഹരൻ..പലതും മനസിൽ കണക്ക് കൂട്ടി... ** നിങ്ങൾ എന്താ...മനുഷ്യ..അവൻ കല്യാണ കാര്യം പറഞ്ഞപ്പോൾ അതിനു സമ്മതം അല്ല എന്ന് പറഞ്ഞത്...ജനനി ദേഷ്യത്തിൽ ചോദിച്ചു.. അവന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട്...അതുതന്നെ..(ദേവൻ ഇതിൽ അവന്റെ സ്വഭാവവും തമ്മിൽ എന്ത് ബന്ധം...അവനു ഒരു കുട്ടിയെ ഇഷ്ടം ആണെന്ന് പറയുമ്പോൾ..നിങ്ങള് പറയുന്നു സമ്മതം അല്ലെന്ന്...ജനനി ചൂടായി എന്റെ പൊന്നു ഭാര്യേ...നി കാര്യം അറിയാതെ ചൂട് ആവല്ലേ...എന്നും പറഞ്ഞു..നടന്ന സംഭവം...അറിഞ്ഞ കാര്യങ്ങൾ..മൊത്തത്തിൽ ദേവൻ ജനനിയോട് പറഞ്ഞു... ജനനി..കേട്ട ഷോക്കിൽ കുറച്ചു നേരം അന്തം വിട്ടു നിന്നു.. ഇനി പറ..

ഞാൻ ആ കുട്ടിയും ആയുള്ള കല്യാണത്തിന് സമ്മതിയ്ക്കണോ... കാര്യങ്ങളുടെ കിടപ്പ് വശം വെച്ചു നോക്കുമ്പോ ഇപ്പൊ ഇങ്ങനെ ഒരു ഐഡിയ അവന്റെ മനസിൽ ഉധിച്ചിട്ടുണ്ടെങ്കി എനിയ്ക്ക് ഉറപ്പാ..അവൻ ആ കൊച്ചിനിട്ടു പണിയാൻ തന്നെ തീരുമാണിച്ചിട്ടാണെന്നു.... ഇനി പറ എന്താ നിന്റെ അഭിപ്രായം(ദേവൻ എന്റെ അഭിപ്രായത്തിൽ.....എനിയ്ക്ക് മരുമകളായി ആ കാന്താരിയെ തന്നെ മതി.....ജനനി ചിരിച്ചോണ്ട് പറഞ്ഞു.. നി..തമാശ പറയുവാണോ...(ദേവൻ അല്ലെന്നെ.. ദേവേട്ടന് തന്നെ തോന്നിയിട്ടില്ലേ അവളെ പോലെ ഒരു...പെണ്ണിനെ ഹരന് പെണ്ണായി കിട്ടിയിരുന്നെങ്കിൽ എന്ന്... (ജനനി തോന്നിയിരുന്നു........പക്ഷെ.. അതാ..ഞാൻ പറഞ്ഞത്..വേറെ നോക്കുന്നതിനു പകരം ആ മോളെ തന്നെ മതി എന്നു.... ക കാരണം അവനെ തളയ്ക്കാൻ അവളെ കൊണ്ടേ പറ്റു...അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചു തന്റെ ദേഹത്ത് ചെളി തെറുപ്പിച്ചിട്ടു.. ഒരു സോർറി പോലും പറയാതെ നിന്ന നമ്മടെ മോനെ..അവന്റെ കാർ കൊണ്ട്..ചെളിയിൽ മുക്കി എടുക്കണം എങ്കി...ആള്...

ചില്ലറ കാരി അല്ല... ദേവേട്ടൻ നോക്കിയ്ക്കോ...അവള് അവനെ ഒരു വഴിയ്ക്ക് ആക്കും... പിന്നെ...കയ്യൂക്കിന്റെ കാര്യത്തിൽ ആണെങ്കിൽ...അതിൽ എനിയ്ക്ക് യാതൊരു സംശയവും ഇല്ല...ആ കുട്ടിയെ പറ്റി.. അതെന്താ..(ദേവൻ എനിയ്ക്ക് ഈ മോൾടെ ഫോട്ടോ കണ്ടപ്പോ തന്നെ എവിടെയോ കണ്ട പോലെ തോന്നിയിരുന്നു...ഇപ്പോഴാ ഓർമ വന്നത്... മുൻപ് ഒരിയ്ക്കൽ ഞാൻ കമ്പനിയിൽ വന്നിരുന്നില്ലേ.. അന്ന് തിരിച്ചു പോണ വഴിയിൽ ഈ കുട്ടിയെ കണ്ടിരുന്നു...ഒരുത്തന്റെ കവാലം അടിച്ചു പൊളിയ്ക്കുന്ന കാഴ്ച്ച ആയിരുന്നു... അതും നടു റോഡിൽ.....കാര്യം അന്യോഷിച്ചപ്പോ ആ പയ്യൻ അവളുടെ കൂടെ ഉള്ള കുട്ടിയോടോ...മറ്റോ..മോശമായി പെരുമാറി പോലും... എന്തുകൊണ്ടും ഹരന് അവള് ചേരും.. (ജനനി എന്നാലും....(ദേവൻ ഒരു എന്നാലും ഇല്ല... ആ കുട്ടിയോട്..കാര്യങ്ങൾ ഏലാം തന്നെ കല്യാണത്തിന് മുന്നേ തന്നെ തുറന്നു പറഞ്ഞു സമ്മതിപ്പിയ്ക്കണം...(ജനനി ഉം... എന്തായാലും...ഹരനോട്...കാര്യം..പറയാം..എനിയ്ക്ക് ഇതിൽ സമ്മതം ആണെന്ന്...എന്നും പറഞ്ഞു ദേവൻ...ഹരന്റെ മുറിയിലേയ്ക്ക് നടന്നു...

പിറകെ ജനനിയും... ഹരൻ ആണെങ്കി.തന്റെ ഐഡിയ പൊളിയോ എന്ന ടെന്ഷനിൽ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തലോഡ് ഉലാത്തൽ... അതു കണ്ട് കൊണ്ടാണ് ദേവൻ ചെല്ലുന്നത്.... പ്ലാനിങ് മുടങ്ങിയത്തിന്റെ ടെന്ഷനിൽ ആണ് ആശാൻ....ദേവൻ മനസിൽ പറഞ്ഞു.. ഹര....(ദേവൻ വിളി കേട്ട് ഹരൻ അങ്ങോട്ടു ചെന്നു..... അനാമികയെ നിനക്ക് അത്രയ്ക്ക് ഇഷ്ടം ആണോ...(ദേവൻ ഇഷ്ട മാണോ.. എന്നോ..അവളെ എന്റെ കയ്യിൽ കിട്ടട്ടെ..ചവിട്ടി കൂട്ടി ഓടിച്ചു മടക്കി...തുഫ്... തുഫ്....ഹരൻ..ആത്മ.. ഉം.....ഹരൻ മൂളി... നിനക്ക് അത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ...ഞാനായിട്ട് നിന്റെ ഇഷ്ടത്തിന് എതിര് നിൽക്കുന്നില്ല.... ദേവൻ പറയുന്ന കേട്തും ഹരന്റെ മുഗം 100 വാൾട്ട് ആയി... പെട്ടന്ന് തന്നെ എന്തോ ഓർത്ത പോലെ അങ് മങ്ങി..... നി...നോക്കണ്ട.... എനിയ്ക്ക് ആദ്യം സമ്മതം അല്ലായിരുന്നു...

പിന്നെ നിന്റെ 'അമ്മ...നിന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞത് കൊണ്ടാ.... അവൾക്കും ആ കുട്ടിയെ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു....അതാ..പിന്നെ ഞാനും കൂടുതൽ ഒന്നും ചിന്തിയ്ക്കാതെ സമ്മതിച്ചത്.... ദേവൻ പറഞ്ഞതും ഹരൻ ദേവനെ പോയി മുറുകെ. കെട്ടി പിടിച്ചു.. thankyou acha......(ഹരൻ ആ..അതൊക്കെ അവിടെ നിൽക്കട്ടെ... പിന്നെ...ഇനി ആ കുട്ടിയോട് പൊന്നു മോൻ ഉടക്കിന്‌ഒന്നും പോവരുത്.... ആ കുട്ടിയ്ക്ക് ഒരു അബദ്ധം പറ്റിയതായി കണ്ട് മോൻ എല്ലാം കളയണം....കാരണം കെട്ടാൻ പോണ കുട്ടി അല്ലെടാ...ദേവൻ ഒന്നു എറിഞ്ഞു നോക്കി.. ഏയ്‌ഞാൻ അപ്പോഴേ അത്...മറന്നു അച്ഛാ... അവളെ കണ്ടപ്പോഴേ ഒരു സ്പാർക്ക് തോന്നിയത..പിന്നെ എന്റെ അതേ..വാശി അതാ..അവളെ എന്നിലേയ്ക്ക് അവളെ അടുപ്പിച്ചത്... (നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ..മോളെ..അതുവരെ ഞാൻ ഒന്നിനും വരില്ല..) ഉം.... അപ്പൊ..ഞാൻ പോയി സംസാരിയ്ക്കാം...

good night എന്നും പറഞ്ഞു..ദേവൻ ജനനിയെയും കൂട്ടി ഒന്നു ചിരിച്ചു കൊണ്ട്. താഴേയ്ക്ക് പോയി... മിസ് അനാമിക....നിന്ക്കിട്ടുള്ള ഉഗ്രൻ പണി..അരങ്ങിൽ അരങ്ങേറാൻ അധികം താമസം വരില്ല...മോളെ.. അന്ന് ഈ ഹരന്റെ ശെരിയ്ക്കുള്ള സ്വഭാവം..മോള് അറിയും.. wait and wach... ** എന്ന..നിങ്ങള് പോയി...സംസാരിയ്ക്കാൻ പോണത്..(ജനനി... ഉം..കുറച്ചു ദിവസം കഴിയട്ടെ...കാരണം..എന്നെ കാണിയ്ക്കാൻ എങ്കിലും അവൻ കുറച്ചു ഡീസന്റ് ആയി..പെരുമാറാൻ തുടങ്ങുമോ എന്ന് എനിയ്ക്ക് അറിയണം....അങ്ങനെ അവൻ കാണിയ്ക്കും എങ്കിൽ എത്രയും പെട്ടന്ന് തന്നെ അവളെ ഇവിടെയ്ക്ക് കൊണ്ട് വരണം..പിന്നെ അവള് പൊളിച്ചോളും അവന്റെ നല്ല പിള്ള ചമയക്കവും എല്ലാം.....ദേവൻ ചിരിയോടെ പറഞ്ഞു അതേ...അമ്മയും അച്ഛനും കൂടി മോനിട്ടു പണിതത് ആണെന്ന് അവൻ അറിഞ്ഞലോ...(ജനനി എങ്കി..അത് അവന്റെ വിധി.. അവനായിട്ടു ചോദിച്ചു വാങ്ങിച്ചു..എന്നു കരുതി സമദാനിച്ചോണം അത്രേ..ഉള്ളു............ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story