പ്രണയം: ഭാഗം 9

pranayam archana

രചന: അർച്ചന

ഹരൻ....അച്ഛനും അമ്മയും പോയ കാര്യം എന്തായി എന്നറിയാനുള്ള വെപ്രാളത്തിൽ ആയിരുന്നു.... ഫോൺ വിളിച്ചു ചോദിക്കാന്ന് വെച്ചപ്പോ അവര് ഫോൺ എടുക്കുന്നും ഇല്ല.... അവസാനം....ഹരൻ..കമ്പനിയിൽ നിന്നും വീട്ടിലേയ്ക്ക് പുറപ്പെട്ടു... അച്ഛാ......(ഹരൻ.. ആഹാ...എത്തിയോ....എന്താ മോനെ നേരത്തെ....(ദേവൻ അത്....പിന്നെ.....പോയ കാര്യം അറിയാൻ...(ഹരൻ പോയ കാര്യം എന്തവാൻ... ഞങ്ങൾ പോയി...കുട്ടിയെ കണ്ടു...ഇഷ്ടപ്പെട്ടു...വീട്ടുകാർക്കും ഇഷ്ടം ആയി... ഇനി പെണ്കുട്ടിയുടെ സമ്മതം കൂടി വേണം..അത്ര തന്നെ..(ദേവൻ ഇനി ആ സാദനം സമ്മതം അല്ല എന്നെങ്ങാനും പറയോ.... ഹരൻ ആത്മ.. എന്താടാ നി ആലോചിയ്ക്കുന്നെ...(ജനനി ഏയ്‌...എന്നത്തേയ്ക്ക് കല്യാണം നടത്തം എന്നു ചിന്തിച്ചതാ....(ഹരൻ മോൻ അതോർത്തു ബുദ്ധമുട്ടണ്ട...അതൊക്കെ ഞങ്ങൾ കർന്നൊൻമാര് തീരുമാനിച്ചോളും... മോൻ കമ്പനിയിൽ പോവാൻ നോക്ക്...ദേവൻ കലിപ്പിച്ചു പറഞ്ഞതും..ഹരൻ വേറെ നിവർത്തി ഇല്ലാതെ കമ്പനിയിലേക്ക് വിട്ടു...

പോണ പോക്ക് കണ്ടോ... അവന്റെ ഐഡിയ ഒന്നും നമുക്ക് മനസിലാവില്ല എന്നാ അവന്റെ വിചാരം...ദേവൻ അവന്റെ പോക്ക് നോക്കി ജനനിയോട് പറഞ്ഞു... ഹാ.. ഇതിലെങ്കിലും അവൻ നന്നായാൽ മതിയായിരുന്നു...(ജനനി.. അയ്യോ.. മോളെ വിളിച്ചു കാര്യം പറ...അവള് ഇവനാണ്...എന്ന് അറിഞ്ഞു കഴിഞ്ഞാൽ...എല്ലാം വെള്ളത്തിൽ ആവും..അതിനു മുൻപ് അമ്മുവിനെ എങ്ങനെ എങ്കിലുംസമ്മതിപ്പിയ്ക്കണം.... ജനനി പറഞ്ഞതും ദേവൻ അപ്പൊ തന്നെ ഫോണിൽ..പട്ടാളത്തിനെ വിളിച്ചു.... *** അങ്ങേരു തന്നെ ആയിരിയ്ക്കോ...ഇങ്ങേരു... പേരൊക്കെ ഒരേ പോലത്തെ തന്നെ... അമ്മു ഭയങ്കര ആലോചനയിൽ ആണ്.... അല്ല കല്യാണ പെണ്ണ് ഭയങ്കര ആലോചനയിൽ ആണല്ലോ...അഭിയും വൃന്ദയും..അക്കുവും കൂടി ചോദിച്ചു... വോ..നമ്മൾക്കൊക്കെ എന്ത് ആലോചന... ആ ചെറുക്കൻ എങ്ങനെ ഇരിയ്ക്കും എന്നു ചിന്തിച്ചതാ... അല്ല അതിന്റ ഫോട്ടോ വലതും ഉണ്ടോ...ചുമ്മ നോക്കാൻ...(അമ്മു ടി..ടി....അതേ ഇതേ എന്നൊന്നും വിളിയ്ക്കരുത്...

നിന്റെ കെട്ടിയൊൻ ആകേണ്ട ആളാ...മര്യാദിയ്ക്ക് ചേട്ട എന്നു വിളിച്ചോണം...എന്നും പറഞ്ഞു അഭി അമ്മുവിന്റെ ചെവി പിടിച്ചൊരു തിരുക്കൽ... ആ..വിട് ജിത്തൂട്ടാ.... ആദ്യം അങ്ങേര് എന്നെ കെട്ടട്ടെ എന്നിട്ടു വിളിയ്ക്കാം....പിടി..വിട് ..നോവുന്നു..അമ്മു കിടന്നു വിളിച്ചതും അഭി ചെവിയിൽ നിന്നും കയ്യെടുത്തു... ദൈവമേ ഇവളെ കെട്ടാൻ പോണ ചെറുക്കനെ കുറിച്ചു ആലോചിയ്ക്കുമ്പോഴാ....(വൃന്ദ.. ചേട്ടത്തി..........(അമ്മു അല്ലെടി...ആ കൊച്ചൻ പാവം ആണേൽ...നി അവനെ ഒന്നും ചെയ്തേക്കല്ലെടി....വൃന്ദ കളിയായി..പറഞ്ഞു... ഭാര്യയും കണക്ക..ഭർത്താവും..കണക്ക...എന്നും പറഞ്ഞു...അമ്മു അക്കുവിനെ നോക്കി എന്തോ ഗോഷ്ടി കാണിച്ചു.... അക്കു തിരിച്ചും.. രണ്ടും കൂടി എന്ത് കഥകളി നടത്തുവാ...ഞങ്ങളും കൂടി അറിയട്ടെ...(അഭി അത്..frends only....

പാരകൾ രണ്ടും പോയാട്ടെ... എന്നും പറഞ്ഞു അമ്മു രണ്ടിനെയും തള്ളി പുറത്താക്കി.....വാതിൽ അടച്ചു... ടി..നിയെന്തിനാ മുഗത്തു നോക്കി കോക്രി കുത്തിയെ....(അക്കു അതേ എനിയ്ക്ക് എന്തൊക്കെയോ..സംശയങ്ങൾ..ചീഞ്ഞു നാറുന്ന പോലെ ഫീൽ ആവുന്നുണ്ട്....(അമ്മു അത്..സംശയം അവില്ലെടി...ഈ മുറിയിൽ നിന്നും ആയിരിയ്ക്കും... ഏത്ര ദിവസം ആയിക്കാണും നിനെ മുറി വൃത്തി ആക്കിയിട്ട്...അക്കു മൂക്കിൽ കൈ വെച്ചു പറഞ്ഞതും..അമ്മു അവന്റെ മൂക്കിനിട്ട് ഒന്നു കൊടുത്തതും ഒത്തായിരുന്നു.... ടി..എന്റെ..മൂക്ക്...(അക്കു ഞാൻ കാര്യമായി ഒരു കാര്യം പറയുമ്പോൾ അതിൽ ചളി വാരി തേയ്ക്കരുത്....(അമ്മു ഹാ... നി പണ...ഞാൻ കേൾക്കാം..അക്കു മൂക്കും തടവി പറഞ്ഞു.. ടാ.. ഞാൻ റോഡിൽ ഒരുത്തന്റെ ദേഹത്ത് ചെളി വാരി പൂശി എന്നു പറഞ്ഞില്ലേ...ആ സാധനത്തിന്റെ പേരും ഇതുപോലെ ആയിരുന്നു...ഹരൻ..എന്ന്... എന്റെ പൊന്ന് അമ്മു...അങ്ങനത്തെ പേരുള്ള ചെറുക്കൻ ഒരാളെ കാണുള്ളോ... ലോകത്ത്...

അതും. ഇന്ന് വന്നവരെ കണ്ടിട്ട് നി കണ്ട ചെറുക്കന്റെ അച്ഛനും അമ്മയും ആയി..ഇവരെ താരതമ്യ പെടുത്താൻ പാടുണ്ടോ...എന്ത് നല്ല സ്വഭാവമാ..അവർക്ക്.... നി പറഞ്ഞ മുതലിന് ഇവരുടെ യാതൊരു സ്വഭാവം ഇല്ലെന്നാ നി പറഞ്ഞ അറിവ് വെച്ചു എനിയ്ക്ക് തോന്നുന്നത്...പിന്നെ ആ ചെറുക്കൻ ആയാലും കുഴപ്പം ഇല്ലെടി...നിന്നെ അല്ലെ കെട്ടുന്നത്...ഇതിനേക്കാൾ വലിയ പണി അവനു സ്വപ്നങ്ങളിൽ മാത്രം...നമുക്ക് പൊളിയ്ക്കാടി.... അക്കു അഭിമാനത്തോടെ പറഞ്ഞതും...അമ്മുവിന്റെ കൈ അവന്റെ മുതു പോളക്കെ വീണതും ഒത്തായിരുന്നു.... അക്കുവിനുള്ളത് കൊടുത്തു കഴിഞ്ഞപ്പോഴാ...അമ്മുവിനു ഒരാശ്വാസം ആയത്... വെറുതെ അല്ലെടി പട്ടി അവൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചത്...അക്കു മുതുകും തടക്കി നിന്നു പിറുപിറുത്തു... ആ സമയം...ആരോ അമ്മുവിന്റെ കതകിൽ വന്നു തട്ടി...അക്കു കതകു തുറന്നു നോക്കുമ്പോൾ പട്ടാളം..ഫോണും പിടിച്ചു..നിൽക്കുന്നു.... ദേ...കല്യാണ വീട്ടുകാരാ....അമ്മുവിനോട് എന്തോ സംസാരിയാക്കണം എന്നു....

പറഞ്ഞു ഫോൺ..അമ്മുവിന്റൽ കൊടുത്തു... അക്കു കതകും അടച്ചു ഫോൺ വാങ്ങി ലൗഡ് സ്‌പീക്കറിൽ ഇട്ടു.... അവര്..ചോദിയ്ക്കുന്നതിനു..അമ്മു മറുപടി കൊടുത്തു അക്കു താടിയ്ക്ക് കയ്യും കൊടുത്തിരുന്നു അതു കേട്ടു... പിന്നെ...മോളെ...ഞങ്ങടെ മോനും മോളുമായി ചെറിയ പ്രശ്നം ഉള്ളത് ഒക്കെ ഞങ്ങൾക്ക് അറിയാം... അതുപറയാൻ കൂടിയ ഞങ്ങൾ വിളിച്ചത്...(ദേവൻ.. അതുകേട്ടതും അമ്മുവും അക്കുവും ഞെട്ടി പരസ്പരം നോക്കി.... വേറെ ഒന്നും അല്ല..അക്കാര്യം കൊണ്ട് മോള് ഈ കല്യാണത്തിൽ നിന്നും പിന്മാറരുത്...(ജനനി.. ആന്റി..അത്...ഞാൻ...(അമ്മു മോള് ഒന്നും പറയണ്ട... അവനെതിരെ ആദ്യമായ ഒരാള് ധൈര്യത്തോടെ...എതിർത്തു നിൽക്കുന്നത്...അതും കട്ടയ്ക്ക് .... അതുകൊണ്ടാ...ഞങ്ങൾ...ഇങ്ങനെ ഒരു പ്രാപ്പോസൽ...മുന്നോട്ട് വെച്ചത്...മോളെ കൊണ്ടേ..അവനെ നേരെ ആക്കാൻ പറ്റു....(ദേവൻ ഞാൻ..എങ്ങനെ.... മോള് ശ്രെമിച്ചാൽ പറ്റും... അപ്പൊ ഞങ്ങൾ..വെയ്കുവാണെ... എന്നും പറഞ്ഞു..ഓപ്പോസിറ്റ് കോൾ കട്ട് ആയി...

എന്തുവാടെ...ഇത്..(അമ്മു സ്വന്തം മകന് എതിരെ കൊട്ടേഷൻ...അതും കെട്ടുന്ന പെണ്ണിന് തന്നെ...(അക്കു അടി പോളി ഫാമിലി...(അമ്മു എന്തയാലും...മുതല് അതുതന്നെ...ഇനി എന്താ പ്ലാൻ...(അക്കു .വേറെ എന്ത്...ഞാൻ അതിനെ തളയ്ക്കാൻ തീരുമാനിച്ചു...(അമ്മു നി ശെരിയ്ക്കും ആലോചിച്ചോ....(അക്കു എന്തായാലും ഒരാളെ കെട്ടണം...അപ്പൊ പിന്നെ വേറെ ഒരാളെ ആക്കുന്നത് എന്തിനാ... അങ്ങേരുടെ വീട്ടുകാരുടെ ഫുൾ സപ്പോർട്ട് ഉണ്ടല്ലോ...പിന്നെ അങ്ങേരായിട്ടു തന്നെ വന്നു കുഴിയിലോട്ട് കാലും നീട്ടി ചാടാൻ നിൽക്കുമ്പോൾ..നമ്മളായിട്ടു..പിടിച്ചു കയറ്റരുത്...തള്ളി ഇട്ടോണം.... അല്ലെടി..for exambil... ആ കുഴിയിൽ നിയും കൂടി വീഴുക ആണെങ്കിലോ....അക്കു സംശയം പറഞ്ഞു.. ആ..കൂട്ടിന് കുഴിയിൽ alredy ആള് ഉള്ളോൻഡ്...കുഴപ്പം വരില്ല..

.(അമ്മു.. ഉം..വരുന്നിടത്തു വെച്ചു കാണാം.. അതേ ഞാൻ പറയുന്നുള്ളൂ...അക്കു നെടുവീർപ്പിട്ടു... നി..ഇങ്ങനെ..ചത്തു കുത്തി ഇരിയ്ക്കല്ലേ... നമുക്ക് താഴെപ്പോയി..ഈ സന്തോഷത്തിൽ വല്ലതും കഴിയ്ക്കാം...കൂടെ..സമ്മതവും പറയാം... എന്തായാലും കൂട്ടം തെറ്റിയ ആട്ടിൻ കുട്ടി നന്നാവാൻ വേണ്ടി വന്നു...കയാറുകയല്ലേ..നമുക്ക് നന്നാക്കി കളയാം....എന്നും പറഞ്ഞു അമ്മു അക്കുവിനെയും വലിച്ചു..താഴേയ്ക്ക് പോയി... സമ്മതം...എല്ലാരേയും..അറിയിച്ചു... അപ്പൊ തന്നെ പട്ടാളം.. കല്യാണകാര്യം..ദേവനെ വിളിച്ചു അറിയിച്ചു....ദേവൻ...ഹരനെയും... ഹരൻ..താൻ വിരിച്ച വലയിൽ...അമ്മു കുടുങ്ങിയ സന്തോഷത്തിലും... (സത്യത്തിൽ ഇവിടെ ആര് ആർക്ക് വല വിരിച്ചു എന്നു എനിയ്ക്ക് ഒരു പിടുത്തവും ഇല്ല... ആ...എന്തയാലും..എല്ലാരും കുടുങ്ങുന്ന..അവസ്‌ഥ കാണുന്നുണ്ട്...)......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story