പ്രണയമായി..!!💖🍂: ഭാഗം 1

pranayamay sana

രചന: സന

"തന്നെ പോലൊരു നായിന്റെ മുന്നിൽ അടിയറവ് പറയാൻ മറ്റു പെണ്ണുങ്ങളെ പോലെ ഈ തീർത്ഥ ഒരു ഭീരുവല്ല.." അവളെ കടന്നു പിടിച്ചവനെ ശക്തിയിൽ പിന്നിലേക്ക് തള്ളി അവൾ അലറുമ്പോ അവളുടെ കണ്ണിലെ പക കണ്ടവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. "അതെനിക് അറിയാടി പന്ന മോളെ.. നിന്നെ പോലൊരു അസുര വിത്തിനെ ഞാൻ ഇന്നോളം കണ്ടിട്ടില്ല..അതുകൊണ്ടാ.. അതുകൊണ്ട് മാത്രമാ.. നിന്നെ രുചിക്കാൻ എനിക്കൊരു ആവേശം തോന്നിയത്..ശെരിക്കും അനുഭവിക്കാൻ പോവാ നിന്നെ.." "ചീ കയ്യെടുക്കെടാ..എന്റെ ദേഹത്തല്ല എന്റെ ഒരു ചെറുവിരലിൽ പോലും നീ തൊടില്ല.. അതിനുള്ള ചങ്കൂറ്റം ഒന്നും *ധീക്ഷിത് പ്രസാദിനില്ല *..."

അവളുടെ കവിളിൽ തഴുകി അവൻ അവളോട് ഒട്ടി നിക്കുമ്പോ ആ കയ്യവൾ തട്ടി മാറ്റി.. അറപ്പോടും അത്യധികം വെറുപ്പോടും..!! വീണ്ടും അവന്റെ ചുണ്ടിൽ പുച്ഛം മാത്രമായിരുന്നു.. പുറമെ ധൈര്യത്തിൽ ഓരോന്ന് പറയുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ സത്യാവസ്ഥ ഉൾകൊണ്ട പോൽ അവളൊന്ന് വിറച്ചു.. ഈ രക്ഷസകോട്ടയിൽ നിന്ന് പുറത്ത് കടക്കുന്നത് അസാധ്യമാണെന്ന് അവൾക് അറിയുമായിരുന്നു.. വശ്യമായി ചിരിച്ചു കൊണ്ട് വീണ്ടും അടുത്തേക്ക് നടക്കുന്നവനെ കണ്ട് ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു..മുഖത്തിന് നേരെ കൊണ്ട് പോയ അവന്റെ കയ്യ് കടിച് മുറുക്കി അവൾ..കടിച് മുറിച്ച കയ്യ് കുടഞ്ഞവൻ അവളുടെ അടുത്തേക്ക് പാഞ്ഞടുത് കവിളിൽ കുത്തി പിടിച്ചു.. "ഡീീ..പന്ന നായിന്റെ $@₹&# കൂടുതൽ വിളച്ചിലെടുത്താൽ കൊന്ന് കുഴിച്ചു മൂടും ഞാൻ.." അത്രയും നേരം ശാന്തമായിരുന്ന അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു..

കവിളിലേ കയ്യ് അമാരുന്നതിനനുസരിച് അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.. അതൊരിക്കലും അവളുടെ തോൽവി സമ്മതിച്ചു കൊണ്ടല്ല മറിച് തന്റെ മാനം അവന്റെ മുന്നിൽ അടിയറവ് വാക്കേണ്ടി വരുമല്ലോ എന്നാ ഭയമായിരുന്നു..!! "അവസാനമായി പറയുവാ.. അണിഞ്ഞൊരുങ്ങി നിന്നോണം ഞാൻ വരുമ്പോ.. അതിലിനി മാറ്റം എന്തെങ്കിലും ഉണ്ടായാൽ..!!" കവിളിൽ ഒന്നുകൂടി അമർത്തി ഭീഷണി പോലെ പറഞ്ഞവൻ അവളെ പിന്നിലേക്ക് ശക്തിയിൽ തള്ളി..പുറത്തിറങ്ങുമ്പോ അവൾ നിറഞ്ഞ കണ്ണാലെ ബെഡിനോരത്തായി ഇരുന്നു പോയി.. ബെഡിൽ കിടക്കുന്ന നെറ്റ് പോലുള്ള സാരിയിലേക്ക് അവളുടെ മിഴികൾ നീളെ വെറുപ്പോടെ അവൾ മുഖം അമർത്തി തുടച്ചു.. അവൻ തൊട്ട കവിളിൽ പുഴു അരിക്കുന്ന പോലെ തോന്നി അവൾക്.. മുട്ടിൽ മുഖം വച്ചവൾ ചുമരോട് ചേർന്ന്.. പഴയതോരൊന്നും ഓർത്തവളുടെ മിഴികൾ വീണ്ടും നിറഞ്ഞു.. 💖____💖

"തീർത്ഥ..ഒരുപാട് അടുപ്പം ഉള്ളവരുടെ മാത്രം ഇമ ഒരു അനാഥ പെണ്ണ്.. അച്ഛനാരെന്നോ അമ്മ ആരെന്നോ അവൾക് അറിയില്ല.. ഓർമ വച്ച നാൾ മുതൽ അവൾ നാട്ടിലുള്ള അനാഥാലയത്തിൽ ആണ്.. അവിടുള്ള ബോർഡിങ് സ്കൂളിൽ തന്നെയായിരുന്നു അവളുടെ ബാല്യം..അഞ്ചാം തലം കഴിയുന്നത് വരെ അവളുടെ ലോകം അത് മാത്രമായിരുന്നു.. അല്ല അവൾ അറിഞ്ഞിരുന്ന ലോകം അത് മാത്രമായിരുന്നു..!! തന്റെ ചുറ്റുമുള്ള ആരോരും ഇല്ലാത്ത കുട്ടികളുമൊത്തുള്ള ജീവിതം അല്ലാതെ മറ്റൊരു ലോകത്തിനെയോ മനുഷ്യരെയോ പറ്റി അവൾക് അറിവുണ്ടായിരുന്നില്ല.. നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ സ്കോളർഷിപ്പും മറ്റുമായി +2 വരെ പഠനം മുടക്കില്ലാതെ പോയി..

വകീൽ ആവണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി അതിന് ശേഷം ജീവിതം മാർഗത്തിനായി അവൾ പല ജോലിക്കും പോയി തുടങ്ങി.. അവസാനമായി അവൾ എത്തി നിന്നത് ഒരു ടെക്സ്റ്റിലെ ഷോപ്പിൽ ആണ്.." "ഒറ്റയ്ക് ജീവിച്ചു പോന്നത് കൊണ്ട് തന്നെ തന്റെടവും ധൈര്യവും എല്ലാം കൂടുത്തുള്ള ഒരു ചുണ കുട്ടി തന്നെയായിരുന്നു തീർത്ഥ.. തെറ്റ് കണ്ടാൽ പ്രതികരിക്കുന്നവൾ.. കൂടുതലും സ്ത്രീകൾക് എതിരെ നടക്കുന്ന തെറ്റിനാണ് അവൾ പ്രതിഷേധിക്കുന്നതും..!! ചിലരൊക്ക അവജ്ഞയോടെ നോക്കുമ്പോ മറ്റുചിലർ അവളുടെ അഹങ്കാരമായി അതിനെ നോക്കി കണ്ടു..അതിലൊരാളായിരുന്നു ധീക്ഷിത്.." 💖___💖 "ഡീീീ..." താഴെ കിടക്കുന്ന അവന്റെ പൊട്ടിയ ഫോണിലേക്കും എറിഞ്ഞുടച്ച അവളെയും മാറി മാറി നോക്കി ദീക്ഷിത് ദേഷ്യത്തോടെ തീർത്ഥക്ക് നേരെ പാഞ്ഞടുത്തു..

കവിളിൽ പിടിത്തമിടാൻ വന്നവന്റെ കയ്യവൾ തട്ടി മാറ്റി നെഞ്ചിൽ അമർത്തി പിന്നിലേക്ക് തള്ളി..അടുത്ത് നിക്കുന്ന പെണ്ണിനെ ചേർത്ത് പിടിച്ചാവൾ അവനെ കത്തുന്ന നോട്ടം നോക്കി.. "നീ ആരോടാ കളിക്കുന്നതെന്ന് അറിയോ..എന്ത് കണ്ടിട്ടാടി നിന്റെ ഈ നെഗളിപ്പ്..." "നീ ആരായാൽ എനിക്ക് എന്താടാ..??" പുച്ഛത്തോടെയുള്ള അവളുടെ ചോദ്യത്തിന് അവന്റെ നിയന്ത്രണം വിട്ടിരുന്നു..ഞരമ്പുകൾ നെറ്റിയിലൂടെ പിടഞ്ഞു പോകുമാർ അവന്റെ ദേഷ്യം ഉച്ചൻതലയിൽ നിറഞ്ഞു.. ചോര തെറിക്കും വിധമായി കഴിഞ്ഞിരുന്നു അവന്റെ മുഖം.. "കൂടുതൽ ആളാവൻ നോക്കല്ലേ മോളെ.. ഞാൻ എടുത്തത് നിന്റെ മാറും മേനിയും അല്ലല്ലോ ഇവള്ടെ അല്ലെ..

ഇവൾക്കില്ലാതെ വേദന എന്തിനടി നിനക്ക്..?? അതോ നിന്റേത് നോക്കാത്തതിന്റെ ചൊറുക്ക്‌ ആണോ??" അവളുടെ അടുത്തേക്ക് നടന്നടുത്തവൻ വശ്യമായ ചിരിയോടെ അടുത്തുള്ള കുട്ടിയേയും അവളെയും ഉഴിഞ്ഞു കൊണ്ടുള്ള ചോദ്യത്തിന് മുഖമടക്കി ഒരു അടിയായിരുന്നു തീർത്ഥയുടെ മറുപടി.. ചുറ്റും കൂടി നിന്നവരും അവനും ഇതോട്ടും പ്രതീക്ഷിച്ചിരുന്നില്ല..മുഖം മുന്നത്തേതിനേക്കാൾ രക്തവർണമായി അവന്റെ.. വീണ്ടും അവളുടെ അടുത്തേക്ക് കുതിച്ചുപാഞ്ഞ അവനെ അവന്റെ കൂട്ടുകാരൻ തടഞ്ഞു..അവനെ അവിടുന്ന് കൊണ്ട് പോകാൻ ശ്രമിക്കുന്നുണ്ട്.. "വിടില്ലടി നിന്നെ.. നീ അറിയാൻ കിടക്കുന്നെ ഉള്ളു ഈ ധീക്ഷിത് പ്രസാദ് ആരാണെന്ന്..അറിയിക്കും ഞാൻ..!! " പകയെറിയുന്ന നോട്ടത്തിൽ അവളെ നോക്കി അവൻ അലറി പറയുമ്പോ അവളുടെ മുഖത്തു പുച്ഛമായിരുന്നു.. ഒരു കയ്യാൽ ആഹ് കുട്ടിയെ ചേർത്ത് പിടിച്ചവൾ തിരിഞ്ഞു നടക്കുമ്പോ അവന്റെ പകയോടെയുള്ള നോട്ടവും ഒപ്പം അവന്റെ പേരും മാത്രമായിരുന്നു അവളുടെ ഉള്ളിൽ..!! 💖____💖

വാതിൽ തള്ളി തുറന്നു വരുന്നവനെ കണ്ടാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്.. അവന്റെ നേർക്ക് രൂക്ഷമായൊരു നോട്ടം നോക്കി അവൾ.. "വാശിക്ക് നീ ഒട്ടും പിന്നിൽ അല്ലെന്ന് എനിക്ക് അറിയാമായിരുന്നു..പക്ഷെ എന്റെ കയ്യ്വള്ളയിൽ എത്തി പെട്ടിട്ടും നിന്റെ ഈ ധൈര്യം!!! ഉഫ് സമ്മതിക്കാതെ വയ്യ.." തിരിച്ചൊരു പുച്ഛം മാത്രമായിരുന്നു അവളുടെ മറുപടി.. കയ്യിൽ കരുതിയ കത്തി പിന്നിൽ ഒളിപ്പിച്ചവൾ അവനെ തറപ്പിച്ചു നോക്കി..അവൻ അടുത്തേക്ക് അടുക്കും തോറും അവളുടെ കയ്യിലുള്ള കത്തിയിൽ പിടിമുറുക്കി.. അവൻ അടുത്തെത്തിയതും അവൾ അവന്റെ നേർക്ക് കത്തി വീശി.. മുൻകൂട്ടി കണ്ടത് പോലെ അവൻ കയ്യിൽ പിടിച്ചു അവൾക് പിറകിലാക്കി.. "നീ എന്താടി കരുതിയെ.. എന്നെ അങ്ങ് ഉണ്ടാക്കി കളയമെന്നോ.. ഏഹ്.." അതും പറഞ്ഞു അവളെ കയ്യ് അവൻ തിരിച്ചു പിടിച്ചു..നന്നായി വേദന എടുത്തിരുന്നു അവൾക്.. എങ്കിലും അവളുടെ രൂക്ഷമായ നോട്ടം അവന് നേരെ നീണ്ടു.. "നിന്നെ മുന്നിൽ കിടന്നു തരുന്നതിനേക്കാൾ നല്ലത് സ്വായം മരിക്കുന്നത.."

പിന്നിലേക്ക് അവളെ ആഞ്ഞു തള്ളിയവൻ ഷർട്ടിലെ ബട്ടൻസ് അഴിക്കവേ തീർത്ഥ അത് പറയാലോടൊപ്പം അവളുടെ കയ്യിലിരുന്ന കത്തി കയ്യ്തണ്ടിൽ അമർത്തിയിരുന്നു..കത്തിയുടെ മൂർച്ചയിൽ അവളുടെ കയ്യ്തണ്ടിൽ അമർന്ന കത്തിയിൽ നിന്ന് ചോര പൊടിഞ്ഞതും അവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു.. അടികൊണ്ട് വേച്ചുപോയവൾ കട്ടിലിൽ തല ഇടിച്ചു ബോധം മറഞ്ഞു താഴെ വീണു.. ഒറ്റ നിമിഷം കൊണ്ട് നടന്ന കാര്യങ്ങൾ അവൻ ഒന്ന് കൂടി ഓർത്തെടുത്തു അവളുടെ അടുത്തായി മുട്ടിൽ ഇരുന്നു... കവിളിൽ തട്ടി നോക്കി.. ബോധം കെട്ട് വീണതാണെന്ന് ശ്വാസം നിലക്കാത്തത്തിൽ നിന്നവന് മനസിലായി.. അവളെ കയ്യ്കളിൽ കോരി എടുത്തവൻ ബെഡിൽ കിടത്തുമ്പോ മുഖത്തു ക്രൂരമായ ചിരി വിരിഞ്ഞിരുന്നു.. ഷർട്ട്‌ ഊരി ഒരു ഓരത്തായി ഇട്ട് അവളെ ആകമാനം ഒന്ന് ഉഴിഞ്ഞു നോക്കി.. അവളുടെ മേലേക്ക് അവൻ ചായ്യുമ്പോ അവളുടെ കണ്ണുകളിൽ നിന്ന് നീർതുള്ളി ചെവിക്ക് ഇരുവശത്തു കൂടിയും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.. 💖____💖

"അ..ച്ഛാ.." "മ്മ്മ്.. എന്തേയ് എതിരാഭിപ്രയം എന്തെങ്കിലും ഉണ്ടോ..??" "എന്താ വല്യേട്ടാ ഇത്..ഈ തറവാട്ടിൽ പെൺകുട്ട്യോളെ അഭിപ്രായം ചോദിക്കേ??" അയാളുടെ ഗംഭീര്യം നിറഞ്ഞ ശബ്ദം കേൾക്കെ അവളൊന്ന് വിറച്ചു.. ഒപ്പം സോമരജന്റെ വക ഉള്ള അമർഷത്തോടെയുള്ള ചോദയത്തിന് കണ്ണുകൾ ആശ്രയത്തിനായി ചുറ്റും പരതി.. തന്നെ അവകജ്ഞയോടെ നോക്കുന്നവരും പുച്ഛത്തോടെ നോക്കുന്നവരും അല്ലാതെ ആഹ് കൂട്ടത്തിൽ ഒരാൾ പോലും തന്നെ സ്നേഹത്തോടെയോ വാത്സല്യത്തോടെയോ നോക്കുന്നില്ല..!! ഇത്രനാളും നെഞ്ചിൽ ഇട്ട് തന്നെ തലോടിയ അച്ഛന് പോലും!! അവളുടെ ഹൃദയം ഒന്ന് വിങ്ങി... "നി.. നിക്ക്.. ഇപ്പോ ക.. കല്യാണം.. വേണ്ട.." പേടി കാരണം അവളുടെ വാക്കുകൾ ഇടറി.. താൻ എന്തോ അപരാദം ചെയ്തത് പോലെയാണ് എല്ലാരുടെയും നോട്ടം.. അവളുടെ അച്ഛന്റെ രൂക്ഷ നോട്ടത്തിൽ തല താണു..

"അസ്സത്തെ..ഇനിയും എന്താ നിനക്ക് ഇവിടെ ബാക്കി അവശേഷിക്കുന്നവരെ കൂടി കൊല്ലണോ??" "വിശ്വാ.." വിശ്വരാജ് ചാടി എഴുന്നേറ്റതും അവളോട് അലറിയതും ദേവരാജ് അയാളെ തടഞ്ഞു.. നിറക്കണ്ണുകളോടെ നിന്ന് ആ പെണ്ണ് തേങ്ങി..പുറത്തേക്ക് അവളുടെ തേങ്ങൽ അറിയാതിരിക്കാൻ വായ മൂടി.. കണ്ണുകൾ അപ്പോഴും നിറയുന്നുണ്ടായിരുന്നു.. അവളെ ഒന്ന് കനപ്പിച് നോക്കി ദേവരാജ് എഴുനേറ്റു.. "ഇന്നേക്ക് അഞ്ചാം നാൾ ശ്രീമംഗലത്തെ ദേവരാജിന്റെ മകൾ നക്ഷത്ര ദേവരാജ് ന്റെ മംഗല്യം ദേവി ക്ഷേത്രത്തിൽ വച് നടക്കുന്നതായിരിക്കും.." അവിടെ കൂടിയിരുന്നവരോട് അവസാന വക്കാണെന്നോണം അതും പറഞ്ഞു അയാൾ അവളെ ഒന്ന് നോക്ക കൂടി ചെയ്യാതെ ഉള്ളിലേക്ക് പോയി.. സഭ പിരിഞ്ഞു പോയിട്ടും വാതിലിന് മറവിൽ നിക്കുന്നവൾക് ചലിക്കാൻ ആയില്ല.. കാതിൽ അച്ഛന്റെ വാക്കും മനസ്സിൽ തന്റെ പ്രാണന്റെ മുഖവും മാത്രമായിരുന്നു.. 💖___💖

"ഉ..ണ്ണി..ഉണ്ണിയേട്ടാ.." അവളുടെ വിളിയിൽ അവന്റെ ഉള്ളം തുടിച്ചു.. തന്റെ പെണ്ണിനെ ഈ അവസ്ഥയിൽ ഒന്ന് ചേർത്ത് പിടിക്കാൻ പോലും ആയില്ലല്ലോ എന്നോർത്തു അവന്റെ മനസ് വേദനിച്ചു.. "അമ്മു.. കരയല്ലേ മോളെ.. വേണ്ട.. ഇനിയും അവിടെ നിക്കണ്ട നീ.. ഒരുപക്ഷെ അന്തവിശ്വസം തലക്ക് പിടിച്ചവർ നിന്നെ ആരുടേലും കയ്യിൽ ഏല്പിക്കും.. നീ പോര് അമ്മു എന്റെ അടുക്കെ.." അവന്റെ വാക്ക് അവൾക്കൊരു ഉണർവ് നൽകിയത് പോലെ തോന്നി അവൾക്.. തന്നെ ചേർത്ത് പിടിക്കാൻ ഉണ്ണിയേട്ടനെങ്കിലും ഉണ്ടല്ലോ എന്താ ചിന്ത അവളെ വല്ലാതെ സന്തോഷിപ്പിച്ചു.. ഒപ്പം അമ്മയും മുത്തശ്ശിയും ഉറങ്ങുന്ന ഇവിടേം വിട്ട് പോകാനും ഒരു വല്ലായ്മ പിടികൂടി അവളെ.. പക്ഷെ സഹിക്കാൻ വയ്യ എല്ലാരുടെയും അവഗണന.. മുത്തശ്ശി പോയതിൽ പിന്നെ.. അവളുടെ കണ്ണുകൾ അപ്പോഴും തോരാതെ പെയ്യുന്നുണ്ടായിരുന്നു.. 'പോണം.. എന്റെ ഉണ്ണിയേട്ടന്റെ അടുക്കെ പോണം എനിക്ക്..' അവളുടെ മനസ് അവൾക് ധൈര്യം പകർന്നു.. 💖____💖

ട്രെയിനിന്റെ ചൂളം വിളിയിൽ അവളൊന്ന് ഞെട്ടി.. മറുവശത്തു അവളെ ഉറ്റുനോക്കുന്ന കുറച്ചു പേരെ കണ്ട് അവൾ പേടിച് കണ്ണുകൾ മുറുക്കി അടച്ചു.. കയ്യിലിരിക്കുന്ന ബാഗിൽ പിടി മുറുക്കി.. അവസാനമായി അവൾ അവിടേം ഒന്ന് നോക്കി.. താൻ കളിച് വളർന്ന തന്റെ ജീവനായ അച്ഛനും മുത്തശ്ശിയും ഒക്കെ ഉണ്ടായിരുന്ന മണ്ണിനെ.. തന്നെ അന്വേഷിച് ആരെങ്കിലും വന്നെങ്കിൽ എന്നവൾ ഒരു നിമിഷം ആഗ്രഹിച്ചു.. തന്നെ ചേർത്ത് പിടിചെങ്കിൽ എന്ന് അവളുടെ കുഞ്ഞ് ഹൃദയം ആഗ്രഹിച്ചു.. ഇല്ല.. ആർക്കും തന്നെ വേണ്ട.. അല്ലെങ്കിലും ജാതകദോഷം ഉള്ളവളെ ആരു കൂട്ടാൻ ആണ്..?? സ്വന്തം അമ്മയെ കൊന്ന് ഭൂമിയിൽ വന്നവൾ എന്നാ പേരിൽ കുറെ നാൾ ജീവിച്ചു.. ഇപ്പോ ഭാഗ്യദോഷം കൊണ്ട് മുത്തശ്ശിയെയും കൊന്നവൾ ആയില്ലേ..?? ആരും ഇല്ല.. ഇവിടുന്ന് വണ്ടി അകലുമ്പോഴേക്കും ആരും അല്ലാതായി മാറും ഇവിടുള്ളവർ തനിക്ക്..!! സ്വയം പതം പറഞ്ഞവൾ കണ്ണടച്ചു സീറ്റിൽ ചാരി..ഇനി അവളുടെ യാത്ര അവളുടെ പ്രണയത്തിനായി മാത്രമാണ്..!!🍂 (തുടരും)

Share this story