പ്രണയമായി..!!💖🍂: ഭാഗം 19

pranayamay sana

രചന: സന

 നീനുവിന്റെ ചോദ്യം കേട്ടതും മാൻവികിന്റെ ചൊടികൾ വിടർന്നു.. അവന്റെ നാവിൽ നിന്ന് വരുന്ന വാചകങ്ങൾ കേൾക്കെ അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു..!! "റിയലി..!! അപ്പോ എന്റെ നാത്തൂനേ കാണാൻ ആണോ പോകുന്നത്.. എന്താ എന്നോട് നേരത്തെ പറയാതിരുന്നേ ഇയാൾക്കു അനിയത്തി ഉള്ള കാര്യം.." കണ്ണ് മിഴിച്ചു അവളുടെ ചോദ്യത്തിന് മാൻവിക് അവളെ നോക്കി.. വലിയ സന്തോഷത്തിലാണ് നീനു എന്ന് കണ്ടതും അവനിൽ ഒരു ചിരി വിരിഞ്ഞു..!! "ശോ ആദ്യവേ അറിഞ്ഞിരുന്നേൽ ഞാൻ കുറച്ചൂടി സുന്ദരി ആയി വരുമായിരുന്നു.. അതെങ്ങനെയാ വലിഞ്ഞു കേറി വന്നത് കൊണ്ടല്ലേ ഇപ്പോ എനിക്കിതൊക്കെ അറിയാൻ പറ്റിയത്.. അല്ലേൽ ഒറ്റയ്ക് പോയി അനിയത്തി കുട്ടിയെ കണ്ടിട്ട് വരുവായിരുന്നു.." നീനു മുഖം വീർപ്പിച്ചു പറഞ്ഞതും മാൻവിക് അവളെ നോക്കി കണ്ണുരുട്ടി.. അത് കാണേ അവൾ ഒന്ന് പുച്ഛിച്ചു.. "ഹോ കണ്ണുരുട്ടുവോന്നും വേണ്ട ഞാൻ പേടിക്കത്തില്ല.." അതെ നമ്മൾ ഇപ്പോ പോകുന്നത് ഇയാളുടെ വീട്ടിൽ അല്ലേ.. വീട്ടിൽ അനിയത്തി അല്ലാതെ ആരൊക്കെ ഉണ്ട്??" നീനുവിന്റെ ചോദ്യത്തിന് മാൻവികിന് ഒരു മറുപടി ഉണ്ടായിരുന്നില്ല.. താൻ ആരോരും ഇല്ലാത്തവൻ ആണെന്നും കുഞ്ഞനുജത്തിയായി താൻ കണക്കാക്കുന്ന അമ്മു സത്യത്തിൽ തന്റെ ആരും അല്ലെന്നും ഓർമിപ്പിക്കുന്ന പോലെ തോന്നി അവന് നീനുവിന്റെ ചോദ്യം..!!

അവനിൽ നിന്ന് മറുപടി ഇല്ലന്ന് കണ്ടതും നീനു മാൻവികിനെ നോക്കി.. കണ്ണ് നിറഞ്ഞിരിക്കുന്നത് കാണെ അവൾക് വല്ലാതെ ആയി.. മറ്റൊന്നും ചോദിക്കാതെ അവൾ പുറം കാഴ്ചകളിൽ കണ്ണ് നട്ടു..!! 💖___💖 "ദേവാ... അയ്യോ.. എനിക്ക് വയ്യയ്യേ... ദേവാ... ഒന്നിങ്ങു വന്നേ.. യ്യോ എനിക്ക് വേദനിക്കുന്നേ..ടോ തെണ്ടി അസുര.." അവസാനത്തെ തീർത്ഥയുടെ അലറി വിളിയിൽ ദേവൻ പല്ല് കടിച് റിമോട്ട് വലിച്ചെറിഞ്ഞു സോഫയിൽ നിന്ന് എഴുനേറ്റു.. തീർത്ഥയുടെ റൂം ചവിട്ടി തുറന്നു അകത്തു കേറി അവൻ അവളെ കണ്ണുരുട്ടി നോക്കി.. കട്ടിലിൽ കിടന്ന് തലക്ക് മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി വീണ്ടും അലറാൻ വായ തുറന്നവൾ അവൻ നിക്കുന്നത് കാണെ ഒന്ന് പല്ലിളിച്ചു.. "അപ്പോ എന്നോട് സ്നേഹമൊക്കെ ഉണ്ടല്ലേ..എങ്കിൽ അതൊന്ന് തുറന്ന് പറഞ്ഞൂടെ ചെക്കാ.. 🙈" നാണം അഭിനയിച്ചവൾ പറഞ്ഞതും ദേവൻ ഒരു കുതിപ്പിൽ കാറ്റ് പോലെ വന്നവളുടെ കയ്യ്തണ്ടിൽ പിടി മുറുക്കി.. തീർത്ഥയുടെ മുടി കുത്തിൽ അവന്റെ ബലിഷ്ഠമായ കയ്യ് മുറുകുമ്പോ തീർത്ഥ നോക്കി കാണുവായിരുന്നു അവന്റെ മുഖത്തു തന്നോടുള്ള വെറുപ്പ്... അറപ്പ്..ഒപ്പം അസുരന്റെ കണക്കെ ദേഷ്യം...!! "എന്താടി പുല്ലേ നീ എന്നെ കുറിച് വിചാരിചിരിക്കുന്നത്..??

നിന്നെ പോലൊരുത്തിയെ കണ്ട മയങ്ങി പോവുന്ന ഒരുത്തൻ ആണെന്നോ..??ഏഹ്..?" അവളുടെ മുടിയിൽ പിടി മുറുക്കിയുള്ള ദേവന്റെ ചോദ്യത്തിൽ തീർത്ഥ ഞെട്ടി പോയിരുന്നു.. അവനെ ഒന്ന് ചൊടിപ്പിക്കണം എന്ന് മാത്രമേ അവൾ കരുതിയിരുന്നുള്ളു.. പക്ഷെ..!! "എന്നോട് ഒരല്പം പോലും വിശ്വാസമോ സ്നേഹമോ ഇല്ലേ ദേവ..??" കണ്ണും നിറച്ചു കൊണ്ടുള്ള തീർത്ഥയുടെ ചോദ്യത്തിന് ദേവന്റെ കയ്യ് വിറകൊണ്ടു.. നെഞ്ചോന്ന് മിടിച്ചു.. ശക്തിയിൽ..!! "എന്നെ ഒരല്പം പോലും നിനക്ക് വിശ്വാസമില്ലേ ദേവാ..??" കാതിൽ മറ്റൊരു സ്വരം മറ്റൊലി കൊണ്ടു.. സൂര്യന്റെ സ്വരം...!! വീണ്ടും വീണ്ടും അത് തന്റെ കർണപദതിൽ തുളച്ചു കേറുന്ന പോലെ തോന്നിയതും ദേവൻ അവളുടെ മുടികുത്തിൽ നിന്ന് കയ്യ് അയച് വന്നതിൽ അധികം വേഗത്തിൽ പുറത്തേക്ക് പാഞ്ഞു.. "ഭാഗ്യം ആക്ടിങ് ഭലിച്ചു.. ഹോ.. എന്തൊരു മുടിഞ്ഞ പിടി ആയിരുന്നു..അന്നേരം ഈ ഐഡിയ തോന്നിപ്പിച്ചതിന് നന്ദിയുണ്ട് ദൈവമേ.." തീർത്ഥ കണ്ണിൽ പൊടിഞ്ഞ കള്ള കണ്ണുനീർ വിരൽ കൊണ്ട് തുടച് മാറ്റി ബെഡ്രെസ്റ്റിൽ ചാരി ഇരുന്നു.. "എന്നാലും എനിക്ക് എന്തിനാ അത് പറഞ്ഞപ്പോ ദേവന്റെ കണ്ണ് കലങ്ങിയത് പോലെ തോന്നിയത്.. അവന്റെ കയ്യ് ഒന്ന് വിറഞ്ഞത് പോലെയും തോന്നിയല്ലോ.. എനിക്ക് തോന്നിയതാവോ.. ആവും..!!

അതിലെന്താ ഇത്ര സംശയം.. ഉറപ്പായും എനിക്ക് തോന്നിയതാണ്.. അല്ലാതെ അസുരന് വിഷമം വരനോ.. നോ ചാൻസ്..!!" തീർത്ഥ പലതും ചിന്തിച് പതിയെ ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു..!! 💖____💖 "ന്റെ അച്ഛയോട് ദേഷ്യം ഉണ്ടോ..??' നക്ഷത്രയുടെ ചോദ്യം കേട്ടതും വസുന്ദര അവളുടെ തലയിൽ തലോടി.. കണ്ണുകൾ നിറഞ്ഞുവെങ്കിലും അവർ അത് സമർഥമായി മാറ്റി.. "ദേഷ്യം ഇല്ല മോളെ.. വിഷമം ആയിരുന്നു.. മരിച്ചാലോ എന്ന് വരെ കരുതി പോയിരുന്നു ആ നിമിഷം.. എന്നെ എടുത്ത് വളർത്തിയ ആ കയ്യ്കൊണ്ട് തള്ളി പുറത്താക്കിയപ്പോ സഹിക്കാൻ കഴിഞ്ഞില്ല.. ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കാത്ത മറ്റുള്ളവരെ കാണെ നെഞ്ച് നീറിയെങ്കിലും ചോര പൊടിഞ്ഞത് ദേവേട്ടന്റെ നിശബ്ദത ആയിരുന്നു.. അത്രക്ക് സ്നേഹിച്ചിരുന്നു ഞാൻ എന്റെ ദേവേട്ടനെ.." വസുന്ദരയുടെ പിരിമുറുക്കം അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു നക്ഷത്രക്ക്.. ദേവൻ എന്നാ പേര് മൊഴിയുമ്പോ വസുന്ദരയുടെ നെഞ്ചം ഓരോ വട്ടവും കത്തികൊണ്ട് വരയുന്ന പോലുള്ള വേദന തോന്നി.. അന്ന് തന്നെ സങ്കടപ്പെടുത്താൻ കെൽപ്പ് തന്റെ ഏട്ടൻ ദേവന് ഉണ്ടായിരുന്നെങ്കിൽ ഇന്നത് തന്റെ മകനുണ്ടെന്ന് അവർ ഓർത്തു.. മകനെ ഒന്ന് കാണാൻ ആ മാതൃ ഹൃദയം വെമ്പി..!!

അതിന്റെ ഭലമെന്നോണം അവരുടെ കൈകൾ ഉദരത്തിൽ ഒന്ന് തലോടി..തന്റെ പോന്നോമനകൾ കിടന്ന ഉദരത്തിൽ..!! "ഞാനും ഉണ്ട്.." വസുന്ദരയുടെ അപ്പുറത്തായി വന്ന് കിടന്ന് കെട്ടിപിടിച് കൊണ്ട് ആരോഹി പറഞ്ഞതും അവരോരു ചിരിയാലേ അവളെയും നക്ഷത്രയെയും ചേർത്തു പിടിച്ചു.. കള്ളൻ മാരെ പോലെ പതുങ്ങി പതുങ്ങി നക്ഷത്രയേ കാണാൻ വന്ന സൂര്യൻ കാണുന്ന കാഴ്ചയും ഇതാണ്.. വല്ലാത്തൊരു സന്തോഷം തോന്നി അവന്.. പൂച്ചാകുഞ്ഞിനെ പോലെ വസുന്ദരയുടെ നെഞ്ചിൽ പതുങ്ങി ഉറങ്ങുന്ന നക്ഷത്രയോട് സൂര്യന് വല്ലാത്ത വാത്സല്യം തോന്നി.. അവളുടെ കവിളിൽ ചെറുതായി ഒന്ന് തലോടി അപ്പുറത്തു കിടക്കുന്ന ആരോഹിയുടെ നെറ്റിയിൽ അമർത്തി മുത്തിയവൻ പുറത്ത് ഇറങ്ങി.. കുറെ നാളുകൾക്ക് ശേഷം നക്ഷത്രയും സുഖമായി ഉറങ്ങി.. ഒരമ്മയുടെ ചൂടുപറ്റി..!! ......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story