പ്രണയമായി..!!💖🍂: ഭാഗം 2

pranayamay sana

രചന: സന

അവന്റെ കണ്ണുകൾ തീർത്ഥയുടെ ഡ്രെസ്സിന് മുകളിലൂടെ അവളുടെ ആകാര വടിവ് നോക്കി കണ്ടു.. ഒരുതരം ലഹരിയുടെ ആവേശത്തിൽ അവന് അവളുടെ മേലെയുള്ള ഷാൾ ദൂരേക്കേറിഞ്ഞു.. അവളുടെ ദേഹത്തിൽ അമർന്നു.. അവളുടെ ഡ്രെസ്സിൽ പിടുത്തമിട്ട അതെ നിമിഷം ഡോറിൽ ശക്തിയായി മുട്ട് കെട്ടു.. " Fu** " ഉള്ളിലെ അടക്കിപിടിച്ച ദേഷ്യത്തോടെ അതും പറഞ്ഞവൻ റൂമിന് പുറത്തിറങ്ങി റൂം ക്ലോസ് ചെയ്തു മെയിൻ ഡോർ തുറന്നു..ഡോർ തുറന്നതും നെഞ്ചിൽ ഒരു ചവിട്ട് ഏറ്റത്തും ദീക്ഷിത് തെറിച്ചു വീണു.. പാറകല്ല് ശക്തിയിൽ വന്ന് അടിച്ചത് പോലെ തോന്നി അവന്.. ശ്വാസം എടുക്കാൻ അവന് പ്രയാസം തോന്നി.. നെഞ്ച് ശക്തിയിൽ തടവി കണ്ണ് മാത്രം ഉയർത്തി നോക്കിയവൻ ഒരുനിമിഷം മുന്നിൽ നിക്കുന്നവനെ കണ്ട് ഞെട്ടി.. അറിയാതെ അവന്റെ നാവ് അവന്റെ പേര് ഉരുവിട്ടു.. *ദേവാദത്തൻ* വലിഞ്ഞു മുറുകിയ ദേഷ്യത്തോടെ അവൻ ദീക്ഷിതിന് മുന്നിൽ വന്ന് നിന്നു വീണ്ടും അവനെ ചവിട്ടി.. ശേഷം കാല് അവന്റെ നെഞ്ചിൽ ചവിട്ടി നിർത്തി.. "ദേവന്റെ പ്രാണനിൽ കയ്വച്ചിട്ട് അങ്ങനെ അങ്ങ് രക്ഷപെടാമെന്ന് കരുതിയോ..??" അവന്റെ വയറ്റിൽ വീണ്ടും ചവിട്ടി അവൻ പറഞ്ഞു.. അല്ല അലറി..!!

ദീക്ഷിത് വേദനക്കിടയിലും പകച്ചു.. തീർത്ഥ അവൾ ദേവന്റെ പെണ്ണായിരുന്നോ?? പക്ഷെ എങ്ങനെ..?? "ദേവാ.. മാറങ്ങോട്ട്.." പിന്നിലായി കേറി വന്ന ദേവന്റെ കൂട്ടുകാരൻ ശ്രീജിത്ത് അവനെ തള്ളി മാറ്റി ദീക്ഷിത് മുന്നിൽ മുട്ട് കുത്തിയിരുന്ന്.. അവനിൽ മിന്നി മറയുന്ന ഭാവങ്ങൾ ശ്രീ ശ്രെധിച്ചു.. ഒപ്പം അവനിൽ നിറയുന്ന സംശയവും.. "നിനക്ക് അറിയാവുന്നതല്ലേ ഈ ലോകത്ത് അവന്റെ ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ള രണ്ട് സാധനങ്ങൾ ഒന്ന് അവന്റെ അമ്മയും മറ്റൊന്ന്.. അവന്റെ ബുള്ളറ്റും ആണെന്ന്.. അവന്റെ പ്രാണൻ..(ബുള്ളറ്റിന്റെ പേര് ആണ്)" ശ്രീ ഒരു വളിച്ച ചിരിയോടെ പറയുമ്പോ ദീക്ഷിത് അവനെ നെറ്റി ചുളിച് നോക്കി.. "നീ കുറച്ചു മുന്നേ ആർക്കോ വായു ഗുളിക വാങ്ങാൻ എന്നാ പോലെ പറന്നു പോയില്ലേ.. അപ്പോ നീ ഇവന്റെ പ്രാണനെ തട്ടി ആണ് പോയത്.. നിന്റെ കഷ്ടകാലം എന്നാ പോലെ അതിൽ സ്ക്രച് ആയി.." ശ്രീ പറഞ്ഞതും ദീക്ഷിത് ദേവനെ ഒന്ന് നോക്കി.. അവന്റെ മുഖത്തു അപ്പോഴും ദേഷ്യമാണ്.. കണ്ണുകൾ ചുറ്റും പരത്തുണ്ട് അവന്റെ.. ഈ കുഞ്ഞ് കാര്യത്തിന് ഇമ്മാതിരി ചവിട്ട് ചവിട്ടിട്ട് നിക്കുന്ന അവനെ ദീക്ഷിത് പല്ലുകടിച്ചു നോക്കി.. പക്ഷെ അവന് മുന്നിൽ നേരെ നിക്കാൻ പോലും ഈ നാട്ടിൽ ഉള്ള ആർക്കും തന്റേടം ഇല്ല എന്ന് ഓർക്കേ ദീക്ഷിത് ദേഷ്യം കടിച്ചമർത്തി..

കാരണം പേര് ദേവൻ എങ്ങനെങ്കിലും സ്വഭാവം അസുരന്റെയാണ്.. "എവിടെടാ നിന്റെ വാല്ലെറ്റ്..." അവനെ തറപ്പിച്ചു നോക്കി ദേവൻ ചോദിച്ചതും അവന് വിറക്കുന്ന കയ്യ്കളോടെ ടേബിളിന് മുന്നിൽ ചൂണ്ടി.. അവന്റെ പോക്ക് കണ്ട് ശ്രീ ഒന്ന് ചിരിച്ചു.. പണം ആവശ്യം ഉണ്ടായിട്ടല്ല ഇതിനി ആവർത്തിക്കാതെ ഇരിക്കാൻ വേണ്ടിയാണെന്ന് ശ്രീക്ക് മനസിലായിരുന്നു.. പൈസ എടുത്തവൻ തിരികെ വരുമ്പോ എന്തോ കണ്ണിൽ ഉടക്കിയത് പോലെ ദേവൻ ഒന്ന് നിന്നു.. ചാരി ഇട്ട വാതിലിലേക്ക് അവന്റെ മിഴികൾ പതിഞ്ഞു.. നിശബ്ദത കീറി മുറിച് വരുന്ന ആരുടെയോ നിശ്വാസം അവന്റെ കർണപതത്തെ പൊതിയുന്ന പോലെ..കണ്ണുകൾ ചുരുങ്ങി.. അവന്റെ കയ്യ് റൂമിന്റെ വാതിലിൽ പതിയെ തട്ടി..കണ്ണ് ബെഡിൽ മലർന്നു കിടക്കുന്നവളിലേക്ക് പോയി..അവൻ തലപര്യമില്ലാത്ത പോലെ മുഖം വെട്ടിച്ചു.. "ഓഹോ സാർ അപ്പോ പണിയിൽ ആയിരുന്നല്ലേ.." പുച്ഛത്തോടെ അവൻ ഒന്ന് പുലമ്പി ഡോർ വീണ്ടും ചാരി മുന്നോട്ട് നടന്നു... 💖___💖 കണ്ണുനീർ ഒഴുകുന്നതിനൊപ്പം ഓർമകളും നക്ഷത്രയിൽ കൂടുതൽ മികവോടെ തെളിഞ്ഞു.. താമരശ്ശേരി എന്നാ ഗ്രാമത്തിലെ തന്നെ പേരുകേട്ട വലിയ തറവാട്ട്ക്കാരാണ് ശ്രീമംഗലം കുടുംബം.. അച്ഛനപ്പൂപ്പന്മാർ ആയിട്ട് സംബന്ധിച്ചു വച്ചതാണ് സ്വത്തും ഒപ്പം കുടുംബ മഹിമയും..

ശ്രീമംഗലത് നിലവിലുള്ള കാർന്നവന്മാരിൽ മൂത്തത് ആണ് ദേവരാജ്.. അയാളുടെ ഭാര്യ ലക്ഷ്മി.. ഒരേഒരു മകൾ നക്ഷത്ര ദേവരാജ്.. രണ്ടാമൻ സോമരാജ് ഭാര്യ അംബിക.. രണ്ട് ആൺമക്കൾ.. അനുരാജ്, അഭിരാജ് മൂന്നാമൻ വിശ്വരാജ്.. അവിവാഹിതൻ..ഇവർക്ക് ഒരു സഹോദരി കൂടി ഉണ്ട്.. വിശ്വാസികൾ ആയിരുന്ന ശ്രീമംഗലംക്കാർക്ക് അതിൽ കൂടുതൽ ഉണ്ടായിരുന്നത് അന്തവിശ്വസം ആയിരുന്നു.. പ്രസവത്തോടെ ദേവരാജിന്റെ ഭാര്യ മരിച്ചത്തോടെ നക്ഷത്ര ജാതകദോഷം ഉള്ളവളായി..അനുജന്മാരും കുടുംബക്കാരും മകളെ കുറ്റപ്പെടുത്തുമ്പോഴും അയാൾ അവളെ ചേർത്ത് പിടിച്ചു.. പതിനഞ്ചാം വയസ് വരെ പലരീതിയിലെ കുറ്റപ്പെടുത്തലുകൾ നക്ഷത്രക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അവൾക്ക് ഒപ്പം അവളുടെ അച്ഛൻ ഉണ്ടായിരുന്നു.. പെട്ടന്ന് ഒരുനാൾ അവളുടെ മുത്തശ്ശി തളർന്നു വീണു..ആരുടെയോ ഭാഗ്യദോഷം ആണിത്തിന് കാരണം എന്നാ ജ്യോത്സന്മാരുടെ പ്രവചനതിൽ എല്ലാരുടെയും നോട്ടം വന്ന് പതിച്ചത് നക്ഷത്രയിൽ ആണ്.. പതിയെ മറ്റെല്ലാവരെയും പോലെ അവളുടെ അച്ഛനും അവളെ കയ്യൊഴിയാൻ തുടങ്ങി.. കുഞ്ഞ് മനസ് വല്ലാതെ പിടഞ്ഞിരുന്നു.. അപ്പോഴൊക്കെ അവളെ ചേർത്ത് പിടിച്ചത് അവളുടെ ഉണ്ണിയേട്ടൻ മാത്രമായിരുന്നു..

രണ്ടു വർഷങ്ങൾക് ശേഷം ഹൃദയഘാതം മൂലം മുത്തശ്ശി മരിക്കുമ്പോഴും തെറ്റ്കാരിയായി എല്ലാർക്കും മുന്നിലും തല കുനിക്കേണ്ടി വന്നു അവൾക്.. ഒടുവിൽ എല്ലാത്തിനും നക്ഷത്രയുടെ കല്യാണം ഒരു പരിഹാരമായി കണ്ടെത്തി അവൾക് വേണ്ടി അവർ ഒരു വരനെ നിശ്ചയിച്ചു.. ഒരു രണ്ടാം വിവാഹകാരൻ.. അന്നാട്ടിൽ ജാതകത്തെ കുറിച്ചും അത് മൂലം ഉണ്ടാവുന്ന ഭാവിശ്യത്തുക്കളെ കുറിച്ചും ഒന്നും പേടിയില്ലാത്ത ഒരാൾ.. പഴയതൊക്കെ ഓർമയിൽ തെളിയവേ മനസിലെ പിരിമുറുക്കം കൂടികൊണ്ടേ ഇരുന്നു അവൾക്..ബാഗിൽ മുറുക്കി പിടിച് ചുണ്ട് കൂട്ടിപിടിച്ചവൾ ശബ്ദമുണ്ടാക്കാതെ തേങ്ങി.. അപ്പോഴും കയ്യിൽ ഉണ്ണിയുടെ അഡ്രസ്സും ഫോൺ നമ്പറും ഭദ്രമായിരുന്നു.. 💖__💖 വണ്ടി മുന്നോട്ട് എടുക്കുമ്പോ ദേവന്റെ മനസ് വല്ലാതെ ആസ്വസ്ഥമായിരുന്നു.. പുറകിലിരുന്ന് ശ്രീ ഓരോന്നും പറയുന്നുണ്ടെങ്കിലും വല്ലാത്തൊരു സംശയം അവന്റെ മനസിൽ നിറഞ്ഞു.. പെട്ടന്ന് അവൻ വണ്ടി നിർത്തി.. "എന്താ ദേവാ.." മുന്നിലേക്ക് ആഞ്ഞു പോയവൻ ദേവന്റെ ഷോൾഡറിൽ പിടിച്ചു കൊണ്ട് ചോദിച്ചു..തറയിൽ പടർന്നു പിടിച്ച രക്തം.. ബെഡിൽ അവളുടെ കയ്കൾക്ക് താഴെയായി ഷീറ്റിൽ പറ്റിപ്പിടിച്ച ബ്ലഡ്‌.. ഒപ്പം ഒരു മൂലയിലായി വലിച്ചെറിയപ്പെട്ട പോലെയുള്ള ഷാൾ എല്ലാം അവനിൽ കൂടുതൽ സംശയം തോന്നിപ്പിച്ചു... "ടാ.. അവനെങ്ങനെയാ.. ദീക്ഷത്.."

"എന്താടാ.. കാര്യം.. കൊടുത്തത് കുറഞ്ഞു പോയിന്നു തോന്നുന്നോ.." "ശ്രീ തമാശ വിട്.. കാര്യം പറയ്യ്... അവൻ എങ്ങനെയാ.. സ്വഭാവം.." ദേവന്റെ മുഖത്തെ ഭാവം കണ്ട് അവനൊന്ന് സംശയിച്ചു.. "അങ്ങനെ ചോദിച്ച... ഒറ്റ വക്കിൽ പക്കാ ഫ്രോഡ്.. എല്ലാ ചെറ്റത്തരവും കയ്യിൽ ഉണ്ട്.. ആൾക്ക് കൂടുതലും താല്പര്യം സ്ത്രീ വിഷയത്തിൽ ആണ്.. ഒരിക്കെ ശ്രീക്കുട്ടി.." പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ ദേവൻ വണ്ടി തിരിച്ചു... ശ്രീ കാര്യം ചോദിക്കുന്നുണ്ടെങ്കിലും അവന്റെ ശ്രെദ്ധ അവിടെയൊന്നും അല്ല.. കുറച്ചു മുന്നേ പൊടിപറത്തി ഇവിടുന്ന് അകന്ന ദേവന്റെ വണ്ടി വീണ്ടും മുന്നിൽ വന്ന് നിക്കുന്നത് കണ്ട് ഐസ് ക്യൂബ് കൊണ്ട് ചവിട്ട് കിട്ടിയിടേത് ഉഴിയുന്ന ദീക്ഷിത് ഒന്ന് പതറി.. ഇനി എന്തിനുള്ള വരവാണോ.. അവൻ സംശയത്തോടെ പുറത്തേക്കിറങ്ങി.. "ശ്രീ അകത്തെ മുറിയിൽ ഉണ്ട്.." ദേവൻ ശ്രീയോട് പറഞ്ഞതും പോകാൻ നിന്നവനെ പെട്ടന്ന് ദീക്ഷിത് തടഞ്ഞു.. "എന്താടാ..ഇവിടെ കാര്യം.." ചോദ്യത്തിൽ പതർച്ചയും അമർഷവും കളർന്നിരുന്നു.. അവനെ തള്ളി മാറ്റി ശ്രീ അകത്തു പോയതും പുറകെ പോവാൻ നിന്ന അവനെ ദേവൻ തടഞ്ഞു.. "അകത്തു ആരാടാ.." "ആ.. ര്.. ആര്.. ഞ.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ.." ദേവന്റെ രൂക്ഷമായ നോട്ടത്തിന് അവൻ അപ്പോ വന്നൊരു കള്ളം പറഞ്ഞു..

"ദേവാ"...ശ്രീയുടെ ഉച്ചത്തിൽ ഉള്ള വിളി കേട്ട് ദേവൻ അകത്തു കേറി.. "എടാ.. ഇ.. ഇത് എന്റെ ശ്രീകുട്ടീടെ ഫ്രണ്ട.. എ.. എനിക്കറിയാം ഇവളെ.." അവളെ നെഞ്ചോട് ചേർത്തവൻ പകപ്പോടെ ദേവനോട് പറയുമ്പോ അടുത്ത സെക്കൻഡിൽ ദേവൻ ദീക്ഷിതിന്റെ മൂക്കിൽ ആഞ്ഞു കുത്തി.. പെട്ടന്ന് കിട്ടിയതിന്റെ ഷോക്കിൽ അവനൊന്ന് ആടി ഉലഞ്ഞു പോയി.. തലയിൽ വല്ലാത്തൊരു മൂളക്കം മാത്രം.. മൂക്കിൽ നിന്ന് ചോര വരുന്നുണ്ട്.. "ഞ.. ഞാൻ.. വണ്ടി എടുത്തിട്ട് വരാം.. നീ ഇവളെ പിടിക്ക്.." ശ്രീ ഒരു വെപ്രാളത്തോടെ തീർത്ഥയെ ദേവന്റെ കയ്യിൽ കൊടുത്ത് വേഗം പുറത്തേക്കിറങ്ങി..അവന്റെ നെഞ്ചോട് ചേർന്ന് മയങ്ങി കിടക്കുന്നവളെ അപ്പോഴാണവൻ ശെരിക്ക് കാണുന്നത്..അവളുടെ മുഖമാകെ ഓടി നടന്നു അവന്റെ മിഴികൾ..മുമ്പ് എപ്പോഴോ തന്റെ മിഴികൾ തേടി നടന്ന മുഖം പോലെ..!!ഉള്ളപ്രേരണയാൽ അവന്റെ കയ്കൾ കൂടുതൽ അവളെ വരിഞ്ഞു മുറുകി നെഞ്ചോട് ചേർത്ത് പിടിച്ചു.. 💖___💖 ഒരുകയ്യിൽ മുറുക്കി പിടിച്ച പേപ്പർ ചുരുട്ടുമായി അവൾ അവളുടെ ബാഗിനെ ഇറുക്കി പിടിച്ചു.. മുന്നോട്ട് ദിശ അറിയാതെ നടന്നു.. റെയിൽവേ സ്റ്റേഷനിൽ നിന്ന് അവളൊരു ഫോൺ ബൂത്തിനായി ചുറ്റും കണ്ണോടിച്ചു.. ആദ്യമായി കാണുന്നത് കൊണ്ട് തന്നെ അവൾക് അവിടെ ഒന്നും...ഒന്നും... അറിയുമായിരുന്നില്ല..

പതിയെ മുന്നോട്ട് നടന്നു.. റോഡിൽ കടന്നതും അവൾ ചുറ്റും നോക്കി.. ഇരുട്ട് പടർന്നിട്ടുണ്ട് ചെറുതായി.. പിന്നിൽ തന്നെ ആരോ പിന്തുടരുന്ന പോലെ തോന്നി അവൾക്.. പതിയെ തല ചരിച്ചു നോക്കിയ അവളുടെ കാലുകൾക്ക് വേഗത കൂടി.. രണ്ടു മൂന്നു പേരുണ്ട്.. ആദ്യമായാണ് താൻ ഒറ്റക്ക് ഒരിടത്.. വല്ലാത്തൊരു ഭയം അവളിൽ നിറഞ്ഞു.. 'ദേവി.. ന്റെ ഉണ്ണിയേട്ടന്റെ അടുക്കെ എങ്ങനെലും കൊണ്ടെത്തിക്കണേ..' ഉള്ളാലെ പേടി കൊണ്ട് വിറക്കുമ്പോഴും അവൾ ദേവിയോട് അപേക്ഷിച്ചു..കുറച്ചു ദൂരം വേഗത്തിൽ നടന്ന് അവളൊന്ന് തിരിഞ്ഞ് നോക്കി.. ആരും ഇല്ല പുറകെ.. ആശ്വാസത്തിൽ നെഞ്ചിൽ കയ്യ് വച്ചു.. ചുറ്റും നോക്കി ഏതോ സ്ഥലത്ത് എത്തി പെട്ടിരിക്കെയാ.. മുഴുവൻ ഇരുട്ട്.. പെട്ടനൊരു വെളിച്ചം അവളുടെ കാഴ്ചയെ മറച്ചു.. ഒപ്പം എന്തോ വന്ന് ശക്തിയിൽ ദേഹത്തു പതിച്ചവൾ താഴെ വീണു.. കയ്യിലിരുന്ന പേപ്പർ കയ്യിൽ നിന്നാകന്ന് എങ്ങോ പറന്നു പോകുന്നതവൾ പാതി മയക്കത്തിലും അറിഞ്ഞു.. പതിയെ കണ്ണടക്കുമ്പോ കണ്ടു തന്റെ നേർക്ക് ഓടി വരുന്ന സ്ത്രീ രൂപത്തെ.. "ഓഹ്.. ഷിറ്റ്.." അവളുടെ അടുത്തേക്ക് വന്ന് ആധിയിൽ എന്തെങ്കിലും സംഭവിച്ചോന്ന് നോക്കി.. വല്ലാത്ത ടെൻഷൻ തോന്നി അവൾക്.. ഓവർ സ്പോഡ് എടുക്കാൻ കണ്ട സമയത്തെ വല്ലാതെ പഴിച്ചു.. വേഗം ഫോൺ എടുത്തവൾ ആർക്കോ കാൾ ചെയ്തു.. "ദത്ത്...പ്ലീസ് ഹെല്പ് മീ.." അപ്പുറത്തു കാൾ കണക്ട് ആയതും അവളൊരു വെപ്രാളത്തോടെ പറഞ്ഞൊപ്പിച്ചു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story