പ്രണയമായി..!!💖🍂: ഭാഗം 26

pranayamay sana

രചന: സന

രണ്ടര വർഷത്തിനുള്ളിൽ ദേവന് IPS എന്നാ സ്വപ്നം യാഥാർഥ്യമായിരുന്നു.. സന്തോഷം മാത്രം നിറഞ്ചാടിയ ദിനങ്ങളിൽ എന്തു കൊണ്ടോ അന്ന ഒരു വേദനയായി ദേവനിൽ ഉണ്ടായിരുന്നു.. ആരോടും പറയാത്ത അവന്റെ മാത്രം സ്വകാര്യതയായി..💔!! സൂര്യൻ അടുത്തുള്ള ഹോസ്പിറ്റലിൽ തന്നെ ജോലിക്ക് കേറി.. ശിവദാസിന്റെ രാഷ്ട്രിയ സൗഹൃദം വച്ചു ദേവന് അവരുടെ നാട്ടിൽ തന്നെ SP പോസ്റ്റിൽ ജോയിൻ ചെയ്തു.. ആരോഹി അടുത്തുള്ള സ്കൂളിൽ പ്ലസ്ടു പഠിക്കുന്നു.. ദേവനും കൂടി ജോലി കിട്ടിയതിൽ പിന്നെ ആഹ് കുടുംബത്തിന്റെ സന്തോഷത്തിന് ഇരട്ടി മധുരമായി..!! 🍂💖🍂💖🍂 "സാർ ചോദിച്ച ഫയൽ.." പതിവ് പോലെ സ്റ്റേഷനിൽ കേസ് ഫയൽ നോക്കുന്നതിനിടയിൽ ആണ് ദാമോദരൻ ദേവന് മുന്നിൽ കുറച്ചു ഫയൽ കൊണ്ട് വച്ചത്.. സംശയത്തിൽ നോക്കുന്ന അവനെ നോക്കി അയാൾ അതു പറഞ്ഞു.. "ഇതിന്റെ ഒറിജിനൽ കോപ്പി എവിടെയാ വച്ചിരിക്കുന്നേ.." "സീക്രെട് റൂമിൽ ആണ് സാർ..ഞാൻ എടുത്ത് വരാം.." എന്തോ ആലോചനയിൽ ആയിരിക്കുന്ന ദേവനോട് അയാൾ കൂട്ടിചേർത്തു.. "ഏയ് വേണ്ട.. ഞാൻ പോകാം.." സ്റ്റേഷനിലെ മേലുദ്യോഗസ്ഥന് അല്ലാതെ മറ്റാർക്കും ആഹ് റൂമിൽ കേറാൻ അനുവാദം ഇല്ല എന്നുള്ളത് കൊണ്ട് തന്നെ ദേവൻ അത് നിരസിച്ചു..

തിരച്ചിലിനോടുവിൽ കയ്യിൽ തടഞ്ഞ ഒറിജിനൽ കേസ് ഫയലുമായി പുറത്തിറങ്ങാൻ നിന്നവൻ എന്തോ കണ്ണിലുടാക്കിയത് പോലെ നിന്നു..അടുക്കി വച്ചിരിക്കുന്ന ഒരുപാട് കെട്ടിൽ നിന്ന് അല്പം വിട്ട് നിക്കുന്ന ഒരു ക്ലോസ്ഡ് കേസ് ഫയൽ ഒരു ഉൾപ്രേരണയാൽ കയ്യിലെടുത്തു.. എന്തു കൊണ്ടോ കയ്കൾ വിറകൊണ്ടു.. ''സൂയിസൈഡ്'' എന്നാ ലേബലിൽ കൊടുത്തിരിക്കുന്ന ഫയൽ മറനീക്കി നോക്കെ ദേവന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി.. ഹൃദയം ഉച്ചത്തിൽ മിടിച്ചു.. കടൽ പോലെ ഹൃദയം ആർത്ഥിരമ്പി.. നിറചിരിയുമായി കണ്ണ്മുന്നിൽ നിറഞ്ഞു നിന്നവൾ ഇന്നിതാ ഫോട്ടോയിൽ.. ഫോട്ടോക്ക് താഴെയായി കൊടുത്തിരിക്കുന്ന പേരിൽ ദേവൻ ഒന്ന് തഴുകി.. *അന്ന ജേക്കബ്..* ഹൃദയം അലറി വിളിച്ചെങ്കിലും അവന്റെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ പോലും വരാത്തക്കവണ്ണം നിശ്ചലമായി പോയിരുന്നു..!! 🍂💖🍂💖🍂 "അവനെവിടെ ആരു.." "റൂമിലുണ്ട്.. വന്നപ്പോ മുതൽ ആൾ സൈലന്റാ.. എന്താ രണ്ടും കൂടി ഉടക്കിയോ.." ഫോൺ കളിക്കുന്നതിനിടയിൽ തന്നെ ആരോഹി ചോദിച്ചതും സൂര്യൻ കയ്യിലിരുന്ന ബാഗ് സോഫയിൽ വച്ചു റൂമിൽ കേറി.. കണ്ണിന് മുകളിൽ കയ്യ് വച്ചു യൂണിഫോം പോലും മാറ്റാതെ ബെഡിൽ മലർന്ന് കിടക്കുന്ന ദേവനെ കാണെ സൂര്യൻ നെറ്റി ചുളിച്ചു.

. "എന്താടാ.. വലിയ ആലോചനയിൽ ആണല്ലോ.. ആഹ് ദേവാ.. നമ്മുടെ മറ്റേ പഴയ തല്ലുകൊള്ളി ഇല്ലേ.. രാജൻ.. അവനിന്ന് ഹോസ്പിറ്റലിൽ വന്നിരുന്നു.. നിന്നേ പറ്റി പറയുമ്പോ ഒക്കെ അവന്റെ മുഖഭാവം ഒന്ന് കാണണമായിരുന്നു.. ഇഞ്ചി കടിച്ച കുരങ്ങനെ പോലെ.. നിന്റെ കയ്യിൽ നിന്ന് എന്തോരം വാങ്ങി കൂ.." "ഇപ്പോ അന്ന എവിടെയാ..." ദേവന്റെ ചോദ്യത്തിന് മുന്നിൽ സൂര്യന്റെ നാവ് പിടിച് കെട്ടിയത് പോലെ നിശ്ചലമായി.. ഉള്ളൊന്ന് പിടഞ്ഞു.. "എന്താ.." "അന്ന ഇപ്പോ എവിടെ ഉണ്ടെന്ന്..?" "അവ.. അവളിപ്പോ.. അവളിപ്പോ ക്രിസ്റ്റിടെ കൂടെ ആവും.. ഞാൻ കണ്ടിട്ട് കുറെ ആയി.." എന്തോ അങ്ങനെ പറയാനാണ് സൂര്യന് തോന്നിയത്.. മുഖത്തു നോക്കാതെ അത്രയും പറഞ്ഞു പുറത്തിറങ്ങാൻ നിന്നവന്റെ കയ്യിൽ ദേവന്റെ പിടി വീണിരുന്നു.. "മുഖത്തു നോക്കെടാ.." തല താഴ്ത്തി നിക്കുന്നവന്റെ മുന്നിൽ ശബ്ദമെടുത്തവൻ അലറി.. ദേഷ്യം കൊണ്ട് വിറച്ചിരുന്നു ദേവന്റെ കയ്യും കണ്ണും മുഖവും.. സൂര്യൻ അവനെ നിസ്സഹായതയോടെ നോക്കി.. അവനെല്ലാം അറിഞ്ഞെന്നു മനസ്സിലാക്കേ ഇനിയൊന്നും മറച്ചു പിടിച്ചിട്ട് കാര്യമില്ലെന്ന് സൂര്യന് തോന്നി.. "ദേ.. ദേവ.. പറയാൻ പറ്റാഞ്ഞിട്ട.. നിന്റെ സങ്കടം കാണാൻ വയ്യാഞ്ഞിട്ട.. ഒ..ഒന്നര വർഷം ആവുന്നു.." "എന്താ.. എന്താ കാരണം..

അവൾക്കെന്ത് പറ്റിയതാ.." അന്ന അവന്റെ മനസ്സിൽ അത്രയും സ്ഥാനം പിടിച്ചതാണെന്ന് ദേവൻ മനസ്സിലാക്കുവായിരുന്നു ആ നിമിഷം.. സൂര്യൻ അതറിഞ്ഞെന്ന വണ്ണം അവനിൽ നിന്ന് മറച്ചു വച്ചതായിരുന്നു.. "അറിയില്ല.. മരണ കുറിപ്പിൽ ജീവിതം മടുത്തെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.." സൂര്യൻ പറഞ്ഞതും ദേവൻ ബെഡിൽ പോയിരുന്നു തലക്ക് താങ് കൊടുത്തിരുന്നു.. മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ.. ഒരുപാട് ചോദ്യവും ഉത്തരവും അവന്റെ മനസ്സിൽ തന്നെ മികവോടെ നിറഞ്ഞു.. "ഇല്ല സൂര്യ.. അവളെ എനിക്ക് അറിയുന്നതല്ലേ.. അന്ന സൂയിസൈഡ് ചെയ്യില്ല.. ക്ലോസ്ഡ് ഫയൽ ആണെങ്കിലും ഞാൻ വായിച്ചതാ.. എന്തൊക്കെയോ ദുരൂഹത്തകൾ ഉണ്ട്.. എനിക്ക് സംശയം ക്രിസ്റ്റിയെ ആണ്.." "എന്തൊക്കെയാ ദേവാ പറയണേ.. ക്രിസ്റ്റിയോ.. ഒരിക്കലും അല്ല.. എനിക്ക് അറിയുന്നതാ അവനെ.. അന്നക്ക് എന്തൊക്കെയോ മാനസികമായി വിഷമങ്ങൾ ഉണ്ടായിരുന്നു.. ഡിപ്രെഷൻ സ്റ്റേജിൽ ആയിരുന്നു അവൾ മരണ സമയം.. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഞാൻ കണ്ടതാ.." സൂര്യൻ പറയുന്നതിനോടൊന്നും ദേവന് യോചിക്കാൻ കഴിയുമായിരുന്നില്ല.. അന്നയുടേത് സൂയിസൈഡ് ആണെന്ന് ഉറപ്പിക്കാൻ തക്കവണ്ണം വീണ്ടും എന്തൊക്കയോ സൂര്യൻ പറഞ്ഞു..

അപ്പോഴും ദേവന്റെ മനസിലെ പല ചോദ്യങ്ങളും അങ്ങനെ തന്നെ തുടർന്നു.. അന്നേരമത്രയും സൂര്യന്റെ മനസ്സിൽ ക്രിസ്റ്റിയുടെ മുഖമായിരുന്നു.. അന്നയുടെ ബോഡി കണ്ട സമയം ക്രിസ്റ്റി മരിക്കാൻ തുനിഞ്ഞതും താൻ അവനെ പിടിച്ച മാറ്റുമ്പോ നെഞ്ചിൽ വീണ് പൊട്ടികരഞ്ഞതും ഒക്കെ.. അങ്ങനെ ഉള്ളവനെ സംശയിക്കുന്ന ദേവനോട് യോചിക്കാൻ സൂര്യനും ആവുമായിരുന്നില്ല.. "നീ എണീറ്റ് ഫ്രഷ് ആയി വാ.. നമ്മുക്കൊന്ന് പുറത്ത് പോകാം.." സൂര്യൻ ദേവനെ നിർബന്ധിച്ച പറഞ്ഞയച്ചു ബെഡിൽ മലർന്നു കിടന്നു.. അപ്പോഴും കുറ്റബോധത്താൽ അവന്റെ മനസ്സ് വലയം ചെയ്യപ്പെട്ടിരുന്നു..!! 🍂💖🍂💖🍂 "ഈ കേസിനെ പറ്റി ദാമോദരേട്ടന് എന്തൊക്കെ അറിയാം.." "സാർ.. ഇത്.. ജേക്കബ് സാറിന്റെ മകളുടെ കേസ് അല്ലെ.. ഇത് ഒന്നര വർഷം മുമ്പ് ക്ലോസ് ആയതും ആണ്..അന്ന് CI ആയിരുന്ന ചെറിയാൻ സാർ ആയിരുന്നു കേസിന്റെ ഇൻചാർജ്.." ദാമോദരൻ പറഞ്ഞതും ദേവൻ അയാളെ കല്പ്പിച്ചു ഒന്ന് നോക്കി.. "സോറി സാർ.." "ഈ കേസ് സൂയിസൈഡ് തന്നെയാണെന്ന് ഉറപ്പിച്ചു പറയാനുള്ള കാരണം എന്തായിരുന്നു..?! കേസ് ക്ലോസ് ചെയ്യുന്നതിന് മുന്നേ കൂടുതലായി ഇൻവെസ്റ്റിഗേറ്റ് ചെയ്തിരുന്നോ..?" പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വീണ്ടും വീണ്ടും മറിച്ചുനോക്കി ദേവൻ അവന്റെ സംശയം അയാൾക്ക് മുന്നിൽ വെളിപ്പെടുത്തി.. ""കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല സാർ.. വലുതായിട്ട് ഇൻവെസ്റ്റിഗാഷനോ വാർത്തയോ ഒന്നും ഉണ്ടായിരുന്നില്ല..

ചുരുക്കം ചിലരൊഴിച്ചാൽ ആ കൊച്ചിന്റെ മരണ വാർത്ത പോലും ആരും അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതാവും ശെരി..ജേക്കബ് സാറിന്റെ ഇമേജിന് ഭംഗം വരുത്താതിരിക്കാൻ വേണ്ടിയാണ് ഇതെന്നും ഡിപ്പാർട്മെന്റിൽ ഉള്ളവർക്കിടയിൽ സംസാര വിഷമമുണ്ട്.. ആ പിന്നെ സാർ..മരണം സംഭവിക്കുന്നത് ഒരുമാസം മുന്നേ എങ്ങാണ്ടോ ആയിരുന്നു ഈ കൊച്ചിന്റെ കല്യാണം.. ഇവരുടെ തന്നെ ഫാമിലി ഫ്രണ്ട് ആയ മത്തായി കുരുവിളയുടെ മകൻ ക്രിസ്റ്റി കുരുവിളയും ആയിട്ട്.. മരണം സംഭവിച്ച അന്ന് തെളിവ്ടുപ്പിന് വേണ്ടി പോയപ്പോ ആരോ പറഞ്ഞു അറിഞ്ഞിരുന്നു അന്നയും ക്രിസ്റ്റിയും ആയി എന്നും വഴക്കാണെന്ന്.. പക്ഷെ ആഹ് കൊച്ചൻ വല്ലാതെ കരയുന്നുണ്ടായിരുന്നു.."" ഓർമയിൽ തെളിഞ്ഞത് എന്തൊക്കെയോ ദാമോദരൻ പറഞ്ഞു ദേവനെ നോക്കി.. അപ്പോഴാവനിൽ കണ്ട ഭാവം ഇതുവരെ താൻ കാണാത്തത് ആണെന്ന് അയാൾക് തോന്നി.. ഒന്നും മിണ്ടാത്തെ കുറച്ചു നേരം കൂടി ആഹ് ഇരുത്തം തുടർന്നവൻ ഫയൽ മൂടി..!! 🍂💖🍂💖🍂 "സീതാമ്മോ.." ദേവൻ ഉള്ളിലേക്ക് കേറി നീട്ടി വിളിച്ചതും അവരുടെ മുഖം വിടർന്നെങ്കിലും പെട്ടന്ന് തന്നെ പരിഭവത്താൽ മുഖം കൊട്ടി തിരിഞ്ഞു നിന്നു.. അവൻ ചിരിച്ചു കൊണ്ട് ശങ്കറിനെ നോക്കി.. "നീ ചിരിക്കൂവൊന്നും വേണ്ട.. ഞാനും പിണക്കാ.. ഇവിടൊട്ട് ഒന്ന് വന്നിട്ട് എത്ര നാളായിടാ.." "അതുകൊണ്ടല്ലേ ഓടി വന്നത്.."

ദേവന്റെ കയ്യിൽ ചെറുതായൊന്നു അടിച്ചു ശങ്കർ ചോദിച്ചതും ദേവൻ അയാളുടെ കവിളിൽ പിടിച് വലിച്ചു.. ദേവനെ അയാൾ അടിച്ചത് കണ്ടതും സീത ഓടി വന്നു അയാള്ഡ് കയ്യ് ഒന്ന് തട്ടി അവനെ ചേർത്ത് പിടിച്ചു.. "ഓഹ് നിനക്ക് അവനോട് പിണങ്ങി നിൽക്കാം ഞാൻ അടിച്ച കുറ്റം അല്ലെ.." "എന്റെ മോനോട് ഞാൻ എന്ത് വേണേലും ചെയ്യും അത് ചോദിക്കാൻ നിങ്ങൾ വരണ്ട.. അതുപോലെ അവനെ അടിക്കുന്ന സ്വഭാവം ഒന്നും വേണ്ട കേട്ടല്ലോ.." കയ്യ്കൊണ്ട് ആംഗ്യം കാണിച്ചവർ ശങ്കറിനോട് കണ്ണുരുട്ടുമ്പോ ദേവൻ ഒരു ചിരിയാലേ അവരെ നോക്കി ഇരുന്നു.. ശങ്കറിന്റെ മനസിലും വല്ലാത്തൊരു സന്തോഷം നിറഞ്ഞു.. "ദേവാ വന്നേ.. കഴിക്കാം.." "വേണ്ട അങ്കിൾ.. ഞാൻ കഴിച്ചിട്ട വന്നേ.. പിന്നെ ഇവിടെ അടുത്ത് വരേണ്ട ആവശ്യം ഉണ്ടായിരുന്നു.. അപ്പോ പിന്നെ സീതാമ്മയെ കണ്ടിട്ട് പോകാം എന്ന് കരുതി.." ദേവൻ പറഞ്ഞതും അവരുടെ മുഖം മങ്ങി.. തന്നെ കാണാൻ വേണ്ടി മാത്രം അല്ലല്ലോ വന്നത് എന്നാ നിസാരമായി ചിന്തയും അവർക്ക് വേദന നൽക്കുന്നതായിരുന്നു.. അവരുടെ മുഖം മാറുന്നത് മനസിലാക്കിയത് പോലെ ശങ്കർ വേഗം വിഷയം മാറ്റി.. ദേവൻ ഒരുപാട് സമയം കഴിഞ്ഞാണ് പിന്നെയും അവിടുന്ന് ഇറങ്ങുന്നത്.. പോകുന്നതിന് മുന്നേ അന്നയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിനെ കാണാനും ദേവൻ കേറിയിരുന്നു.. ഓരോരുത്തരും പറഞ്ഞറിയുന്ന കാര്യങ്ങളിൽ പോലും സാമ്യത ഇല്ലായിരുന്നത്തവൻ പ്രതേകം നോട്ട് ചെയ്തിരുന്നു.. തിരികെ എത്തി ദേവൻ ഒരുപാട് ആലോചിച് നാളേക്ക് ചെയ്യാൻ ഉള്ളത് കണക്കുകൂട്ടി.. കിടക്കുന്നതിനു വേണ്ടി സൂര്യന്റെ അടുത്തേക്ക് വന്നു.. അവനെ കണ്ടതും സൂര്യൻ സംസാരിച് കൊണ്ടിരിക്കുന്ന ഫോൺ മറക്കുന്നതും ദേവൻ ഒരു സംശയത്താലേ നോക്കി നിന്നു...!! ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story