പ്രണയമായി..!!💖🍂: ഭാഗം 27

pranayamay sana

രചന: സന

കിടക്കുന്നതിനു വേണ്ടി സൂര്യന്റെ അടുത്തേക്ക് വന്നു.. അവനെ കണ്ടതും സൂര്യൻ സംസാരിച് കൊണ്ടിരിക്കുന്ന ഫോൺ മറക്കുന്നതും ദേവൻ ഒരു സംശയത്താലേ നോക്കി നിന്നു.. "ആരാടാ.." "ആ.. ആര്.. ഓഹ് അതോ ഹോസ്പിറ്റലിൽ നിന്ന.. നാളെ ഒരു അർജെന്റ് ആക്‌സിഡന്റ് കേസ് ഉണ്ടെന്ന് പറയാൻ വിളിച്ചതാ.." ദേവന്റെ സംശയത്തോടെയുള്ള നോട്ടം കാണെ സൂര്യൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. "നാളെത്തെ ആക്‌സിഡന്റ് കേസ് ഇന്നേ വിളിച്ചു അറിയിച്ചോ.. ആര്.." ദേവന് സംശയം തീർന്നിരുന്നില്ല.. സൂര്യൻ ഒന്ന് പതറി.. വിളിച്ചത് ശിവദാസ് ആണെങ്കിലും ദേവനോട് എന്താണ് കാര്യം എന്ന് പറയാൻ സൂര്യന് സാധിച്ചില്ല.. അല്ലെങ്കിലും താൻ എന്താ പറയേണ്ടേ എന്ന് സൂര്യന് അറിയുമായിരുന്നില്ല.. "അത് പെട്ടന്ന് തെറ്റിപോയത എന്റെ ദേവ..നീ ഒരുമാതിരി കള്ളന്മാരെ ചോദ്യം ചെയ്യുന്ന പോലെ എന്റടുത്തെങ്ങാനും വന്നാലുണ്ടല്ലോ.." ദേവന്റെ കഴുത്തിലൂടെ കയ്യിട്ട് ലോക്ക് ആക്കി സൂര്യൻ പറഞ്ഞതും ദേവൻ അവനെ മറിച് ബെഡിലേക്ക് ഇട്ടു.. ദേവനും അവനടുത്തായി കിടന്നു.. "സൂര്യ.." "മ്മ്മ്.." "എന്തെങ്കിലും എന്നോട് പറയാനുണ്ടോ നിനക്ക്.." ചോദ്യത്തിന് മുന്നിൽ സൂര്യൻ നിശബ്ദനായി.. മറ്റാരേക്കാളും തന്നെ മനസിലാക്കാൻ ദേവന് കഴിയും എന്നും അവനിൽ നിന്നും ഒന്നും മറച്ചു പിടിക്കാൻ സാധിക്കില്ല എന്നും സൂര്യന് അറിയാമായിരുന്നു.. എങ്കിലും അവനോട് തുറന്നു പറയാൻ എന്തോ ഒന്ന് അവനെ വിലക്കി..

"ഇല്ലന്ന് പറയുന്നില്ല.. പക്ഷെ നീ അറിയാൻ സമയമായില്ല.." ദേവൻ ഒരു ചെറു ചിരിയോടെ കണ്ണടച്ചു.. എന്നാൽ ശിവദാസ് പറഞ്ഞ അറിഞ്ഞ ശങ്കറിന്റെ കാര്യം സൂര്യനെ ആസ്വസ്തനാക്കി.. അന്നത്തെ രാത്രി അവനെന്തോ ഉറങ്ങാൻ സാധിച്ചിരുന്നില്ല..!! 🍂💖🍂💖🍂 ശങ്കറും സീതയും ശിവദാസിനെ കാണെ ഇരുന്നിടത് നിന്നും എഴുനേറ്റു.. ശിവദാസും പിന്നാലെ വന്ന സൂര്യനും അവരുടെ മുന്നിലായി ഇരുന്നു.. സീതയുടെ കരഞ്ഞ മുഖം കാണെ സൂര്യന് വിഷമം തോന്നിയെങ്കിലും അവരാവശ്യപ്പെട്ടത് തന്റെ ദേവനെ ആണെന്ന് ഓർക്കേ സൂര്യൻ മുഖം വെട്ടിച്ചു.. "ഞങ്ങൾ വന്നത്.." ശങ്കർ മുന്നോട്ട് വന്നു പറഞ്ഞു തുടങ്ങിയതും ശിവദാസ് തടഞ്ഞു.. "എൻറെ തീരുമാനം ഇന്നലെ ശങ്കർ വിളിച്ചപ്പോ തന്നെ ഞാൻ അറിയിച്ചിരുന്നതല്ലേ..ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒഴിവാക്കാൻ വേണ്ടി.." "ദേവനെ മാത്രം... അവനെ മാത്രം മതി ഞങ്ങൾക്.. ഞങ്ങളുടെ മരണം വരെ.. നിങ്ങൾക്ക് ഇനിയും രണ്ട് മക്കളില്ലേ.." ഇടറിയ സ്വരത്തോടെ ശങ്കർ പറയുമ്പോ തന്റെ ഭാഗത്തു ന്യായം ഉണ്ടോ എന്നയാൾ ചിന്തിച്ചിരുന്നില്ല.. ""അവൻ ഇപ്പോഴും നിങ്ങളുടെ മകനെ പോലെ അല്ലെ.. അച്ഛനെ പോലെയും അമ്മയെ പോലെയും അല്ലെ ദേവൻ നിങ്ങളെ സ്നേഹിക്കുന്നത്.. ഇനി അവനെ എന്നും കാണാൻ വേണ്ടിയാണെങ്കിൽ ഞാൻ പറഞ്ഞാല്ലോ നിങ്ങൾക് എന്റെ വീട്ടിൽ താമസിക്കാം.. അല്ലാതെ എന്റെ മകന്റെ പൂർണ അധികാരം ഞാൻ ജീവിച്ചിരിക്കെ നിങ്ങൾക് തീറെഴുതി തരണമെന്ന് പറയുന്നത് എന്താടിസ്ഥാനത്തിലാ..??""

"ദേവനെ എനിക്ക് വേണം.. എന്റെ മോനെ എനിക്ക് വേണം.. ദയവ് ചെയ്തു വിട്ട് തരണം.. കാലു പിടിക്കാം ഞാൻ.." കരഞ്ഞു ഓരോന്ന് ആംഗ്യം കാണിക്കുന്ന സീതയെ വേദനയോടെ നോക്കി നിന്നു ശങ്കർ.. പിടിക്കാൻ ആഞ്ഞാ അവരെ കയ്യിനെ തട്ടി മാറ്റി ശിവദാസ് വേഗം ചെയറിൽ നിന്ന് എഴുനേറ്റു.. വല്ലാതെ ദേഷ്യം തോന്നിയിരുന്നു അയാൾക്ക്.. രണ്ട് ദിവസം മുന്നേ മുതൽ ഇതേ കാര്യം പറഞ്ഞു ശങ്കർ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതാ..ആദ്യമൊക്കെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു.. ദേവനെ പൂർണമായും അവർക്ക് വിട്ടു കൊടുക്കണമെന്ന്..!! ദേവനോട് പറഞ്ഞാൽ ഒരുപക്ഷെ തങ്ങളെ ഉപെക്ഷിച്ചു അവരുടെ കൂടെ പോയാലോ എന്ന ചിന്ത പോലും അയാളെ വലച്ചിരുന്നു.. ""നിങ്ങൾ എന്താണ് ചോദിക്കുന്നതെന്ന ബോധം ഉണ്ടോ.. എന്റെ മകനെ നിങ്ങൾക് വിട്ടു തരണം എന്ന് പറഞ്ഞ സമ്മതിക്കാൻ മാത്രം ഉള്ള വിശാല മനസ്സ് ഒന്നും ഞങ്ങൾക് ഇല്ല.. അവനെന്റെ മോനാ.. ശിവദാസ് ദത്തന്റെ ചോര.. എത്ര മക്കൾ ഉണ്ടായിരുന്നാലും ഒരച്ഛനും സ്വന്തം ചോരയെ മറ്റൊരാൾക്ക്‌ കൊടുക്കാൻ തോന്നില്ല..

മറ്റാർക്കും തോന്നിയാലും ശിവദാസിന് അതിന് സാധിക്കില്ല.. നിങ്ങളെ പോലൊരു അമ്മ ദേവനും ഉണ്ട്.. അവരെ കുറിച് ഒരിക്കലെങ്കിലും ചിന്തിച്ചോ.. ഇനി ഈ ആവശ്യം പറഞ്ഞു മുന്നിൽ വന്ന ദേവനെ എന്നെന്നേക്കുമായി നിങ്ങളിൽ നിന്ന് അകറ്റാൻ ഉള്ള വഴി എനിക്ക് നോക്കേണ്ടി വരും..എന്റെ വാക്ക് ധിക്കരിച് മറ്റൊന്നും എന്റെ മകൻ ചെയ്യില്ല.. കാരണം അവൻ ശിവദാസ് ദത്തന്റെ മകൻ ദേവദത്തനാ...!!"' അലറുകയായിരുന്നു അയാൾ.. സൂര്യന് സീതയുടെ കണ്ണുനീർ കാണെ വല്ലാത്ത വേദന തോന്നി.. എങ്കിലും തന്റെ ദേവന്റെ കാര്യത്തിൽ അവൻ സ്വാർത്ഥനായി പോയിരുന്നു.. ചോദിക്കുന്നത് അന്യായമായ ചോദ്യമാണെന്നും.. അവരോട് പറഞ്ഞത് കൂടി പോയെന്നും ഒന്നും ഇരുവർക്കും തോന്നിയില്ല.. അവരവരുടെ തീരുമാനങ്ങൾ ആയിരുന്നു ഇരുകൂട്ടർക്കും വലുത്.. തിരികെ ഉള്ള യാത്രയിൽ നെഞ്ചോട് ചേർന്ന് കിടന്നു കരയുന്ന സീതയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് ശങ്കറിന് അറിയില്ലായിരുന്നു.. ചെവിയിൽ ശിവദാസിന്റെ വാചകം മുഴങ്ങി കെട്ടു.. പെട്ടനയാളുടെ കയ്യിൽ മുറുകി പിടിച് സീത ശ്വാസം ആഞ്ഞു വലിച്ചു.. പേടിച് പോയിരുന്നു ശങ്കർ.. വണ്ടി തിരിച്ചു വേഗം ഹോസ്പിറ്റലിൽ പോയി.. ICU ന്റെ പുറത്ത് കാത്തിരിക്കുമ്പോ ശങ്കറിന്റെ മനസ്സ് വല്ലാതെ തളർന്നു പോയിരുന്നു..

വിറക്കുന്ന കയ്യ്കളോടെ അയാൾ ഫോൺ എടുത്ത് ദേവനെ വിളിച്ചു.. ബെൽ അടിച്ചു കട്ട്‌ ആവുന്നു എന്നല്ലാതെ കാൾ എടുക്കുന്നില്ല.. "സീത ശങ്കർ.. വേണമെങ്കിൽ കേറി കണ്ടോളു.." ICU വിന് പുറത്തിറങ്ങി നേഴ്സ് പറഞ്ഞതും ശങ്കർ വേഗത്തിൽ ഉള്ളിലേക്ക് നടന്നു.. 🍂💖🍂💖🍂 ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും സൂര്യൻ വേഗത്തിൽ കേബിന് ഉള്ളിലേക്ക് കേറി.. ശങ്കർ ആണെന്ന് കണ്ടതും സൂര്യൻ അനിഷ്ടത്തോടെ ഫോൺ സൈലന്റ് ആക്കി വച്ചു.. വീണ്ടും വീണ്ടും കാൾ വന്നതും ദേഷ്യത്തോടെ ഫോൺ എടുക്കാൻ ആഞ്ഞതും കേബിൻ തുറന്ന് നേഴ്സ് ഉള്ളിലേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.. "ഡോക്ടർ..203 ലെ പടൈന്റ്‌ന് ഇൻജെക്ഷൻ എടുക്കുന്നതിനിടെ unconscious ആയി.." കേട്ടപാതി സൂര്യൻ അവർക്ക് പിന്നാലെ പുറത്തേക്ക് കുതിച്ചു..!! "ഇപ്പോ.. ഇപ്പോ വരും.. നമ്മുടെ മോൻ.. സീതേ..ഇപ്പൊ വരുട്ടോ.." കവിളിൽ കയ്യ് ചേർത്തയാൾ പറയുമ്പോ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. വീണ്ടും ഫോണിൽ ദേവനെയും സൂര്യനെയും മാറി മാറി വിളിച്ചു.. അയാളുടെ കയ്യിൽ നിന്ന് സീതയുടെ കയ്യ് വേർപെട്ട നിമിഷം ശങ്കർ നിശ്ചലമായി.. വിറക്കുന്ന കയ്യ്കളോടെ അയാൾ അവരുടെ മുഖമാകെ തലോടി.. സീതയുടെ കണ്ണുകളിൽ നിന്ന് അവസാന തുള്ളി കണ്ണുനീരും ചെവിക്ക് ഇരുവശത്തും ആയി ചിന്നി ചിതറി..!!

"സീ...താ.." ഇത്രനാളും തന്റെ പ്രാണനായി കഴിഞ്ഞവളുടെ അവസാന ആഗ്രഹം പോലും നിറവേറ്റാൻ സാധിക്കാത്തത്തിൽ അയാൾക്ക് അയാളോട് തന്നെ ദേഷ്യം തോന്നി.. ഒപ്പം അത് തങ്ങൾക്ക് നിഷേധിച്ച ശിവദാസിനോടും സൂര്യനോടുമുള്ള പക അയാളിൽ നിറഞ്ഞു..!! 🍂💖🍂💖🍂 സീതയുടെ മരണം എല്ലാവരിലും വലിയൊരു ഷോക്ക് തന്നെയായിരുന്നു.. സൂര്യന് വല്ലാത്ത വേദന തോന്നി.. അവസാനമായി കരഞ്ഞു തകർന്ന് തന്റെ മുന്നിൽ നിന്നാകന്ന് പോയ സീതയുടെ മുഖം അവന്റെ മനസ്സിനെ കൂടുതൽ വേദനിപ്പിച്ചു.. ദേവനും വല്ലാതെ സങ്കടപ്പെട്ടു.. അവസാനമായി തന്നെയാണ് കാണാൻ ആഗ്രഹിച്ചതെന്ന ശങ്കറിന്റെ വാക്കുകളിൽ അവന്റെ മനസ്സ് ഒന്നുലഞ്ഞിരുന്നു..!! സീതയുടെ കർമങ്ങൾ എല്ലാം മകന്റെ സ്ഥാനത്തു നിന്ന് ദേവൻ തന്നെ ചെയ്തു.. ശിവദാസ് അതിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സൂര്യൻ അയാളെ സമാധാനിപ്പിച്ചു.. ശങ്കറിനോട് തന്റെ ഒപ്പം വരാൻ ദേവൻ പറഞ്ഞെങ്കിലും അയാൾ വേദനയിൽ കുതിർന്നൊരു പുഞ്ചിരിയിൽ അത് നിരസിച്ചു.. തന്നെ ചേർത്ത് പിടിച് നിൽക്കുന്ന ദേവനെ ഒന്ന് നോക്കി കത്തിയമരുന്ന ചിതയിൽ നോട്ടമെറിഞ്ഞു ശങ്കർ തന്റെ പ്രിയതമക്ക് വാക്ക് കൊടുത്തു പുഞ്ചിരിച്ചു.. അവളുടെ അന്ത്യാഭിലാശം നിറവേറ്റാം എന്ന ഉറപ്പൊട് കൂടിയുള്ള ഒരു പുഞ്ചിരിച്ചു..!! 🍂💖🍂💖🍂

ദേവൻ കുറച്ചധികം കഷ്ടപ്പെട്ട് ഡിജിപി യുടെ പെർമിഷനോട് അന്നയുടെ കേസ് റീഓപ്പൺ ചെയ്തു..കാരണം അന്ന ഒരിക്കലും സൂയിസൈഡ് ചെയ്യില്ല എന്ന് തന്നെ ദേവൻ വിശ്വസിച്ചിരിക്കുന്നു.. "ദേവാദത്തൻ അറിയാല്ലോ.. സൊസൈറ്റിയിൽ വളരെ പ്രശസ്തനായ രണ്ട് ബിസ്സിനെസ്സ്മാന്റെ ഫാമിലിയെ ബന്ധിപ്പിക്കുന്ന കേസ് ആഹ്.. ജേക്കബും വർഗീസും..ഒരാൾ ആ കുട്ടീടെ ഫാദറും മറ്റേത് ഫാദർ ഇൻ ലോ യും.. സൊ അത്രയും വ്യക്തമായ റിസൺ ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് ഓരോ സ്റ്റെപ്പും വക്കാവു..അതുപോലെ കേസിന്റെ ഡീറ്റെയിൽ അപ്ഡേറ്റ്സ് അപ്പപ്പോ എനിക്ക് കിട്ടണം.." "യെസ് സാർ.." "Then You may go".. ഡിജിപി ക്ക് ഒരു സല്യൂട്ട് അടിച്ചു ദേവൻ പുറത്തേക്ക് ഇറങ്ങി.. "ദാമോദരേട്ട.. നമ്മുക്ക് അന്ന ജേക്കബിന്റെ വീട് വരെ ഒന്ന് പോണം.." "ഓക്കേ സാർ.." അന്നയുടെ വീട്ടിലേക്കുള്ള വഴികളിൽ ദേവന്റെ ചിന്ത പലേടത്തും ആയി ചിതറി കിടന്നിരുന്നു.. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വാമേദ്യ ഹാങ്ങ്‌ ചെയ്തു മരിച്ചതായിട്ടാണ്.. ആരുടേയും മോട്ടീവ് അതിന് പിന്നിൽ ഉണ്ടായിരുന്നില്ല എന്ന് വ്യക്തം.. പക്ഷെ.. ദേവൻ വീണ്ടും അന്നയുടെ ഡെഡ്ത് ടൈമിൽ ഉള്ള ഫോട്ടോസ് നോക്കി.. അതിൽ ദേവൻ തന്നെ മാർക്ക്‌ ചെയ്തിട്ടുള്ള റെഡ് കളർ മാർക്കറിലൂടെ അവന്റെ വിരലുകൾ ചലിച്ചു..

കഴുത്തിന്റെ ഒരുഭാഗത്തും കയ്യിന്റെ മുട്ടിനു താഴെ ആയിട്ടും പൊള്ളിയ പാടുകൾ ഉണ്ട്.. പക്ഷെ അതിനെ പറ്റി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെറുതെ പോലും മെൻഷൻ ചെയ്തിട്ടില്ല.. ഡോക്ടറിനോട് അതിനെ പറ്റി ചോദിച്ചപ്പോൾ വര്ഷങ്ങളുടെ പഴക്കം ആ മുറിവിന് ഉണ്ടായിരുന്നത് കൊണ്ടാണ് അതിൽ മെൻഷൻ ചെയ്യാത്തത് എന്നാണ് മറുപടി കിട്ടിയത്.. ദേവന് അതെന്തു കൊണ്ടോ വിശ്വസിക്കാൻ സാധിച്ചില്ല.. കാരണം അന്നയെ അവനും വർഷങ്ങളയുള്ള പരിചയം ഉണ്ടല്ലോ..അന്നൊന്നും താൻ ഇതുപോലെ ഒന്ന് അവളിൽ കണ്ടിട്ടില്ല.. "സാർ.. എത്തി.." ദാമോദരന്റെ വിളിയിൽ ദേവൻ ഒന്ന് ഞെട്ടി.. ചുറ്റും നോക്കി അവൻ പുറത്തിറങ്ങി.. "ഹലോ സാർ.. ഞാൻ ദേവാദത്തൻ.." "ഫോർമൽ ടോക്ക്കിന്റെ ആവശ്യം ഉണ്ടോ ദേവ.." ജേക്കബ് അവനെ ചിരിയാലേ ഉള്ളിലേക്ക് ക്ഷണിച്ചു.. അന്നയോട് കൂട്ട് കൂടിയ അന്ന് മുതൽ ദേവനെ ജേക്കബിനും നന്നായി അറിയാം.. അവർ തമ്മിൽ നല്ലൊരു ബന്ധവും നിലനിന്നിരുന്നു.. ഉള്ളിലേക്ക് കേറിയപ്പോ തന്നെ ദേവന്റെ കണ്ണുകൾ ഉടക്കിയത് വലുതായി ഫ്രെയിം ചെയ്തു വച്ച അന്നയുടെ ഫോട്ടോയിലേക്കാണ്..ശെരിക്കും ജീവൻ ഉള്ളത് പോലെ.. തന്റെ മുന്നിൽ അവൾ വന്നു നിൽക്കുന്നത് പോലെ തോന്നി അവന് ഒരു നിമിഷം..

"അറിയില്ലായിരുന്നു എനിക്ക്.. എന്റെ കുഞ്ഞിന് മരിക്കാൻ മാത്രമുള്ള വിഷമം ഉണ്ടായിരുന്നെന്ന്..." "സാർ വിശ്വസിക്കുന്നുണ്ടോ.." ദേവന്റെ ചോദ്യത്തിന് അയാൾ നിറഞ്ഞു വന്ന കണ്ണുനീർ തുടച് മാറ്റി സോഫയിൽ ഇരുന്നു.. "അല്ലാതെ പിന്നെ എന്റെ കുഞ്ഞിനെ കൊല്ലാൻ ആർക്കാ ഇത്രയും വിരോധം.." ദേവൻ ഒന്ന് മിണ്ടീല..ഓരോരു നിശബ്ദതക്ക് ശേഷം ദേവൻ ചോദിച്ചു.. "അന്നയുടെ റൂം ഒന്ന് കാണിച് തരാവോ.." "മ്മ്മ്..." റൂം ആകെ മുഴുവൻ ഒന്ന് തിരഞ്ഞു ദേവൻ പുറത്തേക്ക് ഇറങ്ങി.. റൂമിന് ഉള്ളിൽ നിന്ന് പ്രതേകിച്ചു ഒന്നും അവന് കിട്ടിയില്ല.. തിരികെ ഇറങ്ങുന്നതിനു ഇടക്ക് അന്നയുടെ മൊബൈൽ മാത്രം ജേക്കബിനോട് പറയാതെ അവൻ എടുത്തിരുന്നു.. 🍂💖🍂💖🍂 "ഈ ഫോണിൽ എന്തൊക്കെ ഉണ്ടായിരുന്നോ അതൊക്കെ ഒന്ന് വിടാതെ എനിക്ക് കിട്ടണം.." സൈബർസെല്ലിലെ അവന്റെ ഫ്രണ്ടിനോട് അതും പറഞ്ഞു ദേവൻ അടുത്തായി ഇരുന്നു. തുടരെ ഉള്ള പരിശ്രമത്തിനോടുവിൽ കമ്പ്യൂട്ടറിൽ തെളിഞ്ഞു കാണുന്ന വിവരങ്ങളിൽ ദേവന്റെ മിഴികൾ ഓടി നടന്നു.. ഫോൺ വാങ്ങിയ അന്ന് മുതൽ ഉള്ള കാളും മെസ്സേജസും ഒക്കെ ഉണ്ടായിരുന്നു അതിൽ.. ഒപ്പം 'അന്നയുടെ മരണത്തിന്റെ കാരണവും'..!!...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story