പ്രണയമായി..!!💖🍂: ഭാഗം 29

pranayamay sana

രചന: സന

"സാ..ർ..സാറിന്റെ ഫോൺ മറ്റേ സാർ വന്നു വാങ്ങി കൊണ്ട് പോയി.. സാർ പറഞ്ഞി..ട്ടാണെന്ന് പറ..ഞ്ഞപ്പോ കൊ..ടുത്തതാ.." "ഏത് സാർ.." *സൂര്യ..സൂര്യദത്താൻ..* ദേവന്റെ കയ്കൾ അയഞ്ഞു.. കണ്ണുകൾ കോപത്താൽ നിറഞ്ഞു..!! 🍂💖🍂💖🍂 ""ദേ..വ.."" ഇടറിയിരുന്നു അവന്റെ സ്വരം.. അത്രയും നേർമയിൽ.. ദേവന്റെ കണ്ണുകൾ നിറഞ്ഞു.. അതിലും മുകളിലായി സൂര്യൻ തന്നെ ചതിചെന്ന ചിന്തയിൽ അവന്റെ കഴുത്തിലെ പിടി വേദനിക്കാത്ത തരത്തിൽ മുറുക്കി.. മാറുകയ്യ് കൊണ്ട് ദേവന്റെ ഫോൺ അവൻ ഞെരിച്ചമർത്തി.. ""ചതി.."" ""ദേ..വാ.. ഞാൻ.. ഞാൻ അ..ല്ല.."" തൊണ്ടയിൽ നിന്ന് ശബ്ദം വരുന്നില്ല.. ദേവന് പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു.. സൂര്യന്റെ കണ്ണുകൾ അവന്റേതുമായി തറഞ്ഞു.. വല്ലാത്ത വേദന..ഇരുവരുടെയും കണ്ണുകൾ സാഗരം പോലെ ആർത്ഥിരമ്പി.. ""വല്യേട്ട.."" ആരോഹി നിസ്സഹായതയോടെ അവന്റെ കയ്യിൽ പിടിച്ച വിളിച്ചു.. കയ്യ് തട്ടി മാറ്റി അവൻ വീണ്ടും സൂര്യന്റെ നേരെ തിരിഞ്ഞു.. ""പിന്നെങ്ങനെ എന്റെ ഫോൺ നിന്റെ കയ്യിൽ വന്നു സൂര്യ.."" കിതാപ്പ് നിറഞ്ഞ ശബ്ദം...കഴുത്തിൽ നിന്ന് കയ്യ് വിട്ട് ചുമരിൽ മുഷ്ടി ചുരുട്ടി ദേവൻ ആഞ്ഞടിച്ചു.. കുറച്ചു മാറി വായ കയ്യ്കൊണ്ട് മൂടി കരച്ചിലാക്കുന്ന ആരോഹിയെയും ചുമരിൽ ചാരി കണ്ണീർവാർക്കുന്ന വസുന്ദരയെയും ഇരുവരും നോക്കിയില്ല..

""അറിയില്ല ദേവ.."" ""നീ അറിയാതെ പിന്നെ എങ്ങനെ.."" പറയുന്നതിനൊപ്പം ഫോൺ തറയിൽ ചിന്നി ചിതറി.. സൂര്യൻ ദേവന്റെ ചുമലിൽ പിടിച്ച അവന് നേരെ നിർത്തി.. ""നിന..ക്ക് എ..ന്നെ ഒരല്പം പോ..ലും വി.ശ്വസം ഇല്ലേ ദേ..വ..?!"" വാചകങ്ങൾ കൂടുതൽ ഇടറി.. വല്ലാതെ നെഞ്ചം വേദനിച്ചു..!! ഒന്നും മിണ്ടാത്തെ ദേവൻ പുറത്തേക്ക് ഇറങ്ങി.. പോകുന്നതിന് മുന്നേ തിരിഞ്ഞു മൂന്നു പേരെയും നോക്കി.. കളർ പേപ്പേഴ്സ് കൊണ്ട് അലങ്കരിച്ചിരിക്കുന്ന റൂം മുഴുവനായി ഒന്ന് കണ്ണോടിച്ചു.. വലുതായി ഫ്രെയിം ചെയ്ത ദേവന്റെ സൂര്യന്റെയും പലതരത്തിൽ ഉള്ള ഫോട്ടോയും അതിന് താഴെ വച്ചിരിക്കുന്ന രണ്ട് കേകിലേക്കും ഒന്ന് നോക്കി ദേവൻ കണ്ണ് അമർത്തി തുടച്ചു പുറത്തേക്ക് പാഞ്ഞു.. 'തങ്ങളുടെ ദിവസം..' ദേവന്റെ ഉള്ളം വല്ലാതെ നീറി..സൂര്യൻ അവന് പിന്നിലായി പോകാൻ നിക്കേ വസുന്ദര അവന്റെ കയ്യിൽ പിടിച്ചു.. ""അറിയില്ല അമ്മ.. ആരൊക്കെയോ പിരിക്കാൻ നോക്കുവാ ഞങ്ങളെ.. പക്ഷെ അവർക്കറിയില്ലല്ലോ അവന് ഞാൻ ഇല്ലാതെ പറ്റില്ലന്ന് .. തെമ്മാടി എന്നെ പേടിപ്പിക്കുവാ.. അവനെ പോയൊന്നു നോക്കട്ടെ.. അമ്മ ഞങ്ങൾക് ഫുഡ് ഉണ്ടാക്കി വക്ക്.."" എന്തൊക്കെയോ പറഞ്ഞവൻ പുറത്തേക്ക് നടന്നു..വസുന്ദര മുഖം മറച്ചു കരഞ്ഞു..ഫോൺ ഇവിടെ വന്നതെങ്ങനെ ആണെന്ന് സൂര്യനും അറിയില്ല..

അതൊന്നും ആലോചിക്കാൻ അവനെ കൊണ്ടായില്ല.. പുറത്തേക്കിറങ്ങിയ ദേവൻ സൂര്യനെ ഒരു നോട്ടം നോക്കി.. കത്തുന്ന കണ്ണോടെ..!! 🍂💖🍂💖🍂 ""സാ..ർ.."" ""എന്താടോ.."" ""എവി..ഡൻസ്..മാറ്റിയതാ..അതിപ്പോ സൂ.. സൂര്യൻ സാറിന്റെ ഹോസ്..പിറ്റലിൽ ഉ..ണ്ട്.."" ഞെട്ടലോടെ ദേവൻ ചാടി എഴുനേറ്റു.. വിശ്വസം വരാതെ മുന്നിൽ നിക്കുന്നയാളെ നോക്കി.. കാറ്റ് വേഗത്തിൽ അവൻ പുറത്തേക്ക് പാഞ്ഞു.. ദേവൻ പോയി കഴിഞ്ഞതും സത്യൻ (കോൺസ്റ്റബിൾ) ശങ്കറിന്റെ നമ്പറിൽ ഒരു കുടിലതയോടെ മെസ്സേജ് അയച്ചു.. കേബിൻ തള്ളി തുറന്ന് വരുന്ന ദേവനെ കാണെ നേഴ്സ് ഒന്ന് പതറി.. സൂര്യന്റെ സകല റെക്കോർഡും വലിച്ചു വാരി ഇട്ടവൻ തിരഞ്ഞു..ഒടുവിൽ തിരഞ്ഞതെന്തോ കണ്ണിൽ തടഞ്ഞതും ദേവന്റെ കയ്യ് വിറഞ്ഞു.. ഉള്ളം പതറി.. കണ്ണുകൾ നിറഞ്ഞു.. കയ്യിൽ അതെടുക്കുമ്പോ സൂര്യൻ ആയിരിക്കരുതേ എന്നവന്റെ നെഞ്ചം കൊതിച്ചു.. പിന്നിൽ കാല് പെരുമാറ്റം കേട്ടതും ദേവന്റെ കണ്ണുകൾ ചുമന്നു.. ""ഇതെങ്ങനെ ഇവിടെ.."" ദേവൻ ചോദിച്ചു.. ""ഞാൻ പറഞ്ഞിട്ട സൂര്യൻ അതെടുത്തത്.."" പിന്നിൽ നിന്നുമുള്ള ശിവദാസിന്റെ സ്വരം കാതിൽ പതിഞ്ഞതും ദേവൻ കണ്ണ് മുറുക്കി അടച്ചു.. ചതി.. ഉറ്റവരിൽ നിന്നുമുള്ള കൊടിയ ചതി.. സൂര്യൻ അത് ചെയ്യില്ലെന്ന് ഉറച് വിശ്വസിച്ചിരുന്നു..

പക്ഷെ തന്നെ ചതിച്ചു.. കണ്ണുകൾ അഗ്നി പോലെ ജ്വലിച്ചു അവന്റെ.. സൂര്യൻ മുന്നിലേക്ക് വന്നു ദേവന്റെ കയ്യിൽ പിടിച്ചു.. അടുത്ത നിമിഷം... തൊട്ടടുത്ത നിമിഷം ദേവന്റെ കയ്യ് സൂര്യന്റെ കവിളിൽ പതിഞ്ഞു.. ശക്തമായി.. ആദ്യമായി സൂര്യൻ അറിഞ്ഞു ദേവന്റെ കരുത്തു.. കഴുത്തിൽ കയ്യ്മടക്കി വച്ചു സൂര്യനെ ചുമരോട് ചേർത്ത് നിർത്തി.. ""ചതിച്ചില്ലെടാ നായെ.."" ""ദേ...വ.."" വാക്കുകൾ തൊണ്ടയിൽ വീണു മരിച്ചു പോയിരുന്നു.. പുറത്തേക്ക് വരാൻ കഴിയില്ല എന്നപോലെ..! അന്നാദ്യമായി സൂര്യൻ കണ്ടു ദേവൻ പകയോടെ അവനെ നോക്കുന്നത്.. ""ദേവാ.."" ശിവദാസിന്റെ അലർച്ച കേട്ടതും ദേവൻ അയാൾക്ക് നേരെ കയ്യ് ചൂണ്ടി.. ആദ്യമായി..!! ശിവദാസിന്റെ കണ്ണ് നിറഞ്ഞു.. ഒന്നും മിണ്ടാത്തെ ദേവൻ ഞൊടിയിടയിൽ പുറത്തേക്ക് പാഞ്ഞു.. ""എന്തിനാ അച്ഛാ.. അവനോട് കള്ളം പറഞ്ഞതെന്തിനാ.."" ശിവദാസ് സൂര്യന്റെ തൊളിൽ ഒന്ന് തട്ടി പുറത്തേക്ക് നടന്നു.. കാലിനടിയിൽ ഉള്ള മണ്ണ് ഒളിച്ചു പോകുന്ന പോലെ തോന്നി അയാൾക്.. മറ്റൊരു വഴിയും നിന്നേ രക്ഷിക്കാൻ കണ്ടില്ല മോനെ.. അയാൾ നിശബ്‍ദമായി ദേവനോട് മാപ്പ് പറഞ്ഞു..!! 🍂💖🍂💖🍂 ക്രിസ്റ്റിയെ കോടതി വിട്ടയച്ചു.. പോലീസിന്റെ അനാസ്ഥ മൂലം വലിയ നാണക്കേട് സംഭവിച്ചെന്ന് ചൂണ്ടി കാട്ടി വർഗീസ് ഉന്നത ഉദ്യോഗസ്ഥരെ കരിവാരി തേച്ചു..

അപമാനം.. വലിയ അപമാനം ദേവൻ പോലീസ് ഡിപ്പാർട്മെന്റിന് നേടികൊടുത്തു.. അത് ദേവന്റെ സസ്പെന്ഷൻ ലെറ്റർ വഴി കയ്യിൽ കിട്ടി.. എല്ലാം കൊണ്ടും ദേവൻ തകർന്നു.. അന്നിറങ്ങിയതിൽ പിന്നെ ദേവൻ വീട്ടിലോട്ട് പോയിട്ടില്ല.. സൂര്യൻ എന്നും വിളിക്കുമെങ്കിലും ദേവൻ കാൾ എടുക്കാൻ കൂട്ടാക്കിയിരുന്നില്ല.. കാണാൻ ശ്രെമിക്കുമ്പോഴും ദേവൻ ഒഴിഞ്ഞു മാറുന്നത് സൂര്യനെ പോലെ ബാക്കിയുള്ളവരെയും തകർത്തിരുന്നു..!! വീട്ടിൽ നിന്ന് കുറച്ചു മാറി ഒരു ഫ്ലാറ്റിൽ ആണ് ദേവന്റെ താമസം.. കഴിഞ്ഞു പോയ ഓരോന്നും ചിന്തിച് കിടക്കുന്നതിന്റെ ഇടയിൽ ദേവന്റെ ഫോണിൽ കാൾ വന്നു.. പുതിയ ഫോൺ ആയതുകൊണ്ട് തന്നെ ആരുടെയും നമ്പർ ഉണ്ടായിരുന്നില്ല.. വിളിക്കുന്നത് സൂര്യനോ ശിവദാസോ അല്ലെന്ന് ഉറപ്പ് വരുത്തി അവൻ കാൾ അറ്റൻഡ് ചെയ്തു.. മറുപ്പുറത് നിന്ന് കിതച് കൊണ്ടുള്ള ശങ്കറിന്റെ ശബ്ദം കേൾക്കെ ദേവൻ കൊട്ടിപിടഞ്ഞു എഴുനേറ്റു.. ""അ..ങ്കിളെ..എന്താ.. എൻ.. എന്താ.."" ""സൂ.. സൂര്യ.. സൂര്യൻ.. വേ..ഗം.."" അത്രയും പറഞ്ഞു കാൾ കട്ട്‌ ആയതും ദേവൻ വേഗം പുറത്തേക്കൊടി.. ഫോണിൽ തെളിഞ്ഞ ലൊക്കേഷൻ ലക്ഷ്യം വച്ചു ഓടിക്കുമ്പോഴും അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്ന പോലെ അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു..

ഗോഡൗൺ പോലുള്ള ഒരിടത് വണ്ടി നിന്നതും ദേവൻ ഒന്ന് സംശയിച്ചു പുറത്തേക്ക് ഇറങ്ങി.. ശങ്കറിന്റെ ഫോണിലോട്ട് കാൾ ചെയ്തവൻ ചെവിയിൽ വെച്ച അടുത്ത നിമിഷം വലിയൊരു അലർച്ച ഉള്ളിൽ നിന്ന് കേട്ടു.. വേഗത്തിൽ ചലിച്ച കാലുകൾ മുന്നിൽ നടക്കുന്നത് കാണെ തറഞ്ഞു നിന്നു.. ശങ്കറിന്റെ കയ്യിൽ കത്തികൊണ്ട് വരയുന്ന സൂര്യനെ ദേവൻ പകപ്പോടെ നോക്കി.. അന്നേരം സൂര്യനിൽ നിറഞ്ഞു നിന്ന് ക്രൂരഭാവം കാണെ ദേവന്റെ ഉള്ളൊന്ന് കുടുങ്ങി.. കണ്ണുകൾ അവിശ്വാസത്തോടെ മിഴിഞ്ഞു.. ഹൃദയം നിലക്കുന്നത് പോലെ..!! ""സൂര്യാ.." അതൊരു അലർച്ച ആയിരുന്നു.. സൂര്യൻ ഞെട്ടി കൊണ്ട് കത്തി താഴെ ഇട്ടു.. സൂര്യന് അടുത്തായി ശിവദാസ് കൂടി ഉണ്ടെന്നുള്ളത് ദേവനെ കൂടുതൽ വലച്ചു.. നെറ്റി പൊട്ടി ചോര വാർന്നു.. കയ്യിൽ കൂടി ചോര ഒളിച് താഴേക്ക് തളർന്നിരിക്കുന്ന ശങ്കറിനെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോ അയാളുടെ ചുണ്ടിലുള്ള പുച്ഛം.. വിജയീഭാവം ഒന്നും ദേവൻ കണ്ടിരുന്നില്ല.. മുന്നിൽ നടക്കുന്നത് അപ്പോഴാണ് സൂര്യന് വ്യക്തമായത്.. ""ദേവാ.. ഇയാള്... ഇയാള്.. നിന്നേ.."" ""Shut up you bloody........"" ദേവൻ അലറിയത് സൂര്യന്റെ ചെവിയിൽ മുഴങ്ങി.. കണ്ണുകൾ മുറുക്കി അടച്ചവൻ പിന്നിലേക്ക് നീങ്ങി.. അവിശ്വസിച്ചു.. ശങ്കർ പറഞ്ഞത് പോലെ തന്നിലുള്ള വിശ്വാസം അയാൾ നേടി എടുത്തു..

അയാളെ എഴുനേല്പിച്ച മുന്നിലേക്ക് നടക്കേ ദേവന്റെ കയ്യിൽ പ്രതീക്ഷ എന്നോണം സൂര്യൻ പിടിച്ചു.. ""വിട് സൂര്യാ.."" ""ദേവാ ഞാൻ.."" പറഞ്ഞു കൊണ്ടവൻ അവനെ ചേർത്ത് പിടിക്കാൻ ആഞ്ഞു.. ദേവൻ കയ്കൾ കുടഞ്ഞു മാറ്റി സൂര്യനെ പിന്നിലേക്ക് തള്ളി.. താഴെ വീണു.. ""മുന്നിൽ നിന്ന് പോ സൂര്യ... ഇനി.. ഇനി നിന്ന കൊല്ലാൻ പോലും മടിച്ചെന്ന് വരില്ല ഞാൻ.."" ദേവന്റെ ഭാവം സൂര്യന് ഇന്നോളം അന്യമായത് ആയിരുന്നു.. ദേവന്റെ നെഞ്ചും നീറി.. ചങ്കിൽ കൊണ്ട് നടന്നവൻ..!! ഹൃദയം പറിഞ്ഞു പോകുന്ന പോലെ തോന്നി സൂര്യന്.. കുറച്ചു നടന്ന് ദേവൻ ഒന്ന് നിന്നു.. ""ഇനി..ഇനി ഒരാവകാശവും നിങ്ങളും ഞാനുമായില്ല..!! ഇനിമുതൽ ദേവാദത്തൻ ഇല്ല.. ദേവൻ.. അത്രമാത്രം.. അച്ഛനോ സഹോദരനോ ഒന്നുമില്ല.. ഒന്നും...!!"" കണ്ണിൽ കനലെരിയുന്നുണ്ടെങ്കിലും വാക്കുകൾ മുറിഞ്ഞു പോയിരുന്നു.. തൊണ്ട ഇടറി പോയി.. ദേവൻ കണ്ണുകൾ മുറുക്കി അടച്ചു തിരിഞ്ഞു നടന്നു.. പിന്നിൽ നിന്നുള്ള സൂര്യന്റെ വിളി അവനെ പിടിച്ചു നിർത്തുമെന്ന് തോന്നിയതും നടത്തതിന്റെ വേഗത കൂട്ടി അവൻ അയാളുമായി നടന്നകന്നു.. കണ്ണിൽ നിന്ന് ദേവൻ മറയുന്നത് നോക്കി നിന്ന് സൂര്യൻ എല്ലാം തകർന്നവനെ പോലെ മുട്ടുകുത്തി.. അലറി വിളിച്ചു.. *ഹൃദയത്തിൽ സ്ഥാനം നേടിയവൻ..

നെഞ്ചിൽ കൊണ്ട് നടന്നവൻ.. ഇരുമെയ്യും ഒരു മനസ്സുമായി കഴിഞ്ഞവൻ..!!* സൂര്യന്റെയും ദേവന്റെ മിഴികൾ നിർത്താതെ പെയ്തു..!! 💖____💖 നാട്ടിൽ നിന്നും വീട്ടിൽ നിന്നും എല്ലാം മാറി കുറച്ചു ദൂരെ വന്നു.. വരുമ്പോ ശങ്കറിനെയും കൊണ്ട് വന്നു അടുത്തൊരു വീട് എടുത്ത് താമസിപ്പിച്ചു.. അവളോടൊപ്പം നിൽക്കാൻ ദേവനെ നിർബന്ധിച്ചെങ്കിലും അവൻ അതിന് സമ്മതിചില്ല.. നിർബന്ധം പിടിച്ചാൽ തന്നിൽ നിന്നും അവൻ അകലും എന്നുള്ളത് കൊണ്ട് അയാൾ അതിന് മുതിർന്നില്ല.. സസ്പെന്ഷൻ കഴിഞ്ഞിട്ടും ദേവൻ തിരികെ പോയില്ല.. ലോങ്ങ്‌ ലീവ് കൊടുത്ത് എല്ലാത്തിൽ നിന്ന് മാറി നിന്നു.. ഇടക്ക് ആരും അറിയാതെ ദേവൻ വസുന്ദരയെയും ആരോഹിയെയും കാണാറുണ്ട്.. ഇടക്ക് സൂര്യനെയും..!! ഇവിടെ പുതിയ വീട് എടുത്ത് അടുത്തുള്ള കുഞ്ഞ് കുഞ്ഞ് ജോലി അന്വേഷിക്കുമ്പോ കിട്ടിയ കൂട്ട് ആയിരുന്നു ശ്രീജിത്ത്‌ എന്നാ ശ്രീയെ.. അവന്റെ കുടുംബത്തെ പറ്റി ശ്രീ ചോദിച്ചെങ്കിലും ഒന്നും ദേവൻ പറഞ്ഞിരുന്നില്ല...അവരെ പറ്റിയുള്ള ഒരു സംസാരവും അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.. ശങ്കറിന്റെ കൺട്രോളിൽ ദേവനെ കൊണ്ട് വരാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല..!! ഓർമകളിൽ ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. തുടച്ചു മാറ്റാതെ അവൻ അത് സ്വാതന്ത്ര്യമായി വിട്ടു...

സൂര്യനും ഓർക്കുകയായിരുന്നു.. ശിവദാസ് ഇന്നോളം തന്നെ കൊണ്ട് എന്തിന് ആ എവിഡൻസ് കേബിനിൽ കൊണ്ട് വയ്പ്പിച്ചു എന്ന് പറഞ്ഞിട്ടില്ല.. പക്ഷെ ഫോൺ അത് താൻ അല്ല വാങ്ങിയത്.. മാറ്റാരാണെന്ന് അറിയാൻ ശ്രെമിച്ചെങ്കിലും സൂര്യന് അറിയാൻ കഴിഞ്ഞില്ല.. ഇന്നേക്ക് മൂന്നു വർഷമാവുന്നു ദേവൻ സൂര്യനിൽ നിന്ന് അകന്നിട്ട്.. ദേവൻ സൂര്യനെ മറഞ്ഞു നിന്ന് നോക്കുന്ന പോലെ സൂര്യനും കാണാറുണ്ട് അവനെ.. തന്റെ ജീവനെ.. നെഞ്ചിൽ വല്ലാത്ത വേദന തോന്നിയതും അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി.. ""മിസ്സ്‌ യൂ ദേവാ..."" അദരം അത് മാത്രം മൊഴിഞ്ഞു..അത്രയും ഇഷ്ടത്തോടെ..!! 💖___💖 "ഇപ്പോ.. ഇപ്പോ എവിടെയാ...ഇനി വരില്ലേ..?!" നക്ഷത്ര കണ്ണുകൾ അമർത്തി തുടച്ചു പതുക്കെ ചോദിച്ചു.. ആരോഹിയുടെ കണ്ണുകൾ കണ്ണുനീരാൽ തിളങ്ങി.. ചുണ്ടുകൾ വിധുമ്പി.. ഫോട്ടോയിലെ ദേവന്റെ മുഖത്തു തഴുകി.. വിറക്കുന്ന കയ്യ്കളോടെ അതെടുത് പൊക്കി ചുണ്ടോട് ചേർത്തു.. "വരും.... വല്യേട്ടൻ വരും..." ആരോടെന്നില്ലാതെ അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. നക്ഷത്ര അതിലേക്ക് നോക്കി.. മീശ പിരിച്ചു വച്ചു ഗംഭീര്യത്തോടെ ചിരിക്കുന്ന പുരുഷൻ.. തന്റെ അച്ഛനെ പോലെ.. ദേവേട്ടൻ..!! അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. 💖___💖 ഒരുപാട് വൈകിയാണ് ദേവൻ കണ്ണ് തുറന്നത്..

ഈ ദിവസത്തോട് എന്തോ മടുപ്പാണ്.. പഴയതൊക്കെ മനസ്സിൽ മികവോടെ തെളിഞ്ഞു വന്നത് പോലെ.. ഫ്രഷ് ആയി റൂമിന്റെ പുറത്തേക്ക് നടക്കുമ്പോ അവന്റെ ഹൃദയം അതിവേഗത്തിൽ മിടിച്ചു.. മുന്നിൽ നിക്കുന്ന തീർത്ഥയെ അവൻ കണ്ണ് മാറ്റാതെ നോക്കി.. റെഡ് കളർ സാരിയാണ് വേഷം.. പതിവിലും കൂടുതൽ ഭംഗി ഉള്ളത് പോലെ.. കാണികൾ നീട്ടി വരച്ചിട്ടുണ്ട്.. കവിളുകൾ പഴയതിനെക്കാൾ ചുമന്നു തുടുത്.. ചുണ്ടിൽ കുസൃതി നിറഞ്ഞ ചിരി.. അടുത്ത് തന്നെ ജാനുവേച്ചി ഉണ്ട്.. പക്ഷെ ഇവൾക്ക് മുന്നിൽ അവരെ കാണാൻ കഴിഞ്ഞില്ല അവന്.. കാലുകൾ അവൾക്കാടുത്തേക്ക് നീങ്ങി കണ്ണ് ഒരല്പം പോലും മാറ്റാതെ.. തീർത്ത ഒന്ന് പതറി.. എങ്കിലും അവളുടെ ചുണ്ടുകൾ മനോഹരമായി അവന്നായി പുഞ്ചിരി പൊഴിച്ചു.. പെട്ടന്ന് ദേവന്റെ കാലുകൾ പിടിച് കെട്ടിയത് പോലെ നിന്നു.. ചുറ്റും കണ്ണുകൾ കൊണ്ട് ഓടി നടന്നു.. കളർ പേപ്പേഴ്സ് കൊണ്ട് അലങ്കരിച്ച ഹാൾ.. അവൾക് പിന്നിൽ ദേവന്റെ പലതരത്തിലുള്ള ഫോൺ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്..ടേബിളിൽ കേക്കും...!! ദേവന്റെ കണ്ണുകൾ കലങ്ങി.. നെഞ്ചം ശക്തിയിൽ ഇടിച്ചു.. തലക്കകത്തു എന്തോ ഒന്ന് ശക്തിയിൽ വന്നു പതിച്ചത് പോലെ.. ദേഷ്യം അവന്റെ നിയന്ത്രണം നഷ്ടമാക്കിയതും അവനൊരു കുതിപ്പിൽ അവളുടെ കവിളിൽ കുത്തി പിടിച്ചു.. ഒരു കയ്യ്കൊണ്ട് അവന്റെ മുടിയിൽ ശക്തിയിൽ പിച്ചി.. ദേഷ്യം ശമിപ്പിക്കാൻ എന്നോണം..!! ഒരുനിമിഷം അവന്റെ മനസ്സ് മൂന്നു വർഷത്തിന് മുന്നേ ഇതേ ദിവസത്തിലേക്ക് പാഞ്ഞു.. തീർത്ഥ ഞെട്ടലോടെ ദേവന്റെ മുഖത്തു മാറിമറിയുന്ന ഭാവങ്ങൾ നോക്കി കണ്ടു...!!..തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story