പ്രണയമായി..!!💖🍂: ഭാഗം 33

pranayamay sana

രചന: സന

തീർത്ഥയുടെ ഉള്ളിൽ 'സൂര്യ' എന്നാ പേരിന് ഓരോ വട്ടവും മനസ്സിൽ തെളിഞ് നിന്നത് നക്ഷത്രയുടെ മുഖമായിരുന്നു..!! ജീവിതത്തിൽ ഒത്തിരി പ്രതിസന്ധികളിൽ കൂടി കടന്നു വന്നിട്ടുണ്ട്.. അതിൽ ജീവിതം തന്നെ മാറ്റി മാറിക്കപ്പെട്ട ദിവസം.. ആദ്യമായി ആരോഹിയെ കണ്ട ദിവസം അവൾ ഓർത്തെടുത്തു..! ദീക്ഷിത്.. തന്റെ ജീവിതതിൽ യാദൃച്ഛികമായി കടന്നു വന്നവൻ.. അവനുമായി താൻ കൊമ്പ് കോർത്തത് ദേവന്റെ പെങ്ങൾക്ക് വേണ്ടിയാണെന്ന ബോധം അവളിൽ പുഞ്ചിരി വിരിച്ചു.. ബെഡിന് സൈഡിലായി തീർത്ഥ മിഴികൾ പായിച്ചു.. പൊട്ടിച്ചിരിച്ചു നിൽക്കുന്നവൻ..! പലതരത്തിൽ ഉള്ള ഫോട്ടോ..! എല്ലാം ദേവന്റെ മാത്രം..! അവൾ കണ്ണെടുക്കാതെ അതിലേക്ക് നോക്കി.. ഒരുപാട് നഷ്ടങ്ങൾക്കിടയിൽ ദീക്ഷിത് നേടി തന്ന അമൂല്യമായ ഒന്ന്.. ദേവൻ..!! പതിയെ പതിയെ ദേവൻ അവളുടെ സിരകളിൽ അലിഞ്ഞു ചേരുന്നതവൾ അറിഞ്ഞു.. ഒറ്റ നിമിഷത്തിൽ തോന്നുന്ന ഇഷ്ടത്തോടെ യാതൊരു രീതിയിൽ യോചിക്കാൻ തനിക് ആവുമായിരുന്നില്ല.. അതുകൊണ്ട് തന്നെ പതിയെ പതിയെ ദേവനെ താൻ മനസിലാക്കി.. പെണ്ണെന്നു കാണുമ്പോ തന്നെ കാർന്നു തിന്നാൻ തക്കം പാർത് ഇരിക്കുന്ന ചെന്നായ്ക്കൾ ഉള്ള നമ്മുടെ നാട്ടിൽ ഒരു വീട്ടിൽ തങ്ങൾ മാത്രമുള്ള സമയത്തു പോലും മോശമായ രീതിയിൽ ഒരു നോട്ടം അവൻ തന്നെ നോക്കിയിട്ടില്ല..ഇതുവരെ ആരോടും തോന്നാത്ത ഒരിഷ്ടം അവനോട് തോന്നിയത് കൊണ്ട് താൻ പലപ്പോഴും ദേവന്റെ നോട്ടം തന്റെ നേർക്ക് കൊണ്ട് വരാൻ പരിശ്രമിച്ചു.. പക്ഷെ..!!!

അതൊക്കെ ദേവൻ തന്നിൽ നിന്ന അകലാൻ കാരണമാകും എന്ന് കരുതിയില്ല.. ഒടുവിൽ ശരീര സുഖം കണ്ടെത്തുന്നവൾ മാത്രമായി തന്നെ ദേവൻ ചിത്രീകരിക്കുമ്പോ തന്നിലെ പെണ്ണ് പോലും അപമാനഭാരത്താൽ ശിരസ്സ് കുനിച്ചു.. ഓർമകളിൽ അവളുടെ മിഴികൾ ചാലിട്ടോഴുകി.. തുടച്ചു നീക്കാതെ അവൾ അതിനെ സ്വാതന്ത്രമായി വിട്ടു.. 💖___💖 ""കുഞ്ഞേട്ടാ..."" ആരോഹി പിന്നിൽ നിന്ന് ഇറുക്കി പുണർന്നു സൂര്യന്റെ പുറത്ത് തല വച്ചു.. അവളുടെ കയ്യ്കളിലെ മുറുക്കം കൂടുന്നതിനനുസരിച് അവളെത്ര സന്തോഷവധിയാണെന്ന് സൂര്യന് മനസ്സിലായി.. അവൻ ഒരു കയ്യാൽ അവളെ അവന് മുന്നിലായി നിർത്തി.. ""I love you കുഞ്ഞേട്ടാ.. Luv you so muchhh😘"" സൂര്യന്റെ കവിളിൽ അമർത്തി മുത്തി അവൾ..അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നത് സൂര്യനെ വിഷമിപ്പിച്ചു.. ""ഇനി.. ഇനി..യെങ്കിലും വല്യേട്ടൻ വരുവോ ഇ..വിടെ.."" പറഞ്ഞു തീരുന്നതിനു മുന്നേ ആരോഹി വിങ്ങി പോയിരുന്നു.. ""വരും മോളെ.. ഒന്നൂലെല്ലും അവന്റെ പെണ്ണിനെ അല്ലെ ഞാൻ കടത്തി കൊണ്ട് വന്നത്.. അപ്പോ ഉറപ്പായും വരും.. അല്ലെങ്കിൽ വരുത്താനുള്ള പണി ഒക്കെ എനിക്ക് അറിയാം.."" കുസൃതി നിറച്ചവൻ പറയുമ്പോ ആരോഹി അവന്റെ നെഞ്ചിൽ ചാഞ്ഞിരുന്നു.. അവളെ ചേർത്തു പിടിച്ചു സൂര്യൻ പുറത്തേക്ക് നോക്കി..

""എങ്ങനെയാ കുഞ്ഞേട്ടാ.. ഏട്ടത്തിയെ കിട്ടിയേ.."" പ്രതീക്ഷിച്ചിരുന്ന ചോദ്യം ആയതിനാൽ സൂര്യൻ ഒന്ന് ചിരിച്ചു..തീർത്ഥയെ പറ്റി എല്ലാം പറഞ്ഞു കഴിയുമ്പോ ആരോഹി ഒന്ന് വിറഞ്ഞു പോയി.. താൻ കാരണം..!! അവളുടെ ഉള്ളം വല്ലാതെ വേദനിച്ചു.. ആരോടും ഇന്ന് വരെ ഇങ്ങനെയൊരു സംഭവം പറഞ്ഞിട്ടില്ല.. അതോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്.. പക്ഷെ തന്റെ പേരിൽ തീർത്ഥ അനുഭവിക്കേണ്ടി വന്നത് ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. കാര്യം അറിയാതെ സൂര്യൻ അത് തുടച്ചു നീക്കി.. ""അയ്യേ ഇത്ര ചെറിയ കാര്യത്തിന് കുഞ്ഞേട്ടന്റെ കുട്ടി കരയാ.. മോശട്ടോ.."" സൂര്യൻ അവളെ ഇക്കിളി ആകിയതും ആരു ചിരിച്ചു.. തീർത്ഥയെ കാണണം എന്നവളുടെ മനസ്സ് കൊതിച്ചു.. ""പിന്നെ മോള് കുഞ്ഞേട്ടന് ഒരു ഹെല്പ് ചെയ്യാണം.."" ചെറുതായി മടിച് മടിച് പറയുന്ന സൂര്യനെ ആരു സൂക്ഷിച് നോക്കി.. ""മാളുനോട് ഏട്ടത്തിയെ പറ്റി ഒന്നും പറയണ്ടായിരിക്കും അല്ലെ.. കുഞ്ഞേട്ടന്റെ പെണ്ണ് ആണെന്ന് അവൾ കരുതിക്കോട്ടെ അല്ലെ.."" ആരോഹി തല ആട്ടി ചോദിച്ചതും സൂര്യൻ അവൾക് പല്ലിളിച്ചു കാണിച്ചു.. ""എടാ കള്ള കാമുകാ.. എനിക്കും അമ്മയ്ക്കും ആദ്യമേ ഡൌട്ട് ഉണ്ടായിരുന്നു.. ഇപ്പോ ക്ലിയർ ആയി.. ഞാൻ ആയിട്ട് പറയുന്നില്ല..

എങ്കിലും ആ കൊച്ചിനെ കൂടുതൽ കളിപ്പിക്കണ്ട.. ചെറുതായിട്ട് ഒരു ഇഷ്ടം ഉണ്ടായിട്ട് ഉണ്ടെങ്കിലും കുഞ്ഞേട്ടന്റെ മ്യാരക അഭിനയം കാണുമ്പോ അവള ഇഷ്ടം വേണ്ടന്ന് വാക്കും ചിലപ്പോ.. ഇതുവരെ ഉള്ള എൻറെ വീക്ഷണത്തിൽ മാളു ഒരു ultimate നന്മമരം ആണ്.. സൊ ബി കെയർഫുൾ ഓക്കേ..!"" ""ശെരി തമ്പുരാട്ടി.."" ഇരുവരും പൊട്ടി ചിരിച്ചു.. ആരോഹി പുറത്തേക്ക് ഇറങ്ങിയതും സൂര്യൻ അവന്റെ ഫോൺ എടുത്ത് ശിവദാസ് ദത്തനെ വിളിച്ചു.. അവൻ പറഞ്ഞത് പ്രകാരം ശിവദാസിന്റെ മറ്റൊരു നമ്പറിൽ നിന്ന് ശങ്കറിന് ഒരു മെസ്സേജ് പോയി..!! 💖___💖 കയ്യിലാരോ തഴുകുന്ന പോലെ തോന്നി തീർത്ഥ കണ്ണ് തുറന്നു.. തന്റെ മുന്നിൽ നിറ പുഞ്ചിരിയുമായി ഇരിക്കുന്ന വസുന്ദരയെ കാണെ അവളുടെ കണ്ണുകൾ വിടർന്നു.. മനസ്സിൽ താൻ സങ്കൽപ്പിച്ചു വച്ച ഇതുവരെ കണ്ടറിവ് പോലും ഇല്ലാത്ത അമ്മയുടെ രൂപം.. അവളുടെ കവിളിൽ അവർ തഴുക്കുന്നുണ്ടായിരുന്നു.. കണ്ണുകൾ ശെരിക്കും ദേവനെ പോലെ തന്നെ.. ചിരിക്കുമ്പോ തെളിയുന്ന ചുണ്ടിൽ ഇരുവശത്തും ഉള്ള ഗർത്ഥം അമ്മയിൽ നിന്നാവും ദേവന് കിട്ടിയിട്ടുണ്ടാവാ എന്നവൾ ഊഹിച്ചു.. ""മോൾക്ക് ഇപ്പോ എങ്ങനെയുണ്ട്.. വേദന കുറഞ്ഞോ.."" അവരുടെ ചോദ്യത്തിന് അവൾ തല അനക്കി.. ""എത്രനേരവായി കിടക്കുവാ.. മോള് എണീറ്റിരിക്ക് അമ്മ ചോറ് കൊണ്ട് വന്നിട്ടുണ്ട്.."" വസുന്ദര തീർത്ഥയെ പിടിച്ചിരുത്തി അടുത്തുള്ള ടേബിളിന് മുകളിൽ ഇരുന്ന ചോറ് കയ്യിലെടുത്തു..

തീർത്ഥ കണ്ണ് മാറ്റാതെ അവരെ തന്നെ നോക്കി.. വാത്സല്യം നിറഞ്ഞ മുഖം.. ഇന്ന് രാവിലെ കണ്ട ദേവനെ പോലെ..!! അവൾക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ ശബ്ദം ആരോ പിടിച്ചു വച്ചിരിക്കുവാ.. വസുന്ദര ഓരോ ഉരുള വാരി കൊടുക്കുമ്പോഴും എന്തൊക്കെയോ അവളോട് പറയുന്നും ചോദിക്കുന്നുണ്ട്.. ഒന്നിനും മറുപടി പറഞ്ഞില്ല അവൾ.. അവരുടെ മുഖത്തെ ഓരോ ഭാവവും അവളൊരു കൗതുകത്തോടെ നോക്കി കണ്ടു... ""ഇവിടെ ഇരിക്കുവായിരുന്നുല്ലേ.. വെറുതെ അല്ല താഴേന്നു വിളിച്ചിട്ട് കേൾക്കാഞ്ഞത്.."" പെട്ടന്ന് ഉള്ളിലേക്ക് കേറി വന്ന് സൂര്യൻ ചോദിച്ചത്. തീർത്ഥ ഞെട്ടി അവരുടെ മുഖത്തു നിന്ന് കണ്ണെടുത്തു.. അവന്റെ സംസാരം അവൾക്കൊരു പുതിയ അനുഭവം പോലെ തോന്നി.. ഇത്രയും മധുരമായി.. അമ്മയോട് ആയതുകൊണ്ടാവും അവൾ ചിന്തിക്കാതെ ഇരുന്നില്ല.. അവനെ നോക്കാതെ തീർത്ഥ തല കുനിച്ചിരുന്നു.. ""നിനക്ക് എന്താടാ ചെക്കാ.. മോൾക്ക് ആഹാരം കൊടുത്തിട്ട് താഴെ അല്ലെ വരുന്നേ.."" വസുന്ദര കണ്ണുരുട്ടിയതും സൂര്യൻ ചിരിച്ചു.. തീർത്ഥ അപ്പോഴും തല ഉയർത്തിയില്ല.. അവളെ ഓരോ നിമിഷം കാണുമ്പോഴും സൂര്യന്റെ മനസ്സിൽ ദേവന്റെ മുഖം നിറഞ്ഞു വന്നു.. അവന്റെ ചിരിക്ക് മാറ്റ് കൂടി.. ""വാസൂ.."" ""ഏഹ്.. ശിവേട്ടൻ എപ്പോഴാ വന്നേ..?"" ""കുറച്ചു നേരവായി.. അതോണ്ടല്ലേ അന്വേഷിച് വന്നത്.."" ""അത് പറയരുതോ.."" സൂര്യന്റെ കയ്യിൽ ചെറുതായി ഒന്ന് അടിച്ചു വസുന്ദര തീർത്ഥയുടെ നേർക്ക് തിരിഞ്ഞു..

""കുട്ടികളുടെ അച്ഛൻ വന്നു.. ഞാൻ താഴെ പോകുവാണേ.. അമ്മ ആരുവിനെ പറഞ്ഞയക്കാം.."" അവളുടെ കവിളിൽ തലോടി വസുന്ദര താഴേക്ക് ഇറങ്ങി.. അവർ പോകുന്നതും നോക്കി തീർത്ഥ സൂര്യനെ നോക്കാതെ തന്നെ ബെഡിന് താഴേക്ക് ഇറങ്ങി.. ""സൂക്ഷിച് സ്റ്റിച്.."" പറയാൻ തുടങ്ങുന്നതിനു മുന്നേ തീർത്ഥ കയ്യ് വച്ചു തടഞ്ഞിരുന്നു.. ""എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട താൻ.. എനിക്കറിയാം എന്ത് ചെയ്യണമെന്ന്.. പിന്നെ കൊല്ലാൻ വന്നവരിൽ നിന്ന് രക്ഷിച്ചതിന് നന്ദി..!! കണ്ണ് മുമ്പിൽ ഒരിക്കലും വരരുതെന്ന് കരുതിയതാ പക്ഷെ ദൈവം വീണ്ടും തന്റെ മുന്നിൽ വീണ്ടും കൊണ്ട് നിർത്തി..ദയവ് ചെയ്തു കുറച്ചു നാളത്തേക്ക് കൂടി എനിക്കിവിടെ ഒരു അഭയം തരണം.. അത് കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടിക്കില്ല.. ഇനി ഒരു ബന്ധത്തിന്റെ പേര് പറഞ്ഞും തന്റെ മുന്നിൽ തീർത്ഥ വരികയും ഇല്ല..!!"" തീർത്ഥ അത്രയും പറഞ്ഞു പതിയെ ഓരോ ചുവടും വച്ചു ബാത്‌റൂമിലേക്ക് നടന്നു.. സൂര്യൻ പോയ കിളിയെ എങ്ങനെ കൊണ്ട് വരും എന്നാ ചിന്തയിലും അങ്ങനെ നിന്നു.. ഇന്ന് തന്നെ തീർത്ഥയോട് തങ്ങളെ പറ്റി പറയണം എന്ന് കരുതി വന്നതാണ്... പക്ഷെ അവൾ കേൾക്കാൻ കൂട്ടാക്കിയില്ല.. ഇനി വരുന്നിടത്തു വച്ചു കാണാം എന്നുള്ള പോലെ സൂര്യൻ പുറത്തേക്ക് നടന്നു.. ഇനി നടക്കാൻ പോകുന്നത് ഓർക്കേ അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തത്തി കളിച്ചു..!! 💖___💖 ഫോണിൽ തെളിഞ്ഞു കാണുന്ന ചിത്രം ദേവൻ ഒന്നൂടി സൂക്ഷിച് നോക്കി..

ഇടുപ്പിൽ നിന്ന് ഇറ്റ് വീഴുന്ന ചോരയോടെ നിൽക്കുന്ന തീർത്ഥയെ സൂര്യൻ നെഞ്ചോട് അടക്കി പിടിച്ചിട്ടുണ്ട്.. വീണ്ടും വീണ്ടും കയ്യ് സ്ക്രീനിലെ ചിത്രം മാറ്റി.. അവളെ കയ്കളിൽ കോരി എടുത്ത് അവന്റെ വണ്ടിയിൽ കിടത്തുന്ന അവസാനത്തെ ഫോട്ടോ അവന്റെ സമനില തെറ്റിച്ചു.. തുടർച്ചെ ഉള്ള രണ്ടു ദിവസങ്ങൾ രാവെന്നോ പകലെന്നോ ഇല്ലാതെയാണ് അവളെ അന്വേഷിച് നടന്നത്.. ഒടുവിൽ സൂര്യനോട്‌ ഒപ്പമാണ് അവളെന്ന സത്യം ദേവനെ ശെരിക്കും ദേഷ്യം വരുതിയിരുന്നു.. വണ്ടിയുമായി അവൻ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു... മനസ്സിൽ കാരണമുണ്ടാക്കി സൂര്യനെ വെറുക്കാൻ അവനൊരു പാഴ്ശ്രെമം നടത്തി.. കഴിയുന്നില്ല..!! അവന്റെ ഫോൺ ശബ്ധിക്കുന്നുണ്ടായിരുന്നു... ശങ്കർ ആണ് വിളിക്കുന്നതെന്ന് അറിഞ്ഞെങ്കിലും ദേവൻ എടുക്കാൻ കൂട്ടക്കാതെ വണ്ടി പറപ്പിച്ചു.. മൂന്നു വർഷത്തിനിപ്പുറം ശിവദാസിന്റെ വീടിന് മുന്നിൽ വന്ന് നിക്കേ ദേവന്റെ ഉള്ളൊന്ന് കാളി.. 'മുന്നിലായി ഓടുന്ന സൂര്യനെ പിറകെ വന്ന് കഴുത്തിൽ കയ്യിട്ട് അമർത്തി നിർത്തുന്ന ദേവൻ..!!' 'ആരോഹിയെ കയ്കളിൽ എടുത്ത് കൊഞ്ചിക്കുന്ന ദേവന് പിന്നിലായി വന്ന് അവളെ തട്ടിപ്പറിച് എടുക്കാൻ ശ്രെമിക്കുന്ന സൂര്യന്റെ പരിഭവം നിറഞ്ഞ മുഖം..!!' 'അടിയുണ്ടാക്കി വീട്ടിലേക്ക് വരുമ്പോ ശിവദാസിന്റെ തല്ല് പേടിച്ചു ബാൽക്കണി വഴി മുകളിലേക്ക് വലിഞ്ഞു കേറുന്ന ഇരുവരുടെയും ചിത്രം.. ഒടുവിൽ വസുന്ദരയുടെ വക കണ്ണ് പൊട്ടുന്ന ചീത്തയും തല കുനിച്ചു ചിരി കടിച് പിടിക്കുന്നവർ..!!

' 'എൻട്രൻസ് എക്സമിനു ഉയർന്ന മാർക്ക്‌ വാങ്ങി ദേവൻ വരുന്നതും കാത്ത് നിന്ന് അവന്റെ തോളിൽ ചാടി കേറി ഇരുന്ന സൂര്യന്റെ സന്തോഷം..!!' 'അകന്നു പോകുന്ന പോലീസ് ജീപ്പ് നോക്കി നിസ്സഹായനായ സൂര്യന്റെ മുഖം..!!' ഓരോന്നും സിനിമ കണക്കെ ദേവന്റെ മുന്നിൽ തെളിഞ്ഞു വന്നു.. കണ്ണുകൾ അമർത്തി തുടച് അവൻ മുൻവശത്തേക്ക് കാലുകൾ എടുത്ത് വച്ചു.. ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തിൽ നടത്തം ഓട്ടത്തിലേക്ക് വഴി മാറാൻ അധിക സമയം വേണ്ടി വന്നില്ല.. ""സൂര്യാ..."" വീട് കുലുങ്ങുമാർ ഉച്ചത്തിൽ മുഴങ്ങിയ ദേവന്റെ സ്വരം എല്ലാവരുടെയും കാതുകളിൽ വന്ന് പതിച്ചു.. വസുന്ദര ശിവദാസിന് വേണ്ടി കൊണ്ട് വന്ന ചായ ഗ്ലാസ്‌ നിലത്തേക്ക് വീണു പൊട്ടി.. മുന്നിൽ നിൽക്കുന്നത് സ്വപനം അവരുതേ എന്നവർ ആ നിമിഷം മനസറിഞ്ഞു പ്രാർത്ഥിച്ചു.. ആരോഹിയും നക്ഷത്രയും ഞെട്ടി നോക്കി.. ഒരുവളുടെ കണ്ണുകളിൽ കണ്ണീരും മറ്റൊരുവളുടെ കണ്ണിൽ അത്ഭുതവും നിറഞ്ഞു നിന്നു... എന്തോ ആലോചിച് കിടന്ന തീർത്ഥ ഞെട്ടി പോയിരുന്നു അവന്റെ വിളിയിൽ.. ദേവൻ..

അവളുടെ ഉള്ളം ശക്തിയിൽ മിടിച്ചു.. അവൻ വിളിച്ച നാമം അവളിൽ ഒരു തിരയിളക്കം സൃഷ്ടിക്കുന്നത് അവൾ അറിഞ്ഞു.. ഓടി ഇറങ്ങി ചെല്ലണം എന്നുണ്ട്.. പക്ഷെ കഴിയുന്നില്ല.. ഞരമ്പുകൾ വലിഞ്ഞു മുറുകി ദേഷ്യത്തോടെ നിൽക്കുന്ന ദേവനെ നോക്കി സൂര്യൻ പടികളിറങ്ങി..ഓരോ ചുവടും അവനൊരു സന്തോഷത്താലേ എടുത്തു വച്ചു.. ശിവദാസിന്റെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞിരുന്നു.. ഒപ്പം ചെറിയൊരു പേടിയും.. ""വരണം..വരണം.. Mr ദേവാദത്തൻ...!!"" സൂര്യൻ ഒരു ചിരിയോടെ ദേവനെ നോക്കി.. ദേവനെ പുണരാൻ ആഞ്ഞാ വസുന്ദരയെ നോക്കാതെ ദേവൻ സൂര്യന് നേരെ പാഞ്ഞിരുന്നു..!! ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story