പ്രണയമായി..!!💖🍂: ഭാഗം 4

pranayamay sana

രചന: സന

അവൻ വേഗത്തിൽ എഴുനേറ്റു റൂമിലേക്ക് നടന്നു.. റൂം തുറന്നതും കണ്ടു പേടിച്ചരണ്ട മുഖവുമായി ഇരിക്കുന്ന പെണ്ണിനെ..!!! ദാവണിയാണ് വേഷം.. മുടി മേടഞ്ഞു കെട്ടിയിട്ടുണ്ട്..അതിലല്പം മാത്രം മുന്നിലേക്ക് വീണു കിടക്കുന്നു.. കാതിൽ കുഞ്ഞ് കുടുക് പോലുള്ള കമ്മലും കഴുത്തിൽ കുഞ്ഞ് മാലയും മാത്രം.. കരി എഴുതാറുള്ള മിഴികളിലെ പോലെ ചുറ്റും കറുപ്പ് മയം ഉണ്ട്.. അതവളിൽ കൂടുതൽ ഭംഗിയും ഏകുന്നുണ്ട്..കരഞ്ഞിട്ട് ചുണ്ടും മുഖവും മൂക്കും ചുമന്നു തുടത്തിട്ടുണ്ട്..അതിനേക്കാളൊക്കെ അവളുടെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട് മൂക്കിലെ കടുക് മണിപോലുള്ള കല്ലിൽ..!! "ഇപ്പോഴും കരയുന്നുണ്ട്.. മുഖം കുനിഞ്ഞിരിക്കുന്നതാണെങ്കിലും കണ്ണുകൾ പെയ്യുന്നത് അവന് അറിയാൻ കഴിയുന്നുണ്ടായിരുന്നു.. അവളുടെ നേർക്ക് വന്ന നഴ്സിനോട് അവൻ കണ്ണ് കാണിച്ചു.. ശേഷം അവളുടെ അടുത്തായി ഇരുന്നു.." സൂര്യൻ അടുത്തായി ഇരുന്നതും നക്ഷത്ര കുറച്ചു കൂടി പിന്നിലേക്ക് നീങ്ങി ഇരുന്നു..അവന് ആ പെണ്ണിനോടുള്ള വാത്സല്യവും ചിരിയും ഒരേ സമയം വന്നു.. അടുത്തിരുന്നു എന്തൊക്കെയോ ചോദിച്ചിട്ടും അവളുടെ ഭാഗത്തു നിന്നും പ്രതേകിച്ചു മറുപടി ഒന്നും ഉണ്ടായില്ല.. അപ്പോഴും അവന്റെ മുഖത്തു പുഞ്ചിരി ഉണ്ടായിരുന്നു.. "അപ്പോ മാളുവിന് മരുന്നെടുക്കാൻ ഇഷ്ടമില്ലല്ലേ??" സൂര്യൻ കയ്യിലിരിക്കുന്ന ഷീറ്റ് ബോർഡ്‌ നോക്കി കൊണ്ട് പറഞ്ഞതും നക്ഷത്ര അവനെ തല ഉയർത്തി നോക്കി.. അവൻ നോക്കുന്ന കണ്ടതും അവൾ മിഴിച്ചു നോക്കി... "സിസ്റ്റർ.. മാളുവിന് ഒരു വൈറ്റമിന്റെ ഇൻജെക്ഷൻ ഇങ്ങേടുത്തേക്ക്.. ആകെ ക്ഷീണിച്ചിട്ടിട്ടുണ്ട്.." അവളുടെ മിഴിഞ്ഞ കണ്ണിനെ ഒന്നൂടി കയ്യ് വച് ഉൾഭാഗം നോക്കി അവൻ പറഞ്ഞതും അവളുടെ കണ്ണ് തള്ളി.. കൂടാതെ അവൻ ആരെയാ മാളു എന്ന് വിളിക്കുന്നതെന്നും അവൾക് സംശയം തോന്നി.. നേഴ്സ് നീഡിൽ എടുത്ത് സൂര്യന്റെ കയ്യിൽ കൊടുത്തു..

അവന്നതും കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങിയതും പെട്ടനവൾ അവന്റെ കയ്യിൽ തടഞ്ഞു പിടിച്ചു.. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സൂര്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.. "നി.. നിക്ക്.. വേണ്ട.. പേ..ടിയാ.. കുത്ത്.. കുത്തല്ലേ.. നിക്ക് പേടിയാ.." ചുണ്ട് വിധുമ്പി കരയുന്ന നക്ഷത്രയെ കാണെ അവന് എന്തോ ഒരു കരുണ തോന്നി.. ഒരു ചിരിയോടെ നീഡിൽ തിരിച്ചു വച് അവൻ അവൾക് നേരെ മെഡിസിനും വെള്ളവും നീട്ടി.. അവളുടെ മിഴികളിൽ നിന്ന് കണ്ണെടുക്കാതെ..!! കണ്ണടച്ചു ചിരിച്ചു നിക്കുന്ന സൂര്യനെ നോക്കി തന്നെ അവൾ അത് വാങ്ങി കഴിച്ചു.. പോകുന്നതിന് മുന്നേ ബെഡിൽ കണ്ണടച്ചു കിടക്കുന്ന നക്ഷത്രയെ ഒരു ചിരിയോടെ നോക്കി അവനും പുറത്തിറങ്ങി..!! 💖____💖 "എന്തൊക്കെ പറഞ്ഞാലും നടക്കില്ല.. നടക്കില്ലന്ന് പറഞ്ഞ നടക്കില്ല..!" ദേവൻ ശ്രീയോട് തീർത് പറഞ്ഞു തിരിഞ്ഞ് വണ്ടിയിൽ കേറി.. സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുന്നേ ശ്രീ വേഗം അവന്റെ ബൈക്കിന്റെ കീ ഊരിയെടുത്തു.. "ശ്രീ കളിക്കല്ലേ അതിങ് തന്നേ.." "ദേവാ.. നീ ഒന്ന് അടങ്ങു ടാ.. ഞാൻ പറയട്ടെ.." "പറയാൻ പോകുന്നത് എനിക്ക് അറിയാം എന്താണെന്ന്.. അതിന്റെ തീരുമാനമാ ഞാൻ പറഞ്ഞത്.. അവളെ ഇനി അവിടെ നിർത്തില്ല.. നിനക്ക് അത്രക്ക് ദണ്ണം ആണെങ്കിൽ നിന്റെ വീട്ടിൽ കൊണ്ട് പോയി നിർത്.. അവിടെയാവുമ്പോ ശ്രീകുട്ടിയും അമ്മയും ഒക്കെ ഇല്ലേ.." ദേവൻ ശ്രീയോട് ദേഷ്യത്തിൽ പറഞ്ഞതും ശ്രീ പല്ല് കടിച്ചു..ഈ പൊട്ടനോടല്ലേ ഇത്രയും നേരം ഇതൊക്കെ പറഞ്ഞത്.. ഒരു നിമിഷം അവൻ ഓർക്കാതെ ഇരുന്നില്ല.. "ദേവാ നിന്നോടല്ലേ ഞാൻ ഇത്രയും നേരം പറഞ്ഞത്.. എന്റെ വീട്ടിൽ കൊണ്ട് പോകാൻ പറ്റില്ല..

പ്രതേകിച്ചു ഇമേടെ ഇപ്പോഴോത്തെ അവസ്ഥയിൽ.. ശ്രീകുട്ടിക്കും അമ്മയ്ക്കും ഒരുപാട് കാര്യമാ അവളെ.. അവളെ ഈ ഒരവസ്ഥയിൽ അങ്ങോട്ട് കൊണ്ട് പോയാൽ ശെരിയാവില്ല.. മാത്രവുമല്ല നമ്മൾ ഇപ്പോ അമ്മോന്റെ (അമ്മാവൻ) വീട്ടിൽ അല്ലെ താമസം.. അവിടെ ഉള്ളവർ എന്തേലും കിട്ടാൻ കാത്തിരിക്കെയാ ഓരോന്ൻ ഉണ്ടാക്കി പറയാൻ.. വെറുതെ എന്തിനാടാ അവർക്ക് നമ്മളായിട്ട് ഓരോ വഴി ഉണ്ടാക്കി കൊടുക്കുന്നത്.." "അപ്പോ എന്റെ അവിടെ ആ പെണ്ണ് നിന്ന കാണുന്ന ആൾക്കാർ ഒന്നും പറയില്ലേ..??" ശ്രീ പറഞ്ഞു കഴിയുന്നതിനു മുന്നേ ദേവൻ ഇടക്ക് കേറി.. സത്യത്തിൽ അതൊരു ന്യയമായ ചോദ്യം ആണ്..!! "അത് വിട്..ആളുകൾ പറയുന്നത് ചെവി കൊണ്ട് ജീവിക്കുന്നൊരു മഹാൻ.. നീ അത് പറയണ്ട.. നാട്ടുകാരെ പേടിച്ചാണ് നീ ഇങ്ങനെ ഓരോ മുടക്ക് പറയുന്നതെന്നും പറയണ്ട.. ഞാൻ അത് വിശ്വാസിക്കില്ല എന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയാം.. " "ശ്രീ അതല്ലടാ.. ഞാൻ മാത്രമുള്ള വീട്ടിൽ അവൾ തനിച്..അത്.. അത് ശെരിയാവില്ല.." "അതിന് നീ തനിച്ചല്ലല്ലോ.. ജാനുവേച്ചി ഇല്ലേ.. ഇത്രനാളും രാത്രി താങ്ങില്ലായിരുന്നു അവർ പക്ഷെ ഇന്ന് മുതൽ രാത്രിയും അവർ അവിടെ ഉണ്ടാവും അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.." അപ്പോഴും ദേവന്റെ മുഖത്തു തെളിച്ചം വന്നിട്ടില്ല.. അവൻ ചിന്തിക്കുന്നതും ശെരിയാണെന്ന് ശ്രീക്ക് തോന്നി.. പക്ഷെ ഇമ പറഞ്ഞുള്ള അറിവ് വച് ഇനി അവളെ അവൾ താമസിച്ചെടിത് വിടാൻ ശ്രീക്ക് ധൈര്യം ഉണ്ടായില്ല..!! "ദേവാ.. ഞാൻ കാര്യം ഇല്ലാതെ ഒന്നിനും നിന്നോട് വാശി പിടിക്കില്ലെന്നും ചെയ്യാൻ പറയില്ലെന്നും നിനക്ക് അറിയുന്നതല്ലേ..

പ്ലീസ്ടാ ഞാൻ അവളെ അവിടെ നിർത്തണം എന്ന് പറയുന്നതിന് വ്യക്തമായ കാരണം ഉണ്ട്..അത് നിനക്ക് വഴിയേ പറഞ്ഞു തരാം.. അവളെ അല്ലാതെ വിശ്വസിച്ചു താമസിപ്പിക്കാൻ ഒരിടം ഇല്ലാത്ത കൊണ്ട.. സമ്മതിക്ക് ടാ.." സംശയത്തിൽ തന്നെ നോക്കുന്ന ദേവനോട് ശ്രീ ഒരു വിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചു.. പാതി മനസ്സോടെ ആണെങ്കിലും ദേവൻ ഒന്ന് മൂളി.. ശ്രീ പറഞ്ഞത് ഒന്നും ഇതുവരെ തട്ടിയിട്ടില്ല.. അതുകൊണ്ട് തന്നെ ദേവന് ഇതും അനുസരിക്കേണ്ടി വന്നു.. മറ്റേരേക്കാളും ദേവൻ സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും ശ്രീജിത്തിനെ ആണ്..!! 💖____💖 "നീനു.." മീനാക്ഷിയുടെ അടുത്തേക്ക് വന്നു കൊണ്ട് സൂര്യൻ വിളിച്ചതും അവൾ ചിരിച്ചു.. "ഷിഫ്റ്റ്‌ കഴിഞ്ഞോടാ..?" "മ്മ്മ് ഇപ്പോ കഴിഞ്ഞു.. അല്ല നീ എന്താ ഇവിടെ എന്നെ കാണാൻ വന്നതാ..??" സൂര്യൻ ഒരു ചിരിയോടെ ചോദിച്ചതും അവൾ അവന്റെ കവിളിൽ വേദനിപ്പിക്കാതെ കുത്തി.. "ഓ പിന്നെ നീ ആരാ കാണാൻ വരാൻ..? ഞാൻ മറ്റേ കുട്ടിയെ കാണാൻ വന്നതാ.. ആൾക്ക് എങ്ങനെ ഉണ്ട്..എന്തേലും ഡീറ്റെയിൽസ് അറിഞ്ഞോ??" "ഒരു രക്ഷയും ഇല്ല മോളെ.. അറ്റ്ലീസ്റ്റ് പേര് പോലും..ഏഹേ.." സൂര്യൻ കുറച്ചു മൂഡ് ഓഫ്‌ ആയി പറഞ്ഞതും മീനാക്ഷി ഒന്ന് ചിരിച്ചു..ഒരു കുസൃതി ചിരി.. "ദത്ത്.. എന്റെ ഒരു നീരീക്ഷണത്തിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ പറയട്ടെ.. I think ഇതൊരു ഒളിച്ചോട്ടം ആണ്.. കാമുകൻ ഒരു സ്ഥലത്ത് എത്താം എന്ന് പറയുന്നു ഈ കുട്ടി നിർദ്ദേശം അനുസരിച് അവിടെ എത്തുന്നു.. കാമുകൻ ചതിക്കുന്നു.. വിഷമം സഹിക്കാൻ വയ്യാതെ അവൾ ആത്മഹത്യക്ക് ശ്രെമിക്കുന്നു..

അങ്ങനെ വന്ന് പെട്ടതാണ് എന്റെ വണ്ടിയിൽ.." മീനാക്ഷി കഥ പോലെ അഭിനയിച് കാണിച് കൊടുത്തതും സൂര്യൻ കണ്ണ് മിഴിച്ചു..രണ്ട് ദിവസം കൊണ്ട് ഇവൾ മെനഞ്ഞെടുത്ത പുതിയ കഥ ആലോചിച് അവനൊന്ന് തല കുടഞ്ഞു.. "ഹോ ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലേ.. പഠിക്കുമ്പോ എങ്ങനെ ആയിരുന്നോ അത് പോലെ.. ഗോസിപ്പ് ഉണ്ടാക്കാൻ ഉള്ള കഴിവ് നിന്റെ പഠിത്തതിൽ കാണിച്ചിരുന്നെങ്കി മെഡിസിൻ ഡ്രോപ്പ് ചെയ്തു MBA ക്ക് പോവേണ്ടി വരില്ലായിരുന്നു.." ആദ്യം പുച്ഛിച്ചും അവസാനം കളിയാക്കിയും പറഞ്ഞതും മീനാക്ഷി അവനെ നോക്കി കണ്ണുരുട്ടി.. അവളുടെ കണ്ണുരുട്ടാൽ കണ്ട് അവൻ പൊട്ടിചിരിച്ചു.. ഒപ്പം. അവളും.. മെഡിസിൻ പോയപ്പോ കിട്ടിയ കൂട്ട് ആണ് സൂര്യന് നീനുവിനെ..ഒരു വർഷമേ ഉണ്ടായിരുന്നുള്ളു അവൾ.. അവളെ കൊണ്ട് പറ്റില്ലാന്ന് പറഞ്ഞു വീട്ടുകാരെ കാല് പിടിച്ചു കോഴ്സ് ഡ്രോപ്പ് ചെയ്തു MBA ക്ക് ചേർന്ന്.. ഈ ഒരു വർഷം കൊണ്ട് തന്നെ അവരുടെ സൗഹൃദം ഒത്തിരി വളർന്നു.. ഇപ്പോഴും നീനുവിന് സൂര്യൻ നല്ലൊരു സുഹൃത് ആണ്.. സൂര്യനും അങ്ങനെ ആണ്.. പക്ഷെ ഇടയ്ക്കിടെ അവന്റെ മനസ് അവനോട് തന്നെ ചോദിക്കും അവളോട് പ്രേമം അല്ലെന്ന്.. ഉടൻ അവൻ യെസ് പറയും.. കുറച്ചു കഴിഞ്ഞാൽ വീണ്ടും മാറി ഫ്രണ്ട് മാത്രം ആവും..അതുകൊണ്ട് തന്നെ ഒരിടവും എത്താതെ നിക്കുന്നുണ്ട് അവന്റെ കാര്യം.. "എന്നാ ഡിസ്ചാർജ്..?" "ഇന്ന് വേണമെങ്കിലും ചെയ്യാം.. ആൾ ഓക്കേ ആണ്.. ബട്ട്‌ എന്താ എങ്ങനെയാന്ന് അറിയാതെ എന്തേയ്യാനാ..??" സൂര്യന് അവളോട് ചോദിച്ചതും അവൾ ഒരു ചിരിയോടെ അവന്റെ നേർക്ക് തിരിഞ്ഞു.. കാണുമ്പോ തന്നെ കള്ള ലക്ഷണം ഉണ്ട്.. "ദത്ത്.. ടാ.. എനിക്കെന്തോ ആ കുട്ടിയെ വല്ലാതെ ഇഷ്ടായി.. പാവം.. ഒരുപാട് വിഷമം ഉള്ള ആളാണെന്നു മുഖം കണ്ടാൽ തന്നെ അറിയാം.. എനിക്കെന്തോ അവളെ ഒറ്റയ്ക്ക് വിടാൻ തോന്നണ്ണില്ല.." "സോ...?"

സംശയത്തിൽ അവൻ ചോദിച്ചതും അവളൊന്ന് ഇളിച്ചു.. "ഞാൻ കൊണ്ട് പൊക്കോട്ടെ വീട്ടിൽ.. അവൾക് പോകാൻ വേറെ സ്ഥലം ഉണ്ടേൽ ഞാൻ കൊണ്ടാക്കാം ഇല്ലേൽ ഞാൻ എന്റെ അടുത്ത് നിർത്തിക്കോട്ടെ.." "അതെന്നോട് ആണോ ചോദിക്കണേ..ഞാൻ എന്താ അവളുടെ കെട്ടിയോനോ?? ആ പെണ്ണിനോട് ചോദിക്ക്.." "മ്മ്മ്.. ഭാവിയിൽ കെട്ടിയോൻ ആയാലോ.. നല്ല മാച്ച് ആഹ്ടാ നിനക്ക് അവൾ.. എന്തേയ് നോക്കുന്നോ.." അവന്റെ അടുത്ത് നിന്ന് എഴുനേറ്റ് കുറച്ചു നീങ്ങി നിന്ന് അവൾ ചോദിച്ചതും അവന്റെ ചിരി മാഞ്ഞു..അവളോട് എന്തെങ്കിലും പറയുന്നതിന് മുന്നേ മീനാക്ഷി റൂം തുറന്നു പുറത്ത് പോയിരുന്നു.. അവൾ പറഞ്ഞതോർക്കെ സൂര്യന്റെ മനസ്സ് വല്ലാത്ത കുഴങ്ങി.. 💖____💖 "ഡീീ.. നീ എന്താ ഇവിടെ.." "എന്നോട് ഇവിടെ കിടക്കാനാ ശ്രീയേട്ടൻ പറഞ്ഞത്.." അവനെ നോക്കാതെ തന്നെ അതും പറഞ്ഞു തീർത്ഥ ബെഡിൽ കേറി കിടന്നു..ദേവന്റെ മുറിയിൽ ആണ് അവളുടെ കിടപ്പ്.. മുറിയുടെ കോലം ആകെ മാറ്റിയിട്ടുണ്ട് അവൾ.. "അതിനിത് അവന്റെ മുറി അല്ല.. എന്റെയാ.." "അതിപ്പോ ഞാൻ ചോദിച്ചില്ലല്ലോ.. വേറെ മുറി ഒന്നും നല്ലതില്ല.. മുഴുവൻ പൊടിയ.. നാളെ ജാനുവേച്ചി ക്ലീൻ ചെയ്തു തരാമെന്ന് പറഞ്ഞിട്ടുണ്ട്.. അപ്പോ അങ്ങോട്ടേക്ക് മാറിക്കോളം.." അത്രയും പറഞ്ഞവൾ കണ്ണടച്ചു കിടന്നു..അവളെ ചവിട്ടി തറയിൽ ഇടാൻ തോന്നിയെങ്കിലും അവളുടെ കയ്യിലുള്ള കെട്ട് കണ്ട് അവന് ദീക്ഷിതിനെ ഓർമ വന്നു..തല ഒന്ന് കുടഞ്ഞു ഷീറ്റ്റും പില്ലോയും എടുത്ത് അവന് പുറത്തിറങ്ങി.. "അഹങ്കാരി.. എന്റെ വീട്ടിൽ കേറി എന്നെ ഭരിക്കുന്നോ.. എന്നെ അവൾക് ശെരിക്ക് അറിയില്ല.. ശ്രീ നിനക്ക് ഞാൻ വച്ചിട്ടുണ്ട് ടാ പട്ടി.."

ഓരോന്ന് പിറുപിറുത് പോവുന്ന അവനെ ഇടക്കാണ്ണിട്ട് നോക്കി അവൾ ഒന്ന് ചിരിച്ചു.. "ഇമേ.. ഞാൻ വെറുതെ പറയുന്നതല്ല.. എന്തുകൊണ്ടും നിനക്ക് ഏറ്റവും സേഫ് ആയിടാത്ത നീ വന്ന് പെട്ടത്.. ഇതൊക്കെ ഒന്ന് തണുക്കുന്നത് വരെ നീ ഇവിടെ കഴിയ്യ്.. ദേവൻ അവനൊരു പാവ.. പുറമെ ദേഷ്യം കാണിച്ചാലും നിന്നോട് കാണിക്കില്ല ദേഷ്യവും വാശിയും ഒന്നും..ഒരു പ്രശ്നമേ ഉള്ളു..അവന്റെ മുന്നിൽ പാവം പോലെ നിന്ന തലയിൽ കേറും സോ അല്പം ദേഷ്യത്തിൽ നിന്ന മതി.. വേറെ ഒന്നും പേടിക്കണ്ട.. പിന്നെ ദേവാദത്തന്റെ അടുത്ത് നിന്നും നിന്നെ കൊണ്ട് പോകാൻ ദീക്ഷിത് എന്നല്ല ഏത് മാറ്റവനും പറ്റില്ല.. അതിനുള്ള ധൈര്യവും അവന്മാർക്കില്ല.. അതുകൊണ്ട് മോള് ഇവിടെ നിന്നോ.. ഏട്ടൻ എന്നും വരാം.." അവളുടെ തലയിൽ തലോടി ശ്രീ പറഞ്ഞത് ഓർക്കേ അവൾക് വല്ലാത്തൊരു ധൈര്യം തോന്നി.. എല്ലാം ഒന്ന് തണുക്കുന്നത് വരെ ഏത് വിധേനയെങ്കിലും ഇവിടെ പിടിച്ചു നിന്നെ പറ്റു.. എല്ലാത്തിൽ നിന്നും കരകേറുന്നത് വരെ എന്നിക് ഇവിടെ പിടിച്ചു നിക്കാൻ സാധിക്കണേ കണ്ണ.. അവൾ നിദ്രയിൽ ആഴുമ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു..!!! ..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story