പ്രണയമായി..!!💖🍂: ഭാഗം 51

pranayamay sana

രചന: സന

ദേഹത്തു ചുറ്റിയ സെറ്റ് സാരിയും കഴുത്തിലും കാതിലും വസുന്ദര അണിയിച്ച കൊടുത്ത വലിയ മാലകളും കയ്യിലിരിക്കുന്ന ഇലച്ചീന്തും അവളെ കളിയാക്കുന്നത് പോലെ തോന്നി തീർത്ഥക്ക്.. """പട്ടി... തെണ്ടി.. ചെറ്റ.... 😤""" തറയിൽ ആഞ്ഞു ചവിട്ടി തീർത്ഥ ദേഷ്യത്തോടെ താഴെ നിന്ന് ഒന്ന് രണ്ട് കല്ലെടുത്തു അവൻ പോയ വഴിയേ എറിഞ്ഞു.. ""ദേവി.. അവന്റെ പൊട്ട വണ്ടി പെട്രോൾ തീർന്ന് പണ്ടാരം അടങ്ങി പോണേ.. വേണമെങ്കിൽ ഒന്ന് കാലും കൂടി ഒടിയാണേ.."" മുകളിലേക്ക് കൈകൂപ്പി പ്രാർത്ഥിച്ചു കൊണ്ടവൾ ഒരു കണ്ണിറുക്കി കാട്ടി.. ഇങ്ങനെ നിന്നിട്ടും കാര്യമില്ലെന്ന് തോന്നിയതും heals ഊരി കയ്യിൽ പിടിച്ചവൾ പിറുപിറുത് കൊണ്ട് നടന്നു.. 💖___💖 Stethoscope കയ്യിലെടുത്തു സൂര്യൻ വേഗത്തിൽ പടിയിറങേ മുന്നിലായി നിൽക്കുന്ന നക്ഷത്രയെ കാണാതെ കൂട്ടിഇടിച്ചു.. കിച്ചണിൽ നിന്നും മുഖത്തിടാൻ വേണ്ടി ആരോഹി കഷ്ടപ്പെട്ട് റെഡിയാക്കി അവളുടെ കയ്യിൽ കൊടുത്തുവിട്ട രക്തചന്ദനവും മഞ്ഞളും കൂടിയുള്ള മിക്സ്‌ ആ ഇടിയിൽ അവന്റെയും അവളുടെയും ദേഹത്തു മുഴുവനായി വീണിരുന്നു.. ""ചേ.. വാട്ട്‌ ദെ.. കണ്ണ് കാണില്ലേ നിനക്ക്..""

സൂര്യൻ ദേഷ്യത്തിൽ അലറിയതും നക്ഷത്ര കണ്ണിറുക്കി പിടിച്ചു അങ്ങനെ നിന്നു.. ദേഷ്യത്തോടെ അവളുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന പത്രം കൂടി തട്ടി തെറിപ്പിച്ചു അവൻ തിരികേ വേഗത്തിൽ മുകളിലേക്ക് കേറി..ഞെട്ടി വിറച്ച നക്ഷത്രയുടെ കണ്ണുകൾ നിറഞ്ഞു.. ""എന്താ.. എന്താ മാളു.. ഇതെങ്ങനാ താഴെ പോയെ.."" കണ്ണും നിറച്ചു നിന്നതല്ലാതെ അവളോന്നും പറഞ്ഞില്ല..കുറച്ചു ദിവസമായി സൂര്യന് തന്നോടുള്ള ഇഷ്ടക്കേട് അവളും ശ്രെദ്ധിച്ചിരുന്നു.. എങ്കിലും അവനൊരു പ്രതീക്ഷ കൊടുക്കാതിരിക്കാനാണ് താനും അകലം പാലിച്ചത്.. എന്നാൽ ഇന്ന് ദേഷ്യപ്പെട്ടപ്പോൾ വല്ലാതെ നോവുന്നപോലെ.. ""എന്താ മാളു.. കുഞ്ഞേട്ടൻ വഴക്ക് പറഞ്ഞോ.."" സൂര്യന്റെ അലർച്ച കേട്ടതുകൊണ്ട് തന്നെ കാര്യം അവൾ ഊഹിച്ചെടുത്തിരുന്നു.. ആരോഹി പതിയെ അവളുടെ മുഖത്തായ മിസ്രിതം തുടച്ചു കൊടുത്തു.. ഡ്രസ്സ്‌ മാറ്റി താഴേക്ക് ഇറങ്ങുന്ന സൂര്യൻ കാണുന്നതും ചുണ്ടുകൾ വിധുമ്പി കരയുന്ന നക്ഷത്രയെ ആണ്.. പാവം തോന്നി അവന്.. ദേഷ്യപ്പെടേണ്ടി ഇരുന്നില്ല.. പക്ഷെ അവളെ സമാധാനിപ്പിക്കാൻ നിൽക്കാതെ വേഗം പുറത്തേക്ക് പോയി..

ഒന്ന് നോക്കുക പോലും ചെയ്യാതെ ദൃതിയിൽ പുറത്തേക്ക് പോകുന്ന സൂര്യനെ കാണെ പാട് പെട്ട് അടക്കിയ കരച്ചിൽ പൊട്ടി പോയിരുന്നു.. കരഞ്ഞു കൊണ്ട് മുകളിലേക്ക് ഓടുന്ന നക്ഷത്രയെ കാണെ ആരോഹി തലയിൽ കൈവച്ചു.. ""ഇവറ്റകളെ രണ്ടിനെയും എങ്ങനെയാ ഈശ്വര ഞാൻ ഒന്ന് സെറ്റ് ആകാ.."" കാർ അൺലോക്ക് ചെയ്തതും ഗേറ്റ് കടന്നു വരുന്ന ദേവനെ നോക്കി സൂര്യൻ അല്പം ഒരു വെപ്രാളത്തോടെ നിന്നു.. ""ആഹാ നീയിങ്ങ് എത്തിയോ.. ഞാൻ ഒന്ന് ഹോസ്പിറ്റൽ വരെ പോകുവാ ദേവാ.. മഹി ഇല്ല.. ഒരു urgent കേസ് വന്നു.."" ദേവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് പോലെ സൂര്യൻ പറഞ്ഞു കൊണ്ട് തന്നെ വണ്ടി വളച്ചെടുത്തു അവന്റെ സൈഡിലായി വന്നു.. ദേവൻ ചെറു ചിരിയോടെ തല ആട്ടി.. ""അല്ല ഏട്ടത്തി എവിടെ.. നിങ്ങൾ ഒരുമിച്ചല്ലേ അമ്പലത്തിലേക്ക് പോയെ.."" സൂര്യൻ വണ്ടി ചെറുതായി ഒന്ന് മുന്നോട്ട് എടുത്ത് പിന്നെ എന്തോ ഓർത്ത പോലെ ദേവനോട് ചോദിച്ചു.. അവനൊരു കള്ള ചിരിയാലേ വണ്ടിയിൽ നിന്നിറങ്ങി താക്കോൽ കയ്യിലിട്ട് കറക്കുന്നത് കാണെ സൂര്യൻ കണ്ണ് കൂർപ്പിച്ചു നോക്കി.. പിന്നെ വേഗം വണ്ടി തിരിച്ചു ഹോസ്പിറ്റലിലേക്ക്.. ദേവൻ അതെ ചിരിയോടെ.. ആത്മ സംതൃപ്തിയോടെ ഉള്ളിലേക്ക് നടന്നു.. അമ്പലവും ആയി കുറച്ചദികം ദൂരം ഉണ്ട്...എങ്കിലും തീർത്ഥയെ ഇറക്കിയിടത് നിന്നും പത്തു മിനിറ്റ് നടക്കേണ്ടിയെ ഉള്ളു വീട്ടിലേക്ക്..

ദേവൻ അവന്റെ തൊണ്ടയിൽ ഒന്ന് തഴുകി ചിരിച്ചു.. ഒറ്റക്ക് കേറി വരുന്ന ദേവനെ കാണെ ആരോഹി സെറ്റിയിൽ ഇരുന്നു പുറത്തേക്ക് എത്തി നോക്കി.. ""ഏട്ടത്തി എവിടെ വല്യേട്ട.."" അവളുടെ വകയുള്ള ചോദ്യം കൂടി വന്നതും ദേവൻ കണ്ണിറുക്കി ചിരിച്ചു കൊണ്ട് മുകളിലേക്ക് പോയി.. ""എന്റെ ഈശ്വരന്മാരെ.. എന്റെ ടാസ്ക് വീണ്ടും കൂടുവാണല്ലോ.. ഇതുങ്ങളെ നാലിനെയും ഞാൻ എങ്ങനെയാ ഒന്ന് സെറ്റ് ആക്കാ..?"" ആത്മാഗതം പോലെ പറഞ്ഞവൾ സെറ്റിയിലേക്ക് നീണ്ടു കിടന്നു.. 💖__💖 കലിതുള്ളി റൂമിലേക്ക് കേറി തീർത്ഥ അവിടെയെല്ലാം ദേവനെ തിരഞ്ഞു.. പക്ഷെ ഒരിടവും അവനെ കണ്ടില്ല.. ദേഷ്യം മാറുന്നതിനു മുന്നേ ദേവനെ കണ്ടാലേ അവനോട് രണ്ട് സംസാരിക്കാൻ പറ്റുള്ളൂ എന്നുള്ളത് കൊണ്ട് തീർത്ഥ സാരി പോലും മാറ്റാതെ അടുത്തുള്ള സൂര്യന്റെ മുറിയിലും വർക്ഔട് റൂമിലും ഒക്കെയായി അവനെ തിരക്കി.. അവിടെയൊന്നും അവനെ കാണാതെ വന്നതും തീർത്ഥ പല്ല് ഞെരിച്ചു വീണ്ടും അവരുടെ റൂമിൽ തന്നെ കേറി കതകടച്ചു..

""എവിടെ പോയി കിടക്കുവാ ഈ തെണ്ടി.. വരട്ടെ വന്ന് പുറത്ത് നിക്കട്ടെ.. ഇന്നിനി നിന്നേ ഈ റൂമിൽ കേറ്റുന്ന പ്രശ്നം ഇല്ല.."" മിററിന് മുന്നിൽ പോയി നിന്ന് മാല ഒക്കെ ഊരി മാറ്റി അവൾ പിറുപിറുത്തു.. തലയിൽ നിന്ന് ക്ലിപ്പും ബുഷും ഒക്കെ അഴിച് മാറ്റി അവൾ സാരിയുടെ പിന്നഴിച്ചു.. മാറിൽ നിന്ന് സാരി വേർപ്പെട്ട അതെ നിമിഷം ഡ്രസിങ് റൂം തുറന്ന് ദേവൻ പുറത്തേക്ക് വന്നിരുന്നു.. സൗണ്ട് കെട്ട് ഞെട്ടി കൊണ്ട് തീർത്ഥ അവളുടെ ദേഹത്തു സാരി എടുത്ത് മറച്ചു.. മുഖം ടർക്കി കൊണ്ട് തുടച് തല ഉയർത്തി നോക്കിയ ദേവൻ കാണുന്നത് കണ്ണും മിഴിച്ചു മുന്നിൽ നിൽക്കുന്ന തീർത്ഥയെ ആണ്.. അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോ തന്നെ ദേവന് സന്ദർഭം മനസ്സിലായിരുന്നു.. അവളെ പേടിപ്പിക്കാൻ എന്നോണം ചുണ്ടിൽ കള്ള ചിരി നിറച്ചവൻ അവളിടെ അടുത്തേക്ക് നടന്നു.. ആദ്യം ഒന്ന് പകച്ചു പോയെങ്കിലും ദേവന്റെ ഉള്ളിലിപ്പോ എന്താണെന്ന് മറ്റാരേക്കാളും നല്ലത് പോലെ അറിയുന്നത് കൊണ്ട് തന്നെ തീർത്ഥ അവനെക്കാൾ വികാരം മുഖത്തു വരുത്തി നാണത്തോടെ മുഖം താഴ്ത്തി.. പെട്ടന്നുള്ള അവളുടെ ഭവമാറ്റത്തിൽ ദേവൻ ഒന്ന് ഞെട്ടി.. 'ഇങ്ങനെ വരാൻ വഴിയില്ലല്ലോ'..

ദേവൻ ചിന്തിച്ചു കൊണ്ട് നടത്തതിന്റെ വേഗത കുറച്ചു.. അത് മനസ്സിലാക്കേ തീർത്ഥക്ക് ചിരി പൊട്ടിയിരുന്നു.. അവളൊന്ന് കാല് കൊണ്ട് തറയിൽ കളം വരച്ചു ദേവനെ തല ഉയർത്തി നോക്കി നാണിച്ചു ഇരുകായ്കളും കൊണ്ട് സാരി മുറുക്കി പിടിച്ചു മാറ് മറക്കുന്ന പോലെ അഭിനയിച്ചു കാണിച്ചു.. 'അയ്യേ'... ദേവന് പറയാൻ ശബ്ദം പുറത്ത് വന്നില്ലെങ്കിലും മുഖത്തു ആ ഭാവം മാത്രമായിരുന്നു.. പെട്ടന്ന് സ്റ്റോപ്പ്‌ ആയി ദേവൻ പെട്ടന്ന് തിരിഞ്ഞു ശ്വാസം വലിച്ചു വിട്ടു.. ""വാതിൽ ഞാൻ പൂട്ടിയിട്ടുണ്ട് ദേവാ.."" ശബ്ദം താഴ്ത്തി തീർത്ഥ നാണത്തോടെ പറഞ്ഞതും ദേവൻ ജീവനും കൊണ്ടോടി ബാത്റൂമിൽ കേറിയിരുന്നു.. അവന്റെ ഓട്ടം കണ്ടതും തീർത്ഥ പൊട്ടിച്ചിരിച്ചു പോയി.. ചിരിച്ചിട്ടും ചിരിച്ചിട്ടും മതിയാവാതെ അവൾ വയറും പൊത്തി ബെഡിൽ ഇരുന്നു പോയി.. അവളുടെ ചിരി ഉള്ളിൽ നിന്ന് കേട്ടതും ദേവൻ കൗണ്ടറിട്ടോപ്പിലെ മിററിലൂടെ നോക്കി നെറ്റിയിൽ അടിച്ചു.. തന്നെ കളിപ്പിച്ചത് ആണെന്ന് മനസ്സിലായതും ദേവൻ പല്ലുകടിച്ചു.. ""ഇന്ന് രാത്രി നീ ഇവിടെ തന്നെ ഉണ്ടാവുമല്ലോ.. കാണിച് തരാട്ടാ.."" കണ്ണാടിയിൽ കൂടി നോക്കി ചെറുതായി ചിരിച്ചു കൊണ്ടവൻ മൊഴിയെ ഉള്ളിലെന്തോ തണുപ്പ് പടരുന്നത് അവൻ അറിഞ്ഞു..!! 💖__💖

രാത്രി ഏറെ വൈകിയാണ് സൂര്യൻ വീട്ടിലേക്ക് വന്നത്.. പതിവ് പോലെ ആരോഹി ഉണ്ടായിരുന്നു വാതിൽ തുറന്നു കൊടുക്കാൻ.. കണ്ണുകൾ നക്ഷത്രക്ക് വേണ്ടി തിരഞ്ഞെങ്കിലും നിരാശയോടെ പിൻവാങ്ങുന്ന അവനെ കാണെ ആരോഹി അമർത്തി ചുമച്ചു.. ""മാളു നേരത്തെ കിടന്നു.. കിടക്കുന്ന വരെ എന്തൊക്കെയോ ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു കുഞ്ഞേട്ടനെ പറ്റി.."" ആരോഹി കള്ളചിരിയോടെ പറഞ്ഞതും സൂര്യൻ അത്ഭുതംത്തോടെ അവളെ നോക്കി.. ""എന്താ പറഞ്ഞേ.."" ""സോറി മിസ്റ്റർ.സൂര്യദത്താൻ.... അതൊന്നും എനിക്കറിയില്ല.. പക്ഷെ ഒരു കാര്യം പറയാം.. എന്തായലും മുന്നേ ഉള്ളത് പോലൊരു പേടി അല്ല ഇപ്പോ മാളൂന് കുഞ്ഞേട്ടന്റെൽ ഉള്ളത്.. വേറെ ന്തോ ആണ്.. Something special❤"" ആരോഹി പറഞ്ഞത് കേട്ടതും സൂര്യൻ നിറഞ്ഞൊന്ന് ചിരിച്ചു അവളെ നോക്കി ഇളിച്ചു.. അതിന്റെ അർഥം മനസിലായത് പോലെ ആരോഹി തിരികെ ഇളിച്ചു.. ""വീണ്ടും സോറി കുഞ്ഞേട്ടാ.. ഇപ്പോ മാളൂനെ കാണാൻ പറ്റില്ല.."" ""അതെന്താ""..സൂര്യൻ പരിഭവത്തോടെ ചുണ്ട് ചുളുക്കി.. ""ഞങ്ങടെ കൂടെയ ഇന്ന് ഇമേടത്തി.. സൊ കുഞ്ഞേട്ടൻ പോയിട്ട് നാളെ രാവിലെ വാ.."" ""ഏട്ടത്തിയെ എന്തിനാ നിങ്ങള്ടെ കൂടെ കിടത്തിയെ.. അപ്പോ ദേവനോ..""

സൂര്യൻ ആരോഹിയോട് ചോദിച്ചതും അവൾ കയ്മലർത്തി മുകളിലേക്ക് ഓടി കേറി.. ബാഗിന്റെ ഉള്ളിൽ വച്ചിരുന്ന രണ്ട് ഡയറിമിൽക്ക് അവനൊരു നിശ്വാസത്തോടെ നോക്കി ഒന്ന് ഫ്രിഡ്ജിൽ വച് മറ്റൊന്നും ആയി റൂമിലേക്ക് പോയി.. ഫ്രഷ് ആയി തിരിച്ചതിറങ്ങിയപ്പോ അവന്റെ ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്ന ദേവനെ കണ്ട് സൂര്യൻ പൊട്ടിച്ചിരിയാലേ ബെഡിൽ വന്ന് കിടന്നു.. അവന്റെ ചിരി കാണെ കലിപ്പ് കേറി ദേവൻ കൈ മുറുക്കി വയറിൽ ആഞ്ഞൊരു കുത്തു കൊടുത്തു.. അതിന് ബധലായി സൂര്യനും കൊടുത്തു അവന്റെ കാലിനിട്ടൊരു ചവിട്ട്.. പിന്നെ കുറച്ചു നേരം പരസ്പരം പോര് കൂടി ഇരുവരും ചുണ്ടിൽ നിറഞ്ഞ ചിരിയോടെ മലർന്നു കിടന്നു.. ""എന്തായാലും നാളെ ഏട്ടത്തിക്കൊരു താങ്ക്സ് പറയണം.."" സൂര്യൻ ഏറെ നേരത്തെ നിശബ്ദത്തക്ക് ശേഷം പറഞ്ഞതും ദേവൻ അവനെ കൂർപ്പിച്ചു നോക്കി.. എന്തിനെന്നാ ചോദ്യയത്തോടെ.. ""അല്ല.....ഇനി ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ചതാ.. നിന്നേ ഇങ്ങനെ അടുത്ത്.. സ്വന്തമായി ഒരു ഭാര്യ ഒക്കെ ആയതല്ലേ അതുകൊണ്ട് ഒട്ടും വിചാരിച്ചില്ല..""

കളിയായിട്ട് പറഞ്ഞതാണെങ്കിലും ഇത്രനാളും സൂര്യൻ വേദനിച്ചത് അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു.. തന്നെ ചുറ്റി വരിഞ്ഞു പില്ലോയിൽ മുഖമമാർത്തി കിടക്കുന്ന സൂര്യനെ കാണെ ചെയ്തു തീർക്കാൻ ബാക്കിയായ ഓരോ കാര്യവും അവന്റെ കണ്ണ് മുന്നിൽ തെളിഞ്ഞു.. ഓരോന്നും മനസ്സിൽ കണക്കുകൂട്ടി ദേവൻ കണ്ണടച്ചു.. എന്നാൽ ഉറക്കത്തിലേക്ക് വീഴുന്നതിന് മുന്നേ തീർത്ഥയുടെ മുഖം അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.. അതിന്റെ ഭലമെന്നോണം ചുണ്ടിൽ പതിഞ്ഞ ചിരി നിറഞ്ഞു... 💖___💖 ""ഇതെവിടുന്നാ.."" ആരോഹി കയ്യിൽ പിടിച്ചിരിക്കുന്ന മുട്ടായിലേക്ക് നോക്കി നക്ഷത്ര കൊതിയോടെ ചോദിച്ചു.. ""കുഞ്ഞേട്ടൻ ഇന്നലെ വാങ്ങി വന്നതാ.. എന്നും രണ്ടെണ്ണം വാങ്ങാറുള്ളതല്ലേ ഇന്നെന്താണോ ആവോ ഒന്നേ ഉണ്ടായിരുന്നുള്ളു ഫ്രിഡ്ജിൽ.."" ആരോഹി ഇടംകണ്ണിട്ട് നോക്കി നക്ഷത്രയോട് പറഞ്ഞു ഡയറിമിൽക്ക് പൊട്ടിച്ചു.. ചിരിച്ചു നിന്നിരുന്നവളുടെ മുഖം ചുമന്നു വീർക്കുന്നതും പരിഭവത്താൽ ചുണ്ടുകൾ പുറത്തേക്ക് ഉന്തുന്നതും കൗതുകത്തോടെ സൂര്യനും നോക്കി കണ്ടു...!! .....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story