പ്രണയമായി..!!💖🍂: ഭാഗം 54

pranayamay sana

രചന: സന

ബെഡിൽ തലക്ക് താങ് കൊടുത്തിരിക്കുന്ന ദേവന്റെ ചുമലിൽ കൈവച്ചതും ദേവൻ അവളുടെ വയറിലൂടെ കയ്യിട്ടു മുഖം വയറിലായി ചേർത്തുവച്ചിരുന്നു.. ആദ്യം ഒന്ന് പകച്ചെങ്കിലും അവന്റെ മനസ്സ് വേദനിച്ചിട്ടുണ്ടെന്ന് തീർത്ഥക്ക് മനസ്സിലായി.. പതിയെ കയ്കൊണ്ട് അവന്റെ മുടിയിൽ തഴുകി ആശ്വസിപ്പിക്കുമ്പോ ദേവന്റെ കണ്ണുനീർ അവളുടെ ഡ്രെസ്സിന്റെ നനയിക്കുന്നുണ്ടായിരുന്നു.. ""എനി..ക്ക്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ഇമാ.. അത്രക്കും ഞാൻ.. എല്ലാവരും ഞാൻ.. ഞാൻ കാരണം.. നീയും.. ക്ഷേമിക്കെടി..."" മുറുക്കം കൂടുന്നതിന് അനുസരിച് ദേവൻ എന്താല്ലാമോ പുലമ്പി.. തീർത്ഥയുടെ കണ്ണുകളും നിറഞ്ഞു.. എത്ര തന്നെയായാലും ദേവനെ ഉള്ളു കൊണ്ട് വെറുക്കാൻ അവൾക് ആവുമായിരുന്നില്ല.. എല്ലായിടവും തന്റേടം കൊണ്ട് ജയിക്കുന്നവൾ അവന് മുന്നിൽ മാത്രം.. അല്ല അവനോടുള്ള പ്രണയത്തിനു മുന്നിൽ മാത്രം തോറ്റുപോകുമായിരുന്നു.. ഒന്നും മിണ്ടാത്തെ അവളുടെ നെഞ്ചിലവൻ പതുങ്ങേ അടർത്തി മാറ്റാൻ ആവാതെ തീർത്ഥയും കിടന്നു.. ''ദീക്ഷിതിന്റെ കയ്യിൽ നിന്ന് തന്നെ രക്ഷിച്ചത്.. ശ്രീയേട്ടന്റെ നിർബന്ധത്തിൽ ആണെങ്കിലും തനിക്കൊരു അഭയം തന്നത്.. കഴുത്തിനു മുകളിൽ വാൾ പോലെ നിന്ന കള്ളകേസ്‌ ഒതുക്കി തീർത്തത്.. ഒടുവിൽ... ഒടുവിൽ തന്റെ ഹൃദയത്തിൽ സ്ഥാനം നേടിയത്..!!''

തീർത്ഥയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. അവന്റെ മുടിയിഴകളിൽ വെറുതെ ഒന്ന് തലോടി.. ഏറെ നേരത്തിനു ശേഷമാണ് ദേവന്റെ പതം പറച്ചിൽ ഒന്ന് കുറഞ്ഞത്.. അവന്റെ ഉള്ളിലെ ദുഃഖം തനിക്കെന്ന പോൽ സൂര്യനും മനസിലാക്കിയത് കൊണ്ടാവണം ആരെയും ഇങ്ങോട്ടേക്കു ശല്യത്തിന് കാണാത്തത്.. ഒന്ന് താഴ്ന്ന അവന്റെ നെറ്റിയിൽ അരുമയായി മുത്തുമ്പോ നെഞ്ചിൽ മുഖം അമർത്തി വയറിൽ കുറച്ചൂടി മുറുക്കി പിടിച്ചിരുന്നു ദേവൻ..!! 💖__💖 അന്നത്തെ രാത്രി ഉറങ്ങാൻ ആയില്ല ഇരുവർക്കും.. പരസ്പരം കാണാത്ത തരത്തിൽ രണ്ട് വശത്തേക്ക് തിരിഞ്ഞു കിടക്കുന്നെങ്കിലും ഇരുവരുടെയും ഉള്ളിൽ അവരുടെ പ്രണയങ്ങൾ തന്നെയായിരുന്നു.. നക്ഷത്ര ഇന്ന് വരുന്ന വഴി യാദൃച്ഛികമായി കണ്ട കാഴ്ച്ചയിൽ തറഞ്ഞു പോയിരുന്നു.. ശിവദാസ് കോളേജിൽ നിന്ന് ഇരുവരെയും കൊണ്ട് വരുന്ന വഴി എന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞു ഒരു ഷോപ്പിൽ കേറിയിരുന്നു.. കൂടെ പോകാൻ ആരോഹി വിളിച്ചെങ്കിലും നക്ഷത്ര വിസ്സമ്മതിച്ചു കൊണ്ട് കാറിൽ ചാരി കിടന്നു.. കുറച്ചധികം നാൾ വീട്ടിൽ തന്നെ ഇരുന്നത് കൊണ്ടാവണം കോളേജിൽ പോകുന്നത് വല്ലാത്ത മടുപ്പ് തോന്നി തുടങ്ങിയത്..

സീറ്റിൽ അമർന്നിരിക്കെ എതിരെ കൊണ്ട് വന്ന് നിർത്തിയ കാറിൽ വെറുതെ ഒന്നവൾ നോക്കി.. സ്വന്തം കണ്ണുകളെ വിശ്വാസിക്കാനാവാതെ മിഴിച്ചു നോക്കി നക്ഷത്ര.. ശ്വാസം വിലങ്ങുന്ന പോലെ.. ഡ്രൈവിംഗ് സീറ്റിലെ മാൻവികിനെ കാണെ അവളുടെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു.. കാർ തുറന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് കുതിക്കണമെന്ന് തോന്നി അവൾക്.. കുറേനാൾ കഴിഞ്ഞു കണ്ടതുകൊണ്ടോ അതോ ഉള്ളിൽ നിറഞ്ഞു നിന്ന പ്രണയം അണപ്പൊട്ടി ഒഴിക്കിയത് കൊണ്ടോ അവൾക്ക് മനസ്സിനെയും കണ്ണുകളെയും പിടിച്ചു നിർത്താൻ ആവാത്തത്.. ഇറങ്ങാൻ തുടങ്ങേ ആണ് അവളുടെ കണ്ണുകൾ മാൻവികിനെ ചുറ്റി വരിഞ്ഞു തൊളിൽ ചാഞ്ഞു കിടക്കുന്ന ഒരുവളിലേക്ക് നീണ്ടത്.. ""നീനുവേച്ചി.."" നക്ഷത്ര പതർച്ചയോടെ ആ പേരു മൊഴിയുമ്പോ കണ്ണുകൾ ഇരുവരിലും കൊരുത് കിടന്നു.. നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി.. മാൻവികിന്റെ ചുണ്ടിലെ പുഞ്ചിരിയിൽ തളർന്നു പോകുന്നൊരു കുഞ്ഞ് മനസ്സവർ കണ്ടിരുന്നില്ല.. മീനാക്ഷി എന്തോ കൊഞ്ചി പറയുന്നുണ്ട്.. അതിനൊത്തു മാൻവികിന്റെ മുഖം കുസൃതിയാൽ വിടരുന്നതും അവളെ നോക്കി കണ്ണുരുട്ടുന്നതും എല്ലാം നക്ഷത്ര കണ്ണെടുക്കാതെ നോക്കി ഇരുന്നു..

കയ്യ്കലുകൾ തളരുന്ന പോലെ.. മീനാക്ഷി ഷർട്ടിൽ പിടിച്ചു അടുപ്പിച്ചവന്റെ ചുണ്ടിൽ അമർത്തി മുത്തുന്ന രംഗം കാണാനാവാതെ നക്ഷത്ര കണ്ണുകൾ മുറുക്കി അടച്ചു തല വെട്ടിച്ചു.. തളർന്നു പോയിരുന്നു അവളുടെ ഉള്ളം.. കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ട്.. നെഞ്ചിൽ ഒരായിരം കത്തി കുത്തി ഇറക്കുന്ന പോലെ.. പെട്ടന്ന് കാറിന്റെ ഡോർ തുറന്നതും നക്ഷത്ര കണ്ണമർത്തി തുടച് സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു.. ആരോഹിയുടെയും നെഞ്ചിൽ വല്ലാത്ത വേദന നിറഞ്ഞു.. ''എന്തിനാ എന്നോടിങ്ങനെ..ഇഷ്ടമില്ലെന്ന് ഒരായിരം വട്ടം പറയുമ്പോഴും കണ്ണുകൾ തന്റെ മേലെ ആണല്ലോ എന്നാ ആശ്വാസം ഉള്ളിൽ നിറയാറുണ്ട്.. വെറുപ്പാണെന്ന് ആക്രോഷിക്കുമ്പോ മുഖം തിരിച്ചില്ലല്ലോ എന്ന സമാധാനം ഉള്ളാകെ പടർന്നു അവനോടുള്ള പ്രണയത്തിന്റെ മോട്ട് വീണ്ടും വിടരാറുണ്ട്.. എന്നാൽ ഇന്ന്..!!"' അടുത്ത് നിന്ന് ഒരു പെണ്ണിനോട് എന്തോ ചിരിച്ചു സംസാരിക്കുന്നത് കണ്ടപ്പോഴും അവളുടെ തൊളിൽ കയ്യിട്ടു ചേർത്ത് നിർത്തുമ്പോഴും ഉള്ളിലേവിടെയോ ഒരു കുഞ്ഞ് നോവ് പടരുന്നത് അറിഞ്ഞു.. എങ്കിലും പതിവ് ചിരി വരുത്തിയാണ് മനുവേട്ടന്റെ അടുത്തേക്ക് താൻ ചെന്നത്.. ""മനുവേട്ടാ.."

" വിളി കെട്ട് മാധവ് നെറ്റിച്ചുളിച് തിരിഞ്ഞു നോക്കി.. ചിരിയോടെ നടന്നു വരുന്ന ആരോഹിയെ കാണെ അവന്റെ ചുണ്ടിൽ ഞൊടിയിടയിലായിലൊരു പുച്ഛം സ്ഥാനം പിടിച്ചു.. ""ഹായ്.."" അടുത്ത് നിന്ന കുട്ടിയോട് കയ്കൊടുക്കാൻ നിന്നപ്പോഴേക്കും ആ കുട്ടിയുടെ വലത് കയ്യ് മാധവ് ചേർത്ത് പിടിച്ചിരുന്നു..ഉയർത്തിയ കയ്കൾ വായുവിൽ അങ്ങനെ നിന്നു.. നിശ്ചലമായി..!! അവന്റെ പ്രവർത്തിയിൽ നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടു ആരോഹിക്ക്.. മാറുകയ്യിൽ സാധനമായതിനാൽ അവളൊരു നിരാശയോടെ ആരോഹിയെ നോക്കി.. ആരോഹി ചിരി വരുത്തി ഒന്ന് കണ്ണ് ചിമ്മി.. ""മനുവേട്ടൻ എന്താ ഇവിടെ..?"" ചോദ്യം അവനോട് ആണെങ്കിലും അവൻ ചേർത്ത് പിടിച്ച കൈകളിൽ ആയിരുന്നു ആരോഹിയുടെ നോട്ടം.. അത് മനസ്സിലാക്കിയെന്ന പോൽ മാധവ് ആ കൈകളെ ചേർത്ത് പിടിച്ചുയർത്തി അവന്റെ നെഞ്ചോട് ചേർത്ത് വച്ചിരുന്നു.. ""സിനിമ കാണാൻ ആരും grocery ഷോപ്പിൽ വരില്ലല്ലോ.."" പുച്ഛമായിരുന്നു അവന്റെ മുഖത്തു.. അടുത്ത് നിന്നവൾ അവന്റെ കയ്യിന്നിട്ടൊരു തട്ട് കൊടുക്കുന്നത് കണ്ടെങ്കിലും ചിരിയോടെ തന്നെ മുന്നിൽ നിന്നു.. ""എന്താ മനു ഇത്.. ഞങ്ങൾ ചെറുതായി ഒന്ന് ഷോപ്പിങ്ങിനെ ഇറങ്ങിയതാടാ..

ഈ മാസത്തെ സാധനങ്ങൾ എല്ലാം കഴിഞ്ഞു.. ഇറങ്ങിയപ്പോ ഇവനെയും കൂടെ വിളിച്ചതാ.."" പരിചയം ഒട്ടും ഇല്ലെങ്കിലും അതൊട്ട് കാണിക്കാതെ സംസാരിക്കുന്ന ആ കുട്ടിയെ കണ്ടപ്പോൾ ഉള്ളിൽ ചെറിയൊരു ആശ്വാസം പടരുന്നത് ആരോഹി അറിഞ്ഞു.. 'തന്നെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും അതാവും തന്നോട് സംസാരിക്കുന്നത്..' അവളുടെ മനസ്സിൽ ഒറ്റനിമിഷം കൊണ്ട് ഏറെ പാഴ്മോഹങ്ങൾ പൊട്ടിമുളച്ചു.. ""മാധവ്.. കഴിഞ്ഞില്ലേ നിന്റെയൊന്നും ഷോപ്പിംഗ്.. ഇപ്പോഴേ ഇങ്ങനെയാണേൽ കല്യാണം കഴിയുമ്പോ രണ്ടിന്റെയും അവസ്ഥ എന്തായിരിക്കും..?"" പെട്ടന്ന് ഒരാൾ അങ്ങോട്ടേക്ക് വന്ന് പറഞ്ഞപ്പോ ആരോഹിയുടെ ചിരി പതിയെ മങ്ങുന്നതും കണ്ണുകൾ കലങ്ങുന്നതും മാധവ് ഒരു പുച്ഛത്താലേ നോക്കി കണ്ടു.. ശ്രെദ്ധ മാറി തല കുമ്പിട്ടു നിൽക്കുന്ന ആരോഹിയെ കണ്ടതും ദീപുന്റെ നെറ്റി ചുളിഞ്ഞു.. ""ഇത്..??"" ""മനുവിന്റെ ഫ്രണ്ട് ആണെന്ന് തോന്നുന്നു.."" ""ഏയ് ഫ്രണ്ട് ഒന്നും അല്ല.."" പെട്ടന്ന് മാധവ് മറുപടി പറഞ്ഞതും ആരോഹി തല ഉയർത്തി നോക്കി.. മാധവ് ഒന്ന് കൊട്ടി ചിരിച്ചു അവളെ നോക്കി.. ""പിന്നെ ആരാടാ.. മ്മ്മ്..??"" ദീപുന്റെ അർത്ഥം വച്ചൊന്ന് മൂളിയതും മാധവ് അവന്റെ തോളിൽ കയ്യിട്ടു.. "

"എന്തേയ് നിനക്കിഷ്ടായോ..? വേണമെങ്കിലൊന്ന് മുട്ടി നോക്കടാ.. ആരോഹിയും ആരെങ്കിലും ഒന്ന് വളഞ്ഞു കിട്ടാൻ നടക്കുവാ.. നിങ്ങൾ പരസ്പരം ആവുമ്പോ മടുക്കുമ്പോ വിട്ടിട്ടും പോകാം.. നിനക്കും സീരിയസ് റിലേഷന് താല്പര്യം ഇല്ലല്ലോ.. ആരോഹിക്കും അതാങ്ങനെയാ.. അല്ലെ??"" തലക്കടിയേറ്റത് പോലെ തോന്നി അവൾക്.. ഇത്രയും തരംതാഴ്ന്ന് ആണോ തന്നെ കണ്ടിട്ടുള്ളത്.. അവളുടെ തൊണ്ടയിൽ നിന്നൊരു ഗത്ഗതം ഉയർന്നു.. എന്തെല്ലാമോ പറയാണമെന്ന് തോന്നി.. മുഖമടച്ചോന്ന് കൊടുക്കണമെന്ന് തോന്നി.. പറ്റുന്നില്ല.. വാക്കുകൾ പാതി വഴിയിൽ തങ്ങി തൊണ്ടയിൽ വീണു മരിക്കുന്നു.. പിന്തിരിഞ്ഞു ഓടുന്ന ആരോഹിയെ കാണെ ദീപു ദേഷ്യത്തോടെ മാധവിന്റെ കയ്യ് തൊളിൽ നിന്ന് കുടഞ്ഞു മാറ്റി.. """ഛേ.. How could you..?? എങ്ങനെ തോന്നി നിനക്ക്.. ഇഷ്ടമില്ലെങ്കിൽ പറഞ്ഞു തിരുത്തണമായിരുന്നു.. അല്ലേൽ രണ്ട് അടികൊടുത്തു ഒഴിപ്പിക്കണമായിരുന്നു.. അല്ലാതെ... ഷെയിം ഓൺ യൂ.. B** """ ദേഷ്യം കൊണ്ട് വിറച്ചു പോകുന്ന ദീപുവിനെ നോക്കി മാധവ് ആൻവിയെ നോക്കി.. അവളുടെ മുഖത്തും തെളിഞ്ഞു കണ്ട നീരസം അവനെ തെല്ലോന്ന് വേദനിപ്പോയിച്ചെങ്കിലും അത് കാര്യമാക്കാതെ അവൻ ചുണ്ടോന്ന് കൊട്ടി അവൾ പോയ വഴിയേ പോയി..

പുച്ഛത്തോടെ തിരിഞ്ഞു നടക്കുമ്പോഴും ആരോഹിയുടെ നിറഞ്ഞ കണ്ണുകൾ അവനിൽ അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരുന്നു.. മീനാക്ഷി കണ്ണുകൾ മുറുക്കി അടച്ചു.. ഇല്ല.. പാടില്ല..! ഇനിയൊരിക്കലും പിറകെ വരില്ല മനുവേട്ടാ..!! 💖__💖 പതിവിലും വിപരീതമായി ആരും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഹാൾ കാണെ ശിവദാസ് നെറ്റി ചുളിച്ചു.. അല്ലേൽ ഈ സമയം ആവുമ്പോ തന്നെ കലപില ശബ്ദം കൊണ്ട് വീട് നിറഞ്ഞിരിക്കും.. അതിൽ മുന്നിൽ കാണുന്നത് ആരോഹിയും നക്ഷത്രയും തന്നെയാവും.. ശിവദാസ് അടുക്കളയിലേക്ക് നടന്നു.. വസുന്ദരയോട് ഒപ്പം ഇരുവശത്തും ആയി നിന്ന് ജോലി ചെയ്യുന്ന ആരോഹിയെയും നക്ഷത്രയെയും കണ്ട് അയാളുടെ കണ്ണുകൾ ചുരുങ്ങി.. വാതിൽ പടിക്കൽ നിന്ന് ഉള്ളിലേക്ക് മിഴിച്ചു നോക്കുന്ന ശിവദാസിനെ കണ്ടുകൊണ്ടാണ് സൂര്യൻ താഴേക്ക് ഇറങ്ങുന്നത്.. ""അച്ഛാ..."" സൂര്യന്റെ വിളി കേട്ടതും ശിവദാസ് തിരിഞ്ഞു നോക്കി.. ബാക്കി ഉള്ളവരും അപ്പോഴാണ് അയാളെ കാണുന്നത്.. ""എന്താ അച്ഛാ.. പന്തം കണ്ട പെരുചാഴിയെ പോലെ.."" ""പതിവില്ലാത്ത പലക്കാഴ്ചകളും ആണല്ലോ.. അതുകൊണ്ട് നോക്കി നിന്നതാ.."" സൂര്യൻ ഉള്ളിലേക്ക് തല ഇട്ട് നോക്കി..

തന്നിൽ നിന്ന് മുഖം മറക്കാൻ പാടുപെടുന്ന ആരോഹിയെ കാണെ സൂര്യന്റെ നെറ്റി ചുളിഞ്ഞു.. നക്ഷത്രയുടെ മുഖവും മങ്ങിയിരിക്കുന്നത് കാണെ അവർ തമ്മിലുള്ള ഏതെങ്കിലും പ്രശ്നം തന്നെയാവും എന്ന് ഉറപ്പിച്ചു.. ""അച്ഛാ.. ഞാൻ പറഞ്ഞ കാര്യം.."" സൂര്യൻ പെട്ടന്നത് ചോദിച്ചപ്പോ ശിവദാസിന്റെ മുഖം കടുത്തു.. പ്രതീക്ഷയോടെ നോക്കി നിക്കുന്ന വസുന്ദരയെയും സൂര്യനെയും കണ്ട് അയാള്ഡ് മുഖം ഒന്നൂടി കടുത്തു.. പിന്നെ ഒന്ന് നിശ്വസിച്ചു അവന് നേരെ നോക്കി.. ""ഞാൻ ആയിട്ട് ഇനി തടസ്സം ഒന്നും പറയുന്നില്ല.. പോയി വാ.. ദേവനോട് പറഞ്ഞോ..?"" ""ഇല്ല.. ഇന്ന് പറയാം.. സമ്മതിക്കുവാണേൽ നാളെ തന്നെ തിരിക്കാം എന്നാ വിചാരിക്കണെ.. മറ്റന്നാൾ മുതൽ പൂജവെപ്പിന്റെ അവധിയല്ലേ.. ഇവർക്കും ലീവ് ആണ്.."" സൂര്യൻ പറയുന്നത് കേൾക്കുന്നെങ്കിലും കാര്യം മനസിലാവാതെ നക്ഷത്രയും ആരോഹിയും പരസ്പരം മുഖത്തോടെ മുഖം നോക്കി.. ""ശിവേട്ടനോ..??"" വസുന്ദര ചോദ്യത്തോടൊപ്പം തലയും താഴ്ത്തിയിരുന്നു.. ""ഞാൻ ഇല്ല വസൂ.. പടിയിറക്കിയേടത് തിരിച്ചു ചെല്ലാൻ നിനക്ക് മടി കാണില്ല.. പക്ഷെ ശിവദാസ് ദത്തനെ അതിന് കിട്ടില്ല.."" അത്രയും പറഞ്ഞു ഉള്ളിലേക്ക് പോകുന്ന ശിവദാസിനെ സങ്കടത്തോടെ അവർ നോക്കി നിന്നു.. സൂര്യൻ അവരെ ചേർത്ത് പിടിച്ചു.. പോയാൽ തന്നെ ഒന്ന് നോക്കുക പോലും ചെയ്യില്ല എന്ന് ഉറപ്പുണ്ട് ഏട്ടന്മാർ..

എന്നാലും അവരെ ഒക്കെ കാണാൻ വസുന്ദരയുടെ ഉള്ളം വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.. ""അച്ഛനെ അറിയുന്നതല്ലേ.. സാരല്ല.. ആദ്യം ദേവനെ ഒന്ന് സമ്മതിപ്പിക്കട്ടെ.. അവൻ ഇടഞ്ഞാൽ പിന്നെ ആരും പോവില്ല.."" സൂര്യൻ അതും പറഞ്ഞു മുകളിലേക്ക് കേറി പോകുന്നത് കാണെ നക്ഷത്ര പതിയെ വസുന്ദര്യയുടെ അടുത്ത് വന്നു... ""എവിടെയാ പോകുന്ന കാര്യമാ അമ്മ..?!"" ""മോൾക്ക് അച്ഛനെ കാണാൻ തോന്നുന്നില്ല..?! അമ്മയെയും അമ്മുമ്മയെയും അടക്കിയ മാളു ജനിച്ച നാട് കാണാൻ തോന്നുന്നില്ലേ..?!"" പെട്ടന്ന് വസുന്ദര അത് ചോദിക്കേ നക്ഷത്ര ഞെട്ടി കൊണ്ട് അവരെ നോക്കി.. കണ്ണുകൾ നിറഞ്ഞു തുളുമ്പിയത്തും വസുന്ദര ശാസനയോടെ തുടച്ചു നീക്കി അവളെ നെഞ്ചോട് അടക്കി.. ""അച്ഛൻ.."" നക്ഷത്രയുടെ കണ്ണുകൾ ഓർമയിൽ വീണ്ടും നിറഞ്ഞു..!! 💖__💖 ദേവൻ കണ്ണ് ചിമ്മി തുറന്നു.. തല പൊളിയുന്ന പോലെ വേദനിക്കുന്നുണ്ട്.. ഇന്നലെ അല്പം കഴിച്ചിരുന്നു.. അതിന്റെതായിരിക്കും.. ദേവൻ ഒന്നൂടി കിടക്കാൻ ആഞ്ഞതും നനുത്ത എന്തിലോ അവന്റെ മുഖം തട്ടുന്നതറിഞ്ഞു ദേവൻ ഒന്ന് ഉയർന്നു പൊങ്ങി.. ഇത്രയും നേരം കിടന്നത് തീർത്ഥയുടെ മാറിലാണെന്ന് ഓർമ വന്നതും ദേവന്റെ മുഖത്താകെ അമ്പരപ്പ് നിറഞ്ഞു..

എങ്ങനെ അവൾ തന്നെ അടക്കി പിടിച്ചെന്ന് ദേവന് അത്ഭുതം തോന്നി.. ഒരു കയ്യ് അവനെ വലയം ചെയ്ത് മറ്റേ കയ്യ് അവളുടെ തലക്ക് പിൻവശത്തു ആയിട്ടാണ്.. ദേവൻ പതിയെ ഒന്ന് ഉയർന്നു അവളെ ഇമചിമ്മാതെ നോക്കി.. പതിയെ ഒരു പുഞ്ചിരി പടരുമ്പോ ദേവൻ കുറച്ചൊന്നു പൊങ്ങി അവളുടെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു.. ഒന്ന് ഞെരുങ്ങി തീർത്ഥ ഒന്നൂടി അവനെ മുറുക്കിയതും ദേവനൊരു ചിരിയോടെ അവളുടെ കഴുത്തിലായി പതിയെ കടിച്ചു.. മുഖം ചുളിയുന്നതിടൊപ്പം ബോധം വന്നെന്ന് മനസിലായത് ദേവന് പ്രതീക്ഷിക്കാതെ കിട്ടിയ തള്ളലിൽ ആണ്.. ""അആഹ്ഹ.."" ദേവന്റെ തല പോയി ബെഡ്രെസ്റ്റിൽ ഇടിച്ചു.. മുഖം ചുളിച് തടവി ദേവൻ കണ്ണ് തുറക്കുമ്പോ ഭദ്രകാളിയെ പോലെ നിൽക്കുന്ന തീർത്ഥയെ ആണ് കാണുന്നത്.. അവളുടെ നിൽപ്പ് കാണെ അവന്റെ കണ്ണിൽ കുസൃതി നിറയെ ദേവൻ ഒരു സൈറ്റ് അടിച്ചു കണ്ണ് കൊണ്ട് താഴേക്ക് കാണിച്ചു.. ഇട്ടിരുന്ന പാന്റ് താഴ്ന്നു ടീഷർട്ട്‌ മുകളിലേക്ക് ചുരുണ്ട് വയറു കാണുന്ന രീതിയിൽ അവന്റെ മുന്നിൽ നിൽക്കുന്നത് ഓർത്ത് തീർത്ഥ ബെഡിൽ കിടന്ന പില്ലോ അവന് നേരെ വീശിയവൾ ബാത്റൂമിൽ ഓടി കേറിയിരുന്നു..! ""വൃത്തികെട്ടവൻ... തെണ്ടി..""......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story