പ്രണയമായി..!!💖🍂: ഭാഗം 55

pranayamay sana

രചന: സന

ഇട്ടിരുന്ന പാന്റ് താഴ്ന്നു ടീഷർട്ട്‌ മുകളിലേക്ക് ചുരുണ്ട് വയറു കാണുന്ന രീതിയിലാണ് അവന്റെ മുന്നിൽ നിൽക്കുന്നതെന്ന് കാണെ തീർത്ഥ ബെഡിൽ കിടന്ന പില്ലോ അവന് നേരെ വീശി ബാത്റൂമിലേക്ക് ഓടി കേറിയിരുന്നു..! ""വൃത്തികെട്ടവൻ... തെണ്ടി.."" പുറത്ത് നിന്നും അവന്റെ ഉച്ചത്തിലുള്ള ചിരി കേട്ടതും തീർത്ഥ തറയിൽ ആഞ്ഞു ചവിട്ടി.. ""തെണ്ടി കളിയാക്കാൻ മാത്രം ഒരു സങ്കടവും ഇല്ല.. ഇന്നലെ എന്തൊക്കെ ആയിരുന്നു.. ശോ വീഡിയോ വല്ലോം എടുത്താൽ മതിയായിരുന്നു.. അതെങ്ങനാ ഇമേ എന്ന് പറഞ്ഞു കെട്ടിപിടിക്കുമ്പോ എല്ലാം മറന്നങ് നിക്കുവല്ലേ.."" തീർത്ഥ കണ്ണാടിയിൽ നോക്കി സ്വയം കുറ്റപ്പെടുത്തി..എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം ഒക്കെ തോന്നുന്നുണ്ടായിരുന്നു അവൾക്ക്..! 💖___💖 ""അ.. അതെ.."" ഫോണിൽ സംസാരിച്ചോണ്ട് നിന്ന സൂര്യൻ ഒരു നിമിഷം ഒന്ന് നിശ്ചലമായി.. പെട്ടന്ന് തിരിഞ്ഞാലോ തിരിഞ്ഞ ഉടൻ മുഖം ഒന്ന് വിടർന്നാലോ തന്റെ ഇമേജിന് ഭംഗം വരുമെന്ന് അറിയുന്നത് കൊണ്ട് തന്നെ ഉള്ളിൽ നിറഞ്ഞ സന്തോഷം സൂര്യൻ കഷ്ടപെട്ടടക്കി.. ""സൂ.. സൂര്യേ..ട്ടാ.."" തിരിയുന്നതിന് മുന്നേ ഒനൂടി വിളി വന്നതും സൂര്യന്റെ കണ്ണുകൾ വിടർന്നു.. ""I'll call you back..""

ഫോണിൽ പറഞ്ഞവൻ ശ്രെദ്ധിക്കാതെ നിന്നു.. ഒരിക്കൽ കൂടി ആ പേര് അവളുടെ അധരം മൊഴിയുന്നത് കേൾക്കാൻ കൊതി തോന്നി അവന്.. തിരക്കിട്ട് എന്തോ നോക്കുന്നത് പോലെ ഭാവിച് സൂര്യൻ.. ""സൂര്യേട്ടാ.."" കുറച്ചൊന്നു ഉച്ചത്തിൽ നേർത്തൊരു സ്വരം.. സൂര്യൻ ഉള്ളിലെ സന്തോഷം അടക്കി പിടിച്ചു ഗൗരവത്തോടെ തിരിഞ്ഞു നോക്കി.. ""ഹാ ആരിത്.. നക്ഷത്ര ദേവരാജോ..?"" പേര് ഒന്ന് ഊന്നി സൂര്യൻ വിളിച്ചതും നക്ഷത്ര കണ്ണുകൾ താഴ്ത്തി നിന്നു.. പരിഭവത്തോടെ വീർക്കുന്ന കവിളും മുഖവും ഇന്നവളിൽ കാണാത്തത് ശ്രെദ്ധിക്കേ സൂര്യൻ അവളെ സൂക്ഷിച് നോക്കി.. മുഖം ആകെ മങ്ങിയിട്ടുണ്ട്.. കണ്ണ് കരഞ്ഞെന്ന പോൽ കലങ്ങിയിട്ടുണ്ട്.. ""എ..ന്നെ..ന്നെ ഒന്ന് നീനുവേച്ചിടെ അടുത്തേക്ക് കൊണ്ട് പോവോ..?"" അടഞ്ഞ ശബ്ദത്തോടെ നക്ഷത്രയത് ചോദിച്ചതും സൂര്യന്റെ നെറ്റി ചുളിഞ്ഞു.. ആദ്യമായിട്ടാണ് തന്നോട് ഒരു ആവശ്യം പറയുന്നത്.. അതും ഇങ്ങനെ ഒന്ന്.. മീനാക്ഷിയെ ഇപ്പൊ കാണുന്നതെന്തിനാ..? സൂര്യൻ ചിന്തിക്കാതെ ഇരുന്നില്ല.

. ""എന്തിനാ ഇപ്പോ നീനുവിനെ കാണണേ..?"" ""ഉണ്ണി..ഉണ്ണിയേട്ടനെ.. ഇന്നലെ കണ്ട..താ ഞാ..ൻ.."" വിറച്ചു പോയിരുന്നു അവളുടെ സ്വരം.. ആ ഓർമയിൽ പോലും അവളിൽ നിന്നൊരു തേങ്ങൽ പുറപ്പെട്ടിരുന്നു.. സൂര്യൻ നക്ഷത്രയെ പകച്ചു നോക്കി.. എന്ത് പറയാണമെന്ന് അറിയില്ലായിരുന്നു അവന്.. എന്നെങ്കിലും ഒരുനാൾ അവൾ അറിയേണ്ടത് തന്നെയായിരുന്നതല്ലേ..?! എങ്കിലും നക്ഷത്രയുടെ വേദന നിറഞ്ഞ മുഖം അവനിലും നീറ്റൽ സൃഷ്‌ടിച്ചു.. ""മാളു.. ""ആർദ്രമായ സ്വരതോടൊപ്പം അവന്റെ നിശ്വാസവും അവളുടെ കാതരികിൽ പതിഞ്ഞതും നക്ഷത്ര കണ്ണ് നിറച്ചവനെ നോക്കി.. ""കൊണ്ടൊ..വോ..ന്നെ..!!"" സൂര്യൻ അവളുടെ കവിളിൽ കൈ വച്ചു.. വിധുമ്പുന്ന അവളെ ആശ്വസിപ്പിക്കാൻ ആയില്ല അവന്.. സമ്മതം അറിയിച്ചു തല ചലിപ്പിക്കുമ്പോ നക്ഷത്രയും അവരെ കാണാൻ പോകുന്നതിന് മനസ്സിനെ തയ്യാറാറെടുപ്പിക്കുന്ന തിരക്കിലായിരുന്നു..!! 💖___💖 ""ദേവാ.. നീയിങ്ങനെ മുടക്ക് പറയല്ലേ ടാ.."" ""എടാ മനുഷ്യന്മാരായാൽ കുറച്ചൊക്കെ നാണം വേണം.. അവിടുന്ന് ശുദ്ധികലശം ചെയ്തു ഇറക്കി വിട്ടതല്ലേ നമ്മുടെ അച്ഛനെയും അമ്മയെയും.. അന്നത്തോടെ അവിടെയും ആയുള്ള ബന്ധം തീർന്നു..""

ദേവൻ ദേഷ്യത്തോടെ അവന്റെ കയ്യ് തട്ടി മാറ്റി.. സൂര്യൻ ദയനീയമായി ദേവനെ നോക്കി.. ""ഓഹ്.. നീയിപ്പോ അവിടുത്തെ മരുമകൻ ആവാൻ ഉള്ള തയ്യാറെടുപ്പല്ലേ.. അനുഗ്രഹം വാങ്ങാൻ ഉള്ള ഉദ്ദേശവും കാണും അല്ലേടാ തെണ്ടി.."" ദേവൻ കണ്ണുരുട്ടിയതും സൂര്യൻ നന്നായൊന്ന് ഇളിച്ചു കൊടുത്തു.. അവിടെക്ക് പോകാൻ വസുന്ദരക്ക് ആഗ്രഹം ഉണ്ടെങ്കിലും അതിനേക്കാൾ ഉപരി നക്ഷത്രയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.. അവിടുന്ന് തിരികെ വന്നിട്ട് മാൻവികിന്റെ കാര്യം അവളോട് പറയാം എന്നായിരുന്നു കരുതിയത് പക്ഷെ അതിന് മുന്നേ..!! സൂര്യൻ ആലോചനയോടെ ഒന്ന് നിശ്വസിച്ചു.. ദേവനും എന്തൊക്കയോ ചിന്തിക്കുകയാണ്.. മൈൻഡ് ഓക്കേ അല്ലാത്തത് കൊണ്ട് മൂന്നു ദിവസത്തെ മെഡിക്കൽലീവ് അപ്ലൈ ചെയ്തിരുന്നു.. സൂര്യനാണ് തന്നെ കൊണ്ട് അത് എടുപ്പിച്ചതും പക്ഷെ അതിന് പിന്നിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് അറിഞ്ഞില്ല.. ""ദേവാ.. അവര് നമ്മളോട് അങ്ങനെ ഒക്കെ കാണിച്ചെങ്കിലും അച്ഛനും അമ്മയും അന്തസ്സായി തന്നെയല്ലേ ജീവിക്കുന്നത്.. ഇപ്പോ നമ്മളും.. ആട്ടിഓടിച്ചേടത് തലയും ഉയർത്തി

ശിവദാസ് ദത്തന്റെ രണ്ട് മക്കളും തിരികെ ചെല്ലുന്നത് ഒന്ന് ഓർത്ത് നോക്കിയേ.. അവർക്ക് കൊടുക്കാൻ കഴിയുന്നതും വച് ഏറ്റവും നല്ല പ്രതികാരം അല്ലെ ദേവാ..!?"" സൂര്യൻ പലതും പറഞ്ഞവനെ സോപ്പ് ഇട്ടു.. ഒടുവിൽ പാതി മനസ്സയെന്ന് കണ്ടതും സൂര്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ""പിന്നെ കല്യാണം കഴിഞ്ഞിട്ടിതുവരെ നീയും ഏട്ടത്തിയും പുറത്തേക്ക് എവിടെയും പോയില്ലല്ലോ.. അപ്പോ ഈ ട്രിപ്പ്‌ നിങ്ങൾക്കൊരു ഹണിമൂണും കൂടി ആവുമായിരുന്നു.."" സൂര്യൻ വേറെ ആരോടോ പറയും പോലെ പറഞ്ഞതും ദേവന്റെ കണ്ണൊന്നു തിളങ്ങി.. തീർത്ഥക്ക് എന്തേലും പണി കൊടുത്തിട്ട് കുറെ ആയി എന്ന് ഓർമ വന്നതും മറ്റൊന്ന് ചിന്തിക്കാതെ ദേവൻ ഒക്കെ പറഞ്ഞിരുന്നു.. സൂര്യൻ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു..!! 💖___💖 ""എങ്ങോട്ടാ തള്ളി കേറി..? ഇതൊക്കെ ഒതുക്കി വക്കുന്നത് കാണുന്നില്ലേ ദേവാ.. പുറത്ത് പോയെ.. എല്ലാം കഴിയുമ്പോ ഞാൻ വിളിക്കാം.."" ബെഡിലും തറയിലും ആയി അലങ്ങോലമായി കിടക്കുന്ന സാധനങ്ങിലേക്ക് നോക്കി ദേവൻ പുച്ഛത്തോടെ ചുണ്ട് കൊട്ടി കാല് കൊണ്ട് തറയിൽ കിടക്കുന്ന ഒന്നിനെ തട്ടി നീക്കി.. ""ദേവാ.."" അലറി വിളിച്ചിട്ടും മൈൻഡ് ആകാതെ ബെഡിൽ കിടന്ന അവളുടെ ഡ്രസ്സ്‌ എല്ലാം താഴെ വലിച്ചിട്ടു അവൻ അവിടെയായി കിടന്നു.. നന്നേ ദേഷ്യം വരുന്നുണ്ടായിരുന്നു അവൾക്..

പല്ല് കടിച് കുറച്ചു നേരം അവനെ തുറിച്ചു നോക്കിയെങ്കിലും അവന്റെ മുഖത്തെ ആക്കൽ കണ്ട് തല ഒന്ന് കുടഞ്ഞവൾ വീണ്ടും അവളുടെ പണിയിലേക്ക് തിരിഞ്ഞു.. ""ഇമേ.. ഡീ.. ചേട്ടനെ ഒന്ന് നോക്കെടി.."" ദേവൻ എന്തൊക്കയോ പറഞ്ഞവളെ വിളിക്കുന്നുണ്ടായിരുന്നു.. തീർത്ഥ മൈൻഡ് ചെയ്യാൻ പോയില്ല.. പെട്ടന്ന് ആരോ വിളിച്ചതും ദേവൻ ചിരിയോടെ കാൾ എടുത്തു.. ""പറയ് ടാ.."" ""ആടാ.. പെട്ടന്ന് പ്ലാൻ ചെയ്തതാ.. ഇല്ല ഇല്ല അച്ഛൻ വരുന്നില്ല.. ആ ഉണ്ട് ആരൂവും അമ്മയും മാളുവും ഒക്കെ ഉണ്ട്.. ഹാ അതും ഉണ്ടെന്ന് കൂട്ടിക്കോ.. നീ അപ്പോ എങ്ങനെയാ ഇങ് വരുവോ അതോ വഴിയിൽ വച് പിക്ക് ചെയ്യണോ.."" ദേവന്റെ സംസാരം തുടർന്നു കൊണ്ടേ ഇരുന്നു.. ശ്രീ ആണെന്ന് അവന്റെ സംസാരത്തിൽ നിന്ന് തന്നെ തീർത്ഥക്ക് മനസ്സിലായിരുന്നു.. ശ്രെദ്ധിക്കാത്ത പോലെ നിന്നെങ്കിലും ഒരു ചെവി അവന്റെ അടുത്ത് തന്നെയായിരുന്നു.. അത് മനസിലാക്കിയത് പോലെ ദേവനും അവൾക്കായുള്ള ബോംബ് പൊട്ടിച്ചിരുന്നു.. ""ആടാ.. ഹണിമൂൺ കൂടി ഉണ്ട്.. നിങ്ങൾ താമരശ്ശേരിയിൽ നിന്ന് നേരെ ഇങ് തിരിക്കും.. ഞാനും ഇമയും കൂടി അത് വഴി കൊടൈക്കനാൽ വിടും.."" തീർത്ഥ ചെയ്യുന്ന ജോലി പകുതിയിൽ വച് നിർത്തി മിഴിച്ചു നോക്കി അവനെ.. "ഹണിമൂണോ..!! അതൊക്കെ ഇപ്പോ..?!" ""ഇല്ല ടാ.. അത് അങ്ങോട്ടേക്ക് പോകുന്ന വഴിയിൽ ഏതേലും മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങാം..

ഹ്മ്മ്മ്.. തണുപ്പല്ലേ.. എപ്പോഴാ കണ്ട്രോൾ പോവാ എന്നറിയില്ലല്ലോ.. ഹാ ഇമക്ക് തണുപ്പ് അത്ര പിടിക്കില്ല.. സ്ഥലം ഒക്കെ നേരെ കാണാൻ പറ്റുവോ എന്നാ എന്റെ ഡൌട്ട്.."" ദേവൻ നാണം അഭിനയിച് ബെഡിൽ കിടന്ന് ഉരുളുന്നുണ്ട്.. തീർത്ഥയുടെ തൊലി ഉരിഞ്ഞു പോകുന്ന പോലെ തോന്നി.. ""അയ്യേ ശ്രീയേട്ടൻ എന്ത് വിചാരിച്ചിട്ടുണ്ടാവും.."" ""ദേവാ""... അവളുടെ പകച്ചു കൊണ്ടുള്ള വിളി ഒന്നും കാര്യമാക്കാതെ വീണ്ടും ദേവൻ കിടന്ന് കുണുങ്ങുന്നുണ്ട്.. തീർത്ഥ താഴെ കുറച്ചു മുന്നേ അവൻ വലിച്ചെറിഞ്ഞ പില്ലോ എടുത്തവന്റെ പുറത്തേക്ക് എറിഞ്ഞു.. ""അയ്യേ.. എന്തൊക്കെയാ ഈ വിളിച്ചു പറയണേ.. ദേവാ.."" തീർത്ഥ അവന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രെമിച്ചു കൊണ്ടിരുന്നു.. അവളുടെ ഓരോ നീക്കങ്ങളും അറിഞ്ഞെന്ന പോൽ അവൻ വഴുതി മാറി.. ദേഷ്യം അടങ്ങാത്ത അവൾ ടേബിളിരുന്ന വേസ് കയ്യിൽ എടുത്തതും ദേവൻ അവളെ വലിച്ചു ബെഡിലേക്ക് ഇട്ട് അവൾക് മുകളിലായി അമർന്നു കിടന്നിരുന്നു.. നെഞ്ചിൽ അമർത്തി തള്ളുന്നതിന് ഇടയിലും അവന്റെ ഫോൺ വാങ്ങാൻ ശ്രെമിക്കുന്നവളെ കാണെ ദേവൻ അതിലെ കാൾ ലിസ്റ്റ് അവൾക്ക് നേരെ നീട്ടി.. ഇന്നലെ രാത്രിയാണ് ശ്രീയെ അവസാനമായി വിളിച്ചത്..

തീർത്ഥ ദേവനെ കണ്ണുരുട്ടി നോക്കി അവനെ മാറ്റാൻ ശ്രെമിച്ചു കൊണ്ട് കുതറി.. ""അടങ്ങേന്റെ ഭാര്യേ.."" ""കൊഞ്ചാതെ എഴുനേറ്റ് മാറ് ദേവാ.."" തീർത്ഥ അവന്റെ കണ്ണിൽ നിന്ന് നോട്ടം മാറ്റികൊണ്ട് പറയേ അവനൊരു ചിരിയോടെ അവളിലേക്ക് അമർന്നു കാതോട് മുഖം അടുപ്പിച്ചു.. ""കൊഞ്ചാൻ തോന്നുവാ ഡീ.. ഇവിടൊക്കെ ഇങ്ങനെ കടിച്ചെടുക്കാൻ തോന്നാ.."" പറഞ്ഞു കൊണ്ടവളുടെ കഴുത്തിലായി വേദനിപ്പിക്കാതെ കടിച്ചതും തീർത്ഥ ഉയർന്നു പൊങ്ങി കൊണ്ടവന്റെ നെഞ്ചിൽ കയ്യമർത്തി.. തൊണ്ട ഒക്കെ വരളുന്ന പോലെ.. ശ്വാസം വിടുന്നുണ്ടോ എന്ന് പോലും സംശയം തോന്നി അവൾക്.. തന്നെ ഇത്രയും സ്വാധീക്കൻ ഉള്ള കഴിവുണ്ടോ അവന്റെ വാക്കുകൾക്ക്..!! തളർന്നത് പോലെ ചുവന്ന് കിടക്കുന്ന തീർത്ഥയെ കാണെ ദേവന്റെ ചുണ്ടിലൊരു വശ്യമായ പുഞ്ചിരി വിരിഞ്ഞു.. നിശ്വാസങ്ങൾ പതിയെ അടുക്കെ ദേവന്റെ ഉള്ളം മറ്റെന്തൊക്കെയോ മോഹിച്ച തുടങ്ങിയിരുന്നു.. ഉള്ളിൽ സ്വന്തമാണെന്ന തോന്നൽ അവനിൽ വീണ്ടും വീണ്ടും പതിഞ്ഞു കൊണ്ടേ ഇരുന്നു.. അടുത്തേക്ക് വരുന്ന ദേവനെ പെട്ടെന്നു തള്ളി മാറ്റി പുറത്തേക്ക് ഓടുമ്പോ തീർത്ഥയും നന്നേ വിറച്ചിരുന്നു..

ഉള്ളിൽ ഉടലെടുക്കുന്ന വികാരം തടഞ്ഞു നിർത്താൻ ആവാതെ നെഞ്ചിൽ കൈവചവൾ ഡ്രസിങ് റൂമിലെ ചുമരിലേക്ക് ചാരി നിന്നു.. ""ഇഷ്ടമാണെന്ന് തന്നെയാണോ ദേവൻ പറഞ്ഞതിന്റെ അർത്ഥം..!!"" പ്രണയമാണ് ഇമാ നിന്നോട്..!! വൈകി കിട്ടുന്നതിൽ മധുരമേറുന്നത് പോലെ വല്ലാതൊരു മധുരം തോന്നുന്നു പെണ്ണെ ഈ പ്രണയത്തിനും..!! ഉള്ളാകെ പൂത്തുലയുന്നത് പോലെ തോന്നി ദേവന്... 💖 💖___💖 സൂര്യനോടൊപ്പം മാൻവികിന്റെ ഓഫീസിന് മുന്നിൽ വന്ന് നിക്കുമ്പോ ഉള്ളാകെ തളരുന്നുണ്ടായിരുന്നു നക്ഷത്രക്ക്.. സൂര്യന്റെ കയിൽ ബലതിനെന്ന പോൽ കോർത്തു പിടിച്ചവളെ അവനൊരു പകപ്പോടെ നോക്കി.. മുന്നിലേക്ക് നടക്കുമ്പോ വീണു പോകുമോ എന്ന് പോലും അവൾ ഭയന്നു.. 'താൻ ഇത്രയും സ്നേഹിച്ചിരുന്നോ ഉണ്ണിയേട്ടനെ..' വീണ്ടും വീണ്ടും അവളുടെ ഉള്ളം ഇതേ ചോദ്യം ആവർത്തിച്ചു.. പെട്ടന്ന് സൂര്യൻ നിന്നതും നക്ഷത്ര തല ഉയർത്തി നോക്കി... മുന്നിൽ ഒരു വാതിലിന് അപ്പുറം മാൻവികിന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന മീനാക്ഷിയെ കാണെ നക്ഷത്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. 'അപ്പോ തന്നെ ആയിരുന്നില്ലേ ഉണ്ണിയേട്ടന് ഇഷ്ടം'..? ചോദ്യം ഉള്ളിൽ കിടന്നങ്ങനെ എരിഞ്ഞു അമർന്നിരുന്നു.. വല്ലാത്ത നോവ്.. നെഞ്ച് നുറുങ്ങുന്ന വേദന..!! ......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story