പ്രണയമായി..!!💖🍂: ഭാഗം 59

pranayamay sana

രചന: സന

വിശ്വന്റെ മുഖത്തു കണ്ടതിൽ നിന്ന് തീർത്തും വ്യത്യസ്തമായോരു ഭാവമാണ് സോമരാജനിൽ.. ആ മുഖത്തു തന്നെയും നക്ഷത്രയെയും കണ്ട് ഇരച്ചു കേറുന്ന ദേഷ്യം അവർ തെല്ലൊരു പകപ്പോടെ നോക്കി നിന്നു..!! അവരെ കണ്ടതും തീർത്ഥ സൂര്യന്റെയും ദേവന്റെയും അടുത്തായി പോയി.. മുന്നിൽ കാണുന്നത് സത്യമാണെന്നു ഉറപ്പിക്കാൻ എന്നോണം വിശ്വൻ കണ്ണുകൾ മുറുക്കി അടച്ചു തുറന്നു.. മുന്നിൽ തന്റെ കുഞ്ഞനുജത്തി..!! കണ്ണുകൾ നിറഞ്ഞൊഴുകി.. അന്നവസാനമായി ആരുടെയൊക്കെയോ വാക്ക് കേട്ട് പടിയിറക്കി വിട്ടവളെ ഓർത്ത് മരണം വരെ അമ്മയും അച്ഛനും ദുഖിച്ചിട്ടുണ്ട്..ഒടുവിൽ നെഞ്ച് പൊട്ടി തന്നെ..!! വിശ്വൻ നിറ കണ്ണുകളോടെ വസുന്ദരയെ നോക്കി.. സോമരാജിനും ഉള്ളിന്റെ ഉള്ളിലും വസുന്ദരയെ കാണെ ഒരു വാത്സല്യം പുറത്ത് വന്നിരുന്നു.. നക്ഷത്ര ഒരു വിറയലോടെ പടികടന്നതും സോമരാജിന്റെ കണ്ണുകൾ ചുമന്നു മുഖം ദേഷ്യം കൊണ്ട് വിറച്ചു.. മുഖത്തു നോക്കാതെ നക്ഷത്ര തല താഴ്ത്തി.. ""പടിക്ക് പുറത്തിറങ്ങേടി..!!"" അലർച്ചയോടെ അയാൾ മുന്നിലേക്ക് വന്നതും പെട്ടന്നാരോ അയാളെ തടഞ്ഞു.. തടഞ്ഞു നിർത്തി ഗൗരവത്തോടെ സോമരാജിനെ നോക്കുന്ന അഭിരാജിനെ നക്ഷത്ര നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ നോക്കി..

""അമ്മുനോട് പുറത്തിറങ്ങി പോകാൻ പറയാൻ അച്ഛനെന്ത് അവകാശമാ ഉള്ളെ..??"" മുഖം ശാന്തമാണെങ്കിലും ഗൗരവം നിറഞ്ഞ അവന്റെ ശബ്ദത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.. ""എന്നെ ചോദ്യം ചെയ്യാൻ മാത്രം വളർന്നോ നീയ്..?!! ഇവിടുന്ന് ഇറങ്ങി പോയി എല്ലാർക്കും നാണക്കേട് ഉണ്ടാക്കി വച്ച ഈ അസ്സത്തിന് വേണ്ടി എന്നോട് ശബ്ദം ഉയർത്താൻ മാത്രം നീ വളർന്നൊന്ന്..??"" ""തെറ്റ് ചെയ്യുന്നത് അച്ഛനാണെങ്കിലും അപ്പൂപ്പനാണെങ്കിലും തിരുത്തുന്നതിന് പ്രായത്തിന്റെ ആവശ്യം ഇല്ല..!! അമ്മുനോട് ഇവിടുന്ന് ഇറങ്ങി പോകാൻ പറയാൻ അച്ഛനെന്നല്ല ഇവിടുള്ള ആർക്കും അധികാരം ഇല്ലന്നുള്ള കാര്യം ഞാൻ പ്രതേകം പറയേണ്ടല്ലോ.. ഈ വീടിന്റെയും ഉള്ളിൽ കിടക്കുന്ന ആ മനുഷ്യനെയും അവകാശിയ അവള്.."" അഭിരാജ് പറഞ്ഞു നിർത്തുമ്പോൾ അനുരാജിന് ഒരു വിസ്സിൽ അടിച്ചാൽ കൊള്ളാമെന്നു തോന്നി.. പിന്നെ പൊട്ടി വന്ന ചിരിയെ അടക്കി നിർത്തി അവൻ സോമരാജിനെ നോക്കി.. അയാൾ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്നുണ്ട്..

""ഇതാരാടാ നമ്മുക്ക് പകരം ഗോൾ അടിക്കുന്നത്..?? ശോ പഠിച്ചു വന്ന ഡയലോഗ് ഒക്കെ വേസ്റ്റ് ആയല്ലോ..?"" സൂര്യൻ ശബ്ദം താഴ്ത്തി പറഞ്ഞതും ദേവൻ ചിരി അമർത്തി നിന്നു.. നക്ഷത്രയെ കൊണ്ട് ഇങ്ങോട്ട് വരുമ്പോ ഇതുപോലൊരു പ്രശ്നം മനസ്സിൽ കണ്ടിരുന്നു.. അതിനൊക്കെ തക്കതായ മറുപടി കൊടുത്ത് അവളെ സംരക്ഷിക്കാൻ ഞാൻ ഒരുത്തൻ മതിയെന്ന് വീരവാദം സൂര്യൻ മുഴക്കിയത് ഓർക്കേ ദേവൻ പൊട്ടി വന്ന ചിരിയെ ചുണ്ടിനിടയിൽ കടിച് പിടിച്ചു തീർത്ഥയെ നോക്കി.. അത്രയും പ്രശ്‌നത്തിനിടെ ചിരി അമർത്തി നിൽക്കുന്ന ദേവനെ കാണെ തീർത്ഥ കണ്ണുരുട്ടി.. ""അഭി.."" പിന്നിൽ നിന്ന് സോമരാജിന്റെ ഭാര്യ ശാസനയോടെ വിളിച്ചു.. ""അമ്മ ഇതിൽ ഇടപെടേണ്ട..!! ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കുഞ്ഞച്ഛൻ പറയട്ടെ.."" അഭി വിശ്വനെ നോക്കി.. അയാൾ നക്ഷത്രയുടെ അടുത്തേക്ക് നടന്നു.. അയാളുടെ മുഖത്തു നോക്കാൻ ധൈര്യമില്ലാത്തവൾ തല താഴ്ത്തി നിന്ന്.. അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ട്..

സ്വന്തം അച്ഛനെ കാണാൻ അനുവദിക്കാത്തവർക്ക് മുന്നിൽ നിന്ന് പോലും കരയുന്ന നക്ഷത്രയെ കാണെ സൂര്യന് ദേഷ്യം വന്നു.. വിശ്വൻ അവളുടെ തലയിൽ മൃദുവായി തലോടി..വിധുമ്പി പോയിരുന്നു ആ പെണ്ണ്..!! ""ഇന്നലെ കൂടി ന്റെ കുഞ്ഞിനെ ഓർത്ത് കരഞ്ഞേ ഉള്ളു ഏട്ടൻ.. പോയി അച്ഛയെ കണ്ട് വാ.."" കവിളിൽ ചെറുതായി ഒന്ന് തലോടി അയാൾ പറയുമ്പോ നക്ഷത്ര തല ഉയർത്താതെ തന്നെ ഒന്ന് മൂളി.. ഉള്ളിലേക്ക് നടക്കുന്നതിന് മുന്നേ സോമരാജിനെ നോക്കാതെ സ്വാതന്ത്ര്യത്തോടെ അഭിരാജിന്റെ നെഞ്ചിലേക്ക് ചാഞ്ഞവളെ കാണെ ഒരുപോലെ അഭിരാജിനും അനുരാജിനും വിഷമം വന്നു പോയിരുന്നു.. ""യ്യേ ഏട്ടന്റെ കുട്ടി കരയാ..? വേണ്ടാട്ടോ.."" അനുരാജും നക്ഷത്രയുടെ കവിളിൽ തട്ടി ആശ്വസിപ്പിച്ചു.. നക്ഷത്ര ഉള്ളിലേക്ക് പോകുന്നതും നോക്കി കണ്ണ് തുടച് വിശ്വൻ വസുന്ദരയെ നോക്കി.. നിറഞ്ഞു വെമ്പി നിൽക്കുന്ന കണ്ണുനീർ അയാളെ കാണെ പൊട്ടികരച്ചിലായി മാറിയിരുന്നു.. അതുവരെ ദേഷ്യത്തിൽ നിന്ന് സോമരാജും വസുന്ദരയുടെ കരച്ചിൽ കാണെ മുന്നോട്ട് വന്ന് അവരെ ചേർത്ത് പിടിച്ചിരുന്നു..

ഏറെ നാളത്തേക്ക് ശേഷം അവരുടെ കരവാലയത്തിനുള്ളിൽ നിക്കേ താൻ ആ പഴയ പതിനെട്ടുകാരി തന്നെയാണെന്ന് തോന്നി വസുന്ദരക്ക്..!! 💖___💖 മൂക്കിലേക്ക് തുളച്ചു കേറുന്ന മരുന്നിന്റെയും മൂത്രത്തിന്റെയും രൂക്ഷമായ ഗന്ധതിൽ നക്ഷത്രയുടെ മുഖം പരിഭ്രമം നിറഞ്ഞു.. കണ്ണുകൾ നിറഞ്ഞു മുന്നിലെ കാഴ്ച മറക്കാൻ തുടങ്ങിയതും അവൾ വാശിയോട് കണ്ണമർത്തി തുടച്ചു.. റൂമിന്റെ അങ്ങ് അറ്റതായി ബെഡിൽ കിടക്കുന്നൊരു രൂപത്തിന്റെ അടുത്തേക്ക് ചുവട് വക്കേ കാലിടറി താൻ വീണുപോകുമോ എന്ന് പോലും നക്ഷത്രക്ക് ഭയം തോന്നി.. വിറക്കുന്ന കാലുകൾക്ക് വല്ലാത്ത ഭാരം പോലെ.. ഉള്ളം വല്ലാതെ പിടിക്കുന്നുണ്ട്.. അതിനടുത്തേക്ക് അടുക്കവേ മുന്നിൽ കണ്ട രൂപത്തിനെ അവൾ പകപ്പോടെ നോക്കി.. ഓർമവച്ച നാൾ മുതൽ വിരിഞ്ഞ നെഞ്ചും ആറടി പൊക്കവും പിരിച്ചു വച്ച മീശയും ആയി താൻ കണ്ടിട്ടുള്ള തന്റെ അച്ഛന്റെ ഇന്നത്തെ രൂപം അവളെ വല്ലാതെ നോവിച്ചു.. തളർന്നു കിടക്കുന്ന ആ ശരീരത്തിൽ മാംസത്തിന്റെ ഒരംശം എങ്കിലും ഉണ്ടോ എന്നവൾക്ക് സംശയം തോന്നി.. അടുത്തരുടെയോ സാമീപ്യം തോന്നിയതും ദേവരാജ് പതിയെ കണ്ണുകൾ തുറന്നു..

മുന്നിൽ സ്ഥപ്ഥയായി നിൽക്കുന്ന നക്ഷത്രയെ കാണെ അയാളുടെ ക്ഷീണിച്ചവശയായ കണ്ണുകൾ വിടർന്നു.. ""അ..ച്ഛേ""... വിധുമ്പി കൊണ്ടവൾ അയാളുടെ നെഞ്ചിൽ പൂണ്ടടക്കം കെട്ടിപുണരുമ്പോ തന്റെ ശരീരത്തിൽ നിന്നും നഷ്ടപെട്ട എന്തോ ഒന്ന് തനിക് തിരിച്ചു കിട്ടിയത് പോലെ ആ ഹൃദയം തുടിച്ചു.. ""അമ്മു.. പൊന്ന്മോളെ.."" വിറയാർന്ന ശബ്ദത്തിൽ അതെ വാചകം വീണ്ടും വീണ്ടും അടർന്നു വീണു.. ഓരോ വിളിയിലും അവളയാളിൽ കൂടുതൽ പറ്റിച്ചേർന്നു.. തോളിൽ ആരുടെയോ കരസ്പർശം ഏറ്റത്തും നക്ഷത്ര ദേവരാജിന്റെ നെഞ്ചിൽ തല വച് തന്നെ കണ്ണുയർത്തി നോക്കി.. മുന്നിൽ നിറക്കണ്ണുകളോടെ നിൽക്കുന്ന വസുന്ദരയെ കാണെ വേദനയിൽ കലർന്നൊരു പുഞ്ചിരി നൽകി നക്ഷത്ര പതിയെ എഴുനേറ്റു.. ""ഛാ.. ഇതാരാന്ന് നോക്കിയേ."". പതിയെ മൊഴിയെ ദേവാരാജ് നീര് പൊടിഞ്ഞ കണ്ണ് പതിയെ തുറന്നു.. വസുന്ദരയെ കാണെ അയാള്ഡ് കണ്ണുകൾ അത്ഭുതംത്താലും വേദനയാലും നിറഞ്ഞു.. എഴുനേൽക്കാൻ ശ്രെമിച്ചു വിഭലമായി പോകുന്ന അയാളുടെ അവസ്ഥ കാണെ വസുന്ദര വായ പൊത്തി കരഞ്ഞു പോയി.. ""വ..സൂ"".. വിറച്ചു പോയ ആ സ്വരം മാത്രം മതിയായിരുന്നു അവർക്ക്.

. പൊട്ടികരഞ്ഞു കൊണ്ട് വസുന്ദര അയാള്ഡ് മുഖമാകെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു.. ഏട്ടൻ ആയിട്ടല്ല അച്ഛൻ ആയിട്ട് തന്നെയാണ് തന്നെ വളർത്തിയത്..!! വസുന്ദര വേദനയോടെ ഓർത്തു മുഖമാകെ തലോടി.. ""കഴിഞ്ഞീലാലോ ന്റെ കുട്ട്യേ മനസ്സി..ലാക്കാൻ..?"" ആ വാക്കുകൾ ഇരുവർക്കും ഉള്ളതായിരുന്നു.. നക്ഷത്രയും വസുന്ദരയും ദേവരാജിന്റെ ഇടവും വലവും ആയി ഇരുന്നു.. ഒരുപാട് നാളായി കൊണ്ട് നടക്കുന്ന ഭാരം ഇറക്കി വച്ചത് പോൽ അയാളുടെ മനസ്സിൽ ഒരു കുളിരു വന്ന് പൊതിഞ്ഞു..!! 💖___💖 ""അഭിരാജ്.."" അഭി അവർക്ക് മുന്നിൽ വന്ന് ഇരുവർക്കും കയ്കൊടുത്തു.. ""സൂര്യദത്തൻ..."" ""ദേവാദത്തൻ.."" ഒരുപോലെയുള്ള ഇരുവരുടെയും ഭാവവും മറുപടിയും കേട്ട് അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അടുത്തായി പുറത്തോട്ട് കണ്ണോടിച്ചു ചുറ്റും നോക്കുന്ന തീർത്ഥയെയും ആരോഹിയെയും അഭി നോക്കി.. ""ഇവരൊക്കെ..?!'" ""അത് ആരോഹി ദത്തൻ.. അനിയത്തിയാ.. മറ്റേത് തീർത്ഥ.. ദേവന്റെ വൈഫ്‌.."" ""ഞാൻ ശ്രീജിത്ത്‌.. ഇവരുടെ ഫ്രണ്ട് ആണ്.."" ശ്രീയും അവനെ പരിചയപ്പെടുത്തി.. തീർത്ഥയും ആരോഹിയും ആ സമയം കൊണ്ട് പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി തുടങ്ങിയിരുന്നു..

ഇരുവർക്കും അവരുടെ ആദ്യത്തെ അനുഭവം ആണ് ഇതിപ്പോലുള്ളൊരു സ്ഥലം.. ""അന്ന് ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നേൽ ന്റെ കുട്ട്യേ എങ്ങോട്ടും വിടില്ലായിരുന്നു.."" അഭിരാജ് വിറയർന്ന സ്വരത്തിൽ പറഞ്ഞു നിർത്തി.. പെട്ടന്നുള്ള അവന്റെ ഭവമാറ്റത്തിൽ സൂര്യനും ദേവനും അഭിയെ നോക്കി.. ""അഭിയേട്ടൻ Mtech ഫൈനൽ ഇയർ ആയിരുന്നു.. ഞാൻ btech 4th ഉം.. മുംബയിൽ.. ജാതകദോഷത്തിന്റെ പേരിൽ ഒത്തിരി അനുഭവിച്ചിട്ടുണ്ട് അമ്മു.. അന്നൊക്കെ അവളെ ചേർത്ത് പിടിച്ചെങ്കിലും ഇവരെ ഒന്നും എതിർത്തു ഒന്നും ഞങ്ങൾക്ക് ചെയ്യാൻ പറ്റില്ലായിരുന്നു.. ഒരു രണ്ടാംകെട്ടു കാരനെ കൊണ്ട് വേളി കഴിപ്പിക്കാൻ ശ്രെമിച്ചതും അതിന് മുന്നേ അമ്മു എല്ലാരേയും ഉപേക്ഷിച് ഇഷ്ടപെട്ട ആളുടെ കൂടെ നാട് വിട്ടേന്നും ഒക്കെ നാളുകൾക്ക് ശേഷമാണ് ഞാനും അഭിയേട്ടനും അറിയുന്നത് തന്നെ.. വിശ്വാസം ആയില്ല ഞങ്ങൾക്ക്.. പിന്നെ ആലോചിച്ചപ്പോ അന്നവൾ അങ്ങനെ ഒരു ബുദ്ധി കാണിച്ചത് കൊണ്ട ഇന്ന് സന്തോഷായിട്ട് അവളെ കാണാൻ സാധിചത്.. ഇല്ലേൽ ഇപ്പോ.."" ബാക്കി പറയാതെ അനു നിറഞ്ഞ കണ്ണ് ചിമ്മി അടച്ചു നിയന്ത്രിച്ചു.. ""എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..

അവളെ ഇവിടുന്ന് രക്ഷിക്കാൻ കാണിച്ച മനസ്സിന്.."" സൂര്യന്റെ കൈകൾ കൂട്ടിപിടിച്ചു അഭിരാജ് അത് കൂട്ടിച്ചേർക്കുമ്പോ സൂര്യൻ ഉത്തരം പറയാനാവാതെ നിന്നു.. 'താനല്ല' എന്ന് പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ ഉയരും.. ഒരുപക്ഷെ ഇനി നക്ഷത്രയെ തങ്ങളുടെ ഒപ്പം വിട്ടേന്നും വരില്ല.. സൂര്യൻ ആ ഓർമയിൽ തന്നെ ഒന്ന് പതറി.. നക്ഷത്രയെ വിട്ട് പോകുന്ന കാര്യം ആലോചിക്കാൻ പോലും വയ്യാന്നു തോന്നി അവന്.. ""ഇവിടെ അടുത്ത് ആണോ തേനോർത്ത്..?"" ദേവനാണ് അത് ചോദിച്ചത്.. അഭിരാജ് സംശയത്തോടെ അവനെ നോക്കി.. സോമരാജ് അവർ സംസാരിക്കുന്നത് കണ്ട് ദേഷ്യം കടിച്ചമർത്തി നിന്നു.. നക്ഷത്രയോടും അത് പോലെ ശിവദാസ് ദത്തന്റെ മക്കളോടും അയാൾക്ക് ക്ഷെമിക്കാൻ കഴിയുമായിരുന്നില്ല..!! സോമരാജിന്റെ മുഖത്തെ ദേഷ്യം കണ്ടതും അനു ഒന്നൂടി സൂര്യനോട് ചിരിച്ചു സംസാരിക്കാൻ തുടങ്ങി.. ചെറുപ്പം മുതലേ സോമരാജിനെ ദേഷ്യം പിടിപ്പിക്കാൻ കിട്ടുന്ന അവസരം അനു പാഴക്കാറില്ലായിരുന്നു.. ""ആഹ് ഇവിടുന്നൊരു 10 മിനിറ്റ് യാത്ര ഉണ്ട്.. ന്തിനാ..?"" ""അല്ല ഞങ്ങൾ അവിടെയ സ്റ്റേ.. ഒരു വീട് റെന്റ് ന് എടുത്തിട്ടുണ്ടായിരുന്നു.."" ദേവൻ ഫോൺ നോക്കി മറുപടി പറഞ്ഞു..

അഭിരാജും അനുവും മുഖത്തോട് മുഖം നോക്കി.. ""അതിന് ഇവിടെ തങ്ങാലോ എല്ലാർക്കും.."" ""അത് വേണ്ടടോ..!!"" ഉടനടി ദേവന്റെ മറുപടിയും വന്നിരുന്നു..പിന്നെ ഒന്നും അഭി പറയാൻ നിന്നില്ല.. കുറച്ചു കഴിഞ്ഞു തീർത്ഥയും ആരോഹിയും പുറത്ത് നിന്നും വന്നു.. അഭിയും അനുവും ഉള്ളിലേക്ക് അവരെ ക്ഷെണിച്ചെങ്കിലും ദേവൻ പോകാൻ കൂട്ടാക്കിയില്ല.. സൂര്യൻ ഒരു ചിരിയാലെ അവരുടെ ക്ഷണത്തെ നിരസിച്ചു.. അവരിൽ നിന്ന് മാറി കുറച്ചു ദൂരേക്ക് ശ്രീ നിന്നു..അവന്റെ അടുത്തേക്ക് ആരോഹി വന്ന് നിന്നു.. അവൻ തല ചരിച്ചു അവളെ നോക്കി.. നോട്ടം മുന്നിൽ ആണെങ്കിലും അവളുടെ ചുണ്ടിലെ പുഞ്ചിരി തനിക്ക് വേണ്ടിയുള്ളതാണെന്ന് അവന് തോന്നി..!! ""മ്മ്മ്മ്.. ന്തേ??"" ""മ്മ്ച്ചും"".. ശ്രീ കണ്ണ് ചിമ്മി തല ചലിപ്പിച്ചു.. ""ന്താ മാറി നിക്കണേ..?"" ""ചുമ്മാ.. എല്ലാരും നിക്കുവല്ലേ.. അതാ.."" ""കുടുംബത്തിലുള്ള എല്ലാരും ഒരുമിച്ച് നിക്കുമ്പോ ശ്രീയേട്ടൻ മാത്രം എന്തിനാ മാറി നിക്കണേ..??"" ആരോഹി പിരികം പൊക്കി.. ശ്രീ ഒരു ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവളെ നോക്കി.. ""അതിന് ഞാൻ ആ കുടുംബത്തിൽ ഉള്ളതല്ലല്ലോ..?!"" അവളുടെ മനസ്സറിയണം എന്നാ വെറും ദുരുദ്ദേശം മാത്രം😜..

""ഇല്ലന്ന് ആരാ പറഞ്ഞേ..?! ശ്രീയേട്ടനും നമ്മുടെ കുടുംബത്തിൽ ഉള്ള ആൾ തന്നെയാ.."" കണ്ണുകൾ വിടർന്നു ശ്രീ അവളെ നോക്കി.. ആരോഹിയുടെ അടുത്ത ഡയലോഗിൽ ശ്രീയുടെ കണ്ണ് ഫ്യൂസ് പോയത് പോലെ മങ്ങി.. ""എന്റെ ഏട്ടന്മാരെ പോലെയാ ശ്രീയേട്ടനും.."" ശ്രീ മുഖം കൊട്ടി തിരിഞ്ഞു നിന്നു.. ആരോഹി അതെ ചിരിയോടെ ഉള്ളിലേക്ക് കേറി പോകുന്നത് നോക്കി നിന്ന അവന്റെ ചുണ്ടിലും എന്തോ ഓർത്തെന്ന പോൽ പുഞ്ചിരി തത്തി.. 💖___💖 ""ന്റെ മോളാ.. ആരോഹി.."" ദേവരാജ് ആരോഹിയെ കൈ കാട്ടി വിളിച്ചു.. ചിരിയോടെ അടുത്തിരിക്കുന്ന അവൾ വസുന്ദര തന്നെയാണെന്ന് അയാൾക് തോന്നി.. ഇവിടുന്ന് ഇറക്കി വിടുമ്പോ ഇത്രയേ ഉണ്ടായിരുന്നുള്ളു.. കവിളിൽ അരുമയായി തലോടി അയാൾ വസുന്ദരയെ പ്രതീക്ഷയോടെ നോക്കി.. ""ആരൂ.. ഏട്ടന്മാര് എവിടെയാ..?"" നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് പോലെ വസുന്ദര ചോദിച്ചു.. ആരോഹി പുറത്തിറങ്ങുന്നതിന് മുന്നേ രണ്ട് പേരും ഉള്ളിലേക്ക് വന്നിരുന്നു.. ദേവാരാജ് തല കണ്ണുകളുയർത്തി നോക്കി.. സൂര്യൻ ചെറിയൊരു ചിരിയോടെ അയാളെ തന്നെ നോക്കുന്നുണ്ടെങ്കിലും ദേവരാജിന്റെ നോട്ടം ചെന്ന് നിന്നത് ദേവാനിലാണ്..

അയാളെ ഗൗരവത്തോടെ നോക്കി നിൽക്കുന്നുണ്ട്.. ശിവദാസിനെ പോലെ..നോട്ടവും ഭാവവും എല്ലാം..!! ""അമ്മ.. എന്നാ ഞങ്ങൾ ഇറങ്ങാ.. നീ ഞങ്ങള്ളോടൊപ്പം വരുന്നോ അതോ അമ്മയുടെ കൂടെ ഇവിടെ നിക്കുന്നോ..??"" ആരോഹി നക്ഷത്രയെ നോക്കി.. മറുപടി എന്താണെന്ന പോലെ നോക്കി ഇരിപ്പുണ്ട്.. ""ഞാൻ ഇവിടെ നിക്കാം.. മാളൂന്റെ കൂടെ.."" ആരോഹി കണ്ണിറുക്കി..നക്ഷത്രയുടെ ചൊടികൾ വിടർന്നു..വസുന്ദരയുടെ മുഖം മങ്ങുന്നത് കാണെ സൂര്യൻ അവരെ നോക്കി കണ്ണ് ചിമ്മി.. ""ഇവിടെ നിന്നൂടെ ദേവാ.."" ""വേണ്ട അമ്മ.. എന്നാ ഞങ്ങൾ ഇറങ്ങുവാ.. വാടാ.."" ദേവൻ തിരിച്ചിറങ്ങുന്നതിന് മുന്നേ തീർത്ഥയെ നോക്കി.. അവന്റെ നോട്ടം കണ്ടതും മറ്റെങ്ങോ നോക്കി നിന്നവൾ.. "വാടി.." കണ്ണ് കൊണ്ട് അവൻ കാണിക്കുന്നത് ശ്രെദ്ധിക്കാതെ ചുണ്ട് കൊട്ടിയവൾ നക്ഷത്രയുടെ അടുത്ത് പോയി.. ""പോയിട്ട് വരാം."". സൂര്യൻ ദേവരാജിനെ നോക്കി പറഞ്ഞു.. ഇറങ്ങുന്നതിനു മുന്നേ നക്ഷത്രയെ നോക്കി ചിരിച്ചെന്ന് വരുത്തി ഇറങ്ങി.. പോകുന്നതിന് മുന്നേ നക്ഷത്രയുടെ കാര്യം ദേവരാജിനോട് സമ്മതം ചോദിക്കണം.. സൂര്യൻ മനസ്സിൽ ഉറപ്പിച്ചു.. ""ദേവൻ.. അവൻ അവന്റെ അച്ഛനെ പോലാ.. വാശിക്കാരനാ..!!""

മങ്ങിയ മുഖത്തോടെ കിടക്കുന്ന ദേവരാജിനെ നോക്കി വസുന്ദര പതിയെ പറഞ്ഞു.. ""തെറ്റ് ഞങ്ങള്ടെ ഭാഗത്താ.. ഒന്നാലോചിച്ച ദേഷ്യം കാട്ടുന്നതിന് അർഹതയും അവർക്കാ.."" ആരോടെന്നില്ലാതെ അയാൾ സ്വയം പറഞ്ഞു.. കുറച്ചു നേരം നിന്നെങ്കിലും ദേവനെ കാണാതെ തീർത്ഥക്കും പറ്റില്ലായിരുന്നു.. അതുകൊണ്ട് തന്നെ അവർ ഇറങ്ങുന്നതിനു മുന്നേ തീർത്ഥയും അവരുടെ ഒപ്പം പോയി.. സൂര്യനും ശ്രീയും കാറിൽ കേറുന്നത് കണ്ട് പിറകെ കേറാൻ നിന്ന തീർത്ഥയെ കണ്ണുരുട്ടി ദേവൻ ബുള്ളറ്റിൽ കേറ്റി.. അവനോട് മുഖം കൊറുവിച്ചെങ്കിലും തീർത്ഥയും ആ യാത്ര ആസ്വദിച്ചു..!! 💖___💖 ""ഏട്ടാ.. അവര് പറഞ്ഞതൊക്കെ സത്യാണോ.. ഏട്ടൻ സ്വത്തുക്കൾ ഒക്കെ ഏട്ടന്റെ പേരിൽ ആകാൻ വിചാരിച്ചിരുന്നോ..??"" വിശ്വൻ സ്വരം കടുപ്പിച്ചതും സോമരാജ് അനിഷ്ടത്തോടെ അയാളെ നോക്കി.. അഭിയും അനുവും അയാളെ തന്നെ നോക്കി നിൽപ്പുണ്ട്.. അപ്പോഴും സോമരാജിന് സംശയം തന്റെ പദ്ധതി ഇവർ പോലും അറിയുന്നതിന് മുന്നേ ദേവനും സൂര്യനും അറിഞ്ഞതെങ്ങനെയാണെന്ന് ആയിരുന്നു.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story