പ്രണയമായി..!!💖🍂: ഭാഗം 6

pranayamay sana

രചന: സന

"മാളു ഇതിവിടെ വച്ചിട്ടുണ്ട്.. ആവശ്യം ഉണ്ടെങ്ങി എടുത്തോ.." മീനാക്ഷി തിരിഞ്ഞ് നടക്കുന്നതിന്റെ ഇടയിൽ നക്ഷത്രയോട് വിളിച്ചു പറഞ്ഞു..നാപ്കിൻ പോലുള്ള അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ ആയിരുന്നു അതോകെ.. നക്ഷത്ര അതൊക്കെ ഒന്ന് നോക്കി.. 'ആരും ഇന്നേവരെ തന്നോട് ഇത്രനന്നായി പെരുമാറീട്ടില്ല.. അമ്മയുടെ കുറവ് അറിഞ്ഞു തന്നെയായിരുന്നു വളർന്നത്.. അച്ഛന് സ്നേഹം ആയിരുന്നെങ്കിലും അമ്മയുടെ കുറവ് വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്.. ഇവിടെ വന്നേ പിന്നെ ഇവരൊക്കെ തന്റെ ആരോ ആയിട്ട് തോനുന്നുണ്ട്..' കണ്ണടച്ചു നക്ഷത്ര ഓരോന്ന് ആലോചിക്കെ അവളുടെ ചൊടികൾ തനിയെ വിടർന്നു.. "ഇതാരെയാ സ്വപ്നം കാണുന്നെ മാളു..?" അവളുടെ കവിളിൽ പിച്ചി മീനാക്ഷി ചോദിച്ചതും നക്ഷത്ര ഞെട്ടി കണ്ണ് തുറന്നു ശേഷം ഒന്ന് ചിരിച്ചു.. ഇതൊക്കെ നിനക്ക് പാകം ആവുവോ മാളു..ഒക്കെ എന്റെ തന്നെയാ.. പക്ഷെ നീ എന്നേക്കൾ.. "ന്റെ പേര് മാളു എന്നല്ല.." മീനാക്ഷി പറഞ്ഞു തീരുന്നതിനു മുന്നേ നക്ഷത്ര പറഞ്ഞു.. അവൾ സംസാരിച്ചതിന്റെ പകപ്പിലോ അതോ ആദ്യമായി അവളുടെ ശബ്ദം കേട്ടതിന്റെ ഞെട്ടലിലോ നീനുവിന്റെ കണ്ണ് മിഴിഞ് വന്നു.. "അപ്പോ ഊമ അല്ലല്ലേ.. ഞാൻ കരുതി സംസാരിക്കാൻ കഴിവില്ലാത്ത കുട്ടിയാണെന്ന്.."

ആദ്യത്തെ പകപ്പ് മാറി നീനു പറഞ്ഞത് അവളൊന്ന് ചിരിച്ചു.. "ന്റെ പേര് നക്ഷത്ര ദേവരാജ് എന്നാ.." "നക്ഷത്ര.. ഹയ്യോ ഇത്രേം അടിപൊളി പേര് ഉണ്ടായിട്ടാണോ പറയാതെ.. എനിക്ക് എന്തായാലും ഒരുപാട് ഇഷ്ടായി പേരും അത് പോലെ നിന്നെയും.." നീനു അവളെ പുണർന്നു കൊണ്ട് പറഞ്ഞതും നക്ഷത്രയുടെ കണ്ണ് നിറഞ്ഞു.. മീനാക്ഷി കാണാതെ തുടച് നീക്കി അവൾ നേരെ ഇരുന്നു.. ശേഷം ബാഗ് തുറന്നു അവളുടെ സിർട്ടിഫിക്കറ്റ് അടങ്ങുന്ന കൊച്ചു കവർ എടുത്ത് അവൾക് നേരെ നീട്ടി.. സംശയത്തോടെ നോക്കുന്ന മീനാക്ഷിയോട് മടിച്ചിട്ട് ആണെങ്കിലും അവൾ അവളുടെ ജീവിതം മുഴുവൻ പറഞ്ഞു.. അതൊക്കെ കെട്ട് കഴിഞ്ഞ് എന്തോ വിഷമം തോന്നി മീനാക്ഷിക്ക്.. മറ്റാരോടും പറയില്ലെന്ന് നക്ഷത്രയോട് അവൾ വാക്ക് കൊടുത്തു.. "ഇനി ഒന്നിനും ഈ കണ്ണ് നിറയരുത്.. നിന്റെ വീട്ടുകാർക്ക് നിന്നെ വേണ്ടെങ്കിൽ പോട്ടെ.. ഞങ്ങൾ ഒക്കെ ഇല്ലേ ഇനി.. എന്തിനും കാണും ഞാൻ.. ഒരു ചേച്ചിടെ സ്ഥാനത്തു നിന്ന്.." നക്ഷത്രയുടെ കണ്ണ് തുടച് മീനാക്ഷി പറഞ്ഞതും അവൾ മീനാക്ഷിയെ പുണർന്നു.. ശെരിക്കും അവളുടെ മനസിൽ മീനാക്ഷി ഒരു കൂടെപ്പിറപ്പായി മാറിയിരുന്നു..!! 💖___💖 തീർഥയുടെ മനസ്സ് കുറച്ചു നാൾ പിന്നിലേക്ക് സഞ്ചരിച്ചു.. അവളുടെ ജീവിതം മാറ്റിമറിക്കപ്പെട്ട ദിവസത്തേക്ക്..!!

"ദാറ്റ്‌ ഓൺ.." തന്റെ പിറകിലേക്ക് ചൂണ്ടി പറയുന്നവൾക്ക് തീർത്ഥ ഷെൽഫിൽ നിന്നുമുള്ള രണ്ടു മൂന്നു ടോപ് എടുത്ത് മുന്നിൽ നിരത്തി.. ചുണ്ട് ചുളുക്കി മുന്നിലുള്ള എല്ലാ ടോപിലേക്കും മിഴികൾ പായിക്കുന്ന കുട്ടിയെ തീർത്ഥ കണ്ണെടുക്കാതെ നോക്കി..ഒന്നും അവൾ ഇതിൽ നിന്നും എടുക്കില്ലെന്ന് മനസിലാക്കിയത് അവൾക്കത്തിൽ ഏറ്റവും ഇഷ്ടമായത് എന്ന് തോന്നിയ ഒന്നിനെ ആ കുട്ടിയുടെ നേർക്ക് പിടിച്ചു.. "ഇതെങ്ങനെ ഉണ്ട് മാഡം.." തീർത്ഥയുടെ ദേഹത്തു തന്നെ അത് വച് ചോദിച്ചതും എതിരെ നിക്കുന്നവളുടെ കണ്ണുകൾ വിടർന്നു.. "നോക്കട്ടെ.." ആവേശത്തിൽ അവളുടെ കയ്യിൽ വാങ്ങി മിററിൽ സ്വന്തം പ്രതിബബം നോക്കി.. നേരത്തേതിനേക്കാൾ കണ്ണുകൾ വിടർന്നു.. തിരിഞ്ഞും മറിഞ്ഞും അത് വച് സർക്കസ് കാണിക്കുന്നവളെ തീർത്ഥക് വല്ലാത്തൊരു ഇഷ്ടം തോന്നി.. "എടൊ ഇത് നന്നായിട്ടുണ്ടോ.. എന്നെ കാണാൻ പ്രിൻസിസിനെ പോലെ ഇല്ലേ.." അവളുടെ ചോദ്യം കേൾക്കെ തീർത്ഥ ഒന്ന് ചിരിച്ചു പോയി.. "മാഡത്തിന് നന്നായി ചേരുന്നുണ്ട്.." "വെറുതെ പറയണ്ട..എനിക്കറിയാം നന്നായിട്ടില്ലെന്ന്..എന്നേക്കാൾ ചേർച്ച ഇത് തനിക്ക.." അത് പറഞ്ഞതോടൊപ്പം അവൾ അടുത്തിരുന്നു മറ്റൊരു ടോപ് എടുത്തു.. വീണ്ടും അഭിപ്രയം ചോദിക്കലും ഒക്കെ ആയി കടന്നു പോയി..

എടുത്ത ഒന്ന് രണ്ടെണ്ണം ട്രയൽ നോക്കി വരാം എന്ന് പറഞ്ഞു പോകുന്നവളെ അവളും തല കുലുക്കി ചിരിച്ചു.. കുറച്ചു നിമിഷം കൊണ്ട് തന്നെ നന്നായി അവൾക് ഇഷ്ടപ്പെട്ടിരുന്നു അവളെ.. പോയി കുറച്ചു കഴിഞ്ഞതും അവിടെ ഒരു കൂട്ടം കണ്ട് കാര്യം അറിയാൻ അങ്ങോട്ട് പോയ തീർത്ഥ കാണുന്നത് കരഞ്ഞു കലങ്ങിയ കണ്ണോടെ നിക്കുന്ന ആ കുട്ടിയെ ആണ്.. അടുത്തായി ഒരുവനും ഉണ്ട്.. അവൻ വല്ലാത്തൊരു നോട്ടം അവളെ ഉഴിഞ്ഞു നോക്കുന്നുണ്ട് ഒപ്പം എന്തോ അവളുടെ ചെവിയിലായി പറയുന്നുണ്ട്.. കണ്ണിറുക്കി അടച്ചു മുഖം വെട്ടിച്ചു നിക്കുന്ന അവളെ കണ്ട് തീർത്ഥ നെറ്റി ചുളിച്ചു.. "എന്താടോ കേസ് എടുക്കണോ തനിക്ക്.." "വേ.. വേണ്ട സാർ.. ഈ കുട്ടിക്ക് ആൾ മാറിയതാവും.." മാനേജർ ഭാവ്യതയോടെ പറഞ്ഞു അവനെ പറഞ്ഞയക്കാൻ നോക്കുന്നുണ്ട്.. അവളെ ഒന്ന് നോക്കി അവൻ തിരിഞ്ഞ് നടന്നു.. "എന്താ മോളെ.." തീർത്ഥ ആ കുട്ടിയുടെ ചുമലിൽ കയ്യ് വച് ചോദിച്ചതും അവൾ കരഞ്ഞു കൊണ്ട് തീർത്ഥയുടെ നെഞ്ചിൽ വീണു..പകച് പോയി അവൾ..ആ കുട്ടി കരഞ്ഞു കൊണ്ട് പറയുന്ന കാര്യം കേട്ട് അവൾക് നന്നേ ദേഷ്യം വന്നു.. അവളെയും കൊണ്ട് അവൻ മുന്നിൽ പോയി നിന്നു.. തീർത്ഥയുടെ രൂക്ഷമായ നോട്ടം കാണെ ദീക്ഷിതിന്റെ കണ്ണ് ഇടുങ്ങി.. പതിയെ അവളുടെ ദേഹമാകെ അവന്റെ മിഴികൾ ഓടി നടന്നു.. "എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യുന്നതാ തനിക്ക് നല്ലത്.." ശബ്ദം നേർത്തത് ആണെങ്കിലും അവളിലെ ഭാവം വന്യമായിരുന്നു..

ഒന്ന് ഞെട്ടിയ ദീക്ഷിതിന്റെ ചുണ്ടിൽ പുച്ഛം കലർന്നൊരു ചിരി മിന്നി.. "ഇല്ലെങ്കിൽ..?? ഇല്ലെങ്ങി നീ എന്നെ അങ്ങ് ഉണ്ടാക്കി കളയോ %₹&&# മോളെ.." അവളുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്ന് അവൻ ദേഷ്യത്തോടെ ചോദിച്ചതും തീർത്ഥ അവനെ തുറിച്ചു നോക്കി.. മുന്നിലേക്ക് നീട്ടി പിടിച്ച ഫോൺ ഞൊടി ഇടയിൽ അവൾ കയ്യിലാക്കി തറയിൽ വലിച്ചെറിഞ്ഞു.. "നിന്നെ പോലുള്ള തന്തക്ക് പിറക്കാത്തതിനെ ഒക്കെ നിലക്ക് നിർത്താൻ ഞാൻ മതിയെടാ.." "ഡീീീ..." പ്രശ്നം വഷളാകും എന്ന് കണ്ടപ്പോ അവനെ അവിടുന്ന് ആരൊക്കെയോ ചേർന്ന് പിടിച്ചുകൊണ്ടു പോയി.. "വിടില്ലടി നിന്നെ.. നീ അറിയാൻ കിടക്കുന്നെ ഉള്ളു ഈ ധീക്ഷിത് പ്രസാദ് ആരാണെന്ന്..അറിയിക്കും ഞാൻ..!! " പോകുന്നതിന് മുന്നേ അവൻ പറഞ്ഞ വാക്കുകൾ ഒരു ഭീതി ഉണ്ടാക്കിയെങ്കിലും പിന്നെ അവനെ ആ വഴിക്ക് കാണാത്തത് കൊണ്ട് എല്ലാം അതോടെ അവസാനിച്ചെന്ന് കരുതി..പക്ഷെ വലിയൊരു ദുരന്തത്തിന് മുന്നോടിയായിരുന്നു അതെന്ന് അറിയാൻ ഏറെ വൈകി പോയിരുന്നു.. 💖____💖 "തീർത്ഥ.. തന്നെ മാനേജർ വിളിക്കുന്നുണ്ട്.." പുതിയ മെറ്റീരിയൽസ് ന്റെ സ്റ്റോക്ക് ചെക്ക് ചെയ്തു നിക്കുന്നതിന്റെ ഇടക്ക് ഒരുവൻ വന്ന് പറഞ്ഞതും തീർത്ഥ വേഗം ഓഫീസിലേക്ക് നടന്നു.. "സർ.." തലയിൽ കയ്യ് വച് ഇരിക്കുന്ന സ്വാമി നാഥന്റെ മുന്നിൽ അവൾ പോയി നിന്നതും അയാൾ തല ഉയർത്തി.. കണ്ണ് ചുവന്ന് നിക്കുന്നുണ്ട്.. അയാളുടെ കയ്യൊക്കെ വിറക്കുന്നത് തീർത്ഥ ഒരു അന്തളിപ്പോടെ നോക്കി..

"സർ.. എന്തെങ്കിലും കുഴപ്പം ഉണ്ടോ.." കുറച്ചു കൂടി മുന്നോട്ട് നിന്ന് അവൾ ചോദിച്ചു.. തീർത്ഥക് അയാളൊരു അച്ഛന്റെ സ്ഥാനം ആയിരുന്നു.. ജോലിക്ക് അലഞ്ഞു തിരിഞ്ഞ് നടക്കുമ്പോ എല്ലായിടത്തുന്നും അവഗണന ആയിരുന്നു.. എന്തെങ്കിലും സംഭവിച്ചാൽ സംരക്ഷണം ഏറ്റെടുക്കാൻ പോലും ആരും ഇല്ലന്ന് പറഞ്ഞു എല്ലാം കയ്യൊഴിഞ്ഞപ്പോഴും സ്വാമിനാഥൻ ആയിരുന്നു അവൾക് ജോലി കൊടുത്തത്.. സ്വന്തം മകളെ പോലെ ആയിരുന്നു അവളോട് അയാൾ പെരുമാറുന്നതും.. "വെ.. വെള്ളം.." അവശതയിൽ അയാൾ പറഞ്ഞതും അവൾ വെള്ളം അയാൾക്ക് കൊടുത്തു.. അയാൾക്കൊന്ന് ഓക്കേ ആയി എന്ന് കണ്ടതും അവൾ പുറത്തിറങ്ങി.. എന്തിനാവും വിളിച്ചതെന്ന് അവൾ ചിന്തിച്ചെങ്കിലും കണ്ണടച്ചു സീറ്റിൽ ചാരി ഇരിക്കുന്നയാളെ കണ്ട് വീണ്ടും ചോദിക്കാൻ നിന്നില്ല.. പിറ്റേന്ന് കുറച്ചു വൈകി ആയിരുന്നു തീർത്ഥ ജോലിക്ക് വന്നത്.. തന്റെ നേർക്ക് നീളുന്ന മുറുമുറുപ്പും അടക്കി പിടിച്ച സംസാരവും നോട്ടവും ഒക്കെ അവൾക് ആരോചകമായി തോന്നി.. കാര്യം ചോദിച്ചെങ്കിലും പുച്ഛം അല്ലാതെ മറ്റൊന്നും അവൾക് കിട്ടിയില്ല.. അതൊന്നും കാര്യമാക്കാതെ അവൾ മുന്നോട്ട് നോക്കിയതും അവിടെ ഒട്ടിച്ചു വച്ചിരിക്കുന്ന പോസ്റ്ററിലായി കണ്ണുകളുടേക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു..

സ്വാമിനാഥനെയും അവളെയും ചേർത്തുള്ള കണ്ടാൽ അറപ്പ് തോന്നിക്കുന്ന ചിത്രങ്ങൾ.. സാഹചര്യം ഇന്നലെത്തേത് ആണെങ്കിലും ഇരുവരും നഗ്നമായാണ് അതിലുള്ളത്.. പേരിന് മറ പോലെ എന്തോ ഉണ്ട് ആ ഫോട്ടോയിൽ.. വീഴാതിരിക്കാൻ അവൾ അടുത്തുള്ള ചെയറിൽ പിടിച്ചു.. "അയാൾ നമ്മുക്ക് ആർക്കും തരാത്ത പരിഗണന ഇവൾക്ക് കൊടുക്കുമ്പോഴേ ഞാൻ ഊഹിച്ചതാ ഇതിന് പിന്നിൽ എന്തെങ്കിലും കാണുമെന്ന്.." "ശെരിയാ..ആരെയും മയക്കാൻ പാകത്തിനുള്ള സൗന്ദര്യം അല്ലെ.. അതിൽ വീണതാവും അയാൾ.. എന്താടി നിനക്ക് വയസ്സന്മാരെ മാത്രേ പിടിക്കുള്ളുവ ഞങ്ങളും ഇവിടെ ഉണ്ടേ.." ഒരു വശത്തു ചുണ്ട് കടിച് പിടിച്ചു അശ്ലീല ചുവയോടെ ഒരുവൻ പറയുമ്പോ അവളുടെ ശബ്ദം പുറത്ത് വരാതെ കുടുങ്ങി പോയിരുന്നു..തിരിച്ചു പ്രതികരിക്കാൻ അവൾക് നാവു ഉയർന്നില്ല ആരോ പിടിച്ചു കെട്ടിയത് പോലെ ..ഓടി പോയി അവള പോസ്റ്റർ വലിച്ചു കീറി.. "സർ ..സർ എന്താ ഇതൊക്കെ ..സർ എന്താ ഒന്നും പ്രതികരിക്കാതെ.." ചോദിക്കുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു... "ഞാൻ എന്തിന് പ്രതികരിക്കണം..സത്യങ്ങൾ എത്ര നാൾ മൂടി വക്കാൻ സാധിക്കും..." അയാളുടെ വാക്കുകളിൽ അവൾ നടുങ്ങി പോയിരുന്നു...പകപ്പോടെ അയാളെ നോക്കി...ചുണ്ടിൽ ഒളിച്ചു വച്ചിരിക്കുന്ന പുച്ഛം അവൾക് അന്നേരം കാണാൻ കഴിഞ്ഞു ..എല്ലാരുടെയും മുന്നിൽ അപമാനിക്കപ്പെട്ട പോലെ അവൾക് തോന്നി...അതിലുപരി അച്ഛന്റെ സ്ഥാനത്തു താൻ കണ്ടോരാളുടെ ഭാഗത്തു നിന്നും ഇങ്ങനേ ഒരു ചതി...!! എല്ലാരുടെയും മുഖത്തു കാണുന്ന പുച്ഛം അവളെ ചുട്ടു പൊള്ളിക്കുന്ന പോലെ തോന്നി അവൾക് ..അയാൾ തിരിഞ്ഞു നടക്കുമ്പോ അവളൊരു തളർച്ചയോടെ തറയിൽ ഇരുന്നു പോയി ..അപ്പോഴും അവൾ അറിഞ്ഞില്ല ഇതിന് പിന്നിൽ തന്നെ കാത്തിരിക്കുന്ന വലിയൊരു ചതി..!! ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story