പ്രണയമായി..!!💖🍂: ഭാഗം 61

pranayamay sana

രചന: സന

പക്ഷെ ഒരു ദിവസം വിളിച്ചു.. നക്ഷത്രയുടെ നമ്പർ കണ്ടതും സൂര്യന്റെ കണ്ണുകൾ വിടർന്നു.. കാൾ കട്ട്‌ ആവുന്നതിനു മുന്നേ സൂര്യൻ കാതോട് അടുപ്പിച്ചു.. മറുപ്പുറത് നിന്നും അവളുടെ നിശ്വാസം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.. സൂര്യൻ കുതിച്ചു പൊങ്ങിയ ഹൃദയത്തെ അടക്കി നിർത്തി പതിയെ ആർദ്രമായി വിളിച്ചു.. ""മാളു..."" നക്ഷത്രക്ക് തൊണ്ടയിൽ നിന്നൊരു ഗദ്ഗതം ഉയർന്നു.. അവളുടെ തേങ്ങൽ കാതിൽ പതിക്കെ സൂര്യന്റെ നെഞ്ചോന്ന് കാളി.. ""മാളു.. എൻ.. എന്താ.."" ""അച്ഛ..ൻ..!!"" അടഞ്ഞു പോയിരുന്നു അവളുടെ സ്വരം.. തേങ്ങലിനിടയിലും അത് പറഞ്ഞൊപ്പിക്കാൻ അവൾ നന്നേ പാടുപെട്ടിട്ടുണ്ടായിരുന്നു എന്ന് തോന്നി സൂര്യന്.. എന്ത് പറഞ്ഞാലാണ് അവൾക് ആശ്വാസം ആവുന്നത്..? സ്വന്തമെന്ന് അവകാശപെടാൻ ആകെ ഉണ്ടായിരുന്ന അച്ഛൻ കൂടി ഇനി ഇല്ലെന്ന സത്യം എങ്ങനെയാണ് ആ പെണ്ണ് ഉൾകൊള്ളുക..?! ബീപ് ശബ്ദത്തോടെ കാൾ കട്ട്‌ ആയി.. സൂര്യൻ ഫോൺ എടുത്ത് ദേവനെ കാൾ ചെയ്തു മഹിയോട് പറഞ്ഞു വേഗത്തിൽ consulting റൂമിന് പുറത്തേക്ക് ഇറങ്ങി.. 💖__💖 ദേവൻ ഓഫീസിൽ നിക്കുന്ന സമയം ആയിരുന്നു അഭി വിളിച്ചത്..

കേട്ട കാര്യം അവനിൽ ഒരു ഞെട്ടൽ ഉളവാക്കിയിരുന്നു.. ഉടൻ തന്നെ സൂര്യനെ വിളിച്ചു.. പക്ഷെ കാൾ എടുക്കുന്നുണ്ടായിരുന്നില്ല.. വീട്ടിൽ വിളിച്ചു തീർത്ഥയോട് കാര്യം പറഞ്ഞു അമ്മയോട് ഇപ്പോ പറയണ്ട വേഗം റെഡി ആയി നിക്കാൻ പറഞ്ഞു.. ആരോഹി കോളേജിൽ പോയി എന്ന് തീർത്ഥ പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ ദേവൻ വീട്ടിലേക്ക് പോകുന്ന വഴി കോളേജിൽ പോയി ആരോഹിയെയും കൂട്ടി.. വീട് എത്തുന്നതിനു മുന്നേ സൂര്യന്റെ കാൾ അവനെ തേടി വന്നിരുന്നു.. ""സൂര്യാ.."" ""ദേവാ.. മാളു.. അവളിപ്പോ വിളിച്ചിരുന്നു.. എടാ.. അമ്മാവൻ..'" കിതക്കുന്നുണ്ടായിരുന്നു സൂര്യൻ.. അവൻ ഓടുവാണെന്ന് മനസ്സിലായി ദേവന്.. ""എന്നെ ഇപ്പോ അഭി വിളിച്ചിരുന്നു.. ഒരു കാര്യം ചെയ് നീ വേഗം അങ്ങോട്ടേക്ക് പോയിക്കോ.. ഞാൻ അമ്മയെയും ഇവരെയും കൊണ്ട് അങ്ങോട്ട് വന്നേക്കാം.."" ""എടാ.. അച്ഛൻ..!"" സൂര്യൻ ചോദിച്ചപ്പോഴാണ് ദേവൻ ആഹ് കാര്യം ഓർത്തത്.. ""അച്ഛൻ വന്നോളും.. നീ ഇപ്പോ പോകാൻ നോക്ക്.. നക്ഷത്ര... അവൾക്കിപ്പോ നിന്നേ ആവശ്യമാണ്.."" ദേവൻ അത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്ത്.. 💖___💖 ""മാളു..."" ദേവാരാജിന്റെ റൂമിന്റെ ജനാലയിൽ കൂടി പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന അവളുടെ അടുത്തേക്ക് സൂര്യൻ വന്നു..

തൊടിയിലെ അസ്ഥിതറയെ കണ്ണിമചിമ്മാതെ നോക്കി നിൽക്കുന്നുണ്ടവൾ.. സൂര്യന്റെ സമീപ്യത്തിൽ അവളൊന്ന് തല ചരിച്ചു നോക്കി.. ""പുറപ്പെടാൻ നേരമായി..വാ.."" ""ഹ്മ്മ്മ്"".. വെറുതെ ഒന്ന് മൂളി നക്ഷത്ര വീണ്ടും അവിടെക്ക് കണ്ണ് പായിച്ചു.. അച്ഛനും അമ്മയും മുത്തശ്ശിയും..!! ഉള്ള് കൊണ്ട് മൂവരോടും യാത്ര പറഞ്ഞവൾ സൂര്യനൊപ്പം പുറത്തേക്ക് ഇറങ്ങി.. ദേവരാജിന്റെ മരണം കഴിഞ്ഞിന്ന് ഇരുപതാം ദിവസമാണ്.. ഇന്നലെ വരെ സൂര്യനും കുടുംബവും എല്ലാം ഇവിടെ തന്നെയായിരുന്നു..സൂര്യനും ദേവനും ജോലിക്ക് പോയി രണ്ട് ദിവസം കൂടുമ്പോൾ വരുമായിരുന്നു...കഴിഞ്ഞ രാത്രി സംസാരത്തിന് തുടക്കമിട്ട് കൊണ്ട് വസുന്ദര മുന്നിലേക്ക് വന്നു.. ""ഏട്ടാ.. മാളു.. അവളെ ഞങ്ങൾ കൊണ്ട് പോകുവാ.."" സോമരാജിന് ഒഴികെ മറ്റുള്ള ആർക്കും ആഹ് അഭിപ്രയാത്തോട് തൃപ്തി തോന്നിയില്ല.. ആഗ്രഹിച്ച സ്വത്തോ കിട്ടിയില്ല.. അപ്പോ പിന്നെ ഇവളെ പോറ്റേണ്ടി വരുമെന്ന ചിന്ത ഒന്ന് തന്നെയായിരുന്നു അയാൾ വേഗം തന്നെ അത് സമ്മതിക്കാൻ ഉണ്ടായ കാര്യവും..

""വസൂ.. അത്.."" വിശ്വൻ പറയാൻ വന്നത് പൂർത്തിയാകാതെ നിർത്തി.. ""അമ്മായി.. അമ്മു ഇവിടെ നിക്കട്ടെ.. ഞങ്ങൾ ഒക്കെ ഉള്ളപ്പോ അവളെ അങ്ങോട്ടേക്ക് അയക്കുന്നതിനോട് ഞങ്ങൾക് തലപര്യം ഇല്ല.. അച്ഛനും അമ്മയും മരിച്ചെന്നല്ലേ ഉള്ളു.. ഞങ്ങളൊക്കെ ഇവിടെ തന്നെയില്ലേ..!"" അഭി നീരസം മറച്ചുവക്കത്തെ തുറന്നു പറഞ്ഞു.. സൂര്യൻ ഒന്നും പറയാനാവാതെ നിന്നു.. ""വല്യേട്ടനും ഏട്ടത്തിയും മരിച്ചതിന്റെ സഹതപത്തിന്റെ പേരിൽ അല്ല ഞാൻ കൊണ്ട് പോകുവാ എന്ന് പറഞ്ഞത്..എന്റെ മകളായിട്ട് എന്റെ സൂര്യന്റെ പെണ്ണായിട്ട് ആണ്.. വല്യേട്ടന്റെ പൂർണസമ്മധത്തോടെയും ആണ്.."" വസുന്ദര പറഞ്ഞതും അവിടെ ആകെ നിശബ്ധമായി.. എല്ലാവരും മുഖത്തോട് മുഖം നോക്കി.. അപ്പോഴും സൂര്യൻ നോക്കിയത് തല കുമ്പിട്ടു ആരോഹിയുടെ കയ്യിൽ മുറുക്കി പിടിച്ചിരിക്കുന്ന നക്ഷത്രയിൽ ആണ്.. അടുത്ത് തന്നെ അവനോട് കണ്ണ്ചിമ്മി സമാധാനിപ്പിച്ചു തീർത്ഥയും ഉണ്ട്..മറ്റാരേക്കാളും അവളുടെ ജീവിതത്തിൽ അഭിപ്രായം എടുക്കാൻ അവൾക് മാത്രമേ അവകാശം ഉള്ളു.. 'പക്ഷെ അവൾ തന്നെ സ്വീകരിക്കുമോ..?!' സൂര്യൻ വർധിച്ചു വന്ന നെഞ്ചിടിപ്പോടെ അവളെ നോക്കി..

""വസൂ.. വല്യേട്ടൻ പറഞ്ഞെങ്കിലും ഞങ്ങൾ കുറച്ചു പേര് ജീവനോടെ ഇല്ലേ.. എല്ലാവരുടെയും അഭിപ്രായം നോക്കണ്ടേ.. ഈ കുടുംബത്തിലെ ഒരേയൊരു പെൺതരി.."" ""നക്ഷത്രക്ക് ഇഷ്ടാണോ ഞങ്ങളോടൊപ്പം വരാൻ..?!"" വിശ്വൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ ദേവന്റെ ഗംഭീര്യം നിറഞ്ഞ സ്വരം അവിടെ മുഴങ്ങി.. മാറ്റാരുടെയും അഭിപ്രായം ആവശ്യമില്ലായിരുന്നു അവന്.. എല്ലാവരുടെയും നോട്ടം തന്നിലാണെന്ന് മനസ്സിലാക്കേ നക്ഷത്ര കണ്ണുകളുയർത്തി നോക്കി.. ചുറ്റും വീക്ഷിച്ചവസാനം അവളുടെ കണ്ണുകൾ വന്നെത്തിയത് സൂര്യന്റെ നേർക്കാണ്.. അവൾ നോക്കുന്ന കണ്ടതും അവൻ കണ്ണ് ചിമ്മി.. ""നിക്ക് സമ്മതാ.."" അവസാന വാക്ക് പോൽ അവളുടെ കുഞ്ഞു ശബ്ദം എല്ലാവരിലും വന്ന് പതിച്ചു.. പൂർണമായി അവളുടെ തീരുമാനതോട് യോചിക്കാൻ വിശ്വനും അഭിക്കും അനുവിനും ഒന്നും സാധിച്ചില്ലെങ്കിലും അവളുടെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ എന്നാ പോലെ എല്ലാവരും ആ സംസാരം അവിടെ അവസാനിപ്പിച്ചു.. വസുന്ദരയും തീർത്ഥയെയും ആരോഹിയെയും കൊണ്ട് ശ്രീ ആദ്യമേ മറ്റൊരു വണ്ടിയിൽ പോയിരുന്നു.. മറ്റൊരു കാറിൽ ദേവൻ സൂര്യനെയും നക്ഷത്രയെയും കാത്ത് പുറത്ത് നിന്നു..

പുറത്ത് തന്നെ യാത്രയാക്കാൻ നിക്കുന്ന എല്ലാവരെയും അവളൊന്ന് നോക്കി.. സൂര്യനെ നോക്കിയതും അവന്റെ കയ്യിൽ ഇരുന്ന പേപ്പർ അവൻ അവൾക് നേരെ നീട്ടി.. അത് കയ്യിൽ വാങ്ങിയവൾ സോമരജിന്റെ അടുത്തേക്ക് ചുവട് വക്കുന്നത് കാണെ കൂടി നിന്നവർ അവളുടെ അടുത്ത നീക്കം വീക്ഷിച്ചു.. ""വാങ്ങിക്ക് അമ്മാവാ.. നക്ഷത്ര ദേവരാജിന്റെ സ്വത്തുക്കൾ എല്ലാം നിങ്ങള്ടെ പേരിൽ ആകിയതിന്റെ പ്രമാണമാ.."" അവൾ നീട്ടിപിടിച്ച പേപ്പറിലേക്ക് മനസിലാവാതെ നോക്കുന്ന സോമരജിനോട് സൂര്യൻ പരിഹാസം കലർന്ന സ്വരത്തിൽ വിളിച്ചു പറഞ്ഞു.. അയാൾ കണ്ണ് മിഴിച്ചു അവളെ നോക്കി.. അയാളുടെ മുഖത്തു പോലും നോക്കാൻ മടിച്ചിരുന്നവൾ ഇന്ന് കണ്ണിമാ ചിമ്മാതെ അയാളെ നോക്കി നിൽപ്പുണ്ട്... ""ചെറിയച്ഛൻ ആഗ്രഹിച്ചത് പോലെ എല്ലാം ഉണ്ട് ഇതിൽ .. പക്ഷെ.. ഈ വീട്.. അതെനിക് വേണം.. ന്റെ അച്ഛയും അമ്മയും മുത്തശ്ശിയും ഉറങ്ങുന്ന മണ്ണാ.. അത് മാത്രം നിക്ക് വേ..ണം.."" പതിഞ്ഞ സ്വരം ആണെങ്കിലും അവളുടെ വാക്കുകൾ ദൃടം ആയിരുന്നു.. സൂര്യന്റെ ചൊടികൾ വിടർന്നു.. സോമരാജിന്റെ മുഖത്തു വേർതിരിച്ചറിയാൻ പറ്റാത്തൊരു ഭാവം ആയിരുന്നു.

അയാളുടെ മൗനത്തിന്റെ അർത്ഥം അവൾക് മനസ്സിലായില്ല.. മനസ്സിലാക്കാൻ തലപര്യവും ഇല്ലാത്ത പോൽ നക്ഷത്ര തിരിച്ചു സൂര്യന്റെ അടുത്തേക്ക് പോയി.. എല്ലാവരെയും നോക്കി ഒന്ന് തല ചലിപ്പിച്ചു സൂര്യനും അവൾക്ക് പിന്നാലെ കാറിൽ കേറി.. വണ്ടി എടുക്കുന്നതിനു മുന്നേ നക്ഷത്ര ഒന്നൂടി നോക്കി അവിടെമാകെ.. താൻ വളർന്നിടം..!! ഇനി എന്നാ താൻ പ്രിയപ്പെട്ടവർ ഉറങ്ങുന്ന മണ്ണിലേക്ക് വരുക..?! ചോദ്യം അവളുടെ ഉള്ളിൽ അങ്ങനെയെ കിടന്നു.. ""പൂർണമാനസ്സോടെയാണോ മാളു ഞങ്ങളോടൊപ്പം വരണമെന്ന് പറഞ്ഞത്..?"" ഏറെ നേരത്തെ നിശബ്ദത്തക്ക് ശേഷം സൂര്യൻ തന്റെ സംശയം മറച്ചുവക്കാതെ ചോദിച്ചു.. നക്ഷത്ര അവനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു.. ""സൂര്യേട്ടന് ന്നെ കൊണ്ടോവാൻ ഇഷ്ടാണോ..?"" നേർത്ത സ്വരത്തിൽ മറുചോദ്യം ഉന്നയിച്ചവൾ.. സൂര്യൻ കണ്ണ് വിടർന്നു അവളെ നോക്കി.. ആദ്യമയാണ്..!! അവൾ അവന്റെ കണ്ണിലേക്കു നോക്കി.. തന്നോടുള്ള പ്രണയവും സ്നേഹവും കരുതലും കടല് പോലെ അലയടിക്കുന്നുണ്ട് ആ കണ്ണുകളിൽ.. ഇന്ന് വരെ താൻ ഇതൊന്നും കാണാത്തത് ആണോ.. അതോ കണ്ടില്ല എന്ന് നടിച്ചതോ..? സന്തോഷം കൊണ്ടാവണം സൂര്യന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു വന്നത് നക്ഷത്ര നോക്കി ഇരുന്നു..

സൂര്യൻ ഒന്ന് ചിരിച്ചു കൊണ്ട് പതിയെ തല അനക്കി.. അന്നേരമവന്റെ കണ്ണിൽ കണ്ടത് കൊച്ചു കുഞ്ഞിന്റേതെന്ന പോലുള്ള നിഷ്കളങ്കതയായിരുന്നു.. നക്ഷത്ര അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു നെഞ്ചിൽ പതിയെ തല ചായിച്ചു... സൂര്യന്റെ ഹൃദയതാളം വല്ലാതെ വർധിക്കുന്നുണ്ടായിരുന്നു.. കുറച്ചു നേരത്തെ ഞെട്ടലിനോടുവിൽ അവന്റെ കൈകളും അവളെ വലയം ചെയ്യുന്നത് കണ്ണുകളടച്ചവൾ ആസ്വദിച്ചു.. അവൾ ഓർക്കുകയായിരുന്നു.. ഒരു ലക്ഷ്യവും ഇല്ലാതെ ഉണ്ണിയേട്ടനെ മാത്രം മനസ്സിൽ കൊണ്ട് നടന്നൊരു പൊട്ടിപെണ്ണ് എത്തിപ്പെട്ട പുതിയ ലോകത്തേക്ക്.. ആദ്യമായി സൂര്യന്റെ കാണുന്നതവൾ ഓർത്തെടുത്തു.. ഹോസ്പിറ്റലിൽ ഇനിയെന്തെന്ന ചിന്തയിൽ പുഞ്ചിരിയോടെ കടന്നുവന്നൊരു ചെറുപ്പക്കാരൻ.. അന്ന് മുതൽ തന്നെ കാണുമ്പോ ആ കണ്ണിൽ വല്ലാത്തൊരു തിളക്കം ശ്രെധിച്ചിട്ടും കാണാത്ത പോലെ നടിച്ചു.. സ്വന്തം അനിയത്തിയെ പോലെ തന്നെ സംരക്ഷിക്കാൻ മനസ്സ് കാണിച്ച മീനാക്ഷിയും ഒത്തിരി സ്നേഹത്തോടെ ചേർത് പിടിച്ച അവളുടെ അച്ഛനെയും അമ്മയെയും എല്ലാം നക്ഷത്ര ചെറുചിരിയോടെ ഓർത്തു.. വിധി എത്രപെട്ടന്നാണ് പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നതും പഴയ ബന്ധങ്ങളെ തച്ചുടക്കുന്നതും..

ഒരിക്കലും വിചാരിക്കാത്തവർ ഇന്ന് തന്റെ സ്വന്തമായിരിക്കുന്നു.. ഒരമ്മ.. ഏട്ടൻ.. ചേച്ചി.. ഏട്ടത്തി.. പിന്നെ..!! നക്ഷത്ര കണ്ണുകൾ ഉയർത്തി സൂര്യനെ നോക്കി.. ചെറുചിരിയോടെ മുന്നിലേക്ക് നോക്കി ഇരിക്കുന്നുണ്ട്.. ഇടയ്ക്കിടെ കൈകളുടെ മുറുക്കം കൂടുന്നുണ്ട്.. ഇടയ്ക്കിടെ മൂർദ്ധാവിൽ പതിയുന്ന ചെറു തണുപ്പ് ഉള്ളിലെ അസ്വസ്ഥതയെ ഇല്ലാതാകുന്നതവൾ അറിയുന്നുണ്ടായിരുന്നു.. അന്നേരമവൾ മനസ്സിലാക്കുകയായിരുന്നു സൂര്യനെ.. അവന്റെ പ്രണയത്തെ.. "ജീവിതത്തിൽ ഒരു സമയത്തു നമ്മൾ അങ്ങനെയൊരാൾ തിരയും.. നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്ന അല്ലെങ്കിൽ സമ്മാനങ്ങൾ തരുന്നതിലും അല്ല.. നമ്മുടെ വികാരങ്ങളെ മനസ്സിലാക്കുന്ന.. നമ്മുടെ മൗനത്തിൽ പോലും വാക്കുകൾ കണ്ടെത്തുന്ന ഒരാളെ..!!" ( കടപ്പാട്) മിറർ വഴി ഇതൊക്കെ കാണെ ദേവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു..!! 💖__💖 താമരശ്ശേരിയിൽ നിന്ന് തിരികെ വന്ന് ദിവസങ്ങൾ കഴിയേ നക്ഷത്ര ഒഴികെ മറ്റുള്ളവർ പതിയെ പതിയെ മാറി തുടങ്ങി..

നക്ഷത്രയെയും എപ്പോഴും വീട്ടിൽ ഇരിക്കാൻ അനുവദിക്കാതെ ആരോഹി നിർബന്ധിച്ച കോളേജിൽ കൊണ്ട് പോകാനും തുടങ്ങി.. സൂര്യനും ദേവനും ജോലിക്കും അവര് കോളേജിലും പോയാൽ പിന്നെ തീർത്ഥയും വസുന്ദരയും മാത്രമാവും വീട്ടിൽ.. ആ സമയത്തു ഇരുവരും പുതിയ ഓരോ കാര്യത്തിന് വേണ്ടിയുള്ള പരീക്ഷണങ്ങളിലും ആവും.. ഒരുദിവസം വസുന്ദരയുടെ വിളി കേട്ട് തീർത്ഥ ചെയ്‌തുകൊണ്ടിരിക്കുന്ന പണി നിർത്തി അവരുടെ റൂമിലേക്ക് വന്നു.. ""എന്താ അമ്മ..?!"" കയ്യിൽ കുറച്ചു ഡ്രെസ്സുമായി ബെഡിൽ ഇരിക്കുന്ന അവരുടെ അടുത്തേക്ക് സംശയത്തോടെ തീർത്ഥ പോയി.. ""ഇതൊക്കെ എന്താ..? സാരിയാ..?"" അവളുടെ കയ്യിലേക്ക് കൊടുത്ത സാരി തിരിച്ചും മറിച്ചും നോക്കി തീർത്ഥ.. ""സാരിയാ.. പക്ഷെ ദാവണിയാ..!"" ""ഏഹ്..?"" ""ഇത് സാരി പോലെയാ ഉടുക്കേണ്ടത്..പക്ഷെ ഇട്ട് കഴിയുമ്പോ ദാവണി പോലെ തോന്നും.. ഇന്നലെ ശിവേട്ടൻ പോയിട്ട് വന്നപ്പോ നിങ്ങൾക് മൂന്നു പേർക്കും കൂടി വാങ്ങി കൊണ്ട് വന്നതാ.. മാളൂന് രാവിലെ കൊടുത്തു.. ആരുന് വേണ്ടന്ന്.. നീ രാവിലെ കുളിക്കുവായിരുന്നില്ലേ.. അതോണ്ട് നിനക്ക് തരാൻ ഏൽപ്പിച്ചതാ..""

വസുന്ദര അവളുടെ കയ്യിൽ കൊടുത്ത് പറഞ്ഞു.. തീർത്ഥക്ക് ഒറ്റ നോട്ടത്തിൽ തന്നെ നന്നേ ബോദിച്ചിരുന്നു ആ ഡ്രസ്സ്‌.. നക്ഷത്ര അവളുടെ വീട്ടിൽ ദാവണി ഉടുക്കുന്നത് കണ്ടപ്പോഴേ ഒന്ന് വാങ്ങണം എന്ന് വിചാരിച്ചതാ.. തീർത്ഥ വസുന്ദരക്ക് ഒരു ഉമ്മ കൊടുത്ത് വേഗം മുകളിലേക്ക് ഓടി.. ""ഇന്ന് ദേവൻ വരുമ്പോ ഒന്ന് ഞെട്ടും.."" കണ്ണാടിയിൽ കൂടി ദേഹത്തേക്ക് വച്ച സാരിയെ നോക്കിയവൾ കണ്ണുകൾ വിടർത്തി.. ഒരു കുസൃതി ചിരിയാലെ ഡ്രസിങ് റൂമിൽ കൊണ്ട് വച്ചവൾ തിരികെ വസുന്ദരയോടൊപ്പം ബാക്കി ജോലിയിൽ ഏർപ്പെട്ടു.. പതിവിലും നേരത്തെ ദേവൻ വന്നതറിഞ് തീർത്ഥ ചെന്ന് നോക്കുമ്പോ ദേവൻ ഉറങ്ങി കഴിഞ്ഞിരുന്നു.. തീർത്ഥ പല്ല് കടിച് അവനെയും അവനെ കാണിക്കാൻ കെട്ടി ഒരുങ്ങി നിക്കുന്ന അവളെയും നോക്കി.. ""അല്ലെങ്കിൽ ഇമേ ഇമേ ന്ന് വിളിച്ചു പിന്നാലെ വട്ടക്കുന്നവനാ.. ഇന്നെന്തോ പറ്റി..?! ശോ ഇനി ഇത് മാറ്റണ്ടേ..🤧"" ചവിട്ടി തുള്ളി ഡ്രസിങ് റൂമിന്റെ ഡോർ വലിച്ചടക്കുമ്പോഴും ദേവന് ഇന്ന് നടന്ന സംഭവത്തിൽ മനസ്സാകെ ആസ്വസ്ഥമായിരുന്നത് അവൾ അറിഞ്ഞിരുന്നില്ല.. 💖__💖 ""സൂ..ര്യ.."" ഇടർച്ചയോടെ ദേവൻ വിളിച്ചു.. കണ്ണുകൾ നിറഞ്ഞു മുന്നിലെ കാഴ്ച അവ്യക്തക്കുന്നുണ്ടായിരുന്നു..

ബെഡിൽ ചോര തുപ്പി കിടക്കുന്ന സൂര്യനെ കാണെ കയ്കാലുകൾ തളർന്നു ദേവൻ താഴെ പിടഞ്ഞിരുന്നു.. ശ്വാസം തൊണ്ടയിൽ തങ്ങി നിൽക്കുന്നു.. നെഞ്ച് നുറുങ്ങുന്ന വേദന.. ദേവൻ കണ്ണുകൾ മുറുക്കി അടച്ചു.. പിന്നിൽ നിന്നൊരു അലർച്ച കേൾക്കെ ദേവൻ ഞെട്ടി പിന്നിലേക്ക് നോക്കി.. സ്റ്റെപ്പിന്റെ താഴെ ചുറ്റും ചോരയുടെ നടുവേ ബോധമറ്റ് കിടക്കുന്ന തീർത്ഥ.. തലയാകെ കറങ്ങുന്ന പോലെ തോന്നി അവന്.. "ട്ടെ.." എന്തോ ശക്തിയിൽ വന്ന് തലക്ക് പിന്നിൽ അടിച്ചതും ദേവൻ ഒരലർച്ചയോടെ ചാടി എഴുനേറ്റു..!! നന്നേ കിതക്കുന്നുണ്ടായിരുന്നു ദേവൻ.. കണ്ടത് സ്വപ്നമാണെന്ന് മനസിലാക്കാൻ കുറച്ചധികം സമയം വേണ്ടി വന്നു.. ""ദേവാ... ന്ത്‌.. ന്താ.. ദേവാ.."" ശബ്ദം കേട്ട് തീർത്ഥ ഓടി വന്നവന്റെ കവിളിൽ തട്ടി.. അവളെ മിഴിച്ചു നോക്കി ശ്വാസം ആഞ്ഞു വലിക്കുന്നുണ്ടവൻ.. കണ്ണുകൾ നിറഞ്ഞു കലങ്ങി.. തീർത്ഥക്ക് വല്ലാത്ത പേടി തോന്നി.. ""ദേവാ.."" ഞൊടിയിടയിൽ ദേവൻ അവളെ വലിച്ചു നെഞ്ചോട് ചേർത്തിരുന്നു.. കുതിച്ചു പൊങ്ങുന്ന അവന്റെ നെഞ്ചിടിപ്പ് ഒന്ന് ശാന്തമാകുന്നത് വരെ തീർത്ഥ അവന്റെ പുറത്തോടെ തഴുകി.. ""എന്താ ദേവാ.. ഹ്മ്മ്‌..?"" അവന്റെ കവിളിൽ കൈ ചേർത്തവൾ അവന്റെ മുഖം അവൾക് നേരെ പിടിച്ചു..

""സൂര്യൻ.. ഇമാ.. ഒന്നും.. ഒന്നും ഇല്ലല്ലോ.."" ""ഒന്നൂല്ല.. സൂര്യൻ ദേ ഇപ്പോ ഇങ്ങോട്ട് വന്ന് ദേവനെ അന്വേഷിച് പോയതേ ഉള്ളു.."" മറുപടി തൃപ്തികരം അല്ലാത്ത പോൽ ദേവൻ സൂര്യന്റെ മുറിയിലേക്ക് പോയി.. അവിടെ ചെവിയിൽ ഹെഡ്സെറ്റും തിരുകി സുഖമായി ഉറങ്ങുന്ന അവനെ കാണെ ദേവന് ആശ്വാസം തോന്നി.. അവന്റെ അടുത്ത് പോയി കുറച്ചു നേരം ഇരുന്നു പിന്നെ പതിയെ ശബ്ദം ഉണ്ടാകാതെ പുറത്തേക്ക് ഇറങ്ങുമ്പോ വാതിലിൽ ചാരി തീർത്ഥ നിൽപ്പുണ്ടായിരുന്നു.. അവളെ അപ്പോഴാണ് ദേവൻ ശെരിക്കും കാണുന്നത്.. വാടമുല്ല കളർ ദാവണിയിൽ പെണ്ണ് തിളങ്ങി നിൽക്കുന്നത് പോലെ തോന്നി ദേവന്.. അവന്റെ നോട്ടം കാണെ തീർത്ഥ പിരികം പൊക്കി.. ""ഇമാ.."" ബെഡിൽ കിടന്ന് ദേവൻ വിളിച്ചതും എന്തെന്ന ഭാവത്തിൽ തീർത്ഥ നോക്കി.. ഇരുകൈകളും അവൾക് നേരെ നീട്ടി പിടിച്ചിരിക്കുന്നത് കാണെ തീർത്ഥയുടെ കണ്ണുകൾ വിടർന്നു.. ദേവനെ നോക്കെ അവൻ കണ്ണ് കൊണ്ട് അവളെ അടുത്തേക്ക് വിളിക്കുന്നുണ്ട്.. ""Are you sure..?!"" ആരെങ്കിലും ഒരാൾ ഉറങ്ങി കഴിഞ്ഞാൽ ചേർത്ത് പിടിച്ചുറങ്ങുന്നത് പതിവ് ആണെങ്കിലും ബോധത്തോടെ ഇതാദ്യമായി ആണ്.. തീർത്ഥ കണ്ണ് ചുരുക്കി ദേവനോട് ചോദിക്കേ അവൻ കണ്ണ് ചിമ്മി..

""ഇനി ഉറങ്ങാൻ പറ്റില്ല so..I need your help.."" ചെറുചിരിയോടെ തീർത്ഥ ബെഡിലേക്ക് കേറി കിടന്ന് അവനെ അവളിലേക്ക് ക്ഷെണിച്ചു.. അവൻ ചെയ്തത് പോലെ കൈകൾ വിടർത്തി..!! ദേവൻ സൈഡിലേക്ക് ചരിഞ്ഞു അവളുടെ മേലേക്ക് ചാഞ്ഞു മാറിലായി മുഖം അമർത്തി.. ദാവണി ആയത്കൊണ്ട് തന്നെ നഗ്നമായ മേനിയിൽ അവന്റെ മുഖം അമർന്നതും തീർത്ഥയുടെ നെഞ്ചിടിപ്പ് കൂടി.. എങ്കിലും കൊച്ചുകുഞ്ഞിനെ പോലെ കണ്ണുകളടച്ചു കിടക്കുന്ന ദേവനെ കാണെ അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.. വാത്സല്യം തോന്നി.. പതിയെ അവളുടെ വിരലുകൾ അവന്റെ തലമുടിയെ തഴുകി തുടങ്ങി.. ""ഇന്ന് ഒരു ഫോൺ കാൾ വന്നിരുന്നു.."" ""ഹ്മ്മ്‌..."" ""ഞാൻ സ്നേഹിക്കുന്നവരെ എല്ലാം എന്നിൽ നിന്ന് അകറ്റുമെന്ന്.. സാധാരണ ഇതുപോലുള്ള കാൾ പതിവാ.. പക്ഷെ ഇത്.. നിങ്ങൾ ഓരോരുത്തരും എതൊക്കെ സമയം എന്തൊക്ക ചെയ്യും എന്നുപോലും വിളിച്ചയാൾക്ക് അറിയാം.."" ദേവന്റെ സ്വരത്തിൽ വേദനയാണോ അതോ ദേഷ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല.. ഇടയ്ക്കിടെ അവളിൽ മുറുകുന്ന കൈ അവന്റെ മനസ്സിലെ സംഘർഷം എടുത്തറിയിച്ചു.. ""ദേവന് പേടി ഉണ്ടോ..?""

""ഹ്മ്മ്‌.. നിങ്ങളെ ഓർക്കുമ്പോ പേടി തോന്നാറുണ്ട്..!"" ""ഈ നിങ്ങളിൽ ഞാനും പെടുവോ..?!"" വാക്കുകളിൽ നേരിയൊരു ചിരി നിറഞ്ഞു.. ""ഹ്മ്മ്മ്ഹമ്മ.."" അവളുടെ മാറിൽ തന്നെ മുഖമുരസി അവൻ ഇല്ലന്ന് തല ഇരുവശത്തേക്ക് ചലിപ്പിച്ചു.. തീർത്ഥയുടെ ചുണ്ടുകൾ കൂർത്തു.. പതിയെ തഴുകിയിരുന്ന അവളുടെ കൈകൾ അവന്റെ മുടിയിൽ മുറുക്കി പിടിച്ചു.. ""സ്സ് ആഹ്..ഡീ.."" ചുണ്ടുകളുടെ തണുപ്പ് കഴുത്തിനു താഴെയായി പതിഞ്ഞതും തീർത്ഥയുടെ അടിവയറ്റിൽ നിന്നൊരു തരിപ്പ് മുകളിലേക്ക് കേറി..കണ്ണുകൾ തനിയെ അടഞ്ഞു.. ദേവന്റെ കൈ താഴേക്ക് ചലിച്ചു അരയിലായി എത്തി നിന്നതും കണ്ണുകൾ ഞെട്ടി തുറന്നവൾ അവനെ നോക്കി.. കണ്ണുകൾ മാത്രം ഉയർത്തി അവളെ തന്നെ നോക്കി കിടക്കുന്നുണ്ടവൻ.. തീർത്ഥയുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു.. അവന്റെ നോട്ടം അത്രയും തീവ്രമായി തന്നിലേക്ക് മാത്രമാണ്.. ""Do you love me..?"" ചെവിക്ക് പിന്നിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പ് കണങ്ങൾ ഒരുവേള അവൻ കണ്ടുവോ എന്ന് സംശയിച്ചു തീർത്ഥ.. കണ്ണിലേക്കു ഇപ്പോഴും ഉറ്റു നോക്കുന്നുണ്ട് ദേവൻ.. ""മ്മ്..?"" ""Do you love me..?"" വീണ്ടും കണ്ണിലേക്കു ആഴ്ന്നിറങ്ങിയുള്ള ചോദ്യം.. തീർത്ഥ അവനിൽ നിന്ന് കണ്ണുകൾ വെട്ടിച്ചു മറ്റെങ്ങോ നോക്കി..

ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരി അവൻ കൗതുകത്തോടെ നോക്കി.. ""No.."" കൂർപ്പിച്ചു വച്ച ചുണ്ടുകളോടെ അവളത് പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ ദേവന്റെ ചൊടികൾ അവയെ സ്വന്തമാക്കിയിരുന്നു.. ഒന്ന് ഏങ്ങി തീർത്ഥ ഉയർന്നു പൊങ്ങി.. ദേവൻ അരയിലൂടെ കൈ കടത്തി അവളെ താഴേക്ക് അമർത്തി അവനൊന്ന് ഉയർന്നു മുഴുവനായും അധരങ്ങളെ നുണഞ്ഞു തുടങ്ങി.. കീഴ്ച്ചുണ്ടിൽ നിന്ന് പതിയെ ദേവൻ മേൽച്ചുണ്ടിലേക്ക് ചേക്കേറുമ്പോ അവനെ ആവേശം കൊള്ളിക്കാൻ എന്നാ പോൽ തീർത്ഥയുടെ കൈകൾ അവന്റെ മുടിയിൽ ചുമലിലും ആയി തഴുക്കുന്നുണ്ടായിരുന്നു.. ഇതുവരെ അറിയാതൊരു രുചിയിൽ ദേവന്റെ ചുണ്ടുകൾ വേർപെടാനാവാത്ത രീതിയിൽ അവളുമായി വീണ്ടും വീണ്ടും പുണർന്നു.. പതിയെ.. വളരെ പതിയെ തുടങ്ങിയത് വന്യതയിലേക്ക് കടക്കുമ്പോൾ തീർത്ഥയും അവന്റെ ചുംബനത്തെ ഏറ്റെടുത്തിരുന്നു.. ചുണ്ടുകൾ കടന്നു നാവും അവരുടെ ചുംബനം ആസ്വദിച്ചു.. ദേവന്റെ കൈകൾ അവളുടെ സാരിയിലെ ഞൊറി അഴിച്ചു അണിവയറിനെ തലോടി..

കൂർത്ത നഖം അവൻറെ നഗ്നമായ പുറംഭാഗതിൽ പോറൽ വരുത്തുന്നതും അതിൽ നിന്ന് സുഖമുള്ളൊരു വേദന അവനിൽ പടർന്നതും അറിഞ്ഞെങ്കിലും ആദ്യമായി അനുഭവിക്കുന്ന ചുംബന ചൂടിൽ നിന്ന് മോചിതനാകാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.. ശ്വാസം വിലങ്ങിയതും തീർത്ഥയുടെ പിടച്ചിൽ കൂടുന്നതറിഞ്ഞു ദേവൻ വീണ്ടും പതിയെ അവളുടെ ചുണ്ടുകളെ ചുംബിച്ചു.. ഏറെ നേരത്തിനോടുവിൽ മോചിപ്പിക്കുമ്പോ നന്നേ കിതക്കുന്നുണ്ടായിരുന്നു ഇരുവരും.. തോട്ടെടുക്കാൻ പാകത്തിന് ചോര തെളിഞ്ഞു കണ്ട അവളുടെ മുഖത്തിൽ പ്രണയത്തോടെ നോക്കി ദേവൻ അവളുടെ നെഞ്ചിൽ കിടന്നു.. പതിയെ വീണ്ടും നോട്ടം ഇടഞ്ഞതും ദേവന്റെ ചുണ്ടുകൾ എന്തിനോ വേണ്ടി അവളുടെ കഴുത്തിൽ പരതി തുടങ്ങിയിരുന്നു.. ""ദേ.. വാ.. ദേവ.. No.."" മുറിഞ്ഞുള്ള അവളുടെ ശബ്ദത്തിൽ കടിഞ്ഞാൺ പൊട്ടിച്ചു തുടങ്ങിയ വികാരങ്ങളെ അടക്കി നിർത്തി ദേവൻ അവളിൽ നിന്ന് മാറി ബെഡിൽ മലർന്നു കിടന്നു.. തീർത്ഥക്ക് എന്തോ വിഷമം തോന്നി.. 'ഇപ്പോൾ ദേവൻ ആഗ്രഹിക്കുന്നുണ്ടോ തന്നിൽ നിന്ന്..?' ""സോറി"".. ദേവൻ തല ചരിച്ചു അവളെ നോക്കി.. മുഖം മറുസൈഡിൽ ചരിച്ചു കിടന്നാണ് അവളുടെ പറച്ചിൽ..

ദേവന് ചിരി വന്നിരുന്നു.. ഒരു കയ്കൊണ്ട് അവളെ വലിച്ചു അവന്റെ നെഞ്ചിൽ കിടത്തി അവളെ മുറുക്കി പുണർന്നവൻ.. ""ഞാൻ ആഗ്രഹിക്കുമ്പോ മാത്രമല്ല.. നിനക്കും കൂടി എപ്പോ അങ്ങനെ ഒരു ആഗ്രഹം വരുന്നോ അപ്പോ മതി..!"" ദേവൻ തീർത്ഥയുടെ കവിളിൽ അരുമയായി ഒന്ന് ചുംബിച്ചു.. കണ്ണ് നിറഞ്ഞു ചിരിച്ചവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി.. ""ദേവാ..."" ""ഹ്മ്മ്‌..?"" ""ആരുന് കല്യാണം നോക്കണ്ടേ..? "" ദേവൻ തല താഴ്ത്തി അവളെ നോക്കി.. കാര്യമായ എന്തോ ചിന്തയിൽ ആണ്.. ""സൂര്യന്റെയും മാളുന്റെയും നടത്തുമ്പോൾ നമ്മുക്ക് ആരുന്റെ കൂടെ നടത്തിയാലോ..?"" ""ഹ്മ്മ്‌.. അമ്മയും പറഞ്ഞു അങ്ങനെയൊരു ആഗ്രഹം.."" ദേവനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി തീർത്ഥ അവന്റെ നെഞ്ചിൽ ചൂണ്ട് വിരൽ കൊണ്ട് ചിത്രവരച്ചു.. ""ദേവാ.. ഒരു കാര്യം പറയട്ടെ.. കേട്ട് കഴിഞ്ഞു ഇഷ്ടായില്ലേൽ അതിനെ പറ്റിയൊരു talk പിന്നെ നമ്മുക്കിടയിൽ ഉണ്ടാവാൻ പാടില്ല.. ആരോടും അതിനെ പറ്റി സംസാരിക്കുകയും ചെയ്യരുത്.. ഓക്കേ..!!"" തീർത്ഥയുടെ ഇൻട്രോ ഒക്കെ കേട്ടപ്പോഴേ ദേവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു.. ""ശ്രീക്ക് ആരൂ നെ ഇഷ്ടാ അല്ലെ..?"" ദേവൻ അത് പറഞ്ഞതും തീർത്ഥ ഞെട്ടി എഴുനേറ്റ് അവനെ പകച്ചു നോക്കി.. അവളുടെ മിഴിഞ്ഞ കണ്ണുകളെ കാണെ പൊട്ടി വന്ന ചിരിയെ കടിച് പിടിച്ചു ദേവൻ ഗൗരവത്തോടെ എഴുനേറ്റു.. ഇനി അവൻ പറയാൻ പോകുന്നത് ആലോചിച് തീർത്ഥ ടെൻഷനോടെ അവനെ നോക്കി.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story