പ്രണയമായി..!!💖🍂: ഭാഗം 63

pranayamay sana

രചന: സന

എന്നാൽ അവന്റെ കണ്ണിൽ ദേവനായിരുന്നു.. തന്നെ ഈ രീതിയിൽ ആക്കിയ ദേവൻ.. അവൻ അവന്റെ വലത് കാലിൽ പതിയെ തലോടി.. മുണ്ട് ഒരല്പം മാറ്റി.. പച്ചമാംസത്തിൽ കമ്പി ഇറക്കിയപ്പോഴുള്ള വേദന ഇപ്പോഴും അവൻ അനുഭവിക്കുന്നത് പോലെ തോന്നി.. """വിടില്ല ദേവാ"""..!! മന്ത്രം പോലെ അവൻ അത് ഉള്ളിലിട്ടങ്ങനെ മൊഴിഞ്ഞിരുന്നു..!! ""ഇവന്റെ പേരെന്താ..?!"" ശങ്കറിന് എന്തോ അവനെ അത്ര ഇഷ്ടമായില്ല.. നോട്ടവും ഭാവവും എല്ലാം എന്തുകൊണ്ടൊക്കെയോ അയാളിൽ അസ്വസ്ഥത ഉണ്ടാക്കി.. അതിന്റെ നീരസം വാക്കിലൂടെയും പ്രകടമായിരുന്നു.. ""ദീക്ഷിത് പ്രസാദ്.."" പറഞ്ഞത് വർഗീസ് ആയിരുന്നെങ്കിലും ശങ്കറിന്റെ നോട്ടം ദീക്ഷിതിൽ ആയിരുന്നു.. എന്തോ കാര്യമായി കണക്കുകൂട്ടുന്നുണ്ടവൻ.. അവന്റെ കണ്ണിലെ പക കാണെ ശങ്കറിന്റെ ഉള്ളം വല്ലാതെ പിടയുന്നതയാൾ അറിഞ്ഞു...!! 💖___💖 ""ഹാ ആരിത് കല്യാണ പെണ്ണോ..?!"" മീനാക്ഷിയുടെ അമ്മയുടെ ചോദ്യം കേട്ടതും ചിരിച്ചു കൊണ്ട് നിന്നിരുന്ന ആരോഹിയുടെ മുഖം മങ്ങി.. മീനാക്ഷി കണ്ണ് കൊണ്ട് അവരെ വിലക്കി.. അമ്മ ജാള്യതയോടെ മുഖം ചുളിച്.. ""ഇതാ അമ്മയോട് ഞാൻ ഒരു കാര്യം പറയാതെ.."" മീനാക്ഷി മുഖം കൂർപ്പിച്ചു അവരെ നോക്കി ശേഷം ചിരിയാലേ ആരോഹിയുടെ കയ്യിൽ പിടിച്ചു.. ""ഇപ്പോ സൂര്യൻ വിളിച്ചു വച്ചതെ ഉള്ളു.. കക്ഷി കല്യാണത്തിന് എല്ലാരുടെയും സമ്മതം കിട്ടിയ excitement ൽ ആണ്..

അപ്പോ വെറുതെ നിന്റെ കാര്യം അമ്മ ചോദിച്ചപ്പോ പറഞ്ഞതിനാ ഇങ്ങനെ.. നീ അത് വിട്ടേക്ക് ആരൂ.."" ആരോഹി മങ്ങിയ ഒരു ചിരി നൽകി.. ഒരു വട്ടം.. അവസാനമായി ഒരേ ഒരുവട്ടം കൂടി മാധവിനെ കണ്ടോന്ന് സംസാരിക്കണം എന്ന് തോന്നി ആരോഹിക്ക്... മറ്റാരോടു പറഞ്ഞാലും അവളെ ശാസിക്കും എന്ന് ഉറപ്പുണ്ടായിരുന്നു അവൾക് അത് കൊണ്ടാണ് തീർത്ഥയോട് അനുവാദം ചോദിച്ചത്.. ""പറയാനുള്ളത് എന്താണെന്ന് വച്ചാൽ പറഞ്ഞോ.. ഇത്രനാളും ഒന്നും ആഗ്രഹിക്കാതെ സ്നേഹിച്ചിരുന്നത് കൊണ്ട് അതിന് നിനക്ക് അവകാശം ഉണ്ട്.. പക്ഷെ തിരികെ അവൻ സ്നേഹിക്കണം എന്ന് വാശി പിടിക്കരുത്..!! "" തീർത്ഥ കവിളിൽ തലോടി പറഞ്ഞത് ഓർമ വരെ ആരോഹിയുടെ കണ്ണുകൾ നിറഞ്ഞു.. എല്ലാം വേണ്ടന്ന് വച്ചതല്ലേ പിന്നെ എന്തിനാ ഇപ്പോഴും നീ അനുസരണ കാട്ടുന്നത്..?! ഹൃദയത്തോട് ചോദ്യം ആവർത്തിക്കുമ്പോഴും മറുപടി കൊടുത്തവളുടെ കണ്ണുകളായിരുന്നു.. ""ആരൂ.. പറഞ്ഞത് കേട്ടോ നീയ്..?""

മീനാക്ഷി വിരൽ ഞൊടിച്ചതും ആരോഹി ഞെട്ടി അവളെ നോക്കി.. കണ്ണ് അവൾ കാണാതെ തുടച് മുഖത്തൊരു ചിരി അണിഞ്ഞു.. ""ഇതൊക്കെ നിനക്ക് ഒറ്റയ്ക് കൊണ്ട് പോകാൻ പറ്റുവൊന്ന്.. അതോ സൂര്യനെ വിളിച്ചു കൊടുത്ത് വിടട്ടെ..?!"" അപ്പോഴാണ് ടേബിളിന് പുറത്ത് എടുത്ത് വച്ചേക്കുന്ന നാലഞ്ചു കവർ കണ്ടത്.. അവളൊരു സംശയത്തോടെ മീനാക്ഷിയെ നോക്കി.. ""ഇത്..?"" ""മാളുനാ.. അവളുടെ ഉണ്ണിയേട്ടന്റെ വക.."" അത് പറയുമ്പോ മീനാക്ഷിയുടെ തല താഴ്ന്നിരുന്നു.. ""നീനുവേച്ചിക്കും ഉണ്ണിയേട്ടനും നേരിട്ട് കൊടുത്തൂടെ ഇത്..?"" ""അതാ ആഗ്രഹം.. പക്ഷെ.. എന്തോ ഇപ്പോഴും മാൻവികിന് മാളുനോട് ചെയ്തത് മറക്കാൻ ആയിട്ടില്ല.. അവളോട് തെറ്റ് ചെയ്‌തെന്ന് ഇപ്പോഴും ഒരു തോന്നൽ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.. അവളെ ഫേസ് ചെയ്യാൻ എന്തോ ഒരു ബുദ്ധിമുട്ട്.. എനിക്കും അതെ..!!"" ""പക്ഷെ ഉണ്ണിയേട്ടന് മാളു അനിയത്തി ആയിരുന്നില്ലേ?.. പ്രണയം മാളൂന് മാത്രം ആയിരുന്നു..!"" ആരോഹി പറഞ്ഞു നിർത്തുമ്പോൾ മീനാക്ഷി അവളുടെ കണ്ണിലേക്കു നോക്കി.. ഒരുനിമിഷം ആരോഹി ഒന്ന് പതറി.. തന്റെ കാര്യവും അത് തന്നെയല്ലേ..?! മീനാക്ഷിയുടെ നോട്ടത്തിന് മുന്നിൽ പതറി പോകുന്നതവൾ അറിഞ്ഞു.. തന്നോട് എന്തൊക്കയോ ചോദിക്കുന്ന പോലെ തോന്നി ആ കണ്ണുകൾ.. ആരോഹി തല കുമ്പിട്ടു നിന്നു.. ""മോള് ഊണ് കഴിക്കാൻ ഉണ്ടാവൂലോ..?""

""ഇ.. ഇല്ല.. അമ്മ... ഞാൻ ദേ ഇറങ്ങായി..."" ""അവൾ ഉണ്ടാവും.. അമ്മ എല്ലാം റെഡി ആക്കിക്കോ.."" മീനാക്ഷി ഇടയിൽ കേറിയത്‌ ആരോഹി പിന്നെ ഒന്നും മിണ്ടിയില്ല.. ഇനി ഇങ്ങനെ പറ്റിയില്ലെങ്കിലോ..? ആരോഹി നിറഞ്ഞു വന്ന കണ്ണ് മറച്ചു പിടിക്കാൻ എന്നോണം ബാഗിൽ എന്തോ പരതി.. 💖__💖 തീർത്ഥ ദേഹത്തു വച് കൊടുത്ത പച്ചകളർ സാരിയിലേക്കും കുറച്ചു മാറി ഫോണിൽ ആരോടോ സംസാരിക്കുന്നു എന്ന വ്യാജേന നിന്ന് ഇങ്ങോട്ടേക്കു നോക്കുന്ന സൂര്യനിലേക്കും നക്ഷത്ര മാറി മാറി നോക്കി.. സൂര്യൻ കണ്ണ് കൊണ്ടത് ഇഷ്ടമായില്ല എന്ന് കാട്ടിയതും നക്ഷത്ര തീർത്ഥയെ നോക്കി... ""ഇത് വേണ്ടാ.."" ""അപ്പോ ഇതോ"".. ഓഫ്‌ വൈറ്റ് സാരിയിൽ മെജന്താ വർക്ക്‌ ആണ്.. തീർത്ഥ കണ്ണ് വിടർത്തി നക്ഷത്രയെ നോക്കി.. വസുന്ദരക്കും ശിവദാസിനും അത് നന്നേ ഇഷ്ടപ്പെട്ടിരുന്നു.. നക്ഷത്ര സൂര്യനെ നോക്കി.. കണ്ണും മുഖവും ചുളിച് വച്ചിട്ടുണ്ട്.. നക്ഷത്രക്ക് ചിരി വന്നു പോയി.. ""ഇതും ഇഷ്ടായില്ലേ..?!"" തീർത്ഥ കണ്ണ് കൂർപ്പിച്ചു.. ""അമ്മ ഞാൻ ഇല്ല ഈ കളിക്ക്.. ഇതും കൂട്ടി അഞ്ചാമത്തെ സാരിയാ ഞാൻ എടുത്ത് കൊടുക്കുന്നു.. ഒന്നും അവൾക് ഇഷ്ടവില്ല.. അല്ല അല്ല..ദേ അവിടൊരുത്തൻ മുഖ്യമന്ത്രിയേക്കാൾ തിരക്കിൽ ഫോൺ ചെയ്തു ഇരിക്കുന്നുണ്ടല്ലോ അവന് ഇഷ്ടവില്ല..

കുറെ നേരവായി സഹിക്കുന്നു കണ്ണും കണ്ണും കൊണ്ടുള്ള കളി.."" സൂര്യൻ ചമ്മി അതിനേക്കാൾ പവറിൽ നക്ഷത്രയും.. രണ്ടിന്റെയും ചമ്മിയ മുഖം കാണെ വസുന്ദരയും ശിവദാസും ഉറക്കെ ചിരിച്ചു.. ഈ വരുന്ന ഞായർ ചെറിയ രീതിയിൽ വീട്ടിൽ വച് തന്നെ മോതിരം മാറൽ പ്ലാൻ ചെയ്തിട്ടുണ്ട്.. അതിനുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതാണ്.. ""ഏട്ടത്തി ചുമ്മാ ഇല്ലാത്തത് പറയല്ലേ.. "" അങ്ങനെ ഇപ്പോ വിട്ട് കൊടുക്കാൻ പറ്റുവോ.. സൂര്യൻ അപ്പപ്പോ എന്ന ഭാവമിട്ടു.. ""കൂടുതൽ നിഷ്കു അവല്ലെടാ മോനെ.. ഞങ്ങളും കാണുന്നുണ്ട്.."" ""അവിടെ ഇരുന്നിങ്ങനെ കണ്ണും കയ്യും കാണിച് ഈ ചെറുക്കൻ ആണുങ്ങളുടെ വില കളയാതെ ഇങ്ങോട്ട് വന്ന് മോൾക് എന്താ വേണ്ടതെന്നു വച്ച എടുത്ത് കൊടുക്ക് ടാ.."" ശിവദാസ് ഏറ്റ് പിടിച്ചതും സൂര്യൻ കള്ള ചിരിയാലേ നക്ഷത്രയെ നോക്കി.. അത് വരെ ചിരിച്ചു കൊണ്ടിരുന്ന പെണ്ണ് പെട്ടന്ന് തല കുനിച്ചു.. ""കണ്ടോ അമ്മ പെണ്ണിന്റെ നാണം..!!"" തീർത്ഥ ചിരിയോടെ അവളെ ചേർത്തു പിടിച്ചതും വസുന്ദരയും അതിനെ ശെരിവച്ചു പൊട്ടി ചിരിച്ചിരുന്നു..!!

ദേവൻ റൂമിൽ വരുമ്പോ തീർത്ഥ തിരിഞ്ഞു നിന്ന് എന്തോ പിറുപിറുക്കുന്നുണ്ട്.. ശബ്ദം ഉണ്ടാക്കാതെ ദേവൻ അവൾക് പിന്നിൽ പോയി നിന്നു.. ""ഹും അവിടെ സൂര്യൻ അടുത്തിരുന്ന മാളൂന് വേണ്ടതൊക്കെ എടുത്ത് കൊടുക്കണേ.. അവളുടെ ഒരു ഭാഗ്യം...നമ്മുക്ക് ഉണ്ടായിരുന്നു കല്യാണം..ബേ...മുഖത്തു പോലും നോക്കാതെയല്ലേ നടന്നത്.. മുരടൻ.. കാലമാടൻ.. തെ.."" ""ഡീീീ..."" ബാക്കി പറയുന്നതിന് മുന്നേ അവന്റെ അലർച്ചയിൽ അവളോന്ന് ഞെട്ടി.. അവനെ കണ്ട പകപ്പ് ഉണ്ടായിരുന്നെങ്കിലും പുച്ഛത്തോടെ പെണ്ണ് ചുണ്ട് കൊട്ടി.. ""കുശുമ്പ് കുത്തി നിൽക്കുന്ന മുഖം കാണാൻ നല്ല ബോർ ആയിട്ടുണ്ട്.."" അടിപൊളി എന്ന് കൈവച് ദേവൻ ചിരിച്ചു.. ""പോടാ.."" ചവിട്ടി തുള്ളി പോകാൻ നിന്നവളെ ദേവൻ കയ്യിൽ പിടിച് നിർത്തി.. ""എന്താടി നിനക്ക് ഒന്നൂടി കെട്ടണോ..?"" ""ഹ്മ്മ്‌ കെട്ടണം എന്നൊക്കെ ആഗ്രഹം ഉണ്ട്.."" ""നീ പറയെടി.. നിനക്ക് സമ്മതാണെങ്കിൽ അവരുടെ കൂടെത്തന്നെ നമ്മുക്ക് നടത്താം.. നിന്റെ ആഗ്രഹം പോലെ നിനക്ക് വേണ്ടതൊക്കെ ഞാൻ തന്നെ സെലക്ട്‌ ചെയ്തു ഗംഭീരം ആയിട്ടു തന്നെ നടത്താം.. പക്ഷെ അതല്ല വിഷയം.."" തീർത്ഥയുടെ കണ്ണുകൾ വിടർന്നു വന്നിരുന്നു.. അങ്ങനെ ഒന്നും ആഗ്രഹിച്ചിരുന്നില്ലെങ്കിലും ദേവൻ പറഞ്ഞപ്പോ അവൾക്കെന്തോ വല്ലാത്ത സന്തോഷം തോന്നിയിരുന്നു.. അവസാനം ദേവന്റെ സംസാരം കേട്ട് തീർത്ഥ നെറ്റി ചുളിച് അവനെ നോക്കി..

""എന്താ..?"" """അല്ല നിനക്ക് പറ്റിയൊരു രണ്ടാം കെട്ട്കാരനെ എങ്ങനെ ഇത്ര ചുരുങ്ങിയ സമയം കൊണ്ട് കണ്ടുപിടിക്കും എന്നാണ്..?!"" ദേവൻ കുലഷിതമായ ആലോചനയിൽ ഏർപ്പെട്ടു.. തീർത്ഥ പല്ല് കടിച് അവന്റെ വയറിന്നിട്ട് ഇടിച്ചു.. ""എടി പിണങ്ങി പോവല്ലേ.. നമുക്ക് കണ്ട് പിടിക്കാം.. ഞാൻ കേസിൽ പിടിച്ച ഏതേലും ഗതഭാഗ്യനായ കള്ള് കുടിയന്മാരുണ്ടോ എന്ന് നോക്കട്ടെ.."" ""പോടാ തെണ്ടി.. പട്ടി.. കൊരങ്ങാ..!!"" വാതിൽ വീശി അടച്ചു അതും വിളിച്ചു പോകുന്നവളെ കാണെ അറിയാതെ ചിരിച്ചു പോയിരുന്നു ദേവൻ..!! 💖__💖 മാധവിനോപ്പം തൊളിൽ കയ്യിട്ട് സംസാരിച് നിക്കുന്ന ദീക്ഷിതിനെ കാണെ ആരോഹിയുടെ ശ്വാസം വിലങ്ങി.. ശബ്ദം ആരോ പിടിച് കെട്ടിയത് പോൽ തൊണ്ടയിൽ തന്നെ തടഞ്ഞു നിന്നു.. തല കറങ്ങുന്നത് പോലെ തോന്നി അവൾക്.. ഒരുനിമിഷം കുറച്ചുനാൾ മുന്നേ നടന്ന വെറുക്കപെട്ട സംഭവം അവളുടെ ഉള്ളിൽ ഇരച്ചു കേറി.. 'ആദ്യമായി ദീക്ഷിതിനെ താൻ കാണുന്നത്.. അവന്റെ വൃത്തികെട്ട കണ്ണും ക്യാമറയും തന്റെ നഗ്നത ഒപ്പിയെടുത്തത്.. അതിനെതിരെ പ്രതികരിച്ച തീർത്ഥ അവനെ അടിക്കുന്നത്.. തന്നെ ചേർത്ത് നിർത്തുന്നത്..

അത് തുടങ്ങി ഏട്ടത്തിയുടെ ജീവിതം താൻ കാരണം തകർന്നത്..എല്ലാം.. എല്ലാം ഒരു തിരശീല കണക്കെ അവളുടെ മുന്നിൽ തെളിഞ്ഞു വന്നു..' ആരോഹിക്ക് സ്വയം തളരുന്ന പോലെ തോന്നി.. കണ്ണുകൾ കാഴ്ച മങ്ങുന്നു.. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി അവൾ അടുത്ത് കണ്ട ടേബിളിൽ മുറുക്കെ പിടിച്ചു.. പെട്ടന്നായതിനാൽ അവളുടെ കൈ തട്ടി അവിടെയിരുന്ന വേസ് തറയിൽ ചിതറുമ്പോ ശബ്ദം കേട്ട് ഇരുവരും അവളെ നോക്കി.. ദീക്ഷിതിന്റെ കണ്ണിൽ പെടുന്നതിന് മുന്നേയവൾ വെപ്രാളത്തോടെ വേഗം പടികലോരോന്നും ഓടി ഇറങ്ങിയിരുന്നു.. "ആരൂ".. മാധവിന്റെ ഉള്ളം അവളെ കാണെ മന്ത്രിച്ചു.. അവൾക് പിന്നിലായി അവനും ഓടി.. റോഡിലേക്ക് ഓടി ഇറങ്ങുമ്പോ ഏത് വിധേനയെങ്കിലും അവന്റെ കണ്ണിൽ പെടരുന്നതെന്ന ചിന്താ മാത്രമായിരുന്നു ഉള്ള് നിറയെ.. ""ഓട്ടോ.."" മുന്നിൽ കൊണ്ട് നിർത്തിയ ഓട്ടോയിൽ കേറിയവൾ കണ്ണടച്ചു സീറ്റിൽ ചാരി.. 'എന്തിനാവും ഇപ്പോ വന്നിട്ടുണ്ടാവാ.. എന്നെ.. എനിക്ക് വേണ്ടിയാവോ.. അതോ ഏട്ടത്തി.. മനുവേട്ടൻ.. മനുവേട്ടൻ അയാളുടെ കൂട്ട് ആണോ.. ' നെഞ്ച് വല്ലാതെ വിങ്ങുന്നതവൾ അറിഞ്ഞു.. എല്ലാ വേദനയും കൂടെ താങ്ങാൻ കഴിയാതെ ഹൃദയം ദുർഭലമായി പോവുകയാണോ..?

അടഞ്ഞ പോളകൾക്കിടയിൽ കൂടി അപ്പോഴും വറ്റാതെ കണ്ണുനീർ ചാലിട്ടൊഴുക്കുന്നുണ്ടായിരുന്നു... ""നീനു.. ആരൂ മോള് എവിടെ..?"" സോഫയിൽ തലക്ക് കൈ കൊടുത്തിരുന്ന മാധവ് തല ഉയർത്തി നോക്കി.. മീനാക്ഷി അവനെ നോക്കി നിന്നു.. ""ഒന്നും പറഞ്ഞില്ലേ..?"" ആഹ് ചോദ്യം മാധവിനുള്ളതായിരുന്നു.. ആരോഹി അവനോട് സംസാരിക്കാൻ പോകുന്നതവൾ കണ്ടിരുന്നു.. ""ഇല്ല.. നിന്റെ കൂടെ ആയിരുന്നില്ലേ മോള്.. കഴിക്കാൻ വിളിക്കാൻ വരാൻ ഇരുന്നപോഴാ ശ്രെദ്ധിച്ചേ മോൾടെ ബാഗും കാണാനില്ല.."" ""അത്യാവശ്യം ആയിട്ട് അവൾക് പോകേണ്ടതായിട്ട് വന്ന് കാണും.. ഞാൻ ഒന്ന് സൂര്യനെ വിളിച്ചു നോക്കട്ടെ എത്തിയോന്ന്.."" ""ശോ എന്നാലും പറയാതെ പോയോ.. മോൾക്ക് എന്തൊക്കെയോ വിഷമം ഉണ്ട് നീനു.. വന്ന ആലോചന മോൾക്ക് ഇഷ്ടായില്ല എന്ന് തോന്നുന്നു.."" അമ്മ പറഞ്ഞു നിർത്തുമ്പോൾ മാധവ് ഞെട്ടി കൊണ്ട് മീനാക്ഷിയെ നോക്കി.. അവളിൽ പുച്ഛമായിരുന്നു.. സൂര്യനോടും ദേവനോടും ഉള്ള ദേഷ്യത്തിൽ ആരോഹിയെ, അവളുടെ സ്നേഹത്തെ കണ്ടില്ലെന്ന് നടിക്കുന്നവനോടുള്ള പുച്ഛം.. ""ഇല്ല അമ്മ.. അവൾക് പൂർണസമ്മത..പിന്നെ പറഞ്ഞത് അവളുടെ ഏട്ടന്മാരും കൂടെ ആവുമ്പോ അവൾക് സന്തോഷമേ ഉണ്ടായിരിക്കുള്ളു..!!

മാത്രവുമല്ല അവളെ ജീവനോളം സ്നേഹിക്കുന്ന ഒരുവനെയാ അവര് അവൾക് വേണ്ടി കണ്ടെത്തിയതും.."" മാധവ് തറഞ്ഞിരുന്ന് പോയി.. 'എന്റെയല്ലേ.. എന്റെ മാത്രം'.. മാധവിന് എല്ലാരോടും അലറി വിളിക്കണമെന്ന് തോന്നി.. പക്ഷെ കഴിയുന്നില്ല.. വല്ലാതെ നോവുന്നു.. ഇതിനേക്കാൾ നൊന്ത് കാണില്ലേ അവൾക്കും..?! മുകളിൽ നിന്ന് കാഴ്ച കണ്ട് രസിക്കുന്ന ദീക്ഷിതിന്റെ ചുണ്ടിൽ ചിരി നിറഞ്ഞു.. വന്യമായ ഒന്ന്..!! 'ആരോഹി.. അവളുടെ ഉടലളവുകൾ ഇന്നും കണ്ണിൽ തന്നെയുണ്ട്.. ദേവന്റെ പുന്നാര അനിയത്തി.. തീർത്ഥയുടെ പ്രാണന്റെ പെങ്ങൾ..!!' ദീക്ഷിത് എന്തോ ഓർമയിൽ നിഗൂഢമായോന്ന് ചിരിച്ചു താഴേക്ക് ഇറങ്ങി.. അവൻ വരുന്ന കണ്ടതും മീനാക്ഷി ഇഷ്ടപെടാത്ത പോൽ മുകളിലേക്ക് പോയി.. ""ഇത് പോലുള്ള തെമ്മാടികളുടെ കൂട്ട് എന്ന് വിടുന്നോ അന്നേ നന്നാവൂ മനുവേട്ടൻ.."" മീനാക്ഷി ദേഷ്യത്തോടെ പിറുപിറുത് വാതിൽ വലിയ ശബ്ദത്തിൽ അടച്ചു.. 💖__💖

""ആരൂ.."" തീർത്ഥ പതിയെ അവളുടെ തലയിൽ തലോടി.. ആരോഹി പൊട്ടി കരഞ്ഞു കൊണ്ട് അവളുടെ വയറിൽ മുഖംഅമർത്തി.. പെട്ടന്നുള്ള പ്രവർത്തിയിൽ അവളൊന്ന് പകച്ചു പോയി.. വന്നിട്ട് ഇതുവരെ പുറത്തിറങ്ങാതെ തല വേദന എന്ന് പറഞ്ഞു കിടക്കുവായിരുന്നവൾ.. ഇന്ന് പോയി അവനെ കണ്ടതിലുള്ള വിഷമത്തിൽ ആണെന്ന് വിചാരിച് ഡ്രെസ്സും മറ്റും കാണിക്കാൻ വന്ന നക്ഷത്രയെ പോലും തടഞ്ഞു നിർത്തിയത് ആണ്.. ""ആരൂ.. മോളെ.. എന്താടാ.. ആരൂ.."" കരയുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല അവൾ.. നന്നായി പേടിച്ച പോലെ ശരീരമാകെ വിറക്കുന്നുണ്ട്.. ""മാധവ് എന്തേലും പറഞ്ഞോ..?"" ""ദീ..ദീക്ഷി..ത്.. ദീക്ഷിതിനെ ഇ..ന്ന് ഞാ..ൻ കണ്ട് ഏ..ട്ടത്തി.."" ആരോഹിയുടെ വാക്കുകൾ തീർത്ഥയെ പിടിച്ചുലച്ചു.. നെഞ്ച് പല വികാരങ്ങൾ കൊണ്ടും ശക്തിയിൽ മിടിക്കുന്നു.. ആരോഹിയെ തലോടിയിരുന്ന കൈകൾ നിശ്ചലമാവുന്നത് അറിയേ നിറഞ്ഞ കണ്ണുകൾ ഉയർത്തി ആരോഹി അവളെ നോക്കി.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story