പ്രണയമായി..!!💖🍂: ഭാഗം 65

pranayamay sana

രചന: സന

ദീക്ഷിത് പറയുന്നത് കേൾക്കെ മാധവിന്റെ കണ്ണുകൾ തിളങ്ങി.. ""അതെ...ഞാൻ..ഞാൻ വിളിച്ചാൽ ആരോഹി വരും.. എന്റെ പെണ്ണ്.. എന്റെ പെണ്ണ് ഞാൻ വിളിച്ചാൽ ഉറപ്പായും വരും.. കൊണ്ട് വരും ഞാൻ..!!"" നാക്കു കുഴഞ്ഞു പറയുന്ന വാക്കുകളിൽ പലതും പുറത്തേക്ക് അവശതയോടെ വന്നു.. """ഞാൻ പറയുന്നത് പോലെ ചെയ്ത നിന്റെ കൂടെ എന്നും ഉണ്ടാവും നിന്റെ പെണ്ണ്..""' ദീക്ഷിതിന്റെ സ്വരം കാതുകളിൽ പതിച്ചതും മാധവ് സന്തോഷത്തോടെ അവന്റെ കയ്യിൽ കയ്യ് ചേർത്തു.. ദീക്ഷിത് വന്യമായി ചിരിച്ചു ഇരുന്നിടത് നിന്നും എഴുനേറ്റു കണ്ണാടിയിൽ തന്റെ പ്രതിബിബം നോക്കി..കണ്ണിന് തോട്ട് മുകളിലായി നെറ്റിയിൽ നീളത്തിൽ വരഞ്ഞ മുറിവിൽ അവന്റെ കൈകൾ പതിയെ തലോടി.. കഴുത്തിലായി തെളിഞ്ഞു കണ്ട പൊള്ളിയ പാടില്ല അവന്റെ കൈകൾ അമരുമ്പോ ദേഷ്യതൽ അവന്റെ കണ്ണുകളിൽ ചോരചുവപ്പ് നിറഞ്ഞിരുന്നു.. സ്വാമിനാഥൻറെ പ്രശ്നത്തിൽ (ആദ്യ ഭാഗങ്ങളിൽ പറഞ്ഞ തീർത്ഥയുടെ ജീവിതത്തിൽ ഉണ്ടായ പ്രശ്നമാണ്..) ദേവൻ പെരുമാറിയത് കൊണ്ട് കുറച്ചു ദിവസത്തെ ഉഴിച്ചിലിന് ഒടുവിൽ വീട്ടിൽ വന്നത് അവനെ കാത്തെന്നോണം ദേവനും ഉണ്ടായിരുന്നു..

അവന്റെ പകപ്പ് മറച്ചു പിടിച്ചു ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് നടന്നത് മാത്രമേ ദീക്ഷിതിന് ഓർമ ഉള്ളു അടുത്ത നിമിഷം ദേവന്റെ ബൂട്ട്സ് കൊണ്ടുള്ള ചവിട്ടിൽ ചുമരിൽ പുറം ഇരിച്ചവൻ നിലത്തേക്ക് വീണിരിക്കുന്നു.. """നിന്റെ ഈ പുഴുത്ത കണ്ണ് കൊണ്ടല്ലേ ന്റെ പെങ്ങളെ നീ നോക്കിയത്.."'' ദേവന്റെ അലർച്ച ഇന്നും അവന്റെ കാതുകളെ ഭീതിപ്പെടുത്തി.. കണ്ണിൽ തുളച്ചു കേറിയ വേദനയിൽ ദീക്ഷിത് അലറി വിളിച്ചു.. കണ്ണിൽ കൂടി നിമിഷനേരം കൊണ്ട് ചോര പൊടിഞ്ഞിറങ്ങി.. ചുണ്ടിൽ എരിഞ്ഞു തീരാറായ സിഗരറ്റ് കുറ്റി പകപ്പോടെ കഴുത്തിൽ കുത്തിയിറക്കുമ്പോ ദേവന്റെ കണ്ണുകളിൽ തെളിഞ്ഞു ദേഷ്യം ഇന്നോളം താൻ അവനിൽ കണ്ടിട്ടില്ല എന്ന് തോന്നി ദീക്ഷിതിന്... ഒടുവിൽ കാലിൽ കമ്പി കുത്തി ഇറക്കെ ദീക്ഷിത്തിന്റെ ഉച്ചത്തിലുള്ള നിലവിളി ആ വീടിനെ തന്നെ കുലുക്കിയിരുന്നു.. """ഇനി..ഇനി മേലാൽ...നിന്റെ ദൃഷ്ടി എന്റെ പെങ്ങളുടെയോ പെണ്ണിന്റെയോ നേരെ പോയെന്ന് ഞാൻ അറിഞ്ഞ.. ഇതുവരെ നീ കണ്ട ദേവൻ ആയിരിക്കില്ല ഞാൻ..!! കൊന്ന് കടലിൽ താഴ്ത്തും പന്ന @@%& മോനെ..!!""" കാലിൽ കുത്തി ഇറക്കി വച്ച കമ്പിയിൽ ഊക്കോട് ദേവൻ ചവിട്ടി..

ആ ഓർമയിൽ പോലും ദീക്ഷിതിന്റെ കാലിൽ കൂടി ഒരു തരിപ്പോട് കൂടിയ വേദന ഉച്ചതലയിൽ കൊളുത്തി വലിച്ചു.. ദീക്ഷിത് ഫോൺ എടുത്ത് അതിലെ ചിത്രത്തിലേക്ക് നോക്കി.. സൂര്യന്റെ എൻഗേജ്മെന്റ് ഫോട്ടോ ആണ്.. സൂര്യന്റെയും ദേവന്റെ നടുവിൽ പുഞ്ചിരിയോടെ നിൽക്കുന്നുണ്ട് അവൾ.. ആരോഹി..!! അവളെ രണ്ട് പേരും പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.. ദേവന്റെ ഇടത് ഭാഗത്തു അവന്റെ തോളോടൊപ്പം നിറപുഞ്ചിരിയോടെ നിൽക്കുന്ന തീർത്ഥയിൽ അവന്റെ മിഴികൾ ഉടക്കെ ക്രൂരമായ ചിരി നിറഞ്ഞു അവനിൽ.. സൂര്യന്റെ വലത് ഭാഗത്തവന്റെ കണ്ണുകൾ പോകെ ദീക്ഷിത്തിന്റെ ചുണ്ടിൽ വല്ലാത്തൊരു ചിരി സ്ഥാനം പിടിച്ചു.. ""തീർത്ഥയെക്കാൾ സുന്ദരി ആണല്ലോ മോളെ നീ...""" നക്ഷത്രയുടെ ചുണ്ടിൽ അവന്റെ കൈകൾ തലോടി.. തല ചരിച്ചു മാധവിനെ നോക്കി ശേഷം അവന്റെ കണ്ണുകൾ വന്യമായി നക്ഷത്രയിലും ആരോഹിയിലും മാത്രം നില കൊണ്ടു..!! 💖___💖 ""എന്താ ശ്രീയേട്ടാ... കാണണമെന്ന് പറഞ്ഞിട്ട് കുറേനേരായല്ലോ കടലിൽ നോക്കി നിക്കുന്നു..?!""" ആരോഹി ചോദിച്ചതും ശ്രീ അവളെ നോക്കി ഒന്ന് ചിരിച്ചു... """ആരുന് ഇനിയും സമയം വേണോ എന്റേതാവാൻ..?!""

ഒരു മുഖവുരയും കൂടാതെ പെട്ടന്നായിരുന്നു അവന്റെ ചോദ്യം.. ആരോഹി ഒന്ന് ഞെട്ടി.. അവന്റെ ചോദ്യത്തിന് മുന്നിൽ എന്ത് മറുപടി കൊടുക്കണമെന്ന് അവൾക് അറിയുന്നുണ്ടായിരുന്നില്ല.. പകപ്പോടെ അവനിൽ നിന്ന് നോട്ടം മാറ്റിയവൾ മിഴികൾ അലയടിക്കുന്ന സാഗരത്തിലേക്ക് കൊണ്ടുപോയി... """മടുപ്പ് തോന്നുണ്ടോ ഈ കാത്തിരിപ്പ്..?!""" ശ്രീ വെറുതെ ഒന്ന് ചിരിച്ചു.. അതിൽ അവൾക്കുള്ള മറുപടി ഉണ്ടായിരുന്നെങ്കിലും ഉത്തരത്തിനായി കണ്ണുകൾ അവനിൽ വന്നു നിന്നു.. """കാത്തിരിപ്പ് സുഖമുള്ളതല്ലേ ആരൂ..!! കാത്തിരുന്നു കിട്ടുന്നതിന് ഇഷ്ടവും ആഗ്രഹവും കൂടും.. എനിക്കും അത് പോലെയാ.. പക്ഷെ.. ദിവസം കഴിയുംതോറും മറ്റെന്തോ പേടി തോന്നാ മനസ്സിൽ..""" ആദ്യം ചിരിയോടെ തുടങ്ങിയ ശ്രീയുടെ മുഖം മങ്ങുന്നതവൾ അറിഞ്ഞു.. ആരോഹി അവന്റെ കണ്ണിലേക്കു നോക്കി.. ശേഷം അവന്റെ അടുത്തേക്ക് വന്ന് അവളുടെ കൈകൾ അവന്റെ കയ്യോടെ ചേർത്ത് വച്ചു.. ശ്രീ കണ്ണുകൾ വിടർത്തി അവളെ നോക്കി..

ആരോഹി ചുണ്ടിലൊരു പുഞ്ചിരിയോടെ അവന്റെ കയ്യിൽ മുറുക്കി പിടിച്ചു തല തോളിലേക്ക് ചായ്ച് വച് കടലിലേക്ക് നോക്കി.. ""ഇനിയും ഞാൻ കിട്ടാത്ത സ്നേഹത്തിന് വേണ്ടി പോകുമെന്ന് തോന്നുന്നുണ്ടോ ശ്രീയേട്ടന്...?!""' """ഇല്ല..""' പെട്ടന്ന് തന്നെ അവന്റെ മറുപടി കേട്ട് അവളൊന്ന് ചിരിച്ചു.. """ഇഷ്ടമായിരുന്നു ശ്രീയേട്ടാ.. ജീവനായിരുന്നു നിക്ക് മനുവേട്ടൻ.. എപ്പോഴാ എന്നൊന്നും അറിയില്ല.. ഏട്ടന്മാർക്ക് ഇഷ്ടല്ല എന്ന് അറിഞ്ഞിട്ടും എനിക്കെന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ടായിരുന്നു.. എല്ലാരും കാണിക്കുന്ന പോലെ ഇഷ്ടം പറഞ്ഞു ചെല്ലുന്നവളോട് പുറമെ കാണിക്കുന്ന ദേഷ്യം.. കൂടുതൽ കുറുമ്പ് കാണിക്കുമ്പോൾ ഉണ്ടാകുന്ന നീരസം അത്രേ കരുതിയുള്ളു.. എന്നെങ്കിലും ഒരുനാൾ ഏട്ടന്മാരും മനുവേട്ടനും എന്നെ മനസ്സിലാക്കുമെന്ന് വിശ്വാസം ഉണ്ടായിരുന്നു.. പാ.. പക്ഷെ... ന്നെ അത്രയും മോശമായി കണ്ടപ്പോ.. സഹിക്കാൻ പറ്റീല..""" ചുണ്ടുകൾ വിധുമ്പി പോയി അവൾക്.. ശ്രീ അവളെ ഒരു കയ്യാൽ തലമുടിയിൽ തലോടി.. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അവന് അറിയുമായിരുന്നില്ല.. """ഇപ്പോഴും ന്റെ മനസ്സിൽ മനുവേട്ടൻ ഉണ്ട്..പക്ഷെ ആ പ്രണയം ഇല്ല..!!"""

വാക്കുകൾ അവനിൽ ഒരു പുതു ജീവൻ നൽകുന്ന പോലെ തോന്നി.. ശ്രീയുടെ കയ്യ് ഒന്ന് വിറച്ചു.. അതറിഞ്ഞെന്ന പോൽ ആരോഹി തല ഉയർത്തി അവനെ നോക്കി.. അതിൽ പ്രതീക്ഷ ഉണ്ടായിരുന്നു.. അവളോടുള്ള പ്രണയമുണ്ടായിരുന്നു.. തനിക് വേണ്ടിയുള്ള വാത്സല്യം ഉണ്ടായിരുന്നു.. ""'ഇനിയും സമയം വേണോ എന്റേതാവാൻ..?!""" ഇപ്പ്രാവശ്യം ആർദ്രമായിരുന്നു അവന്റെ സ്വരം.. ആരോഹിയുടെ ചുണ്ടിലെ പുഞ്ചിരി പതിയെ അവനിലും പടർന്നു.. നെറ്റിയിൽ അമർത്തി ചുംബിച്ചവൻ മാറുകയ്യാൽ അവളെ നെഞ്ചോട് ചേർത് നിർത്തി മുന്നിലേക്ക് നോക്കി.. ഇളം കാറ്റ് അവരിൽ തട്ടി കടന്നു പോയി...വാനിലാകെ അസ്തമയ ചുവപ്പ് പടർന്നു.. തന്നിൽ മുറുക്കുന്ന കരങ്ങൾ ആ പെണ്ണിലും അതിനേക്കാൾ ചുവപ്പ് നൽകിയിരുന്നു..!! 💖__💖 ദിനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും കടന്നു പോയി.. ഇടയ്ക്കിടെയുള്ള ദേവന്റെയും തീർത്ഥയുടെയും പൊട്ടലും ചീറ്റലും ആഹ് വീടിന്റെ താളം പോൽ ഉയർന്നു കേൾക്കും.. ആരോഹിയുടെയും നക്ഷത്രയും കുറുമ്പും ദേവന്റെ ദേഷ്യവും സൂര്യന്റെ കുസൃതിയും കൊണ്ട കുടുംബം അത്യധികം സന്തോഷത്തോടെ കടന്നു പോയി.. അതിനിടെ ഒന്ന് രണ്ട് വട്ടം ദേവൻ ശങ്കറിനെ കണ്ടെങ്കിലും അവന്റെ മുഖത്തു പ്രകടമായ ദേഷ്യം അയാളെ അവനിൽ നിന്ന് വീണ്ടും അകറ്റി..

പുറമെ വർഗീസിനോട് ദേവനോടുള്ള ദേഷ്യം കാണിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ദേവനോടുള്ള സ്നേഹം അയാളിൽ അതിരുകവിഞ്ഞൊഴുകി... അങ്ങനെ ഒരുദിവസം ദേവൻ ജോലി കഴിഞ്ഞു വരുമ്പോ ബെഡിൽ കിടക്കുന്ന തീർത്ഥയെ കണ്ടവന്റെ കണ്ണുകൾ വിടർന്നു... അവന്റെ ശബ്ദം കേട്ടിട്ടും കണ്ണ് തുറക്കാതെ മുറുക്കി അടച്ചു കിടക്കുന്നവളെ അവനൊരു ചിരിയാലേ നോക്കി.. രാവിലെ പിണങ്ങി പോയതിന്റെ ദേഷ്യത്തിലാണ് അവളെന്ന് മനസ്സിലായി അവന്.. ""ഡീീ...""" ചെവിയുടെ അടുത്ത് പോയി ദേവൻ അലറിയതും തീർത്ഥ ചെവി പൊത്തി കണ്ണുകൾ തുറിച്ചവനെ നോക്കി.. കലങ്ങിയിരിക്കുന്ന കണ്ണ് കാണെ ദേവൻ വെപ്രാളത്തോടെ അവളുടെ അടുത്ത് പോയി കവിളിൽ കൈ വച്ചു.. """എന.. എന്താ.. എന്തിനാ കരായണേ..ഇ.."" പറഞ്ഞു മുഴുവനാക്കും മുന്നേ അവന്റെ ചുണ്ടോട് അവളുടെ ചുണ്ടവൾ കൊരുത് ചേർതിരുന്നു.. ദേവൻ അറിയതൊന്ന് ഏങ്ങി പോയി.. പകപ്പ് നിറഞ്ഞ അവന്റെ നോട്ടത്തെ വകവെക്കാതെ കണ്ണുകളടച്ചു ചുംബനം ആസ്വദിക്കുന്നവളെ കാണെ ദേവന്റെ ഉള്ളിലൂടെ ഒരു തരിപ്പ് പടർന്നു.. അവളെ കയ്കൊണ്ട് ചുറ്റി എടുത്ത് അവന്റെ മടിയിൽ ഇരുത്തി അവനാ പ്രവർത്തി ഏറ്റടുത്തു.. തീർത്ഥ അവനായി തന്നെ വിട്ട് കൊടുത്ത് അവന്റെ കൈകൾ മുറുക്കി പിടിച്ചവളുടെ വയറിൽ അമർത്തി..

ദേവന്റെ ചുണ്ടുകൾ ഒരുനിമിഷം നിശ്ചലമായി.. ചുണ്ട് വേർപെടുത്താതെ അവൻ കണ്ണ് മാത്രം ഉയർത്തി അവളെ നോക്കി... കണ്ണ് നീർ അവളുടെ കണ്ണിൽ നിന്ന് വിടപറഞ്ഞു അവന്റെ കവിളിൽ തട്ടി നിന്നു.. തീർത്ഥ പിടിച്ചിരിക്കുന്ന അവന്റെ കൈകൾ കൂടുതൽ ശക്തിയോടെ അവളെവിടെ അമർത്തി പിടിച്ചു.. പകപ്പോടെ ചുണ്ടുകൾ മോചിപ്പിച്ചവൻ തീർത്ഥയെ നോക്കി.. """ദേ..വാ...""" കരഞ്ഞു കൊണ്ട് ചിരിക്കുന്നുണ്ട് തീർത്ഥ.. ദേവന്റെ കയ്യൊന്ന് വിറഞ്ഞു.. കാൽ മുതൽ വല്ലാത്തൊരു തരിപ്പ് അവന്റെ നെറുകിൽ വന്ന് പടരുന്ന പോലെ ദേവൻ അവളുടെ വയറിലേക്കും മിഴികളിലേക്കും മാറി മാറി നോക്കി.. """നമ്മു..ടെയ...""" ദേവന്റെ കണ്ണ് നിറഞ്ഞു.. അവന്റെ കൈകൾ പതിയെ ടോപ് നീക്കി വയറിലേക്ക് നോക്കി.. എന്തോ പിടിചടക്കിയ സന്തോഷം തോന്നി അവന്.. കുനിഞ്ഞിരുന്നു അവളുടെ വയറിലാകെ ചുംബനം കൊണ്ട് നിറക്കുമ്പോ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.. തീർത്ഥ അവനെ കൂടുതൽ അവളോട് ചേർത്ത് പിടിച്ചു.. """ലവ് യൂ...!!""' ഉയർന്നു വന്നവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. അവന്റെ കുഞ്ഞിന്റെ അമ്മക്ക് വേണ്ടിയുള്ള വത്സല്യത്തിൽ ചാലിച്ചൊരു സ്നേഹ മുദ്രണം..!! 💖__💖

കുടുംബത്തിൽ പുതിയൊരു അഥിതിയുടെ വരവറിയിച്ചതോടെ സന്തോഷം പതിന്മടങ് വർധിച്ചിരുന്നു.. ദേവനെക്കാൾ തീർത്ഥയെ പരിപാലിക്കുന്നതിന് ഉത്സാഹം സൂര്യനായിരുന്നു.. തീർത്ഥക്ക് വേണ്ടതൊക്കെ വാങ്ങി കൊടുക്കാൻ പരസ്പരം മത്സരം വയ്ക്കുന്ന സൂര്യനെയും ശിവദാസിനെയും ദേവനെയും കാണെ തീർത്ഥ മനസ്സറിഞ്ഞു സന്തോഷിച്ചു.. എന്നും ഇതുപോലെ ഇവരുടെ ഉള്ളിൽ സ്നേഹം നിലനിൽക്കാൻ അവൾ പ്രാർത്ഥിച്ചു.. നക്ഷത്രക്കും ആരോഹിക്കും കുറുമ്പ് കൂടിയത് പോലെ ആയിരുന്നു.. ""കുഞ്ഞു.. വേഗം വാട്ടോ.. കുഞ്ഞക്ക് കുഞ്ഞുന്റെ കൂടെ കളിക്കാൻ കൊതിയായിട്ട് വയ്യ..""" """ചിത്തു... വേഗം വരണേ.. എന്നിട്ട് വേണം ചിറ്റക്ക് മുത്തിന്റൊടെ കളിക്കാൻ..!!""" ആരോഹി പറയുന്നത് കേട്ട് നിന്ന നക്ഷത്രയും വിട്ട് കൊടുക്കാതെ തീർത്ഥയുടെ വയറിൽ മുഖം ചേർത്ത്.. അവരുടെ കുറുമ്പ് കാണെ ബാക്കി ഉള്ളവർ പൊട്ടി ചിരിക്കും.. നക്ഷത്ര മുകളിലേക്ക് കേറുന്നത് കണ്ട് പിന്നാലെ മുകളിലേക്ക് പോകുന്ന സൂര്യനെ കണ്ട് തീർത്ഥ എന്തോ പറയാൻ തുടങ്ങിയതും ദേവൻ അവളുടെ തുടയിൽ ഒന്ന് പിച്ചി കണ്ണ് ചിമ്മി.. ""അവർ കുറച്ചു റൊമാൻസിക്കേട്ടെടി..""

തീർത്ഥ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി.. ""നിനക്കെന്താ അസൂയ തോന്നുന്നുണ്ടോ..? നമ്മുക്കും ഒന്ന് സ്നേഹിച്ചാലോ..?!"" ""അയ്യടാ... കൊഞ്ചല്ലേ..!"" കള്ള ചിരിയാലെ ദേവൻ മീശ പിരിച്ചതും തീർത്ഥ അവന്റെ വയറിൽ ഇടിച്ചു.. """യ്യോ..!!!!""" മാളു ഞെട്ടി അലറാൻ തുറന്ന വായ സൂര്യൻ ഒരുകയ്യാൽ മൂടി മറുകയ് കൊണ്ടവളെ പൊക്കി എടുത്ത് കതകിന് പിറകിൽ ചുമരോട് ചേർത്ത് നിർത്തി.. ""വിളിച്ചു കൂവല്ലേ പെണ്ണെ.. ഞാനാ..!!"" നക്ഷത്ര കണ്ണ് മിഴിച്ചു അവനെ നോക്കി.. അവനാണെന്ന ബോധ്യത്തോടെ അവളുടെ കണ്ണുകൾ പതിയെ താഴ്ന്നു.. സൂര്യൻ അവളുടെ വായ മൂടിയ കൈ പതിയെ താഴ്ത്തി അവളെ നോക്കി.. ""വി.. ട്.. വിട്.."" ""എത്രയായി ഇങ്ങനെ കണ്ടിട്ട്..!!"" കാറ്റ് പോലെ അവളുടെ ചെവിയിലവൻ മന്ത്രിച്ചു.. നക്ഷത്ര കുളിരു ദേഹമാകെ പൊതിഞ്ഞത് പോലെ കഴുത്തു വെട്ടിച്ചു.. അവളുടെ കൃഷ്‌ണമണികൾ ദൃതിയോടെ നാല് പാടും ചുറ്റുന്നുണ്ട്.. നീട്ടി ശ്വാസം വലിച്ചു വിട്ടവൾ നിന്ന് പരുങ്ങുന്നത് കാണെ സൂര്യൻ അവളിൽ നിന്ന് കുറച്ചു വിട്ട് നിന്നു.. പതിയെ അരയിലെ കൈ മാറ്റി അവന്റെ മാറി പിണച്ചു കെട്ടി അവളെ നോക്കി.. ""എന്നെ ഇപ്പോഴും ഇഷ്ടല്ലേ മാളൂന്..?!""

ചിരി കടിച് പിടിച്ചു സൂര്യൻ നിരാശ മുഖത്തു വരുത്തി... നക്ഷത്ര ഞെട്ടി തല ഉയർത്തി പിന്നെ വിലങ്ങനെ തല ആട്ടി.. അപ്പോഴേക്കും കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു.. 'അറിയില്ലേ നിക്ക് ഇഷ്ടാണെന്ന്.. പിന്നെ എന്താ ഇപ്പോ..?!!' ഓർക്കേ അവളുടെ ചുണ്ടുകൾ പരിഭവത്താൽ ചുളുങ്ങി.. മുഖം ചുവന്നു വന്നു.. ""പിന്നെ ന്താ ന്നെ പേടിയാ മാളൂന്..?!"" ""ഇ..ഇഷ്ടാ...!!"" അവളുടെ അടുത്തൂന്ന് ആ മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ സൂര്യന്റെ കണ്ണുകൾ വിടർന്നു.. കുറച്ചു നേരം കഴിഞ്ഞിട്ടും അവന്റെ അനക്കം ഒന്നും കേൾക്കാതെ നക്ഷത്ര പതിയെ തല ഉയർത്തി.. അവളെ നോക്കി കള്ളചിരിയോടെ നിൽക്കുന്ന സൂര്യനെ കാണെ പെട്ടനൊരു തരിപ്പ് ഉള്ളിലൂടെ കടന്നു പോകുന്നതവൾ അറിഞ്ഞു തല ഉടനടി താഴ്ത്തി കണ്ണ് മുറുക്കി അടച്ചവൾ .. അവന്റെ നിശ്വാസം തന്റെ നെറ്റിയിൽ അടിക്കുന്നതും തന്നോട് കൂടുതൽ ചേരുന്നതും ഒരു വിറയലോടെ അറിഞ്ഞു.. '"എനിക്കും ഒത്തിരി ഇഷ്ടാ ഈ പെണ്ണിനെ..""" കാതിൽ അവന്റെ സ്വരവും ഒപ്പം ചുണ്ടുകളും പല്ലും അമർന്നു.. ശ്വാസം ഉള്ളിലേക്ക് വലിച്ചവൾ അവന്റെ ഷർട്ടിൽ ചുളിവ് വരുത്തി.. മുഖമാകെ രക്തവർണമായ പെണ്ണിനെ ഇരുകയ്യിലും പുണർന്നു പിടിച്ചു സൂര്യനും കണ്ണുകളടച്ചു..!! 💖___💖

"""സൂര്യന്റെയും മാളുന്റെയും കല്യാണ പന്തലിൽ തന്നെ നമ്മുക്ക് ഇവർടേം കൂടെ നടത്താം.. എന്താ ദേവാ..?!""" ശിവദാസ് ദേവനെയും ബാക്കിയുള്ളവരെയും നോക്കി.. എല്ലാരിലും സമ്മതഭാവം..!! തന്നെ നോക്കി നിൽക്കുന്ന ആരോഹിക്ക് നേരെ ശ്രീ കണ്ണ് ചിമ്മി ചിരിച്ചു.. പൂർണമായല്ലെങ്കിലും കുഞ്ഞൊരു നാണപൂക്കൾ അവളുടെ കവിളിലും മോട്ടിട്ടിരുന്നു.. ശ്രീയും അവന്റെ അമ്മയും അനിയത്തി ശ്രീകുട്ടിയും കൂടി ഉണ്ട്.. രണ്ടാഴക്ക് ഉള്ളിൽ കല്യാണം നടത്താൻ എല്ലാവർക്കും പരിപൂർണ സമ്മതമാണ്..ദേവന് ലീവ് ഉള്ള ദിവസം നോക്കി സ്വർണവും സാരിയും ബാക്കി സാധനങ്ങളും വാങ്ങാൻ പോകാം എന്ന് തീരുമാനിച്ചു.. 💖__💖 """സന്തോഷിക്ക് ദേവാ.. സന്തോഷിക്ക്.. ഭാര്യയും വരാൻ പോകുന്ന കുഞ്ഞും കുടുംബവും ആയി എത്രത്തോളം സന്തോഷിക്കാൻ കഴിയുമോ അത്രത്തോളം സന്തോഷിക്ക്... ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു നിൽക്കുമ്പോ ഓർത്തോർത്തു കരയാൻ ഈ സന്തോഷം മാത്രമേ നിനക്കുണ്ടാകു...!!""" ദീക്ഷിത് ക്രൂരതയോടെ ദേവന്റെ മുഖം ഓർത്തു..ദേവൻ കാരണം താൻ പരസഹായത്തിന് വേണ്ടി കഷ്ടപ്പെട്ട 6 മാസം...!! ദീക്ഷിത് വർഗീസിനെ കാൾ ചെയ്ത് ഫോൺ ചെവിയോട് അടുപ്പിച്ചു..

""ഞാൻ പറഞ്ഞ ആളെ അങ്ങോട്ടേക്ക് അയച്ചോ..?!""" """ഹ്മ്മ്മ്.. നാളെ കഴിഞ്ഞ കല്യാണം ആണ്.. ഇന്നലെ തന്നെ അവൻ ചെയ്യേണ്ടതൊക്കെ ചെയ്തു വച്ചിട്ടുണ്ട്.."'" വർഗീസ് പുച്ഛത്തോടെ ചുണ്ട് കൊട്ടി. """നിന്റെ പെണ്ണും കുഞ്ഞും...!!!"'' ഫോൺ വച്ചതും ദീക്ഷിത്തിന്റെ അട്ടഹാസം അവിടെയാകെ തട്ടി പ്രതിഭലിച്ചിരുന്നു...!! 💖___💖 ""ഹലോ...""" മറുപടി ഒന്നും ഇല്ലെന്ന് കണ്ട് ആരോഹി ഫോൺ ചെവിയിൽ നിന്ന് മാറ്റി നോക്കി.. കട്ട്‌ ആയിട്ടില്ല.. പരിചയമില്ലാത്ത നമ്പർ ആണ്.. """ഹലോ... കേൾക്കുന്നുണ്ടോ..ആരാ..?!""" ""ആ..രൂ...!!""' മാധവിന്റെ ശബ്ദം ഗുഹയിൽ എന്നപോൽ അവളുടെ ചെവിയിൽ തുളച്ചു കേറി.. ആരോഹിയുടെ ശ്വാസം ഒരുവേള നിലച്ചത് പോലെ തോന്നി.. അത്രയും അവശത്തായർന്ന സ്വരം.. അതും ഒരുനാൾ തന്റെ പ്രിയപെട്ടവൻ ആയിരുന്നവനിൽ നിന്ന്.. ആരോഹി കണ്ണുകൾ മുറുക്കി അടച്ചു.. ""ആ.. ആരൂ.. ഇ.. ത്.. ഇത് ഞാനാ.."" ആരോഹിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല.. കണ്ണിൽ ഉരുണ്ട് കൂടിയ നീര്മുതുക്കൾ കവിളിൽ കൂടി ഒഴുകി കഴുത്തിൽ വന്ന് പതിച്ചു.. ആരോഹിയുടെ നെഞ്ച് വല്ലാത്ത വേദനിക്കുന്നുണ്ടായിരുന്നു.. നെഞ്ചിൽ കയ്യമർത്തി അവൾ വിധുമ്പുന്ന ചുണ്ട് കൂട്ടിപിടിച്ചു..

അറിയില്ല തന്റെ മനസ്സ് ഇത്രപെട്ടന്ന് മാറിയാതെങ്ങനെ ആണെന്ന്..!! ""നിക്ക്.. നിക്കൊന്ന് കാണാൻ പറ്റുവോ അവസാന..മായി..!!"" അപ്പോഴും ഒന്നും മിണ്ടാത്തവൾ ഫോണിൽ പിടി മുറുക്കി.. പെട്ടന്ന് മാധവിന്റെ കയ്യിൽ നിന്ന് മാറ്റാരോ ഫോൺ വാങ്ങി ഹലോ എന്ന് വിളിചു.. ""ഹലോ.. ആരോഹി ആണോ..?!"" ""ഹ്മ്മ്‌.. അ.. അതെ..""' വാക്കുകൾ കൂട്ടി അവൾ പറഞ്ഞൊപ്പിച്ചു.. മറുപ്പുറത് ആരാണെന്ന് സംശയത്തോടെ അവൾ നിന്നു.. ""ആരോഹി പേടിക്കാൻ വേണ്ടി പറയുന്നതല്ല.. ടെൻഷൻ അടിക്കേണ്ട കേട്ടോ..മാധവിന് ഒരു ആക്‌സിഡന്റ്.."" ആരോഹിയുടെ നെഞ്ചിൽ എന്തോ കൊണ്ടിടിച്ചത് പോലെ തോന്നി അവൾക്.. ""എൻ.. എന്താ.. എന്താ പറ്റി...യെ.."" വാക്കുകൾ പകുതിയും തൊണ്ടയിൽ തങ്ങി നിന്നു.. അവനോട് മനസ്സിൽ വിരിയുന്ന വികാരം എന്താണെന്ന് അവൾക് തന്നെ അറിയുന്നില്ലാ.. ""താൻ വരീഡ് ആവണ്ട..തലക്ക് കുറച്ചാഴതിൽ ഉള്ള മുറിവാ.. ഓപ്പറേഷൻ മാത്രമേ ഉള്ളു മാർഗം.. ബട്ട് ആള് സമ്മതിക്കുന്നില്ല.. മിസ്സ്‌ ആരോഹിയെ കാണണം എന്ന് വാശി പിടിക്കുന്നുണ്ട്.. If you don't mind.. ഇവിടെ വരെയൊന്ന് വരാമോ..?!"" ""ഞാ..ൻ..ഞാ..ഞാൻ വരാം.. എവ..ടെയാ.. ഇപ്പോ മനു..വേട്ട.ൻ..?""

""ഓക്കേ.. താങ്ക്യൂ...!!""" മറുപ്പുറത് ഫോൺ കട്ട്‌ ആവുമ്പോ ആരോഹി തളർച്ച ബാധിച്ചത് പോലെ തറയിൽ പിടഞ്ഞിരുന്നു.. കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ട്.. പെട്ടന്ന് ചാടി എഴുന്നേറ്റവൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..പക്ഷെ ഇപ്പോ പുറത്ത് പോകുന്നത് സാധ്യമല്ല എന്ന് മനസ്സിലാക്കേ മറ്റാരോടും പറയാതെ അവൾ ഫോൺ എടുത്ത് ശ്രീയെ കാൾ ചെയ്തിരുന്നു..!! 💖__💖 ""ശ്രീയേ..ട്ടാ.. പ്ലീ...സ്..""" കയ്ക്കൂപ്പ് മുന്നിൽ നിൽക്കുന്നവളോട് ശ്രീക്ക് സഹദപം തോന്നി.. ഒപ്പം ഹൃദയം വേദനയാൽ പുളയുന്നതും അവൻ അറിഞ്ഞു.. താൻ ജീവനോളം സ്നേഹിക്കുന്നവൾ മറ്റൊരുവന് വേണ്ടി തന്റെ മുന്നിൽ കെഞ്ചുന്നു.. ""ഞാൻ.. ഞാൻ കൊണ്ടോവം..""' ശ്രീ അവളുടെ കയ്യിൽ പിടിച്ചു കണ്ണ് ചിമ്മി.. ആ കണ്ണിലെ നീർതിളക്കം അവൾക്കറിയാൻ സാധിക്കുന്നുണ്ടായിരുന്നു.. മുന്നിലേക്ക് വന്നവനെ ഇറുക്കി പുണർന്നവൾ അവന്റെ നെഞ്ചിൽ പതുങ്ങി.. ""ന്റെ മനസിനും ശരീരത്തിനും അവകാശിയായി ശ്രീയേട്ടൻ മാത്രമേ കാണുള്ളൂ.. ഇത് ആരോഹിയുടെ വാക്കാണ്..."" അത് മാത്രം മതിയായിരുന്നു അത്രയും നേരം അവനനുഭവിച്ച വേദന കുറയാൻ.. അവളെ തിരികെ മുറുക്കി നെഞ്ചോട് ചേർത്ത് നെറ്റിയിൽ അമർത്തി മുത്തിയവൻ.. ദേവനും സൂര്യനും അറിഞ്ഞാൽ സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ആരോടും പറയാതെ ആരോഹിയെ കൊണ്ട് ശ്രീ പുറപ്പെട്ടു..

അയാൾ അയച് തന്ന ലൊക്കേഷനിലേക്ക് വണ്ടി തിരിക്കുമ്പോ ഇരുവരുടെയും ഹൃദയം വല്ലാതെ കാരണമറിയാതെ ഭയത്താൽ വിറച്ചിരുന്നു..!! 💖___💖 പടുകൂറ്റൻ കെട്ടിടത്തിന് മുന്നിൽ വണ്ടി വന്ന് നിൽക്കെ ആരോഹിയും ശ്രീയും പരസ്പരം സംശയത്തിൽ നോക്കി.. എന്തോ അനിഷ്ടം സംഭവിക്കാൻ പോകുന്നെന്ന് ഉള്ളിരുന്നു ആരോ പറയുന്നത് പോലെ.. ശ്രീ ആരോഹിയുടെ കയ്യിൽ മുറുക്കി പിടിച്ചു.. വേഗം ഫോൺ എടുത്ത് ശ്രീ ദേവനും സൂര്യനും അവന്റെ ലൊക്കേഷൻ ഷെയർ ചെയ്തു ഫോണിനെ സീറ്റിന് അടിയിൽ ഒളിപ്പിച്ചു... പെട്ടന്ന് അവരുടെ വണ്ടിയുടെ ചുറ്റും കുറച്ചു പേര് വന്ന് വളഞ്ഞതും ആരോഹി ഞെട്ടി വിറച്ചു ശ്രീയോട് ചേർന്നിരുന്നു.. ഒരുവേള ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ അവൾ പഴിച്ചു.. അപ്പോഴും മാധവിന്റെ ഉദ്ദേശം പൂർണമായി ഗ്രഹിക്കാൻ ഇരുവർക്കും സാധിച്ചിരുന്നില്ല.. വണ്ടിയിൽ നിന്ന് പിടിച്ചിറക്കി മുന്നോട്ട് അവർ ഇരുവരെയും കൊണ്ട് പോകെ ശ്രീയുടെ കയ്യിൽ ആരോഹി ചുറ്റി പിടിച്ചു അവന്റെ തോളിൽ മുഖമാമർത്തി.. ദേവനും സൂര്യനും ഉടൻ വരുമെന്ന ഉറപ്പില്ല ശ്രീ അവളെ ചേർത്ത് പിടിച് അതിനകത്തേക്ക് നടന്നു.. ""പേടിക്കണ്ട ആരൂ.. ഒന്നും വരില്ല...""

ശ്രീയോട് ചേർന്ന് നടന്നു വരുന്ന ആരോഹിയെ കാണെ മാധവിന്റെ കണ്ണുകൾ ദേഷ്യത്താൽ വിറച്ചു.. കണ്ണ് കൊണ്ട് പിന്നിൽ നിക്കുന്ന ഒരുവനിലേക്ക് കാണിക്കേ അടുത്ത നിമിഷം എന്തോ ശക്തിയിൽ തന്റെ തലക്ക് പിന്നിൽ വന്ന് പതിക്കുന്ന പോലെ തോന്നി ശ്രീക്ക്.. """ശ്രീയേട്ടാ..."" ആരോഹിയുടെ വിളി ചെവിയിൽ പൂർണമായി പതിക്കുന്നതിന് മുന്നേ തന്നെ ശ്രീയുടെ കണ്ണിൽ ഇരുട്ട് പടർന്നിരുന്നു..!! 💖___💖 ""ഈ ആരൂ ഇതെവിടെ പോയി..?!"" തീർത്ഥ സംശയത്തോടെ ചോദിക്കേ നക്ഷത്ര ഒന്ന് പരുങ്ങി.. അവളുടെ പരുങ്ങിയുള്ള നിൽപ്പിൽ വശപിശക്ക് തോന്നി തീർത്ഥ കണ്ണ് കൂർപ്പിച്ചു.. ""ഏട്ടത്തി... ആരുവെച്ചിയെ ശ്രീയേട്ടൻ വന്ന് കൊണ്ടോയി.."" ""എങ്ങോട്ട്..?"" """അറിയില്ല.. ഇപ്പോ തിരികെ വരുമെന്ന് പറഞ്ഞിട്ടുണ്ട്..!! ആരോടും പറയരുതെന്ന് പറഞ്ഞോണ്ട ഞാൻ..!!""" നക്ഷത്ര കണ്ണ് മാത്രം ഉയർത്തി അവളെ നോക്കി.. തീർത്ഥക്ക് എന്തോ സംശയം തോന്നി.. ആരോഹി അങ്ങനെ ശ്രീയെ വിളിക്കില്ല.. അഥവാ വിളിച്ചാലും പുറത്ത് കൊണ്ട് പോകാൻ ശ്രീ മുതിരില്ല..

അതിലെന്തോ ഇല്ലേ..?! തീർത്ഥ വേഗം ഫോൺ എടുത്ത് ദേവനെ കാൾ ചെയ്തു.. ബെഡിന്റെ ഒരുവശത്തായി ഇരുന്ന് റിങ് ചെയ്യുന്ന ഫോൺ കണ്ട് തീർത്ഥ തലയിൽ കൈ വച്ചു... ""ഒരവശ്യത്തിന് ഇറങ്ങുമ്പോ ഫോൺ കൊണ്ടോവാണം എന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്..!!""" തീർത്ഥ ദേവന്റെ ഫോൺ കയ്യിലെടുത്തു ഓപ്പൺ ചെയ്തതും അതിലെ ശ്രീയുടെ മെസ്സേജ് കാണെ അവളുടെ കണ്ണുകൾ കുറുകി.. ലൊക്കേഷനും ഒപ്പം വേഗം വരണം എന്നുമുള്ള മെസ്സേജ് ആയിരുന്നു അത്.. നെഞ്ച് ശക്തിയിൽ ഇടിച്ചു തുടങ്ങി അവൾക്ക്... തീർത്ഥ വേഗം ഫോണിൽ സൂര്യനെ കാൾ ചെയ്ത് താഴേക്ക് നടന്നു.. സ്റ്റെപ്പിന് താഴെ കാൽ എടുത്ത് വച്ചതും തറയിൽ തൂക്കിയിരിക്കുന്ന എണ്ണയിൽ ചവിട്ടി തീർത്ഥ വഴുക്കി... ""ആആഹ്ഹ്ഹ്ഹ്ഹ്....""" വീട് കുലുങ്ങുമാർ തീർത്ഥയുടെ അലർച്ച ഉയർന്നതും മറഞ്ഞു നിന്ന ദീക്ഷിതിന്റെ തൊഴിലാളി അവന്റെ ഫോണിലായി മെസ്സേജ് അയച്ചിരുന്നു.. """Done..!!!!""" 💖__💖 """No..!!!!""" ദേവന്റെ അലർച്ച അവിടെമാകെ വിറകൊള്ളിച്ചു..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story