പ്രണയമായി..!!💖🍂: ഭാഗം 67

pranayamay sana

രചന: സന

ഒരു ഇരമ്പലോടെ ദേവന്റെ കാർ ആ കെട്ടിടത്തിന് മുന്നിൽ വന്നു നിന്നു.. സൂര്യൻ കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വേഗത്തിൽ ഇറങ്ങി മുന്നോട്ടേക്ക് നോക്കി.. അവിടെ ശ്രീയുടെ കാറും അതിന് ഒരു സൈഡിൽ നിൽക്കുന്ന ഒന്ന് രണ്ട് പേരെയും കണ്ടതും ദേവൻ സൂര്യനോട് ചൂണ്ട് വിരൽ ചുണ്ടിൽ വച് മിണ്ടല്ലേ എന്ന് കാട്ടി..ശേഷം വണ്ടിയിലിരുന്ന ഗൺ എടുത്ത് ലോഡ് ചെയ്ത് പതിയെ മുന്നോട്ട് നടന്നു അതിന് തോട്ട് പിന്നിലായി സൂര്യനും.. ""ദേവാ... ഞാൻ പോവാം.. നീ ഇവിടെ നിൽക്ക്.."" സൂര്യൻ ദേവന്റെ നെഞ്ചിൽ പിടിച്ചു തടഞ്ഞു നിർത്തി ഗോഡൗണിന്റെ വാതിൽ വശം നോക്കി മനസ്സിൽ തിട്ടപ്പെടുത്തി.. ദേവൻ നെറ്റി ചുളിച്ചവനെ നോക്കി ശേഷം അവന്റെ കൈ തട്ടി.. ""സൂര്യ.. Don't be ഫൂൾ ok.. അവരെത്ര പേരുണ്ടെന്നോ ഇപ്പോഴത്തെ ആരുന്റെയും ശ്രീയുടെയും അവസ്ഥയോ ഒന്നും നമ്മുക്ക് അറിയില്ല.. പെട്ടന്ന് ഒരു ആക്രമണം വന്നാൽ.."" ദേവൻ മുഖം കടുപ്പിച്ചതും സൂര്യൻ അവന്റെ തൊളിൽ തട്ടി.. ""ദേവാദത്തന്റെ ബാക്കിയാണ് ഈ സൂര്യനെന്ന് എന്ന് നീ ഇടയ്ക്കിടെ മറക്കുന്നു ദേവാ...!!"" ദേവനെ മറ്റൊന്നും പറയാൻ അനുവദിക്കാതെ സൂര്യൻ അവനെ സൈഡിലേക്ക് മാറ്റി നിർത്തി മുന്നോട്ട് നടന്നു.. ഗുണ്ടകൾ നിൽക്കുന്നതിന്റെ മറുവശത്തു വന്ന് നിന്ന് സൂര്യൻ പോക്കറ്റിൽ നിന്നെടുത്ത ഗോലി എതിർ വശത്തേക്ക് എറിഞ്ഞു..

അതിന്റെ ശബ്ദം കേട്ട് ഞെട്ടി രണ്ട് പേരിൽ ഒരാൾ അത് നോക്കാനായി മുന്നോട്ട് നടന്നു.. ആഹ് സമയം നോക്കി സൂര്യൻ രണ്ടാമത്തെ ഒരുവന്റെ പിന്നിൽ വന്ന് നിന്ന് അവന്റെ തല ഒരു വശത്തേക്ക് ഓടിച്ചു..""ആഹ്ഹ"".. ഒരു നേരിയ ശബ്ദത്തോടെ അവൻ നിലമ്പദിച്ചതും ആഹ് ശബ്ദം കേട്ട് മുന്നേ പോയവൻ സൂര്യന്റെ അടുത്തേക്ക് ഓടി അടുത്ത്.. അവന്റെ അടുത്തെത്തി കയ്യിലിരുന്ന വാടി കൊണ്ട് അടിക്കുന്നതിനു മുന്നേ സൂര്യൻ ചൂണ്ട് വിരലും നടുവിരലും പിണച്ചുവച് ഒന്ന് കുനിഞ്ഞു രണ്ടാമന്റെ വയറിനു സൈഡിൽ കുത്തി.. വയറിൽ നിന്ന് മുകളിലേക്ക് ഒരു മിന്നൽ കടന്നു പോകുന്ന പോലെ തോന്നിയതും അവനൊരു ഞൊരുക്കത്തോടെ കുനിഞ്ഞു.. ആഹ് സമയം മതിയായിരുന്നു സൂര്യന് അവന്റെ മുതുകിൽ കൈ മുട്ട് കൊണ്ട് ഇടിക്കാൻ.. തളർന്നു കുഴഞ്ഞു താഴെ വീണവനിൽ നിന്ന് കയ്യെടുത് മുന്നിൽ നോക്കിയപ്പോൾ കണ്ട് പുറത്ത് നിന്ന് ലോക്ക് ചെയ്ത നിലയിൽ ഉള്ള ഗോഡൗൺ.. ""കീ എവിടെ..?!""

അവശനായി താഴെ കിടക്കുന്നവന്റെ തലമുടിയിൽ കുത്തി പിടിച് ഉയർത്തി സൂര്യന് ചോദിച്ചതും അവൻ ഒരു കൈ വയറിലും മറ്റേ കൈ കൊണ്ട് പോക്കറ്റിലും പരതി..""ദേവാ.. ഹ്മ്മ്മ്...!!"" സൂര്യൻ കയ്യിലെ താക്കോൽ മുറുക്കി പിടിച്ചു ദേവനെ നോക്കി.. ദേവൻ കണ്ണ് കാണിച്ചതും സൂര്യൻ മുന്നോട്ട് നടന്നു പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ഗോഡൗൺ തുറന്നു.. ചെറിയ ശബ്ദത്തോടെ അത് തുറന്നതും ദേവനെ ഒന്നൂടി തിരിഞ്ഞു നോക്കി സൂര്യൻ മുന്നോട്ട് നടന്നു.. ആഹ് സമയം കൊണ്ട് ഉള്ളിലേക്ക് കേറാൻ ദേവൻ പുറത്ത് നിന്നും മറ്റൊരു വഴി തിരയുന്ന തിരക്കിൽ ആയിരുന്നു.. 💖___💖 ഇതേ സമയം നക്ഷത്ര പേടിയോടെ അവളുടെ പിറകിൽ നിൽക്കുന്നവരെ നോക്കി.. അവര് ചൂണ്ടിയ വണ്ടിയിൽ കേറാൻ പേടി തോന്നിയെങ്കിലും ആരോഹിയുടെ മുഖം ഉള്ളിൽ തെളിയേ അവൾ ധൈര്യം സംഭരിച് അതിൽ കേറി.. നിറഞ്ഞ കണ്ണുകളോടെ മുന്നിൽ നോക്കിയതും കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ശങ്കറിനെ കണ്ട് അവളൊന്ന് ഞെട്ടി..തിരിഞ്ഞ് നോക്കിയ ശങ്കറും നക്ഷത്രയെ കണ്ടോന്ന് പകച്ചു.. ""ഇതാണോ സൂര്യന്റെ പെണ്ണ്...??!!""" നക്ഷത്രയുടെ മുഖത്തു തന്നെ കണ്ടപ്പോൾ വന്ന് നിറയുന്ന ആശ്വാസം കാണെ ശങ്കറിന് വല്ലാതെ ഉള്ളം പിടഞ്ഞു..!! ഒന്നും മിണ്ടാനാവാതെ അയാൾ മുന്നിലേക്ക് നോക്കി ഇരിക്കെ നക്ഷത്രയുടെ ചുണ്ട് വിധുമ്പി..

ശങ്കർ അസ്വസ്ഥമായ മനസ്സോടെ കണ്ണടച്ചു.. ഇനി എന്താണെന്ന് ചെയ്യേണ്ടതെന്ന് അയാൾക് അറിയില്ല.. ഇപ്പോ ഇവരെ എതിർത്തു നക്ഷത്രയെ രക്ഷിക്കാൻ ശ്രെമിച്ചാൽ 'തന്നെ' അടിച്ചോതുക്കി ഇവന്മാർ വർഗീസിന്റെ കയ്യിൽ ഇവളെ ഏല്പിക്കും.. പക്ഷെ ഇവളെ കൊണ്ട് പോയാൽ തനിക് രക്ഷിക്കാൻ ആവുവോ..?! അയാളുടെ മനസ്സ് കൂടുതൽ ആകുലപ്പെട്ടു.. ""ശരവണ ആ പെണ്ണിന്റെ കണ്ണങ് കെട്ടിയേക്ക്.."" മുന്നിൽ കേറിയിരുന്നവൻ പിന്നിലിരിക്കുന്നവനോട് പറഞ്ഞതും ഒരു കറുത്ത തുണി കൊണ്ട് നക്ഷത്രയുടെ കണ്ണ് കെട്ടി.. പേടിച് കണ്ണടച്ചിരുന്നവൾ ഒന്ന് ഞെട്ടി.. പേടിച് കുതറുന്ന അവളുടെ കയ്യിൽ ശങ്കർ ആരും കാണാതെ മുറുക്കി പിടിച് നക്ഷത്രയുടെ പിടച്ചിലോന്ന് ശമിച്ചു.. ""അച്ഛേ."". ചുണ്ടുകൾ പതിയെ മൊഴിയെ ശങ്കറിന്റെ കണ്ണിൽ നീര് പൊടിഞ്ഞു.. വണ്ടി ചലിച്ചു തുടങ്ങിയതും രണ്ടാമതോന്ന് ചിന്തിക്കാതെ ശങ്കർ അവർ കാണാതെ ഫോൺ എടുത്ത് സൂര്യന് മെസ്സേജ് അയച്ചിരുന്നു..!!! 💖__💖 പിൻവശത്തു കൂടി പതുങ്ങി ദേവൻ അവിടെ കണ്ട ഷീറ്റ് മാറ്റി തല ഉള്ളിലിട്ട് നോക്കി.. ആരെയും കാണാൻ കഴിഞ്ഞില്ല അവന്.. ദേവൻ പതിയെ ഓരോച്ചുവടും എടുത്ത് വച്ചു മുന്നോട്ട് നടന്നു.. തോക്ക് കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്.. അതിന് ചുറ്റും നടക്കേ ഒരു റൂമിന്റെ ഭാഗത്തു നിന്ന് ആരുടെയോ അടക്കി പിടിച്ചുള്ള സംസാരം കേട്ട് ദേവൻ ഒന്ന് നിന്നു..

ചെവി കൂർപ്പിച്ചു നോക്കി ദേവൻ അവിടെ കണ്ട കമ്പിയില്ലാത്ത ജനാല വഴി ഉള്ളിലേക്ക് നോക്കി.. ഇരുട്ട് നിറഞ്ഞ റൂമിൽ നേരിയ ഒരു വെളിച്ചം പ്രകാശിക്കുന്നുണ്ട്.. ദേവൻ ഒന്നൂടി സൂക്ഷിച് നോക്കി.. ഒന്നും കാണാൻ പറ്റിയില്ല അവന്.. നിരാശയോടെ പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങേ ദേവന്റെ ശ്വാസം ഒന്ന് നിലച്ചത് പോലെ അവൻ സ്റ്റക്ക് ആയി നിന്നു.. ശേഷം ഉള്ളിലേക്ക് നോക്കി... തറയിൽ ബോധമില്ലാതെ ചോരവാർന്ന് ഒരാൾകിടക്കുന്നു.. ചലനമേതും ഇല്ല അതിൽ നിന്ന്.. തൊട്ടടുത്ത് ഒരുവൻ എന്തോ പുലമ്പി കൊണ്ട് ആടുന്നുണ്ട്.. ദേവൻ കയ്യിലിരുന്ന ഫോണിൽ ടോർച് കത്തിച് അകത്തേക്ക് നോക്കി.. അനക്കമില്ലാതെ കിടക്കുന്ന ശ്രീയെയും മാധവിന്റെ കയ്യിൽ മറ്റെങ്ങോ നോട്ടമിട്ട് കീറി പറിഞ്ഞ വസ്ത്രവുമായി അനക്കമില്ലാതെ ഇരിക്കുന്ന ആരോഹിയെയും കാണെ ദേവന്റെ കയ്കാലുകൾ തളരുന്ന പോലെ തോന്നി.. """ഡാാാാ"""... തൊണ്ടയിൽ കുടുങ്ങിയ ശബ്ദം വീണ്ടെടുത്തത് പോലെ ദേവൻ അലറി.. അവന്റെ വിളിയിൽ മാധവ് ഞെട്ടി ഭ്രാന്തന്മാരെ പോലെ ചുറ്റും നോക്കി.. അപ്പോഴും അവന്റെ കണ്ണുകൾ ചുറ്റും നടക്കുന്നതൊന്നും അറിയാതെ മരവിച്ചവസ്ഥയിൽ ഇരിക്കുന്ന ആരോഹിയിൽ ആയിരുന്നു..

മാധവ് അവനെ കണ്ടതും കൂടുതൽ ശക്തിയിൽ ആരോഹിയെ ചേർത് പിടിച്ചു ചുമരോട് നിരങ്ങി നീങ്ങി ഇരുന്നു.. ദേവൻ ഒരു നിമിഷം പോലും പഴക്കാതെ മുൻവശത്തേക്ക് കുതിച്ചു.. എന്തോ ശബ്ദം കേട്ടതും ദീക്ഷിത് കുടിച് കൊണ്ടിരുന്ന മദ്യം ചുണ്ടിൽ നിന്ന് എടുത്ത് തന്റെ അടുത്തിരിക്കുന്ന വർഗീസിനെ നോക്കി... അയാൾ ഗഗനമായ എന്തോ ചിന്തയിലാണ്.. ""എന്താ ഒരു ശബ്ദം കേട്ടത്..?!"" ""അവനവിടെ ആ പെണ്ണിനെ സ്നേഹിച് കൊല്ലുന്നുണ്ടാവും..!!""" അയാളുടെ കണ്ണിൽ വന്യത നിറഞ്ഞു.. തന്റെ മകൻ ക്രിസ്റ്റിയും അന്നയെ ഇതുപോലെ സ്‌നേഹിച് രസിക്കുമ്പോ കേൾവികാരനായി അയാൾ അടുത്ത റൂമിൽ ഉണ്ടാവും.. അതയാൾക്ക് ഒരു ഹരമാണ്..വർഗീസ് അങ്ങനെ പറഞ്ഞെങ്കിലും ദീക്ഷിതിന് എന്തോ പന്തികേട് തോന്നി.. അവർക്ക് മദ്യം പകർന്നു കൊടുക്കുന്ന ഇരുവരിലേക്ക് കണ്ണ് പായിക്കെ രണ്ട് പേരും ശബ്ദത്തിന്റെ ഉറവിടം തേടി പുറത്തേക്ക് നടന്നു.. 💖___💖 മുന്നിൽ സൂര്യനെ കണ്ട് വന്നവന്മാർ ഒന്ന് പകച്ചു.. അതിലൊരുത്തൻ അലറി വിളിച്ചു സൂര്യന്റെ അടുത്തേക്ക് ഓടി അടുത്തതും ദേഷ്യം മുഴുവൻ ആവാഹിച്ചെടുത്തു സൂര്യന് കൈ വീശി അവന്റെ കരണം നോക്കി പൊട്ടിച്ചു..

അടിയുടെ ശക്തിയിൽ ഒരു വശം വേച്ചു പോയി അവന്റെ.. കവിളടക്കം പറഞ്ഞു പോകുന്നത് പോലെ തോന്നി.. ""ഡാാാ"'... പിന്നിൽ നിന്ന് വേറെ ഒരുവൻ സൂര്യന് നേരെ പാഞ്ഞു വന്നതും സൂര്യൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി.. നീണ്ടു വന്ന അവന്റെ വലതു കയ്യിൽ ശക്തിയിൽ പിടിച്ചു താഴേക്ക് ഓടിച്ചു സൂര്യൻ മുട്ടുകാൽ കൊണ്ട് അതിനെ ഓടിച്ചു.. അവനിൽ നിന്ന് വലിയൊരു ശബ്ദം പുറത്ത് വരെ സൂര്യൻ കാല് നിവർത്തി അവന്റെ അടിനാഭി നോക്കി തൊഴിച്ചു.. മുന്നോട്ട് നടക്കാൻ ആഞ്ഞാ അവന്റെ ഫോണിൽ ബീപ് ശബ്ദം ഉയരെ ചുറ്റും കണ്ണുകൾ കൊണ്ട് പരതിയവൻ മെസ്സേജ് ഓപ്പൺ ചെയ്തു.. ""Shitttt...!!"" സൂര്യന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.. ആരോഹി വിളിച്ചതിന്റെ പേരിൽ ഇറങ്ങി പുറപ്പെട്ട നക്ഷത്രയോട് ഒരുനിമിഷം അവന് വല്ലാത്ത ദേഷ്യം തോന്നി.. തലയിൽ ശക്തിയിൽ അടിച്ചവൻ ശങ്കറിന് തിരികെ എന്തോ അയച്ച ഫോൺ പോക്കറ്റിൽ ഇട്ടു മുന്നോട്ട് നടന്നു.. 💖___💖 ""ട്ട്ടോ💥""" പടക്കം പൊട്ടുന്ന പോലെ ശബ്ദം അവിടെ നിറഞ്ഞതും ദീക്ഷിത് പെട്ടന്ന് ഇരുന്നിടത് നിന്നും എഴുനേറ്റു.. വർഗീസ് അവനെയും ശബ്ദം കേട്ട ഭാഗത്തേക്ക്‌ മാറി മാറി നോക്കി.. പെട്ടന്ന് മുന്നിലേക്ക് തെറിച്ചു വീണ കുറച്ചു മുന്നേ ഇവിടുന്ന് അങ്ങോട്ട് പോയ ഒരുവനെ കാണെ ദീക്ഷിത് ഞെട്ടി പിന്നിലേക്ക് നീങ്ങി.. പകപ്പോടെ തല ഉയർത്തി നോക്കി..

അവിടെ കയ്യിലെ സ്ലീവ്സ് മുകളിലേക്ക് തോരുത് കേറ്റി ദേഷ്യത്തോടെ നിൽക്കുന്ന സൂര്യനെ കാണെ ദീക്ഷിതിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. വർഗീസ് സൂര്യനെ പകയോടെ നോക്കി മുരണ്ടു കൊണ്ട് എഴുന്നേറ്റതും ദീക്ഷിത് അയാളെ തടഞ്ഞു കൊണ്ട് മുന്നിലേക്ക് വന്നു.. ""ഇതാര് സൂര്യദത്തനോ... എവിടെ.. എവിടെ നിന്റെ പോലീസ് ചേട്ടൻ എവിടെ..?!"" സൂര്യൻ ഒന്നും മിണ്ടാത്തെ ചുറ്റും കണ്ണോടിച്ചു.. അവിടെയൊന്നും ആരോഹിയേയോ ശ്രീയെയും കണ്ടില്ല.. ദീക്ഷിത് ഒന്ന് ചിരിച്ചു അവന്റെ അടുത്തേക്ക് നടന്നടുത്തു.. """ആരെയാ നോക്കുന്നത് സൂര്യ.... നിന്റെ അളിയനെയും അനിയത്തിയെയും ആണോ...?! അതോ നിന്റെ പെണ്ണിനെയോ..?!"" പുച്ഛവും ദേഷ്യവും എല്ലാം അഹ് ചോദ്യത്തിൽ നിറഞ്ഞിരുന്നു.. നക്ഷത്രയുടെ കാര്യം പറയേ അവന്നിലൊരു ഞെട്ടൽ പ്രതീക്ഷിച്ചിരുന്ന ദീക്ഷിത് സൂര്യന്റെ പുച്ഛഭാവം കാണെ ഒന്ന് പകച്ചു.. ""നിന്റെ മുഖത്തീ പുച്ഛഭാവം കാണുമ്പോഴുണ്ടല്ലോ സൂര്യാ.. എനിക്ക് എന്താ തോന്നുന്നതെന്ന് അറിയോ..?! """ ചോദ്യം ചോദിച്ചു കഴിയുന്നതിനൊപ്പം ദീക്ഷിത് സൂര്യനെ അടിക്കാൻ കൈ വീശിയിരുന്നു.. അത് മുൻകൂട്ടി കണ്ടപ്പോൽ സൂര്യൻ അവന്റെ കൈ തടഞ്ഞു പിടിച്ചു..

ദേഷ്യത്തോടെ ദീക്ഷിത് അവന്റെ തല സൂര്യന്റെ തലയിൽ ആഞ്ഞിടിക്കാൻ വന്നതും സൂര്യൻ അവന്റെ സർവശക്തിയുമെടുത്ത അവനെ പിന്നിലേക്ക് തള്ളി.. മലർന്നു വീഴാൻ പോയ അവനെ വർഗീസ് തങ്ങി പിടിച്ചതും ദീക്ഷിത് പകപ്പോടെ സൂര്യനെ നോക്കി മുന്നില്ലേക്ക് കുതിച്ചു വന്നു.. കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിൽ കാറ്റ് പോലെ പിന്നിലേക്ക് മലർന്നു വീണ് നെഞ്ചുഴിയുന്ന ദീക്ഷിതിനെ കാണെ വർഗീസ് ഞെട്ടലോടെ സൂര്യന്റെ ഭാഗത്തേക്ക്‌ നോക്കി... അവിടെ സൂര്യന്റെ ചുമലിൽ കൈവച് വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുന്ന ദേവനെ കാണെ അയാള്ഡ് ഉടലാകെ വിറഞ്ഞു.. ""സൂര്യാ.....!!! പോയി ആരുനെയും ശ്രീയെയും നോക്ക്..."" ദേവൻ അലർച്ചയോടെ പറയുമ്പോ വർഗീസ് പേടിയാലേ ഉമിനീരിറക്കി.. അത്രയും ഭയാനകമായിരുന്നു ദേവന്റെ ശബ്ദവും മുഖവും.. സൂര്യൻ ദേവൻ കാണിച്ച റൂമിന്റെ മുന്നിലേക്ക് നടന്നെത്തിയതും പിന്നിൽ നിന്ന് ഒരു കയ്യടി ഉയർന്നു.. സൂര്യന്റെയും ദേവന്റെയും ശ്രെദ്ധ അവനിൽ ആയി.. ക്രൂരമായ ചിരിയോടെ മുന്നിൽ നിന്ന് കയ്യടിക്കുന്ന ദീക്ഷിതിൽ.. അവന്റെ നിൽപ്പിൽ തന്നെ പലതും തീരുമാനിച്ചുറപ്പിച്ച ഭവമായിരുന്നു... 💖___💖

ശങ്കറിന്റെ വണ്ടി ഗോഡൗൺ ന്റെ മുന്നിൽ വന്ന് നിന്നു.. നക്ഷത്രയെ പിടിച്ചിറക്കി ആ മൂന്നു പേർ മുന്നോട്ട് നടന്നു.. പിറകെ ശങ്കറും.. ഇന്നോളം താൻ ചെയ്തതിനൊക്കെ ഉള്ള പ്രതിഫലം തനിക്കിന്ന് ലഭിക്കും എന്നയാൾ ഉറപ്പിച്ചു.. നക്ഷത്ര പേടിയാലേ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അയാളെ.. കണ്ണ് കൊണ്ട് സമാധാനിപ്പിച്ചു മുന്നിലേക്ക് നടക്കുമ്പോ കേട്ടു അട്ടഹാസിച്ചു ചിരിക്കുന്ന ദീക്ഷിതിന്റെ ശബ്ദം... ""ഞാൻ നിന്നെ പ്രതീക്ഷിച്ചിരുന്നു ദേവാ... നിന്നേം ദേ ഇവനെയും.. പക്ഷെ ഇപ്പോഴല്ല.. കുറച്ചു കഴിഞ്ഞു... അതുകൊണ്ട് പെട്ടന്ന് നിന്നെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി കേട്ടോ.."" പരിഹാസത്തോടെ ദീക്ഷിത് താഴെ നിന്നും എഴുനേറ്റ് ഷിർട്ടിന്റെ പൊടി തട്ടി.. സൂര്യൻ ദേവനെ നോക്കി... വലിഞ്ഞു മുറുകിയ മുഖത്തോടെ ദീക്ഷിതിനെയും വർഗീസിനെയും മാറി മാറി നോക്കുന്നുണ്ട്.. ""ഹാ.. അടുത്ത ആള് എത്തിയല്ലോ...!!!"" സൂര്യന്റെ കണ്ണുകൾ ദേവന്റെ പിന്നിൽ ആയി പേടിയോടെ നടന്നടുക്കുന്ന നക്ഷത്രയിൽ എത്തി.. സൂര്യന്റെ ചങ്ക് ഒന്ന് പിടഞ്ഞു.. ശങ്കർ അറിയിച്ചിരുന്നതാണെങ്കിലും എന്തോ നക്ഷത്രയും കൂടി ഇവിടെ എന്ന് ഓർക്കുമ്പോ... സൂര്യന്റെ മുഖം പെട്ടന്ന് മാറിയതോർത്തു ദേവൻ തിരിഞ്ഞു നോക്കി..

അവിടെ നക്ഷത്രയെയും അതിന് പിറകിലായി ശങ്കറിനെയും കാണെ ദേവൻ ഞെട്ടി പോയി.. ശങ്കറിൽ നിന്ന് ഇങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചില്ല.. വല്ലാത്ത വേദന തോന്നി അവന്.. അവന്റെ നിസ്സഹായനായ നോട്ടം ശങ്കറിന്റെ ഉള്ളിൽ ആഴ്ന്നിറങ്ങുന്ന പോലെ തോന്നി.. അയാൾ അവനെ നേരിടാനാവാതെ തല കുനിച്ചു നിന്നു.. """ഹാഹാഹാ... ദേവാ... നിന്റെ ഈ ഭാവമുണ്ടല്ലോ.. ഇതാ... ഇതാ എനിക്ക് വേണ്ടത്.. നിന്റെ മുഖത്തീ നിസ്സഹായാവസ്ഥ.. അതാണെനിക് വേണ്ടത്..!!! നിന്റെ കുഞ്ഞു നഷ്ടപ്പെട്ടപ്പോൾ ഉണ്ടായിരുന്നത് ഇതേ ഭാവമല്ലേ.. അതും ഞാൻ കൺകുളിർക്കേ കണ്ടു.. ആസ്വദിച്ചു തന്നെ കണ്ടു..!!"" ദീക്ഷിത് അലറി പറയുമ്പോ ദേവൻ കയ്യ്മുഷ്ടി ചുരുട്ടി പിടിച്ചു കണ്ണടച്ച്.. ഒരുനിമിഷം കൊണ്ടവനെ നിലത്തിടാൻ അറിയാഞ്ഞിട്ടല്ല.. പക്ഷെ നക്ഷത്ര..!! ഇപ്പോ താൻ എന്തെങ്കിലും ചെയ്താൽ അവളുടെങ്കാര്യം... ഒപ്പം ആരൂ ശ്രീ.. ദേവൻ ദേഷ്യം അടക്കാൻ ആവാതെ കയ്ച്ചുരുട്ടി അവന്റെ തുടയിൽ തുടരെ തുടരെ ഇടിച്ചു... ""ദേഷ്യം വരുന്നുണ്ടോ ദേവ... എന്നെ തല്ലണമെന്ന് തോന്നുന്നുണ്ടോ..?! അതോ കൊല്ലാൻ തോന്നുന്നോ..?!"" നക്ഷത്ര വിധുമ്പി കൊണ്ട് സൂര്യനെ നോക്കി..

സൂര്യൻ പകപ്പോടെ ശങ്കറിനെയും ദേവനെയും മാറി മാറി നോക്കി.. ദേവന് ചുറ്റും നടക്കുന്ന ദീക്ഷിതിനെ നോക്കി കൊണ്ട് തന്നെ സൂര്യൻ പിന്നിലേക്ക് നടന്നു വർഗീസിന്റെ തോട്ട് ബാക്കിൽ വന്ന് നിന്നു.. കണ്ണ് കൊണ്ട് ശങ്കറിനോട് എന്തോ കാട്ടി.. ""മോളെ..."" """ദേവാ...""" ഒരേ സമയം ശങ്കറിന്റെയും സൂര്യന്റെയും വിളി ഉയർന്നു.. കണ്ണിമാ ചിമ്മുന്ന നേരം കൊണ്ട് ഗുണ്ടകളെ കടന്നു ശങ്കർ നക്ഷത്രയെ അയാളുടെ കരവാലയത്തിനുള്ളിൽ സേഫ് ആക്കി അതിലൊരുവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.. മാറ്റവന്മാർക്ക് നേരെ കയ്യിലിരുന്ന ഗൺ ചൂണ്ടി..സൂര്യൻ വർഗീസിന്റെ ബാക്കിൽ നിന്ന് അയാളുടെ കഴുത്തിൽ ലോക്ക് ചെയ്യേ അതൊക്കെ കണ്ട് പകച്ചു നിന്ന ദീക്ഷിതിന്റെ നെഞ്ചിൽ ഞൊടിയിടകൊണ്ട് ദേവന് അവന്റെ ബൂട്ട്സ് കൊണ്ട് ചവിട്ടിയിരുന്നു.. മലർന്നു വീണ അവന്റെ നേരെ പാഞ്ഞടുത് ദേവന് മുഷ്ടി ചുരുട്ടി തുടരെ തുടരെ മുഖത്തിടിച്ചു.. ദേഷ്യം തീരുമാർ അവന്റെ കവിളിൽ ആഞ്ഞാഞ് പ്രഹരിച്ചു.. അന്നേരമവന്റെ ഉള്ളിൽ നിറചിരിയായി നിൽക്കുന്ന തീർത്ഥയുടെയും ആരുവിന്റെയും മുഖമായിരുന്നു.. ഒപ്പം പലരാത്രികളിലും താൻ സ്വപ്നം കാണാറുള്ള വെണ്ണപോലുള്ള കുഞ്ഞ് വാവയുടെയും...

"""പന്ന ..... മോനെ നീ എന്റെ കുഞ്ഞിനെ തൊടുമല്ലേ... എന്റെ ഇമാ.. ആരൂ.. ശ്രീ..!!""" ഓരോ വാക്കിലും ദേവന്റെ കൈ കൂടുതൽ ശക്തിയോടെ ദീക്ഷിതിന്റെ മുഖത്തു പതിച്ചു കൊണ്ടേ ഇരുന്നു.. അവന് മുഖം പറിഞ്ഞു പോകുന്ന പോലെ വേദന തോന്നി.. ചോര തുപ്പി.. എന്നിട്ടും നിർത്താൻ കഴിയാതെ ദേവന് എഴുനേറ്റ് നിന്നവന്റെ ഇരുകാലുകൾക്കിടയിൽ അമർത്തി ചവിട്ടി... """ആഹ്ഹ്ഹ്ഹ""".... ദീക്ഷിത് അലറി വിളിച്ചു.. അതെ സമയം സൂര്യൻ വർഗീസിനെയും ബാക്കി ഇരുവരെയും അടിച് വേഗം ആരോഹിയെ അടച്ചിട്ട റൂമിന്റെ മുന്നിൽ പോയി.. പക്ഷെ അവിടെ ലോക്ക് ആയിരിക്കുന്നത് കാണെ സൂര്യൻ റൂം ചവിട്ടി... ആദ്യശ്രെമം പരചയപെട്ടെങ്കിലും വീണ്ടും വീണ്ടും ചവിട്ടി അത് തുറന്നു വന്നു.. """സൂര്യേട്ടാ...!!!""" ഉള്ളിലേക്ക് കേറാൻ ആഞ്ഞാ അവൻ പിന്നിൽ നിന്ന് നക്ഷത്രയുടെ വിളി കേൾക്കെ ഞെട്ടി പിന്നിലേക്ക് നോക്കി.. അവിടെ നക്ഷത്രയെ ചേർത് പിടിച്ചു നിന്ന ശങ്കറിന്റെ കയ്യിൽ കത്തി കൊണ്ട് വരഞ്ഞ വർഗീസ് വിജയിയെ പോലെയൊന്ന് ചുണ്ട് കൊട്ടി.. """കൂടെ നിന്ന് ചതിക്കും അല്ലേടാ നായെ..!!""" വർഗീസ് അലറുന്നതിനൊപ്പം ശങ്കറിന്റെ വയറിലും കത്തി കൊണ്ട് വരഞ്ഞു..

സൂര്യൻ ഓടി അയാളുടെ അടുത്തേക്ക് അടിക്കുന്നതിനു മുന്നേ ദേവൻ ഓടി വന്ന് ശങ്കറിനെ താങ്ങി പിടിച്ചു... വീണു കിടന്ന് വേദനയാൽ പിടയുന്ന ദീക്ഷിത് വേദന പോലും മറന്നു ചുണ്ടിൽ ഒരു പുഞ്ചിരി വിരിച്ചു ഒപ്പം ഓടി വന്ന സൂര്യന്റെ കാലിൽ പിടിച്ചു വലിച്ചു.. പെട്ടന്ന് ആയതുകൊണ്ട് അവൻ മുഖമടച്ചോന്ന് തെന്നി വീണു.. അത്രേം സമയം മതിയായിരുന്നു വർഗീസിന് പകച്ചു നിൽക്കുന്ന നക്ഷത്രയെ തന്റെ കത്തി മുനയിൽ നിർത്താൻ.. അവളുടെ തൊണ്ടകുഴിയിൽ കത്തി കൊണ്ടമർത്തി അയാൾ അവളുടെ വായ മൂടി.. സൂര്യൻ താഴെ നിന്ന് കൊട്ടി പിടഞ്ഞു എഴുനേറ്റ് ദീക്ഷിതിന് കണക്കിന് കൊടുക്കുമ്പോ ദേവൻ ശങ്കറിനെ വേദനയോടെ നോക്കി.. ഇരുവരും വർഗീസിനെയോ നക്ഷത്രയെയോ ശ്രെദ്ധിച്ചിരുന്നില്ല ആ സമയം.. അതെ സമയം മാധവ് ആരോഹിയെ ചേർത്ത് പിടിച്ചു റൂമിന് പുറത്തേക്ക് വന്നു.. അവന്റെ കണ്ണുകൾ ഭ്രാന്തന്മാരെ പോൽ ചുറ്റും അലയ്യന്നുണ്ടായിരുന്നു.. ഒരുകയ്യാൽ ആരുവിനെയും മാറുകയ്യാൽ ശ്രീയെയും കോളറിൽ പിടിച്ചു വലിച്ചു ഇഴച് രണ്ടാം നിലയിൽ കൊണ്ട് ചെന്ന് നിർത്തി ശ്രീയെ കഴുത്തിൽ മുറുക്കി പിടിച്ചു താഴേക്ക് നോക്കി.. താഴെ കാണുന്ന പലരെയും മാധവിന്റെ കണ്ണുകളിൽ ചെകുത്താന്മാരെ പോലെ തോന്നിപ്പിച്ചു.. അത്രത്തോളം അവനെ ആഹ് ലഹരി കീഴ്പ്പെടുത്തിയിരുന്നു.. ശ്രീ പൂർണമായി തളർന്നു...

അവനിൽ ഇൻജെക്റ്റ് ചെയ്ത മരുന്ന് പൂർണമായി അവന്റെ ശരീരത്തെ കീഴ്പ്പെടുത്തി.. ആരോഹി താഴേക്ക് നോക്കി.. ദേവനെയും സൂര്യനെയും വർഗീസിന്റെ കയ്യിൽ പേടിയോടെ കണ്ണ് മുറുക്കി അടച്ചു നിൽക്കുന്ന നക്ഷത്രയെയും കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു... കൈകൾ ശ്രീ അണിയിച്ച കൊടുത്ത മോതിരതിൽ തലോടി.. നിറക്കണ്ണുകളോടെ ശ്രീയെ നോക്കി.. അവനിൽ ഒരല്പം പോലും ബോധം ഉണ്ടായിരുന്നില്ല.. ഒരുറുമ്പിനെ പോലും നോവിക്കാത്ത ശ്രീക്കും നക്ഷത്രക്കും താൻ കാരണം അനുഭവിക്കുന്ന വേദന അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. ഒപ്പം ദീക്ഷിത് തൊട്ട തന്റെ ശരീരം പുഴുവരിക്കുന്ന പോലെ തോന്നി അവൾക്.."""സോ...റി.. വല്യേ..ട്ട... കുഞ്ഞേ..ട്ടാ.. മാ..ളു.. ശ്രീയേ..ട്ടാ.. സോ..റി..ന്നോട് പൊറു..ക്കണേ..""" ഇടരുന്നുണ്ടായിരുന്നു അവളുടെ സ്വരം.. കുറച്ചു മുന്നേ തറയിൽ നിന്ന് കിട്ടിയ തുരുമ്പിച്ച blide കയ്യെടുത്തവൾ ഒന്നൂടി തന്റെ പ്രിയപെട്ടവരെ നോക്കി....!!!! 💖___💖 """No..!!""" ദേവന്റെ അലർച്ച അവിടെമാകെ വിറകൊള്ളിച്ചു.. സൂര്യൻ ഞെട്ടി തല ഉയർത്തി നോക്കി.. വർഗീസിന്റെ കയ്യിൽ പേടിയോടെ നിൽക്കുന്ന നക്ഷത്രയിൽ നിന്ന് അവന്റെ നോട്ടം മാധവിന്റെ അടുത്ത് വേദനയോടെ പുഞ്ചിരിക്കുന്ന ആരോഹിയിൽ എത്തി നിന്നു.. 'ഒരു വശത്തു തന്റെ പ്രണയം.. മറുവശത്തു ജീവനായ കുഞ്ഞനുജത്തി...!!'

നക്ഷത്രയുടെ കഴുത്തിൽ കത്തി വച് വർഗീസ് വിജയിച്ചവനെ പോലെ സൂര്യനെ നോക്കി ചുണ്ട് കൊട്ടി.. സൂര്യൻ നിസ്സഹായനായി അയാളെ നോക്കി.. ശേഷം തന്റെ കയ്യിൽ കിടന്ന് പിടയുന്ന ദീക്ഷിതിനെ ഊക്കോട് താഴേക്ക് തള്ളി.. ദേവന്റെ കണ്ണ് ആരോഹിയിൽ ആയിരുന്നു.. അവളുടെ അടുത്ത് നിന്ന് മാധവ് ഒരു കയ്യിൽ അവളെയും മറുകയ് ശ്രീയുടെ കഴുത്തിലും മുറുക്കി പിടിച്ചു രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് നോക്കി നിൽപ്പുണ്ട്.. ദേവന്റെ അടുത്ത് അവശനായി കിടന്ന ശങ്കർ അവനെ വേദനയോടെ നോക്കി.. താൻ കാരണം..!! എല്ലാം താൻ കാരണമാണ്..!! അയാൾക്ക് സ്വയം പുച്ഛം തോന്നി.. ""മാധവ്.... വേണ്ടാ...!!!"" ശ്രീയെ മുകളിൽ നിന്ന് താഴേക്ക് തള്ളി വിടാൻ ശ്രെമിക്കെ സൂര്യൻ അലറി.. മാധവിന്റെ ചുണ്ടിലൊരു ക്രൂരമായ പുഞ്ചിരി നിറഞ്ഞു.. ദേവന്റെ കണ്ണ് ആരോഹിയുടെ മുഖത്തു നിന്ന് താഴേക്ക് ചലിച്ചു.. അവളുടെ കൈതണ്ടിൽ നിന്ന് ഇറ്റ് വീഴുന്ന ചോരത്തുള്ളി കാണെ ഒരുവേള അവന്റെ ശ്വാസം നിലച്ചത് പോലെ തോന്നി.. ദേവൻ അലർച്ചയോടെ മുന്നിലേക്ക് ഓടാൻ തുനിഞ്ഞതും അതിനെ തടയാൻ എന്നപോൽ മുന്നോട്ട് വന്ന വർഗീസിന്റെ നെഞ്ചിൽ ഞൊടിയിടയിൽ എന്തോ തറഞ്ഞു കേറിയിരുന്നു..

ദീക്ഷിത് പകപ്പോടെ മുന്നിലേക്ക് നോക്കി.. നക്ഷത്രക്ക് തല കറങ്ങുന്ന പോലെ തോന്നി.. വർഗീസിന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കി നിൽക്കുന്ന ശങ്കറിന്റെ മുഖത്തു തെറിച്ച ചോര കാണെ അവൾ മുഖം തിരിച്ചു.. നക്ഷത്രയെ വേഗം വലിച്ചായാൾ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. ഒരുനിമിഷം സൂര്യനും ദേവനും പകച്ചു നിന്നു.. ശേഷം.. ദേവൻ ഓടി മുകളിലേക്ക് കേറി ആരോഹിയുടെ അടുത്ത് പോയതും അതിന് സമ്മതിക്കാതെ മാധവ് അവന്റെ മുന്നിൽ വന്ന് നിന്ന് നെഞ്ചിൽ ചവിട്ടി.. ഒന്ന് വേച്ചു പോയെങ്കിലും ദേവൻ അവന്റെ മുഖത്തൊന്ന് പൊട്ടിച്ചു അവനെ വലിച്ചു താഴെ ഇട്ടിരുന്നു.. സൂര്യൻ വേഗം മഹിയെ കാൾ ചെയ്തു ഓടി ശ്രീയുടെ അടുത്ത് പോയി പൾസ് ചെക്ക് ചെയ്തു.. അതിലെ വലിയ തോതിൽ ഉള്ള variation കാണെ സൂര്യൻ വെപ്രാളത്തിടെ അവന്റെ നെഞ്ചിൽ ഇരുകായ്യും ചേർത്ത് തുടരെ തുടരെ അമർത്തി... """ആരൂ.. ആരൂ.. മോളെ...""" ദേവൻ ആരോഹിയുടെ കവിളിൽ തട്ടി വിളിച്ചു... ഞരുക്കത്തോടെ ഒന്ന് പുളഞ്ഞു പൊങ്ങിയ ആരോഹിയെ ചേർത്ത് നിർത്തി നെറുകിൽ മുത്തുമ്പോ എന്തിനോ വേണ്ടി അവന്റെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.. ചങ്ക് പൊടിയുന്ന വേദന ഉണ്ടായി..

കണ്ണുനീർ അവളുടെ നെറ്റിയിൽ പതിച്ചു അവളുടെ കാവിളിലേക്ക് ഒഴുകെ അവൾ ഒന്ന് ഞൊരുക്കത്തോടെ മൂളി.. ദേവൻ പകയോടെ കണ്ണ് തുറന്നു താഴെ വീണു കിടക്കുന്ന മാധവിനെയും തറയിൽ അവശനായി കിടക്കുന്ന ദീക്ഷിതിനെയും നോക്കി.. അപ്പോഴേക്കും ഗോഡൗൺ ന് പുറത്ത് പോലീസ് ജീപ്പ്പും ആംബുലൻസും വന്ന് നിൽക്കുന്ന ശബ്ദം കേട്ടിരുന്നു.. """ദേവാ വേഗം വാ...""" സൂര്യൻ അലറിയതും സമയനോട്ടും ചിലവാക്കാതെ ദേവൻ ആരോഹിയേയും സൂര്യൻ ശ്രീയെയും എടുത്ത് ഓടി...!!!! 💖___💖 """സൂര്യ....""" ICU ന് ഉള്ളിൽ നിന്ന് കടുത്ത മുഖത്തോടെ ഇറങ്ങിവരുന്ന സൂര്യന്റെ അടുത്തേക്ക് വസുന്ദര ഓടി.. കരഞ്ഞു കരഞ്ഞു ആകെ വശം കേട്ടിരുന്നു അവർ.. അവരുടെ അടുത്ത് തന്നെ ശിവദാസിന്റെ നെഞ്ചോട് ചേർന്ന് പേടിച് പതുങ്ങി നക്ഷത്രയും മറ്റൊരു ചെയറിൽ തലയിൽ കൈ താങ്ങി ദേവനും ഉണ്ട്.. എല്ലാവരെയും കാണെ സൂര്യൻ ചിരിക്കാൻ ഒരു വിഭലശ്രെമം നടത്തി.. പക്ഷെ അതിന് അവനെ കൊണ്ടാകാതെ കണ്ണുനീർ ഉരുണ്ട് കൂടി.. ദേവൻ സൂര്യനെ നോക്കാതെ തല താഴ്ത്തി.. ""ആ..രൂ..സൂര്യാ.. ന്റെ ആരൂന് എങ്ങനെയുണ്ട്..?!"" ""കു.. കുഴപ്പമില്ല..മ്മ..!! രണ്ട് മണിക്കൂറിനുള്ളിൽ ബോധം വരും..""

വസുന്ദര നെഞ്ചിൽ കൈ വച് കണ്ണടച്ചു നിന്നു.. കവിളിൽ കൂടി അത്രയും നേരം പ്രാർത്ഥിച്ച പ്രാർത്ഥനയുടെ ഭലം കണ്ടപ്പോൾ കണ്ണുനീർ ഒഴുകി.. ""സൂര്യ.. ശ്രീ.. ശ്രീക്കോ.."" """അപകടനില തരണം ചെയ്തിട്ടുണ്ട്.. പക്ഷെ....** ഡ്രഗ് ആണ് കൂടുതലും അവന്റെ ഉള്ളിൽ ചെന്നിട്ടുള്ളത്.. സൊ അതിന്റെ സെടഷൻ വിടുന്നത് വരെ ഒബ്സെർവഷനിൽ ആയിരിക്കും.. ഹെഡിൽ നേരിയ രീതിയിൽ ഉള്ള ഇഞ്ചുറി മാത്രമേ ഉണ്ടായിരുന്നുള്ളു..അതുകൊണ്ട് അത് കൂടുതൽ പ്രശ്നമല്ല.. എങ്കിലും മെഡിസിനോട് ബോഡി react ചെയ്യുന്നില്ല ..!!""" പിന്നാലെ ഇറങ്ങി വന്ന മഹിയായിരുന്നു അതിന് മറുപടി കൊടുത്തത്... വസുന്ദര ICU ഡോറിന്റെ ഗ്ലാസ്സിലൂടെ ആരോഹിയെ നോക്കി.. സൂര്യൻ ദേവന്റെ അടുത്ത് ചെന്നിരുന്നു.. ഒരു താങ്ങിന്നെന്നോണം സൂര്യൻ ദേവന്റെ ഷോൾഡറിൽ പിടി മുറുക്കി... ""റേ..പ്പ് attempt ന..ടന്നിട്ടു..ണ്ട്..ആ..രുന്റെ..ഇ..ടത്..ഇടത് കയ്യുടെ ചലനശേഷി നഷ്ടമായി ദേവാ..!!!""" സൂര്യൻ മന്ത്രണം പോൽ പറഞ്ഞതും ദേവന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ട് കൂടി.. സൂര്യന്റെ കയ്യിൽ കയ്യമർത്തി.. ഞൊടിയിടയിൽ അവന്റെ കണ്ണുനീർ പകയായി രൂപപ്പെട്ടു.. സൂര്യന്റെ നേർക്ക് അവനൊരു നോട്ടം നോക്കി ഇരുന്നിടത് നിന്നും എഴുന്നേറ്റത്തും പിന്നാലെ വൈറ്റ് കോട്ട് ഊരി വച് സൂര്യനും എഴുനേറ്റു.. ഉള്ളിലൊരു അഗ്നി തന്നെ എരിയുന്നുണ്ടായിരുന്നു ദേവനിലും സൂര്യനിലും..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story