പ്രണയമായി..!!💖🍂: ഭാഗം 68

pranayamay sana

രചന: സന

""റേ..പ്പ് attempt ന..ടന്നിട്ടുണ്ട്..ആ..രുന്റെ..ഇടത്..ഇടത് കയ്യുടെ ചലനശേഷി നഷ്ടമായി ദേവാ..!!!""" സൂര്യൻ മന്ത്രണം പോൽ പറഞ്ഞതും ദേവന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ട് കൂടി.. സൂര്യന്റെ കയ്യിൽ കയ്യമർത്തി.. ഞൊടിയിടയിൽ അവന്റെ കണ്ണുനീർ പകയായി രൂപപ്പെട്ടു.. സൂര്യന്റെ നേർക്ക് അവനൊരു നോട്ടം നോക്കി ഇരുന്നിടത് നിന്നും എഴുന്നേറ്റത്തും പിന്നാലെ വൈറ്റ് കോട്ട് ഊരി വച് സൂര്യനും എഴുനേറ്റു.. ഉള്ളിലൊരു അഗ്നി തന്നെ എരിയുന്നുണ്ടായിരുന്നു ദേവനിലും സൂര്യനിലും.... 💖___💖 ദേവന്റെയും സൂര്യന്റെയും കാർ ഗോഡൗണിന് മുന്നിൽ കൊണ്ട് നിർത്തുമ്പോൾ സമയം രാത്രിയോട് അടുത്തിരുന്നു.. ഫോണിൽ നിരന്തരമായി വരുന്ന മീനാക്ഷിയുടെ കാൾ കണ്ടില്ലെന്ന് നടിച്ചു സൂര്യൻ ഫോൺ സൈലന്റ് ആക്കി പോക്കറ്റിൽ ഇട്ടു.. 'അറിയാം അവളുടെ മനുവേട്ടന്റെ വിവരം തിരക്കിയാവും വിളിക്കാ.. പക്ഷെ അവൻ കാരണം എല്ലാം നഷ്ടപ്പെടമായി നിൽക്കുന്ന താൻ എന്ത് പറയാൻ ആണ്..!!' സൂര്യൻ തല ചരിച്ചു സൈഡിലേക്ക് നോക്കി.. വലിഞ്ഞു മുറുകിയ ദേവനെ കാണെ ഒരുവേള സൂര്യന്റെ ഉള്ളിലൂടെ ഒരു ആളാൽ കടന്നു പോയി..

തീർത്ഥയുടെയും ആരുവിന്റെയും ശങ്കറിന്റെയും അവസ്ഥയിൽ ദേവൻ സമനില തെറ്റിയവനെ പോൽ അസ്വസ്ഥതമായി നിൽക്കുന്നുണ്ട്.. ഈ ഒരു അവസ്ഥയിൽ ദീക്ഷിതിനെയും മാധവിനെയും കൊല്ലണം എന്ന ഉദ്ദേശം മാത്രമാണ് അവനിൽ.. പക്ഷെ... പക്ഷെ അങ്ങനെ സംഭവിച്ചാൽ ദേവൻ...!! 'സന്തോഷമായി ജീവിച്ചു തുടങ്ങീട്ടെ ഉള്ളു തങ്ങൾ.. അവനെ കാത്തിരിക്കുന്നൊരു പെണ്ണ്.. എല്ലാത്തിലും ഉപരി അവനില്ലാതെ തന്റെയും ആരുവിന്റെയും അവസ്ഥ..!!'സൂര്യൻ അവനെ സമാധാനിപ്പിക്കാൻ എന്നോണം തോളിൽ കയ്യമർത്തി.. ""ദമോദരേട്ടൻ വിളിച്ചിരുന്നു സൂര്യ.. ഒരുപാട് നേരം വർഗീസിനെ നോക്കാൻ പറ്റില്ലെന്ന്..."" ""ദേവാ.."" പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കാൻ പോയവനെ സൂര്യൻ പിടിച്ചു നിർത്തി.. ""എന്നോടൊന്നും പറയല്ലേ സൂര്യ.. എനിക്ക്.. എനിക്കിപ്പോ ഒന്നും തലയിൽ കേറില്ല.."" തല മുടി കൊരുത് വലിച്ചു ദേവൻ പറയേ സൂര്യൻ അവനെ ഇറുക്കി പുണർന്നു.. അവന്റെ കണ്ണും നിറഞ്ഞിരുന്നു.. ആരോഹിയുടെ പുഞ്ചിരിയാർന്ന മുഖം ഉള്ളിൽ തെളിയേ കണ്ണുകൾ മുറുക്കി ചിമ്മി അടച്ചവൻ ദേവന്റെ പുറത്ത് തഴുകി.. ""എന്ത് വന്നാലും ഞാൻ ഉണ്ടാവും...""

സൂര്യൻ അവനിൽ നിന്ന് വിട്ട് വേഗത്തിൽ ഉള്ളിലേക്ക് നടന്നു.. പിറകെ കണ്ണമർത്തി തുടച് ദേവനും..!! ""കുഞ്ഞേ..."" ഇരുവരും ഉള്ളിലേക്ക് വരുന്നത് കണ്ടതും ദാമോദരൻ എഴുനേറ്റ് അവരുടെ അടുത്തേക്ക് നടന്നു.. സൂര്യന്റെ കണ്ണ് താഴെ ചോരവാർന്ന് കിടക്കുന്ന വർഗീസിൽ എത്തി നിന്നു അവിടുന്ന് കുറച്ചു മാറി തറയിൽ ഇരിക്കുന്ന ശങ്കറിലും... വർഗീസിന്റെ നെഞ്ചിൽ നിന്ന് പടർന്നു ഇറങ്ങിയ ചോര തറയിൽ കട്ട പിടിച്ചു കിടക്കുന്നു.. സൂര്യൻ നടന്നു ചെന്ന് അയാളുടെ അടുത്ത് മുട്ട് കുത്തിയിരുന്നു.. കൈ കൊണ്ട് മൂക്കിൽ വിരൽ വച്ചു.. ""ചത്തതാ...."" ശബ്ദം കേട്ട് സൂര്യൻ തല ഉയർത്തി.. വല്ലാത്തൊരു ഭാവത്തോടെ വർഗീസിനെ നോക്കി ഇരിക്കുന്നുണ്ട് ശങ്കർ.. അയാളുടെ കണ്ണിൽ വിരിയുന്ന കുറ്റബോധം കാണെ സൂര്യൻ ദേവനെ നോക്കി.. ഒരു നോക്ക് പോലും ശങ്കറിനെ ദേവൻ നോക്കുന്നില്ല.. 'അവന്റെ മനസ്സിൽ തനിക് ഇനി ഒരു സ്ഥാനം ഇല്ല'... അയാൾ വേദനയോടെ ഓർത്തു.. ശങ്കറിന്റെ തല താഴ്ന്നു.. ""അവരെവിടെ...?!""

""അകത്തുണ്ട്..കെട്ടിയിരിക്കെയാ രണ്ടിനെയും...മാധവിന്റെ പാതി ബോധം തെളിഞ്ഞിട്ടുണ്ട്.. ദീക്ഷിതിന് ബോധം തെളിയുമ്പോ ഒക്കെ വീണ്ടും വീണ്ടും കുഞ്ഞ് തന്ന മരുന്ന് ഞാൻ കുത്തി വച്ചു..!!"" പറയുമ്പോ ദാമോദരന്റെ മുഖത്തു വെറുപ്പ് നിറഞ്ഞിരുന്നു.. ദേവൻ സൂര്യനെ ഒന്ന് നോക്കി ആഹ് റൂമിനുള്ളിൽ കേറി.. പിന്നാലെ സൂര്യനും.. ഉള്ളിലേക്ക് കേറുന്നതിന് മുന്നേ സൂര്യൻ ഒരിക്കൽ കൂടി ശങ്കറിനെ നോക്കി.. കലങ്ങിയ കണ്ണുകളോടെ എന്തോ പുലമ്പുന്നുണ്ട് അയാൾ.. 'ചെയ്ത തെറ്റിനെ ഓർത്ത് പരിതാപിക്കുന്നതാവം... പക്ഷെ ഇനിയെന്ത് പ്രയോജനം..?!' 💖___💖 ""ആഹ്ഹ്ഹ്ഹ്..""ദീക്ഷിതിന്റെ അലർച്ച ആ കെട്ടിടം ആകെ കുലുക്കുന്നുണ്ടായിരുന്നു.. മാധവ് പേടിയോടെ കണ്ണ് മിഴിച്ചു കെട്ടിയിട്ടിരിക്കുന്ന ചെയറിൽ കിടന്ന് കുതറി.. ദേവൻ കയ്യിൽ പിടിച്ചിരിക്കുന്ന കട്ടർ അല്പം പിറകിലേക്ക് വലിച് ഒന്നൂടി അവന്റെ നഖത്തിന് ഇടയിൽ കെയറ്റി... അതിലെ ഓൺ ബട്ടൺ പ്രെസ്സ് ചെയ്യവേ ദേവന്റെ കണ്ണിൽ പക എരിഞ്ഞു...

""അആഹ്.. ദേ......വാ.....!!!"" നഖം വേർപെട്ടതും ദീക്ഷിതിന്റെ ഉച്ചതലയിൽ എന്തോ ഒരു മിന്നൽ പാഞ്ഞു കേറുന്ന പോലെ തോന്നി അലറി.. ദേവൻ പുച്ഛചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി.. ""ഹാ വിളിക്കൊരു Strength പോരല്ലോ ദീക്ഷിത് പ്രസാദേ...!!""" പറയുന്നതിനൊപ്പം ദേവൻ അവന്റെ കാലിൽ ബൂട്ട്സ് കൊണ്ട് ആഞ്ഞു ചവിട്ടി... തുടയിൽ കട്ടറിന്റെ മറ്റേ ഭാഗം കൊണ്ട് അമർത്തി.. ""ആആഹ്ഹ്ഹ്ഹ്.... ആഹ്ഹ്ഹ്ഹ്...""""ഇതാണ്... ഇതാണ് എനിക്ക് കേൾക്കേണ്ടത്..!!!"" ദേവൻ ആർത്തു ചിരിച്ചു... ദീക്ഷിതിന്റെ മുഖതും ദേഹത്തും ഒരിടം പോലും ബാക്കി ഇല്ലായിരുന്നു ചതയാത്തതായിട്ട്... സൂര്യൻ മാധവിന്റെ മുഖത്തേക്ക് നോക്കി.. അവൻ പേടിച് വിറച്ചു ഇരിക്കുന്നുണ്ട്.. ""ഇനി പറയ്... എങ്ങനെയാ നീയും ഇവനും വർഗീസുമായുള്ള ബന്ധം..?! പറയാടാ പന്ന ....... മോനെ...!!!!"" തുടയിൽ കട്ടർ കൊണ്ടമർത്തി ദേവൻ... ""അആഹ് പറ....പറ..യാം..!!"" ദീക്ഷിത് വല്ലാത്ത കിതച്ചു.. ചോര പൊടിഞ്ഞു തുടങ്ങിയ തുടയിൽ അവന്റെ കണ്ണുകൾ ചെന്നു.. വല്ലാതെ നീറി.. എങ്കിലും അതിനേക്കാൾ ഒക്കെ ദേവന്റെ കണ്ണിലെ പകയും വെറിയും അവനെ കൂടുതൽ ഭയപ്പെടുത്തി..

""ഞാൻ.. ഞാനും.. മാധവും ചെറുപ്പം തുടങ്ങി ഒരുമിച്ച് പഠിച്ചതാ.. കോളേജ് കഴിഞ്ഞു കുറെ നാൾ ഒരു കോണ്ടക്ടറും ഇല്ലാതിരുന്നെങ്കിലും ഇടക്ക് ഒരുദിവസം വഴിയിൽ വച് കണ്ട് ഞങ്ങൾ വീണ്ടും കൂട്ടായി.. അങ്ങനെ.. അങ്ങനെയിരിക്കെ ഒരു ദിവസമാണ് മാധവ് ആരോഹിയെ എനിക്ക് കാണിച് തരുന്നത്...!!"" ദീക്ഷിത് പറഞ്ഞു വന്നതൊന്ന് നിർത്തി കിതച്ചു..മാധവിന്റെ ഓർമയിൽ ആഹ് ദിനം തെളിഞ്ഞു.. ""ഡീീ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് കാണുന്നവരോട് ഒക്കെ എന്റെ പെണ്ണാ എന്റെ പെണ്ണാ എന്ന് പറഞ്ഞു നടക്കരുതെന്ന്... നിനക്കിത് എന്തിന്റെ സൂക്കേടാടി..?!"" ""പ്രേമത്തിന്റെ...!!"" ദേഷ്യത്തിൽ ചുവന്ന മുഖത്തോടെ മാധവ് അടിക്കാൻ കയ്യൊങ്ങിയതും ആരോഹി കള്ള ചിരിയാലേ അവനെ നോക്കി കണ്ണിറുക്കി.. ""ഇങ്ങനെ ചൂടാവാതെ മനുവേട്ടാ... മനുവേട്ടന് ഇഷ്ടല്ലാച്ചാ ഇനി പറയില്ല പോരെ.. എനിക്കെല്ലാം മനസ്സിലായി..."" ""എന്ന നിനക്ക് കൊള്ളാം...!!"" ""ഇഷ്ടല്ലാഞ്ഞിട്ടല്ല... എന്റെ ഏട്ടന്മാരെ പേടിച്ചാണ് ഇതാരോടും പറഞ്ഞു നടക്കരുതെന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലായി..!!!"" ആരോഹി പിന്നിലേക്ക് ഓരോ ചുവടും വച് പറഞ്ഞതും മാധവ് അവൾക് നേരെ മുന്നോട്ട് വന്നു.. ""ഡീീീ..."" ""ലവ് യൂ...""

പറയുന്നതിനൊപ്പം ഓടി കഴിഞ്ഞിരുന്നു.. അത്രയും നേരം ദേഷ്യത്തിൽ ചുമന്നിരുന്ന മാധവിന്റെ മുഖം അവളുടെ ഓട്ടം കാണെ പ്രണയത്താൽ തുടുത്തിരുന്നു.. ""ആരാടാ അത്...?!"" അടുത്തേക്ക് വന്ന ദീക്ഷിത് അവന്റെ തൊളിൽ കൈ വച്ചതും മാധവ് അവന്റെ തോളിൽ കയ്യിട്ടു അവനെ മുറുക്കി പിടിച്ചു.. ""എന്റെ പെണ്ണാ... എന്റെ പ്രണയം.. ആരോഹി.. ഭാവിയിൽ ആരോഹി മാധവ്..!!"" അപ്പോഴവന്റെ കണ്ണിൽ അവളോടുള്ള പ്രണയം നിറഞ്ഞു തുളുമ്പിയിരുന്നു.. നെഞ്ചിൽ കൈ വച് നിക്കുന്ന മാധവിനെ നോക്കി ദീക്ഷിത് അവൾ പോയ വഴിയേ നോക്കി താടി ഉഴിഞ്ഞു.. ഓർമയിൽ നിന്ന് ഉണർന്ന് മാധവ് ദീക്ഷിതിന്റെ നെറ്റി ചുളിച് നോക്കി..ദീക്ഷിത് അല്പം പേടിയോടെ ദേവനെയും സൂര്യനെയും നോക്കി മുഖത്തേക്ക് നോക്കി ബാക്കി പറഞ്ഞു... ""പിന്നെ പലയിടത്തും വച് അവളെ കാണാൻ തുടങ്ങി.. ഓരോ വട്ടം കാണുമ്പോഴും അവളോടുള്ള എനിലെ ആ..ഗ്രഹം കൂ..ടി വന്നു.."" മാധവ് ഞെട്ടി കൊണ്ട് ദീക്ഷിതിനെ നോക്കി.. സൂര്യൻ ദേഷ്യത്തോടെ മാധവിന്റെ മുഖത്തെ ഓരോ ഭാവവും വീക്ഷിച്ചു.. ദേവൻ കയ്ച്ചുരുട്ടി കണ്ണ് അടച്ചു നിന്നു.. ""അങ്ങനെ ഒരുദിവസം ഞാൻ ആരോഹിയെ കണ്ടു...

അവിടെ വച്ചാണ് ആരോഹിയുടെ നേക്കഡ് വീഡിയോ ക്യാമെറയിൽ പകർത്തുന്നതും അതിനെ തുടർന്നു തീർത്ഥയും ആയി പ്രശ്നം ആവുന്നതും.."" തീർത്ഥയോടുള്ള ദേഷ്യത്തിന്റെ കാരണത്തിൽ തുടങ്ങി ദേവനുമായി അടിയാവുന്നതും ഒടുവിൽ ദീക്ഷിതിനെ ദേവൻ പഞ്ഞിക്കിടുന്നത് വരെ ദീക്ഷിത് കിതാപ്പോടെ പറഞ്ഞു നിർത്തുമ്പോൾ മാധവ് ദേഷ്യത്തിൽ അലറിയിരുന്നു... ""ഡാാാാ...₹%@%% മോനെ കൂടെ നിന്ന് നീ...!!!"" കെട്ടിയിട്ടിരിക്കുന്ന കൈ കുലുക്കി മാധവ് അലറി.. ചെയർ അവനെക്കൊണ്ടൊന്ന് കുലുങ്ങി.. മാധവ് ദേഷ്യത്തിൽ കസേരയോടെ മുന്നിലേക്ക് ആഞ്ഞു.. പക്ഷെ അവനെ കൊണ്ടത്തിന് ആയില്ല.. ദീക്ഷിതിനെ അപ്പോ കൊല്ലാൻ ഉള്ള പക ഉണ്ടായിരുന്നു മാധവിന്റെ കണ്ണുകളിൽ.. കൈ മുഷ്ടി ചുരുട്ടി അവൻ കൈ മോചിപ്പിക്കാൻ സൂര്യനെ യാജനയോടെ നോക്കി.. ""പിന്നെ നീ എപ്പോഴാ മാധവിനെ കാണുന്നെ..?!"" സൂര്യനായിരുന്നു അത് ചോദിച്ചത്.. ദീക്ഷിത് ആഞ്ഞു ശ്വാസം വലിച്ചു.. നെഞ്ചിൽ എന്തോ വിമ്മിഷ്ടം അനുഭവപ്പെട്ടു അവന്.. വയറു ഒക്കെ പുകയുന്ന പോലെ.. ""ദേവന്റെ കല്യാണത്തിന്റെ അ...ന്ന്...!! അപ്പോ ദീക്ഷിതിന് ആരോഹിയോട് എന്തോ ദേഷ്യം ഉള്ളത് പോലെ തോന്നിയിരുന്നു..

കാര്യം അന്വേഷിച്ചപ്പോ മനസ്സിലായി ശ്രീയുമായി ആരോഹിക്ക് എന്തോ അടുപ്പം ഉണ്ടെന്ന് മാധവ് തെറ്റിദ്ധരിച്ചതാണെന്ന്..!!"" മാധവ് എല്ലാം കേട്ടിട്ട് തല ഒന്നാകെ പെരുക്കുന്ന പോലെ തോന്നി.. സൂര്യനും ദേവനും നാളുകൾക്ക് ശേഷം ഒന്നിച്ചെന്ന് മീനാക്ഷി പറഞ്ഞു അറിഞ്ഞിട്ടാണ് അന്ന് അവർ എല്ലാവരും കൂടെ മാളിൽ പോയ അന്ന് മൂന്നു പേരെയും കാണാൻ പോയത്.. പക്ഷെ അവിടെ ചെന്നപ്പോ കണ്ടത് ദേവന്റെ ഫ്രണ്ട് ശ്രീയോട് ചിരിച് സംസാരിക്കുന്ന ആരോഹിയെ ആണ്.. ശ്രീക്കും അവളോട് ചെറുതായി എന്തോ ഉണ്ടെന്ന് മനസിലാക്കെ ആ ദേഷ്യം ഒന്നൂടി കൂടി... ദേവൻ അവന്റെ ഫ്രണ്ട്നെ അവൾക് വേണ്ടി ആലോചിക്കും എന്ന എന്റെ ചിന്ത അവളോട് പോലും കൂടുതൽ ദേഷ്യം കാണിക്കാൻ ഇടയായി..!! അതിന് ശേഷം വാക്കാലും പ്രവർത്തിയാലും താൻ ഒരുപാട് അവളെ വേദനിപ്പിച്ചില്ലേ...?!! മാധവിന്റെ കണ്ണിൽ കണ്ണ് നീർ ഉരുണ്ട് കൂടി.. കലങ്ങിയ കണ്ണുകൾ ഉയർത്തി ദീക്ഷിതിനെ അവനൊരു നോട്ടം നോക്കി.. അതിൽ താൻ ഉരുകി പോകുമോ എന്ന് പോലും ദീക്ഷിത് ഭയന്നു...

""ഇവിടെ വന്ന് ദേവനെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാ അറിഞ്ഞേ സൂര്യനും ദേവനും ട്വിൻസ് ആണെന്നും അവര് കുറച്ചു നാൾ പിണങ്ങിയെന്നും അതിന് കാരണം വർഗീസിന്റെ പക ആണെന്നും.. അങ്ങനെയാ ഞാൻ പോയി വർഗീസിനെ കണ്ടത്.."" ""ശത്രുവിന്റെ ശത്രു മിത്രം ല്ലേ..?!"" ദീക്ഷിത് പറഞ്ഞു നിർത്തുമ്പോൾ സൂര്യൻ പുച്ഛിച്ചു.. മാധവ് കൈ ചുരുട്ടി കണ്ണടച്ചു ഇരുന്നു.. ദേവൻ കയ്യിലിരുന്ന കട്ടർ ഓൺ ആക്കി.. അതിന്റെ മൂർച്ചയുള്ള ശബ്ദം കേട്ടതും ദീക്ഷിതിന്റെ ശ്വാസം നിൽക്കുന്നത് പോലെ തോന്നി.. അവൻ വെട്ടി വിയർത്തു.. ""ദേ...വാ.. പ്ലീസ്... നോ... ദേ..വ.. പ്ലീ..സ്...വേ..ണ്ട.."" ദീക്ഷിത് ഇടറുന്ന സ്വരത്തോടെ പറഞ്ഞു.. ശബ്ദം പോലും പുറത്ത് വരാത്ത നിലക്ക് അവനെ ഭയം കീഴ്പ്പെടുത്തിയിരുന്നു.. ""നിന്റെ ഈ കൈ കൊണ്ടല്ലേ അവളുടെ ദേഹത്തു നീ തോട്ടത്...ഇതുപോലെ നിന്നോട് എന്റെ ആരൂവും കെഞ്ചിയത് അല്ലെ.. എന്റെ പെങ്ങളെ നീ....!! എന്നോടുള്ള ദേഷ്യത്തിൽ എന്റെ കുഞ്ഞിന്റെ മേലെയും നിന്റെ ഈ പുഴുത്ത കൈ വച്ചല്ലേ തോട്ടത്... അല്ലെ..!!!!"" അവന്റെ അലർച്ചയിൽ പേടിയാലേ ദീക്ഷിതും ഞെട്ടലോടെ മാധവും തല ഉയർത്തി..

മാധവിന്റെ കണ്ണുകൾ നിറഞ്ഞു.. കൈ ചെയറിൽ മുറുക്കി പിടിച്ചു.. ഞെരമ്പ് ആകെ വലിഞ്ഞു മുറുകി.. സൂര്യൻ കണ്ണിൽ പൊടിഞ്ഞ നീര് ഇടം കൈ കൊണ്ട് തട്ടി കളഞ്ഞു.. ദേവൻ ദീക്ഷിതിന്റെ വലത് കയ്യിൽ ശൗൽഡറിന് മേലെ കട്ടർ വച്ചു.. ""ക്ലിക്ക്... 💥"" """ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്...."" മുഖത്തു പറ്റിയ ചോര തുടച് നീക്കി ദേവൻ പുച്ഛത്തോടെ ചുണ്ട് കൊട്ടി.. അവന്റെ വലത് കൈ താഴെ വീഴുന്നത് കാണെ സൂര്യൻ കണ്ണ് മുറുക്കി അടച്ചു.. ദേവന്റെ ഭാവം അവനിൽ പേടി ജനിപ്പിച്ചു.. മാധവിന്റെ ചുണ്ടിൽ ആദ്യമായി ദേവനോടുള്ള നന്ദി നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു..!! ""എന്റെ പെണ്ണിന്റെയും പെങ്ങളുടെയും ദേഹത്തു നിന്റെ നിഴൽ പോലും വീഴുന്നത് ഈ ദേവൻ സഹിക്കില്ല.. അങ്ങനെയുള്ളപ്പോ നീ എന്റെ കുടുംബത്തെ.. എന്റെ ശ്രീ അവൻ...!!"" ബാക്കി പറയാൻ ആവാതെ ദേവൻ അവിടെ കണ്ട കത്തി എടുത്ത് അവന്റെ നെഞ്ചിൽ വരഞ്ഞു.. ""മ്മ്ഹഹ്ഹ.. ആാാാ.."" ദീക്ഷിതിന്റെ ശബ്ദം പോലും പുറത്ത് വരാത്ത രീതിയിൽ അവശനായി ഇരുന്നു.. ഓവർ ആയിട്ട് കുത്തി വച്ച മയക്ക് പൊടി അവന്റെ ശരീരത്തെ നന്നേ തളർത്തി തുടങ്ങിയിരുന്നു.. ശ്രീയോടും മാദവിനോടും ചെയ്തതിനുള്ള പകരം.. ദേവൻ അവന്റെ കയ്യിലും വയറിലും കാലിലും വരഞ്ഞു.. സൂര്യൻ മാധവിനെ നോക്കി.. അവന്റെ മുഖത്തു ഒരുതരം ചിരിയാണ്..

""സൂര്യ.. ന്നെ...ന്നെ ഒന്ന് കെട്ട...ഴിക്കോ..നിക്ക്.. നിക്ക് അവനെ... ഞാൻ.. നിക്ക് അവനെ കൊല്ലണം..."" മാധവ് അവന്റെ മുഖത്തു നിന്ന് കണ്ണെടുത്തു സൂര്യനെ നോക്കി കെഞ്ചി.. സൂര്യൻ ദേവനെയും മാധവിനെയും മാറി മാറി നോക്കി... ദേവൻ മാധവിന്റെ കഴുത്തിനു നേരെ കത്തി കൊണ്ട് പോകുന്നത് കാണെ സൂര്യൻ ഒരുവേള ഒന്ന് പകച്ചു.. പിന്നെ രണ്ടും കല്പ്പിച്ചു മാധവിന്റെ കയ്യിലെ കെട്ടഴിച്ചു.... കണ്ണുനീർ അവന്റെ കണ്ണിനെ വലയം ചെയ്തു.. ഒരുവേള കണ്മുന്നിൽ ചിരിയോടെ നിൽക്കുന്ന മീനാക്ഷിയുടെ മുഖം തെളിഞ്ഞു.. പക്ഷെ അന്നേരമവൻ സ്വാർത്ഥനായി ചിന്തിക്കാനേ കരുതിയുള്ളു.. കയ്യിലെ കെട്ട് മാറിയതും മാധവ് സൂര്യന്റെ തട്ടി മാറ്റി മുന്നോട്ട് ഓടി പോയി ദേവനെ പിടിച്ചൊന്ന് തള്ളി.. പെട്ടന്ന് പ്രതീക്ഷിക്കാതെ നടന്നത് കൊണ്ട് തന്നെ ദേവൻ സൈഡിലേക്ക് വീണു.. കയ്യിലിരുന്ന കത്തിതെറിച്ചു ദീക്ഷിതിന്റെ കാൽക്കൽ വീണു.. ""സൂര്യാ... ഡാാാ.."" ദേവൻ കിടന്നിടത് നിന്നും എഴുനേറ്റ് അവനടുത്തേക്ക് ഓടാൻ നിന്നതും സൂര്യൻ വേഗം വന്നവനെ പിടിച്ചു നിർത്തി.. ദേവൻ അവന്റെ കയ്യിൽ കിടന്ന് കുതറി.. 'നിന്നെ ഞങ്ങൾക്ക് വേണം ദേവാ'...

സൂര്യൻ മനസ്സിൽ മൊഴിഞ്ഞു അവനിൽ ഉള്ള പിടി മുറുക്കി... ഈ സമയം കൊണ്ട് മാധവ് താഴെ കിടന്ന കത്തി കയ്യിലെടുത്തു ദീക്ഷിതിനെ നോക്കി.. ഭ്രാന്തന്മാരെ പോലെ വന്യമായിരുന്നു അവനിലെ ഭാവം... ദീക്ഷിത് പേടിയോടെ ഉമിനീരിറക്കി... ""ഇനി ഒരിക്കലും ആരോടും നീ വിശ്വാസ വഞ്ചന കാണിക്കരുത്..."" ""മാധവ് വേണ്ടാ""... ദേവൻ സൂര്യന്റെ കയ്യിൽ കിടന്ന് കുതറി.. മാധവ് ദേവനെയും സൂര്യനെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.. ""വേണം ദേവാ...!! നിന്റെയും ഇവന്റെയും പെങ്ങൾ എന്ന ഒറ്റ കാരണം കൊണ്ടാ... അതിൽ നിന്ന് വന്ന ഈഗോ അതൊന്ന് മാത്ര ഇത്രയും കൊല്ലം ഞാൻ ന്റെ ആരോഹിയെ സ്നേഹിക്കാത്തത്.. അല്ല സ്നേഹിച്ചിരുന്നു.. ജീവനോളം... പക്ഷെ സമ്മതിക്കാൻ മനസ്സ് അനുവദിച്ചില്ല.. ഇപ്പോ... ഇതും കൂടി എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കി ഞാൻ ആരോഹിയെ സ്നേഹിച്ചു എന്നതിൽ അർത്ഥം ഇല്ലാതായി പോകും...!!!"" ""അആഹ്..."" പറഞ്ഞു കഴിഞ്ഞ അടുത്ത നിമിഷം മാധവിന്റെ കയ്യിലിരുന്ന കത്തി അവന്റെ കഴുത്തിൽ കുത്തി കേറിയിരുന്നു... ദീക്ഷിതിൽ നിന്ന് പുറംതള്ളപ്പെട്ട ശബ്ദം പൂർത്തിയാവുന്നതിന് മുന്നേ മാധവ് കത്തി വലിച്ചൂരി... സൂര്യന്റെ കൈ ദേവനിൽ നിന്ന് വേർപെട്ടിട്ടും ദേവൻ അങ്ങനെയെ നിന്നു..

ഇരുവരും മാധവിനെ നോക്കി.. എന്നാൽ അവന്റെ മുഖത്തു ചിരിയായിരുന്നു.. സംതൃപ്തിയുടെ ചിരി.. എല്ലാം നഷ്ടപ്പെട്ടിട്ടും എന്തൊക്കെയോ നേടിയത് പോലുള്ള ചിരി..!! 💖___💖 മീനാക്ഷി റൂമിന്റെ ഡോർ പതിയെ തുറന്നു.. അതിനുള്ളിൽ നിറയെ അവന്റെ മണമായിരുന്നു... മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ വിറക്കുന്ന കാലുകളോടെ ഉള്ളിലേക്ക് നടന്നു കേറി.. അടുക്കി വച്ചിരിക്കുന്ന ബുക്കുകൾക്ക് ഇടയിൽ നിന്ന് കയ്യെത്തിച്ചു പെയിന്റിംഗ് കയ്യിലെടുത്തു നിവർത്തി.. അതിൽ താനും മാധവും ആരോഹിയും ആയുള്ള ചിത്രമാണ്.. ആരോഹിയെ തോളോട് ചേർത്ത് നിർത്തി മീനാക്ഷി അവന്റെ കഴുത്തിൽ കയ്യിട്ടു പിറകിലും.. മൂവരിലും നിറഞ്ഞ പുഞ്ചിരിയാണ്.. ഇൻസ്റ്റയിൽ കണ്ട ഏതോ ഒരാളോട് മൂന്നു പേരുടെയും ചിത്രം കൊടുത്ത് വരച്ചു വാങ്ങിയ ഫോട്ടോ.. അതിലേക്ക് നോക്കെ അവളുടെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അടർന്നു വീണു...""ഇങ്ങനെ നോക്കി വെള്ളമിറക്കാതെ ആ കൊച്ചിനോട് ഇഷ്ടം അങ്ങ് പറയരുതേ മനുവേട്ടന്.."" ""അതിന് നിന്റെ ഫ്രണ്ട്ന് എന്നെ പിടിക്കില്ലല്ലോ.. അവന് മാത്രല്ല അവനൊരു പോലീസ് ചേട്ടൻ ഉണ്ടല്ലോ അവനും.. ഒന്നും ഞാൻ മറന്നിട്ടില്ല..!!""

മാധവ് കണ്ണ് കൂർപ്പിച്ചു പറഞ്ഞതും മീനാക്ഷി അവന്റെ കവിളിൽ പിച്ചി.. ""എന്നാലേ എന്റെ ചേട്ടൻ ഇങ്ങനെ ഇവിടെ ഫോട്ടോയും നോക്കി കുത്തിയിരുന്നോ.. അവളെ വേറെ വല്ല നല്ല പയ്യന്മാരും കൊണ്ടൊവുമ്പോ എന്നോടൊന്നും പറഞ്ഞോണ്ട് വന്നേക്കരുത്.. അല്ലപിന്നെ ചേട്ടന്മാരോടുള്ള ദേഷ്യത്തിൽ പെങ്ങളെ വേണ്ടന്ന് വാക്കുന്നൊരു മണ്ടൻ.."" ""ഡീ ഡീ വേണ്ടാ""... മാധവ് കപടദേഷ്യം കാണിക്കുന്നത് കാണെ താൻ പൊട്ടിച്ചിരിച്ചിരുന്നു.. മീനാക്ഷി പൊട്ടി കരച്ചിലോടെ മുഖം പൊത്തി.. പിന്നിൽ ഒരു സാമീപ്യം അറിഞ്ഞതും അവളെ ചേർത്ത് പിടിച്ചതും മീനാക്ഷി അവന്റെ നെഞ്ചിൽ ചാഞ്ഞു.. ""മ..നു..വേട്ടൻ..."" ""മനസികവിഭ്രാന്തി ആണെന്ന് തെളിയിക്കാൻ കഴിഞ്ഞു കോടതിയിൽ.. അതുകൊണ്ട് അസുഖം മാറുന്നത് വരെ മൂന്നു വർഷത്തേക്ക് മെന്റൽ കെയറിൽ ചികിത്സക്ക് വിട്ടു..""

മാൻവിക് അവളെ ചേർത്ത് പിടിച്ചു തലയിൽ തലോടി.. മീനാക്ഷി കുറച്ചൂടി ഉച്ചത്തിൽ കരഞ്ഞു.. ""സൂര്യനും ഉണ്ടായിരുന്നു... ശങ്കറിന് അഞ്ച് വർഷത്തെ തടവും പിഴയും വിധിച്ചു.. പോട്ടെ നീനു.. എല്ലാം വിധിയാ..."" ""മനുവേട്ടന്റെ വിധി മനുവേട്ടൻ തിരഞ്ഞെടുത്ത വഴിയിലൂടെ വന്നതാ...!!"" വിധുമ്പി കരയുന്ന മീനാക്ഷിയെ സമാധാനിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല മാനവിക്കിന്റെ പക്കൽ.. അവൾ അവളുടെ തലയിൽ തലോടി.. ചില നേരത്ത് വാക്കുകൾ കൊണ്ടുള്ള വ്യർത്ഥമായ ആശ്വസിപ്പിക്കലിനെക്കാൾ ശക്തിയുണ്ടാവും മൗനത്തിനു.. ( കടപ്പാട്) 💖__💖 തലയിൽ വല്ലാത്ത വേദന തോന്നി ആരോഹിക്ക്... കണ്ണുകൾ ചിമ്മി തുറന്നവൾ മുന്നിലേക്ക് നോക്കി.. മുന്നിൽ നിൽക്കുന്നവരിൽ എല്ലാം അവളുടെ കണ്ണുകൾ മാറി മാറി പതിഞ്ഞു.. പക്ഷെ അവൾ കാണാൻ കൊതിച്ചയാളുടെ അഭാവം അവളെ വേദനിപ്പിച്ചു.. കണ്ണുകൾ നിറഞ്ഞു..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story