പ്രണയമായി..!!💖🍂: ഭാഗം 69

pranayamay sana

രചന: സന

തലയിൽ വല്ലാത്ത വേദന തോന്നി ആരോഹിക്ക്... കണ്ണുകൾ ചിമ്മി തുറന്നവൾ മുന്നിലേക്ക് നോക്കി.. മുന്നിൽ നിൽക്കുന്നവരിൽ എല്ലാം അവളുടെ കണ്ണുകൾ മാറി മാറി പതിഞ്ഞു.. പക്ഷെ അവൾ കാണാൻ കൊതിച്ചയാളുടെ അഭാവം അവളെ വേദനിപ്പിച്ചു.. കണ്ണുകൾ നിറഞ്ഞു.. വസുന്ദര അവളുടെ അടുത്തേക്ക് ഓടി വന്ന് തലയിലും മുഖത്തും തലോടി.. അവശതയോടെ മുന്നിൽ തളർന്നു കിടക്കുന്ന തന്റെ മകളെ കാണെ ആ അമ്മ മാനം നൊന്തു.. ""ആ..രൂ"".. വിഥുമ്പലോടെ വിളിച്ചവർ അവളുടെ കയ്യിൽ മുഖമമർത്തി.. ശിവദാസ് മുന്നോട്ട് വന്ന് വസുന്ദരയെ പിടിച്ചു മാറ്റി... ആരോഹിയുടെ തലയിൽ നേര്മമായി തലോടി..സൂര്യനും ദേവനും നിറഞ്ഞ കണ്ണുകളോടെ നിന്നു.. ആരോഹി പക്ഷെ ഒരു നോട്ടം കൊണ്ട് പോലും ഇരുവരെയും നേരിട്ടില്ല... അവൾക് എന്തോ അവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നി.. ""മാ...ളു"""... ആരോഹി വിറക്കുന്ന ചുണ്ടുകളോടെ പറഞ്ഞു..അവളുടെ കണ്ണുകൾ അവിടെയാകെ പരതി നടന്നു..

മറ്റാരേക്കാളും അന്നേരമവൾക്ക് നക്ഷത്രയെ കാണാൻ തോന്നി.. ""മാളു ഇമയുടെ കൂടെ അടുത്ത റൂമിൽ ഉണ്ട്.. മോൾക്ക് കാണണോ..?!"" ശിവദാസ് അവളുടെ തലയിൽ തലോടെ അവൾ പതിയെ തല ചലിപ്പിച്ചു.. ശിവദാസ് കണ്ണ് കൊണ്ട് സൂര്യനോട് കാണിച്ചു.. സൂര്യൻ പുറത്തിറങ്ങാൻ തുനിഞ്ഞതും ദേവൻ അവനെ തടഞ്ഞു ആരോഹിയുടെ അടുത്തേക്ക് നടന്നു.. ആരോഹി കണ്ണുകൾ മറ്റെങ്ങോ നോട്ടമിട്ടു..ദേവനും സൂര്യനും വന്ന് നിന്നിട്ടും മറ്റെങ്ങോ നോട്ടമിട്ടിരിക്കുന്നവളെ കാണെ അവരുടെ കണ്ണുകൾ നിറഞ്ഞു.. ""ഏട്ടന്മാരെ നിനക്ക് അത്രയും വിശ്വാസം ഇല്ലായിരു..ന്നോ മോ..ളെ..?!!""' തൊണ്ട ഇടറി ദേവന്റെ.. സൂര്യൻ ദേവന്റെ ചുമലിൽ അമർത്തി പിടിച്ചു.. മറുവശത്തു തല തിരിച്ചു കിടന്ന ആരോഹി ഞെട്ടി കൊണ്ടവനെ നോക്കി കണ്ണ് നിറച്ചു.. ""ഏട്ടന്മാര് രക്ഷി..ക്കില്ല എന്ന് കരുതി..യോ ആരൂ നീ..?!"" അവൾ വേഗത്തിൽ തല ഇല്ലെന്ന് ചലിപ്പിച്ചു.. താൻ കാരണം മറ്റുള്ളവർ ബുദ്ധിമുട്ടുന്നത് കണ്ടപ്പോ.. അത്രയും വിശ്വസിച്ചവൻ താൻ ജീവനെക്കാളേറെ പ്രണയിച്ചവൻ 'തന്നെ' ചതിച്ചത് ഓർത്തപ്പോ.. ദീക്ഷിതിന്റെ കൈകൾ തന്നിൽ അലഞ്ഞത് ഓർത്തപ്പോ തന്നോട് തന്നെ വെറുപ്പും അറപ്പും തോന്നിയ ആ ഒരു നിമിഷം തോന്നിയ മണ്ടത്തരം..!!

കണ്ണിന് ഇരുവശത്തു കൂടിയും കണ്ണുനീർ ഒഴുകുന്നത് കാണെ ദേവൻ അവന്റെ കണ്ണ് അമർത്തി തുടച് ആരോഹിയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. അവൻ വേഗത്തിൽ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും സൂര്യൻ അവളുടെ അടുത്ത് വന്ന് തലയിൽ തലോടി.. ""സോ..റി..കുഞ്... കുഞ്ഞേട്ട..ഞാ..ൻ.. പെട്ടന്ന്.."" ""ശ്.."" ആരോഹി വിഥുമ്പലോടെ പറയാൻ തുടങ്ങിയതും സൂര്യൻ അവളുടെ ചുണ്ടിൽ വിരൽ വച്ചു.. ""ആരുന് മാളൂനെ കാണണ്ടേ.. കുഞ്ഞേട്ടൻ അവളെ ഇങ്ങോട്ടേക്കു പറഞ്ഞു വിടാട്ടോ..ഹ്മ്മ്‌.."" സൂര്യൻ അവളുടെ കവിളിൽ തലോടി നെറ്റിയിൽ വീണ് കിടന്ന മുടി പിന്നിലേക്ക് ആക്കി.. വസുന്ദര കണ്ണ് നിറച്ചു നോക്കി നിന്നു.. വല്ലാത്ത വേദന തോന്നി അവർക്ക്.. എങ്കിലും ആരോഹിയെ തിരികെ കിട്ടിയതിൽ അവരുടെ ഉള്ളം നന്ദി പറയുന്നുണ്ടായിരുന്നു..!! 💖___💖 ഏങ്ങലടിയുടെ ശബ്ദം നേരിയ രീതിയിൽ കേട്ടതും ആരോഹി കണ്ണു തുറന്നു കണ്ണ് താഴേക്ക് കൊണ്ട് പോയി..

തന്റെ ഇടത് ഭാഗതായി ഇരുന്ന് കരയുന്ന നക്ഷത്രയെ കാണെ ആരോഹിയുടെ കണ്ണുകൾ വിടർന്നു.. കുനിഞ്ഞിരിക്കുന്നത് കൊണ്ട് കരയുന്നതിന്റെ ഭലമായി അവളുടെ ശരീരം വിറക്കുന്നത് മാത്രമേ അവൾക്ക് കാണാൻ സാധിച്ചുള്ളൂ.. ആരോഹി പതിയെ ശബ്ദം താഴ്ത്തി വിളിച്ചു.. ""മാ..ളു"".. നക്ഷത്ര പെട്ടന്ന് തല ഉയർത്തി നോക്കി.. അപ്പോഴാണ് ആരോഹി കാണുന്നത് ഇത്രനേരവും നക്ഷത്ര തന്റെ ഇടത് കയ്യിൽ മുഖമമർത്തിയാണ് കരഞ്ഞത്.. പക്ഷെ താൻ അറിഞ്ഞില്ലല്ലോ.. അവളുടെ കണ്ണുനീർ വീണ് അവിടെയാകെ നനഞ്ഞിട്ടുണ്ട്.. പക്ഷെ തനിക്കത് അനുഭവപ്പെട്ടില്ല.. ആരോഹിയുടെ ചുണ്ടിൽ വേദന കലർന്നൊരു പുഞ്ചിരി വിരിഞ്ഞു.. 'ദൈവത്തിന് മാത്രം അധികാരം ഉള്ള ജീവൻ താൻ നശിപ്പിക്കാൻ തുനിഞ്ഞത് കൊണ്ട് ദൈവം തന്ന ശിക്ഷ..!!' ആരോഹി കണ്ണുകൾ മുറുക്കി അടച്ചു.. ""ആ..രുവേ..ച്ചി.."" നക്ഷത്ര ആരോഹിയുടെ കവിളിൽ തലോടിയതും അവൾ കണ്ണ് തുറന്നു.. വിധുമ്പുന്ന ആ പെണ്ണിനെ കാണെ അവൾക്ക് വേദനയും ഒപ്പം സന്തോഷവും തോന്നി.. അപകടം ആണെന്ന് അറിഞ്ഞിട്ടും തനിക്ക് വേണ്ടി ഇറങ്ങി തിരിച്ചവൾ...""പേടിച് പോ...യോ..ആരുവേച്ചി മരിചു പോ..വൂന്ന്.....""

നക്ഷത്ര കണ്ണ് നിറച്ചു അതെ എന്ന് തല ആട്ടി.. പിന്നെ വേഗം ഇല്ലെന്നും.. അവളുടെ കാട്ടികൂട്ടൽ കാണെ ആരോഹിക്ക് ചിരി വന്നു.. ""നിക്ക് ഒന്നൂല്ല പെ..ണ്ണെ..."" പറയുമ്പോഴും ആരോഹിയുടെ നോട്ടം പോയത് നക്ഷത്ര ഇറുക്കി പിടിച്ചിരിക്കുന്ന അവളുടെ ഇടത് കയ്യിലാണ്.. തുടരെ തുടരെ നക്ഷത്ര അതിൽ തഴുക്കുന്നുണ്ട്.. ""നീ തൊടുന്നതൊന്നും അറിയുന്നില്ല മാളു.. ഈ വശം ആകെ ഒരു മരവിപ്പ.."" നിർവികാരത്തോടെ ആരോഹി അത്രയും പറഞ്ഞു നിർത്തി.. നക്ഷത്ര പൊട്ടിവന്ന കരച്ചിൽ ചുണ്ട് കൊണ്ട് പിടിച്ചടക്കാൻ ഒരു ശ്രെമം നടത്തിയെങ്കിലും അത് വിഭലമായി പോയിരുന്നു.. കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടുന്ന അവളെ കാണെ ആരോഹിയുടെ കണ്ണുകളും നിറഞ്ഞു.. ഉള്ളിൽ ശ്രീയുടെ മുഖം തെളിഞ്ഞു വന്നു.. പക്ഷെ അവൾക്ക് അവനെ കുറിച്ചാന്വേഷിക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല... 💖__💖 ""ശ്രീയേട്ടന് എങ്ങനെയുണ്ട് ദേവാ..?!""" """ഹ്മ്മ്മ് മാറ്റം ഉണ്ടെന്ന സൂര്യൻ പറഞ്ഞത്.. തലയിലെ മുറിവ് കാരണം എന്തെങ്കിലും സംഭവിച് കാണുമോ എന്നായിരുന്നു പേടി.. പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല.. അവന് നമ്മളെ ഒക്കെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടും ഇല്ല..

പിന്നെ ഡ്രഗ് ഓവർ ഡോസ് ആയതുകൊണ്ട് ബോഡി വീക്ക്‌ ആയിരിക്കും..""" പറഞ്ഞു കൊണ്ട് ദേവൻ തീർത്ഥയുടെ ചുണ്ടിൽ പറ്റിയിരുന്ന കഞ്ഞിയുടെ ആവശ്ഷ്ട്ടം തുടച് കളഞ്ഞു.. """ഇപ്പോഴും ICU ൽ തന്നെയാണോ..?!""" തീർത്ഥയുടെ അടുത്ത് വന്ന് മുഖം വെള്ളം കൊണ്ട് തുടക്കുന്നതിന്റെ ഇടയിൽ തീർത്ഥ വീണ്ടും ചോദിച്ചു.. ദേവൻ മുഖം തുടച്ച ടവൽ തൊളിൽ ഇട്ട് അവളുടെ മുടി ഒന്നാകെ കയ്യിൽ ആക്കി പിന്നിലേക്ക് മാടി ഒതുക്കി ബുഷ് കൊണ്ട് കൂട്ടി കെട്ടി... ""ഹ്മ്മ്മ്.. മറ്റന്നാൾ റൂമിലേക്ക് മാറ്റും.. അമ്മയെയും ശ്രീകുട്ടിയെയും ഒരുവിധം സമാധാനിപ്പിച്ച വീട്ടിൽ നിർത്തിയിരിക്കുന്നത്.. റൂമിലേക്ക് മാറ്റിയിട്ടു വേണം ഇങ്ങോട്ടേക്ക് കൊണ്ട് വരാൻ.."" പറയുന്നതിനൊപ്പം ദേവൻ തീർത്ഥയെ പതിയെ ബെഡിലേക്ക് കിടത്തിയിരുന്നു.. തീർത്ഥ ദേവനെ കാണെടുക്കാതെ നോക്കി.. ഉള്ളിൽ കുന്നോളം വേദന സഹിച് തന്റെ മുന്നിൽ അഭിനയിക്കുന്ന ദേവനെ കാണെ അവൾക്ക് വല്ലാത്ത സങ്കടം തോന്നി..

ഇന്നേക്ക് അഞ്ചാം ദിവസമാണ് ഇവിടെ ഇങ്ങനെ ഒരേ കിടപ്പ് കിടക്കുന്നത്.. കുഞ്ഞു പോയതിനേക്കാൾ ഉപരി വീഴ്ചയിൽ തന്റെ ഇടുപ്പെല്ലിൽ ചതവ് പറ്റിയിരുന്നു.. ഇപ്പോ physiotherappo ചെയ്യുവാണ്.. എത്ര തിരക്കിനിടയിലും തന്റെ കാര്യങ്ങൾ നോക്കുന്നത് ദേവൻ തന്നെയാണ്.. അമ്മയും മാളുവും വന്നാലും ദേവൻ കൂടെ നിക്കും.. തീർത്ഥയെ വെറുപ്പായിരുന്ന ദേവനിൽ നിന്ന് ഇപ്പോഴുള്ള ദേവന്റെ മാറ്റത്തിലുള്ള ദൂരം ഇടയ്ക്കിടെ അവളുടെ മനസ്സിൽ കടന്നു വരാറുണ്ട്.. ""ഞാൻ പറയുന്നത് വല്ലോം കേട്ടോ ടി നീ..?!"" ദേവൻ അവളുടെ കവിളിൽ അമർത്തി കുത്തിയതും തീർത്ഥ ചിന്തയിൽ നിന്ന് ഉണർന്നു.. ""എന്താ.. ദേവാ.. ഞാൻ കേട്ടില്ല..."" """ആരൂ ഇതുവരെ ആയിട്ടും ശ്രീയെ അന്വേഷിച്ചില്ലെന്ന്..!!"" ""മാളു പറയുന്നത് കേട്ടു ഞാൻ.. ആരൂ എന്തൊക്കയോ ചിന്തിച് കൂട്ടുന്നുണ്ട് ദേവാ.. എനിക്കെന്തോ ആലോചിക്കുമ്പോൾ പേടി ആവാ.."" തീർത്ഥ മുഖം കറുപ്പിച്ചതും ദേവൻ അവളുടെ തൊട്ടടുത്തായി ചെയർ നീക്കി ഇട്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി..

""'ഒന്നൂലാ ഡീ.. ആരൂ ചോദിക്കാത്തത് മടി കൊണ്ട.. എല്ലാം അവൾ കാരണമാ വന്നതെന്നാ ഇപ്പോഴും അവളുടെ ചിന്ത.. പക്ഷെ ശ്രീ.. ശ്രീ ഇതുവരെ ആരുനെ പറ്റി ഒരു വാക്ക് പോലും ചോദിച്ചില്ല.. അവന്റെ ഓർമയിൽ പോലും അങ്ങനെ ഒരാൾ ഇല്ലാത്ത പോലെയാ പെരുമാറ്റം.. അതെന്ത് കൊണ്ടാണെന്നു എനിക്ക് മനസിലാവുന്നില്ല.. ഇനി ഒരുപക്ഷെ അവളെ മാത്രം മറന്നു പോയി കാണുവോ...?!"" ദേവൻ കണ്ണുകളിയർത്തി തീർത്ഥയെ നോക്കി.. ടെൻഷനോട് ആണ് പറഞ്ഞതെങ്കിലും തീർത്ഥയുടെ മുഖത്തു പുഞ്ചിരിയായിരുന്നു.. തീർത്ഥ കയ്യെത്തിച്ചു ദേവന്റെ ചെറുതായി വളർന്നു തുടങ്ങിയ താടിയിൽ വിരൽ ഓടിച്ചു.. ""അങ്ങനെ ശ്രീയേട്ടന് ആരുനെ മറക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ ദേവാ.. ഒരിക്കലും ഇല്ല..!! അതോർത്തു എന്റെ ദേവൻ പേടിക്കണ്ടാ.."" ദേവൻ ഉയർന്നു വന്ന് തീർത്ഥയുടെ നെറ്റിയിൽ മുത്തി.. കണ്ണ് താഴ്ത്തി അവളെ നോക്കി.. അവന്റെ ചുണ്ട് വേർപെട്ടതും തീർത്ഥ അവളുടെ ചുണ്ടിൽ തോട്ട് കാണിച്ചു..

ദേവൻ ചിരിയോടെ അവളുടെ ചുണ്ടോട് ചുണ്ട് ചേർത്തു.. അത്രയും നേർമയായി.. മൃദുവായി അവളുടെ ചുണ്ടുകളെ അവൻ തലോടി..ശലഭം പൂവിൽ നിന്ന് തേൻ നുകരുന്ന പോൽ ഞൊട്ടി നുണഞ്ഞു.. തീർത്ഥ ഓരോ വട്ടവും അവനെ അവളോട് കൂടുതൽ ചേർത്തു പിടിച്ചു.. ദേവന്റെ കൈ അവളുടെ വയറിനെ മൃദുവായി തലോടി.. തീർത്ഥയുടെ കണ്ണൊന്നു നിറഞ്ഞെങ്കിലും അവൾ കണ്ണ് മുറുക്കി അടച്ചവനെ കൂടുതൽ ചേർത്ത് പിടിച്ചു..!! 💖___💖 ""ആരൂ..."" സൂര്യൻ ആരോഹിയെ ഒരു കയ്യാൽ ചേർത്ത് പിടിച്ചിട്ടുണ്ട്..ആരോഹിയുടെ മറുവശത്തു മാളുവും അവളെ വീഴാതെ പിടിച്ചു.. പുറമെ ഉള്ള മുറിവും ചതവും ഒക്കെ കുറഞ്ഞെങ്കിലും ഉള്ളിലെ വേദന ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് അവൾക്ക്.. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നത് കൊണ്ട് സൂര്യനും മാളുവും അവളെ താങ്ങി പിടിച്ചു.. ഇന്നാണ് അവളെ ഡിസ്ചാർജ് ചെയ്തത്.. സൂര്യൻ ഇടത് വശത്തു നിന്ന് അവളുടെ കൈ പതിയെ പിടിച്ചു.. പക്ഷെ അതവൾ അറിഞ്ഞില്ല..!! ""മോളെ.. നിനക്ക് ശ്രീയെ കാണണ്ടേ..?!"" ദേവൻ വന്നതും നക്ഷത്ര മാറി കൊടുതു.. അവൻ... വലത് വശത്തു നിന്ന് അവളെ ചേർത്ത് പിടിച്ചു ചോദിക്കേ ആരോഹി തല ഉയർത്തി നോക്കി പിന്നെ ഒന്നും മിണ്ടാത്തെ തല താഴ്ത്തി..

""ശ്രീയെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്... നാളെ കഴിഞ്ഞ അവനെ ഡിസ്ചാർജ് ചെയ്തു അവന്റെ വീട്ടിൽ കൊണ്ട് പോകും.. നിനക്ക്.. നിനക്ക് കാണണ്ടേ മോളെ അവനെ..?!"" സൂര്യൻ അവളുടെ കവിളിൽ പിടിച്ചുയർത്തി ചോദിച്ചതും ആരോഹിയുടെ കണ്ണുകൾ നിറഞ്ഞു... പിന്നെ വേണ്ടാന്നു തല അനക്കി.. ""ന്നെ തിരക്കിയോ ശ്രീയേ..ട്ടൻ...?"" പെട്ടന്നായിരുന്നു ശബ്ദം താഴ്ത്തി അവൾ ചോദിച്ചത്.. സൂര്യനും ദേവനും ഒന്നും മിണ്ടിയില്ല.. ശ്രീ കുറച്ചൂടി ബെറ്റർ ആയി തുടങ്ങിയത് മുതൽ എല്ലാവരും അവന്റെ നാവിൽ നിന്ന് ആരോഹിയെ തിരയുന്നത് പ്രതീക്ഷിചിരിക്കുന്നതാണ്.. പക്ഷെ ഇതുവരെ അവൻ ചോദിച്ചില്ല.. അവനോട് അങ്ങോട്ട് പറയാനും ആരും മുതിർന്നില്ല.. ദേവന്റെയും സൂര്യന്റെയും മൗനം അവൾക്കുള്ള ഉത്തരം നൽകിയിരുന്നു... ആരോഹി വേദനയോടെ ഒന്ന് പുഞ്ചിരിച്ചു കണ്ണ് തുടച്ചു.. ""ഇമേടത്തി എവിടെയാ..?!"" നക്ഷത്രയോടായിരുന്നു ചോദ്യം.. കലങ്ങിയ കണ്ണുകൾ അമർത്തി തുടച് അവൾ ആരോഹിയുടെ അടുത്ത് വന്നു..

"""കാറിലുണ്ട്.. ആരുവെച്ചിയെ കാത്തിരിക്കുവാ.. വാ..""" നക്ഷത്രയുടെ കയ്യിൽ കോർത്തു പിടിച്ചു പതിയെ പുറത്തേക്ക് നടക്കുമ്പോ അവളുടെ ഉള്ളം വല്ലാതെ പിടഞ്ഞിരുന്നു.. "തനിക്ക് അർഹത ഉണ്ടോ എന്നതിനേക്കാൾ അവന്റെ അവഗണന അവളെ തളർത്താൻ തുടങ്ങിയിരുന്നു..!!" 💖__💖 ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി..!! ആരോഹി ഡിസ്ചാർജ് ആയി മൂന്നിന്റെ അന്ന് ശ്രീയും വീട്ടിലേക്ക് പോയി.. ഇടയ്ക്കിടെ പരസ്പരം വിവരം അന്വേഷിച് വിളിക്കാറുണ്ടെങ്കിലും ശ്രീ ആരുനെ പറ്റി ഒന്നും തന്നെ ആരോടും ചോദിച്ചില്ല.. അതവളിൽ വല്ലാത്ത വേദന ഉണ്ടാക്കിയിരുന്നു.. തീർത്ഥയും ഓക്കേ ആയി തുടങ്ങി.. ദേവൻ ഓഫീസിലും സൂര്യൻ ഹോസ്പിറ്റലിലും പോവാൻ തുടങ്ങിയതോടെ വീട് പഴയത് പോലെ ആയി.. ആരോഹിയെ ഒരു നേരവും വെറുതെ ഇരിക്കാൻ വിടാതെ സാധാ സമയവും തീർത്ഥയും നക്ഷത്രയും അവളുടെ കൂടെ കൂടി... എങ്കിലും ആരോഹിയുടെ മനസ്സിൽ ശ്രീ ഒരു വേദനയായി നിലകൊണ്ടു..!! 💖__💖

"""സൂര്യാ.. അന്ന് കല്യാണത്തിന് മുന്നേ നമ്മുടെ വീട്ടിൽ പണിക്ക് നിന്ന എല്ലാവരുടെ ഡീറ്റൈൽസും എനിക്ക് വേണം.. അച്ഛനോട് ചോദിച്ചു വേഗം അതെന്റെ മെയിലിൽ അയക്ക്..""" ദേവന്റെ ശബ്ദത്തിൽ കടുപ്പമേറി... അന്ന് വീട്ടിൽ ഉണ്ടായിരുന്നവരിൽ ആരോ ആണ് ദീക്ഷിതിന് വേണ്ടി എന്റെ കുഞ്ഞിനെ..!!! ദേവൻ ദേഷ്യത്തോടെ ടേബിളിൽ കൈ മുറുക്കി ഇടിച്ചു.. കുറച്ചു കഴിഞ്ഞതും അവന്റെ ലാപ്പിൽ വന്ന ലിസ്റ്റിൽ അവന്റെ മിഴികൾ സൂക്ഷ്മമം നിരീക്ഷിച്ചു.. തിരച്ചിലിനോടുവിൽ ആളെ കണ്ട് കിട്ടിയത് പോൽ ദേവന്റെ മിഴികൾ വന്യമായി തിളങ്ങി.. ടേബിളിൽ ഇരുന്ന തൊപ്പി എടുത്ത് തലയിൽ വച് വേഗത്തിൽ കേബിന് വിട്ട് പുറത്തേക്കിറങ്ങുന്ന ദേവനെ കാണെ സ്റ്റേഷനിൽ ഉള്ളവർ ഒന്ന് നിശ്വസിച്ചു.. ""ഏത് ഭാഗ്യം കെട്ടവനെ ആണോ ആവോ ഇന്ന് ദേവൻ സാറിന്റെ കയ്യിൽ കിട്ടുന്നത്..?!!"" 💖__💖 ജനാല വഴി ആരോഹി പുറത്തേക്ക് മിഴികൾപായിച്ചു.. വലത് കയ്യ് കമ്പിയിൽ പിടിച് അവൾ കണ്ണ് ചിമ്മാതെ ആകാശത്തേക്ക് നോക്കി..

ചുമന്നു തുടങ്ങുന്ന വാനം കാണാൻ ഒരു പ്രതേക ഭംഗിയാണെന്ന് തോന്നി അവൾക്ക്.. ഇടത് ഭാഗത്തു അനുഭവപ്പെടുന്ന ശൂന്യതയിൽ അവളുടെ ഉള്ളം ഒന്ന് പിടഞ്ഞെങ്കിലും അതിനേക്കാൾ ഒക്കെ അവളുടെ അവന്റെ മൗനം അവളെ തളർത്തി.. പെട്ടന്ന് പിന്നിൽ ഒരു അനക്കം കേട്ടതും ആരോഹി തല മാത്രം തിരിച്ചു നോക്കി.. പിന്നിൽ കണ്ണിൽ നിസ്സഹായതയോടെ നിൽക്കുന്ന ഒരാളെ കാണെ അവളുടെ കൈ കമ്പിയിൽ മുറുക്കി.. കണ്ണുകൾ നിറഞ്ഞു.. പക്ഷെ വാശിയോട് കണ്ണ് ടോപ്പിന്റെ ഒരു വശത്തു തുടച്ചവൾ മുഖം തിരിച്ചു വീണ്ടും പുറത്തേക്ക് നോക്കി.. ""ആ...രൂ...""" ആരോഹി കണ്ണുകൾ മുറുക്കി അടച്ചു.. വിളിക്കുന്നത് എന്തിനാണെന്ന് അറിയാം.. പക്ഷെ... പക്ഷെ 'തന്നെ' കൊണ്ടത്തിന് ആവില്ല.. കമ്പിയിലെ പിടി മുറുകി.. ഉള്ളിലെ ദേഷ്യവും സങ്കടവും കൊണ്ട് പൊട്ടിത്തെറിച്ചു പോവുമോ എന്ന ഭയം തോന്നി അവൾക്ക്.. സ്വയമേ നിയന്ത്രിച്ചു ആരോഹി ഒന്ന് മൂളി.. """ഹ്മ്മ്മ്...??!""  .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story