പ്രണയമായി..!!💖🍂: ഭാഗം 7

pranayamay sana

രചന: സന

അപ്പോഴും അവൾ അറിഞ്ഞില്ല ഇതിന് പിന്നിൽ തന്നെ കാത്തിരിക്കുന്ന വലിയൊരു ചതി..!! അന്ന് തന്നെ തീർത്ഥ അവിടുത്തെ ജോലി ഉപേക്ഷിച്ചിരുന്നു.. അത് നടന്നതിന്റെ ആദ്യ ഷോക്കിൽ അവൾടെ മനസ് ഒന്ന് പതറിയെങ്കിലും തോറ്റു കൊടുക്കാൻ അവൾ ഒരുക്കാമായിരുന്നില്ല.. വേറെ പലയിടത്തും അവൾ ജോലി അന്വേഷിച് പോയി.. എന്ത് ജോലിയും ചെയ്യാൻ അവൾ തയ്യാറായിരുന്നു..ഒരുപാട് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും അവൾക് അടുത്തുള്ള ഒരു തയ്യൽ കടയിൽ ജോലി കിട്ടി.. അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം അവളുടെ ഫോണിൽ ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്ന് കാൾ വരുന്നത്.. എടുക്കണോ വേണ്ടേ എന്ന് ശംകിച്ചു നിന്ന് അവസാനം കാൾ എടുത്തു.. "ഹലോ.." "മോ..ളെ.." മറു വശത്തു നിന്നുള്ളത് സ്വാമിനാഥൻ ആണെന്ന് മനസിലാക്കേ അവൾ ഉടൻ കാൾ കട്ട്‌ ചെയ്തു.. വല്ലാതെ ദേഷ്യം വന്നിരുന്നു അവൾക്..പിന്നെയും കാൾ വന്നു പക്ഷെ അവൾ എടുത്തില്ല..കുറച്ചു നേരം കഴിഞ്ഞതും അവളുടെ ഫോണിൽ എന്തോ മെസ്സേജ് വന്നു.. "എന്നോട് അയാൾക് എന്തോ സംസാരിക്കാൻ ഉണ്ടെന്നും അയാളുടെ ഗസ്റ്റ് ഹൌസിൽ വരണമെന്നും ആവശ്യപ്പെട്ടായിരുന്നു..." തീർത്ഥ അതും പറഞ്ഞു ഒന്ന് നിശ്വസിച്ചു..

ദേവന്റെ മുഖത്തു അതിന് ശേഷം നടന്നത് അറിയാൻ ഉള്ള ആകാംഷ നിറഞ്ഞു നിന്നിരുന്നു.. "എന്നിട്ട് പോയോ.." "പോയി.." തീർത്ഥ പറഞ്ഞതും ദേവന്റെ കണ്ണ് സംശയതൽ ചുരുങ്ങി.. ഇത്രയൊക്കെ നടന്നിട്ടും അവൾ അയാൾ വിളിച്ചതും പോയോ..?? അവന്റെ മുഖത്തു നിഴലിക്കുന്ന സംശയം കാണെ അവൾ വീണ്ടും പറയാൻ തുടങ്ങി.. "ഞാൻ അറിയാതെ എനിക്ക് ചുറ്റും പലതരത്തിലുള്ള ചതി നടക്കുന്നുണ്ടെന്നു.. ഒപ്പം എന്നെ കുരുക്കാൻ കെണി ഒരുക്കിയത് ദീക്ഷിത് ആണെന്നും അതിന് കൂട്ട് നിന്നത് എന്റെ.. എന്റെ അനാഥാലയത്തിൽ ഉള്ളവരാണെന്നും.." അവസാനം അവളുടെ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു.. "അയാളുടെ കയ്യിൽ എല്ലാത്തിനും ഉള്ള തെളിവ് ഉണ്ടെന്ന് പറഞ്ഞു.. എനിക്ക് വിശ്വസം വരാൻ ദീക്ഷിത് അവർക്കൊക്കെ പണം കയ്യ്മാറുന്ന ഫോട്ടോസും ഉണ്ടായിരുന്നു.." "എന്തോ അപ്പോ അവിടൊട്ട് പോകാനാണ് എനിക്ക് തോന്നിയത്.. അയാളുടെ വാക്കുകളിൽ സത്യം കലർന്നിരുന്നു..ഒരിക്കലും തന്നെ അയാൾ ചതിക്കില്ല എന്ന് ആരോ പറയുന്ന പോലെ തോന്നി..

അതുകൊണ്ട് പോകാൻ തീരുമാനിച്ചു..ബെൽ അടിച്ചിട്ടും തുറക്കുന്നില്ലായിരുന്നു.. കുറച്ചു സമയം നിന്ന് തിരികെ പോകാൻ തുടങ്ങിയതും ഉള്ളിൽ നിന്നും വല്ലാത്ത ഭീകരമായ അലർച്ച കേട്ടു.." അവളുടെ കണ്ണുകളിൽ അന്നേരം നടുക്കം ദേവനും കാണാൻ സാധിച്ചു..ഒന്ന് ശ്വാസം വലിച്ചു വിട്ട് അവളാ ദിവസം ഓർത്തെടുത്തു.. ഹാൻഡിൽ കയ്വച്ചപ്പോ തന്നെ ലോക്ക് അല്ലെന്ന് മനസിലായി.. ഉള്ളിൽ നിറയെ ചോര പാട് കണ്ട് തല കറങ്ങുന്ന പോലെ തോന്നി തീർഥക്ക്.. വല്ലാത്തൊരു മനം പുരട്ടുന്ന ഗന്ധം അവളുടെ നാസികയിൽ തുളച്ചു കേറിയതും അവൾക് സ്വയം ശക്തി കുറയുന്ന പോലെ തോന്നി.. തിരികെ ഇറങ്ങാൻ പോയിട്ടും അവളുടെ കാല് അനങ്ങുന്നുണ്ടായിരുന്നില്ല.. അലറി വിളിക്കാൻ ശബ്ദം വരുന്നില്ല.. ശെരിക്കും അവൾ ഞെട്ടി.. ഒരുപാട് തവണ ശ്രെമിച്ചു നോക്കി.. ശബ്ദം പുറത്ത് വന്നില്ല.. കാറ്റ് മാത്രം..!! തറയിലെ ചോര അറ്റത്തെ റൂമിലോട്ടാണ് വഴി കാണിക്കുന്നത്.. ആരെയോ വലിച്ചിഴച് കൊണ്ട് പോയത് പോലെ.. കണ്ണുകൾ ചുറ്റും പരതി.. അവളുടെ ശരീരത്തിൽ കണ്ണ് ഒഴിച് മറ്റൊരു അവയവവും അനങ്ങുന്നുണ്ടായിരുന്നില്ല.. പെട്ടന്ന് പുറത്ത് വലിയ ശബ്ദത്തോടെ പോലീസ് ജീപ്പ് വന്ന് നിക്കുന്ന സൗണ്ട് കേട്ട് അവൾക് ശരീരം തളരുന്ന പോലെ തോന്നി..

പുറത്ത് നിന്ന് ആരൊക്കെയോ വന്ന് അവളെ ബലമായി പിടിച്ചു.. കുറച്ചു പേർ ഉള്ളിലേക്ക് പോയി.. തനിക് എന്താണ് സംഭവിക്കുന്നതെന്ന് അവൾക് തന്നെ അറിയുന്നുണ്ടായിരുന്നില്ല.. ആകെ ഒരു മരവിപ്പ് ശരീരവും മനസും.. പെട്ടന്ന് ഉള്ളിൽ നിന്ന് ഒരു സ്‌ട്രക്ചറിൽ ഒരു ചോര പുരണ്ട ശരീരം പുറത്തേക്ക് കൊണ്ട് വന്നു.. അവളുടെ മുന്നിൽ എത്തിയതും അവള മുഖത്തേക്ക് നോക്കി.. അതിനുള്ളിൽ തലയും മുഖവും മുഴുവനായി ചോര പുരണ്ടു കിടക്കുന്ന സ്വാമിനാഥനെ കണ്ട് അവളുടെ ഉള്ളം കാല് മുതൽ ഒരു കറണ്ട് പാസ്സ് ചെയ്തത് പോലെ തോന്നി അവൾക്.. തലയിൽ ശക്തമായൊരു വേദനയോടെ അവൾ നിലം പതിക്കുമ്പോ അവളുടെ കണ്ണിൽ സ്വാമിനാഥൻറെ പുഞ്ചിരിച്ചു മുഖം മാത്രമായിരുന്നു..!! 🍂 വല്ലാത്തൊരു മൂളക്കത്തോടെ തല വെട്ടി പൊളിയുന്ന വേദനയിൽ തീർത്ഥ കണ്ണ് തുറന്നു..അസ്സഹനീയമായ വേദന.. അവൾ തലയിൽ കയ്യ് വച്ചമർത്തി..താൻ എവിടെയാണെന്നും എന്താണെന്ന് സംഭവിച്ചതെന്നും ഓർത്തെടുക്കാൻ അവൾക് കുറച്ചു സമയം വേണ്ടി വന്നു.. മനസിൽ കഴിഞ്ഞ കാര്യങ്ങൾ തെളിയേ അവൾ തലയിൽ നിന്ന് കയ്യെടുത് ചുറ്റും നോക്കി.. പരിചിതമല്ലാത്തൊരു റൂം ആയിരുന്നു.. തളർന്നു പോകുന്ന കാലിനെ വാശിയോട് അവൾ മുന്നോട്ട് വച്ചു..

ജനൽ വഴി പുറത്തേക്ക് നോക്കി..വിളിച്ചു നോക്കി.. ഇല്ല.. ഇപ്പോഴും ശബ്ദം വന്നിട്ടില്ല..!! ചുറ്റും ഇരുട്ട് പടർന്നു കിടപ്പുണ്ട്..വല്ലാത്ത ദേഷ്യം തോന്നി അവൾക് അവളുടെ തന്നെ അവസ്ഥയിൽ.. തലമുടി കൊരുത്തു വലിച്ചു.. ശബ്ദം പുറത്ത് വരാത്ത അവസ്ഥ എത്രത്തോളം ഭയാനകമായ അവസ്ഥയാണെന്ന് അവൾക് മനസിലായി..അന്ന് മുഴുവൻ അവൾക് അവിടെ കഴിയേണ്ടി വന്നു.. ആരും വന്നില്ല.. ഒരു അനക്കവും അവൾ കേട്ടില്ല.. പുറത്ത് നിന്നുള്ള ജന്തുകളുടെ ശബ്ദമല്ലാതെ... പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു.. "ഹാ.. എന്തൊരു ഉറക്കവാ പെണ്ണെ.." കവിളിലൊരു തലോടലും ഒപ്പം രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും അവളുടെ നാസികയിൽ തുളച്ചു കേറിയതും അവൾ ഞെരുങ്ങി കൊണ്ട് കണ്ണ് തുറന്നു.. മുന്നിൽ നിക്കുന്ന ദീക്ഷിതിനെ കാണെ അവൾ വെറുപ്പോടെ കയ്യ് തട്ടി മാറ്റി..പിന്നിലേക്ക് നീങ്ങി എഴുനേൽക്കാൻ പോയതും തലയിലെ വേദന അവളെ അതിന് അനുവദിച്ചില്ല.. "തീർത്ഥ.. പെണ്ണ് പുലി.. തന്റെടി.. തന്നിഷ്ടകാരി... അങ്ങനെ ഒരുപാട് പേര് ഉണ്ടല്ലേ നിനക്ക്.. അറിയാൻ പറ്റി നിന്നെ കുറിച് ഒത്തിരി..നിന്റെ വീര കഥകൾ.. അതൊക്കെ അറിഞ്ഞപോ എന്താ പറയാ.. വല്ലാത്ത ഒരിഷ്ടം തോന്ന..!! നീ എന്താ ഇവിടെന്ന് ഓർക്കുവാണോ..??"

ആദ്യം വശ്യമായും പിന്നീട് അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് ദീക്ഷിത് പറഞ്ഞതും അവൾ മുഖം വെട്ടിച്ചു.. "ഇങ്ങോട്ട് നോക്കെടി.. പറയ്യ്.. നിനക്ക് അറിയണോ..?? ഇതുവരെ എന്നെ തലോടാൻ അല്ലാതെ ഒരു പെണ്ണും എന്റെ ദേഹത്തു കയ്യ് വച്ചിട്ടില്ല.. നീ ഒഴിച്..!! കൂടെ ഒരു രാത്രി പോലീസ് ലോക്കപ്പിൽ.. അതും നിന്റെ കംപ്ലയിന്റ് കാരണം..ആ നിന്നെ എങ്ങനെയാ ഞാൻ വെറുതെ വിടുന്നെ.. നിനക്ക് അറിയോ പല വഴികളും ഞാൻ നോക്കി.. നിന്നെ എന്റെ മുന്നിൽ എത്തിക്കാൻ പക്ഷെ നടന്നില്ല.. നിന്നെ എന്റെ വരുത്തിയിലാക്കാൻ നിന്റെ മാനേജറിന്റെ സഹായം തേടി..ഭലം ഉണ്ടായില്ല.. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു സുന്ദരി കൊച്ചിനെ ഞാൻ കാണുന്നത് അതും നിന്റെ മാനേജർ സ്വാമിനാഥൻറെ ഒപ്പം.." ആദ്യം ഭ്രാന്തനെ പോലെയും പിന്നെ ഒരു തരം ക്രൂരതയോടെയും ദീക്ഷിത് പറഞ്ഞപ്പോ തീർത്ഥയുടെ നെഞ്ചോന്ന് കാളി.. അനു ചേച്ചി.. സ്വാമിനാഥൻറെ മകൾ.. അവൾ പകപ്പോടെ അവനെ നോക്കി.. "വല്ലാതെ അങ്ങ് ഇഷ്ടായി.. ഇവിടെ എത്തിച്ചു.. ഈ ബെഡിൽ.. എന്റെ ഒപ്പം.. പക്ഷെ ഒന്നും ചെയ്തില്ല.. കുറച്ചു ഫോട്ടോസ്സ് എടുക്കണമായിരുന്നു.. അതയാൾക്ക് അയച്ചു.. കണ്ട ഉടൻ ഞാൻ വിചാരിച്ചതിനേക്കാൾ വലിയ റെസ്പോണ്ട് അയാളെനിക് തന്നു..

ആ നിമിഷം നിന്നെ എന്റെ മുന്നിൽ എത്തിക്കാം എന്നേറ്റു.. പക്ഷെ ഞാൻ തടഞ്ഞു.. നീയായിട്ട് എന്റെ കയ്യിൽ വന്ന് വീഴണം എന്ന് ഒരു ആഗ്രഹം തോന്നി.. അതിനാ നിന്നെയും അയാളെയും ചേർത്ത് ആ ഫോട്ടോസ്.. നന്നായിട്ടില്ലേ..!! നീ അതിൽ ഇതിനെകാൾ സുന്ദരി ആയിരുന്നു.." അവന്റെ വാക്കുകളിലും നോട്ടത്തിലും അവൾക് ദേഷ്യവും ഒപ്പം സങ്കടവും തോന്നി.. വെറുപ്പ് തോന്നി അവൾക്.. കൊല്ലാൻ ഉള്ള പക തോന്നി... "നീ അവിടുന്ന് മാറി പോയി.. അടുത്തെന്റെ ലക്ഷ്യം നിന്നെ നിന്റെ വാസ സ്ഥലത്ത് നിന്നും പടിയിറക്കുക എന്നതായിരുന്നു.. അതിനായി അവരെ എല്ലാം കാശ് കൊടുത്ത് വരുതിക്ക് ആകാൻ ശ്രെമിക്കുമ്പോഴാ സ്വാമിനാഥൻ നിന്നെ സഹായിക്കാൻ മുന്നിട്ട് ഇറങ്ങിയത്.. അയാളുടെ മനസിൽ എന്നോടുള്ള ദേഷ്യത്തിനേക്കാൾ മുൻപന്തിയിൽ നിന്നത് നിന്നോടുള്ള വാത്സല്യം ആയിരുന്നു.. നിന്നെ ഈ നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം എന്നാ ചിന്തയിൽ നിന്നെ കാണാൻ വിളിച്ചത്.. പക്ഷെ വിധി.. അല്ലാതെന്ത് പറയാനാ.. അതല്ലേ ഇപ്പോ മെഡിക്കൽ കോളേജ് മോർച്ചറിയിൽ ചത്ത അനാഥ ശവം പോലെ കിടക്കുന്നത്..!!!" സൈക്കോയെ പോലെ അവൻ പറഞ്ഞു നിർത്തുമ്പോ തീർഥക്ക് തല കറങ്ങുന്ന പോലെ തോന്നി.. നിസാരമായി ഒരു പ്രശ്‌നത്തിന്റെ പേരിൽ..!!!

അതും തന്നോടുള്ള ദേഷ്യത്തിന്റെ പേരിൽ സ്വാമി സാറിനെ..!! അവൾക് സ്വയം തളർന്നു പോകുന്ന പോലെ തോന്നി.. വീഴാതിരിക്കാൻ അവൾ ചെയറിൽ അമർത്തി പിടിച്ചു.. "ഹാ ഇങ്ങനെ തളരല്ലേ പെണ്ണെ.. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.. എല്ലാത്തിനും മുന്നേ നിനക്കോരു സർപ്രൈസ് കൂടി ഉണ്ട്.." അവളുടെ അടുത്ത് വന്ന് നിന്ന് അവൻ പറഞ്ഞതും അവൾ അവനെ തള്ളി മാറ്റി.. ഒരു പുച്ഛച്ചിരി യോടെ അവൻ അവളെ നോക്കി തന്നെ അവൻ അവിടെ ഇരുന്ന ന്യൂസ്‌ പേപ്പർ എടുത്ത് കയ്യിൽ കൊടുത്തു.. അതിലെ വാർത്ത കണ്ട് അവളുടെ മനസ് കൂടുതൽ മരവിച്ചു പോയിരുന്നു.. "കൊലപ്പുള്ളി തീർത്ഥ.. അവൾക്കായി നാട് മുഴുവൻ തിരച്ചിൽ നടക്കുന്നു.. അല്ല നീ എന്തിനാടി അയാളെ കൊന്നേ?? നിന്റെ അച്ഛന്റെ പ്രായം ഉള്ള ആളല്ലേ..??" പരിഹാസ ചുവയോടെ അവൻ ചോദിക്കുമ്പോ അവൾ അവന്റെ കോളറിൽ കുത്തി പിടിച്ചു.. "പറയടാ.. എന്ത്.. എന്തിനാ നീ ആ മനുഷ്യനെ.. പറയടാ.." "വേണമെന്ന് വച്ചല്ല.. ജസ്റ്റ്‌ നിന്നെ ഒന്ന് തളർത്താൻ.. അത്രേ ഉദ്ദേശിച്ചുള്ളൂ.. പക്ഷെ അയാള്ഡ് ആയുസ്സ് അത്രേ ഉണ്ടായിരുന്നുള്ളു.. അതല്ലേ ഒറ്റ അടിയിൽ തന്നെ കാര്യം കഴിഞ്ഞത്..!! നീ അത് കണ്ടതും അവിടുന്ന് രക്ഷപ്പെടാൻ ശ്രെമിക്കും എന്ന് അറിയുന്നത് കൊണ്ട് തന്നെയാ പതിയെ പതിയെ പ്രതികരണ ശേഷി നശിപ്പിക്കാൻ പാകത്തിനുള്ള ഒരു സ്പ്രേ അവിടെ ആകെ നിറച്ചത്.. എന്തായലും എല്ലാം ഞാൻ കരുതിയത് പോലെ അവസാനിച്ചല്ലോ..

ഇനി എനിക്ക് നിന്നെ ഒന്ന് ശെരിക്ക് കാണണം.." പറഞ്ഞതിനൊപ്പം അവൻ അവളുടെ അടുത്തേക്ക് നീങ്ങി.. തിരിച്ചൊരു തള്ളലായിരുന്നു അവളുടെ മറുപടി..!! വീണ്ടും അവന്റെ ബലത്തിന് മുന്നിൽ അവളുടെ ശക്തി ചോർന്നു പോയി.. പറഞ്ഞു നിർത്തി അവൾ ദേവനെ നോക്കി.. അവളുടെ മുഖത്തു ഒരു തരം പകപ്പ് ആയിരുന്നു.. വിറക്കുന്നുണ്ടായിരുന്നു അവൾ.. വല്ലാതെ..!! "അവന്റെ മുന്നിൽ അടിയറവ് വെക്കുന്നതും പകരം മരിക്കാൻ തീരുമാനിച്ചതായിരുന്നു.. ബോധം മറയുന്ന സമയം ദീക്ഷിതിന്റെ ക്രൂരമായ മുഖം മുന്നിൽ കാണെ സമനില തെറ്റുന്ന പോകെ തോന്നി.. എല്ലാം അവസാനിച്ചെന്ന് കരുതിയതായിരുന്നു..!!!" അവൾ പറഞ്ഞവസാനിപ്പിക്കുമ്പോ കണ്ണ് കലങ്ങിയിരുന്നു.. അത് കാണാൻ വയ്യ എന്നാ പോൽ ദേവൻ മുഖം വെട്ടിച്ചു.. അവളെ ഒന്ന് നോക്കി ദേവൻ പുറത്തേക്ക് നടന്നു.. മനസ്സിൽ വീണ്ടും സംശയങ്ങൾ കുമിഞ്ഞു കൂടി.. ഒന്നും വ്യക്തമാക്കാതെ പോലെ തോന്നി അവന്.. ഇതിന് പിന്നിൽ എന്തൊക്കെയോ ഉള്ളത് പോലെ.. പക്ഷെ തീർത്ഥ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു അവന് ബോധ്യമായിരുന്നു.. മനസ്സിൽ ചിലതൊക്കെ കണക്കു കൂടി അവന്റെ പ്രാണനെയും കൊണ്ട് അവൻ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു..!!! 💖____💖 "അമ്മു.. ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയുവോ.." നീനു നക്ഷത്രയുടെ കയ്യ് പിടിച്ചു ചോദിച്ചതും അവളുടെ നെറ്റി ചുളിഞ്ഞു.. ശേഷം തല ആട്ടി.. "ഉണ്ണിയേട്ടൻ... ഉണ്ണിയേട്ടൻ മോൾടെ ആരാ.." നീനു അവളോട് ചോദിച്ചതും അവളൊന്ന് പതറി.. എന്ത് പറയും താൻ.. അവളുടെ കണ്ണിലെ പിടപ്പ് കാണെ നീനുവിന് ഒരു കാര്യം മനസിലായി.. നക്ഷത്രയുടെ ജീവിതത്തിൽ മറ്റെല്ലാരെക്കാളും മറ്റെന്തിനെക്കാളും അവളുടെ ഉണ്ണിയേട്ടൻ ആണ് വലുതെന്നു.. അവളുടെ കണ്ണുകളിൽ കാണുന്നത് അയാളോടുള്ള പ്രണയമാണെന്ന്..!!!  ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story