പ്രണയമായി..!!💖🍂: ഭാഗം 70

pranayamay sana

രചന: സന

പെട്ടന്ന് പിന്നിൽ ഒരു അനക്കം കേട്ടതും ആരോഹി തല മാത്രം തിരിച്ചു നോക്കി.. പിന്നിൽ കണ്ണിൽ നിസ്സഹായതയോടെ നിൽക്കുന്ന ഒരുവളെ കാണെ അവളുടെ കൈ കമ്പിയിൽ മുറുക്കി.. കണ്ണുകൾ നിറഞ്ഞു.. പക്ഷെ വാശിയോട് കണ്ണ് ടോപ്പിന്റെ ഒരു വശത്തു തുടച്ചവൾ മുഖം തിരിച്ചു വീണ്ടും പുറത്തേക്ക് നോക്കി.. ""ആ...രൂ...""" ആരോഹി കണ്ണുകൾ മുറുക്കി അടച്ചു.. വിളിക്കുന്നത് എന്തിനാണെന്ന് അറിയാം.. പക്ഷെ... പക്ഷെ 'തന്നെ' കൊണ്ടത്തിന് ആവില്ല.. കമ്പിയിലെ പിടി മുറുകി.. ഉള്ളിലെ ദേഷ്യവും സങ്കടവും കൊണ്ട് പൊട്ടിത്തെറിച്ചു പോവുമോ എന്ന ഭയം തോന്നി അവൾക്ക്.. സ്വയമേ നിയന്ത്രിച്ചു ആരോഹി ഒന്ന് മൂളി.. """ഹ്മ്മ്മ്...??!"" ആരോഹിയിൽ നിന്ന് വന്ന പ്രതികരണത്തിൽ നിന്ന് അവൾക്ക് തന്നോട് പറയാനുള്ള മറുപടി മീനാക്ഷി ഊഹിച്ചു.. ""ഞാൻ.. ഞാ..ൻ.."" ""വന്നതെന്തിന് ആണേലും അത് നടക്കില്ല നീനുവേച്ചി..!!"" ആരോഹിയുടെ ശബ്ദത്തിൽ കടുപ്പമേറി...പ്രതീക്ഷിച്ച മറുപടിയാണ്..

പക്ഷെ പെട്ടന്ന് കേട്ടപ്പോ മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു.. മുന്നിൽ കൂപ്പു കയ്യോടെ ഒരുനോക്ക് ആരോഹിയെ കാണണം എന്ന് പറഞ്ഞവന്റെ നിസ്സഹായമായ കണ്ണ് തെളിഞ്ഞു.. അത് ചങ്കിൽ കുത്തി നോവിച്ചു... കുനിഞ്ഞു നിന്ന് തല ഉയർത്താതെ വിങ്ങുന്ന അവളെ ആരോഹി ഒരു നോക്ക് വെറുതെ നോക്കി... ""ഒ..രേഒ...രു വ...ട്ടം..."" വല്ലാതെ വിറച്ചു പോയി ശബ്ദം.. ആരോഹി ദേഷ്യത്തോടെ അവളെ നോക്കി.. സംസാരിക്കുന്നത് അവളുടെ സഹോദരന് വേണ്ടി മാത്രമാണ്.. അവനാൽ മുറിപ്പെട്ടൊരു ഹൃദയമുള്ളവളെ മീനാക്ഷിയുടെ കണ്മുന്നിൽ പോലും തെളിയുന്നില്ല.. ആരോഹിക്ക് പുച്ഛം തോന്നി.. ""മനുവേട്ടാ... പ്ലീസ്... ഒന്നും ചെയ്യല്ലേ..വിട് മനു...വേട്ടാ.."" ദീക്ഷിതിന്റെ കയ്യിൽ കിടന്ന് കുതറി ആരോഹി അലറി.. അവളുടെ സ്വരം ഹരം ഏക്കുന്ന പോൽ ശ്രീയുടെ ശരീരത്തിൽ മാധവ് വീണ്ടും വീണ്ടും മുറിവുണ്ടാക്കി.. അതിൽ നിന്നോഴുക്കുന്ന ചോര കാണെ ആർത് ചിരിച്ചു..

വയറിലെ കയ്യുടെ മുറുക്കം കൂടിയതും കരച്ചിലിനിടയിലും ആരോഹിയുടെ ശ്വാസം വിലങ്ങു.. പകച്ചു കൊണ്ട് പിന്നിൽ നോക്കിയതും തന്റെ ദേഹത്തേക്ക് ചാഞ്ഞു വരുന്ന ദീക്ഷിതിനെ വെറുപ്പോടെ അവൾ മുഖം തിരിച്ചു.. അവളുടെ മുടിയിൽ കുത്തി പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തെ കണ്ണുകൾ നിറഞ്ഞവൾക്ക് നെഞ്ചിൽ ഭാരം തോന്നി...""ആഹ്ഹ.. മ..നുവേ..ട്ടാ... വിടാ..ൻ പ..റയ്.."" മുറിഞ്ഞു പോകുന്ന സ്വരത്തിൽ അവനെ എതിർക്കാൻ ശ്രെമിച്ചു മനുവിന് നേരെ കണ്ണുകൾ പായിക്കുമ്പോ അവന്റെ നോട്ടമത്രയും തന്നിൽ നിന്ന് ആരോഹിയെ അകറ്റാൻ വന്ന ശ്രീയിൽ ആയിരിന്നു.. അവനെ വേദനിപ്പിക്കുന്നതിൽ ആയിരുന്നു.. ആദ്യമാധ്യം കുതറിയ ആരോഹിയുടെ വായിൽ എന്തോ തിരുകി കേറ്റി ദീക്ഷിത് അവളുടെ ഉടലിനെ വേദനിപ്പിക്കുമ്പോഴും കണ്ണുകൾ ശ്രീയെ വേദനിപ്പിക്കുന്ന മാധവിൽ തറഞ്ഞു നിന്നു.. തന്റെ ശരീരത്തിൽ കാമത്തിന് മേലെ ദീക്ഷിത് വേദനിപ്പിച്ചു രസിച്ചു... പലയിടത്തും പറിഞ്ഞു പോകുന്ന വേദന തോന്നി..

കണ്ണുകൾ നിറഞ്ഞൊഴുകി.. കണ്ണീരിനോടുവിൽ മാദവിനോടുള്ള വെറുപ്പ് നിറയുമ്പോൾ ആരോഹിയുടെ ഉള്ളിലെ പ്രണയത്തിന്റെ അവസാന കണിക പോലും നശിച്ചിരുന്നു...!! ആരോഹി ഓർമയിൽ ഒന്ന് വെട്ടിവിറച്ചു.. നെറ്റിയിലും കഴുത്തിലും പൊടിഞ്ഞിറങ്ങിയ വിയർപ്പ് കണങ്ങൾ അവളുടെ മാറിലായി പോയോളിച്ചു... ശരീരത്തിന്റെ പലഭാഗത്തും ആഹ് ഓർമയിൽ പോലും വേദന അനുഭവപ്പെട്ടു.. അവൻ തൊട്ടയിടത്തൊക്കെ പുഴുവരിക്കുന്ന പോലെ.. ആരോഹി കണ്ണുകൾ മുറുക്കി അടച്ചു ഒരു കയ്യാൽ മുഖം പൊത്തി നിലത്തേക്ക് ഊർന്നിരുന്നു.. ""ആ...രൂ.."" പതിഞ്ഞ സ്വരത്തിൽ വിളിച്ചു മീനാക്ഷി ആരോഹിയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു.. അവളുടെ മനസ്സിലെ വേദന അറിയാഞ്ഞിട്ടല്ല.. പക്ഷെ മനുവേട്ടന്റെ അവസ്ഥ..!!! ""എനിക്ക് കാണണ്ട നീനുവേച്ചി.. ഇനി ഒരു കൂടികഴ്ചക്ക് മനസ്സോ ശരീരമോ ആഗ്രഹിക്കുന്നില്ല.. ന്റെ.. ന്റെ വേദന എന്താണെന്ന് അറിയോ..?! ഞാൻ അനുഭവിച്ച നീറ്റൽ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ..?! ജീവനെക്കാളേറെ ഞാൻ വിശ്വസിച്ചത് കൊണ്ട ആ പാവത്തിനേം കൊണ്ട് അന്ന് അവിടെ പോയത്..

പക്ഷെ.. ന്റെ കണ്ണ് മുന്നിൽ വച് ശ്രീയേട്ടനെ..!!! സഹിക്കാൻ പറ്റില്ല ഈ ജന്മം ആരോഹിക്ക് അതൊന്നും.. വെറുപ്പാ ഈ ഉള്ളു നിറയെ ആ പേര് ഓർക്കുമ്പോ തന്നെ... സ്നേഹിച്ചതോർത്തു അറപ്പ് തോന്നുവാ എനിക്ക് എന്നോട് തന്നെ.. അങ്ങനെ തോന്നിയ ഒരു നിമിഷം എനിക്ക് നഷ്ടപ്പെട്ടതാ ഇത്...!!"""അടുത്തിരിക്കുന്ന അവൾക്ക് നേരെ വലത് കയ്യ് കൊണ്ട് താങ്ങി ഇടത് കയ്യ് ഉയർത്തി കാണിച് ആരോഹി പറഞ്ഞു..ബലം നഷ്ടപെട്ട ഇടത് കൈ കാണെ മീനാക്ഷിക്ക് നെഞ്ച് വിങ്ങി.. ആരോഹിയുടെ കണ്ണിലേക്കു ഇമചിമ്മതവൾ നോക്കി..അപ്പോഴാ കണ്ണിലെ ഭാവം...അതിൽ നിറഞ്ഞു നിൽക്കുന്നത് മാദവിനോടുള്ള വെറുപ്പ് മാത്രമാണെന്ന് തോന്നി അവൾക്ക്.. """ആ മുഖം ഓരോ വട്ടവും വെറുക്കാൻ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ ഇതും കൂടെ ആരോഹി ചേർത്ത് കഴിഞ്ഞു..!!!""" അത്രയും പറഞ്ഞവൾ മുഖം തിരിച്ചു... ഇനി ഒരു സംസാരത്തിനും താൻ ഇല്ല എന്ന പോലെ...മീനാക്ഷി കണ്ണ് നിറച്ചു അതെ ഇരുപ്പ് ഇരുന്നു.. 💖__💖

നിറഞ്ഞ കണ്ണുകൾ തുടച് പുറത്തേക്ക് ഇറങ്ങുന്ന മീനാക്ഷിയെ ഹാളിൽ ഇരിക്കുന്ന ബാക്കിയുള്ളവർ നോക്കി.. ദേവൻ അവളുടെ വരവ് ഇഷ്ടപെടാത്ത പോൽ മുഖം ഫോണിലേക്ക് പൂഴ്ത്തി.. അവനടുത് തന്നെ തീർത്ഥയും ഉണ്ട്... അവളുടെ ഒരുകൈ ദേവനിൽ മുറുകിയിരുന്നു.. വാക്കുകൾ കൊണ്ട് മീനാക്ഷിയെ ദേവൻ വേദനിപ്പിക്കുന്നതിനോട് തീർത്ഥക്ക് യോചിപ്പ് ഉണ്ടായിരുന്നില്ല.. സൂര്യൻ മീനാക്ഷിയെ കണ്ടതും അവൾക്കടുത്തേക്ക് പോയി.. നക്ഷത്രയും സൂര്യനും അവളുടെ മുന്നിൽ വന്ന് നിന്നിട്ടും ആരെയും തല ഉയർത്തി നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല അവൾക്ക്.. തെറ്റ് മുഴുവൻ തങ്ങളുടെ ഭാഗത്തു ആണെന്ന് പൂർണബോധം ഉണ്ടായിരുന്നു മീനാക്ഷിക്ക്.. ""ആരുവേച്ചി...?!"" നക്ഷത്ര വെപ്രാളത്തോടെ വന്ന് ചോദിച്ചു.. മീനാക്ഷി വെറുതെ തല അനക്കി.. ദേവന്റെ ദേഷ്യം ഒന്ന് തണുക്കുന്നതും അവിടെ പുച്ഛം നിറയുന്നത് തീർത്ഥ നോക്കി.. ""അറിയാ..യിരുന്നു സൂര്യ... എങ്കി..ലും ഏട്ടനോടുള്ള ഒരനിയത്തിയുടെ ക..ടമ ചെയ്തേനെ ഉ..ള്ളു.."

പലയിടത്തും വാക്കുകൾ മുറിഞ്ഞു.. സൂര്യനെ നോക്കി വെറുതെ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.. നക്ഷത്ര ആരോഹിയുടെ അടുത്തേക്ക് പോവുന്നതും നോക്കി മീനാക്ഷിയുടെ കണ്ണുകൾ ദേവനിൽ എത്തി നിന്നു.. അവന്റെ മുഖത്തു പതിവിലും ഗൗരവമാണ്... ""ഞാൻ.. ഞാൻ എന്ന ഇറങ്ങു..വാ.."" ""ഞാൻ കൊണ്ട് വിടാം.."" സൂര്യൻ മീനാക്ഷിയുടെ ഒപ്പം മുന്നോട്ട് നടന്നു.. സൂര്യന്റെ സുഹൃത് എന്ന നിലക്ക് മീനാക്ഷിയോട് ദേവന് വിരോധം ഒന്നും ഉണ്ടായിരുന്നില്ല.. എന്നാൽ മാധവിന്റെ അനിയത്തി കൂടിയാണ് എന്ന് ഓർക്കേ അവന് വല്ലാത്ത ദേഷ്യം തോന്നി... """ഇനി ഒരുത്തന്റെയും കാര്യം പറഞ്ഞു കൊണ്ട് ആരും ഇങ്ങോട്ടേക്കു വരണമെന്നില്ല..!!""" ദേവൻ ശബ്ദം ഉയർത്തി പറഞ്ഞു.. മുന്നോട്ട് നടന്ന മീനാക്ഷിയുടെ കാലുകൾ ഒരുനിമിഷം ഒന്ന് നിന്നു.. തീർത്ഥ ദേവന്റെ കയ്യിൽ മുറുക്കി പിടിച്ചു..

""പ്ലീസ് ദേവാ..."" തീർത്ഥ ചുണ്ടനക്കി .. സൂര്യൻ ദേവനെ നോക്കി കണ്ണുരുട്ടി ശേഷം മീനാക്ഷിയെ നോക്കി കണ്ണ് ചിമ്മി... തീർത്ഥയെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു മുന്നോട്ട് നടക്കേ മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..!! """നിനക്കിത് എന്താ ദേവാ.. ഒരായിരം വട്ടം പറഞ്ഞതല്ലേ മീനാക്ഷിയോട് ഒന്നും പറയരുതെന്ന്.. കുറച്ചു നേരം ഒന്ന് മിണ്ടാത്തെ ഇരുന്നൂടെ നിനക്ക്..??!""" തീർത്ഥ ദേവന്റെ കയ്യിൽ നിന്ന് ദേഷ്യത്തിൽ ഫോൺ പിടിച്ചു വാങ്ങിയതും ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. """പിന്നെ എന്താ വേണ്ടേ.. അവളുടെ ഒപ്പം ആ പന്ന ......മോനെ കാണാൻ എന്റെ അനിയത്തിയെ വിടണമായിരുന്നോ?! ഏഹ്..?""" ""അങ്ങനെയാണോ ഞാൻ പറഞ്ഞതിന്റെ അർത്ഥം..?! ആരൂ മീനാക്ഷിടെ ഒപ്പം പോവില്ല എന്ന് മറ്റാരേക്കാളും നമ്മുക്ക് അറിയുന്നതല്ലേ.. അതുകൊണ്ട് തന്നെയല്ലേ അവളെ ഒറ്റയ്ക് സംസാരിക്കാൻ അനുവദിച്ചതും.. അവൾ വിളിച്ചു ആരൂ പോയില്ല..!!

അതാവിടെ കഴിഞ്ഞ്.. പിന്നെ പോവാൻ ഇറങ്ങി നിൽക്കുന്നവളോട് ഇങ്ങോട്ടേക്കു ഇനി വരണ്ട എന്ന് പറയേണ്ട ആവശ്യം എന്തായിരുന്നു..??!""" തീർത്ഥ ദേഷ്യത്തിൽ ദേവനോട് ചോദിച്ചതും പൊട്ടിവന്നാ ദേഷ്യം കടിച് പിടിച്ചു ദേവൻ മുഖം തിരിച്ചു.. ഇനിയും എന്തേലും പറഞ്ഞ ഒരുപക്ഷെ തീർത്ഥക്ക് അത് വിഷമം ഉണ്ടാക്കും എന്നവന് ഉറപ്പായിരുന്നു.. ""എന്താ മറുപടി ഒന്നും ഇല്ലേ ദേവാ...?! ഒരു സങ്കടത്തിൽ ഇരിക്കുന്നവളെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നത് എന്തിനാണെന്നെ ഞാൻ ചോദിച്ചുള്ളൂ... അവൻ തെറ്റ് ചെയ്തു അതിന് മീനാക്ഷിയോട് മുഖം കറുപ്പിക്കേണ്ട കാര്യമൊ ദേഷ്യപ്പെടേണ്ട കാര്യമോ ഉണ്ടായിരുന്നില്ല.. ഒന്നുമില്ലെങ്കിലും സൂര്യന്റെ കൂട്ടുകാരി ആണെന്നെങ്കിലും ദേവൻ ഓർക്കേണ്ടതായിരുന്നു..."" വീണ്ടും വീണ്ടും അവൾക്ക് വേണ്ടി പെണ്ണ് സപ്പോർട്ട് പിടിക്കുന്നത് കാണെ ദേവൻ ദേഷ്യത്തോടെ അവളുടെ കയ്യ് തട്ടി മാറ്റി എഴുനേറ്റു.. അവളുടെ അടുത്തേക്ക് നീങ്ങി അവളെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു..

""അങ്ങനെ അല്ലാതെ ഞാൻ പിന്നെ എന്താ പറയേണ്ടേ..?! കുറെ .......മക്കൾ കാരണം നമ്മുക്കൊ ആരുന്നോ ഉണ്ടായ നഷ്ടങ്ങൾ അത്രപെട്ടന് മറക്കാൻ ഈ ദേവനെ കൊണ്ട് കഴിയില്ല..!!"" പറയുമ്പോ അവന്റെ കണ്ണിൽ കണ്ട നീർതിളക്കം അധികം വൈകാതെ തീർത്ഥയുടെ കണ്ണിലും പൊടിഞ്ഞു..ദേഹം ശക്തിയിൽ ഒന്ന് വിറഞ്ഞു.. അടിവയറിൽ നിന്നൊരു ആളാൽ അവളുടെ ഉടലാകെ പൊതിഞ്ഞു.. കൈ വയറിൽ അമർന്നു.. കണ്ണുകൾ നിറഞ്ഞു തൂവി.. ദേവൻ കണ്ണുകൾ മുറുക്കി അടച്ചു അവളിൽ ഉള്ള പിടി അയച്ചവളെ നെഞ്ചോട് ചേർത്ത് അടക്കി പിടിച്ചു... എത്രതന്നെ പുറമെ ധൈര്യമായി നിന്നാലും ചില നേരത്തവൾ പതറി പോകാറുണ്ട്.. ""മനസ്സിൽ ഒന്ന് വച് പുറമെ നല്ലത് പോലെ പെരുമാറാൻ എന്നെ കൊണ്ട് ആവില്ലടി.. അതാ ഞാൻ.. പോട്ടെ.. Sorry..!!"" ദേവൻ മുടിയിൽ തലോടി അവളുടെ കാതോട് ചുണ്ട് അടുപ്പിച്ചു.. മുഖം ഉയർത്താതെ വിധുമ്പുന്നവളെ അടക്കി പിടിച്ചവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.. അത്രയും പ്രണയത്തോടെ...!! 💖___💖

ദേവന്റെ നഗ്നമായ നെഞ്ചിൽ കവിൾ ചേർത്ത തീർത്ഥയുടെ വയറിലും മുതുകിലും അവന്റെ വിരലുകൾ പതിയെ തലോടി... ഒന്ന് കുറുകി കൊണ്ടവൾ അവനോട് ചേർന്ന് കിടന്നതും അവളെ ഒന്നൂടി തന്റെ നെഞ്ചിൽ കിടത്തി അവൻ ചേർത്ത് പിടിച്ചു.. ""ഡോക്ടർ എന്താ പറഞ്ഞേ ദേവാ..?!"" ചിലമ്പിച്ചതായിരുന്നു അവളുടെ സ്വരം.. അന്നത്തെ വീഴ്ചയിൽ നടുവിന് പറ്റിയ ചതവിൽ മാസത്തിൽ രണ്ട് വട്ടം വരുന്ന ചുവന്ന ദിനങ്ങൾ അവളുടെ ഉള്ളിലെ പേടിയെ വർധിപ്പിച്ചു.. ദേവൻ ഒന്നും മിണ്ടാത്തെ അവളുടെ മുടിയിൽ തലോടി.. നെഞ്ചിൽ അവളുടെ കണ്ണുനീർ ചൂട് പടർന്നു പിടിക്കെ അവന്റെ സിരകളിൽ ദേഷ്യത്തിന്റെ കനൽ ആളി പടർന്നിരുന്നു... ഓർമ്മകൾ ഇന്നലെ നടന്ന സംഭവിത്തിലേക്ക് അവനെ കൊണ്ട് ചെന്നു..വാതിൽ തള്ളി തുറന്ന് മുന്നോട്ട് നോക്കെ ദേവന്റെ ദേഷ്യം പതിന്മടങ് വർധിച്ചിരുന്നു.. "ദീക്ഷിതിന്റെ സഹായി...തന്റെ കുഞ്ഞു നഷ്ടപ്പെടാൻ കാരണം ആയവൻ സ്വന്തം കുഞ്ഞിന് വിഷം കൊടുക്കുന്നു.."

ദേവൻ അവന്റെ ബൂട്ട്സ് ഇട്ട കാല് ഉയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.. ഒരുവശത്തു മുഖം പൊത്തി ഇരിക്കുന്ന അയാള്ഡ് ഭാര്യ ദേവനെ കാണെ പൊട്ടി കരച്ചിലോടെ ദേവന്റെ കാൽക്കൽ വീണു.. """ഞങ്ങ..ളോട് ക്ഷമിക്ക..ണേ സാറേ... ഇതി..യാൻ അറിയാതെ ചെയ്തതാ.. അതിന് ഭലമായി ഞങ്ങളുടെ മോ...ൻ...!!"" ദേവൻ ഒരുനിമിഷം പകച്ചു.. പിന്നിലേക്ക് ഒരടി വച്ചു.. ദേവന്റെ കണ്ണുകൾ അയാളിലേക്കും അയാളുടെ അടുത്ത് രണ്ടു കാലും ഇല്ലാതെ കണ്ണുകൾ മുകളിലേക്ക് തുറിച്ചു കിടക്കുന്ന ഒരു കുഞ്ഞ് ചെക്കനിലേക്കും എത്തി നിന്നു... അയാളുടെ ഭാര്യയുടെ അലർച്ച സഹിക്ക വയ്യാതെ ദേവൻ കണ്ണുകൾ മുറുക്കി അടച്ചു.. """പൈസക്ക് വേണ്ടിയാ സാർ മുരുകൻ ദീക്ഷിതിന് വേണ്ടി അത് ചെയ്തത്.. ഇടയ്ക്കിടെ ഇതുപോലുള്ള കോറ്റേഷൻ ഇവൻ ഏറ്റെടുക്കുന്നതുമാണ്.. അതിന്റെ ഒക്കെ ഫലം അനുബവികേണ്ടി വന്നത് അവരുടെ മകനും.. സ്കൂൾ കഴിഞ്ഞ് തിരിച്ചു വരുമ്പോ ലോറിക്കിടയിൽ..!! ജീവൻ മാത്രം തിരിച്ചു കിട്ടി..

ചികിത്സ കൊണ്ടൊരു ഫലവും ഇല്ലന്ന് മനസ്സിലായപ്പോ അയാൾക്ക് ഒപ്പം ചേർന്ന് കുഞ്ഞിനെ കൊല്ലാൻ കൂട്ട് നിൽക്കുവായിരുന്നു ഈ സ്ത്രീ..!!!""" ദാമോദരന്റെ മുഖത്തു വെറുപ്പ് നിറഞ്ഞു.. മുഖം ചുളിച് നിന്ന് ദേവന്റെ കണ്ണിൽ ദേഷ്യം ഇരച്ചു കേറി.. ഞരമ്പുകൾ പിടച്ചു കേറി... മുരുകൻ പേടിയോടെ പിന്നിലേക്ക് നീങ്ങി.. ആ സ്ത്രീയും... ""ദാമോദരേട്ടാ.. കുഞ്ഞിനെ അവിടുന്ന് മാറ്റിക്കോ.. സുശീലയെ വിളിച്ചു ഈ ₹%@% മോളെയും കൊണ്ട് പോകാൻ പറ... ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം...!!!!"" ദേവൻ അവിടെ കണ്ടൊരു ചെയറിൽ കാല് മടക്കി ഇരുന്നു.. അത്രയും നേരം കരഞ് കൊണ്ടിരുന്ന അവരുടെ മുഖത്തു പതർച്ച വരുന്നതും മുഖമാകെ വിവർണമാകുന്നത് ദേവൻ വെറുപ്പോടെ നോക്കി.. അവരെ അവിടുന്ന് കൊണ്ട് പോയതും ദേവൻ മുരുകന്റെ അടുത്തേക്ക് നടന്നു.. ഓരോ ചുവടും തന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താൻ പാകത്തിനുള്ളതാണെന്ന് തോന്നി അയാൾക്ക്... ദേവന്റെ ദേഷ്യം മുഴുവൻ അവനയാളുടെ ദേഹത്തു തീർത് കൈ കുടഞ്ഞു എഴുനേറ്റ് മാറി..

ആ കിടപ്പിലൊന്ന് മരിച്ചു പോയെങ്കിൽ എന്നയാൾ ആഗ്രഹിച്ചു.. ""വേദന അനുഭവിച് നീ നരകിക്കണം....അതാണ് നിനക്ക് കിട്ടാവുന്ന ശിക്ഷ... സ്വന്തം കുഞ്ഞിനെ പോലും കൊല്ലാൻ മടി കാണിക്കാത്ത നീ എന്റെ കുഞ്ഞിനെ കൊന്നത് ഓർത്ത് അത്ഭുതം ഒന്നും തോന്നുന്നില്ല...""" അവന്റെ ഒടിഞ്ഞു തൂങ്ങിയ കാലിനെയും കയ്യെയും പുച്ഛത്തോടെ നോക്കി ദേവൻ പുറത്തിറങ്ങി ആ റൂം പുറത്ത് നിന്നും പൂട്ടി.. ""രണ്ട് ദിവസത്തേക്ക് ഒരു തുള്ളി വെള്ളം പോലും അവന്റെ ഉള്ളിൽ ചെല്ലരുത്...!!!"" പുറത്ത് നിൽക്കുന്ന പോലീസിനോട് അത്രയും പറഞ് ദേവൻ വണ്ടിയിൽ കേറി.. ആ കിടപ്പിൽ അവൻ മരിക്കില്ല.. പക്ഷെ അനുഭവിക്കെണ്ടതോക്കെ അവൻ അനുഭവിക്കണം..!! പകയോടെ മുരണ്ടവൻ വണ്ടി മുന്നോട്ട് എടുത്തു.. തീർത്ഥയുടെ ശബ്ധമാണ് ദേവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്... """എനിക്കെന്തോ പേടി തോന്ന ദേവാ.. എനിക്ക്..എനിക്കിനി.. എന്തേലും കുഴപ്പമു...""" ബാക്കി പറയാൻ അനുവദിക്കാതെ ദേവന്റെ ചുണ്ട് അവളുടെ ചുണ്ടിനെ പൊതിഞ്ഞു..

മൃദുവായ ചുംബനം അവളുടെ ആത്മാവിനെ തലോടി.. അവന്റെ വിരലുകൾ തീർത്ത മന്ത്രികതയിൽ അവളൊന്ന് പൂത്തുലഞ്ഞു.. ""എന്റെ കഴിവിനെ നീ അങ്ങനെ അങ്ങ് സംശയിക്കാതെടി..!!!""" കവിളിൽ പ്രണയത്തോടെ അവനൊന്ന് കടിച്ചു.. കുറുമ്പ് നിറച്ച അവന്റെ സ്വരത്തിൽ അവളൊന്ന് വിറച്ചതും ദേവൻ അവളെ താഴെയായി കിടത്തി അവളിലേക്ക് അമർന്നു കഴുത്തിൽ മുഖം പൂഴ്ത്തി..അപ്പോഴും അവന്റെ കൈകൾ അവളുടെ അണിവയറിനെ തലോടുന്നുണ്ടായിരുന്നു..!!! 💖__💖 പിന്തിരിഞ്ഞു നിൽക്കുന്നവളെ കണ്ട് കൊണ്ടാണ് സൂര്യൻ റൂമിലേക്ക് കടന്നത്.. ശബ്ദം ഉണ്ടാക്കാതെ അവളുടെ പിന്നിൽ വന്ന് നിന്ന് വയറിലായി ചുറ്റി പിടിച്ചു... നക്ഷത്ര ഒന്ന് ഞെട്ടി അലറാൻ വാ തുറക്കുന്നതിന് മുന്നേ സൂര്യൻ വലത് കയ്യാൽ അവളുടെ വായ മുടിയിരുന്നു.. ""കൂവാതെ പെണ്ണെ ഇത് ഞാനാ...!!""" ചെവി തുമ്പ് കടിച് വിട്ട് സൂര്യൻ അവളെ കൂടുതൽ ചേർത് പിടിച്ചു.. അവന്റെ ശബ്ദം പോലും ആഹ് പെണ്ണിൽ നാണം നിറക്കുന്ന സാഹചര്യത്തിൽ അവന്റെ സ്പർശനം ഏറ്റലോ...?!

നക്ഷത്രയുടെ കവിളുകൾ രക്തവർണമായി... സൂര്യൻ അവളുടെ പിന്നിൽ വിടർത്തി ഇട്ട മുടി ഒരുവശം ഒതുക്കി വച് പിൻകഴുത്തിൽ ഒന്ന് മുത്തി അവളുടെ തോളിൽ താടി കുത്തി നിന്നു..""സൂര്യേ..ട്ടാ.."" ""ഹ്മ്മ്മ്...?!"" മൂളുന്നതിനൊപ്പം വീണ്ടും അവളുടെ കഴുത്തിൽ അവന്റെ ചുണ്ടുകൾ പടർന്നിരുന്നു.. ""നമ്മുക്ക് ഇങ്ങനെ നിന്ന മതിയോടി..?! കെട്ടണ്ടേ..?!"" അവളുടെ തുടുത്ത കവിളിൽ സൂര്യന്റെ ചുണ്ട് പലവുരു പതിച്ചു.. നക്ഷത്ര ഒന്നും മിണ്ടിയില്ല.. അവളിൽ നിന്ന് മറുപടി കിട്ടാത്തത് സൂര്യൻ അവളെ അവന് നേരെ തിരിച്ചു നിർത്തി.. ആ കണ്ണുകൾ ചുവന്നിരിക്കുന്നു.. സൂര്യൻ വെപ്രാളത്തിടെ അവളുടെ കവിളിൽ കൈ ചേർത്തു.. ""എന്താ...?!"" ""ആരുവേച്ചി..!!"" അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. സൂര്യന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. തന്നെക്കാൾ തന്റെ കുഞ്ഞനുജത്തിയെ സ്നേഹിക്കുന്നവൾ... അവൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൾ..!! ഒരു നിമിഷം നക്ഷത്രയോട് പ്രണയത്തെക്കാൾ ഉപരി കടപ്പാട് തോന്നി അവന്..

രാവും പകലും എന്നില്ലാതെ ആരോഹിക്ക് ഒപ്പമാണ് ഇപ്പോ അവൾ... സൂര്യൻ ഒന്ന് കുനിഞ്ഞു അവളുടെ നെറ്റിയിൽ അമർത്തി മുത്തി... ""ആരുവെച്ചിക്ക് എന്താ.. ആരുവേച്ചി പറഞ്ഞോ എന്നെ ഇപ്പൊ കെട്ടണ്ടന്ന്..!?"" കുസൃതിയാലേ ചോദിക്കുന്നവനെ കൂർപ്പിച്ചു നോക്കിയവൾ.. ""അതല്ല.. ശ്രീയേട്ടന് ആരുവെച്ചിയെ വേണ്ടന്ന് വച്ചില്ലേ.. അപ്പോ എനിക്കും കല്യണം വേണ്ട..!!"" നക്ഷത്രയുടെ ഡയലോഗ് കെട്ട് സൂര്യന്റെ കണ്ണ് മിഴിഞ്ഞു.. ശ്രീ എപ്പോ വേണ്ടന്ന് വച്ചെന്ന..?! അതുമല്ല അവളുടെ സംസാരം കേൾക്കെ സൂര്യൻ അവളെ നോക്കി കണ്ണുരുട്ടി.. ""വെറുതെ അതുമിതും പറഞ്ഞാലുണ്ടല്ലോ സ്നേഹിക്കുന്ന പെണ്ണ് ആണെന്നൊന്നും ഓർക്കൂല..."" ""വെറുതെ പറഞ്ഞതൊന്നും അല്ല... ആരുവേച്ചി എപ്പോ കേട്ടുന്നോ അപ്പോ മതി എനിക്കും കല്യാണം...!!!"" അവസാന വാക്കെന്നോണം നക്ഷത്ര പറഞ്ഞു അവന്റെ കൈ തട്ടി മാറ്റി.. എന്നും ആരോഹി ശ്രീയെ ഓർത്ത് കരയുന്ന മുഖമാണ് നക്ഷത്രയുടെ ഉള്ളിൽ നിറഞ്ഞു നിന്നത്.. സൂര്യൻ അവൾ പോയ വഴിയേ നോക്കി നിന്ന് ശേഷം ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾക്ക് പിറകെ റൂമിൽ നിന്ന് ഇറങ്ങി..!!! 💖__💖

""വല്യേട്ട..."" ആരോഹി പതിഞ്ഞ സ്വരത്തിൽ വിളിച്ചതും ദേവൻ കയ്യിലിരുന്ന ടവൽ ടേബിളിൽ ഇട്ട് അവളുടെ അടുത്ത് വന്ന് ചേർത്ത് പിടിച്ചു.. ""എന്താണ് ആരുട്ടി.. ഒരു കള്ള ലക്ഷണം...!?"" ""എന്നെ ഒരിടം വരെ കൊണ്ടൊവോ..?!"" ദേവൻ കണ്ണ് കൂർപ്പിച്ചതും ആരോഹി ഇടം കണ്ണിട്ട് അവനെ നോക്കി.. ""നീ സ്ഥലം പറയ് എന്നിട്ട് ആലോചിക്കാം...!!"" എവിടുന്നോ പൊട്ടി മുളച്ചത് പോലെ സൂര്യനും കൂടെ വന്നതും ആരോഹി തല താഴ്ത്തി.. ""ശ്രീ.. ശ്രീയേട്ടന്റെ വീട്ടിൽ...!!"" പറയാൻ എന്തോ മടി തോന്നിയിരുന്നു അവൾക്ക്.. കുറച്ചു കഴിഞ്ഞും അവരിൽ നിന്ന് യാതൊരു ഭവമാറ്റവും ഇല്ലാതിരിക്കെ ആരോഹി തല ഉയർത്തിയതും ചെറുചിരിയോടെ മുന്നിൽ നിൽക്കുന്ന ദേവനെയും സൂര്യനെയും കാണെ അവളുടെ കണ്ണുകൾ മിഴിഞ്ഞു.. അവളുടെ നോട്ടം കാണെ ഇരുവരും പൊട്ടിച്ചിരിച്ചതും ആരോഹിയുടെ മുഖം വീർത്തു വന്നു.. ""ഹോ എന്തൊരു ജാഡ ആയിരുന്നു.. ഞാൻ കരുതി നീ അവനെ മറന്നിട്ടുണ്ടാവുമെന്ന്..."" സൂര്യൻ കളിയാലേ പറഞ്ഞതും ആരോഹി മുഖം കൂടുതൽ വീർപ്പിച്ചു.. ""ശെരിയാ.. അന്ന് നമ്മൾ ഇവളോട് ചോദിച്ചപ്പോ എന്തായിരുന്നു ജാട.. എന്നിട്ടിത് വരെ ഒന്നും ചോദിച്ചും ഇല്ല..

ഇന്നലെ കൂടെ അച്ഛന് പറഞ്ഞതെ ഉള്ളു നിനക്ക് അപ്പോ ഒരു പുതിയ ചെക്കനെ നോക്കുന്ന കാര്യം..."" ദേവനും കൂടിയതും ആരോഹിയുടെ കണ്ണുകൾ നിറഞ്ഞു.. ""അതിന് ഞാൻ മാത്രമല്ലല്ലോ.. ന്നെയും ഇതുവരെ അന്വേഷിച്ചില്ലല്ലോ ശ്രീയേട്ടൻ...ഞാൻ അല്ല ന്നെയാ മ..റ..ന്നേ...!!!"" പറഞ്ഞവസാനിപ്പിക്കുമ്പോ വിധുമ്പി പോയിരുന്നു അവൾ... ദേവനും സൂര്യനും ചിരിയോടെ അവളുടെ അടുത്തേക്ക് നടന്ന് ചേർത്ത് പിടിച്ചു.. ""അയ്യേ... ഇത്രേ ഉള്ളുവോ എന്റെ ആരൂ...?!"" ""പോയി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ട് നിനക്കെന്നെ വേണ്ടേടാ തെണ്ടി എന്ന് ചോദിക്കാൻ ഉള്ളതിന് ഇവിടെ വന്ന് നിന്നിങ്ങനെ കരഞ്ഞു ന്റെ വില കൂടി നീ കളയുവല്ലോ ടി..""ദേവൻ അവളുടെ താടിയിൽ പിടിച് കൊഞ്ചിച്ചതും ആരോഹിയുടെ ചുണ്ടിലും ആ രംഗം ഓർത്തൊന്ന് പുഞ്ചിരി വിരിഞ്ഞു....!!! 💖___💖

വാതിൽ കടന്ന് ഉള്ളിലേക്ക് കേറുമ്പോ ആരോഹിയുടെ ഉള്ളിലാകെ ഒരു വിറയൽ കടന്നു പോയിരുന്നു.. റൂമിൽ കേറി വരുന്ന സൂര്യനെയും ദേവനെയും കണ്ട് ചിരിയോടെ ബെഡിൽ നിന്ന് ചുമരിൽ പിടിച്ചു തങ്ങി എഴുന്നേറ്റ ശ്രീ അവർക്ക് പിറകിൽ വന്ന് നിന്ന ആരോഹിയെ കാണെ മുഖത്തു വിരിഞ്ഞ ചിരി പതിയെ മങ്ങി.. അവന്റെ മുഖത്തെ ചിരി മാഞ്ഞത് കാണെ ഒരുപോലെ സൂര്യന്റെയും ദേവന്റെ മുഖം ചുളിഞ്ഞു.. ആരോഹിയുടെ കണ്ണ് നിറഞ്ഞു.. ശ്രീയുടെ നോട്ടം ചലനമേതും ഇല്ലാത്ത അവളുടെ ഇടത് കയ്യിൽ ആണെന്ന് കാണെ അവളുടെ കണ്ണുനീർ കവിളിലൂടെ ഊർന്ന് നിലത്തേക്ക് പതിച്ചു.. വേദനയോടെ ആരോഹി അവളുടെ ഇടത് കയ്യിൽ കൈ ചേർത്ത്.. നെഞ്ചിൽ വല്ലാത്തൊരു സങ്കടം വന്ന് നിറയുന്ന പോലെ.. ഉള്ളിൽ നിന്ന് ഉരുണ്ട് കേറിയ വേദന നെഞ്ചിൽ തടഞ്ഞു തൊണ്ടയിൽ വരിഞ്ഞു മുറുകുന്ന പോലെ.... അപ്പോഴും അവളുടെ കണ്ണുകൾ അവളുടെ കയ്യിൽ നിരാശയോടെ നോക്കി നിൽക്കുന്ന ശ്രീയിൽ മാത്രമായിരുന്നു.. .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story