പ്രണയമായി..!!💖🍂: ഭാഗം 74

pranayamay sana

രചന: സന

റിസപ്ഷന് കൂടിയ എല്ലാവരുടെയും കണ്ണുകൾ ഒരേസമയം സ്റ്റെപ്പ് ഇറങ്ങി വരുന്ന നാല് പേരിലും എത്തി നിന്നു...സിൽവർ-ബ്ലൂ കമ്പോയിൽ വരുന്ന ഒരുപോലുള്ള ഡ്രെസ്സിൽ ആരോഹിയെ ഒരുവശത്തു നിന്നും ചേർത് പിടിച്ചു ദേവനും മറുസൈഡിൽ നക്ഷത്രയുടെ കയ്യിൽ കോർത്തു പിടിച്ചു സൂര്യനും ഇറങ്ങി... കൈ കോർത്തു പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ആരോഹിയെയും നക്ഷത്രയെയും കാണെ സോമരജിന്റെയും വിശ്വരാജിന്റെയും കണ്ണുകൾ വിടർന്നു.. സന്തോഷത്താൽ നിറഞ്ഞു.. ഒരുവേള ഇറങ്ങി വരുന്നത് തങ്ങളുടെ അനുജത്തി വസുന്ദരയും ലക്ഷ്മിയും(നക്ഷത്രയുടെ അമ്മ) ആണെന്ന് തോന്നി.. അത്രയും സദൃശ്യം ഉണ്ടായിരുന്നു... തീർത്ഥ താഴെ നിന്നത് ഫോണിൽ പകർത്തി.. ദേവൻ ഒറ്റ കണ്ണിറുക്കി കാട്ടിയതും അവൾ പുച്ഛത്തോടെ ചുണ്ട് കൊട്ടി.. ഉള്ളിലൊരു നാണചിരിയോടെ..!! അവർക്കായി ഒരുക്കിയ സ്റ്റേജിൽ രണ്ട് പേരും ഇരുന്നു... നക്ഷത്രയും ആരോഹിയും ഒരുമിച്ചും സൂര്യൻ മറ്റൊന്നിനും ആയിരുന്നു...

""ദേവാ.. ഇങ്ങോട്ട് വാ...!!"" ശിവദാസിന്റെ അടുത്ത് നിന്ന് എന്തോ കാര്യമായി സംസാരിക്കുന്ന ദേവനെ സൂര്യൻ അടുത്തേക്ക് വിളിച്ചു.. അവന്റെ ഒപ്പം നിർത്തി.. ""ഹോ ഇങ്ങേരിത് എന്തൊരു ഗ്ലാമറാ..."" സ്റ്റേജിലേക്ക് നോക്കി കണ്ണെടുക്കാതെ പറയുന്ന ഒരുവളിലേക്ക് തീർത്ഥ ചിരിയോടെ നോക്കി... ആരെയാണ് പറയുന്നത്തെന്ന് അറിയാൻ സ്റ്റേജിലേക്ക് നോക്കെ അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു അവിടേം കൂർത്തു.. ""എടി അങ്ങേര് കെട്ടിയതാ... ലവ് മാര്യേജ് ആയിരുന്നു... ചേച്ചി ഇവിടെ എവിടെയോ ഉണ്ടായിരുന്നു..""" അവരുടെ സംസാരം കെട്ട് അവളുടെ ചുണ്ട് വിടർന്നു.. ലവ് മാര്യേജ്...!! സംഭവബഹുലമായ ലവ് മാര്യേജ്...!! ""കെട്ടിയെങ്കിൽ എന്താ.. വായ നോക്കുന്നതിന് അതൊന്നും പ്രശ്നം അല്ല.."" കൂട്ടുകാരിയെ നോക്കി മുഖം ചുളിച് പറഞ്ഞവൾ വീണ്ടും ദേവനെ കണ്ണെടുക്കാതെ നോക്കി..""ശിവ ശിവ... കല്യാണം കഴിഞ്ഞ ചേട്ടന്മാരെ വായ്നോക്കുന്നത് നമ്മുടെ സട്ടപ്പടി തപ്പാണെന്ന് തെരിയാതാ...?!""" ഇരുവരുടെയും സംസാരം കെട്ട് ചിരിച്ചു പോയിരുന്നു തീർത്ഥ... എത്തി വലിഞ്ഞൊക്കെ നോക്കുന്നുണ്ട് അവൾ ദേവനെ.. ""മോളെ.. ഇമാ.. ഇങ് വാ...!!"" വസുന്ദരയുടെ വിളി വന്നതും തീർത്ഥ കുലുങ്ങി ചിരിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി.. 💖___💖

"""ശ്രീ വിളിച്ചിരുന്നോ ദേവാ..""" ""ആഹ് ടാ.. അവിടെ ഇന്ന് പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലെങ്കിലും നമ്മളോട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു...""" ദേവൻ സൂര്യനോട് പറഞ്ഞു കൊണ്ട് കണ്ണ് കൊണ്ട് തീർത്ഥയെ തിരഞ്ഞു.. ഫോട്ടോ എടുക്കാൻ മാത്രമേ അവളെ കണ്ടിരുന്നുള്ളു.. ഓരോ ആവശ്യം പറഞ്ഞു വീട് മുഴുവൻ ഓടി നടക്കുന്നത് അവളാണ്... ""നീ എന്താടാ നോക്കണേ.."" ദേവൻ നോക്കുന്നത് കണ്ട് സൂര്യനും അങ്ങോട്ട് നോക്കി.. ""അല്ലടാ ഇമയെ കാണാൻ ഇല്ല.."" ""ഏട്ടത്തി ഇപ്പോ ദേ അങ്ങോട്ടേക്ക് പോവുന്ന കണ്ടല്ലോ..."" """ഞാൻ.. ഞാൻ ഒന്ന് പോയി നോകീട്ടു വരാം...""" ""എന്താ ദേവ.. ഒരു മിനിറ്റ് പോലും കാണാതെ നിക്കാൻ വയ്യ എന്നുണ്ടോ..?!""" സൂര്യൻ കണ്ണിറുക്കിയതും ദേവൻ അവന്റെ വയറിൽ കൈ മുറുകി ഇടിച്ചു.. ദേവൻ പോയി കഴിഞ്ഞതും സൂര്യൻ എല്ലാവരെയും നോക്കി.. ആരും ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ട് സൂര്യൻ പതിയെ പോയി നക്ഷത്രയുടെ തൊട്ടടുത്ത് നിന്നു.. ആരോടോ സംസാരിക്കുന്ന തിരക്കിലാ ആള്...

"""സുന്ദരിയായിട്ടുണ്ട്...!!""" കാറ്റ് പോൽ ചെവിയിൽ വന്ന് പതിച്ച വക്കിൽ നക്ഷത്ര ഞെട്ടി തിരിഞ്ഞു നോക്കി.. കുസൃതിയുടെ നിൽക്കുന്ന സൂര്യനെ കണ്ട് വേഗത്തിൽ തല താഴ്ത്തി.. കവിളുകൾ ഒന്നൂടി തുടുത്തു... 💖__💖 """വിശേഷം ഒന്നും ആയില്ലേ മോളെ..!?""" വന്നവരിൽ ദേവന്റെ കുറച്ചു ബന്ധുക്കൾക്ക് പരിചയപെടുത്താനായിരുന്നു വസുന്ദര വിളിച്ചത്... അവളെ കണ്ടപ്പോൾ തന്നെ മുഖം ചുളിയുന്ന ഒന്ന് രണ്ട് പേരെ കണ്ടെങ്കിലും തീർത്ഥ അത് കാര്യമാക്കാതെ എല്ലാവർക്കും ചിരിച്ചു കൊടുത്ത്.. കയ്യിലെയും കഴുത്തിലെയും സ്വർണത്തിന്റെ കണക്ക് എടുക്കുന്നുണ്ട്.. കുറച്ചുപേർ മാറിയിരുന്നു സൂര്യനെയും നക്ഷത്രയെയും കുറിച് മുറുമുറുക്കുന്നു.. വസുന്ദര അങ്ങോട്ടേക്ക് മാറിയതും ദേവന്റെ വകയിലൊരു അമ്മായി തീർത്ഥയുടെ അടുത്ത് വന്നു... പെട്ടന്ന് അവരിൽ നിന്ന് വന്ന ചോദ്യം കെട്ട് തീർത്ഥ തല താഴ്ത്തി.. """ഡോക്ടറേ കാണിച്ചില്ലേ..?!""" തീർത്ഥ ഒന്നും മിണ്ടാത്തെ മുഖം വെട്ടിച്ചു.. വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല..

"""വർഷം ഒന്നായില്ലേ... ഇപ്പോഴെങ്ങും വേണ്ടന്നാണോ..?! ഹാ ഇപ്പോഴത്തെ പിള്ളേര് അല്ലെ.. കൊടുക്കുമ്പോഴൊക്കെ വേണ്ട വേണ്ട എന്ന് പറഞ്ഞങ് കളയും.. ചോദിച്ച ജീവിതം അടിച്ചു പൊളിച്ചിട്ട് മതി കുഞ്ഞുങ്ങൾ എന്നൊരു പറച്ചിലല്ലേ... എന്നിട്ടോ വർഷം രണ്ട് കഴിഞ്ഞ കേറിയിറങ്ങാത്ത ഹോസ്പിറ്റൽ ഇല്ല.. കാണാത്ത ഡോക്ടർമാർ ഇല്ല...!!""" അവർ അടുത്ത് നിക്കുന്നവരോട് പറഞ്ഞു... തീർത്ഥ പൊട്ടി വന്ന കരച്ചിൽ ചുണ്ട് കൊണ്ട് തടഞ്ഞു വച്ചു.. കഴിയുന്നില്ല.. കണ്ണുകൾ ചതിച്ചു.. പെട്ടന്ന് പിന്തിരിഞ്ഞു ഓടാൻ തുനിയെ വാതിൽക്കൽ വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുന്ന ദേവനെ കണ്ട് അവളൊന്ന് നിന്നു.. ചിരിക്കാൻ ഒരു ശ്രെമം നടത്തി.. തോറ്റ് പിന്മാറി മുകളിലേക്ക് വേഗത്തിൽ അവനെ മറികടന്നു പോകുമ്പോ ദേവന്റെ നെഞ്ചോന്ന് പിടഞ്ഞിരുന്നു... """നിങ്ങൾ ഒന്ന് നിന്നെ...!!!""" ദേവനെ കണ്ട് വിളറിയ മുഖത്തോടെ തിരിഞ്ഞു നടക്കാൻ ആഞ്ഞാ അവരെ പിടിച്ചു നിർത്തിയ അവന്റെ വാക്ക് മുകളിലേക്ക് ഓടുന്ന സമയത്ത് തീർത്ഥയും കേട്ടിരുന്നു... 💖___💖 അവർ പറഞ്ഞത് പോലെ ഒരു വർഷവും ഒരു മാസവും ആയി വിവാഹം കഴിഞ്ഞിട്ട്.. കുഞ്ഞ് പോയിട്ടിപ്പോ 7 മാസം ആവുന്നു...

ട്രീറ്റ്മെന്റ് സമയത്തു ഡോക്ടർ തന്റെ അവസ്ഥയെ പറ്റി ദേവനോട് എന്തോ സൂചിപ്പിച്ചിട്ടുണ്ട്.. പക്ഷെ ദേവൻ അത് തന്നോട് പറഞ്ഞിട്ടില്ല.. """ഇനി ഒരുപക്ഷെ എനിക്ക് അമ്മയാവാൻ കഴിയില്ലേ...?!!"" ഓർക്കേ അവളുടെ ഉള്ളം ഒന്ന് തേങ്ങി.. മാറിടം വേദനിക്കുന്നത് പോലെ... വയറിൽ കയ്യമർത്തി തീർത്ഥ പില്ലോയിൽ മുഖം അമർത്തി.. """ദേവാ.. വേണ്ടാ...!!""" ശിവദാസ് അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു.. കുരുപ്പ് അമ്മായി തല താഴ്ത്തി നിൽക്കുന്നുണ്ട്.. ദേവൻ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു.. ദേഷ്യം തീരുന്നുണ്ടായിരുന്നില്ല അവന്... """എനിക്കോ അവൾക്കോ എന്റെ വീട്ടുകാർക്കോ ഇല്ലാത്ത ഒരു ദണ്ണവും നിങ്ങൾക്ക് ആർക്കും വേണ്ട.. ഇനി മേലാൽ എന്റെ പെണ്ണിനെ വേദനിപ്പിക്കുന്ന തരത്തിലൊരു നോട്ടം പോലും നിങ്ങളുടെ ഭാഗത്തു നിന്ന് വന്നുന്ന് അറിഞ്ഞ ഇപ്പോ സംസാരിക്കുന്ന ഈ മാന്യത പോലും ദേവന്റെ കയ്യിൽ നിന്ന് പ്രതീക്ഷിക്കണ്ട...!!!"""ഫങ്ക്ഷന് നടക്കുന്നത് കൊണ്ടും സൂര്യനും വീട്ടുകാർക്കും വിഷമം ആവരുത് എന്നുള്ളത് കൊണ്ടും ദേഷ്യത്തോടെ ശബ്ദം താഴ്ത്തിയായിരുന്നു ദേവൻ പറഞ്ഞത്... ശിവദാസും ദേവനും രണ്ട് മൂന്നു അമ്മായിമ്മരും മാത്രമേ അവിടെ ഉള്ളു...

"""പിന്നെ നാളെ മുഹൂർത്തം പത്തിനും പത്തു മുപ്പത്തിനും ഇടയ്ക്ക.. അന്നേരം മണ്ഡപത് എത്തിയാൽ മതി അമ്മായിമാര്...!!!""" കയ്യും കെട്ടി കടുപ്പിച്ചു ദേവൻ പറഞ്ഞു നിർത്തുമ്പോൾ ശിവദാസ് ചിരിച്ചു പോയിരുന്നു.. അയാളുടെ അതെ പതിപ്പ് ആണെന്ന് തോന്നി.. ദേഷ്യത്തിനും വാശിക്കും.. അമ്മായിമാര് പരസ്പരം ഒന്ന് ഒന്ന് അവിടുന്ന് തിരിഞ്ഞു നടന്നു.. ദേവൻ കണ്ണ് മുറുക്കി അടച്ചു പോകാൻ നിന്നതും ശിവദാസ് അവന്റെ കയ്യിൽ പിടിച്ചു.. """മോൾടെ അടുത്ത് പോയിട്ട് വാ...!!""" """ഹ്മ്മ്മ്...""" ഒന്ന് മൂളി ദേവൻ റൂമിലേക്ക് നടന്നു... റൂമിൽ കേറിയതും കണ്ടു ബെഡിൽ ഒരു വശത്തു തലയും താഴ്ത്തി ഇരിക്കുന്നവളെ... മറ്റെല്ലാ കാര്യത്തിനും ബോൾഡ് ആണവൾ.. കണ്ട അന്ന് മുതൽ അതങ്ങനെ തന്നെയായിരുന്നു... മകളായും മരുമകൾ ആയും ഭാര്യയായും ഏട്ടത്തിയായും പക്വതയോടെ മാത്രമേ അവൾ പെരുമാറീട്ടുള്ളു... പക്ഷെ അമ്മയായി ചിന്തിക്കുമ്പോൾ പലപ്പോഴും തീർത്ഥ തളർന്നു പോകുന്നു... ദേവൻ കണ്ണ് അമർത്തി തുടച്ചു അവളുടെ അടുത്ത് പോയി.. മുട്ട് കുത്തി ഇരുന്നു.. ഇരുകവിളിലും കൈകൾ വച് അവളുടെ മുഖം പിടിച്ചുയർത്തി.. കണ്ണുകൾ കരഞ്ഞു കലങ്ങി ഇരിക്കുന്നുണ്ട്..

മുഖമാകെ ചുവന്ന്.. ദേവൻ നെറ്റിയിൽ അമർത്തി മുത്തി... ""ദേ...വാ...""" ""എന്താടി... """വാത്സല്യത്തോടെ അവൻ അവളെ നോക്കി... തീർത്ഥ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പ്രെഗ്നൻസി സ്ട്രിപ്പ് അവന് നേരെ നീട്ടി..ദേവൻ അത് നോക്കി പിന്നെ അവളുടെ കൂടെ ബെഡിൽ ഇരുന്നു നെഞ്ചിലേക്ക് അവളെ ചായ്ച്ചു കിടത്തി.. കഴിഞ്ഞ കുറെ നാളായി രാത്രികളിൽ നടക്കുന്നൊരു കാര്യമാണ്.. ഡബിൾ തെളിഞ്ഞു കാണാത്ത സ്ട്രിപ്പും കയ്യിൽ പിടിച്ചിരുന്ന് തേങ്ങുന്നവളെ... """വേണ്ടടി... എനിക്കും നീയും നിനക്ക് ഞാനും ഉള്ളിടത്തോളം നമ്മുക്കിടയിൽ ആരും വേണ്ട...!!""" തീർത്ഥ ഞെട്ടി അവനെ നോക്കി.. അവളുടെ സങ്കടം കാണാൻ വയ്യാഞ്ഞിട്ട് പറഞ്ഞതാണ്.. ദേവൻ അവളെ നോക്കുമ്പോ കണ്ണ് മിഴിച്ചു നോക്കി ഇരിക്കുന്നുണ്ട്.. ദേവൻ ചിരിച്ചു അവളെ ചേർത്ത് പിടിച്ചു.. """തൊടണ്ട പോ...""" അവന്റെ നെഞ്ചിൽ കയ്യമർത്തി അവൾ പിന്നിലേക്ക് തള്ളി... ദേവൻ പെട്ടന്ന് അവളിൽ ഉണ്ടായ മാറ്റതിന് കാരണം അറിയാതെ സംശയത്തോടെ നോക്കുന്നുണ്ട്... അവളുടെ മുഖം ഒന്നൂടി ചുവക്കുന്നതും അവനെ നോക്കി കണ്ണുരുട്ടുന്നതും കാണെ ദേവൻ ഒന്ന് അന്തിച്ചു......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story