പ്രണയമായി..!!💖🍂: ഭാഗം 75

pranayamay sana

രചന: സന

 """എന്താ...?"" """കുന്തം.. മാറി നിക്ക് അങ്ങോട്ട്...""" അവനെ തട്ടി മാറ്റി പോവാൻ നിന്നവളെ ദേവൻ കൈപിടിയിൽ ഒതുക്കി.. """എന്താടി നിനക്ക് പെട്ടന്ന്..ദേഹത്തു ബാധ കേറിയോ..?!""" """ദേഹത്തു ബാധ അല്ല.. വയറ്റിൽ നിങ്ങടെ കുഞ്ഞാ കേറിയത്..!!""" ദേവൻ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞിരുന്നു.. തീർത്ഥയുടെ മുഖം അയാഞ്ഞതും കയ്യിൽ ആ സ്ട്രിപ്പ് വച് കൊടുത്തതും അവനൊരു പകപ്പോടെ നോക്കി.. അതിലേക്ക് നോക്കെ തെളിഞ്ഞ കണ്ട ഡബിൾ ലൈൻ അവന്റെ നെഞ്ചിടിപ്പ് കൂട്ടി.. കയ്യൊന്ന് വിറഞ്ഞു.. കണ്ണുകൾ നിറഞ്ഞു.. """വരാൻ പോവാ ദേവാ.. നമ്മുടെ മോൻ വരാൻ പോവാ...!!!""" കാതിൽ ആർദ്രമായി മൊഴിയുന്നവളെ ചേർത്ത് പിടിച്ചവൻ ഞൊടിയിടയിൽ അധരം കവരുമ്പോ ലോകം പിടിച്ചക്കിയ സന്തോഷം ആയിരുന്നു ഉള്ള് നിറയെ...! മേൽചുണ്ടിലെ ചെറുരോമങ്ങളെ പോലും വേദനിപ്പിക്കാതെ നുണഞ്ഞെടുത്തവൻ... അവളൊന്ന് കുറുകി കൊണ്ട് പിടഞ്ഞതും അവൻ പതിയെ അവളെ ബെഡിലേക്ക് കിടത്തിയിരുന്നു...!!❤ 💖___💖

കല്യാണദിവസം ഇരട്ടി മധുരമായി ആ വാർത്ത കുടുംബം മുഴുവൻ പടർന്നു.. എല്ലാവരിലും സന്തോഷം നിറഞ്ഞു... വസുന്ദര ഇടവും വലവും വിടാതെ തീർത്ഥയെ പിടിച്ചു നടന്നു.. ആരോഹിക്കും നക്ഷത്രക്കും അവളുടെ അടുത്ത് വരണമെന്ന് ഉണ്ടായിരുന്നെങ്കിലും കല്യാണം തങ്ങളുടേതാണെന്ന ബോധത്തിൽ അടങ്ങി നിന്നു.. സൂര്യൻ കണ്ണുകൾ നിറച്ചായിരുന്നു ആ വാർത്ത സ്വീകരിച്ചത്.. """ഒരുങ്ങി കഴിഞ്ഞില്ലേ...!!""" കുട്ടി പട്ടാളങ്ങൾ പെണ്ണിന്റെ കൂട്ടാൻ റൂമിൽ ഓടി കേറി.. കാഞ്ചിപുരം പട്ടിൽ ഇരുവരും സുന്ദരിയായി അണിഞ്ഞൊരുങ്ങി... ഒരുപോലുള്ള സാരിയായിരുന്നു രണ്ട് പേർക്കും.. """പരസ്യത്തിൽ അഭിനയിക്കാൻ പോകുന്നവരെ പോലുണ്ടല്ലോ ആരുവേച്ചി...""" """ഹ്മ്മ്‌.. ശെരിയാ...ഒരു ചന്തമൊക്കെ ഉണ്ട്..""" ആരോഹിയും ചിരിച്ചു... താലപൊലിയുടെ അകമ്പടിയോടെ നടന്നു വരുന്ന നക്ഷത്രയെയും ആരോഹിയെയും കാണെ സൂര്യന്റെയും ശ്രീയുടെയും കണ്ണുകൾ തിളങ്ങി...

മതിമറന്നു അവളെ നോക്കി ഇരിക്കുന്ന ശ്രീയുടെ തലയിൽ പിന്നിൽ നിന്ന് ചെറുതായി കൊട്ടി ദേവൻ.. അവനെ നോക്കി കണ്ണുരുട്ടി തിരിഞ്ഞതും ആരോഹി അവന്റെ അടുത്ത് ഇരുപ്പ് ഉറപ്പിച്ചിരുന്നു... """പേടിയുണ്ടോ മാളു...?!""" സൂര്യൻ പിരികം പൊക്കിയതും നക്ഷത്ര ചിരിച്ചു കൊണ്ട് തല താഴ്ത്തി... സൂര്യന്റെ കണ്ണുകൾ താഴെ ഒരുഭാഗത് ഒതുങ്ങി നിക്കുന്ന മീനാക്ഷിയിലേക്കും മാൻവികിലേക്കും നീണ്ടു... അവളൊരു ചെറു പുഞ്ചിരി അവനായി നൽകി.. സൂര്യന്റെ മുഖം വിടർന്നു.. സന്തോഷം ആയിരുന്നു അവന്.. """എന്നെ ഒന്ന് നോക്കുവെങ്കിലും ചെയ്യടി...!!""" കണ്ണുകളുയർത്തി അവൾ ശ്രീയെ നോക്കി.. പെട്ടന്ന് തന്നെ കുനിഞ്ഞു... തീർത്ഥയുടെ കൈ പിടിച്ചു ദേവൻ മണ്ഡപത്തിൽ കേറ്റി.. അവളുടെ തോളിൽ കയ്യിട്ടു നിന്നു... ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേൾക്കെ മണ്ഡപത്തിൽ നിന്ന് കണ്ണ് മാറ്റി മീനാക്ഷി ഫോണിൽ നോക്കി.. മാധവിന്റെ ഹോസ്പിറ്റലിൽ നിന്നാണ് കാൾ എന്ന് കണ്ടതും അവളുടെ ഉള്ളൊന്ന് കാളി..

"""കാൾ എടുക്ക് നീനു...!!""" ഫോൺ ചെവിയോട് ചേർക്കുമ്പോ അവളുടെ ഹൃദയമിടിപ്പ് മാൻവികിന് കേൾക്കാൻ പാകത്തിന് ആയിരുന്നു.. ""എ...പ്പോ...!?""" വാക്കുകളിൽ തെളിഞ്ഞു കണ്ട ഞെട്ടൽ... മീനാക്ഷി ഫോൺ ചെവിയിൽ നിന്നെടുത്ത മണ്ഡപം ആകെ കണ്ണ് കൊണ്ട് പരതി... ആളുകൾക്കുടയിൽ ഏറ്റവും ലാസ്റ്റ് വാതിലിൽ ചാരി മണ്ഡപത്തിൽ തന്നെ മിഴികൾ നട്ടിരിക്കുന്നവനിലേക്ക് നോട്ടം എത്തി നിക്കേ അവളുടെ നെഞ്ചോന്ന് പിടച്ചു... ""മനുവേട്ട...ൻ...!!!""" അധരം വിറയലോടെ മൊഴിഞ്ഞു... മാൻവിക് ഞെട്ടി കൊണ്ട് അവൾ നോക്കുന്ന ഭാഗത്തു നോക്കി... ഭവമാറ്റം ഒന്നും ഇല്ലാതെ അവരെ നോക്കി നിൽപ്പുണ്ട്... നാഥസ്വരം മാറിയതും മീനാക്ഷി വിറയലോടെ ആരോഹിയിലേക്കും മാധവിലേക്കും നോക്കി.. മീനാക്ഷി നെഞ്ചിൽ കയ്യമർത്തി പിടിച്ചു.. സൂര്യനോ ദേവാനോ കണ്ടാൽ ഉള്ള അവസ്ഥ.. ആരോഹി കണ്ടാൽ... അതിനേക്കാൾ ഒക്കെ ഉപരി മാധവിന്റെ പ്രതികരണം... മീനാക്ഷി കണ്ണുകൾ മുറുക്കി അടച്ചു...

താലി പൂജിക്കാൻ എടുത്തതും ശ്രീ ആരോഹിയെ നോക്കി കണ്ണിറുക്കി... മാധവിന്റെ കണ്ണും അവന്റെ ആരുവിൽ ആയിരുന്നു.. ഉള്ളിൽ ആവോളം അവളുടെ ചിരിച്ച മുഖം പകർത്തി വച്ചു.. ഹൃദയത്തിൽ മുഴുവനായും അവനാ ചിത്രം വരച്ചു ചേർത്തു...അവളിൽ വിടർന്നു ചിരി അവന്റെ ചുണ്ടിലും പടർന്നു.. കണ്ണുകളിൽ നീര് പൊടിഞ്ഞു... ശ്രീയുടെ കയ്യിലിരിക്കുന്ന താലി അവന്റെ കഴുത്തിനെ വരിഞ്ഞു മുറുകുന്ന കയർ ആയിരുന്നെങ്കിൽ എന്നവൻ ഒരു നിമിഷം കൊതിച്ചു... കെട്ടിമേളം ഉയർന്നു.. ശ്രീ താലി അവൾക്ക് നേരെ ഉയർത്തി... സമ്മതം ചോദിക്കാൻ എന്നോണം കണ്ണുകളിൽ നോക്കി... ആരോഹി കണ്ണ് ചിമ്മി കാട്ടി...മാധവിന്റെ കാലുകൾ മുന്നിലേക്ക് എടുത്ത് വച് മണ്ഡപം ലക്ഷ്യം വച് വരുന്നത് കാണെ മീനാക്ഷി ശ്വാസം പോലും വിടാൻ മറന്നു അവനെ നോക്കി നിന്നു...!!! ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story