പ്രണയമായി..!!💖🍂: ഭാഗം 76

pranayamay sana

രചന: സന

താലി പൂജിക്കാൻ എടുത്തതും ശ്രീ ആരോഹിയെ നോക്കി കണ്ണിറുക്കി... മാധവിന്റെ കണ്ണും അവന്റെ ആരുവിൽ ആയിരുന്നു.. ഉള്ളിൽ ആവോളം അവളുടെ ചിരിച്ച മുഖം പകർത്തി വച്ചു.. ഹൃദയത്തിൽ മുഴുവനായും അവനാ ചിത്രം വരച്ചു ചേർത്തു...അവളിൽ വിടർന്നു ചിരി അവന്റെ ചുണ്ടിലും പടർന്നു.. കണ്ണുകളിൽ നീര് പൊടിഞ്ഞു... ശ്രീയുടെ കയ്യിലിരിക്കുന്ന താലി അവന്റെ കഴുത്തിനെ വരിഞ്ഞു മുറുകുന്ന കയർ ആയിരുന്നെങ്കിൽ എന്നവൻ ഒരു നിമിഷം കൊതിച്ചു... കെട്ടിമേളം ഉയർന്നു.. ശ്രീ താലി അവൾക്ക് നേരെ ഉയർത്തി... സമ്മതം ചോദിക്കാൻ എന്നോണം കണ്ണുകളിൽ നോക്കി... ആരോഹി കണ്ണ് ചിമ്മി കാട്ടി... മാധവിന്റെ കാലുകൾ മുന്നിലേക്ക് എടുത്ത് വച് മണ്ഡപം ലക്ഷ്യം വച് വരുന്നത് കാണെ മീനാക്ഷി ശ്വാസം പോലും വിടാൻ മറന്നു അവനെ നോക്കി നിന്നു...!!! രക്ഷക്കെന്നോണം മാൻവികിന്റെ കയ്യിൽ മീനാക്ഷി അമർത്തി പിടിച്ചു... 💖__💖 ശ്രീയുടെ കൈ അവളുടെ കഴുത്തിലായി അമർന്നു... ഇടനെഞ്ചിലൊരു തണുപ്പ് പടരുന്നതറിഞ്ഞു കണ്ണുകൾ അടച്ചവൾ വലത് കൈ നെഞ്ചോട് ചേർത്ത് കണ്ണടച്ച്...

താലി മൂന്നു കെട്ട് കെട്ടി... ആരോഹിയുടെ ചുണ്ടിൽ പുഞ്ചിരിയോടൊപ്പം കണ്ണും നനഞു.. നക്ഷത്ര കണ്ണുകളുയർത്തി സൂര്യനെ നോക്കി.. അതെ നിമിഷം സൂര്യന്റെ ചുണ്ട് അവളുടെ കവിളിൽ പതിഞ്ഞിരുന്നു.. അത്രയും പ്രണയത്തോടെ... ദേവനും തീർത്ഥയും ആ കാഴ്ച ആവോളം ആസ്വദിച്ചു.. നിറഞ്ഞ കണ്ണുകളോടെ ഇരു കൂട്ടരെയും അനുഗ്രഹിച്ചു.. ശിവദാസും വസുന്ദരയും മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.. ""ആരൂ...""" ശ്രീയുടെ കാറ്റ് പോലുള്ള സ്വരം കാതിൽ പതിഞ്ഞതും ആരോഹി കണ്ണുകൾ തുറന്നു.. ഒരു നിമിഷം... ആ ഒരൊറ്റ നിമിഷം ആരോഹിയുടെ കണ്ണുകളിൽ മാധവ് കുടുങ്ങി നിന്നു.. മുന്നിൽ കാണുന്നത് സത്യമാണെന്നു ഉൾക്കൊള്ളാനാവാതെ ആരോഹി തറഞ്ഞിരുന്നു.. നനവ് പടർന്ന കണ്ണുകൾ അതുവേഗത്തിൽ നിറഞ്ഞു... മാധവ് കുറച്ചൊന്നു മുന്നിലേക്ക് വന്ന് അവൾക്കായി മാത്രം പുഞ്ചിരി നൽകി.. നിറഞ്ഞ കണ്ണുകളോടെ മുന്നിലിരിക്കുന്നളെ ആകെയൊന്ന് നോക്കി.. മനസ്സിൽ ആ ചിത്രം പതിപ്പിച്ചു വച്ചു.. എന്നും ഓർക്കാനായി.. മറവിക്ക് വിട്ട് കൊടുക്കാതിരിക്കാനായി..

""ആരൂ..."" ശ്രീ അവളുടെ കയ്യിൽ പിടിച്ചതും ആരോഹി ഞെട്ടി അവനെ നോക്കി.. ശേഷം മുന്നിലേക്കും.. മാധവ് നിന്നിടം ശൂന്യമായിരുന്നു.. അവളുടെ കണ്ണുകൾ അവിടെമാകെ തിരഞ്ഞു.. "തന്റെ തോന്നലാണോ...? അതോ ശെരിക്കും കണ്ടതാണോ...? " """ഇല്ല.. മനുവേട്ടൻ അല്ല...!!"" മനസ്സിനെ പകപ്പെടുത്താൻ ശ്രെമിച്ചവൾ...നിറഞ്ഞ കണ്ണുകളോടെ അവൾ ശ്രീയെ ഒന്നൂടി നോക്കി.. ഉള്ളിലെ വിഷമം അവൻ മനസ്സിലാക്കിയിട്ടോ എന്തോ ഇടത് കയ്കൊണ്ട് അവളെ ചേർത്ത് പിടിച്ചു.. ആഹ് നെഞ്ചിൽ മുഖം പൂഴ്ത്തുമ്പോ കരുതലോടെയവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ അരുമയായി മുത്തി... നെറ്റിയിൽ സിന്ദൂരം പടർത്തെ നക്ഷത്രയുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു... ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ഓരോന്നും അവൾ വെറുതെ ഒന്ന് ഓർത്തെടുത്തു... ചിന്തകൾക്ക് ഒടുവിൽ വന്ന് നിന്നതവന്റെ പുഞ്ചിരിച്ച മുഖത്തിലേക്കാണ്... ജീവിതത്തിൽ അത്ഭുതംവുമായി കടന്നു വന്നവൻ... "ഒരാൾക്ക് ഒരാളോട് പ്രണയം തോന്നാനുള്ള കാലാവധി എത്രയാ...?" ഉത്തരമില്ലാത്ത ചോദ്യമാണത്..

പ്രതേകിച്ചു തന്റെ കാര്യത്തിൽ.. ആലോചനയോടെ നിക്കുമ്പോൾ തന്നെ സൂര്യൻ അവളുടെ ചെറുവിരലിൽ അവന്റെ വിരൽ കൊണ്ട് ബന്ധനം തീർത്തിരുന്നു.. എല്ലാവരെയും നോക്കി നിറപുഞ്ചിരിയാലേ അഗ്നിയെ വലം വക്കുന്നത് നിറഞ്ഞ മനസ്സോടെ ഹൃദയത്തിന്റെ കോണിൽ പതിപ്പിച്ചു നിർത്തി... "ഒരാൾക്ക് ഒരാളോട് പ്രണയം തോന്നാൻ അടിവരയിട്ട് ഉറപ്പിച്ച കാരണങ്ങളോ വിശദീകരണങ്ങളുടെയോ ആവശ്യമില്ല..." മനസ്സിൽ പതിപ്പിച്ചു വച്ച സൂര്യന്റെ ചിത്രത്തിന് ചുവടെ അവളാ വാചകങ്ങൾ കൂടി എഴുതി ചേർത്തു...!!! 💖___💖 മീനാക്ഷി ദൃതിയോടെ പുറത്തേക്ക് ഇറങ്ങി ഓടി.. കണ്ണുകൾ നിറഞ്ഞു തൂവിയെങ്കിലും അവനായി അവളൊരു തിരച്ചിൽ നടത്തി.. ഒരിടവും ഇല്ല... താൻ കണ്ടത് വെറും സ്വപ്നമാവുമോ എന്ന്പോലും അവൾക്ക് സംശയം തോന്നി... """നീനു....""" """ഉണ്ണിയേട്ടാ.. ന്റെ.. ന്റെ മനുവേട്ടൻ...""" മാൻവികിനും ഉത്തരമൊന്നും ഉണ്ടായിരുന്നില്ല... അവളോടൊപ്പം മാധവിനായി തിരച്ചിൽ നടത്തി.. പക്ഷെ കാണാൻ ഇല്ല.. എവിടെയും ഇല്ല.. നെഞ്ചിൽ വല്ലാത്ത ഭാരം തോന്നിയവൾക്ക്.. ആരോഹിയെ വീണ്ടും സങ്കടപ്പെടുത്താനാണ് വന്നതെന്ന് ഒരുനിമിഷം താനും ചിന്തിച് പോയി.. പക്ഷെ അവളെ കണ്ടയുടൻ പുറത്തേക്ക് കാറ്റ് പോലെ ഇറങ്ങി പോയിരുന്നു..

മീനാക്ഷി നിറ കണ്ണുകളോടെ മുന്നിലേക്ക് മിഴികൾ പായിച്ചു.. മാൻവിക് വന്നവളെ ചേർത്ത് പിടിച്ചതോ തിരികെ വീട്ടിൽ ഇറക്കി വിട്ടതോ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.. ഉള്ളിൽ മാധവിന്റെ മുഖം മാത്രം.. എല്ലാം നഷ്ടപ്പെട്ടിട്ടും ചുണ്ടിലൊരു പുഞ്ചിരിയോടെ നിന്നവന്റെ രൂപം മാത്രം...!! 💖___💖 തീർത്ഥ ദേവന്റെ കയ്യിൽ മുറുക്കി പിടിച്ചു.. കുതിച്ചു പൊങ്ങുന്ന ഹൃദ്യമിടിപ്പ് വരുത്തിയിലാക്കി കൊണ്ടവൻ അവൾക്ക് നേരെ പുഞ്ചിരിക്കാൻ ശ്രെമിച്ചു... പ്രെഗ്നൻസി കൺഫോം ചെയ്യാൻ വന്നതാണ്.. ഡോക്ടറിന്റെ റൂമിൽ നിന്ന് നിരാശയോടെ പുറത്തേക്ക് ഇറങ്ങുന്ന ഒരു ദാമ്പത്തിയെ കാണുന്നത് വരെ ഇരുവരിലും ധൈര്യം ഉണ്ടായിരുന്നു.. എന്നാലിപ്പോ വല്ലാത്ത ടെൻഷൻ വന്ന് നിറയുന്ന പോലെ... ""തീർത്ഥ ദേവദത്തൻ...!!"" പേര് വിളിച്ചതും തീർത്ഥ അവന്റെ കയ്യിൽ അമർത്തി പിടിച്ചു.. ദേവൻ അവളെ ചേർത്ത് പിടിച്ചു ഉള്ളിലേക്ക് കേറി... ടെസ്റ്റ്‌ റിസൾട്ട്‌ ൽ കണ്ണെടുക്കാതെ നോക്കി നിന്നിരുന്ന ഡോക്ടർ ഒരു പുഞ്ചിരിയോടെ അവരെ നോക്കി... ""Congrats... You're going to be parents..!!❤""

അത്രയും നേരം അനുഭവിച്ച സമ്മർദ്ധത്തിൽ നിന്ന് പുറത്ത് വന്നത് പോലെ തോന്നി.. തീർത്ഥയുടെ കൈ ദേവന്റെ കയ്യിൽ അമർന്നു.. കണ്ണ് നിറച്ചവൾ അവനെ നോക്കി പുഞ്ചിരിച്ചു.. ദേവൻ ഒരുകയ്യാൽ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തി... തിരികെയുള്ള യാത്രയിൽ തീർത്ഥയുടെ കൈകൾ മതിവരാതെ അവനെ പുണരുന്നുണ്ടായിരുന്നു...!! 💖___💖 കല്യാണവും ഫോട്ടോഷോട്ടും ഒക്കെ കഴിഞ്ഞപ്പോ ആരോഹി നന്നേ തളർന്നിരുന്നു.. നക്ഷത്രയുടെയും അവസ്ഥയെ കണക്കിലെടുത്തു പാർട്ടി മറ്റൊരു ദിവസത്തേക്ക് മാറ്റി... യാത്ര പറഞ്ഞു ഇറങ്ങി നിക്കേ ആരോഹി പൊട്ടി കരഞ്ഞു കൊണ്ട് സൂര്യനെയും ദേവനെയും കെട്ടിപിടിച്ചു.. മൗനം കൊണ്ട് മൂന്നു പേരും ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.. നക്ഷത്രയെ വിട്ട് പോകുന്നതിൽ ആയിരുന്നു ആരോഹിക്ക് അത്രയും വിഷമം... ""എന്റെ പെങ്ങളുടെ കണ്ണ് നിറഞ്ഞെന്ന് എങ്ങനും ഞാൻ അറിഞ്ഞാൽ...!!"" ദേവൻ ഭീഷണിയോടെ പറഞ്ഞതും ശ്രീ ചുണ്ട് കൊട്ടി.. """എടാ മനുഷ്യൻ ആയാൽ കണ്ണ് നിറഞ്ഞെന്നും സങ്കടം വന്നെന്നും ഇരിക്കും.. അവൾക്ക് സങ്കടം വന്നാൽ അവൾ കരയും.. പക്ഷെ ഞാൻ ആയിട്ട് ആവശ്യമില്ലാത്തതിന് അവളെ കരയിക്കില്ല... കേട്ടോ...!!""% ചുണ്ട് കൊട്ടിയുള്ള ശ്രീയുടെ സംസാരത്തിൽ ദേവൻ ഒന്ന് ചൂളി പോയി..

അവനെ തുറിച്ചു നോക്കിയിട്ടും പുച്ഛത്തോടെ മുഖം തിരിച്ചു.. സൂര്യൻ ചിരിയടക്കി നിക്കുന്നത് കണ്ടതും ദേവൻ അവന്റെ പുറത്ത് ആഞ്ഞടിച്ചു... ""ഇനി നമ്മുക്ക് വീട്ടിൽ പോയിട്ട് കരഞ്ഞ പോരെ ആരൂ...!?"" നിഷ്കു ഭാവത്തിൽ ശ്രീ ചോദിച്ചതും അവിടെ നിന്നവരെല്ലാം ചിരിച്ചു പോയി.. യാത്ര പറഞ്ഞു കാറിൽ കേറുന്നതിന് മുന്നേ ഒരിക്കൽ കൂടി രണ്ട് ഏട്ടന്മാരും അവരുടെ കുഞ്ഞനുജത്തിയെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചിരുന്നു...!!!💖__💖 പാൽ ഗ്ലാസും കൊണ്ട് മന്തം മന്തം നടന്നു വരുന്ന നക്ഷത്രയെ കാണെ സൂര്യന്റെ കണ്ണ് നക്ഷത്രം പോൽ തിളങ്ങി.. അവൾക്കടുത്തേക്ക് ചുവടുകൾ വക്കേ നക്ഷത്ര അല്പം. സങ്കടത്തോടെ മുഖം കുനിച്ചു നിന്നു.. സൂര്യൻ അവളുടെ കയ്യിൽ നിന്ന് പാൽ ഗ്ലാസ്‌ വാങ്ങി ടേബിൾ വച് അവളെ ബെഡിൽ ഇരുത്തി.. താടിയിൽ കൈ വച് മുഖം ഉയർത്തി.. ""എന്ത് പറ്റി.. പേടിയാണോ..?!""" ""മ്മഹ്മ്മ്..."" തല വിലങ്ങനെ ചലിപ്പിച്ചവൾ... സൂര്യന്റെ കണ്ണ് വിടർന്നു... ""അപ്പോ പേടിയില്ലേ..?!"" ""ഇല്ല.."" പതിഞ്ഞ സ്വരം... സൂര്യൻ സന്തോഷം വന്നിങ് എത്തിയിരുന്നു.. അവളുടെ കവിളിൽ പതിയെ കൈ ചേർത്തു..

""%പിന്നെ എന്താ..?!""" """നിക്ക് വയ്യ... പീരിയഡ്‌സ് ആ.."""നേർത്ത സ്വരത്തിൽ പറഞ്ഞവൾ കണ്ണുകൾ ഉയർത്തു അവനെ നോക്കി.. സൂര്യന്റെ മുഖം ഫ്യൂസ് പോയ ബൾബ് പോലെയായി.. എങ്കിലും നക്ഷത്രയുടെ മുഖത്തെ സങ്കടം അവനെ സന്തോഷിപ്പിച്ചിരുന്നു.. അവൾ മനസ്സ് കൊണ്ട് തന്നെ സ്വീകരിക്കാൻ തയ്യാറായല്ലോ അത് മതി... അവളെ ഒരു കൈ കൊണ്ട് ചേർത് പിടിച്ചു അവൻ അങ്ങനെയെ ഇരുന്നു... ""7 ദിവസമല്ലേ... നമ്മുക്ക് കാത്തിരിക്കാടി...!!""" കവിളിൽ ചെറുതായി ചുണ്ട് ചേർത്തതും നക്ഷത്ര പൊള്ളിപിടഞ്ഞു അവന്റെ മേലേക്ക് ഒന്നൂടി ചാഞ്ഞിരുന്നു...!!! 💖___💖 ശ്രീ റൂമിലേക്ക് കേറിയതും ആരോഹി ഞെട്ടി കൊണ്ട് എഴുനേറ്റു.. കേറിയപാടെ അവളുടെ പകപ്പ് കണ്ട് അവനുമൊന്ന് ഞെട്ടി തിരികെ ഇറങ്ങണോ വേണ്ടേ എന്നുള്ള സംശയത്തിൽ വാതിലിന്റെ അവിടെ തന്നെ പകച്ചു നിന്നു......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story