പ്രണയമായി..!!💖🍂: ഭാഗം 77

pranayamay sana

രചന: സന

 ""എൻ.. എന്താ...?!"" ""അല്ല നിനക്ക് എന്താ...?!"" അവന്റെ നോട്ടം കണ്ട് അവൾ ചോദിച്ചതും ശ്രീയും അതെ പടി തിരിച്ചു ചോദിച്ചു.. ആരോഹി തലയിൽ കൈ വച്ചു പോയി.. ഇങ്ങനെയൊരു പേടി തോണ്ടൻ... ""എനിക്കൊന്നും ഇല്ല..."" ""പിന്നെ എന്തിനാ നീ ഞെട്ടിയെ...?"" ""അ.. അത്.. അത് ശ്രീയേട്ടനെ പെട്ടന്ന് കണ്ടപ്പോ..."" ആരോഹി ചമ്മലോടെ തല ചൊറിഞ്ഞു.. ശ്രീ അവളുടെ തൊട്ടടുത്ത് പോയി നിന്ന് മുഖം കൈ കുമ്പിളിൽ എടുത്ത്.. സിന്ദൂരം കൊണ്ട് ചുവന്ന നെറ്റിത്തടത്തിൽ അമർത്തി മുത്തി... ""I love you ആരൂ...!!""" മറുപടി പറയാൻ വാക്കുകൾ പോരാന്ന് തോന്നി അവൾക്ക്.. അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നവൾ ചുണ്ടുകൾ അവിടെക്ക് പതിപ്പിച്ചു... പ്രണയം അത്രയും അവനായി മാത്രം നൽകാനുള്ള തയ്യാറെടുപ്പ് അവിടെ നിന്ന് തുടങ്ങുകയായിരുന്നവൾ...!!! 💖___💖 രാവിലെ കണ്ണ് തുറന്നത് മുതൽ നക്ഷത്രയെ ഒന്ന് കാണാൻ സൂര്യൻ കാത്തിരുന്നു.. റൂമിലേക്ക് ഇനിയും അവൾ വരില്ലെന്ന് ഉറപ്പായതും അവൻ താഴേക്ക് ഇറങ്ങി...

തീർത്ഥയെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലാണ് വസുന്ദര... ദേവനും ശിവദാസും എന്തോ കാര്യമായ ചർച്ചയിലും... കല്യാണം പ്രമാണിച്ച് എന്തോ സംസാരത്തിൽ ആണെന്ന് കണ്ടതും സൂര്യൻ മൈൻഡ് ആകാൻ പോയില്ല.. കണ്ണുകൾ നക്ഷത്രക്കായി തിരഞ്ഞു.. പൂജാമുറിയിൽ നിന്ന് ചന്തനവും തൊട്ട് ഇറങ്ങി വരുന്നവളെ കണ്ട് അവന്റെ കണ്ണൊന്നു കുറുകി.. രാവിലെ തന്നെ കുളിച് തലയിൽ ഒരു തോർത്തെടുത്തു കെട്ടിയിട്ടുണ്ട്.. ചുരിദാറിന്റെ ടോപ് ഒന്ന് നേരെയാക്കി മുനിലേക്ക് നോക്കിയതും അവളെ തന്നെ നോക്കി നിക്കുന്ന സൂര്യനെ കണ്ട് ആദ്യമൊന്ന് പതറിയെങ്കിലും ഞൊടിയിടയിൽ അവളുടെ ചുണ്ടിലൊരു കുസൃതി വിരിഞ്ഞു... പുരികം പൊക്കി അവനെ നോക്കി കണ്ണിറുക്കി... ""ഓഹോ.. അപ്പോ പറ്റിച്ചതാണല്ലേ...?!"" ചുണ്ടിനിടയിൽ അവളെ നോക്കി പിറുപിറുത്തവൻ... ""നീ ഇതുവരെ കുളിച്ചില്ലേ സൂര്യാ... മോളെ കണ്ട് പഠിക്കണം... വേഗം പോയി കുളിച് മോൾടെ ഒപ്പം അമ്പലത്തിൽ പോയിട്ട് വാ...!!!"" സൂര്യൻ നക്ഷത്രയെ നോക്കി കണ്ണുരുട്ടി...

നന്നായൊന്ന് ഇളിച്ചു കൊടുത്ത് നക്ഷത്ര അടുക്കളയിലേക്ക് വലിഞ്ഞു.. ""അനിയന്റെ മുഖത്തു എന്താ ഒരു മ്ലാനത... എന്ത് പറ്റി സഹോദരാ...!?"" ""നിന്റെ #@&₹@%...!!!""" സൂര്യൻ ചവിട്ടി തുള്ളി മുകളിലേക്ക് പോയതും ദേവൻ ഒന്ന് ചെവി കുടഞ്ഞു.. ""ഇവൻ പോലീസിൽ ചേർന്നോ..?!"" അവന്റെ മുഖഭാവം കാണെ തീർത്ഥ പൊട്ടിച്ചിരിച്ചു പോയിരുന്നു...!! 💖__💖 വാതിൽ ചേർത്തടക്കുന്ന ശബ്ദം കേട്ടതും നക്ഷത്ര ഞെട്ടി പിന്നിലേക്ക് നോക്കി... കള്ള ചിരിയോടെ നിൽക്കുന്ന സൂര്യനെ കണ്ട് തല താഴ്ത്തിയവൾ... കവിളിൽ വിരിയുന്ന ചുവന്ന നിറം അവനൊരു കൗതുകത്തോടെ നോക്കി നിന്നു... അവൾക്കടുത്തേക്ക് കാലുകൾ യന്ത്രികമായി ചലിച്ചതും നക്ഷത്ര പെട്ടന്ന് തിരിഞ്ഞു നിന്നു.. വയറിലൂടെ ഇഴഞ്ഞ അവന്റെ കൈകൾ അവളെ അവന്റെ ദേഹത്തേക്ക് ചേർത്തു നിർത്തി.. കവിളിൽ അവന്റെ താടി രോമങ്ങൾ ഇക്കിളി കൂട്ടി.. നക്ഷത്ര ചിരിയോടെ തല വെട്ടിച്ചു.. """എന്തിനാ അങ്ങനെ ചെയ്തേ...? പേടിയായിട്ട...? അതോ ഇപ്പോ ഇതൊന്നും വേണ്ടന്നാണോ..?!""

കഴുത്തിലും കവിളിലും കുത്തി ഇറങ്ങുന്ന അവന്റെ കുറ്റി താടിക്കൊപ്പം കാതിൽ അവന്റെ സ്വരം അത്രയും അർദ്രമായി പതിഞ്ഞു... നക്ഷത്ര അവന് നേരെ തിരിഞ്ഞു നിന്നു.. കണ്ണിലേക്കു നോക്കി... ""രണ്ടും അല്ല... കാത്തിരിപ്പിനു വീര്യം കൂടുമെന്നല്ലേ...?!"" കണ്ണുകൾ വിടർന്നവൻ അവളെ നോക്കി.. അരയിൽ മുറുകിയ കൈ ഒന്നൂടെ മുറുക്കി പിടിച്ചു അവന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി... """അപ്പോ വീര്യം കൂടിയ പ്രണയം സ്വീകരിക്കാൻ മിസ്സിസ് സൂര്യദത്താൻ തയ്യാറാണെന്ന്.. അല്ലെ..?!!""" ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ നക്ഷത്ര ഒന്നുയർന്നു പൊങ്ങി അവന്റെ നെറ്റിയിൽ അമർത്തി മുത്തി... ശേഷം താഴ്ന്നു വന്നവന്റെ ചൊടികളെയും... സൂര്യന്റെ കണ്ണുകൾ വിടർന്നു.. അവളെ എടുത്തുയർത്തി അവന്റെ കൈകളിൽ അമർത്തി പിടിക്കുമ്പോ ഇരുവരിലും പ്രണയം തളിർത്തു തുടങ്ങിയിരുന്നു... ഏറെ നേരത്തെ ചുംബനത്തിന് ഒടുവിൽ സൂര്യൻ അവളുടെ വധനങ്ങളെ മോചിപ്പിക്കുമ്പോ ചുണ്ടും മുഖവും ഒരുപോലെ ചുവന്നിരുന്നു...

പിന്നെയും ഏറെ നിമിഷം മിഴികൾ അടർത്തിമാറ്റാതെ ഇരുവരും നോക്കി നിന്നു.. ഒന്നും ഉരിയാടാതെ... മൗനം പോലും അത്രമേൽ മനോഹരമായ നിമിഷങ്ങൾ.. മിഴികളിൽ പ്രണയം മാത്രം തുളുമ്പി... ഇരുവരുടെയും ഉള്ളിൽ പ്രണയം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിന്നു... പരസ്പരം അറിയുവാൻ ഒരുപോലെ ഉള്ളം കൊതിച്ചു... സൂര്യൻ അവളെ ഇറുക്കി പുണർന്നു മതിയാവോളം ചുംബിച്ചു... ചുംബനം ഏറ്റു വാങ്ങി അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു നക്ഷത്ര... തന്നിലേക്കവനെ ചേർത്ത് പിടിച്ചു... വസ്ത്രങ്ങൾ ഇരുവരിലും നിന്നും വേർപെട്ടു... പ്രണയം മാത്രം നിറഞ്ഞു നിന്ന നിമിഷം.. വേദന എന്തെന്ന് അറിയിക്കാതെ അത്രയും നേർമയായി സൂര്യൻ അവളുടെ ഓരോ അണുവിനെയും തന്റെതാക്കി മാറ്റി... ""സൂര്യേ...ട്ടാ..."" അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ കണ്ണ് പൊത്തി കൊഞ്ചികൊണ്ട് വിളിച്ചു... സൂര്യൻ അവളെ തന്നോട് ചേർത്തണച്ചു... നാണത്താൽ പൂത്തുലുഞവൾ... ""എനിക്ക് എന്ത് ഇഷ്ടാണെന്ന് അറിയോ...?!"" മറുപടിയായി അവളവന്റെ ഇടനെഞ്ചിൽ അമർത്തി മുത്തി...

കരുതലോടെ അവന്റെ കൈകൾ അവളുടെ വേദനയെപോലും കവർന്നെടുത്തിരുന്നു.. ഏറെ സംതൃപ്തിയോടെ നക്ഷത്ര ഒന്നൂടി പതുങ്ങിയവന്റെ നെഞ്ചിൽ...!!! 💖___💖 മാസങ്ങൾക്കു ശേഷം...!!! ദേവൻ ആ ഹോസ്പിറ്റലിൽ ഓടി കേറി... അന്നൊരു നാൾ ഇതുപോലെ താൻ ഓടി കേറിയ ഓർമയിൽ അവന്റെ കയ്കാലുകൾ വിറ കൊണ്ടു... തീർത്ഥക്ക് മൂന്നാം മാസം ഉള്ളപ്പോഴായിരുന്നു മുകളിൽ നിന്ന് ഓർഡർ വന്നത് ട്രാൻസ്ഫറിന്റെ രൂപത്തിൽ... ഒഴിഞ്ഞു മാറാനും അവളെ വിട്ട് നിക്കാനും വയ്യാത്ത അവസ്ഥ... കൂടെ കൊണ്ട് പോകാൻ വസുന്ദര സമ്മതിച്ചില്ല.. ഒപ്പം വരാൻ അവളും... വല്ലാത്തൊരു ധർമ സങ്കടത്തിൽ ആയിരുന്നു.. തന്റെ കുഞ്ഞിന്റെ വളർച്ച ഒന്നും കാണാൻ കഴിയാതെ... ഇന്നിപ്പോ 5 മാസം പിന്നെയും കഴിഞ്ഞു..ലീവിന് വരാൻ പുറപ്പെട്ടപ്പോഴാണ് സൂര്യൻ വിളിക്കുന്നത് തീർത്ഥക്ക് pain കൂടി അഡ്മിറ്റ് ആക്കിയെന്ന്... മറ്റു പല കംപ്ലിക്കേഷനും ഉണ്ടായിരുന്നു തീർത്ഥക്ക്... എല്ലാം കൂടി ഓർത്തപ്പോ ദേവന് ശരീരം തളരുന്ന പോലെ തോന്നി... ""ദേവാ....""

ഓടി വരുന്ന ദേവനെ കണ്ട് ശിവദാസ് അവന്റെ അടുത്ത് പോയി... വസുന്ദരയും നക്ഷത്രയും ആരോഹിയുമെല്ലാം പ്രാർത്ഥനയോടെ ഇരിക്കുന്നുണ്ട്.. ശ്രീ കുറച്ചു മാറി ആരോടോ ഫോണിൽ സംസാരിക്കുന്നു... ചെറുതായി വീർത്ത വയറിൽ കയ്യമർത്തി നക്ഷത്ര എന്തോ മന്ത്രം ഉരുവിടുന്നു.. ദേവൻ അയാളെ ദയനീയമായി നോക്കി.. ""അച്ഛാ.. ഇ..മാ..."" ""ഒന്നുമില്ലടാ... ലേബർ റൂമിൽ കേറ്റിട്ടുണ്ട്... സൂര്യൻ കൂടെയുണ്ട്..."" ""ഞാൻ.. എനിക്ക്... എനിക്കൊന്നു കാണണം...!!"" ""ദേവാ.. വാ..."" പെട്ടന്ന് സൂര്യൻ വന്ന് പറഞ്ഞതും ദേവൻ വേഗം അവനടുത്തേക്ക് നടന്നു... അവന് ഇടാനുള്ള കോട്ട് കൊടുത്ത് സൂര്യൻ കേറിയത്തിന് പിന്നാലെ ദേവനും കേറി.. വേദന കൊണ്ടവൾ കരയുന്നുണ്ട്.. ദേവനെ കാണെ ആഹ് കണ്ണുകൾ വിടർന്നുന്നതും ചുണ്ടിലൊരു പുഞ്ചിരി നിറയുന്നത് അവൻ നോക്കി നിന്നു...

ഓടി അവളുടെ അടുത്ത് പോയി തല ഭാഗത്തു നിന്ന് അവളുടെ കവിളിൽ കൈ ചേർത്തു... ""പുഷ് ചെയ്യ് തീർത്ഥ...!!""" ഡോക്ടർ അക്ഷമയോടെ പറഞ്ഞു.. ആവുന്നത്ര ശ്രെമിച്ചിട്ടും അവൾക്കത്തിന് സാധിച്ചില്ല.. കണ്ണുകൾ നിറഞ്ഞു വന്നു.. ദേവന്റെ നെഞ്ചകം വിങ്ങി.. അവന് ഇടതടവില്ലാതെ അവളുടെ കവിളിലും നെറ്റിയിലും ചുണ്ട് ചേർത്ത്.. """ആഹ്ഹ്ഹ്...."" ജീവൻ പോകുന്ന വേദനയിൽ തീർത്ഥ അലറി... ദേവൻ കണ്ണുകൾ തുറന്ന് നോക്കി... ചോര കുഞ്ഞിനെ സൂര്യന്റെ കയ്യിൽ ഡോക്ടർ കൊടുക്കുന്നുണ്ട്.. ദേവൻ ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചു.. ""തീർത്ഥ ഒന്നൂടി പുഷ് ചെയ്യ്.. കുഞ്ഞു അൽമോസ്റ്റ് പുറത്തെത്തി..."....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story