പ്രണയമായി..!!💖🍂: ഭാഗം 78 || അവസാനിച്ചു

pranayamay sana

രചന: സന

ദേവൻ കണ്ണുകൾ മിഴിച്ചു നോക്കി... വീണ്ടും അവളുടെ വയറിലേക്ക് കണ്ണ് പോകെ ഞെട്ടി... തീർത്ഥ വേദനയിൽ ദേവന്റെ കയ്യിൽ അമർത്തി പിടിച്ചു... """അആഹ്ഹ... """വീണ്ടുമൊരു അലർച്ചെയോടൊപ്പം കുഞ്ഞിന്റെ കരച്ചിൽ കൂടി കേട്ടതും ദേവന്റെ കണ്ണുകൾ നിറഞ്ഞു തൂവി.. തീർത്ഥ തളർന്നു പോയിരുന്നു.. കണ്ണുകൾ ഇരുവശത്തു കൂടിയും ചാലിട്ടോഴുകി... ദേവൻ അവളുടെ നെറ്റിയിൽ അമർത്തി മുത്തി... ""ദേവാ... """സൂര്യൻ കയ്യിൽ കൊണ്ട് വരുന്ന തന്റെ കുഞ്ഞുങ്ങളെ കാണെ ദേവൻ കണ്ണു വിടർത്തി അവനെ നോക്കി.. ഒരു കുഞ്ഞിനെ അവന്റെ കയ്യിൽ വച് കൊടുത്തു.. മറ്റേ കുഞ്ഞിനെ സൂര്യനും ചേർത് പിടിച്ചു... ""സ്കാനിങ്ങിൽ ആദ്യമേ അറിഞ്ഞിരുന്നു.. നീ അറിഞ്ഞാൽ എല്ലാം ഇട്ടെറിഞ്ഞു വരുമെന്നുള്ളത് കൊണ്ട് ഇമേടത്തി പറയരുതെന്ന് പ്രോമിസ് ചെയ്യിപ്പിച്ചിരുന്നു..""" ദേവൻ വാത്സല്യത്തോടെ തന്റെ മക്കളെ നോക്കി... ഒരു മോളും ഒരു മോനും...!!

പൂവ് പോലുള്ള രണ്ട് മക്കൾ... അവൻ ആദരവത്തോടെ തീർത്ഥയെ നോക്കി.. നടന്നു ചെന്നവളുടെ കവിളിൽ അത്രയും പ്രണയത്തോടെ ചുണ്ട് ചേർത്തു... 💖___💖 "" പേരു കണ്ടു വച്ചിട്ടുണ്ടോ ദേവാ...?!"" മോനെ നക്ഷത്രയും കുഞ്ഞി പെണ്ണിനെ ശ്രീയും എടുത്ത് വച്ചിട്ടുണ്ട്.. വസുന്ദര തീർത്ഥയുടെ അടുത്ത് തന്നെയുണ്ട്.. ദേവൻ കണ്ണ് മാറ്റാതെ അവളെ നോക്കി... ആകെ ക്ഷീണിച് തളർന്നിട്ടുണ്ടവൾ... എന്നിട്ടും താൻ നോക്കുമ്പോഴൊക്കെ ഒരു പുഞ്ചിരി തനിക്കായി നൽകി... ""മോന് ഞങ്ങളാ പേരിടുന്നെ...!!"" നക്ഷത്രയും ആരോഹിയും ഒരുമിച്ച് ആദ്യമേ പറഞ്ഞു... ""അപ്പോ മോൾക്കോ..."" ""ദേവൻ കണ്ട് വച്ചിട്ടുണ്ട് പേര്...!!"" തീർത്ഥ പറഞ്ഞു നിർത്തുമ്പോ ദേവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു...!! 💖__💖 ""നമ്മുക്കും വേണ്ടെടി... ദേവന്റെ കുഞ്ഞ് മക്കളെ പോലെ...?!""" ശ്രീയുടെ പ്രതീക്ഷയുടെയുള്ള ചോദ്യത്തിൽ ആരോഹി അവനെ നോക്കി... ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ മറ്റൊരു രീതിയിൽ ബുദ്ധിമുട്ടിച്ചിട്ടില്ലവൻ...

ഇടയ്ക്കിടെ പ്രണയം വാക്കുകൾ കൊണ്ട് വർണിക്കാൻ ആവാത്ത സമയം ദീർഘമായൊരു ചുംബനം... അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു... എന്നാൽ വല്യേട്ടന്റെ മക്കളെ കണ്ടത് മുതൽ ശ്രീയേട്ടന്റെ ഉള്ളിലും അങ്ങനെയൊരു ആഗ്രഹം മുളച്ചു പൊങ്ങിയിരുന്നു... ""നിനക്ക് ഇഷ്ടമല്ലെങ്കി വേ.."" ബാക്കി പറയാനനുവദിക്കാതെ വായ കയ്കൊണ്ട് മൂടിയവൾ... ശ്രീ ആരോഹിയുടെ കണ്ണിലേക്കു നോക്കി... ചുണ്ടിൽ ചെറു പുഞ്ചിരിയാലെ നിക്കുന്നുണ്ട്... ശ്രീ കണ്ണ് വിടർത്തി അവളെ നോക്കി... ""%ഇഷ്ടവാ...!!!💖""" അത് മാത്രം മതിയായിരുന്നു... അവളിലേക്ക് അലിഞ്ഞു ചേരെ അല്പം പോലും അവൾക്ക് വേദനിക്കാതിരിക്കാൻ അവൻ ശ്രെധിച്ചു... മനസ്സിനേറ്റ മുറിവുകൾ അവനോരോ ചുംബനങ്ങൾ കൊണ്ടും അവളിൽ നിന്ന് അടർത്തി മാറ്റി... ഓരോ ചുംബനവും ഹൃദയത്തിന്റെ ഉള്ളറകളിൽ ആഴ്ന്നിറങ്ങുന്ന പോൽ തോന്നി അവൾക്ക്... കാറ്റിലാടി മുല്ല മൊട്ടുകൾ വശ്യമായ സുഗന്ധം പരത്തി...

പാരിജാതങ്ങൾ ഇളംതെന്നലിൽ ശിരസ്സനക്കി... ചെമ്പകപൂവ് പോലെ പെണ്ണ് ചുവന്ന് തുടുത്തു... ഉടയാടകൾ ചിന്നി ചിതറുമ്പോ ശ്രീ അവൾക്കൊരു മറയായി കൂടുതൽ അവളിൽ പറ്റി ചേർന്ന്... നെഞ്ചിൽ മുഖമമർത്തി കിടക്കുന്ന അവന്റെ തല മുടിയിൽ അവൾ വലത് കൈ കൊണ്ട് മേലെ തഴുകി.. ശ്രീ അവളുടെ ഇടത് കയ്യിൽ പതിയെ ചിത്രം വരച്ചു.. വലിയ മാറ്റം ഇല്ലെങ്കിലും ഇപ്പോൾ അവന്റെ സ്പർശനം നേരിയ രീതിയിൽ അവൾക്കറിയാൻ സാധിക്കും... """I love you ആരൂ...!!!"" പതിവ് പല്ലവി... ആരോഹി ചിരിയോടെ അവനെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു...!! 💖___💖 ദേവന്റെയും തീർത്ഥയുടെയും കയ്യിലിരിക്കുന്ന കുഞ്ഞിനെ ശങ്കർ അത്യധികം സന്തോഷത്തോടെ നോക്കി.. കണ്ണിൽ കണ്ണുനീർ കാഴ്ചയെ മറക്കുമാർ ഉറഞ്ഞു കൂടി.. തോളിൽ മുഖമാമർത്തി തുടച്ചു അയാൾ കണ്ണെടുക്കാതെ ദേവനെ നോക്കി... തന്നോടുള്ള അവന്റെ ദേഷ്യം മാറാൻ ഇത്രയും ദിവസങ്ങൾ വേണ്ടി വന്നു...

ഇപ്പോഴെങ്കിലും അവനൊന്ന് വന്നല്ലോ... അതയളിൽ നൽകിയ ആശ്വാസം ചെറുതായിരുന്നില്ല... ശങ്കർ കമ്പികൾക്കിടയിലൂടെ വിരലുകൾ കൊണ്ട് ദേവന്റെ കയ്യിലിരുന്ന കുഞ്ഞി പെണ്ണിന്റെ മുഖത്തൊന്ന് തൊട്ടു.... സ്പർശനം അറിഞ്ഞത് പോൽ അവളൊന്ന് ചിണുങ്ങി തന്റെ അച്ചന്റെ മേലേക്ക് ചാഞ്ഞു കിടന്നു... തീർത്ഥ പുഞ്ചിരിയോടെ കയ്യിലിരുന്ന കുഞ്ഞു മോനെ കാണിച് കൊടുത്ത്.. ദേവന്റെ അതെ മുഖഛായ ആണെന്ന് തോന്നി അയാൾക്ക്.. ""മോ..നെ..."" ദേവനെ നോക്കി വിളിക്കെ അവനൊരു പുഞ്ചിരി നൽകി അയാൾക്ക്... ""മക്കളുടെ പേരെന്താ...!!?"" ""കാശിനാഥൻ...!!"" ""സീതാ...!!"" ശങ്കർ ഞെട്ടി ദേവനെ നോക്കി... സീതാ...!! അയാൾ വിറക്കുന്ന ചുണ്ടുകളോടെ മൊഴിഞ്ഞു... ദേവനെ നോക്കി നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചു.... തീർത്ഥയെയും കൊണ്ട് തിരിഞ്ഞു നടക്കുന്ന ദേവനെ അയാൾ നിറഞ്ഞ മനസ്സോടെ നോക്കി... എന്തൊക്കെ ദ്രോഹങ്ങൾ താൻ അവനോട് ചെയ്തിട്ടുണ്ട്..

എന്നിട്ടും... തന്നെയും തന്റെ സീതയെയും ഇപ്പോഴും അവൻ മറന്നിട്ടില്ല എന്ന ഓർമയിൽ അയാളൊന്ന് പുഞ്ചിരിച്ചു.. ഈ ജന്മം ഇനി ഓർത്തിരിക്കാൻ മറ്റൊന്നും തനിക് വേണ്ട എന്ന തിരിച്ചറിവിൽ അയാളുടെ മനസ്സ് നിറഞ്ഞു...!! 💖___💖 രാത്രി ദേവന്റെ നെഞ്ചിൽ തല ചായ്ച്ചവൾ കിടന്നു... കണ്ണുകൾ അടുത്തടുത് കെട്ടിയിരിക്കുന്ന തൊട്ടിലിൽ ആണ്... ദേവന്റെ കൈകളുടെ ദിശമാറുന്നതിനനുസരിച്ച തീരർത്ഥ കുണുങ്ങി ചിരിച് കൊണ്ട് അവന്റെ മേലേക്ക് കൂടുതൽ പറ്റി ചേർന്ന്... ""ഞാൻ കരുതി ദേവൻ മോൾക്ക് അന്ന എന്ന് ഇടുമെന്നു..."" കുറുമ്പോടെ തീർത്ഥ അവന്റെ നെഞ്ചിൽ താടി കുത്തി വച്ചു.. ദേവൻ ചിരിയോടെ അവളെ നെഞ്ചോപ്പം പൊക്കി കിടത്തി... """ഒരുനാൾ അവളെന്റെ പ്രണയാമായിരുന്നു... എന്റെ ഒപ്പം വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നവൾ.. പക്ഷെ നിന്നെ കിട്ടിയതിൽ പിന്നെ ഒരിക്കലും അങ്ങനെയൊരു ആഗ്രഹം എനിക്ക് ഉണ്ടായിട്ടില്ല...

നിന്നോളം മറ്റൊരുവളും ആ സ്ഥാനത്തു വരികയുമില്ല...!! നമ്മുടെ കൂടെ എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളുടെ പേര് വേണമെന്ന് തോന്നി എന്റെ മോൾക്ക്... അതിന് സീതാമ്മ അല്ലാതെ മറ്റാരും ആ സ്ഥാനത്തു വരില്ല.. അവസാന നിമിഷം വരെ ആ അമ്മ ആഗ്രഹിച്ചത് എന്റെ സനീദ്യം ആയിരുന്നു..!!"" തീർത്ഥ സ്നേഹത്തോടെ അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി..!! 💖 ""എനിക്ക് ഐസ് ക്രീം വേണം...!!"" ""എന്തോന്ന്...?!""" സൂര്യൻ കണ്ണ് മിഴിച്ചു അവളെ നോക്കി... ബെഡിൽ എഴുനേറ്റിരുന്ന് ചുണ്ട് മലർത്തി ഇരിക്കുന്നുണ്ട്... ""ഐസ് ക്രീം...!!"" ""അപ്പോ ഇപ്പോ പുറത്ത് പോയി കഴിച്ചിട്ട് വന്ന തട്ട് ദോശയോ..?""" ഉറങ്ങി കിടന്ന എന്നെ വിളിച്ചുണർത്തി തട്ട് ദോശ കഴിച്ചിട്ട് വന്ന് കേറിയാതെ ഉള്ളു.. ഡ്രസ്സ്‌ പോലും മാറാതെ ബെഡിൽ ഇരുന്നപ്പോഴേ അടുത്ത പണി ഉടൻ വരുമെന്ന് ഓർക്കണമായിരുന്നു... ""അതൊക്കെ ദഹിച്ചു... ഇപ്പോ ദേ മോന് ഐസ് ക്രീം വേണമെന്ന്...!!""

""ഇനി നാളെ രാവിലെയാവട്ടെ മാളു... ഇപ്പോ നീ ഒന്ന് റസ്റ്റ്‌ എടുക്ക്...!!"" സമാധാനത്തിൽ അവളുടെ കവിളിൽ കൈ വച്ചതും നക്ഷത്ര ആ കയ്യ് തട്ടി മാറ്റി തിരിഞ്ഞിരുന്നു.. """കണ്ടോ മോനെ.. നിന്റെ അച്ഛക്ക് ഇപ്പോ ഒരു സ്നേഹവും ഇല്ല...!! അല്ലെങ്കിലും മനുഷ്യനല്ലേ... ഇങ്ങനെയൊക്കെ തന്നെയാ.. പോകെ പോകെ നിന്റെ അമ്മയോടുള്ള സ്നേഹവും കുറയുമെന്ന തോന്നണേ..!""" മൂക്ക് വലിച്ചു അഭിനയിച് തകർക്കുന്നുണ്ടവൾ... സൂര്യൻ തലയിൽ കൈ വച്ചു...പിന്നെ അവൾക്കൊരു ഉമ്മ കൊടുത്ത് പുറത്തേക്ക് പോകൻ നിന്നതും നക്ഷത്ര അവന്റെ കൈ പിടിച്ചു വച്ചു.. സൂര്യൻ എന്തെന്ന ഭാവത്തിൽ അവളെ നോക്കി... ""നിക്ക് ഐസ് ക്രീം വേണ്ട.."" ചിരിയോടെ കണ്ണ് ചിമ്മി പറയുന്നവളെ കാണെ പാവം തോന്നിയവന്... ""ഉപ്പ് മാങ്ങാ മതി..."" കുസൃതി നിറഞ്ഞ കുറുമ്പ് നിറഞ്ഞ സ്വരം... സൂര്യൻ കണ്ണുരുട്ടി പേടിപ്പിച്ചു.. മനസ്സലിഞ്ഞു വേണ്ട എന്ന് പറയുമെന്ന് പ്രതീക്ഷിച്ച താനാണ് മണ്ടൻ എന്ന് സ്വയം മൊഴിഞ്ഞു ചവിട്ടി തുള്ളി പുറത്ത് പോകുന്നവനെ കാണെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു...

വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുന്നേ തിരിഞ്ഞു നോക്കെ ആവേശത്തോടെ കൈ വീശി കാണിക്കുന്നവളെ കാണെ സൂര്യന്റെ ചുണ്ടിലും ചിരി നിറഞ്ഞിരുന്നു...!! 💖 """എന്താ ശ്രീയേട്ടാ താമസിച്ചേ..?!"" മറ്റെന്തോ ചിന്തയിൽ ആയിരുന്നവൻ ഒന്ന് ഞെട്ടി... പിന്നെ കണ്ണ് ചിമ്മി ചിരിച്ചു... അവൾ കാണാതെ മറച്ചു പിടിച്ച പേപ്പർ ശ്രീ ബെഡിനടിയിലേക്ക് ഇട്ടിരുന്നു... രാത്രി കിടക്കാൻ നേരം അവന്റെ നെഞ്ചോട് ചേർന്ന് കിടന്നവൾ... ഏറെ നേരത്തെ നിശബ്ദത്തക്ക് ശേഷം ശ്രീ ആരോഹിയെ വിളിച്ചു... ""പറയണ്ട ശ്രീയേട്ടാ... ഞാനും കണ്ടു... പത്രത്തില്...!!"" ""ആരൂ...!!""" """ഒന്നും പൂർണമായി മറന്നിട്ടില്ല ഞാൻ... പക്ഷെ അതൊന്നും ഓർക്കാനും എനിക്ക് ഇപ്പോ ഇഷ്ടല്ല... ശ്രീയേട്ടനെ കിട്ടുന്നതിന് മുന്നെയായിരുന്നു ഈ വാർത്ത ഞാൻ അറിഞ്ഞിരുന്നതെങ്കിൽ മനസ്സ് തകർന്ന് പോയേനെ.. പക്ഷെ ഇപ്പോ.. ജീവനെക്കാളെറെ എന്നെ സ്നേഹിക്കുന്ന നിങ്ങളുള്ളപ്പോ ഞാൻ പഴയതൊന്നും ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല... ഇതായിരിക്കും മനുവേട്ടന്റെ വിധി...!!!""" ശ്രീ അവളുടെ നെറ്റിയിൽ അമർത്തി മുത്തി...

കാറ്റിൽ ബെഡിന് അടിയിൽ കിടന്ന പേപ്പർ പറന്നു... അതിൽ മാധവിന്റെ ചിത്രവും അതിന് ചുവടെ ചേർത്ത ആദരാഞ്ചലികൾ എന്ന അടികുറുപ്പും ആ ഇരുട്ടിലും തെളിഞ്ഞു കണ്ടു.... """നാളെയൊന്ന് ഹോസ്പിറ്റലിൽ പോണംട്ടോ ശ്രീയേട്ടാ...!""" """ഹ്മ്മ്‌.. എന്തേയ്..?""" """കുഞ്ഞ് ശ്രീ ഇതിനകത്ത് ഉണ്ടോ എന്ന് സംശയമാ..!!""" ശ്രീ കണ്ണ് വിടർത്തി അവളെ നോക്കി... കുസൃതി നിറഞ്ഞ അവളുടെ ചിരിയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു... ചുണ്ടിൽ അമർത്തി മുത്തി... മതിവരുവോളം ആ ചൊടികളെ നുണഞ്ഞെടുത്തു... കരുതലോടെ ആ ഉദരത്തെ തലോടി കൊണ്ടിരുന്നു...💖 അവരുടെ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല... ജീവനോളം തങ്ങളുടെ ഇണകളെ സ്നേഹിച്ചും സംരക്ഷിച്ചും അവർ ജീവിതം മുന്നോട്ട് നയിക്കുന്നു... "അവസാനം വരെ പ്രണയമായി💖 നിന്നെ സൂക്ഷിക്കുന്നതിലുമപ്പുറം നിന്നോട് ഞാനിനിയുമെങ്ങനെയാണ് നീതി പുലർത്തുക...!!!" മൂവരുടെയും മനസ്സ് ഒരുപോലെ മന്ത്രിച്ചു കൊണ്ട് തങ്ങളുടെ ഇണയെ കൂടുതൽ നെഞ്ചോട് ചേർത്തണച്ചു പിടിച്ചു....!!...അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story