പ്രണയമായി..!!💖🍂: ഭാഗം 9

pranayamay sana

രചന: സന

അവൻ പറയാൻ വന്നത് അവൾ കേൾക്കാൻ പോലും കൂട്ടാക്കിയില്ല എന്നോർത്തു അവന്റെ മനസ് വല്ലാതെ ആസ്വസ്ഥമായിരുന്നു.. കുറച്ചു നേരം കണ്ണടച്ചു ഇരുന്ന് മാൻവിക് ഫോൺ എടുത്ത് ആരെയോ കാൾ ചെയ്തു... കാൾ കണക്ട് ആവുന്നില്ല എന്നത് അവനിൽ വല്ലാത്ത അസ്വസ്ഥത നിറഞ്ഞു.. ഇന്നലെ വരെ ബെൽ അടിക്കുന്നുണ്ടായിരുന്നു ഇന്നിപ്പോ ഫോൺ കണക്ട് ആവുന്നില്ല എന്നത് വല്ലാതെ അവനെ വിഷമിപ്പിച്ചു.. 'ഈ അമ്മു എന്തെ എടുക്കാതെ..' സ്വയം ഓരോന്ന് ഓർത്തവൻ വീണ്ടും കാൾ ചെയ്തു.. പഴയപോലെ തന്നെയാണ് എന്ന് അറിഞ്ഞതും അവൻ തലയിൽ കയ്യ് വച് താങ്ങി.. 'എടുക്കാൻ പറ്റിട്ടുണ്ടാവില്ല.. എന്തയാലും ഒരാഴ്ച കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നുണ്ടല്ലോ.. അമ്മുനെ നേരിട്ട് കണ്ട് സംസാരിക്കാം.. അവളുടെ അച്ഛനെ കണ്ട് എങ്ങനെലും കാര്യം പറഞ്ഞു മനസിലാക്കിപ്പിക്കണം..' ഓരോന്ന് മനസ്സിനെ പറഞ് പഠിപ്പിച്ചു അവൻ സ്വയം ആശ്വസിച്ചു.. കണ്ണുകലടച്ചവൻ സീറ്റിലേക്ക് ചാരി.. നക്ഷത്ര അവളുടെ ഉണ്ണിയേട്ടന്റെ വാക്കിൽ വിശ്വസിച്ചു അവിടേം വിട്ട് ഇറങ്ങി വന്നതൊന്നും അറിയാതെ കണ്ണിന് മുകളിൽ കയ്യ് വച് അവനൊന്ന് നിശ്വസിച്ചു..!!🍂 💖___💖 "ദത്ത്.." പിന്നിൽ നിന്ന് മീനാക്ഷിയുടെ വിളി കേട്ടതും അവൻ കണ്ണ് മുറുക്കി പൂട്ടി..ശോ അവൾ കണ്ട് കാണുമോ.. ചോദിച്ചാൽ എന്ത് പറയും.. നീനു അവന്റെ ചുമലിൽ തട്ടിയതും തിരിഞ്ഞ് അവൻ അവൾക് ചിരിച്ചു കാണിച്ചു.. "സത്യം പറയുന്നോ.. കള്ളം പറയുന്നോ..??"

അവന്റെ മുന്നിൽ കയ്യ് കെട്ടി നിന്ന് ചോദിക്കുന്നവളെ നോക്കി സൂര്യൻ ചിരിച്ചെങ്കിലും നീനു മൈൻഡ് ആകാതെ ഗൗരവം നടിച്ചു.. "ഞാൻ.. ഞാൻ ചുമ്മാ നിന്നെ കാണാൻ.. അല്ല ഇതുവഴി പോയപ്പോ അമ്മയെ കാണാൻ.." "ആണോ.. പണ്ടും ഇതുവഴി തന്നെയല്ലേ നീ ഹോസ്പിറ്റലിൽ പോവുന്നെ?? അല്ലെ? എത്ര വട്ടം അമ്മ പുറത്തിറങ്ങി കാത്തുനിന്ന് നിന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്..അപ്പോഴൊന്നും ഇല്ലാത്ത സ്നേഹം പെട്ടന്ന് എവിടുന്നാ സൂര്യ ദത്താ.." പ്രതേക താളതിൽ ചുണ്ടിൽ ഒളിപ്പിച്ച ചിരിയാലേ നീനു പുരികം പൊക്കി.. സൂര്യൻ നന്നേ ചമ്മിപോയിരുന്നു.. "അല്ല മാ.. മാളു ന്.." "എന്തോ.. കേട്ടില്ല..." "നിനക്ക് ഇപ്പോ എന്താ ഞാൻ മാളൂനെ കാണാൻ വേണ്ടി വന്നതാണ് എന്ന് സമ്മതിക്കാണോ..?" "അതാണല്ലോ സത്യം.." സൂര്യൻ പറഞ്ഞതിന് പിന്നാലെ ആകലോടെ നീനു പറഞ്ഞതും സൂര്യൻ പല്ല് കടിച് അവളുടെ തലയിൽ കൊട്ടി.. അവളൊരു ചിരിയോടെ അവനെ ഉള്ളിലേക്ക് കൊണ്ട് പോയി.. "ആ ദത്ത്.. നീ ഇപ്പോഴും എന്തിനാ മാളൂന്ന് വിളിക്കണേ.. ഞാൻ പറഞ്ഞതല്ലേ അമ്മു എന്നാ അതിന്റെ പേര്.." "ആദ്യമേ വിളിച്ചതുകൊണ്ടാവും അങ്ങനെ വിളിക്കനെ തോന്നുന്നുള്ളു.." അവനെ നോക്കി ഒന്ന് അമർത്തി മൂളി അവൾ തിരിഞ്ഞതും ആണ് പെട്ടന്ന് നക്ഷത്ര പറഞ്ഞ കാര്യങ്ങൾ നീനുവിന് ഓർമ വന്നത്..

അവൾ ഉണ്ണിയേട്ടൻ എന്നൊരാൾക്ക് വേണ്ടിയാ ഇവിടെ വന്നതെന്ന് സൂര്യനോട് അവൾ പറഞ്ഞില്ല എന്നത് അവൾ ഓർമിക്കുന്നതും അപ്പോഴാണ്.. അവനോട് അത് പറയാൻ വേണ്ടി നോക്കിയതും അവൻ മറ്റെവിടോട്ടോ കണ്ണുകൾ പതിപ്പിച്ചിരിക്കുന്നത് അവൾ ശ്രെദ്ധിച്ചത്.. പടികൾ ഒരു പരുങ്ങലോടെ ഇറങ്ങി വരുന്ന നക്ഷത്രയിൽ ആണ് സൂര്യന്റെ കണ്ണ് എന്ന് കണ്ടതും നീനുവിന് വല്ലാത്തൊരു ഭാവം വന്ന് നിറഞ്ഞു..സൂര്യന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം അവൾ ശ്രെധിച്ചു.. ഇതുവരെ അവൾ കാണാതൊന്ന്..!! നക്ഷത്രയെ പറ്റി പൂർണമായും സൂര്യൻ അറിയണം എന്ന് നീനുവിന് തോന്നി അന്നേരം.. "ആ സൂര്യൻ മോനോ.. എപ്പോ വന്നു.." "ഏഹ്.. ആ.. ആ ഇപ്പോ വന്നേ ഉള്ളു.. ഞാൻ.. ചുമ്മാ കേറിയത.." നീനുവിന്റെ അമ്മയുടെ ചോദ്യം ആണ് സൂര്യനെ ബോധത്തിലേക്ക് കൊണ്ട് വന്നത്.. മറ്റുള്ളവരും ആയി സംസാരിക്കുന്നു എന്നാ വയ്പ്പിൽ ഇടയ്ക്കിടെ സൂര്യന്റെ കണ്ണ് നക്ഷത്രയിൽ പാളി വീണു.. അവൾ മറ്റേതോ ലോകത്താണ്.. ഇതൊക്കെ കണ്ട് നിക്കേ നീനുവിന് സൂര്യനോട് എല്ലാം പറയണം എന്ന് തോന്നി.. നക്ഷത്രക്ക് മറ്റൊരു അവകാശി ഉണ്ടെന്ന് അവനെ അറിയിക്കണമെന്ന്..!! 💖___💖 "മ്മ്മ്.. എന്താ.." ദേവൻ കണ്ണ് മാത്രം ഉയർത്തി മുന്നിൽ നിക്കുന്നവളോട് ചോദിച്ചു..

"കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട്..വരു.." "എനിക്ക് വേണ്ട.." പറഞ്ഞു മുഴുവനാക്കും മുന്നേ ദേവൻ പറഞ്ഞു വീണ്ടും ഫോണിൽ മുഖം പൂഴ്ത്തി.. കുറച്ചു കഴിഞ്ഞും അവളുടെ അനക്കം ഒന്നും ഇല്ലെന്ന് കണ്ട് അവൻ തല ഉയർത്തി.. നിന്നിടത് നിന്നും അനങ്ങാതെ അവനെ തന്നെ തുറിച്ചു നോക്കുന്നുണ്ട് അവൾ.. "എന്താടി.. നോക്കിപേടിപ്പിക്കുന്നെ..??" "എടി പൊടിന്നൊക്കെ താൻ തന്റെ കെട്ടിയോളെ പോയി വിളിച്ച മതി.. ഇവിടെ എനിക്കൊരു പേരുണ്ട്.." നോക്കി പേടിപ്പിച്ചു കൊണ്ടുള്ള തീർത്ഥയുടെ സംസാരം കേട്ട് ദേവൻ ഇരുന്നിടത് നിന്നും ചാടി എഴുനേറ്റ് അവളുടെ മുന്നിൽ പോയി നിന്നു.. അതിലൊരു ഞെട്ടൽ അവളുടെ മുഖത്തു പ്രതീക്ഷിച്ചെങ്കിലും അവന്റെ പ്രതീക്ഷയെ കടത്തി വെട്ടി കൊണ്ട് അവൾ കയ്യും കെട്ടി ഒരടി അനങ്ങാതെ നിന്നു.. "പിന്നെ ഞാൻ ഉണ്ടാക്കിയ ഭക്ഷണം തനിക് വേണമെങ്കിൽ കഴിച്ച മതി... എന്നൊന്നും ഞാൻ പറയൂല മര്യാദക്ക് കഴിച്ചോണം.." "എന്നോട് കൽപ്പിക്കാൻ നീ ആരാടി.." അവളുടെ സംസാരത്തിൽ അവന്റെ ദേഷ്യം നന്നേ വർധിച്ചിരുന്നു.. അവന്റെ അലർച്ച പോലുള്ള ശബ്ദതിൽ അവൾ കാത് പൊത്തി.. "കല്പിച്ചതൊന്നും അല്ല.. ജാനുവേച്ചി അത്യാവശ്യം ആയതുകൊണ്ട് വീട്ടിൽ പോയി.. എന്നോട് ഫുഡ് ഉണ്ടാക്കി കഴിച്ചോളാൻ പറഞ്ഞു..

ദേവൻ അവിടെ ഇരുന്നപ്പോൾ അല്ലെ ഞാൻ വന്ന് ചോദിച്ചത് ഫുഡ് ഉണ്ടക്കട്ടെന്ന്.. അപ്പോ ദേവൻ തന്നെയല്ലേ ഉണ്ടാക്കിക്കോളാൻ പറഞ്ഞത്.. സോ ഇനി ആ ഫുഡ് വേസ്റ്റ് ചെയ്യാൻ പറ്റില്ല.. താൻ കഴിച്ചേ പറ്റു.." "ഞാൻ എപ്പോഴാടി നിന്നോട് ഓക്കേ പറഞ്ഞത്.." തീർത്ഥ പറഞ്ഞു കഴിഞ്ഞതും ദേവൻ അവളോട് അതും ചോദിച്ചു കുറച്ചൂടി അടുത്ത് നിന്നു.. ഇപ്പ്രാവശ്യം അവളുടെ നെഞ്ച് ഒന്ന് പിടഞ്ഞു.. അത് പുറത്ത് കാണിക്കാതെ അവൾ പിന്നിലേക്ക് ഒന്ന് നീങ്ങി അവന്റെ നെഞ്ചിൽ കയ്വച്ചു പിന്നിലേക്ക് നീക്കി.. "ടോ ഒരു കാര്യം പറഞ്ഞേക്കാം.. ഫുഡ് ടേബിളിൽ എടുത്ത് വച്ചേക്കുന്നുണ്ട്.. ഇന്ന് അത് കഴിക്കാതെ കളയാൻ ആണ് പ്ലാൻ എങ്കിൽ ഇനി ജാനുവേച്ചി വരുന്നത് വരെ ഒരു തുള്ളി വെള്ളം ഇവിടുന്ന് കിട്ടില്ല.. തീർത്ഥ പറഞ്ഞാൽ പറഞ്ഞതാ.." "ഡീീീ..." അത്രേം പറഞ്ഞാവൾ തിരിഞ്ഞ് നടന്നു..അവന്റെ അലർച്ചെയോടൊപ്പം എന്തൊക്കെയോ സംസാരം അവൾ കേട്ടെങ്കിലും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ നടന്നു നീങ്ങി..എല്ലാരോടും ദേഷ്യപെടുന്ന ദേവൻ തനിക്ക് മുന്നിൽ മാത്രം അധികം ദേഷ്യപ്പെടാത്തത് അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു... "സത്യത്തിൽ അവനൊരു പാവാ.. നിന്നെ ഒരു പോറൽ പോലും വരുത്താതെ അവൻ നോക്കുന്നില്ലേ..

അതിന് പകരമായി നീ അവിടെ നിക്കുന്ന അത്രയും നാൾ അവനെ ഒന്ന് ശ്രെദ്ധിച്ചോണേ..." തന്റെ കയ്കൾ കൂട്ടിപിടിച്ചു അപേക്ഷ സ്വരത്തിൽ പറയുന്ന ശ്രീയേട്ടന്റെ വാക്കുകൾ ഓർക്കേ അവളൊന്ന് നിശ്വസിച്ചു.. റൂമിൽ തല മാത്രം പുറത്തിട്ടു അവനെ ഒന്ന് പാളി നോക്കി.. ദേഷ്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും എന്തോ പിറുപിറുത് നടക്കുന്ന ദേവനെ കാണെ എന്തുകൊണ്ടോ അവളിൽ ഒരു കുളിരു വന്ന് പൊതിഞ്ഞു..!!❤ "താന്തോന്നി.. അവളാരാ എന്നെ ഭരിക്കാൻ.. വായിലിരിക്കുന്നത് കേട്ട ഒന്ന് പൊട്ടിക്കാൻ തോന്നുമെങ്കിലും നാശം മുന്നിൽ വന്ന് നിക്കുമ്പോ അവളാനുഭവിച്ചത് മുന്നിൽ തെളിഞ്ഞു വരാ.. എന്നെ അവൾക് ശെരിക്കും അറിയില്ല.. കാണിച്ചു കൊടുക്കുന്നുണ്ട് ദേവൻ ആരാണെന്ന് കുരുപ്പിന്.. എത്രയും വേഗം അവളുടെ പേരിലുള്ള കേസ് ഒതുങ്ങിയെങ്കിൽ ആ മാരണത്തിനെ ഇവിടുന്ന് ഇറക്കി വരാമായിരുന്നു.." ഉള്ളിൽ ഓരോന്ന് മൊഴിയുമ്പോഴും അവൻ അറിഞ്ഞിരുന്നില്ല വൈകാതെ അവൾ തന്നിലേക്ക് ചേരുമെന്ന്.. ഭ്രാന്തമായൊരു പ്രണയമായി..!!💖 💖____💖 "അമ്മു.. ഇനിയെന്താ നിന്റെ പ്ലാൻ..." നീനു എഴുതുന്നത് നിർത്തിവച് നക്ഷത്രയോട് ചോദിച്ചതും വരച്ചു കൊണ്ടിരുന്ന നക്ഷത്ര തല താഴ്ത്തി.. മുഖം ഇരുണ്ടു..നീനു അവളുടെ താടിയിൽ പിടിച്ചു മുഖം നീനുവിന്റെ നേർക്ക് ഉയർത്തി.. "അയ്യേ.. എന്തിനാ ഇപ്പോ മുഖം കുനിച്ചിരിക്കണേ..?? ഞാൻ ഉദ്ദേശിച്ചത് നിന്റെ ഉണ്ണിയേട്ടനെ കിട്ടുന്നത് വരെ ഇവിടെ ഇങ്ങനെ വീട്ടിൽ ഇരിക്കാണോ പ്ലാൻ എന്നാ..?"

"അല്ലാതെ ഇപ്പോ എന്തേയ്യാനാ.." "നീ ജോലിക്ക് വരുന്നുണ്ടോ എന്റെ ഒപ്പം.." നീനു ചോദിച്ചതും നക്ഷത്രയുടെ കണ്ണ് വിടർന്നു.. നക്ഷത്രക്ക് നീനുവിനോട് അങ്ങനെ ഒരു ആഗ്രഹം പറയണമെന്ന് ഉണ്ടായിരുന്നു.. പക്ഷെ പറഞ്ഞാൽ അവൾ എന്ത് കരുതും എന്ന് വിചാരിച്ചായിരുന്നു പറയാത്തത്.. പക്ഷെ ഇപ്പോ നീനു തന്നെ ചോദിച്ചതും അവളുടെ ചൊടികൾ വിടർന്നു.. വേഗത്തിൽ തല കുലുക്കി.. "വായ തുറന്നു പറഞ്ഞാലേ കൊണ്ടോവു.." അവളുടെ പ്രവർത്തിയിൽ നീനുവിന് ചിരി വന്നെങ്കിലും ഗൗരവം നടിച്ചു അവൾ നക്ഷത്രയോട് പറഞ്ഞു.. "നിക്കും വരണം.. ഇവിടെ ഒറ്റക് ഇരുന്ന് ബോർ അടിക്കുവാ.." "ഒക്കെ ഒക്കെ.. കൊണ്ടോവം... പക്ഷെ ഇപ്പോഴല്ല ഇതൊക്കെ ഒന്ന് പൂർണമായി മാറീട്ട്.." അവളുടെ തലയിലെ മുറിവിൽ തൊട്ട് പറഞ്ഞതും നക്ഷത്ര സന്തോഷത്തിൽ തല ആട്ടി.. അവൾക് എന്തുകൊണ്ടോ വല്ലാത്തൊരു സന്തോഷം തോന്നി ഉള്ളിൽ..!! നക്ഷത്രയുടെ ചിരിച്ച മുഖം കണ്ടെങ്കിലും സൂര്യനോട് ചോദിച്ചിട്ട് തീരുമാനം എടുക്കാം എന്ന് മനസിൽ കരുതി നീനുവും ജോലി തുടർന്നു..!! 💖___💖

"ഹലോ.. സാർ ഇപ്പോ കേൾക്കാവോ.." "ഹാ ദാമോദരേട്ട.. പറഞ്ഞോ എന്തായി.." "സാർ.. സാറിന് ഈ വിവരങ്ങൾ ഒക്കെ എവിടുന്ന് കിട്ടിയതാ..?" ദാമോദരൻ ചോദിക്കുന്നത് മറുവശത്തു നിന്ന് കേൾക്കെ ദേവൻ നെറ്റി ചുളിച്ചു.. "എന്താ.." "അല്ല സാർ.. ഞാൻ അവിടുത്തെ സ്റ്റേഷനും ആയി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.. പക്ഷെ അങ്ങനെ ഒരു കേസിനെ പറ്റിയോ കൊലപാതകത്തെ പറ്റിയോ അവിടെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല എന്നാ അറിഞ്ഞേ.." ദാമോദരൻ പറയുമ്പോ ദേവൻ സംശയതാൽ കുടുങ്ങി.. അവന്റെ കണ്ണ് അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന തീർത്ഥയിലേക്ക് നീണ്ടു.. പുറം തിരിഞ്ഞ് മൂളിപ്പാട്ടും പാടി നിക്കുന്നവളെ ഒന്ന് നോക്കിയ ശേഷം അവൻ ഫോൺ ഒന്നൂടി അടുപ്പിച്ചു.. "പിന്നെ സാർ പറഞ്ഞതുകൊണ്ട് ഞാൻ അവിടെ നാട്ടിൽ നേരിട്ട് പോയി കാര്യം തിരക്കി.. അവിടുള്ളവർക്ക് ഒക്കെ ആ കടയെ പറ്റി അറിയാം.. ഉടമസ്ഥനെയും..പക്ഷെ.." "പക്ഷെ.." ദേവൻ അയാളോട് ആവർത്തിച് ചോദിച്ചു.. "പക്ഷെ സാർ.. അങ്ങനെ ഒരു മർഡർ അവിടെ നടന്നിട്ടില്ല.." "വാട്ട്‌... എന്തൊക്കെയാ ദാമോദരേട്ടാ പറയുന്നേ.."

ദേവന്റെ അലർച്ച കേൾക്കെ തീർത്ഥ ഞെട്ടലോടെ അവന്റെ അടുത്തേക്ക് വന്നു.. "സത്യാ സാർ.. മാത്രവുമല്ല.. ഞാൻ അയാളെ കണ്ടു.. സാർ പറഞ്ഞ സ്വാമിനാഥൻ എന്നാ ആളെ.. അയാൾക് കുഴപ്പം ഒന്നും ഇല്ല.. എനിക്ക് തോന്നുന്നത് സാറിനെ ആരോ പറഞ് പറ്റിച്ചെന്നാ.." ദാമോദരൻ പറയുമ്പോ ദേവൻ ഒന്നും മിണ്ടിയില്ല.. പിന്നെ വിളിക്കാം എന്ന് മാത്രം പറഞ്ഞ കാൾ കട്ട്‌ ആക്കി.. എന്തൊക്കെയോ സംശയങ്ങൾ തോന്നി അവന്.. തലയിൽ കയ്യ് വച് അവൻ ദീക്ഷിതിനെ കണ്ടതും തീർത്ഥയെ രക്ഷിച്ചതും വഴിയിൽ കണ്ട പോസ്റ്ററും ഒപ്പം തീർത്ഥ പറഞ്ഞറിഞ്ഞ കാര്യങ്ങളും ഓർത്തെടുത്തു.. പെട്ടന്ന് എന്തോ കത്തിയത് പോലെ അവൻ കണ്ണ് തുറന്നു കാറ്റ് വേഗത്തിൽ പുറത്തേക്ക് കുതിച്ചു.. സംഭവങ്ങൾ ഒന്നും മനസിലാവാതെ കണ്ണുമിഴിച് തീർത്ഥയും അവിടെ നിന്നു...!!! ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story