പ്രണയമഴ: ഭാഗം 22

pranayamazha

എഴുത്തുകാരി: THASAL

"എന്തായിരുന്നു കുളപ്പടവിൽ വെച്ച്,,, " ധനു തുമ്പിയെനോക്കി ഒരു ആക്കി ചിരിയിൽ ചോദിച്ചതും ചമ്മൽ കൊണ്ട് തുമ്പിയുടെ മുഖം ചുളിഞ്ഞു പോയി,,, "എല്ലാം കണ്ടോ,,, " "എല്ലാം കണ്ടോ എന്ന് ചോദിച്ചാൽ കിസ്സിങ്ങ് മുതൽ മുഴുവൻ കണ്ടു,,, " ധനു ഒന്ന് പൊട്ടിചിരിച്ചതും തുമ്പി ഒന്ന് കണ്ണടച്ചു പോയി,,, "എന്റെ കൃഷ്ണ,,, ആകെ നാണക്കേടായല്ലോ,,, എട്ടായി എന്താ കരുതിയിട്ടുണ്ടാകാ,,,," "എന്ത് കരുതാൻ കിസ്സ് ചെയ്തെന്നേ കരുതൂ,,,, " "അയ്യേ,,,, " "എന്ത് അയ്യേ,,,, എന്റെ ചേച്ചി,,, അങ്ങേർക്ക് ഇതൊന്നും വലിയ കാര്യം അല്ല,,,,, അതിന് ഒരു നാണക്കേടും ഇല്ല,,,, ഈ ചേച്ചിയുടെ ഒരു നാണം,,, " തുമ്പിയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ധനു പറഞ്ഞു എങ്കിലും തുമ്പിക്ക് ആകെ ചടച്ച മട്ടുണ്ട്,,,, ഇനി ഇങ് വരട്ടെ തീപ്പെട്ടികൊള്ളിന്നും വിളിച്ച്,,,, ശരിയാക്കി കൊടുക്കുന്നുണ്ട്,,, കള്ള സഖാവ്,,, "മോളെ തുമ്പി,,,, പ്രാതൽ നേരം ആയി,,, " പുറത്ത് നിന്നും അമ്മയുടെ വിളി വന്നതോടെ അവൾ ധനുവിനെയും വിളിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി,,,, ഊട്ടുപുരയിലേക്ക് കടന്നതും എല്ലാം ഒതുക്കി വെക്കുന്ന തിരക്കിൽ ആണ് സ്ത്രീ ജനങ്ങൾ,,,,

തുമ്പിയും അവർക്കൊപ്പം കൂടി എല്ലാം ചെത്തുകല്ലിനാൽ നിർമിച്ച ആ തിണ്ണയിൽ നിരത്തി വെച്ചതും ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു,,, മുത്തശ്ശിക്കായി പ്രത്യേകം മാറ്റി വെച്ച ഇരിപ്പിടത്തിൽ മുത്തശ്ശി വന്നിരുന്നതും അതിന് പിറകെയായി എല്ലാവരും ഇരുന്നു,,,, അപ്പോഴേക്കും സഖാവ് വന്നു തുമ്പിക്ക് തൊട്ടടുത്ത് ഇരുന്നതും വിഷ്ണുവും ധനുവും അവരെ നല്ലോണം ആക്കി ചുമക്കുന്നുണ്ട്,,, അവനാണേൽ നെവർ മൈൻഡ്,,,, "കൃഷ്ണ വന്നില്ലേ,,, " മുത്തശ്ശി ചോദിച്ചതും അമ്മായി ഒന്ന് തല ഉയർത്തി നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല,,, "മ്മ്മ്,,,, ഈ ഇടെയായി അവൾക്ക് നമ്മുടെ കൂടെ ഇരിക്കാനോ സംസാരിക്കാനോ ഒന്നും നേരമില്ല,,,,, തുമ്പി മോള് പോയി കൃഷ്ണയെ ഒന്ന് വിളിച്ച് കൊണ്ട് വാ,,, " മുത്തശ്ശിയുടെ ഉത്തരവ് ലഭിച്ചതും എല്ലാവരുടെയും മുഖം വിളറിയിരുന്നു,,, അവർക്കെല്ലാം അറിയാമായിരുന്നു കൃഷ്ണക്ക് സഖാവിനോടും തുമ്പിയോടും ഉള്ള അനിഷ്ടം,,,

തുമ്പി എന്ത് പറയും എന്നറിയാതെ സഖാവിനെ ഒന്ന് നോക്കിയതും സഖാവ് വേണ്ട എന്ന രീതിയിൽ ഒന്ന് തലയാട്ടി കൊണ്ട് അവളുടെ കയ്യിൽ പിടിച്ച് വെച്ചു,,, "അമ്മേ,,, കൃഷ്ണയെ ഞാൻ വിളിച്ചോളാം,,, മോള് കഴിക്കാൻ ഇരുന്നതല്ലേ,,,, " ഓപ്പോൾ പറഞ്ഞതും മുത്തശ്ശി എന്തോ ആലോചിച്ചു കൊണ്ട് ഒന്ന് തലയാട്ടി,, "മ്മ്മ്,,,എന്നാൽ നീ പോയി വിളിച്ചോണ്ട് വാ,,, വേണ്ട എന്നാണ് പറയുന്നതെങ്കിൽ അവളോട്‌ പറഞ്ഞേക്കണം ഞാൻ അങ്ങോട്ട്‌ കയറി വരുംന്ന്,,,, " മുത്തശ്ശിയുടെ വാക്കുകൾ കേട്ടതും എല്ലാവരിലും നേരിയ ആശ്വാസം തോന്നിയിരുന്നു,,, തുമ്പിയെ കണ്ടാൽ കൃഷ്ണയുടെ പ്രതികരണം എങ്ങനെയാണെന്ന് പറയാൻ സാധിക്കില്ല,,,, തുമ്പി സഖാവിനെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും അവനിലും നേരിയ ആശ്വാസം തോന്നിയിരുന്നു,,,,, എല്ലാവരും ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു കൊണ്ടൊരുന്നപ്പോൾ ആണ് കൃഷ്ണ ഒരു ദേഷ്യത്തിൽ വന്നു ഇരുന്നത്,,, ആരും അവളെ ശ്രദ്ധിക്കുന്നില്ല എങ്കിലും സഖാവും തുമ്പിയും അവളെ നോക്കുന്നുണ്ടായിരുന്നു,,,

അവൾ ആരോടോ ഉള്ള വാശി പോലെ കുറച്ച് കഴിച്ചു കൊണ്ട് സഖാവിനെ പാടെ അവഗണിച്ചു കൊണ്ട് എഴുന്നേറ്റ് പോയതും സഖാവ് ഒന്ന് വല്ലാതെ ആയി അവളെ നോക്കി ഇരുന്നതും ആ കണ്ണുകളിൽ ചെറുതിലെ നിറഞ്ഞു വന്നിരുന്നു,,,,കണ്ട നാൾ മുതൽ ഒരു അനിയത്തിയായി കൂടെ പിറക്കാത്ത കൂടപിറപ്പായി കഴിഞ്ഞ അവളുടെ മൗനം പോലും അവനെ വല്ലാതെ ഉലച്ചു,,, അവനും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി കൊണ്ട് എഴുന്നേറ്റ് പോയതും മുത്തശ്ശിയുടെ കണ്ണുകൾ തുമ്പിയിൽ ആയിരുന്നു,,, ആ നിഷ്കളങ്കത ആവോളം ആസ്വദിക്കുകയായിരുന്നു,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "പാറു സഖാവിനെ കണ്ടോ,,, " ഭക്ഷണം കഴിച്ചത് മുതൽ ഒരു നോക്കു പോലും കാണാതായതോടെ തുമ്പി പാറുവിനോട് ചോദിച്ചു,, "കുറച്ച് മുന്നേ മുകളിലേക്ക് കയറി പോകുന്നത് കണ്ടു,,, " അത് കേട്ടതോടെ അവൾ വേറൊന്നും ചിന്തിക്കാതെ മുകളിലേക്ക് കയറിയതും രണ്ടാം നിലയിൽ അടഞ്ഞു കിടന്നിരുന്ന ഒരു മുറിയുടെ ലോക്ക് തുറന്നത് കണ്ട് അവൾ ഒരു സംശയത്തിൽ പുറത്ത് നിന്ന് കൊണ്ട് ഉള്ളിലേക്ക് നോക്കിയതും ഉള്ളിൽ പഴയ പുസ്തകങ്ങളിലെ പൊടി തട്ടി കളയുന്ന സഖാവിനെ കണ്ടതും അവൾ ഉള്ളിലേക്ക് കടന്നു,,,,

പിന്നിൽ ആരുടെയോ സാനിധ്യം മനസ്സിലാക്കിയതും സഖാവ് ഒന്ന് തിരിഞ്ഞു നോക്കിയതും പിന്നിൽ തന്നെയും നോക്കി നിൽക്കുന്ന തുമ്പിയെ കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു,,,, "എന്താടി ഒളിഞ്ഞു നോക്കാൻ വന്നതാണോ,,, " "ഒളിഞ്ഞു നോക്കാൻ പറ്റിയ സാധനം,,,, ഞാനെ ഇതിനകത്ത് ഏതു കള്ളനാ എന്ന് നോക്കിയതാ ,,,സഖാവെന്താ ഇവിടെ,,,, ഇത് ആരുടെ റൂമാ,,," അവനടുത്ത് പോയി കയ്യിലെ പുസ്തകത്തിൽ ഒന്ന് തലോടി കൊണ്ട് തുമ്പി ചോദിച്ചതും സഖാവ് ഒന്ന് പുഞ്ചിരിച്ചു,,, "വേറെ ആരുടെയാ എന്റേത് തന്നെ,,, " കയ്യിലെ പുസ്തകങ്ങൾ കൂട്ടി അടിച്ചു പൊടി കളഞ്ഞു കൊണ്ട് സഖാവ് പറഞ്ഞതും അവളുടെ കണ്ണുകൾ റൂമിലെ ഓരോ മുക്കും മൂലയും വീക്ഷിക്കുന്നതിനിടയിൽ ഭിത്തിയിലെ ഫോട്ടോ കണ്ണിൽ ഉടക്കി,,,, ഒരു പൊടിമീശക്കാരനോടൊപ്പം പട്ടുപാവാട ഇട്ട നാലു പെൺകുട്ടികൾ നിൽക്കുന്ന ഫോട്ടോ,,,അവൾ മെല്ലെ അത് കയ്യിൽ ഒതുക്കി,,,,, "ഇതൊക്കെ ആരാ,,,, " അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ അതിലേക്കു ഒന്ന് നോക്കി,,, "നീ തന്നെ പറ,,,, " അവൾ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് പിന്നെ സഖാവിനെയും ഒന്ന് നോക്കി,,,, "ഇത് സഖാവാണൊ,,,, " അവൾ ഒരു സംശയത്തിൽ കണ്ണ് ചുളിച്ചതും അവൻ ഒന്ന് തലയാട്ടി,,,, "ധനൂട്ടി,,,,,,,പാറു,,,, കല്യാണി,,, പിന്നെ ഇത്,,,, കിച്ചു,,,, "

അവസാനത്തെത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു,,, അപ്പോഴാണ് അവളും ശ്രദ്ധിച്ചത് അവന്റെ കഴുത്തിൽ തൂങ്ങി പുഞ്ചിരിച്ചു നിൽക്കുന്ന കൃഷ്ണയെ,,,, ഇന്ന് കാണുന്നതിലും സുന്ദരിയായിരുന്നു അവൾ,,, അവളുടെ കണ്ണുകൾ പോലും പുഞ്ചിരിക്കുന്ന പോലെ,,,,, അതിനോടൊപ്പം തന്നെ തുമ്പിയുടെ ഉള്ളിൽ സംശയങ്ങൾ കൂടി വന്നിരുന്നു,,, "സഖാവെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ,,,, " ആദ്യമായി ഒരു മുഖവുരയോടെ അവൾ സംസാരിക്കാൻ തുടങ്ങിയതും അവന് എല്ലാം മനസ്സിലായിരുന്നു,,, അവൻ കയ്യിലെ പുസ്തകം ഒന്ന് മുറുകെ പിടിച്ചു കൊണ്ട് ബെഡിൽ പോയി ഇരുന്നതും അവളും കൂടെ ഇരുന്നു,,,, "അറിയാം നീ എന്താ ചോദിക്കാൻ പോകുന്നത് എന്ന്,,,, കൃഷണയെ കുറിച്ച് നിനക്ക് ഒരുപാട് സംശയങ്ങൾ കാണും,,,,,, പണ്ട് എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന ആ കിച്ചു ഇന്ന് എന്നെ ഇങ്ങനെ വെറുക്കാൻ മാത്രം എന്താ കാരണം എന്നൊക്കെയല്ലെ,,,, " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് തല കുലുക്കി,,,, "അതിന് കാരണം ഞാൻ ചെയ്ത തെറ്റാ തുമ്പി,,, ഞാൻ അറിഞ്ഞു കൊണ്ട് ചെയ്ത എന്റെ മാത്രം തെറ്റ്,,, "

അവന്റെ മറുപടി അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി,,,, "സഖാവെ,,,, " "മ്മ്മ്,,,, എന്നേക്കാൾ ഏറെ എന്റെ പെങ്ങളെ സ്നേഹിച്ചത്,,, അവൾ ഒരു കെണിയിൽ വീണപ്പോൾ അത് തിരുത്താൻ ശ്രമിച്ചത്,,, എല്ലാം എന്റെ തെറ്റായിരുന്നു,,,,, " "എന്തൊക്കെയാ സഖാവെ ഈ പറയുന്നത്,,, " തുമ്പിയിൽ ഒരു വേദന നിറഞ്ഞതും അവൾ മെല്ലെ ചോദിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു,,, "പ്ലസ്ടു കഴിഞ്ഞ് അപ്പന്റെയും അമ്മയുടെയും ആഗ്രഹം പോലെ ഒരു നല്ല കോളേജിൽ തന്നെ അഡ്മിഷൻ എടുത്ത് പോയപ്പോൾ ഞാൻ ആദ്യം ചെയ്തത് അവിടുത്തെ SFI എന്ന പ്രസ്ഥാനത്തിൽ ചേരുക എന്നതായിരുന്നു,,,,,,എല്ലാവരുമായും നല്ല ബന്ധം പുലർത്തുമ്പോഴും എനിക്കിഷ്ടമില്ലാത്ത കാര്യത്തിൽ പ്രതികരിക്കുന്നത് കൊണ്ട് തന്നെ ശത്രുക്കൾ ഒരുപാടായിരുന്നു,,,,,, അതിനിടയിൽ ആണ് നിമ്മിയുമായുള്ള വഴക്ക്,,,,,, അവളുടെ കണ്ണിൽ ഞാൻ എങ്ങനെയാണ് പെട്ടത് എന്നൊന്നും അറിയില്ല,,, എങ്കിലും ആദ്യം അവളെ കാണുമ്പോൾ എനിക്ക് ഓർമ വന്നത് പാറുവിനെയാണ്,,,,, വളരെ ആക്റ്റീവ് ആയി സംസാരിക്കുകയും ഒക്കെ ചെയ്യുന്ന അവളെ ഒരു പെങ്ങളായി കണ്ടു,,,

പിന്നീട് അവളുടെ മനോഭാവം മാറി തുടങ്ങിയപ്പോൾ എനിക്കും പ്രതികരിക്കേണ്ടി വന്നു,,,അതിന്റെ കൂടെ അവളുടെ ഉറ്റ മിത്രം ആയ കിരണുമായുള്ള വഴക്കും,,,, എങ്കിലും അവൾ എനിക്ക് മുന്നിൽ നിന്നു കൊണ്ട് ഒരു കളിയും കളിച്ചില്ല,,,, ഞാൻ തേർഡ് ഇയർ പഠിക്കുന്ന സമയത്താണ് കിച്ചു ഞങ്ങളുടെ കോളേജിൽ ജോയിൻ ചെയ്യുന്നത്,,,,ആദ്യം അവൾ തിരഞ്ഞു വന്നത് എന്നെ തന്നെയാണ്,,,,അവൾക്ക് വേണ്ടി ഏതൊരാവശ്യത്തിനും ഞാൻ മുന്നിട്ടിറങ്ങി,,, കോളേജിൽ ഒരു ദിവസം കണ്ടില്ലേൽ പോലും അവൾക്ക് സങ്കടമാ,,,,,അന്നത്തെ ചോരതിളപ്പിൽ ആരെയൊക്കെയോ തല്ലിയും വിരട്ടി നിലക്ക് നിർത്തിയും നടന്നിരുന്ന ഞാൻ അവൾക്ക് ഒരു അഭിമാനം ആയിരുന്നു,,, എന്നാൽ കുറച്ച് കഴിഞ്ഞതും അവൾ ആകെ മാറാൻ തുടങ്ങി,,, എന്നെ കണ്ടാലും കണ്ട ഭാവം പോലും കാണിക്കുന്നില്ല,,,, എന്തൊക്കെയോ മാറ്റം,,,,, ഞാൻ ആദ്യം അത് മുഖവുരക്ക് എടുത്തില്ല,,,,കാരണം പഠനത്തിന്റെ എന്തേലും ടെൻഷൻ ആകുമെന്ന് കരുതി,,, പിന്നെയും മാസങ്ങളോളം അത് തുടർന്നു,,, അത് കണ്ടതും ഞാൻ ചോദിച്ചു,,, എന്നാൽ അവൾ സംസാരിക്കാൻ കൂടി താല്പര്യം കാണിച്ചില്ല,,,

അതിനിടയിൽ കോളേജിലേക്കു എന്തോ ആവശ്യത്തിന് വന്ന വല്യേട്ടൻ കിച്ചുവിനെ പിടിച്ചു കൊണ്ട് പോയി എന്നറിഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ടേക്കു വന്നു,, കാര്യം ചോദിച്ചപ്പോൾ പറഞ്ഞു അവൾക്ക് കോളേജിൽ ഒരു പ്രണയം,,,,,വല്യേട്ടൻ ചെന്നപ്പോൾ കാണുന്നത് അവനെ കെട്ടിപിടിച്ചു കൊണ്ട് നിൽക്കുന്ന കിച്ചുവിനെയാണ്,,,, ആരാ ആള് എന്ന് ചോദിച്ചിട്ടും അവൾ ഒരു അക്ഷരം തുറന്നു പറഞ്ഞില്ല,,,, പിന്നീട് പലരുടെയും അടുത്ത് അന്വേഷിച്ചപ്പോൾ അറിഞ്ഞു,,, അത് എന്റെ ഏറ്റവും വലിയ ശത്രു കിരൺ ആണെന്ന്,,,,ദേഷ്യം കൊണ്ട് വിറച്ച സമയം,, എന്നാലും ശത്രുതയൊക്കെ മനസ്സിൽ ഒതുക്കി കൊണ്ട് പെങ്ങൾക്ക് വേണ്ടി ഞാൻ അവനോട് സംസാരിച്ചു,,,, എന്നാൽ അവന് വേണ്ടത് എന്റെ പതനം ആണ്,,, അതിനു വേണ്ടി അവൻ കണ്ട് പിടിച്ച തുറുപ്പുചീട്ടു മാത്രമാണ്,, കിച്ചു,,,, അതോടെ ഞാനും ആ ബന്ധത്തെ എതിർത്തു,,, ആദ്യമേ തന്നെ അവൻ അവളെ എനിക്കെതിരെ തിരിച്ചത് കൊണ്ട് ഇതോടെ ഇതോടെ അവൾ എന്നെ കാണുന്നത് പോലും ഇഷ്ടമല്ല എന്ന് പറഞ്ഞു,,,, ഇടക്ക് എപ്പോഴോ അവൾ കോളേജിൽ വരാൻ തുടങ്ങി,,,,

അതിനിടയിൽ എന്നോട് സംസാരിച്ച കാരണത്താൽ നിമ്മി പറഞ്ഞിട്ട് കിരൺ ഒരു പെൺകുട്ടിയെ കയറി പിടിച്ചു,,,, അന്ന് ഞാൻ അവന്റെ ആ കൈ വെട്ടി മാറ്റി,,, അത് കണ്ട് കൊണ്ട് വന്ന കിച്ചു,,,,,, ആകെ ഒരു മരവിപ്പിൽ നിൽക്കുന്നത് കണ്ടു,,, പിന്നീട് വലിയ വായിൽ കരഞ്ഞു കൊണ്ട് അവനടുത്ത് ഇരിക്കുന്നത് കണ്ട് കൊണ്ടാണ് ഞാൻ പോലീസ് ജീപ്പിൽ കയറുന്നത്,,, പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല,,, വീട്ടിൽ നിന്നും ഇറങ്ങിയ അവൾ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചു വന്നു എന്നറിഞ്ഞു,,,,കിരൺ തിരിച്ചയച്ചതാണോ,,,, അതോ സ്വയം ഇറങ്ങി വന്നതാണോ എന്നറിയില്ല,,,, എന്തായാലും അവൻ എനിക്കെതിരെ അവളെ നന്നായി തന്നെ തിരിച്ചു വിട്ടു,,,, പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ഞാൻ ആദ്യം ചെന്നത് അവളെ കാണാനാ,,,, അന്ന് അവൾ കാണിച്ചു കൂട്ടിയത് ഒരിക്കലും മനസ്സിൽ നിന്നും പോകില്ല,,,എല്ലാം വലിച്ചു വാരി ഇട്ട്,,, എന്റെ ഷിർട്ടിൽ പിടിച്ച് കുലുക്കി,,, ആകെ ഒരു ഭ്രാന്തിയെ പോലെ,,, നോർമൽ ആയ ശേഷം മിണ്ടാതെയായി,,,, കണ്ണുനീർ മാത്രം,,,

പല തവണ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും എന്നെ കാണാൻ കൂടി അവൾ താല്പര്യം പ്രകടിപ്പിച്ചില്ല,,,, ഇന്നും അവൾക്ക് ഞാൻ ശത്രുവാ,,,, എങ്കിലും എനിക്ക് ഇന്നും അവൾ എന്റെ കിച്ചുവാ,,,, എന്റെ പെങ്ങളുട്ടി,,,, " അവന്റെ സ്വരത്തിൽ ഉള്ള ഇടർച്ചയിൽ നിന്നു തന്നെ അവന്റെ ഉള്ളിലെ നീറ്റൽ അവൾക്ക് മനസ്സിലായിരുന്നു,,, അവൾ മെല്ലെ അവന്റെ കൈകളിൽ പിടിച്ചതും അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും ആ കണ്ണുകളിൽ തളം കെട്ടി നിൽക്കുന്ന കണ്ണുനീർ അതിന് ഒരു തടസ്സം എന്ന കണക്കെ ഒലിച്ചിറങ്ങി,,,,, അവൻ അത് അവൾ കാണും മുന്നേ തുടച്ചു മാറ്റി എങ്കിലും അവന്റെ ഓരോ സങ്കടത്തെയും അറിയുന്ന തുമ്പി ബെഡിൽ നീങ്ങി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു,,,,,, "അന്ന് സഖാവ് ചെയ്തത് തെറ്റാണ് എന്ന് സഖാവിന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ,,, " അതിന് മറുപടി എന്നോണം അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടിയതും അവൾ അവന്റെ കൈകൾ ഒന്ന് പൊതിഞ്ഞു പിടിച്ചു കൊണ്ട് ചുണ്ടോട് ചേർത്തു,,,,

"അത് തെറ്റല്ല എന്ന് വിശ്വാസം ഉള്ള കാലത്തോളം ഈ കണ്ണുകൾ നിറയാൻ പാടില്ല,,, എന്നിലെ ഓരോ സങ്കടത്തെയും വാക്കുകളിലൂടെയും ഇല്ലാതാക്കുന്ന സഖാവിന് ഈ കണ്ണുനീർ ചേരില്ല,,,,സഖാവ് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ,,, എല്ലാവരുടെയും നന്മയല്ലെ ആഗ്രഹിച്ചിട്ടൊള്ളൂ,,,,,,പെങ്ങളുടെ ജീവിതം നശിക്കാതിരിക്കാൻ വേണ്ടിയല്ലേ കൃഷ്ണചേച്ചിയെ തടഞ്ഞത്,,,,,,കൃഷ്ണേച്ചി എല്ലാം മനസ്സിലാക്കും സഖാവെ,,,, എല്ലാം അറിയുമ്പോൾ ഈ ഏട്ടന്റെ അടുത്തേക്ക് തന്നെ വരും,,,,, നമുക്ക് തിരിച്ചു കൊണ്ട് വരാന്നേ,,,,, ഇനി ഒന്ന് ചിരിച്ചേ,,,,, ഞാൻ ഒന്ന് കാണട്ടെ,,,, " അവന്റെ നെഞ്ചിൽ ചൂണ്ട് വിരൽ വെച്ച് കുത്തി അവന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി കൊണ്ട് തുമ്പി പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു,,,, "നീ എനിക്കൊരു ഭാഗ്യം തന്നെയാണ് തുമ്പി,,,,, എന്നിലെ ഓരോ സങ്കടത്തെയും പുഞ്ചിരി കൊണ്ട് മായ്ക്കാൻ കഴിവുള്ള എന്റെ ജീവിതത്തിന്റെ ഭാഗ്യം,, എന്റെ മാത്രം തീപ്പെട്ടികൊള്ളി,,,,,, " അവന്റെ ഓരോ വാക്കുകളും അവളിൽ ഒരു ആനന്ദം നിറക്കുകയായിരുന്നു,,,

അവൾ അവന്റെ മുഖത്തേക്ക് ഒന്ന് തല ഉയർത്തി നോക്കി കൊണ്ട് അവന്റെ താടിയിൽ ഒന്ന് മൃദുവായി ചുംബിച്ചതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,,, "സഖാവെ,,,,, " "എന്താടി,,,,, " "പാറു പറഞ്ഞു ഇവിടെ കൃഷ്ണന്റെ അമ്പലം ഉണ്ടെന്ന് നമുക്ക് നാളെ ഒന്ന് പോണട്ടൊ,,,, " "നീ പാറൂനെ കൂട്ടിയിട്ട് പൊയ്ക്കോ,,, നിനക്കറിയില്ലേ ഞാൻ കയറാറില്ല എന്ന്,,, അവിടെ പുറത്ത് നിൽക്കുന്നത് കണ്ടാൽ തുടങ്ങും ഓരോരുത്തരുടെ ചോദ്യം,,,, " "പറ്റില്ല,,,, സഖാവും വരണം,,,, " അവൾ ഒരു വാശിയിൽ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞതും അവന് ചിരി വരാൻ തുടങ്ങിയിരുന്നു,,, "എന്തിനാടി ഇത്രയും വാശി,,, " "വാശിയൊന്നും അല്ല,,,, നമുക്ക് ഒന്നിച്ചു തൊഴണം,,,,, കൈ കോർത്തു പിടിച്ചു കൊണ്ട് പ്രസാദം വാങ്ങണം,,,, " "എനിക്കതൊന്നും ഇഷ്ടമല്ല തുമ്പി,,,,, " "എനിക്ക് വേണ്ടിയെങ്കിലും,,,, പ്ലീസ്,,,, എനിക്ക് സഖാവിനെ തന്നത് ആ കള്ളകണ്ണനാ,,,, ആ കണ്ണനോട് നന്ദി പറയുമ്പോൾ എന്റെ ഇടതുകൈ സഖാവിന്റെ വലതു കരത്തിൽ സുരക്ഷിതമായിരിക്കണം,,,,, ഇന്നൊരു നാൾ എങ്കിലും,,,,, ആ കണ്ണനെ കാണാൻ എനിക്കൊപ്പം വരണം,,,,,,,"

അവളുടെ അപേക്ഷ രൂപേണയുള്ള കണ്ണുകൾ കണ്ടപ്പോഴേ അവൻ ഒന്ന് പുഞ്ചിരിച്ചു പോയി,,, ഇത് വരെ ഒന്നും ആവശ്യപ്പെടാത്തവളോട് ഒരു എതിർ അഭിപ്രായം പറയാൻ അവനും തയ്യാറല്ലായിരുന്നു,,,, അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ ഒന്ന് കൈപ്പിടിയിൽ ഒതുക്കി,,, "സമ്മതിച്ചോ,,,, " ആകാംക്ഷയിൽ തല ഉയർത്തി കൊണ്ട് അവൾ ചോദിച്ചതും അവൻ പുഞ്ചിരി വിടാതെ ഒന്ന് തലയാട്ടിയതും അവൾ സ്വർഗം കിട്ടിയ സന്തോഷത്തിൽ സന്തോഷത്തിൽ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു കൊണ്ട് ആ നെഞ്ചിൽ ചുണ്ടമർത്തി,,,,, അവളുടെ സന്തോഷം അത് മാത്രം ആയിരുന്നു അവനും ആഗ്രഹിച്ചത്,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഒരു പാവം കൊച്ചാണല്ലേ,,,, " മുറ്റത്ത്‌ പാറുവിനോടൊപ്പം ഊഞ്ഞാലിൽ ആടുന്ന തുമ്പിയെ നോക്കി ഉമ്മറത്തു ചാരുകസേരയിൽ ഇരിക്കുന്ന മുത്തശ്ശി ചോദിച്ചതും തൊട്ടടുത്ത് ഇരിക്കുന്ന അമ്മയുടെ കണ്ണുകൾ ആദ്യം പോയത് തിണ്ണയിൽ ഇരിക്കുന്ന സഖാവിൽ ആണ്,,, സഖാവ് അമ്മയെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,, "പാവാ അമ്മേ,,,,,എല്ലാവരെയും ഭയങ്കര കാര്യാ,,,,,,

ആരോടും ഒരു പരാതിയും ഇല്ലാത്ത ഒരു പാവം കുട്ടി,,,,, " "മ്മ്മ്,,,, ദ്രുവ് കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കും കാണാൻ കൊതിയായിരുന്നു,,, പിന്നെ നിങ്ങളോടൊക്കെ എങ്ങനെ പറയും എന്നാലോചിച്ചാ പറയാതിരുന്നത്,,,,ഇങ്ങനെ ഒരു കുട്ടിയാ എന്ന് ആദ്ധ്യേ അറിഞ്ഞിരുന്നേൽ ഞാൻ അങ്ങോട്ട്‌ വന്നേനെ,,,, " മുത്തശ്ശിയുടെ വാക്കുകൾ ശ്രവിക്കുമ്പോഴും സഖാവിന്റെ കണ്ണുകൾ തുമ്പിയിൽ ആയിരുന്നു,,,,, ഊഞ്ഞാലിൽ ആടുമ്പോൾ ഉള്ള അവളുടെ സന്തോഷവും ചിരിയും എല്ലാം കണ്ട് അവനും ഒന്ന് പുഞ്ചിരിച്ചു,,,, "ഇവരുടെ വിവാഹം ഇങ്ങനെ നീട്ടി കൊണ്ട് പോകണോ ജാനി,,,, അത് ഉടനെ അങ്ങ് നടത്തിക്കൂടെ,,,,," "മ്മ്മ്,,, അത് പറയാൻ കൂടിയാ അമ്മേ ഞങ്ങള് വന്നത്,,,,, ഉടനെ നടത്താൻ തന്നെയാ ഏട്ടന്റെയും തീരുമാനം,,,,, അതിന് അമ്മയുടെ സമ്മതം കൂടി വാങ്ങാനാ വന്നത്,,,,,, " "നല്ല തീരുമാനം ആണ് മോളെ,,,,, ഇങ്ങനെ ഒരു ബന്ധവും കൂടാതെ ഒരു പെൺകുട്ടി വീട്ടില് നിൽക്കുന്നു എന്നറിഞ്ഞാൽ തന്നെ നാട്ടുകാർക്ക് പറയാൻ വേറെ എന്തെങ്കിലും വേണോ,,,,, ഉടനെ നടത്തണം,,, കഴിയുമെങ്കിൽ ഇവിടെ വെച്ച് തന്നെ,,,,, "

മുത്തശ്ശിയുടെ വാക്കുകൾ കേട്ടു അമ്മയുടെ മുഖം വിടർന്നു,,,, "അത് വേണ്ട മുത്തശ്ശി,,,,, ഉടനെ തന്നെ ഒരു വിവാഹം അതിനോട് എനിക്കോ തുമ്പിക്കോ ഒരു താല്പര്യവും ഇല്ല,,,, അവൾ പഠിക്കുകയല്ലെ,,,,ഒരുപക്ഷെ അവളുടെ ജീവിതത്തിലെ ഏറ്റവും ഇമ്പോർട്ടന്റ് ആയ കാലഘട്ടം,,,,, അതൊക്കെ അങ്ങ് കഴിയട്ടെ,,,, അത് കഴിഞ്ഞിട്ട് മുത്തശ്ശിയുടെ ആഗ്രഹം പോലെ തന്നെ ഇവിടെ വെച്ച് തന്നെ വിവാഹം നടത്താം,,,, അത് വരെ അവൾ ഈ വീടിന്റെ മകൾ എന്ന പദവി അലങ്കരിക്കട്ടെ,,,,,,,അവൾക്കും ആഗ്രഹം കാണും ഒരു മകളായി നിങ്ങളുടെ ഒക്കെ സ്നേഹത്തിന്റെ ചൂടിൽ ഇങ്ങനെ കഴിയാൻ,,,,, അവളുടെ ആഗ്രഹങ്ങൾ പഠിപ്പ് എല്ലാം കഴിഞ്ഞിട്ട് മതി എനിക്ക് എന്റെ തുമ്പിയെ,,,,ഇന്ന് അവൾ എന്നിൽ മാത്രം ഒതുങ്ങുന്നതിനോട് എനിക്ക് താല്പര്യം ഇല്ല,,,, അവൾ ഈ വീട്ടിൽ ഒരു കുഞ്ഞു തുമ്പിയായി പാറി നടക്കട്ടെ,,,,,," അവന്റെ വാക്കുകൾ കേട്ടതും മുത്തശ്ശിയും അമ്മയും ഒരുപോലെ തുമ്പിയിലേക്ക് നോട്ടം തെറ്റിച്ചതും അവിടെ പാറുവിന്റെ കൂടെ ചിരിച്ചു നിൽക്കുന്ന തുമ്പിയെ കണ്ടതും അവരുടെ ചുണ്ടിലും പുഞ്ചിരി തത്തി കളിച്ചു,,,,,,,ശരിയാണ് അവൾ പറക്കണം,,, ഒരു കുഞ്ഞ് തുമ്പിയായി,,, ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story