പ്രണയമഴ: ഭാഗം 23

pranayamazha

എഴുത്തുകാരി: THASAL

"ടി,,,, നിന്റെ നിർബന്ധം കൊണ്ട് കയറിയതാ,,,,ഇതിപ്പോ എല്ലാരേം കണ്ണ് എന്റെ മേലെയാ,,,ഒരൊറ്റ ഒന്ന് കൈ വീശി തന്നാൽ ഉണ്ടല്ലോ,,, " ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങുന്നതിനിടയിൽ തോളിലെ ഷർട്ട് ഒന്ന് നേരെ ആക്കി കൊണ്ട് തുമ്പിയെ നോക്കി അവൻ കണ്ണുരുട്ടിയതും തുമ്പി ചുണ്ട് കൂട്ടി പിടിച്ച് ചിരി അടക്കി,,,, "എന്റെ സഖാവെ,,, ഇങ്ങനെ ചൂടാവല്ലേ,,, ഇത് ക്ഷേത്രത്തിന്റെ പരിസരാ,,, ഇങ്ങനെ ശബ്ദം ഉണ്ടാക്കാനൊന്നും പാടില്ല,,,, " "ഓഹ് നിന്റെ കൃഷ്ണന് എന്റെ ശബ്ദം ഒന്നും പിടിക്കുന്നുണ്ടാവില്ല,,,, " അവൻ ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചുണ്ട് കൂർപ്പിച്ചു,,, "ദൈവദോഷം പറയരുത്ട്ടൊ,,,,,ആ ശക്തി ഒന്ന് മനസ്സ് വെച്ചാൽ തീരാവുന്ന ജന്മമെ നമുക്കൊള്ളൂ,,,,, " "എന്റെ പോന്നു തുമ്പി തമ്പുരാട്ടി ഞാനൊന്നും പറഞ്ഞില്ല,,, ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കെണ്ടാ,,,, " അവളെ നോക്കി ഒരു പുഞ്ചിരിയിൽ അവൻ പറഞ്ഞതും അവളും ഒന്ന് പുഞ്ചിരിച്ചു,,,,ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങിയതും പലരുടെയും നോട്ടം അവരിൽ എത്തി നിൽക്കുന്നുണ്ടായിരുന്നു,

അവർ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് നടന്നതും എതിരെ വരുന്ന ആളെ കണ്ട് സഖാവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി തിളങ്ങി,,,, "ആരതി,,,,," നേര്യതെടുത്ത് മുടി ഇല്ലി എടുത്തു മെടഞ്ഞു നെറുകയിൽ സിന്ദൂരം ചാർത്തി വേറെ ഒരു ചമയങ്ങളും ഇല്ലാതെ എങ്കിലും മുഖത്തു ഐശ്വര്യം ഏറെ തുളുമ്പി നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ട് അവൻ ഒന്ന് വിളിച്ചതും ആ കണ്ണുകൾ ഒന്ന് ഉയർത്തി മുന്നോട്ട് നോക്കിയതും പെട്ടെന്ന് ആ കണ്ണുകളിൽ ഒരു ഞെട്ടൽ കാണാൻ കഴിഞ്ഞിരുന്നു,,,, "ദ്രുവ്,,,,,,,," അവളിൽ നിന്നും നേരിയ രീതിയിൽ ശബ്ദം ഉയർന്നതും അവൻ ഒന്ന് പുഞ്ചിരിച്ചതും ആ കണ്ണുകളിലും സന്തോഷം പടർന്നിരുന്നു,,, ആ ചുണ്ടുകൾ ഒന്ന് പുഞ്ചിരിച്ചു,,,, അതെല്ലാം കണ്ട് ഒന്നും മനസ്സിലാകാതെ നിൽക്കുന്ന തുമ്പിയും,,, "സുഖല്ലേടി,,,," അവനടുത്തെത്തിയതും അവൻ ഒന്ന് ചോദിച്ചതും ആ കണ്ണുകളിൽ വിശാദം നിറയുന്നുണ്ടായിരുന്നു,,, എന്നാലും അവൾ പ്രയാസപ്പെട്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,,, "വിവാഹം കഴിഞ്ഞോ,,,, "

അവളുടെ സിന്ദൂരരേഖ ചുവന്നു കിടക്കുന്നത് കണ്ട് അവൻ ഒരു സംശയത്തിൽ ചോദിച്ചതും അവൾ നിറഞ്ഞ കണ്ണുകളെ ഒന്ന് പിടിച്ച് വെച്ച് കൊണ്ട് തല താഴ്ത്തി,,,, "ആകാശ്,,,," "അല്ല,,,,, രാഘവ്,,,,,അച്ഛന്റെ സുഹൃത്തിന്റെ മോനാ,,,, പട്ടണത്തിൽ ആണ്,,,, " അവൾ കഷ്ടപ്പെട്ടു കൊണ്ട് പറയുന്നത് കേട്ടതും അവനിൽ വല്ലാത്തൊരു ഞെട്ടൽ ഉണ്ടായി എങ്കിലും അവൾ കണ്ണിലെ മിഴിനീർ കണങ്ങളെ വിധക്തമായി തുടച്ചു നീക്കുന്നത് തുമ്പി കാണുന്നുണ്ടായിരുന്നു,,,, "ഇതാരാ,,,, " ആരതി ചോദിച്ചതും സഖാവ് തുമ്പിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,,, "തീർത്ഥ,,,,,,ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാ,,,," അവന്റെ സംസാരം കേട്ടപ്പോൾ തന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു അവൾ തുമ്പിയുടെ കവിളിൽ ഒന്ന് തലോടി,,, "നല്ല കുട്ടിയാട്ടൊ,,,,,ഒരിക്കൽ കുട്ടിയെയും കൊണ്ട് വീട്ടിലേക്ക് വരണം,,,, " അവൾ സഖാവിനോടായി പറഞ്ഞു കൊണ്ട് തുമ്പിയെ നോക്കി ഒന്ന് ചിരിച്ചു,,, "നിങ്ങൾ തൊഴുതു ഇറങ്ങിയതല്ലേ,,, ഞാൻ എന്നാൽ പോകട്ടെ,,,," എന്നും പറഞ്ഞവൾ സഖാവിന് നേരെ തിരിഞ്ഞതും അവൻ ഒന്ന് തലയാട്ടി പുഞ്ചിരിച്ചതും അവൾ ക്ഷേത്രത്തിലേക്ക് കയറി പോകുന്നതും നോക്കി അവർ മുന്നോട്ട് നടന്നു,,,

തികഞ്ഞ ഗ്രാമീണ അന്തരീക്ഷത്തിൽ അവിടുത്തെ കാറ്റിന് പോലും ഒരു പരിശുദ്ധിയുടെ ഗന്ധമായിരുന്നു,,, അവർ മെല്ലെ തൊട്ടു മുന്നിലെ വയലിലേക്ക് ഇറങ്ങി കൊണ്ട് വരമ്പിലൂടെ മുന്നോട്ട് നടന്നു,,, "സഖാവെ,,,,, " ഒരു കൈ കൊണ്ട് ദാവണി പാവാട പൊക്കി പിടിച്ച് മറുകൈ കൊണ്ട് ഇലചീന്തും പിടിച്ച് നടക്കുന്നതിനിടയിൽ അവൾ ഒന്ന് വിളിച്ചതും സഖാവ് ഒന്ന് തിരിഞ്ഞു നോക്കി,,, "എന്താടി,,,, " "അതെ ആ ചേച്ചി ഏതാ,,,, " അവളിൽ നിന്നും പ്രതീക്ഷിച്ച ചോദ്യം എത്തിയതും അവൻ ഒന്ന് പുഞ്ചിരിച്ചു,,, "ആരതി,,,,, നമ്മുടെ വീട്ടിൽ നൃത്തം പഠിക്കാൻ വന്നത് തൊട്ടുള്ള പരിജയമാ,,,,,എന്നിലൂടെ ആകാശിനും,,,, " "ആകാശോ,,,, " "മ്മ്മ്,,, നമ്മുടെ നൃത്തപുരയിൽ നിന്നും കിളിവാതിലൂടെ പുറത്തേക്ക് നോക്കിയാൽ ഒരു വീട് കാണില്ലേ,,,,, അവിടുത്തെതാ,,,, അതും കൂടാതെ എന്റെ കൂടെ എന്തിനും നടന്നവൻ,,,, അവർ തമ്മിൽ പ്രണയത്തിൽ ആയി,,,,,അസൂയ തോന്നിപ്പിക്കും തരത്തിൽ ഉള്ള പ്രണയം,,, പാവപ്പെട്ട ഒരു അടക്കകച്ചവടക്കാരന്റെ മകനെ സ്നേഹിച്ചത് പക്ഷെ ഇന്നാട്ടിലെ പേര് കേട്ട തറവാട്ടിലെ കുട്ടിയായി പോയി,,,,

പിന്നീട് ഞാൻ ഇവിടെ നിന്നും പോയ ശേഷം അവരെ പറ്റി അന്വേഷിച്ചിരുന്നില്ല,,,, ഇന്ന് കാണും വരെ ആരതിയുടെ വിവാഹം നടന്ന കാര്യം പോലും ഞാൻ അറിഞ്ഞിരുന്നില്ല,,,,, " "ഇവിടെ പ്രണയത്തേക്കാൾ ഏറെ വിരഹം ആണല്ലേ സഖാവെ,,,, " "അതെന്താന്ന് അറിയോ തുമ്പി,,, ഈ നാട് ഇത് വരെ വളർന്നിട്ടില്ല,,,,, ഇപ്പോഴും ഇവിടുത്തെ ആചാരങ്ങളിൽ മാറ്റങ്ങൾ വന്നിട്ടില്ല,,,,,,ഇവിടെ കൂടുതലും നിരക്ഷരരാ,,,, അതിന്റെതായ എല്ലാ കുറവുകളും ഉണ്ട്,,,,, ആചാരങ്ങളെക്കാൾ കൂടുതൽ ദുരാചാരങ്ങൾ,,,,,,ഇപ്പോഴും ഇവിടുത്തെ മനുഷ്യർ ജീവിക്കുന്നത് തമ്പ്രാൻ അടിയൻ കാലഘട്ടത്തിൽ ആണ്,,,,, അവർക്ക് വേണ്ടത് തന്നോളം പണമുള്ള അല്ലേൽ കുടുംബം കൊണ്ട് തന്നോളം പിടിച്ചു നിൽക്കുന്ന ഒരാളെയാണ്,,,, ഇവിടെ ആണെങ്കിൽ ഒന്നോ രണ്ടോ കുടുമ്പങ്ങൾ ഒഴികെ എല്ലാവരും ഇന്നത്തെ അന്നം ഇന്ന് കണ്ടെത്തുന്നവർ ആണ്,,,,, ഇതിൽ നിന്നും ഒരു പ്രണയം ജയിക്കണം എന്നാൽ അത് അസാധ്യം ആണ് തുമ്പി,,,, " അവന്റെ ഓരോ വാക്കും ശ്രവിച്ചതും അവളുടെ ഉള്ളിലേക്ക് എന്തോ ഒരു വേദന നിറഞ്ഞു വന്നു,,, ഒരുപക്ഷെ എന്റെ അമ്മയും ഇതേ ഒരു അവസ്ഥയിൽ നിന്നുള്ള മോചനം ആഗ്രഹിച്ചു കൊണ്ടാകില്ലേ അച്ഛയോടൊപ്പം ഇറങ്ങി വന്നത്,,,,,,, അവളുടെ നോട്ടം കണ്ണ് എത്താ ദൂരത്തോളം നീണ്ടു നിൽക്കുന്ന ആ വയലിലേക്കു എത്തി,,,

കാറ്റിൽ ആടി ഉലയുന്ന ആ നെൽ കതിരുകളിൽ നിന്നും ഒന്ന് പറിച്ചെടുത്തു കൊണ്ട് അവൾ ഒന്ന് കയ്യിൽ ഒതുക്കി,,,,,, "നാണുവമ്മേ,,,,, നെല്ലൊക്കെ കൊയ്യാൻ ആയോ,,,,, " വരമ്പിൽ നിന്ന് കൊണ്ട് കളപറിക്കുന്ന നാണുവമ്മയോടായി അവൻ ചോദിച്ചതും അവർ മോണ കാട്ടി ഒന്ന് ചിരിച്ചു,,, "ആയി കുട്ട്യേ,,,, നെല്ലിനോടൊപ്പം കളയും വളരുന്നുണ്ട്,,,, അത് പറിച്ചു നീക്കാൻ വന്നതാ,," "പാട്ടത്തിന് എടുത്ത ഭൂമിയാണോ,,,, " "വലിയതമ്പ്രാന്റെ അടുത്ത് നിന്ന് എടുത്തതാ,,,, ഈ കൊല്ലത്തെ വിളവെടുപ്പ് കഴിഞ്ഞാൽ പിന്നെ തമ്പ്രാ പൈസക്ക് കൊടുക്കുംന്നാ കേട്ടേ,,,,,,, " അവരുടെ വാക്കുകൾ കേട്ടതും സഖാവ് അവരെ ഒന്ന് ചേർത്ത് നിർത്തി കൊണ്ട് മുന്നോട്ട് നടന്നു,,,, "മോനെപ്പോഴാ വന്നേ,,,, " "ഞാൻ വന്നിട്ട് രണ്ട് ദിവസം ആയി,,,,ഇങ്ങോട്ടൊന്നും ഇറങ്ങിയില്ല എന്നൊള്ളു,,,, ഒരു ദിവസം വീട്ടിലേക്ക് വരാട്ടോ,,,,, അന്ന് അമ്മേടെ കൈ കൊണ്ട് ചൂട് കപ്പയും മീനും ഉണ്ടാക്കി തരണം,,,, " അതിന് അവർ ഒന്ന് ചിരിച്ചു കാണിച്ചു,,, പിന്നെയും മുന്നിലോട്ട് നടന്നതും മുന്നിലെ ചെറിയ വെള്ളകെട്ടും അതിന് കുറുകെയായി ഇട്ടിരിക്കുന്ന തെങ്ങിൻ കഷ്ണവും കണ്ട് സഖാവ് തന്റെ മുണ്ട് ഒന്ന് മടക്കി കുത്തി കൊണ്ട് നാണുവമ്മയെ ഒന്ന് ഉയർത്തി

എടുത്തു കൊണ്ട് തെങ്ങിലൂടെ അക്കരെക്ക് കടന്നു കൊണ്ട് അവരെ ഇറക്കിയതും അവർ ആ ചുളിവ് വന്ന കൈ കൊണ്ട് അവന്റെ തലയിൽ ഒന്ന് കൈ വെച്ചു കൊണ്ട് പുഞ്ചിരിയോടെ അവനെ നോക്കി മുന്നോട്ട് നടന്നതും അവൻ ആ വൃദ്ധപോകുന്ന വഴിയേ ഒന്ന് കണ്ണോടിച്ചു കൊണ്ട് പുഞ്ചിരിച്ചു,,,, പെട്ടെന്ന് തുമ്പിയെ ഓർമ വന്നതും അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും കാണുന്നത് അക്കരെ നിന്ന് കൊണ്ട് വെള്ളത്തിലേക്ക് പാളി നോക്കുന്ന തുമ്പിയെയാണ്,,,,, അവൻ ചുണ്ടിൽ ഊർന്നു വന്ന ചിരി ഒന്ന് ഒതുക്കി കൊണ്ട് തെങ്ങിൻമേൽ കാൽ ചവിട്ടി അവൾക്ക് നേരെ കൈ നീട്ടിയതും അവൻ കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവനെ നോക്കി രണ്ട് കയ്യും എടുക്കാൻ എന്ന പോലെ നീട്ടി,,,, "കൈ പിടിച്ചു കയറ്,,,, " "എനിക്ക് പേടിയാ,,,,,ഞാൻ വീഴും,,,, " "ഇല്ല ഞാൻ പിടിച്ചോളാം,,,, " "വേണ്ട എന്നെ എടുക്കണം,,,, സത്യായിട്ടും പേടിയായിട്ടാ,,,, " അവൾ ഒന്ന് കൊഞ്ചി കൊണ്ട് കൈ രണ്ടും അവന് നേരെ നീട്ടിയതും അവനും ചിരി വന്നു തുടങ്ങിയിരുന്നു,,, അവൻ ഒരു പുഞ്ചിരിയിൽ തെങ്ങിൽ കയറി അക്കരെക്ക് പോയി അവളെ ഒന്ന് രണ്ട് കൈകളിലും ആയി വാരി എടുത്തതും അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കി,,,, അവൻ തെങ്ങിൻമേൽ കയറിയതുംഅവളുടെ പിടുത്തത്തിന്റെ സ്ട്രോങ്ങ്‌ കൂടിയത് അവൻ അറിയുന്നുണ്ടായിരുന്നു,,,, അവൾ പേടിയാൽ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു,,,,

അക്കരെ എത്തിയതും അവൾ പെട്ടെന്ന് അവനിൽ നിന്നും ചാടി ഇറങ്ങാൻ ഒരുങ്ങിയതും അവൻ അതിന് സമ്മധിക്കാതെ അവളിലുള്ള പിടി മുറുക്കി,,,, "സഖാവെ ആരേലും കാണും,,, താഴെ ഇറക്ക്,,,, " "ഇത് വരെ ആ ബോധം ഉണ്ടായിരുന്നില്ലേ,,, അവിടെ നിന്ന് എടുക്ക്,,, എടുക്ക് എന്ന് കൊഞ്ചിയിട്ട്,,,,, അവിടെ നിന്ന് കൊണ്ട് വരാൻ അറിയാമെങ്കിൽ ഇനി അങ്ങോട്ടും ചുമക്കാൻ അറിയാം,,, അടങ്ങി കിടന്നോണം,,,,,, അല്ലേൽ ചളിയിൽ പൂഴ്ത്തി കളയും,,,, " അവന്റെ ഭീഷണി ആയതോടെ അവൾ ഒന്ന് ഉമിനീർ ഇറക്കി കൊണ്ട് അനുസരണയോടെ ഒന്ന് തലയാട്ടി കാണിച്ചതും അവൻ ഉള്ളിൽ ചിരിക്കുകയായിരുന്നു,,,,, "സഖാവെ,,,,, " "മ്മ്മ്,,,, " "സഖാവെ,,,, " "എന്താടി,,,, " "നമുക്കെ ഇവിടെ വീട് വെക്കണംട്ടൊ,,,,, ഞാനും സഖാവും അച്ഛനും അമ്മയും ഒക്കെയായി ഒരു കൊച്ച് വീട്,,,,അവിടെ ഇരുന്ന് പാടത്തു വിത്ത് വിതക്കുന്നതും,,,,അത് കതിരായി ഇങ്ങനെ കാറ്റിൽ ആടി ഉലയുന്നതും,,,, കൊയ്ത്ത് നടക്കുന്നതും ഒക്കെ കാണണം,,,,, " "സംഭവം ഒക്കെ കൊള്ളാം,,,, എന്നാലേ എനിക്ക് ജോലിക്ക് പോകണ്ടേ നിനക്ക് പഠിക്കണ്ടേ,,,, അതിന് ടൗണിൽ തന്നെ നിന്നിട്ട് കാര്യം ഒള്ളൂ,,,, " "അതിന് ആരാ പഠിക്കുന്നെ,,,, " അവന്റെ റെസ്പോൺസ് കേട്ടു പെട്ടെന്ന് തന്നെ ഒരു ഒഴുക്കൻ മട്ടിൽ അവൾ പറഞ്ഞതും സഖാവ് അവളെ നോക്കി കണ്ണുരുട്ടി,,,,

, "നിന്റെ,,,,,,,,,,, എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട,,,, ഇനി മേലാൽ ഇങ്ങനെയുള്ള വർത്തമാനം പറഞ്ഞാൽ,,,,, ചവിട്ടി നടുവൊടിക്കും,,,,, നീ പഠിക്കും,,,,,,പഠിച്ചു ഒരു നിലക്ക് എത്തും,,, എന്നിട്ടേ നമ്മിടെ വിവാഹം പോലും നടക്കുന്നൊള്ളൂ,,,,, കേട്ടോടി,,,,, " അവന്റെ ഇടി വെട്ട് പോലുള്ള ശബ്ദം കേട്ടതും അവൾ അവനെ പേടിയിൽ നോക്കി കൊണ്ട് തലകുലുക്കി,,,, ഇങ്ങേർക്ക് പഠിച്ചു പ്രാന്തായതാ,,,,, "അതെ,,,, പഠിക്കാം,,,,, നില എന്ന് പറഞ്ഞാൽ ജോലിയല്ലെ,,,,, അതിന് പോകണോ,,,, " അവന്റെ നെഞ്ചിൽ തോണ്ടി കൊണ്ട് അവൾ ചോദിച്ചതും അവൻ അവളെ ഒന്ന് നോക്കി,,, "നിനക്ക് ഇപ്പോൾ വീട്ടിൽ പോകണോ,,,, അതോ വയലിലെ ചളിയിൽ കിടക്കണോ,,,,, " "വീട്ടിൽ പോയാൽ മതി,,,,, സത്യായിട്ടും എന്നിട്ട് ഞാൻ ജോലിക്ക് പൊക്കോളാം,,,, " അവളുടെ നിഷ്കളങ്കമായ മറുപടി കേട്ടതും അവൻ ഒരു പുഞ്ചിരിയിൽ അവളെ നോക്കി,,,, വീടിന്റെ പിന്നിലേക്കുള്ള പടവിൽ എത്തിയതും അവൻ അവളെ താഴെ ഇറക്കി,,,,, "ഡി,,, എന്തേലും തരാൻ ഉണ്ടെങ്കിൽ തന്നോട്ടൊ,,,,, " "എന്ത് തരാൻ,,,, " അവൾ ഒരു സംശയത്തിൽ എല്ലാ ഇടത്തും ഒന്ന് നോക്കി കൊണ്ട് പെട്ടെന്ന് കയ്യിലെ ഇലചീന്തിലേക്ക് കണ്ണ് എത്തിയതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതിലെ ചന്ദനം കയ്യിൽ എടുത്തു കൊണ്ട് അവന്റെ നെറ്റിൽ ഒന്ന് വരച്ചു,,,,,, "മതിയോ,,,,, "

"മ്മ്മ്ഹും,,,, " അവൻ നിഷേധത്തിൽ ഒന്ന് തല കുലുക്കിയതും അവൾ ഒന്ന് ആലോചിച്ചു,,, "പിന്നെ എന്താ,,,,, " "ഇവിടെ,,,, " ചന്ദനകുറിക്ക് മുകളിൽ ആയി കൈ വെച്ചു കൊണ്ട് അവൻ പറഞ്ഞതും പെട്ടെന്ന് കാര്യം മനസ്സിലായതും അവൾ ഒന്ന് കണ്ണ് തള്ളി കൊണ്ട് അവനെ നോക്കി,,,, "ഇപ്പൊ മനസ്സിലായില്ലേ,,,, " "എന്ത് മനസ്സിലാക്കാൻ ഒന്ന് പോയെ,,,, " അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്നതും ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളെ പൊക്കി എടുത്ത് കൽപടവിന് മുകളിൽ ഇരുത്തി,,, "എന്താ സഖാവെ ഈ കാണിക്കുന്നേ,,,,, " അതിനു മറുപടി എന്നോണം അവനിൽ നിന്നും ഒരു കള്ളചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത്,,,,,,,,, അവൻ അവളിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്ന് കൊണ്ട് അവളുടെ കൈ രണ്ടും പൊതിഞ്ഞു പിടിച്ചു കൊണ്ട് ഒന്ന് ചുമ്പിച്ചു,,,, "ഇതൊന്നു തരാൻ വേണ്ടിയാണ് എന്റെ തുമ്പി തമ്പുരാട്ടി,,,,, ഉള്ളിലേക്ക് കയറിയാൽ പിന്നെ നിന്നെ കിട്ടില്ലല്ലോ,,, ഏതു നേരവും പാറുവിന്റെയോ ധനുവിന്റെയോ കൂടെ ആകും,,,,, കിട്ടിയാൽ തന്നെ അപ്പോ തുടങ്ങും ഒരുതരുടെ വിളി,,,, " "ആണൊ,,," അവൾ അവന്റെ താടിയിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് കുസൃതിയോടെ ചോദിച്ചതും അവൻ ചുണ്ട് മലർത്തി കൊണ്ട് ഒന്ന് തലയാട്ടി,,,, "അസൂയ തീരെ ഇല്ലല്ലോ,,,, " "ഉണ്ടാകണമല്ലോ,,,,,

ഈ അസൂയ എന്ന് പറഞ്ഞാൽ പ്രണയിക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാ,,,,,നിന്നെ കണ്ടത് മുതൽ എനിക്കും തുടങ്ങി,,,,, ഇനി അത് മാറ്റണോ,,,, " അവൻ ഒരു കുസൃതിയിൽ ചോദിച്ചതും അ വൾ പടവിൽ നിന്നും ഇറങ്ങി കൊണ്ട് വേണ്ടെന്ന രീതിയിൽ ഒന്ന് തലയാട്ടി കൊണ്ട് ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ നെറ്റിയിൽ ആയി ഒന്ന് ചുമ്പിച്ചു കൊണ്ട് പടവിലൂടെ മുകളിലേക്ക് ഓടി കയറി,,,,, മുകളിൽ നിന്നും താഴെ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന സഖാവിനെ നോക്കി ഒന്ന് കണ്ണ് ചിമ്മി കൊണ്ട് പെട്ടെന്ന് തന്നെ മുന്നോട്ട് നടന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കിച്ചു വാശി വേണ്ട,,,, പ്രായം ഇരുപത്തിഅഞ്ചും കഴിഞ്ഞു,,,, ഇനിയും നിന്റെ അഭിപ്രായം നോക്കാൻ കഴിയില്ല,,, നാളെ തന്നെ അവർ പെണ്ണ് കാണാൻ വരും,,, ഒരുങ്ങി നിന്നോണം,,,,,അനുസരിക്കാൻ കഴിയില്ലാച്ചാൽ ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്,,,, നിനക്ക് താഴെ ഈ തറവാട്ടിൽ രണ്ട് പെൺകുട്ടികൾ വളരുന്നുണ്ട്,,, നീ ഇവിടെ നിന്നാൽ അവർക്ക് കൂടി ദോഷമാ,,,,,പറഞ്ഞത് അനുസരിച്ച് ശീലിക്കണം,,, " അച്ഛമ്മയുടെ ശബ്ദം കെട്ടാണ് സഖാവ് ഉമ്മറത്തെക്ക് കയറി ചെല്ലുന്നത്,,,, എല്ലാവരുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്,,, കിച്ചുവാണേൽ അമ്മായിയെ ഒന്ന് ദയനീയമായി നോക്കിയതും അവർ പാടെ തള്ളി കളഞ്ഞു,,,

"അനുസരണ ശീലാക്കിയത് കൊണ്ട് തന്നെയാ ഇത് വരെ ഒന്നും മിണ്ടാതെ ഈ വീടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞത്,,, ഇനിയും എനിക്ക് വയ്യ,,,, എന്റെ ജീവിതത്തിൽ ഒരാള് ഉണ്ടെങ്കിൽ അതെന്റെ കിരൺ മാത്രമാകും,,,,, വേറെ ആരേലും എന്റെ തലയിൽ വെച്ച് കെട്ടാൻ നോക്കിയാൽ എന്റെ ശവം ആകും കാണ,,,,," കണ്ണീരിന്റെ അകമ്പടിയോടെയുള്ള അവളുടെ വാക്കുകൾ എല്ലാവരിലും ഭീതി നിറച്ചു എങ്കിലും അത് വരെ മിണ്ടാതെ നിന്ന അമ്മാവൻ എഴുന്നേറ്റ് വന്നു കൊണ്ട് അവളുടെ മുടികുത്തിൽ പിടിച്ചു,,,, "കുടുമ്പത്തിന്റെ പേര് കളയാനായി ജനിച്ച അസത്തെ,,,, നിനക്ക് അവനെ മതിയല്ലേ,,,, എന്നാൽ പോടീ,,,, എങ്ങോട്ടെന്ന് വെച്ചാൽ പോ,,, ഇരുപത്തിഅഞ്ച് വർഷം നെഞ്ചിൽ ഇട്ട് വളർത്തിയ എന്നെക്കാളും ഇവളെക്കാളും നിനക്ക് വലുത് ഇന്നലെ കണ്ട അവൻ ആണേൽ പോ,,,, " അമ്മായിയെ പിടിച്ച് നെഞ്ചിൽ ചേർത്ത് പിടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞതും അമ്മായി ഒരു പൊട്ടികരച്ചിലോടെ അദ്ദേഹത്തിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി,,, "ജനിച്ച കാലം മുതൽ നിന്റെ ഒരു ആഗ്രഹത്തിനും എതിര് നിലക്കാത്ത ഞങ്ങൾ അതിനൊരു എതിര് നിൽക്കണം എങ്കിൽ അതിന്റെ കാരണം നീ അന്വേഷിച്ചോ,,, ഇല്ല,,,, അതിനേക്കാളൊക്കെ വലുത് നിനക്ക് അവൻ അല്ലെ,,,,

നീ ഇന്ന് വെറുപ്പോടെ കാണുന്ന നിന്റെ കുഞ്ഞേട്ടൻ പറഞ്ഞത് നീ കേട്ടോ,,,,, ഇല്ല,,,, കാരണം നിന്റെ മനസ്സിലേക്ക് അവൻ കുത്തി നിറച്ച കൊടും വിഷം,,,, ഞാൻ പോയിരുന്നടി അവനെ കാണാൻ,,,, ഒന്നര കയ്യൻ ആണേലും മോളുടെ സന്തോഷം ആഗ്രഹിച്ച്,,,, അന്നെനിക്ക് മനസ്സിലായി,,,,,,, എല്ലാം,,,,, അവന്റെ ഉള്ളിൽ നിന്നോട് ഒരു തരി സ്നേഹം ഇല്ലടി,,,, അവൻ ഇന്ന് വേറൊരാളെ വിവാഹം ചെയ്തു ജീവിക്കുന്നു,,,,, ഇത് വരെ നിന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച ഞങ്ങൾ അല്ല,,, നീയാണ് വിഡ്ഢി,,,,,, ലോകത്തെ മനസ്സിലാക്കാൻ കഴിയാത്ത വെറും വിഡ്ഢി,,,,,, ഇനിയും നിനക്ക് അവന്റെ കൂടെ പോകണമെങ്കിൽ പൊയ്ക്കോ,,, അവൻ ഏറ്റെടുക്കുകയാണെങ്കിൽ പൊയ്ക്കോ,,,,, ഞങ്ങൾക്ക് ഒരു മകൾ കൂടിയുണ്ട്,,, അവളുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല,,,, " അമ്മാവന്റെ വാക്കുകൾ കേട്ടു കിച്ചു ഒരു ഞെട്ടലോടെ സഖാവിനെ നോക്കിയതും സഖാവ് ഒന്ന് തലയാട്ടി കാണിച്ചതും അവളിൽ സങ്കടം അതിന്റെ പരിതി വിട്ടിരുന്നു,,,, അതിനേക്കാൾ അവനോടുള്ള വിശ്വാസത്തിന്റെ കൂരിമുനയും,,, "ഇല്ല,,,, എല്ലാരും കള്ളം പറയാ,,,, എന്റെ കിരൺ അവൻ എന്നെ പറ്റിച്ചതല്ല,,,,,അവന് അതിന് കഴിയില്ല,,,,, എല്ലാത്തിനും കാരണം ഇവനാ,,,,ഇവൻ കാരണ,,,,,,,,,,,

എന്നെ പ്രാന്തിയാക്കിയത് ഇവനാ,,," ഒരു നിലവിളിയോടെ കിച്ചു സഖാവിന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചതും സഖാവ് എന്ത് ചെയ്യും എന്നറിയാതെ ഇരുന്നു പോയി,,, അവന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു,,, തന്റെ പെങ്ങളുടെ അവസ്ഥ കണ്ട്,,,, ഇതെല്ലാം കണ്ട് തുമ്പി കണ്ണിൽ വെള്ളം നിറച്ച് അമ്മയെ ഒന്ന് പിടിച്ചതും അവളുടെ കയ്യിന്റെ തണുപ്പ് കാരണം അമ്മ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,,, "ഇതെല്ലാം ചെയ്തിട്ട് നിനക്ക് എന്താ കിട്ടിയേ,,,പറ,,, നിനക്ക് എന്താ കിട്ടിയേ,,,,ആ പാവത്തിന്റെ കൈ വെട്ടി മാറ്റി എന്നെ തിരിച്ചു കൊണ്ട് വന്നപ്പോൾ നശിച്ചത് രണ്ട് പേരുടെ ജീവിതം അല്ലെ,,,,, എന്ത് നേടി,,,,,,, എന്നെ നശിച്ച ജന്മം ആക്കിയത് കൊണ്ട്,,,,, " മെല്ലെ മെല്ലെ അവളുടെ ശബ്ദം നേർത്തതായി വന്നു കൊണ്ട് ഒട്ടും പ്രതീക്ഷിക്കാതെ അവൾ ബോധം മറഞ്ഞു കൊണ്ട് താഴേക്ക് വീഴാൻ നിന്നതും അവൻ പെട്ടെന്ന് തന്നെ താങ്ങി പിടിച്ചു കൊണ്ട് അവളെ അടുത്തുള്ള റൂമിലേക്ക്‌ കിടത്തി,,,,അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു,,,, അവൻ ആരോടും ഒന്നും പറയാതെ പുറത്തേക്ക് പോകാൻ നിന്നതും തുമ്പി ഓടി അവന്റെ മുന്നിൽ നിന്നു കൊണ്ട് അവനെ ഒന്ന് കെട്ടിപിടിച്ചതും അവനും അവളെ ഒന്ന് വരിഞ്ഞു മുറുകി കൊണ്ട് അവന്റെ സങ്കടങ്ങൾ എല്ലാം ഒഴുക്കി കളഞ്ഞു,,,,

അവന്റെ കണ്ണുനീർ ഷോൾഡറിൽ പതിഞ്ഞതും തുമ്പി അവനെ ഒന്ന് വേർപ്പെടുത്തി കൊണ്ട് രണ്ട് കൈ കൊണ്ടും ആ മുഖം കോരി എടുത്ത് തള്ള വിരൽ കൊണ്ട് ആ കണ്ണുനീർ തുടച്ചു മാറ്റിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു എങ്കിലും ആ കണ്ണുകൾ അവനെ ചതിക്കുന്നുണ്ടായിരുന്നു,,, "സഖാവെ,,,,,, " "വയ്യ തുമ്പി,,,,, ഇതിനും മാത്രം എന്ത് പാപമാ ഞാൻ ഈ ജീവിതത്തിൽ ചെയ്തത്,,, ചെയ്യാത്ത കുറ്റം ചുമക്കാൻ,,,,, ഇനിയും ഇവിടെ നിൽക്കണ്ട,,,, പോകാം,,, അമ്മയെ വിളിക്ക്,,, ഇന്ന് തന്നെ പോകണം,,,, അവൾക്ക് ഞാൻ അതെങ്കിലും ചെയ്തു കൊടുക്കേണ്ടേ,,,, " "സഖാവെ നമുക്ക് നമ്മുടെ കിച്ചുവിനെ തിരിച്ചു കൊണ്ട് വരേണ്ടേ,,,,, അതിനുള്ള അവസരാ ഇത്,,, നമ്മൾ എങ്ങോട്ടും പോകുന്നില്ല,,,, ഇനി ചേച്ചി കണ്ണ് തുറക്കുമ്പോൾ കാണേണ്ടത് സഖാവിന്റെ മുഖമാ,,,,ആദ്യം ബഹളം ഉണ്ടാക്കും എങ്കിലും എല്ലാം പറയണം,,, സഖാവെ,,, മനസ്സിൽ ഉള്ളത് എല്ലാം,,,, അത് കഴിഞ്ഞു ചേച്ചി തീരുമാനിച്ചോട്ടെ,,,, ഇനിയും ഇതിന്റെ പേരിൽ നീറി നീറി ജീവിക്കാതെ എന്റെ കുട്ടി പോയി സംസാരിക്കാൻ നോക്ക്,,,, ചെല്ല്,,,, " അവന്റെ കോളർ ഒക്കെ ശരിയാക്കി ആ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു കൊണ്ട് തുമ്പി ഒരു പുഞ്ചിരിയിൽ പറഞ്ഞതും സഖാവും ഒന്ന് പുഞ്ചിരിച്ചു,,,,, "ചെല്ല്,,,, " അവൾ അവനെ പിടിച്ച് ഉന്തി കൊണ്ട് പറഞ്ഞതും അവൻ ഉള്ളിലേക്ക് പോകുമ്പോഴും ഒരു ആകുലതയിൽ തുമ്പിയെ നോക്കിയതും അവൾ ഒന്ന് കണ്ണടച്ചു കാണിച്ചു,,,, അത് മാത്രം മതിയായിരുന്നു അവനിൽ ഒരു ആശ്വാസം പകരാൻ,,,, ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story