പ്രണയമഴ: ഭാഗം 24

pranayamazha

എഴുത്തുകാരി: THASAL

"ഏടത്തി,,,,,, " റൂമിലേക്ക്‌ കയറി പോകുന്ന സഖാവിനെ കണ്ട് കണ്ണുനീർ ഒഴുകുന്ന കണ്ണുമായി അല്പം പേടിയിൽ പാറു തുമ്പിയോട് ചേർന്ന് നിന്നതും തുമ്പി അവളുടെ കയ്യിൽ പിടിച്ച് ഒന്ന് കണ്ണ് ചിമ്മി,,,,,, "എന്റെ കണ്ണാ എന്ത് പാപം ചെയ്തിട്ടാ ഇതെല്ലാം കാണാൻ എന്നെ ഇവിടെ ഇട്ടേക്കുന്നേ,,, അങ്ങ് കൊണ്ട് പൊയ്ക്കൂടായിരുന്നോ,,,,, " ഉമ്മറത്തു നിന്നും മുത്തശ്ശിയുടെ ഇടറിയ ശബ്ദം കേട്ടപ്പോൾ തന്നെ ഉള്ളിലുള്ള സ്ത്രീജനങ്ങളുടെ കരച്ചിലിന്റെ ആക്കം കൂടിയിരുന്നു,,,, അതെല്ലാം കണ്ട് നിൽക്കാൻ കഴിയാതെ അമ്മായി ഒരു തേങ്ങലോടെ അമ്മാവന്റെ നെഞ്ചിലെക്ക് ചേർന്നു,,,, "എല്ലാം നമ്മുടെ തെറ്റാ ചേട്ടാ,,,, അവളുടെ ആഗ്രഹങ്ങൾ ഒക്കെ നടത്തി കൊടുത്ത നമ്മുടെ തെറ്റ്,,,,, കഷ്ടത ഒന്നും അറിയിക്കാതെ വളർത്തിയ അവള് നമുക്ക് നൽകിയത് ഇതാ,,, എനിക്ക് വേണ്ട അവളെ,,, കൊണ്ട് പോകാൻ പറ,,,,,, എവിടേക്കെങ്കിലും കൊണ്ട് പോകാൻ പറ ചേട്ടാ,,,, " അവരുടെ വാക്കുകളിൽ സങ്കടത്തെക്കാൾ കൂടുതൽ പൂർണമായും തങ്ങളെ അവഗണിച്ച മകളോടുള്ള ദേഷ്യവും കലർന്നിരുന്നു,,,,

കൺകോണിൽ കണ്ണുനീർ തളം കെട്ടി നിൽക്കുമ്പോഴും ആണായതിന്റെ പേരിൽ അത് പുറമെ വരാൻ സമ്മതിക്കാതെ അവരെ ഒന്ന് നെഞ്ചിലെക്ക് ചേർത്ത് പിടിച്ചു സങ്കടങ്ങളെ ചുണ്ടിൽ ഒതുക്കി നിന്നു അമ്മാവൻ,,,,, സഖാവ് ഉള്ളിലേക്ക് കയറി കൊണ്ട് കിച്ചു കിടക്കുന്ന കട്ടിലിനരികെ കസേര വലിച്ചിട്ടു ഒന്ന് ഇരുന്നു കൊണ്ട് കിച്ചുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി,,,,,,കരഞ്ഞു ചീർത്ത കൺപോളകളും ചുവന്ന മുഖവും കണ്ട് അവന് ഉള്ളിൽ സങ്കടം കുമിഞ്ഞ് കൂടി,,,, അപ്പോഴേക്കും അവന്റെ മുന്നിൽ പഴയ പട്ടുപാവാടക്കാരിയുടെ പുഞ്ചിരിച്ച മുഖം ഓടി എത്തിയിരുന്നു,,,, ഇന്ന് അവൾ ഒരുപാട് മാറി,,, അന്നത്തെ ആ നിഷ്കളങ്കതക്ക് പകരം ഇന്ന് അവളിൽ അവനോടുള്ള വെറുപ്പ് മാത്രമാണ് കാണാൻ കഴിയുന്നത്,,,, ആ കണ്ണുകളിൽ നിലക്കാത്ത കണ്ണുനീരും,,,,, അവൻ വാത്സല്യത്തോടെ അവളുടെ മുടിയിലൂടെ തലോടി,,,, "നീ അങ്ങോട്ട്‌ വരണ്ടായിരുന്നു കിച്ചു,,,അങ്ങനെ ആയിരുന്നേൽ ഇന്ന് എനിക്ക് എന്റെ കൊച്ചനുജത്തിയെ നഷ്ടപ്പെടില്ലായിരുന്നു,,, ഈ കുഞ്ഞേട്ടനെ ഇത്രമാത്രം വെറുക്കാൻ നിന്നിൽ എന്ത് മാറ്റമാ അവൻ വരുത്തിയത്,,,,

എന്നും സ്നേഹിച്ചിട്ടല്ലേ ഒള്ളൂ,,, നിന്നെയും എല്ലാവരെയും,,,, ഈ നെഞ്ചിൽ അല്ലെ കൊണ്ട് നടന്നത്,,, എന്തിനാ കിച്ചു എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ,,,, " അവന്റെ ഉള്ളിലെ നീറ്റൽ കൂടി വന്നു കൊണ്ടിരുന്നു,,, അവൻ മെല്ലെ അവളുടെ മുടി ഇഴകൾ ഒന്ന് തലോടി വിട്ടതും പെട്ടെന്ന് ആ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നത് പോലെ തോന്നിയതും അവൻ അവളിൽ നിന്നും കൈ പിൻവലിക്കാതെ ഇരുന്നതും അവൾ തലയിൽ കൈ വെച്ച് പ്രയാസപ്പെട്ടു കൊണ്ട് ഒന്ന് കണ്ണ് തുറന്നു,,,, മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് ആ നിമിഷം അവളുടെ ഭാവം മാറി,,,, അവൾ ഒരു വെറുപ്പോടെ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് ഇറങ്ങാൻ നിന്നതും പെട്ടെന്ന് തന്നെ അവൻ അവളെ തടുത്തു വെച്ചു,,, "കിച്ചു,,,,," "എന്നെ വിളിക്കേണ്ട,,,, എനിക്ക് കാണേണ്ട,,, പോ,,, പോ ഇവിടെനിന്ന്,,, എന്റെ കണ്മുന്നിന്ന് പോ,,,, " അവൾ അവന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അവൻ പിടി ഒട്ടും അയക്കാതെ അവളെ ദയനീയമായി നോക്കി,,, "കിച്ചു,,, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്,,,, "

"വേണ്ടന്നല്ലേ പറഞ്ഞേ,,,, എന്റെ കിരണിനെ ചെയ്തത് പോലെ എന്നെയും ദ്രോഹിക്കാൻ അല്ലെ,,,,, ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനു പകരം ഒറ്റയടിക്ക് അങ്ങ് കൊല്ല്,,,,,,, തീരട്ടെ എല്ലാം,,,, " അവൾ അവനിൽ നിന്നും കുതറി മാറാൻ നോക്കി കൊണ്ട് പറഞ്ഞതും അത് വരെ ഉണ്ടായിരുന്ന എല്ലാ ഭാവങ്ങളും അവനിൽ നിന്നും പെട്ടെന്ന് മാറി,,,, അവൻ ഒരു ദേഷ്യത്തിൽ വേറൊന്നും നോക്കാതെ അവളുടെ കവിളിൽ ആഞ്ഞടിച്ചതും അവൾ ബെഡിലേക്ക് മറിഞ്ഞു വീണു,,,, കിടന്നിടത്തു നിന്നു ഒന്ന് എഴുന്നേൽക്കുക പോലും ചെയ്യാതെ അവൾ തേങ്ങി കരഞ്ഞതും അവന്റെ കലിപ്പ്‌ അതിന്റെ അങ്ങേ തലയിൽ എത്തിയിരുന്നു,,,, "വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ,,,,, അവളുടെ കോപ്പിലെ ഒരു മരണം,,,, നിനക്ക് ചാവണോടി,,, എന്ന പോയി ചാവ്,,,,,,ഞരമ്പ് മുറിക്കെ,,,,,, കെട്ടിതൂങ്ങേ എന്താച്ചാ ചെയ്യ്,,,, ആരും ഒന്നും പറയില്ല,,,, ഇന്ന് ആർക്കും നിന്നെ വേണ്ടടി,,,,, " അവന്റെ മുഖം ചുവന്നു,,,, ആ കണ്ണുകളിലെ തീ അത് ആളി തുടങ്ങിയതും അവൾ തലയണയിൽ മുഖം പൂഴ്ത്തി ഏങ്ങി കരയുന്നുണ്ടായിരുന്നു,,,,

"എന്താ പറഞ്ഞത്,,, നിന്റെ കിരൺ,,,,, ആ കിരൺ തന്നെയാടി പുല്ലേ എന്നോട് ഈ മുഖത്ത് നോക്കി പറഞ്ഞത്,,,, അവന് വെറും നേരംപോക്ക് മാത്രമായിരുന്നു നീ എന്ന്,,, എന്നോടുള്ള പക തീർക്കാൻ ഉള്ള വെറും കളിപ്പാവ,,,,,, " അവന്റെ ഓരോ വാക്കുകളും ശ്രവിച്ചതും അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും മെല്ലെ ആ നിർവിഗാരതക്ക് തടസം നിന്ന് കൊണ്ട് ആ കണ്ണുകൾ നിറഞ്ഞൊഴുകി,,,,അവൾ മെല്ലെ തലയാട്ടി,,,, "നോ,,,,, നിങ്ങൾ കള്ളം പറയാ,,,,, " "നീർത്തടി പുല്ലേ,,, ഇനി ഇതിന് പുറത്തേക്ക് നിന്റെ ശബ്ദം ഉയർന്നാൽ,,,,, നിന്റെ ശവമേ പുറത്തേക്ക് എടുക്കു,,,,ഇത്രയും കാലം എനിക്കൊരു അവസരം നീ ആയിട്ട് തന്നില്ല,,,, ഇന്ന് ഞാൻ പറയും നീ കേൾക്കും,,,,,അതിനിടയിൽ എന്തെങ്കിലും ശബ്ദം പുറത്തേക്ക് കേട്ടാൽ,,,, നിർത്തടി നിന്റെ കരച്ചിൽ,,,,,, " അവൻ അവൾക്ക് നേരെ കയ്യോങ്ങി കൊണ്ട് പറഞ്ഞതും അവൾ ഒരു പേടിയിൽ രണ്ട് കൈ കൊണ്ടും വായ പൊത്തി ബെഡിന്റെ ബാക്ക് ബോർഡിൽ ചാരി ഇരുന്നതും അവൻ അടുത്തുള്ള ടേബിളിൽ നിന്നും ഗ്ലാസിലേക്കു വെള്ളം പകർന്നു കൊണ്ട് അവൾക്ക് മുന്നിലേക്ക് നീട്ടി,,,,

"കുടിക്ക്,,,,, " അവന്റെ ശബ്ദം ഉയർന്നിട്ടും അവൾ ഒരു കൂസലും കൂടാതെ തല താഴ്ത്തി ഇരിക്കുന്നത് കണ്ടതും അവൻ ടേബിളിൽ ഇരിക്കുന്ന ജഗ്ഗ് ഒന്ന് തട്ടി തെറിപ്പിച്ചതും ഒരു വലിയ ശബ്ദത്തിൽ പൊത്തി പൊട്ടി ചിതറിയ ജഗ്ഗ് അതിന് കൂടെ നിലത്ത് ഒഴുകുന്ന വെള്ളവും കണ്ട് അവൾ മെല്ലെ അവനെ നോക്കിയതും ആ കണ്ണുകളിൽ ഇന്ന് വരെ നില നിന്നിരുന്ന സഹോദരി സ്നേഹം അല്ല കാണാൻ കഴിഞ്ഞത്,,,,,,,ഒരു സഖാവിനെയാണ്,,,, "കുടിക്കടി,,,,,," അവന്റെ ശബ്ദം വീണ്ടും ഉയർന്നതും അവൾ പെട്ടെന്ന് തന്നെ വിറയാർന്ന കൈകളാൽ ഗ്ലാസ്‌ വാങ്ങി അതിലെ വെള്ളം അവനെ നോക്കി കൊണ്ട് തന്നെ മുഴുവൻ കുടിച്ചതും അവൻ ഗ്ലാസ്‌ വാങ്ങി ടേബിളിൽ വെച്ച് കൊണ്ട് അവൾക്കരികിൽ കസേരയിൽ വന്നിരുന്നു,,, "ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ഒരുപക്ഷെ നീ വിശ്വസിക്കില്ല,,,, എന്നാലും അത് പറയേണ്ടത് എന്റെ കടമ ആയത് കൊണ്ട് മാത്രം എനിക്കത് പറയണം,,, നീ ഈ പറയുന്ന കിരൺ അവനെ നീ പരിചയപ്പെടുന്നതിന് എത്രയോ മുന്നേ എനിക്കറിയാം,,,,,,നീ പറഞ്ഞില്ലേ ദ്രോഹിയാണെന്ന്,,,, അതേടി ദ്രോഹി തന്നെയാണ്,,,,

എനിക്ക് നേരെയുള്ള അമ്പ് ആയി അവൻ നിന്നെ ഉപയോഗിക്കുന്നു എന്നറിഞ്ഞത് മുതൽ നിന്നെ സംരക്ഷിക്കാൻ നോക്കിയാൽ ഞാൻ ദ്രോഹി തന്നെയാണ്,,, ആർക്ക് മുന്നിലും താഴ്ന്നു കൊടുക്കാത്ത ഞാൻ നീ പറയുന്ന ഓരോ വാക്കിലും താഴ്ന്നു തന്നത് ദ്രോഹം തന്നെയാ,,,,അതിനു കാരണം അറിയോ നിനക്ക്,,,, ഹേ,,,,ഉണ്ടാവില്ല,,,, കാരണം പെട്ടെന്ന് സംഭവിച്ചതല്ലല്ലൊ നിന്റെയീ മാറ്റം,,,, ഇന്നലെ വന്ന അവനെ കണ്ടതോടെ ഞാൻ നിനക്ക് ശത്രുവായി മാറിയല്ലോ,,,, അതിന് മാത്രം എന്ത് തെറ്റാണ് ഈ കുഞ്ഞേട്ടൻ നിന്നോട് ചെയ്തത്,,,,,,, " അതിന് മറുപടി ഒന്നും പറയാതെ അവൾ ഒന്ന് തല കുനിച്ചു ഒന്ന് വിതുമ്പിയതും അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി,,,, "അന്ന് എന്തിന്റെ പേരിലാണ് നീ എന്നെ മാറ്റി നിർത്തിയത് എന്ന് ചോദിക്കുന്നില്ല,,,, എങ്കിലും ഒന്ന് മാത്രം പറയാം,,, അതിന് വേണ്ടിയുള്ള ദ്രോഹം ഒന്നും ഈ കുഞ്ഞേട്ടൻ ആരോടും ചെയ്തിട്ടില്ലടി,,,,, എല്ലാം അറിയാവുന്ന പ്രായവും പക്വതയും നിനക്കായില്ലേ,,, നീ തന്നെ ഒന്ന് ചിന്തിച്ചു നോക്ക്,,, ചെയ്തിട്ടുണ്ടോ,,,,, അന്ന് അവസാനമായി അവന്റെ കൈ വെട്ടി മാറ്റിയത് ഒരിക്കലും നിന്നിൽ നിന്നും ഒന്നും അടർത്തി മാറ്റാൻ അല്ല,,, ആ കൈ കൊണ്ട് അവൻ നശിപ്പിക്കാൻ നോക്കിയ ഒരു പെൺകുട്ടിക്ക് വേണ്ടിയാ,,,,അന്ന് അവൻ എന്ത് കള്ളമാ നിന്നോട് പറഞ്ഞത് എന്നറിയില്ല,,,

എങ്കിലും നീ അത് വിശ്വസിക്കും എന്ന് ഞാൻ കരുതിയില്ല,,,, ശരിയാ,,, നിനക്ക് വെറുക്കപ്പെട്ട ഒരുത്തൻ ആണല്ലോ ഞാൻ,,, ഞാൻ പറഞ്ഞത് വിശ്വസിക്കണ്ടാ,,, നിന്നെ നെഞ്ചിൽ ഇട്ട് വളർത്തിയ അച്ഛൻ,,, ആ അച്ഛനോട് ചോദിച്ചു നോക്ക് എല്ലാം,,,, അദ്ദേഹം പറഞ്ഞു തരും മകൾക്കു വേണ്ടി സംസാരിക്കാൻ പോയ അദ്ദേഹത്തിനെ അവൻ എങ്ങനെയാണ് ഇറക്കി വിട്ടത് എന്ന്,,,,,,,, സ്വന്തം മകൾ ഒരു ഭ്രാന്തിയെ പോലെ പെരുമാറുന്നത് കണ്ട് ചങ്ക് പൊട്ടി കരയുന്ന ഒരമ്മയുണ്ട് അവിടെ,,,,, ചേച്ചിയുടെ അവസ്ഥ കണ്ട് എന്ത് ചെയ്യും എന്നറിയാതെ നിൽക്കുന്ന ഒരു അനിയത്തിയും,,,,,,,,അവരെ ഓർത്തെങ്കിലും,,,,,,, ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാനില്ല,,,, ഇനിയും നിനക്ക് വേണ്ടത് അവനെ മാത്രം ആണെങ്കിൽ,,,,,ഇറങ്ങിക്കോ,,,, എവിടെയാച്ചാൽ പൊക്കോ,,, ആരും തടയില്ല,,, " അതും പറഞ്ഞു കൊണ്ട് അവൻ കണ്ണിൽ തളം കെട്ടി നിന്നിരുന്ന കണ്ണുനീർ ഒന്ന് അമർത്തി തുടച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും പുറത്ത് കാത്തു നിൽക്കുന്ന ഓരോരുത്തർ ആയി റൂമിലേക്ക്‌ കടന്നു,,,,തുമ്പി ഉള്ളിലേക്ക് ഒന്ന് നോക്കി കട്ടിലിൽമുഖം താഴ്ത്തി ഇരിക്കുന്ന കൃഷ്ണയെ കണ്ടതും അവൾ സഖാവിന് പിന്നാലെ പോയി,,,,,

അവൻ ഉള്ളിലെ നടുമുറ്റത്ത് കാൽ തൂക്കി ഇട്ടു എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നത് കണ്ടതും അവളും അത് പോലെ അവനെ ചാരി ഇരുന്നതും അവൻ ഒരു കൈ കൊണ്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "സ്നേഹം എത്ര ലഭിച്ചാലും മതി വരാത്ത മധു,,,, അത് ലഭിക്കുന്നത് എവിടെ ആണേലും ഒരു ഉളുപ്പും കൂടാതെ അതിന് പിറകെ പോകും,,, അതാണ് നമ്മൾ മനുഷ്യരുടെ പോരായ്മ,,,,, അതിൽ കാപട്യം നിറഞ്ഞിട്ടുണ്ടോ എന്ന് പോലും നോക്കില്ല,,,,,ആ കപട മധുവിന്റെ മാധുര്യം ഇന്നും മനസ്സിൽ ഇട്ടു ആസ്വദിക്കുന്നത് കൊണ്ടാണ് അവൾക്ക് ഇന്നും എന്നോടുള്ള വെറുപ്പ്,,,,,,, ഇതിലും കൂടുതൽ എനിക്കൊന്നും ചെയ്യാൻ ഇല്ല തുമ്പി,,,,, " അതിന് മറുപടി എന്നോണം അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അവന്റെ തല പിടിച്ച് തന്റെ മാറോട് അണച്ചു കൊണ്ട് മുടിയിൽ ഒന്ന് മുത്തി,,,,, "ഈ ഏട്ടനെ കിട്ടാൻ മാത്രം എന്ത് പുണ്യമാ കിച്ചു ചെയ്തതാവോ,,,,, ഈ സ്നേഹവും കരുതലും ഒരു പെൺകുട്ടിയും ഒരു ഏട്ടനിൽ നിന്നും ആഗ്രഹിക്കുന്നതാ,,,, അത് പുറം കാല് കൊണ്ട് തട്ടി തെറിപ്പിക്കാൻ ഇനി അധിക നാൾ അവൾക്കാകില്ല സഖാവെ,,,, എല്ലാം ശരിയാകും,,,,, " അവളുടെ വാക്കുകൾ കേട്ടതും അവൻ അവളെ കെട്ടിപിടിച്ചതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,,, "എട്ടായി,,,,, "

പെട്ടെന്ന് ധനുവിന്റെ വിളി കേട്ടതും അവൻ അവളിൽ നിന്നും വേർപ്പെട്ട് ഒന്ന് നേരെ ഇരുന്നതും പഠിപ്പുര കടന്ന് ഓടി വരുന്ന ധനുവിനെ കണ്ടതും അവരിൽ ഒരു സംശയം ജന്മമെടുത്തു,,,, അവൾ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു,,,, അവർ രണ്ട് പേരും ഒരുപോലെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു നിന്നതും ധനു ഓടി വന്നു സഖാവിനെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് മാറി നിന്നു,,,, "കൃഷ്ണേച്ചി,,,,,, കൃഷ്ണേച്ചിക്ക് എട്ടായിയെ കാണണമെന്ന്,,,,, " സന്തോഷം കലർന്ന അവളുടെ വാക്കുകൾ കേട്ടതും അവന്റെ മുഖം വിടർന്നു,,,, അവൻ സന്തോഷത്തിൽ തുമ്പിയെ ഒന്ന് നോക്കിയതും തുമ്പി തുടരെ കണ്ണ് ചിമ്മി കൊണ്ട് അവനെ നോക്കിയതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഒന്ന് വിട്ടു മാറി പെട്ടെന്ന് ഉള്ളിലേക്ക് പോകുന്നത് കണ്ട് തുമ്പി സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുമായി അവനെ നോക്കി നിന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അച്ഛാ,,,, " കൃഷ്ണയുടെ ഇടറിയ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മാവൻ അവളെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും പെട്ടെന്ന് തന്നെ കൃഷ്ണ അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു മുഖം കയ്യിൽ വെച്ച് കൊണ്ട് പൊട്ടികരഞ്ഞു,,, "ക്ഷമിക്ക് അച്ഛാ,,,, ഒന്നും അറിഞ്ഞില്ല,,,,, എന്നോട് ക്ഷമിച്ചു എന്നെങ്കിലും പറ അച്ഛാ,,, "

അവളുടെ കണ്ണുനീരിനാൽ ആ കൈകൾ നനഞ്ഞതും അദ്ദേഹം മെല്ലെ അവളുടെ മുടിയിൽ ഒന്ന് തലോടി,,,,, അവളൊന്നു തല ഉയർത്തി ദയനീയത നിറഞ്ഞ കണ്ണുമായി അമ്മാവനെ നോക്കിയതും അമ്മാവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചതും കണ്ട് നിന്നവർ പോലും കരഞ്ഞു പോയി,,,,, "അച്ഛാ കുഞ്ഞേട്ടൻ,,,, " അവൾ തല ഉയർത്തി കൊണ്ട് ചോദിച്ചതും അമ്മാവൻ ഒരു പുഞ്ചിരിയാലെ അവളിൽ നിന്നുമുള്ള നോട്ടം ഡോറിനടുത്തേക്ക് മാറ്റിയതും അവിടെ ഡോറിൽ ചാരി നിൽക്കുന്ന സഖാവിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി,,,,അതോടൊപ്പം തന്നെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു വന്നതും അവൾ ബെഡിൽ നിന്നും തിരക്കിട്ട് എഴുന്നേറ്റ് കൊണ്ട് അവനടുത്തേക്ക് ഓടി അവനെ വട്ടം പിടിച്ചു ആ നെഞ്ചോട് ചേർന്നു,,,,, "കുഞ്ഞേട്ടാ,,,,,,,,,,,, ഞാ,,,,ഞാൻ അറിയാതെ,,,,, സോറി ഏട്ടാ,,,,, " അവളുടെ ശബ്ദത്തിൽ ഇടർച്ച വന്നിരുന്നു,,,, ആ കണ്ണുകളിൽ കുറ്റബോധം ആവോളം നില നിന്നിരുന്നു,,,, അവൻ അവളെ ഒന്ന് അടർത്തി മാറ്റി കൊണ്ട് ആ കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു,,, "വേണ്ട,,,,,,ഇന്നെങ്കിലും നീ എല്ലാം മനസ്സിലാക്കിയല്ലൊ,,,, അത് മതി,,,,, " ഉള്ളിലെ സന്തോഷം പുറമെ പ്രകടിപ്പിക്കാൻ കഴിയാതെ അവൻ പറഞ്ഞതും കൃഷ്ണയുടെ നോട്ടം പിന്നിലേക്ക് പോകുന്നത് കണ്ടതും സഖാവ് ഒന്ന് തിരിഞ്ഞു നോക്കി,,, പിന്നിൽ ഡോറിന്റെ മറവിൽ ഒളിഞ്ഞ് നോക്കുന്ന കണ്ണുകൾ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു,,,,,

അത് കൃഷ്ണയിലേക്കും വ്യാപിച്ചതും സഖാവ് മെല്ലെ തുമ്പിയുടെ കൈ പിടിച്ച് വലിച്ചതും അവൾ അവന്റെ അടുത്തേക്ക് തന്നെ വന്നു നിന്നു,,,, ആ കണ്ണുകളിൽ ഒരു ഭയം കൂടി കലർന്നിരുന്നു,,,, "കിച്ചു ഇവളെ അറിയില്ലേ,,,, " "അറിയാതെ,,,,നിങ്ങൾ വന്ന അന്ന് തന്നെ ഞാൻ നോട്ടം ഇട്ടതാ,,,,,, പിന്നെ സാഹചര്യം കൊണ്ട് മിണ്ടാൻ കഴിഞ്ഞില്ല,,, ഇടക്ക് എന്നെ കണ്ടാൽ നോക്കി നിൽക്കും,,,, അത് കാണുമ്പോൾ തന്നെ അങ്ങോട്ട്‌ കയറി മിണ്ടാൻ തോന്നും,,, പിന്നെ അഭിമാനം ആലോചിച്ചു മാത്രം പിടിച്ചു നിന്നു,,,,,,, " കൃഷ്ണയുടെ വാക്കുകൾ കേട്ടതും തുമ്പി വിശ്വസിക്കാൻ കഴിയാതെ അവളെ തന്നെ നോക്കി നിന്നതും അവൾ തുമ്പിയുടെ കവിളിൽ ഒന്ന് നുള്ളി,,,,, "എന്നോട് പിണക്കം ഒന്നും വേണ്ടാട്ടൊ,,,, എനിക്ക് അബദ്ധം പറ്റിയതാ,,,,, " തുമ്പിയുടെ നോട്ടം കണ്ട് അവൾ സ്വയമെ പറഞ്ഞതും തുമ്പി ഒന്ന് പുഞ്ചിരിച്ചു,,,, അത് മാത്രം മതിയായിരുന്നു അവൾക്കും,,,, അവൾ തുമ്പിയെ ഒന്ന് കെട്ടിപിടിച്ചു,,,,....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story