പ്രണയമഴ: ഭാഗം 27

pranayamazha

എഴുത്തുകാരി: THASAL

"ഡിപ്രെഷൻ,,,,,,പലർക്കും കേട്ടു കേൾവി മാത്രമുള്ള അവസ്ഥയായിരിക്കും,,,,,ഒരു മനുഷ്യന്റെ മനസ്സിൽ എക്സ്ട്രീമായ ഒരു ദുഃഖമോ എന്തെങ്കിലും പേടിയോ ഉണ്ടാകുന്ന അവസ്ഥ,,,, അത് ഒരിക്കലും ഒരു ദിവസത്തെ സങ്കടം ആയിരിക്കില്ല,,, അങ്ങനെ ഒരു വിഷമം ഒരിക്കലും ഡിപ്രെഷനിൽ കൂട്ടാനും കഴിയില്ല,,, തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളയാൾ അല്ലേൽ ഒരു വസ്തു നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്ന അവസ്ഥ അല്ലേൽ നമ്മളിൽ നിന്നും വിട്ടു പോകുന്ന അവസ്ഥയിൽ ഒരിക്കലും അംഗീകരിക്കാൻ കൂടി കഴിയാത്ത അവസ്ഥയിൽ നമ്മളിൽ ഉണ്ടാകുന്ന ചെറുദുഃഖം അത് കാലക്രമേണ വളർന്നു വലുതായി നമ്മെ ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ എത്തിക്കുക,,,, ഇങ്ങനെയുള്ള പേഷ്യൻസ് സൂയിസൈഡ് അറ്റംറ്റ് നടത്താനുള്ള സാധ്യത വളരെ കൂടുതൽ ആണ്,,,, " "സർ,,, ഇങ്ങനെ ഉള്ളവർക്ക് താൻ ആരാണെന്നും എല്ലാം മെമ്മറിയിൽ ഉണ്ടാകോ,,, " സഖാവ് ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ വൈശാലി വിളിച്ച് ചോദിച്ചു,,, "ഒഫ്കോസ്,,,, അവർ കോൺശ്യസ് മൈന്റിൽ തന്നെയായിക്കും,,, " "അങ്ങനെ കോൺശ്യസ് ആയ ഒരാൾക്ക് സൂയിസൈഡ് ചെയ്യാൻ കഴിയോ സർ,,,

അവരുടെ ഓർമകളിൽ ഫാമിലി ഫ്രണ്ട്‌സ് ഹാപ്പിനെസ്സ് എല്ലാം ഉണ്ടാകുമ്പോൾ അവരുടെ മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉണ്ടാകോ,,,, " വൈശാലി വീണ്ടും വിടാൻ ഉദ്ദേശം ഇല്ലാതെ ചോദിച്ചതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു,,,, അത് കണ്ട് കൊണ്ട് പിന്നിൽ ഇരിക്കുന്ന തുമ്പിയുടെ മുഖത്ത് ലേശം കുശുമ്പ് ഇല്ലാതില്ല,,,, "ഗുഡ് ക്വസ്റ്റിൻ വൈശാലി,,,, " അതോടെ അവളങ്ങ് പൊങ്ങി,,,, "കോൺഷ്യസ് ആയ ഒരാൾക്ക് സൂയിസൈഡ് ചെയ്യാൻ ഒരു ഭയം കാണും,,,,, അതിനേക്കാൾ വലിയ ഭയം ആണ് അയാളുടെ മനസ്സിൽ എങ്കിലോ,,,, " എല്ലാവരുടെയും മുഖത്ത് ചോദ്യഭാവം മാത്രം,,, "മനസ്സിലായില്ല അല്ലെ,,, മനസ്സിലാക്കി തരാം,,,, നിങ്ങൾ ഒരു വലിയ സങ്കടത്തിൽ ആണെന്ന് കരുതുക വെറും രണ്ട് ദിവസം,,,, അങ്ങനെ ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങൾ എന്താണ് ചെയ്യുക,,,, " "കരഞ്ഞു കൊണ്ട് വീട്ടിൽ ഇരിക്കും,,, " ഒരുത്തൻ വിളിച്ച് പറഞ്ഞതും ക്ലാസ്സ്‌ മുഴുവൻ ചിരിച്ചു,,, "അവൻ പറഞ്ഞത് തമാശയല്ല,,, കരയും,,,, ആരോടെന്നില്ലാത്ത ദേഷ്യം തോന്നും,,,, അത് വെറും രണ്ട് ദിവസത്തിൽ ഒതുങ്ങുന്നത് കൊണ്ട്,,,

ഒരുപക്ഷെ ഈ അവസ്ഥ ഒരുപാട് കാലം നീണ്ടുനിന്നാലോ,,,, " അവന്റെ ചോദ്യത്തിന് ആരുടെ പക്കലും ഉത്തരം ഇല്ലായിരുന്നു,,,, "ദാറ്റ്‌ ടൈം,,,, ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടം,,,, അതിൽ വിജയിക്കുക എന്നത് അസാധ്യം,,,,ഒരു വിഷമത്തെ നമുക്ക് ഒരു ദിവസം പോലും മനസ്സിൽ കൊണ്ട് നടക്കുക എന്നത് അത്ര സുഖമുള്ള കാര്യമല്ല,,, അങ്ങനെയുള്ളപ്പോൾ കുറച്ച് അധികം ദിവസം അതിൽ കഴിയേണ്ടി വന്നാൽ,,, നാച്ചുറലി വീ ടേക്ക് എ സൊല്യൂഷൻ,,, ദാറ്റ്‌ വാസ് സൂയിസൈഡ്,,,, ജീവിതം അത്രമേൽ ദുരിതം ആയി കഴിഞ്ഞാൽ നമുക്ക് ഒന്നിനെ പറ്റിയും ചിന്ത കാണില്ല,,, ഒരു പക്ഷെ പുറമെ ചിരിച്ചു കാണിച്ചാലും സ്ട്രോങ്ങ്‌ ആയി കാണിച്ചാലും ചില സമയങ്ങളിൽ അത് വേണ്ടി വരും,,,, മെന്റൽ ഹെൽത്ത്‌ വാസ് ഇമ്പോര്ടന്റ്റ്‌,,,,,,എത്ര പൊരുതി മുന്നിൽ വന്നവർ ആണെങ്കിലും അത് ഇല്ലാതെ ആയാൽ ഒരു സ്ട്രോങ്ങ്‌ പേഴ്സന്റെ കരം നമുക്ക് പിന്നിൽ ഇല്ല എന്നറിഞ്ഞാൽ മെന്റൽ ആയി തകരും,,,, ആ സമയം വേണ്ടി വരും,,,, എത്ര ആഗ്രഹം ഇല്ല എങ്കിലും,,,,,

ഈ ഭൂമിയിൽ നിന്നും പോകാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കും,,, ഇതിനൊരു സൊല്യൂഷൻ എന്നാൽ യോഗ മെഡിറ്റേഷൻ തുടങ്ങിയവയാണ്,,, മൈന്റിനെ ഫ്രീ ആയി വിടണം,,, ഒന്നും എന്നെ ബാധിക്കുന്നില്ല എന്ന പോലെ,,,,ഇങ്ങനെയുള്ള പേഷ്യൻസിന് ആദ്യം വേണ്ടത് സപ്പോർട്ട് ആണ്,, ഒരാൾ ഡിപ്രഷനിൽ ആയി എന്ന് കരുതി ഇട്ടിട്ടു പോവുകയല്ല ചെയ്യണ്ടത്,,,,, അവരുടെ കൂടെ നിൽക്കണം,,, മെന്റലി സപ്പോർട്ട് ചെയ്യണം,,,,,,സ്നേഹിക്കുന്നവർ അടുത്ത് ഉണ്ടെങ്കിൽ മാത്രമേ അവർക്ക് ഈ അവസ്ഥയിൽ നിന്നും ഒരു മാറ്റം വരൂ,,,, " (പലരും ഡിപ്രശനെ പറ്റി ഒന്നും അറിയാതെ അതിൽ പെട്ടു സൂയിസൈഡ് ചെയ്ത ഒരാളെ കുറ്റം പറയുന്നത് കേട്ടു,,,,, ആ അവസ്ഥയിൽ പെട്ട ഒരാൾക്ക് ചിന്തിക്കാൻ കഴിയില്ല,,, അവർക്ക് രക്ഷപ്പെടണം എന്ന തോന്നലെ ഉണ്ടാകൂ,,,,ഒരു സൈക്കോളജി സ്റ്റുഡന്റ് ആയത് കൊണ്ട് തന്നെ ഇതിനെ പറ്റി ഡീറ്റൈൽ ആയി പഠിച്ചത് കൊണ്ട് തന്നെ അവരുടെ മാനസികവസ്ഥ മനസ്സിലാക്കാൻ സാധിക്കും,,,അയാൾ ചെയ്തത് നല്ല പ്രവർത്തി ആണെന്നല്ല ഞാൻ പറയുന്നത്,,,

പക്ഷെ ആ അവസ്ഥയിൽ ആരുടേയും സപ്പോർട്ട് ഇല്ലങ്കിൽ നമ്മൾ ആണെങ്കിൽ പോലും ചെയ്തു പോകും,,, അതെത്ര മെന്റലി സ്ട്രോങ്ങ്‌ ആണെന്ന് പറഞ്ഞാലും,,, ) അവൻ വാക്കുകൾ പറഞ്ഞു നിർത്തിയതും പെട്ടെന്ന് ബെൽ അടിച്ചു,,,, "ഓക്കേ സ്റ്റുഡന്റസ്,,, ഇന്നത്തെ നമ്മുടെ ക്ലാസ്സ്‌ തീരുകയാണ്,,, നാളെ നല്ലൊരു ടോപ്പിക്കിനെ പറ്റി നമുക്ക് സംസാരിക്കാം,,,, " അവൻ അതും പറഞ്ഞു കൊണ്ട് ടേബിളിൽ വെച്ച പുസ്തകം ഒന്ന് കയ്യിൽ എടുത്ത് കൊണ്ട് പുറത്തേക്ക് നടന്നു,, പോകുന്നതിനിടയിൽ തുമ്പിയെ ഒന്ന് നോക്കാനും മറന്നില്ല,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "സഖാവെ,,,,, " പിന്നിൽ നിന്നും തുമ്പിയുടെ നീട്ടിയുള്ള വിളി കേട്ടു അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും വരാന്തയിലൂടെ അവൾ ഓടി വരുന്നുണ്ടായിരുന്നു,,,, "എന്ത് പോക്കാ മനുഷ്യ,,,,എത്ര നേരായി പിന്നിൽ ഓടാൻ തുടങ്ങീട്ട്,,,, " നടുവിന് കയ്യും കൊടുത്തു കിതച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടു അവന് തന്നെ ചിരി വന്നിരുന്നു,,,, "എന്താടി,,, നിനക്ക് ക്ലാസ്സ്‌ ഒന്നും ഇല്ലേ,,,,, " "മ്മ്മ് ഉണ്ട്,,,,,, ജേക്കബ് സാറാ,,,, ഞാൻ കട്ട്‌ ചെയ്തു,,,,, " ""ഡി,,,, "" ഒരു കൂസലും കൂടാതെയുള്ള അവളുടെ മറുപടിക്ക് പകരം അവനിൽ നിന്നും ഒരു അലർച്ചയായിരുന്നു,,,,, തുമ്പി ഒന്ന് ഞെട്ടി ചുറ്റും ഒന്ന് നോക്കിയതും പിള്ളേരുടെ കണ്ണ് തന്നിൽ ആണ് എന്ന് മനസ്സിലാക്കി കൊണ്ട് സഖാവിനെ നോക്കി ഒന്ന് ചുണ്ട് കൂർപ്പിച്ചു,,,,

"ഒന്ന് പതുക്കെ പറ,,,, പിള്ളേര് എല്ലാം നോക്കുന്നു,,,,, " "ക്ലാസ്സ്‌ കട്ട്‌ ചെയ്തതും പോരാ,,,, അത് എന്നോട് തന്നെ വന്നു പറയണം,,,, നിനക്ക് ബോധമില്ലേഡി,,,,, " "കുറച്ച് കുറവാ,,, അല്ലേൽ നിങ്ങളെ പോലെ ഒന്നിനെ പ്രേമിക്കാൻ നിൽക്കോ,,,, " ചുണ്ട് കോട്ടി വേറെ എങ്ങോട്ടോ നോക്കി കൊണ്ടുള്ള അവളുടെ സംസാരത്തിന് മറുപടിയായി അവൻ ഒന്ന് കണ്ണുരുട്ടി,,, "പിള്ളേര് ഉള്ളത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല,,,,,,നീ വന്ന കാര്യം പറയടി,,,,, " അത് കേട്ടപ്പോൾ ആണ് അവൾക്കും അത് ഓർമ വന്നത് അവൾ ചുറ്റും ഒന്ന് പരതിയതും അവൻ എന്തോ മനസ്സിലാക്കിയ വണ്ണം അവളെ പിടിച്ചു കുറച്ച് മാറി നിന്നു,,,,, "ഇനി പറ,,,,, " ചുറ്റും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് അവൻ പറഞ്ഞു,,,, "എനിക്കെ,,,, " "നിനക്ക്,,,,,, " "എനിക്ക് എന്റെ വീട് വരെ ഒന്ന് പോകണം,,,, " അല്പം മടിച്ചാണെങ്കിൽ കൂടിയും അവളുടെ വാക്കുകൾ കേട്ടു അവൻ ഒരു സംശയത്തിൽ അവളെ നോക്കി,,,, "വീട്ടിലേക്കോ,,,, " അവന്റെ ചോദ്യത്തിന് അവൾ ഒന്ന് തല കുനിച്ചു,,,, ആ കണ്ണുകളിൽ എന്തോ സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു,,,,

അത് കണ്ടതും അവൻ അവളെ ഒന്ന് ചേർത്ത് നിർത്തിയതും അവൾ മെല്ലെ പ്രയാസപ്പെട്ടു കൊണ്ട് തല ഉയർത്തി,,,, "എന്ത് പറ്റി എന്റെ തീപ്പെട്ടികൊള്ളിക്ക്,,,,,, എന്തോ സങ്കടം ഉണ്ടല്ലോ,,,,, എന്തെ ഞാൻ നിന്നെ വിഷമിപ്പിക്കുന്നുണ്ടോ,,, അച്ഛനോടും അമ്മയോടും പരാതി പറയാൻ പോവാ,,,, " അവന്റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് നിഷേധത്തിൽ തലയാട്ടി,,,, "ഞാനെ ഇന്നലെ അച്ഛയെ സ്വപ്നം കണ്ടു,,,, ഞങ്ങളെ വീടിന്റെ തൊടിയിൽ പണി ചെയ്യുന്ന എന്റെ അച്ഛയെ,,,, മേല് മുഴുവൻ ചേറാ,,,, എന്നാലും ചിരിക്കുന്നുണ്ട്,,,,, എന്നിട്ട് എന്നെ വിളിക്കാ,,,,, തുമ്പികുട്ട്യേന്ന്,,,,, എനിക്കെ പോകാൻ തോന്നിയിട്ടാ,,,, ഞാൻ ഒന്ന് പൊയ്ക്കോട്ടേ,,,,,നാളെ തന്നെ തിരിച്ചു പോന്നോളാം,,,, " അവളുടെ വാക്കുകൾക്ക് കൂടെ ആ കണ്ണുകൾ കൂടി നിറയുന്നുണ്ടായിരുന്നു,,,, അത് കണ്ടതും അവനും പുഞ്ചിരിക്കാൻ ശ്രമിച്ചു മെല്ലെ അവളുടെ മുടിയിൽ തലോടി വിട്ടു കൊണ്ട് ഒന്ന് തലയാട്ടി,,,,, "എന്തിനാഡി പെണ്ണെ കണ്ണ് നിറക്കുന്നെ,,,,നിന്റെ ഏതു ആഗ്രഹവും സാധിച്ചു തരാനല്ലേ ഞാൻ ഉള്ളത്,,,,, അതിന് ഈ അപേക്ഷയൊന്നും വേണ്ട,,,,, നീ ആയിട്ട് പോകുകയും വേണ്ട,,,, ഞാൻ കൊണ്ട് പോകാം,,,, എത്ര ദിവസം വേണേലും താമസിക്കുകയും ചെയ്യാം,,,, എന്താ,,,,,, "

അവന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,,, പെട്ടെന്ന് തന്നെ അവന്റെ കൈ പിടിച്ചുയർത്തി അതിൽ ഒന്ന് ചുമ്പിച്ചു കൊണ്ട് തിരിഞ്ഞു നടന്നു,,,, ഇടക്കെപ്പോഴോ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് തന്നെയും നോക്കി ഒരു ഇളം പുഞ്ചിരിയിൽ നിൽക്കുന്ന സഖാവിനെയാണ്,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അമ്മു മോളെ അങ്ങോട്ടൊന്നും പോകല്ലേ,,, " ഓടി കളിക്കുന്ന അമ്മു മോളെ നോക്കി അനൂപ് പറഞ്ഞതും അവൾ ഒന്ന് തിരിഞ്ഞു ആ കൊച്ചരിപല്ലും കാട്ടി ചിരിച്ചു കൊണ്ട് വീണ്ടും കുണുങ്ങി കുണുങ്ങി ഓടി,,,, അത് കണ്ടതും അനൂപ് കയ്യിലെ മാമ്പഴം ഒന്ന് മുറുകെ പിടിച്ചു കൊണ്ട് അവളെ ഒന്ന് എടുത്തുയർത്തിയതും അമ്മു അവന്റെ മുഖത്ത് കടിച്ചു കൊണ്ട് ചിരിക്കുന്നുണ്ട്,,,, "അങ്ങോട്ടൊന്നും പോകരുത് എന്ന് പറഞ്ഞിട്ടില്ലേ അമ്മു,,,, " "അച്ഛേ,,,, പൂ,,,,," മാവിൽ ചുറ്റി നിൽക്കുന്ന മുല്ലവള്ളികൾക്കിടയിൽ ഉള്ള മുല്ലപ്പൂക്കളിലേക്ക് വിരൽ ചൂണ്ടി ചുണ്ട് ചുളിച്ചു കൊണ്ട് അമ്മു പറഞ്ഞതും അനൂപ് അവളെ നോക്കി ഒന്ന് ചിരിച്ചു,,,, "അതിനാണോ അച്ഛേടെ മോള് ഓടിയത്,,,, അച്ഛ അറുത്തു തരാട്ടോ,,,, "

അനൂപ് അമ്മുവിനെ കയ്യിൽ പൊതിഞ്ഞു പിടിച്ചു ചേമ്പിലയാൽ കുമ്പിൾ ഉണ്ടാക്കി കൊണ്ട് മുല്ലപ്പൂക്കൾ ഓരോന്നായി അറുത്തു കൊണ്ടിരിക്കുമ്പോൾ ആണ് മുറ്റത്ത്‌ ഒരു ബുള്ളറ്റ് വന്നു നിന്നത്,,, അവൻ ഒന്ന് തല ഉയർത്തി നോക്കിയതും ബുള്ളറ്റിൽ നിന്നും സഖാവിനോടൊപ്പം ഇറങ്ങുന്ന തുമ്പിയെ കണ്ടതും അമ്മു കൊച്ചരിപല്ല് കാണിച്ചു ചിരിക്കാൻ തുടങ്ങി,,,, "അമ്മു മോളെ,,,,, " അവൾ ഓടി വന്നു അമ്മുവിനെ വാരി എടുത്തു ആ ഉണ്ടകവിളിൽ തുരുതുരാ ഉമ്മ കൊടുത്തതും ആ കുറുമ്പി അവളുടെ മുഖത്ത് പാട് പെട്ടു ചുംബിക്കുന്നുണ്ട്,,,,,അതെല്ലാം കണ്ട് നിന്ന അനൂപും സഖാവും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു,,,, "തുമ്പികുട്ട്യേ,,,, " അനൂപിന്റെ വിളി വന്നതും അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു,,,,അപ്പോഴേക്കും അമ്മു അവളുടെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കി കൊണ്ട് തോളിലേക്ക് ചാഞ്ഞു,,,, "അറിയുവോഡി ഞങ്ങളെ ഒക്കെ,,,,, " "ഞാൻ മറന്നിട്ടൊന്നും ഇല്ല ചേട്ടായി,,,, നിങ്ങളെ ഒക്കെ കാണാൻ ഉള്ളു കൊണ്ട് കൊതിച്ചിരുന്നു,,,,, എന്നാലും ഇങ്ങോട്ട് വരാൻ മനസ്സ് സമ്മതിച്ചില്ല,,,,,,, "

അവളുടെ വാക്കുകൾ പിറകെയായി ആ കണ്ണുകൾ തെക്കേതൊടിയിലെ അസ്ഥിതറയിൽ ചെന്ന് പതിച്ചു,,,, എവിടെ നിന്നോ എത്തിയ മന്തമാരുതൻ അവളിൽ ചുംബനങ്ങൾ തീർത്തു കൊണ്ട് ഓടി ഒളിച്ചു കൊണ്ടിരുന്നു,,,,,,ഒരുപക്ഷെ മുഴുവനാക്കാൻ കഴിയാത്ത ആരുടെയൊക്കെയോ സ്നേഹം ആകാം അത്,,, "ചേട്ടായി പൂവ് പറിക്കാൻ വന്നതാ,,,,,, തൊടിയില് നിറച്ചും ഉണ്ടാവും,,,,, ഞാൻ പറിച്ചു തരാം,,,, " "ഏയ്‌ വേണ്ട,,,,, ഞാനെ ഈ കുറുമ്പി പെണ്ണിന്റെ വാശിക്ക് വന്നതാ,,,,, രേവുവമ്മ ഉണ്ടാക്കും പോലെ മുല്ല മാല വേണന്നു പറഞ്ഞു ഇന്നലെ മൊത്തം വാശി ആയിരുന്നു,,, ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങി ഇങ്ങോട്ട് ഓടി,,,,," അത് പറയുമ്പോൾ അയാളുടെ കണ്ണുകളിലെ തെളിച്ചം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു,,, "അവൾ ഉണ്ടാകുമ്പോൾ എല്ലാം കണ്ടറിഞ്ഞു ചെയ്യും,,,,, ഇപ്പോൾ ഇല്ലല്ലോ,,,, എന്റെ മോളെ നോക്കാൻ ഞാൻ മാത്രമല്ലെ,,,,,, ദൈവത്തിന്റെ നിശ്ചയം ആയിരിക്കും,,,,, " ആ കണ്ണുകളിലെ വിശദം മറക്കാൻ എന്ന വണ്ണം ചുണ്ടുകളിൽ പുഞ്ചിരി നിറച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾക്കും എന്തോ വിഷമം വന്നിരുന്നു,,,

അവൾ ആ കുഞ്ഞിനെ ഒന്നൂടെ ചേർത്ത് പിടിച്ചു,,,, "ഇപ്പൊ നിങ്ങള് വെറുതെ വന്നതാ,,,, " "മ്മ്മ്,,,, ഇവിടെ വന്നു നിൽക്കാൻ ഒരാൾക്ക് കൊതി,,,, " തുമ്പിയെ നോക്കി കൊണ്ട് സഖാവ് പറഞ്ഞതും അനൂപ് ഒന്ന് ചിരിച്ചു,,,, "എന്ന നിങ്ങള് കയറ്,,, എനിക്ക് നൈറ്റ്‌ ഡ്യൂട്ടിയാ,,,,ഇവളെ ഒരു ഭാഗത്ത്‌ ആക്കിയിട്ടു വേണം പോകാൻ,,,, കാർത്തു കാത്തു നിൽക്കുന്നുണ്ടാകും,,,, " കുഞ്ഞിനെ തുമ്പിയുടെ തോളിൽ നിന്നും അടർത്തി കൊണ്ട് അനൂപ് പറഞ്ഞതും അമ്മു അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചുണ്ട് ചുളിച്ചു,,,,, "അവള് ഇന്ന് ഇവിടെ നിന്നോട്ടെ എട്ടായി,,,,, " കുഞ്ഞിന്റെ മുഖം കണ്ടതും ഒരു പുഞ്ചിരിയിൽ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് തുമ്പി പറഞ്ഞു,,,, "വേണ്ട മോളെ,,,,, ഇവളെ കാണും പോലെയല്ല,,, ഇച്ചിരി വാശി കൂടുതലാ,,,, അത് മെരുക്കാൻ കാർത്തുവിനെ കൊണ്ടേ പറ്റൂ,,,, അവളെ കണ്ടാലേ ഇച്ചിരി എങ്കിലും അടങ്ങി ഇരിക്കൂ,,,, " "കാത്തു,,,, ചീത്തയാ,,,,," അനൂപിന്റെ മുഖത്ത് അടിച്ചു കൊണ്ട് അമ്മു പറഞ്ഞതും എല്ലാവരും ഒരുപോലെ ചിരിക്കാൻ തുടങ്ങി,,,, "ആണോടാ ചക്കരെ,,,, " തുമ്പി അവളുടെ മൂക്കിൽ ഒന്ന് പിടിച്ചു,,,

"ഹും,, ചീത്ത,,,,,, ജോലി കഴിഞ്ഞു വരുമ്പോൾ ഇവളെ കൂട്ടാൻ അങ്ങോട്ട്‌ പോകുമ്പോൾ കാണാം,,, എനിക്ക് കാർത്തു മതി എന്നും പറഞ്ഞു ഒരേ കരച്ചിലാ,,,, അവളെ ചൂട് പറ്റാതെ ഉറങ്ങോ,,, അതും ഇല്ല,,,,,, പിന്നെ അവളുടെ അടുത്ത് വാശി കാണിക്കാൻ പറ്റില്ല,,,,,കൊടുക്കുന്നത് എല്ലാം കഴിക്കേണ്ടി വരും അതാ ഈ പറയണേ,,,, അല്ലേടി കാന്താരി,,,, എന്ന ഞങ്ങൾ പോട്ടെ,,,, ഇവളെ കാണാഞ്ഞാൽ അവൾക്കും വിഷമാവും,,,, " എന്നും പറഞ്ഞു കൊണ്ട് കുഞ്ഞിനെ കയ്യിൽ ഒതുക്കി പിടിച്ചു കൊണ്ട് മുന്നോട്ട് നടക്കുന്ന അനൂപിനെ കണ്ട് രണ്ട് പേരും ഒരു നിമിഷം നിന്ന് പോയി,,,, "എന്റെ അച്ഛയും ഇങ്ങനെ ആയിരുന്നു,,,,എപ്പോഴും പൊതിഞ്ഞു പിടിക്കും,,,, ഇപ്പോഴും അത് ആലോചിക്കുമ്പോൾ ദേഹം മുഴുവൻ ഒരു തരിപ്പാ,,,, അച്ഛയുടെ സാനിധ്യം ഇപ്പോഴും അറിയും പോലെ,,,, " അവളുടെ വാക്കുകൾക്കനുസൃതമായി സഖാവ് അവളെ ഒന്ന് പൊതിഞ്ഞു പിടിച്ചു,,,,,എക്കാലവും നഷ്ടപ്പെടാത്ത ഒരു സ്നേഹസ്പർശം പോലെ,,,,..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story