പ്രണയമഴ: ഭാഗം 29

pranayamazha

എഴുത്തുകാരി: THASAL

"മര്യാദക്ക് മുന്നിലോട്ട് വന്നെ സഖാവെ,,,," അവന് പിന്നാലെയായി ഉള്ളിലേക്ക് ഓടി കയറി എങ്കിലും പാതി വഴിയിൽ അവനെ കാണാതായതോടെ അവൾ എവിടെക്കെന്നില്ലാതെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു,,,, "സഖാവെ,,, " അവളുടെ ശബ്ദം കനത്തു വന്നു,,, അവളുടെ നോട്ടം ചുറ്റും പരതിയതും ഒട്ടും പ്രതീക്ഷിക്കാതെ രണ്ട് കൈകൾ അവളുടെ അരയിൽ ചുറ്റി പൊക്കിയതും ഒരുമിച്ച് ആയിരുന്നു,,,, അത് ആരാണെന്നു നന്നായി ബോധ്യം ഉള്ളത് കൊണ്ട് തന്നെ അവൾ ഒന്ന് കുതറി,,, "സഖാവെ,,,ഇത് എന്താ കാണിക്കുന്നേ,,,, വിട്ടേ,,, " "അങ്ങനെ വിടാൻ അല്ലല്ലോ തുമ്പി കുട്ട്യേ ഇങ് തൂക്കി എടുത്തേ,,,,, " "വിട്ടില്ലേൽ ഞാൻ ശബ്ദം വെക്കും ട്ടൊ,,,, " "ആണൊ എന്നാൽ ഒന്ന് ശബ്ദം വെക്ക് എന്റെ തുമ്പി തമ്പ്രാട്ടി,,,,, " പറയുന്നതിനോടൊപ്പം അവൻ പുറത്തോട്ടു നടക്കുന്നത് കണ്ടതും അവൾ ഒന്ന് ചിണുങ്ങി,, "സഖാവെ,,,,, " അവളുടെ സ്വരം കേട്ട് ഒന്ന് ചിരിച്ചു കൊണ്ട് അവൻ അവളെയും പൊക്കി ഉമ്മറത്ത് എത്തിയതും മുറ്റത്ത്‌ തകർത്തു പെയ്യുന്ന മഴ കണ്ട് അവളുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു,,,,

അവന്റെ പിടുത്തം അവളിൽ നിന്നും അയഞ്ഞതും അവൾ ചുറ്റുഭാഗവും മറന്നു കൊണ്ട് മെല്ലെ ഉമ്മറപടിയിൽ പോയി ഇരുന്നു,,,ഓടിലൂടെ ഒഴുകി ഇറങ്ങുന്ന മഴയിലേക്ക് കൈ നീട്ടി വെള്ളം കൈവെള്ളയിൽ നിറക്കുന്ന തുമ്പിയെ കണ്ടതും അവനും ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ ചാരെ അവളെ തൊട്ടു കൊണ്ട് ഇരുന്നു,,, അവളുടെ കൈ വെള്ളയിൽ നിന്നും ചോരുന്ന ഓരോ വെള്ള തുള്ളിയെയും തന്റെ കൈകളാൽ സ്വീകരിച്ചു കൊണ്ട് അവനും കൈ നീട്ടി പിടിച്ചു,, ചെറുകാറ്റാൽ ചിതറി തെറിക്കുന്ന മഴ തുള്ളികൾ മുഖത്ത് ഇക്കിളി ആക്കിയതും അവൾ മുഖം ഒന്ന് ചെരിച്ചു കൊണ്ട് ചിരിച്ചു,,, ആ നിഷ്കളങ്കമായ പുഞ്ചിരി കണ്ടതും അവന്റെ ചുണ്ടിലും അത് പകർന്നു വന്നു,,, ആ നനഞ്ഞ കൈകളാൽ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,,, അവളും അവന്റെ സാനിധ്യത്തിൽ തികച്ചും ഒരു പ്രണയിനി കണക്കെ അവനോട് ചേർന്നു നിന്നു,,,, മണ്ണിൽ പ്രണയചൂട് പകർന്നു നൽകും മഴയെ ആസ്വദിച്ചു കൊണ്ട്,,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കാലം കുറെ ആയല്ലോ തുമ്പി ഈ വഴിയൊക്കെ വന്നിട്ട്,,,,, "

ആമ്പൽ പൂവും പ്രസാദവും അടങ്ങിയ ഇലചീന്ത്‌ അവൾക്ക് നേരെ നീട്ടി കൊണ്ട് പൂജാരി പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി,,, "കുറെ ആയിട്ട് ഇവിടെ ഇല്ലായിരുന്നു,,, അതാ,,, നാളെ പോകും,,,,, " "ആണൊ,,,, കുട്ടിയെ കാണാതായപ്പോൾ ഞാൻ കാർത്തികയോട് ചോദിച്ചിരുന്നു,,, കുട്ടി പറഞ്ഞു അച്ഛൻ മരിച്ചത്,,,,, എല്ലാം ഈശ്വരന്റെ തീരുമാനം ആണെന്ന് കരുതിയാൽ മതി,,, എല്ലാം ശരിയാകും,,, മനസ്സിൽ തട്ടി പ്രാർത്ഥിച്ചാൽ ഭഗവാൻ വിളി കേൾക്കും,,,,, " അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിച്ചു കൊണ്ട് അവൾ കയ്യിലെ ഇലചീന്ത്‌ കൂട്ടി പിടിച്ചു കൊണ്ട് ഒരു നിമിഷം കൈ കൂപ്പി കണ്ണുകൾ അടച്ചു,,,ക്ഷേത്രത്തിൽ തെളിഞ്ഞു നിൽക്കുന്ന സന്ധ്യ ദീപത്തിന്റെ വെളിച്ചത്തിൽ അവൾ ഒരു ദേവി തന്നെയായിരുന്നു,,, അവളുടെ കണ്മുന്നിൽ അച്ഛനും അമ്മയും അച്ഛമ്മയും എല്ലാവരും വന്നു നിന്നു,,, അവസാനം തന്റെ പ്രിയപ്പെട്ട സഖാവും,,, *ഭഗവാനെ ഒന്നും ചോദിക്കുന്നില്ല,,,,എന്റെ സഖാവിനെ മാത്രം മതി,,,,,എന്നിൽ നിന്നും ഒരിക്കലും പറിച്ചു കളയല്ലേ,,,, ഈ സ്നേഹം എന്നും നില നിർത്തണേ,,,, *

കണ്ണുകൾ തുറക്കുമ്പോൾ അവ നിറഞ്ഞു തൂവിയിരുന്നു,,, എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരിയും,,,, കണ്ണുകൾ തുടച്ചു കൊണ്ട് ഒരു കൈ കൊണ്ട് ഇലചീന്തും മറു കൈ കൊണ്ട് ദാവണി പാവാടയും പിടിച്ചു അവൾ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും തന്നെയും കാത്തു മതിലും ചാരി ഫോണിൽ കളിച്ചു നിൽക്കുന്ന സഖാവിനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,,അവൾ അവനരികിലോട്ട് പോയി ഷോൾഡറിൽ ഒന്ന് തോണ്ടി വിളിച്ചതും അവൻ സംശയത്തിൽ ഒന്ന് തിരിഞ്ഞു നോക്കി,,, തനിക്ക് മുന്നിൽ കണ്ണുരുട്ടി നിൽക്കുന്ന തുമ്പിയെ കണ്ടതും അവൻ ഒന്ന് ഇളിച്ചു കൊണ്ട് കയ്യിലെ ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടക്കാൻ ആഞ്ഞതും പെട്ടെന്ന് അവളുടെ നോട്ടം തന്റെ മടക്കി കുത്തിയ മുണ്ടിൽ ആണെന്ന് കണ്ടതും അതും താഴ്ത്തി അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി മുന്നോട്ട് നടന്നതും അവൾ അവനോട് ചേർന്നു നിന്ന് അവന്റെ കയ്യിൽ ഒന്ന് പിച്ചി,,, "ആഹ്,,,, എന്താടി,,,, " അവൻ കണ്ണുരുട്ടി,,,

"സഖാവിനോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് ഇമ്മാതിരി ഫോണിൽ കുത്തുന്ന പരിപാടി നിർത്തണം എന്ന്,,,കയറില്ലേലും ഒന്ന് ബഹുമാനിച്ചുടെ,,,, " അവൾ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു,,, "അതിന് ഞാൻ ക്ഷേത്രത്തിൽ കയറിയിട്ടല്ലല്ലോ ഫോൺ നോക്കിയത്,,,,,പുറത്ത് നിന്ന് എന്ത് ചെയ്യണം എന്ന് എന്റെ തീരുമാനം,,,, അതിനെ പറ്റി ഇനി ചർച്ച വേണ്ട,,,, " "എന്നാൽ അത് വിട്,,, എന്നാൽ മുണ്ടും മടക്കി കുത്തിയുള്ള നിർത്താമോ,,,, ആൾക്കാർ എന്താ കരുതാ,,, " "ആൾക്കാർ എന്തും കരുതിക്കോട്ടെടി നമുക്ക് നമ്മുടേതായ ഇഷ്ടങ്ങൾ ഒക്കെയില്ലേ,,, അതൊന്നും നാട്ടുകാരെ ബോധിപ്പിക്കാൻ മാറ്റേണ്ട ആവശ്യം ഇല്ലല്ലോ,,, ഇപ്പൊ തന്നെ നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ എനിക്ക് ആരുടെ അനുവാദം ആണ് വേണ്ടത്,,, പറയടി,,, " അപ്പോഴേക്കും അവന്റെ കൈകൾ അവളുടെ അരകെട്ടിൽ പിടി മുറുക്കി ഒന്ന് കൂടെ ചേർത്ത് പിടിച്ചതും അവളുടെ കണ്ണുകൾ പേടിയാൽ തുറന്ന് വന്നു,,, അവൾ അവനെയും അവന്റെ കൈകളിലും ചുറ്റും പിടപ്പോടെ നോക്കി,,, "സഖാവെ,,,,വിട്ടേ,,, ആളുകൾ നോക്കും,,, " "നോക്കിക്കോട്ടെ,,,, "

"എനിക്ക് ചമ്മലാ,,,, " "എന്തിന് ഞാൻ പിടിക്കുന്നത് കൊണ്ടോ,,, " "അല്ല,,, ആളുകൾ കാണുന്നത്,,, ഒന്ന് വിട് സഖാവെ,,,, " അവളുടെ കണ്ണുകൾ ചുറ്റും പേടിയോടെ പരതുന്നത് കണ്ടതും അവൻ ഒരു ചിരിയാലെ അവളിൽ നിന്നും കൈ അയച്ചു,,, പകരം അവളുടെ വിരലുകളിൽ വിരൽ ചേർത്ത് വെച്ചു,,,, ഇപ്രാവശ്യം അവൾ കൈകളിൽ നോക്കി എങ്കിലും അവളിൽ പഴയ പേടി അല്ല കാണാൻ കഴിഞ്ഞത് ഒരു തരം സംതൃപ്തി ആയിരുന്നു,, തന്റെ സഖാവിന്റെ കൈകളിൽ താൻ സുരക്ഷിതയാണ് എന്ന തോന്നൽ ആയിരുന്നു,,, പാടത്തേക്ക് ഇറങ്ങിയതും അവൻ കയ്യിലുള്ള ഫോണിൽ ഫ്ലാഷ് അടിച്ചു മുന്നോട്ട് നടന്നു,, അവന്റെ കയ്യിൽ തൂങ്ങി അവളും,, "സഖാവെ,,, ഇന്ന് അമ്പലകുളത്തിൽ നിന്ന് എനിക്ക് ഒരു ആമ്പൽ കിട്ടി,,,,," "മ്മ്മ്,,,, " "സഖാവെ,,,, " "ആടി കേൾക്കുന്നുണ്ട്,,,, " "മ്മ്മ്,,,,എന്നിട്ട് ഞാനത് പൂജക്ക്‌ വേണ്ടി കൊടുത്തപ്പോൾ പൂജാരി എന്താണെന്ന് അറിയോ സഖാവെ,,,, " "ഇല്ല,,,, " "എന്താണെന്ന് ചോദിക്ക്,,, " അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് അവൾ ചിണുങ്ങിയതും അവന് ചിരി വന്നു തുടങ്ങിയിരുന്നു,,,

"ഈ വട്ട് പെണ്ണ്,,,, ആ പറ,,, എന്താ പറഞ്ഞേ,,, " "അതെ,,,, ഇത് എനിക്ക് വേണ്ടി വിരിഞ്ഞത് ആണത്രേ,,, പലരും പണം വെച്ച് പ്രാർത്ഥിച്ചിട്ടും വിരിയാത്ത ആമ്പൽ ഇന്ന് തന്നെ വിരിഞ്ഞതും അത് ഞാൻ തന്നെ പൊട്ടിച്ചതും എല്ലാം ഒരു നിമിത്തം ആണത്രേ,,,,അത് വെച്ച് പ്രാർത്ഥിച്ചാൽ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കുമത്രെ,, കേൾക്കുന്നുണ്ടോ സഖാവെ,,,, " ഇടക്ക് അവളെ വിളിച്ച് കൊണ്ട് അവൾ ചോദിച്ചതും അവൻ ഒന്ന് മൂളി,,, പക്ഷെ അതിൽ അത്ര താല്പര്യം ഇല്ലായിരുന്നു,,, "സഖാവെ,,, കേട്ടോ,,,, " "കേട്ടെടി തീപ്പെട്ടികൊള്ളി,,,, അവളും ഓരോ അന്തവിശ്വാസങ്ങളും,,,, " വരമ്പിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞതും ആ നിമിഷം അവൾ നിന്നു,,, അവൻ കുറച്ച് മുന്നിലേക്ക് പോയി ഒന്ന് തിരിഞ്ഞു നോക്കിയതും അവിടെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നിൽക്കുന്ന തുമ്പിയെ കണ്ടതും പറഞ്ഞ അബദ്ധത്തെ ഓർത്ത് അവൻ ഒന്ന് നെറ്റിയിൽ ചൂണ്ട് വിരൽ വെച്ച് ഒന്ന് ചൊറിഞ്ഞു,,, "നീ വരുന്നില്ലേ,,,,, " അതിന് മറുപടി എന്നോണം അവൾ ഒന്ന് മുഖം വെട്ടിതിരിച്ചതും അവൻ ഒന്ന് ചിരിച്ചു മുണ്ട് ഒന്ന് മടക്കി കുത്തി അവൾക്കരികിലോട്ട് പോയി,,, "തുമ്പികുട്ട്യേ,,, വന്നേ,,," "ഞാൻ വരണില്ല,,,,, അത് അന്തവിശ്വാസം ആണെന്ന് സഖാവ് പറഞ്ഞില്ലേ,,,, ഇനി ഞാൻ പ്രാർത്ഥിച്ചത് നടക്കോ,,,, "

അവളുടെ മുഖം ചുവന്നത് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി താൻ പറഞ്ഞത് മനസ്സിൽ നല്ലവണ്ണം തട്ടി എന്ന്,,,, "ഏത് സഖാവാടാ അങ്ങനെ പറഞ്ഞത്,,,, എന്റെ തുമ്പികുട്ടിക്ക് അന്തവിശ്വാസം ആണെന്ന് ഏത് എമ്പോക്കിയാട പറഞ്ഞത്,,,, " ചുറ്റ് ഭാഗം വിരൽ ചൂണ്ടി കൊണ്ടുള്ള അവന്റെ സംസാരം കേട്ടപ്പോൾ തന്നെ അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ ഒന്ന് തോണ്ടി,,, "ഈ സഖാവ് തന്നെയാ പറഞ്ഞത്,,,, " അവളുടെ സംസാരം അവനിൽ ഒരു പുഞ്ചിരി വിരിയിച്ചു,,, "ആണൊ,,,, എനിക്ക് ഓർമയില്ല,,,, ഏതായാലും നമുക്ക് വീട്ടിൽ പോയിട്ട് ആലോചിക്കാം,,, എങ്ങനെ,,,, " അവളുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവളും ഒരു സംശയത്തിൽ തലയാട്ടി,,,, എന്ത് പറഞ്ഞാലും വിശ്വസിച്ചോണം,,,, "എന്നാലും നീ എന്താ പ്രാർത്ഥിച്ചെ,,,, " ദൂരെ കണ്ണ് എത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലിൽ അവന്റെ ശബ്ദം പ്രതിഫലിച്ചു,,,, "അത് സീക്രെട്ടാ,,,, നടന്നാൽ പറയാവേ,,,,, " ഒരു കുലുങ്ങി ചിരിയിൽ അവൾ പറഞ്ഞതും അവൻ ഒന്ന് തലയാട്ടി,,,, "നടക്കോ,,,,, " "നടക്കാതെ പിന്നെ,,,,, " പറയുന്നതിനോടൊപ്പം അവളുടെ കൈകൾ അവന്റെ കയ്യിൽ അമർന്നു,,,, ,........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story