പ്രണയമഴ: ഭാഗം 30

pranayamazha

എഴുത്തുകാരി: THASAL

"തുമ്പി,,, " ബുള്ളറ്റിൽ ഇരുന്ന് സഖാവ് വിളിച്ചതും തുമ്പി കയ്യിലെ ബാഗ് ഒന്ന് നേരെ ഇട്ടു ധൃതിപ്പെട്ടു കൊണ്ട് ഇറങ്ങി വന്നു,,,, "നീ വീടൊക്കെ നല്ല പോലെ അടച്ചില്ലേ,,,, " "മ്മ്മ്,,,, ഞാനെ ഈ താക്കോൽ അനൂപ് ചേട്ടായിയെ ഏൽപ്പിച്ചിട്ട് വരാം,,, സഖാവ് റോഡിലോട്ട് കയറിക്കോ,,,,, " കയ്യിലെ ബാഗ് അവന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു,,, "വേഗം വന്നേക്കണം,,,, " "ആ,,, വന്നോളാം,,,,, " ഓടുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞതും അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു,,, "ചേട്ടായി,,,,, " അവളുടെ ശബ്ദം കേട്ടതും അനൂപ് ഷർട്ടിന്റെ കൈ ഒന്ന് കയറ്റി കൊണ്ട് ക്ഷീണിച്ച മുഖവുമായി ഇറങ്ങി വന്നു,,, ആ കണ്ണുകളിൽ ചുവപ്പ് വ്യാപിച്ചിരുന്നു,,, അവളെ കണ്ടതും ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മുഖം ഒന്ന് തടവി,,, "ഇതാര് തുമ്പിയോ,,, എന്താ മോളെ,,,, " വിഷയം മാറ്റാൻ എന്ന പോലെ അവൻ ചോദിച്ചു എങ്കിലും അവളുടെ കണ്ണുകൾ അവന്റെ ക്ഷീണിച്ച മുഖത്ത് തന്നെയായിരുന്നു,,,,

അവൾ മെല്ലെ ഉമ്മറത്തേക്ക് കയറി അവന്റെ നെറ്റിയിൽ ഒന്ന് കൈ വെച്ചതും ചുട്ടു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടതും അവൾ പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു,,, "എന്താ ഇത് എട്ടായി നല്ലോണം ചൂട് ഉണ്ടല്ലോ,,,, മുഖവും ക്ഷീണിച്ചു,,,,, " "ഏയ്‌ അത്ര ഒന്നും ഇല്ല തുമ്പിയെ,,, ഇന്നലത്തെ മഴ ഒന്ന് കൊണ്ടു,,,, വന്നു കിടന്നപ്പോൾ തുടങ്ങിയതാ,,, ഞാൻ ചുക്ക് കാപ്പി ഇട്ട് കുടിച്ചിട്ടുണ്ട്,,, അത് മാറിക്കോളും,,, മോളെന്തിനാ വന്നത്,,, " "ഞാൻ താക്കോൽ തരാൻ വന്നതാ,,,, എന്നാലും ഇത് അങ്ങനെ മാറും എന്ന് തോന്നുന്നില്ല,,, വന്നേ സഖാവ് ഹോസ്പിറ്റലിൽ കൊണ്ട് പോകും,,,, " അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് അവൾ പറഞ്ഞു എങ്കിലും അവൻ നിന്നിടത്ത് നിന്ന് അനങ്ങിയില്ല,, "അതൊന്നും വേണ്ട മോളെ,,, താക്കോൽ തന്നിട്ട് മോള് ചെല്ല്,,,, ദ്രുവ് അവിടെ കാത്തു നിൽക്കുന്നുണ്ടാകും,,, " "അതൊന്നും ശരിയാകില്ല,,,, ചേട്ടായി വാ,,, ഈ പനി ചുക്ക്കാപ്പി കൊണ്ട് മാറും എന്ന് തോന്നുന്നില്ല,,,, ഹോസ്പിറ്റലിൽ തന്നെ പോകണം,,,,," "അത് മോളെ,,, അമ്മു മോള്,,,, അവളെ തനിച്ചാക്കി,,, ശരിയാവില്ല,,, " "ചേട്ടായി,,, അവള് ഇത് വരെ വളർന്നത് ഞങ്ങളുടെ ഒക്കെ ഇടയിൽ അല്ലെ,,,

കുറച്ച് സമയം അവളെ നോക്കാൻ ഞാൻ പോരെ ചേട്ടായി വാ,,,ഞാൻ സഖാവിനോട് പറയാം,,, ഇപ്പോഴത്തെ പനിയല്ലെ,,,, ഇങ്ങനെ വെച്ചോണ്ടിരുന്നാൽ ശരിയാകില്ല,,,, വാ,,,, " അവന്റെ കയ്യും പിടിച്ചു വലിച്ചു അവൾ റോഡിലേക്ക് കയറിയതും അവളെയും പ്രതീക്ഷിച്ചിരിക്കുന്ന സഖാവിനെ കണ്ട് അവൾ അവന്റെ അടുത്തേക്ക് നടന്നു,,, "സഖാവെ,,, നോക്കിയേ ചേട്ടായിക്ക് ഭയങ്കര പനി,,,,കുറെ വിളിച്ചിട്ടാ വന്നത്,,, സഖാവ് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയെ,,,, നല്ലോണം ചൂടുണ്ട്,,,,, " അവളുടെ സംസാരം കേട്ടപ്പോൾ തന്നെ സഖാവ് അവന്റെ മുഖത്ത് ഒന്ന് നോക്കിയതും ആ ക്ഷീണം നിറഞ്ഞ മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ അവൻ ശ്രമിച്ചു,,, "ഒന്നുമില്ല ദ്രുവേ,,,, ചെറിയൊരു പനി,,,, അത് മാറിക്കോളും,,, ഇവളോട് പറഞ്ഞിട്ട് സമ്മധിക്കണ്ടെ,,,, " പറയുന്നതിനോടൊപ്പം അവൻ ചുമച്ചു കൊണ്ടിരുന്നു,,, "ചെറുതോന്നും അല്ല,,, സഖാവ് തന്നെ ഒന്ന് തൊട്ട് നോക്കിക്കേ,,,, " തുമ്പിയുടെ സംസാരം കേട്ടു അവൻ ഒന്ന് തൊട്ട് നോക്കിയതും ആ ചൂട് കൊണ്ട് പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു,,, "ഇതാണോടാ തന്റെ ചെറിയ പനി,,, വന്നു കയറ്,,,,,

ഈ പനിയും വെച്ചാണൊ നീ ആ കൊച്ചിന്റെ അടുത്തേക്ക് പോകുന്നത്,,,,, " "അങ്ങനെ ഒന്നും ഇല്ല,,,,, എന്റെ ദ്രുവേ,,, കൊച്ച് ഒറ്റക്കല്ലേ,,,, " "തല്കാലം കൊച്ചിന്റെ അടുത്ത് തുമ്പി നിന്നോളും നീ ഇങ് വാ,,,,," അവനെ പിടിച്ചു വലിച്ചതും വേറെ നിവർത്തി ഇല്ലാതെ അവൻ സഖാവിന്റെ പിന്നിൽ കയറി ഇരുന്നു,,, "തുമ്പികുട്ട്യേ,,, നോക്കിക്കോണേ എന്റെ മോളെ" കയറി ഇരുന്ന പാടെ അവൻ പറഞ്ഞതും തുമ്പി ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി,,, സഖാവ് കയ്യിലെ ബാഗ് അവൾക്ക് നേരെ നീട്ടി,,,, അവൾ അത് വാങ്ങി മാറി നിന്നതും അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു എങ്കിലും പെട്ടെന്ന് പോക്കറ്റിൽ നിന്നും ഒരു ഫോൺ അവൾക്ക് നേരെ നീട്ടി,,, "നിനക്ക് വാങ്ങിയതാ,,,, തരാൻ മറന്നു,,,, ഇത് എപ്പോഴും കയ്യിൽ വേണം,, എന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്,,, ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം,,, ഞങ്ങൾ ഇപ്പൊ വരും,,, ആരേലും വരുകയാണെങ്കിൽ അറിയാലോ,,,,,,നീ അകത്ത് പൊയ്ക്കോ,,,,, " എല്ലാത്തിനും മറുപടി മൂളലിൽ ഒതുക്കി കൊണ്ട് അവൾ അത് വാങ്ങി കൊണ്ട് മാറി നിന്നതും അവൾക്കൊരു പുഞ്ചിരിയും സമ്മാനിച്ച് അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു,,,,

കണ്ണിൽ നിന്നും അവർ മായും വരെ അവൾ നോക്കി നിന്നു,,,, പെട്ടെന്നുള്ള ഓർമയിൽ അവൾ ഉള്ളിലേക്ക് പോയതും ഉമ്മറപടിയിൽ എത്തിയപ്പോൾ തന്നെ അമ്മു മോളുടെ കരച്ചിൽ കേട്ടു അവൾ ഉള്ളിലേക്ക് ഓടി കയറി റൂമിൽ എത്തിയതും കുഞ്ഞ് ട്രൗസർ ഇട്ടു ബെഡിൽ ഇരുന്ന് കരയുന്ന അമ്മു മോളെ കണ്ട് അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കരികിൽ പോയി മോളെ ഒന്ന് ചേർത്ത് പിടിച്ചു,,, "തുമ്പിടെ കൊച്ച് എഴുന്നേറ്റോ,,,,,,,അച്ചോടാ,,, കരയല്ലേടാ വാവേ,,,, " "അച്ഛാ,,,, " കരയുന്നതിനിടയിൽ അവളുടെ തേങ്ങിയുള്ള സംസാരം കേട്ടപ്പോൾ തന്നെ തുമ്പി അവളെ ഒന്ന് എടുത്തുയർത്തി കവിളിൽ ഒന്ന് ഉമ്മ വെച്ചു,,,,, "അച്ഛ,,,,മോൾക്ക്‌ ഐസ്ക്രീം വാങ്ങാൻ പോയതല്ലേടാ,,, ഇപ്പൊ വരുട്ടൊ,,,,,,കരയല്ലേ,,,മോള് കരഞ്ഞാൽ തുമ്പിക്കും വെഷമം ആവൂലെ,,,, " ചുണ്ട് പിളർത്തി കൊണ്ട് തുമ്പി പറഞ്ഞതും അമ്മു ആദ്യം ഒരു സംശയത്തിൽ നോക്കി എങ്കിലും പെട്ടെന്ന് തന്നെ അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അവളുടെ തോളിലോട്ട് ചാരി വിരൽ നുണഞ്ഞു,,,, "അച്ചോടാ വാവേ,, വിശക്കുന്നുണ്ടോടാ,,, നമുക്ക് മുഖം കഴുകി പാപ്പു തിന്നാട്ടൊ,,,, "

പറയുന്നതിനോടൊപ്പം അവൾ ബാത്‌റൂമിൽ കയറി കുഞ്ഞിനെ പല്ല് തേപ്പിച്ചു മുഖം കഴുകി പുറത്തേക്ക് ഇറങ്ങി,,, ടേബിളിനരികേ കസേരയിൽ നിവർത്തി ഇട്ട ടവ്വൽ കൊണ്ട് മുഖം തുവർത്തി കൊടുക്കുമ്പോൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ ടേബിളിൽ ഫ്രെയിം ചെയ്തു വെച്ച രേവതിയുടെ ഫോട്ടോയിൽ പതിഞ്ഞു,,, "തുമ്പികുട്ട്യേ,,,,, " രേവതിയുടെ ശബ്ദം ഇപ്പോഴും കാതുകളിൽ പതിക്കും പോലെ,,,, "ചുമ്പി,,,," അവളുടെ മുഖത്ത് ടവ്വൽ ഇട്ടു തുടച്ചു കൊണ്ടുള്ള അമ്മു മോളുടെ വിളി കേട്ടു അവൾ ഒന്ന് ഓർമയിൽ നിന്നും ഉണർന്നതും തന്നെ നോക്കി കൊച്ചരിപല്ല് കാട്ടി ചിരിക്കുന്ന അമ്മു മോളെ കണ്ടതും അവൾ വാത്സല്യത്തോടെ ആ ഉണ്ടകവിളിൽ ഒന്ന് വലിച്ചു,,, അവൾ പെട്ടെന്ന് തന്നെ അടുക്കളയിൽ പോയി എല്ലാം ഒന്ന് നോക്കി എങ്കിലും അവിടെ ഒന്നും കാണാതെ വന്നതോടെ അവൾ ദയനീയമായി അമ്മു മോളെ നോക്കിയതും മോളും അത് പോലെ അവളെ നോക്കുന്നുണ്ട്,,, "തുമ്പിടെ കൊച്ച് ഇവിടെ ഇരിക്ക്ട്ടൊ,,,, തുമ്പി എന്തേലും ഉണ്ടാക്കി തരാം,,,, ബഹളം ഒന്നും വെക്കരുത്,,,കേട്ടല്ലോ,,, "

അതിന് മറുപടിയായി അമ്മു ഒന്ന് തലയാട്ടിയതും അവൾ തറയിൽ കുഞ്ഞിനെ ഇരുത്തി കൊണ്ട് കിട്ടിയത് കൊണ്ട് കുഞ്ഞിന് കുറുക്ക് ഉണ്ടാക്കാൻ തുടങ്ങി,,,, ഇടക്ക് അമ്മുവിനെ നോക്കുമ്പോൾ അവളും തുമ്പിയെ നോക്കി ഇരിക്കുന്നുണ്ടാകും,,,, ആ കുഞ്ഞിന്റെ നിഷ്കളങ്കതയേറിയ നോട്ടം കണ്ട് അവൾ ഒന്ന് കണ്ണ് ചിമ്മി കാണിക്കുമ്പോൾ അമ്മു ഒന്ന് കൈ കൊട്ടി ചിരിക്കും,,, കുറുക്ക് ഉണ്ടാക്കി അത് അവളെ കഴിപ്പിച്ചു മുറ്റത്തെ മരത്തിലെ നെല്ലിക്ക പൊട്ടിക്കുമ്പോൾ ആണ് ഉള്ളിൽ നിന്നും ഫോൺ അടിക്കുന്നത് കേട്ടു തുമ്പി കുഞ്ഞിനെയും വാരി എടുത്ത് കൊണ്ട് ഉള്ളിലേക്ക് ഓടി,,,, പെട്ടെന്ന് തന്നെ ഫോൺ കയ്യിൽ എടുത്തതും അതിന്റെ സ്ക്രീനിൽ എഴുതിയ സഖാവ് എന്ന പേര് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, അവൾ മേലെ ഫോൺ അറ്റൻഡ് ചെയ്തു,,,, "ആഹ് തുമ്പി,,,,,,ഞാൻ പറയുന്നത് കേട്ടാൽ മതി,,,,,, അനൂപിനെ ഇവിടെ അഡ്മിറ്റ്‌ ചെയ്തു,,,,, ഇൻഫെക്ഷൻ കയറിയതാണ്,,,, ഞാൻ അപ്പനെ വിളിച്ചു നിങ്ങളെ കൊണ്ട് പോകാൻ പറഞ്ഞിട്ടുണ്ട്,,,, അപ്പൻ വരും,,,നീ മോളെയും കൂട്ടി പൊയ്ക്കോ,,,,,,പിന്നെ,,, "

"നേരത്തെ കൊണ്ട് വന്ന പേഷ്യന്റിന്റെ കൂടെ വന്നത് ആരാ,,,, " പെട്ടെന്ന് തന്നെ ഫോണിൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം കേട്ടതും അപ്പോൾ തന്നെ ഫോൺ ഡിസ്കണക്ട് ആയി,,, സഖാവിന്റെ ശബ്ദത്തിൽ നിന്ന് തന്നെ കാര്യം സീരിയസ് ആണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു,,, ഇതെല്ലാം കേട്ടു എന്ത് പറയണം എന്നറിയാതെ നിന്ന തുമ്പിയും,,, തുമ്പി മെല്ലെ കുഞ്ഞിനെ നോക്കിയപ്പോൾ കുഞ്ഞ് വിരൽ നുണയുന്നതിനോടൊപ്പം തുമ്പിയെ ഇമ ചിമ്മാതെ നോക്കുന്നുണ്ട്,,, ആ നിഷ്കളങ്കമായ മുഖത്ത് നോക്കി എന്ത് പറയണം എന്നറിയാതെ ഉള്ളിലെ വിതുമ്പൽ ഒരു ചുമ്പനത്തിൽ ഒതുക്കി,,,,,, അപ്പോഴേക്കും മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നിരുന്നു,,,, അതിൽ നിന്നും അച്ഛൻ ഇറങ്ങിയതും അവൾ പെട്ടെന്ന് തന്നെ ഉള്ളിൽ നിന്നും കുഞ്ഞിനെ ഡ്രസ്സ്‌ കുറച്ച് എടുത്ത് ബാഗിൽ നിറച്ചു കൊണ്ട് വാതിൽ പൂട്ടി പുറത്തേക്ക് നടന്നു,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അച്ഛേ,,,, ചേട്ടായിക്ക് എന്താ,,, സഖാവ് നേരത്തെ വിളിച്ചപ്പോൾ എനിക്ക് എന്തോ ഫീൽ ചെയ്തു,,,, " അമ്മു മോളെ ഒന്നൂടെ നെഞ്ചിലേക്ക് അടക്കി പിടിച്ചു കൊണ്ട് അവൾ ചോദിച്ചതും അച്ഛൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് കണ്ണടച്ചു,,,

"ഏയ്‌,,,, ഒന്നും ഇല്ലല്ലോ,,,, അവൻ വല്ല ടെൻഷനിലും വിളിച്ചതാകും,,,,,, അല്ലാതെ എന്ത്,,,, നീ ഇങ്ങനെ മുഖം കൂർപ്പിച്ചു വെച്ച് ആ കുഞ്ഞിനെ കൂടി കരയിപ്പിക്കാതെ,,,,അല്ലേടാ,, അമ്മൂട്ടീ,,,,, " കുഞ്ഞിനെ ഉണ്ട കവിളിൽ ഒന്ന് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു,,,, അപ്പോഴും തുമ്പിയുടെ ഉള്ളിലെ ആധി നിറയുന്നുണ്ടായിരുന്നു എങ്കിലും അവൾ ഒന്നും ഇല്ല എന്ന് സ്വയം സമാദാനിച്ചു,,, വീടിനു മുന്നിൽ കാർ നിർത്തിയതും അവൾ കുഞ്ഞിനെ കൊണ്ട് ഇറങ്ങി,,, അപ്പോഴേക്കും അകത്തു നിന്ന് അമ്മ അവരുടെ അടുത്തേക്ക് ഓടി വന്നിരുന്നു,,,, അച്ഛനെ നോക്കി എന്തോ ഉള്ളിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് അമ്മ ഒരു പുഞ്ചിരിയിൽ മോളെ തുമ്പിയുടെ അടുത്ത് നിന്ന് വാങ്ങി,,,, "അമ്മൂട്ടീ,,,, അമ്മൂട്ടിക്ക് ഈ അമ്മയെ അറിയോ,,,,, " അതിന് മറുപടി എന്നോണം അവൾ തുമ്പിയെ നോക്കി ഒന്ന് ചുണ്ട് പിളർത്തിയതും തുമ്പി ഒന്ന് ചിരിച്ചു കൊണ്ട് അവളെ എടുത്തു,,,, "അമ്മു,,,,, ഇത് തുമ്പിടെ അമ്മയാ,,,,അപ്പൊ മോളുടെയും അമ്മയല്ലേ,,,, ജാനിയമ്മ,,,,, "

അമ്മു ഒരു സംശയത്തിൽ അമ്മയെ നോക്കിയതും ആ കണ്ണുകളിൽ എന്തെന്നില്ലാത്ത വാത്സല്യം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു,,, അവർ മെല്ലെ അവൾക്ക് നേരെ കൈ നീട്ടി തല കൊണ്ട് വരാൻ കാണിച്ചതും പെട്ടെന്ന് തന്നെ അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവർക്കടുത്തേക്ക് ചാടി,,,, അവർ അവളെ ഒന്ന് ചേർത്ത് പിടിച്ചു ഉമ്മ വെച്ചതും അവൾ ഒന്ന് തല ഉയർത്തി കൊണ്ട് അവരെ നോക്കി മുഖത്ത് കൈ വെച്ചു,,, "അമ്മ,,,,, " അവളുടെ നാവിൽ നിന്നും അങ്ങനെ ഒരു വാക്ക് വീണതും അവർ അവളെ തന്നോട് അണച്ചു പിടിച്ചു കൊണ്ട് ഉള്ളിലോട്ടു കയറി,,, അവർക്ക് പിറകെയായി തുമ്പിയും,,,, ഉള്ളിലേക്ക് കയറിയതും അച്ഛൻ പെട്ടെന്ന് എങ്ങോട്ടോ ധൃതിപ്പെട്ടു പോകുന്നത് കണ്ട് തുമ്പി സംശയത്തിൽ അമ്മയെ നോക്കിയതും അവർ അത് കണ്ടില്ല എന്ന് നടിച്ചു കൊണ്ട് അവളെയും പിടിച്ചു കൊണ്ട് സോഫയിൽ ഇരുന്നു,,,, "അമ്മ,,, എന്തേലും പ്രശ്നം ഉണ്ടോ,,,, " "എന്ത് പ്രശ്നം,,, ഒന്നും ഇല്ലടി,,, അല്ല നീ കുഞ്ഞിന് എന്തേലും കൊടുത്തിരുന്നോ,,,, " "മ്മ്മ്,, കുറുക്ക് ഉണ്ടാക്കി കൊടുത്തു,,,, ഒരുപാട് കഷ്ടപ്പെട്ടു അതൊന്നു ഉള്ളിൽ ആക്കാൻ,,, ആളെ അസ്സല് കാന്താരിയാ,,,, അല്ലേടി ചക്കരെ,,,,, " അത് കേട്ടു ചിരിച്ചു കൊണ്ട് അമ്മ മോളുടെ മുഖത്തോട്ട് നോക്കുമ്പോഴും അവരിൽ എന്തോ വേദന നിറഞ്ഞു വന്നു,,,,

"മോള് പോയി പാല് എടുത്ത് കൊണ്ട് വാ,,, ഞാൻ തിളപ്പിച്ച്‌ ചൂടാറാൻ വെച്ചിട്ടുണ്ട്,,,," തുമ്പി ഒന്ന് തലയാട്ടി കൊണ്ട് ഉള്ളിലേക്ക് പോയതും അമ്മ കയ്യിലെ ഫോൺ എടുത്ത് ആർക്കോ ഫോൺ ചെയ്തു,,,, ഫോൺ വെക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വന്നു,,, അവർ ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു ഒന്ന് ഉമ്മ വെച്ചു,,, ഇത് കണ്ടു കൊണ്ട് ഉള്ളിൽ നിന്നും വന്ന തുമ്പി സംശയത്തിൽ അമ്മയെ നോക്കിയതും അമ്മ സങ്കടം വിധക്തമായി മറച്ചു കൊണ്ട് കുഞ്ഞിനെ കളിപ്പിക്കും വിധം ഒന്ന് തലതാഴ്ത്തി ഇരുന്നതും അത് മുന്നിൽ കണ്ട് കൊണ്ട് അവൾ മെല്ലെ അമ്മയുടെ അടുത്ത് ഇരുന്ന് കയ്യിലെ പാലിന്റെ കുപ്പി മോളുടെ ചുണ്ടിൽ വെച്ച് കൊണ്ട് അമ്മയെ സൂക്ഷിച്ചു നോക്കി,,,അപ്പോഴും ആ കണ്ണുകൾ അമ്മുവിൽ ആയിരുന്നു,,,, "അമ്മേ,,,,, " അവളുടെ വിളി കേട്ടിട്ടും എന്ത് ചെയ്യും എന്നറിയാതെ തല താഴ്ത്തി നിന്ന അമ്മയുടെ അടുത്തേക്ക് അവൾ ചേർന്ന് ഇരുന്നു,,,, "പോയിലെ,,,,,,, " അവളുടെ വാക്കുകൾ കേട്ടു അവർ ഞെട്ടി കൊണ്ട് അവളെ നോക്കിയതും ആ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു,,, അവർ അവളുടെ കണ്ണുകളെ നോക്കാനുള്ള ശക്തിയില്ലാതെ നോട്ടം മാറ്റി ആ കുഞ്ഞിനെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് തലയാട്ടി,,,,തുമ്പിയുടെ കണ്ണുകൾ നിറഞ്ഞു,,, എന്നാൽ കരഞ്ഞില്ല,,,, അമ്മുവിൽ ആയിരുന്നു അവളുടെ ശ്രദ്ധ,,, കൂടെ അനൂപിന്റെ വാക്കുകളും,,,, *തുമ്പികുട്ട്യേ,,, നോക്കിക്കോണേ എന്റെ മോളെ,,,,,, * ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story