പ്രണയമഴ: ഭാഗം 31

pranayamazha

എഴുത്തുകാരി: THASAL

തനിക്ക് മുന്നിൽ കുപ്പിയിലെ പാല് നുണഞ്ഞു കുടിച്ചു കൊണ്ടിരുന്ന അമ്മുവിനെ കണ്ടതും അവളുടെ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ വന്നു തുടങ്ങിയിരുന്നു,,,, അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു എങ്കിലും അത് പുറമെ വരാൻ സമ്മതിക്കാതെ അവൾ കുഞ്ഞിനെ ഒന്ന് എടുത്ത് മാറോടു ചേർത്ത് പിടിച്ചു,,, "ഒന്നുല്ലടാ,,,,, എന്റെ അമ്മൂട്ടിക്ക് ഈ തുമ്പിയമ്മ ഉണ്ട്,,,, നീ എന്റെ മോളല്ലേ,,,, " അപ്പോഴും അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു,,, അത് കണ്ട് നിന്ന അമ്മയുടെ കണ്ണ് പോലും നിറഞ്ഞു പോയി,,, ആ സമയം അവർ കണ്ടത് ആദ്യമായി തുമ്പി വീട്ടിലേക്ക് കയറി വന്ന അവസ്ഥ തന്നെയായിരുന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ബോഡി എടുക്കേണ്ടെ,,,, " ആരുടെയോ ചോദ്യം കേട്ടു തുമ്പിയുടെ കണ്ണുകൾ ആദ്യം പോയത് അനൂപിനടുത്ത് കിടന്നു വിരൽ നുണയുന്ന അമ്മു മോളുടെ മുഖത്ത് ആയിരുന്നു,,, അവൾ ഇടക്ക് അനൂപിന്റെ മുഖത്ത് തൊട്ട് നോക്കി അച്ഛേഎന്ന് വിളിക്കുന്നുണ്ട്,,,, അതൊന്നും കേൾക്കാതെയുള്ള അവന്റെ കിടത്തം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,,, ദാവണി തല ഒന്ന് ഷോൾഡറിലേക്ക് കയറ്റി ഇട്ടു കൊണ്ട് അവൾ കുഞ്ഞിനെ ഒന്ന് വാരി എടുത്തതും കുഞ്ഞ് കരഞ്ഞു കൊണ്ട് അവളിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നുണ്ട്,,,,

അത് കണ്ട് കൊണ്ട് അടുത്ത് ഇരുന്ന കാർത്തു അവളെ ഒന്ന് വാങ്ങി കരഞ്ഞു കൊണ്ട് മാറോടു ചേർത്ത് പിടിച്ചു,,,, അതെല്ലാം കണ്ട് നിൽക്കാൻ കെൽപ്പില്ലാതെ തുമ്പി നോട്ടം മാറ്റിയതും അനൂപിന്റെ ബോഡി എടുക്കുന്ന സഖാവിനെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി,,,, അത് മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ അവൻ അവളിലേക്ക് ഒരു നോട്ടം പോലും നൽകിയില്ല,,, മരണവീട്ടിൽ നിന്നും ഓരോരുത്തർ ആയി പോയി തുടങ്ങിയിരുന്നു,,, തുമ്പിയും സഖാവും കാർത്തുവും അമ്മയും ഒഴികെ ബാക്കി എല്ലാവരും മോളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോയി,,, എല്ലാവരിലും ഭയം ആയിരുന്നു,,, കുഞ്ഞ് തങ്ങളുടെ തലയിൽ ആകുമോ എന്ന ഭയം,,,, അപ്പോഴും കാർത്തു അവളെ നെഞ്ചോടു അണച്ചു പിടിച്ചിരുന്നു,,,, ആർക്കും വിട്ട് കൊടുക്കില്ല എന്ന പോലെ,,,, "തുമ്പി,,,, മോളെ ഞാൻ നോക്കിക്കോളാം,,,എന്റെ മോളാ,,,, " മോളെ എടുക്കാൻ വന്ന തുമ്പിയെ നോക്കി കൊണ്ട് കണ്ണുനീർ അടങ്ങാതെ കാർത്തു വിളിച്ച് പറഞ്ഞു കൊണ്ട് കുഞ്ഞിനെ ഒന്നൂടെ ചേർത്ത് പിടിച്ചതും തുമ്പിയുടെ നോട്ടം മെല്ലെ അത് കണ്ട് കൊണ്ട് നിൽക്കുന്ന കാർത്തുവിന്റെ അമ്മയിൽ എത്തി നിന്നു,,,, ആ കണ്ണുകളിലും ഭയം ആയിരുന്നു,,,, തന്റെ മകളുടെ ജീവിതം തകരുമോ എന്ന ഭയം,,,,

അത് കണ്ട് കൊണ്ട് അവൾ മെല്ലെ സഖാവിനെ നോക്കിയതും എല്ലാം മനസ്സിലാക്കി കൊണ്ട് അവൻ അവളെ നോക്കി ഒന്ന് തലയാട്ടിയതും അവൾ വേറൊന്നും ആലോചിക്കാതെ കുഞ്ഞിനെ അവളിൽ നിന്നും അടർത്തി എടുത്തു,,,, അത് കണ്ട് ഒരു ഞെട്ടലോടെ കാർത്തു തുമ്പിയെ നോക്കിയതും ആ കണ്ണുകൾ വേണ്ട എന്ന് പറയും പോലെ,,, കാർത്തു ഒന്ന് തലയാട്ടി കൊണ്ട് കുഞ്ഞിന്റെ കയ്യിൽ പിടിച്ചതും തുമ്പി മെല്ലെ അവളുടെ കൈ വേർപ്പെടുത്തി കൊണ്ട് കുഞ്ഞിനെ സഖാവിന്റെ കയ്യിൽ ഏൽപ്പിച്ചു,,,, അത് മതിയായിരുന്നു കാർത്തു കരഞ്ഞു കൊണ്ട് താഴേക്ക് ഊർന്നു പോകാൻ,,,, അത് കണ്ട് നിന്നവരിൽ എല്ലാം സങ്കടം സൃഷ്ടിച്ചു എങ്കിലും തുമ്പി മനസ്സിനെ കല്ലാക്കി കൊണ്ട് അവൾക്കരികിൽ വന്നിരുന്നു,,, മല്ലേ അവളുടെ ഷോൾഡറിൽ പിടിച്ചതും അവൾ തുമ്പിയെ കെട്ടിപിടിച്ചതും ഒരുമിച്ച് ആയിരുന്നു,,, "തുമ്പി,,,, ടാ,,,, എനിക്ക് തരാവോ,,, ഞാൻ പൊന്നു പോലെ നോക്കിക്കോളാം,,,, എന്റെ മോളായി,,,, " അവളുടെ ഓരോ വാക്കുകളും തുമ്പിയിൽ ഒരു വേദന തന്നെ സമ്മാനിക്കുന്നുണ്ടായിരുന്നു,,, അവൾ എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് കാർത്തുവിന്റെ മുഖം മെല്ലെ പിടിച്ചുയർത്തി ആ കണ്ണുനീർ തുടച്ചു കൊടുത്തു,,,

"വേണ്ട കാർത്തു,,,,അത് ശരിയാവില്ല,,, മോള് എന്നെങ്കിലും നിന്റെ ജീവിതത്തിൽ ഒരു തടസ്സമായി വന്നാൽ,,, അത് വേണ്ട,,,, നിനക്ക് കൂട്ടായി ഒരാൾ കൂടി വരാൻ ഉള്ളതാ,,, അയാളുടെ സ്വഭാവം എങ്ങനെ ആണെന്നോ,, നീ കാണും പോലെ അമ്മു മോളെ സ്വന്തം മോളായി കാണാൻ കഴിയോ എന്നൊന്നും നമുക്ക് പറയാൻ സാധിക്കില്ല,,, അതും കൂടാതെ,, ഒരു അമ്മയുടെ വിഷമം കൂടെ ഉണ്ടാകും,,, അത് വേണ്ട,,, ഞാൻ നോക്കിക്കോളാം,,, നിനക്ക് എന്നെയും സഖാവിനെയും വിശ്വാസം അല്ലെ,,, അവൾക്ക് ഒരു അമ്മയുടെ സ്നേഹത്തോടൊപ്പം ഒരു അച്ഛന്റെ ലാളനയും ആവശ്യം ഉള്ള സമയം ആണ്,,, ഞാൻ നോക്കിക്കോളാം,,,, എന്റെ മോളായി,,,, നിനക്ക് എപ്പോ വേണമെങ്കിലും വന്നു കാണാലോ,,, എന്നോടൊപ്പം അല്ലേടാ,,, " അനുസരണയില്ലാതെ പെയ്യുന്ന ആ കണ്ണുകളിൽ നോക്കി തുമ്പി ഇത്രയും പറഞ്ഞു ഒപ്പിച്ചതും ആ കണ്ണുകൾ പെട്ടെന്ന് നിശ്ചലം ആയി,,,, അത് സഖാവിൽ എത്തി നിന്നതും അമ്മു മോളെ തോളിൽ ചേർത്ത് കിടത്തി നെറുകയിൽ ഉമ്മ വെക്കുന്ന സഖാവിനെ കണ്ടതും അവളിൽ സങ്കടത്തിൽ പോലും ഒരു പുഞ്ചിരി വിരിഞ്ഞു,,,

ഒരു അച്ഛന്റെ ലാളന അത് വേണം ആ കുഞ്ഞിന്,,,, അത് മനസ്സിലായി എന്ന വണ്ണം കാർത്തു തുമ്പിയുടെ കയ്യിൽ ഒന്ന് പിടി മുറുക്കിയതും അവൾ കാർത്തുവിനെ നോക്കി ഒന്ന് കണ്ണ് ചിമ്മി,,,,, "തുമ്പി പോകാം,,,,, " കുഞ്ഞിനെ തന്നിലേക്ക് അണച്ചു പിടിച്ചു കൊണ്ട് സഖാവ് ചോദിച്ചതും അവൾ കാർത്തുവിനെ നോക്കി ഒന്ന് എഴുന്നേറ്റു,,,, ഒരുപക്ഷെ അമ്മു മോളെ ഏറ്റവും കൂടുതൽ സ്നേഹിക്കാൻ അവസരം ലഭിച്ചത് കൊണ്ടാകാം കാർത്തുവിന്റെ മുഖത്ത് ഇപ്പോഴും സങ്കടം ഒഴിഞ്ഞിരുന്നില്ല,,,, തുമ്പി മെല്ലെ അമ്മയുടെ അടുത്തേക്ക് പോയി അവരെ ഒന്ന് കെട്ടിപിടിച്ചു,,,, "അമ്മ,,,അമ്മ പേടിക്കേണ്ട,,, അവള് ശരിയാകും,,, നമ്മുടെ കാർത്തുവല്ലേ,,, ഇത് വരെ ഒപ്പം ഉള്ളൊര് പോയപ്പോൾ ഉള്ള സങ്കട,,,, മോളെ ഞാൻ കൊണ്ട് പോവാട്ടൊ,,,, എനിക്കറിയാം ഒരു അമ്മയുടെ സങ്കടം,,, ഒരു അമ്മയുടെ നിഴലിൽ കഴിഞ്ഞിട്ടില്ല എന്നൊള്ളു,,, അമ്മയുടെ ആശങ്കയും എല്ലാം എനിക്കറിയാം,,, അമ്മു മോള് ഒന്നിനും തടസ്സമായി വരില്ല,,, എനിക്ക് വേണം,,,, ഞാൻ പോട്ടെ,,,, " അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവരിൽ നിന്നും വേർപ്പെട്ടതും അവർ നിറകണ്ണുകളാലെ അവളുടെ മുടിയിൽ ഒന്ന് തലോടി,,, "ഒരു അമ്മയുടെ സ്വാർത്ഥതയാണ് എന്നറിയാം,,, ഈ കുഞ്ഞിനെ വിട്ട് കളയാൻ തോന്നിയിട്ടും അല്ല,,,,

എനിക്കറിയാം മോള് കാർത്തു ചോദിച്ചാൽ എന്തും നൽകും എന്ന്,,, പക്ഷെ അവളുടെ ജീവിതം,,, അതിൽ ഞാൻ എന്താ ചെയ്യാ,,,, അറിയില്ലേ മോളെ,,,, " "അറിയാം അമ്മ,,, എല്ലാം,,,, " അവൾ മെല്ലെ അവരുടെ മുഖത്തെ കണ്ണുനീർ തള്ള വിരലിനാൽ ഒന്ന് തുടച്ചു കൊണ്ട് ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു,,, സഖാവിനെ നോക്കി പോകാം എന്ന് കാണിച്ചതും അവൻ ഒരു കൈ കൊണ്ട് അമ്മു മോളെ പിടിച്ചു മറു കൈ കൊണ്ട് അവളെയും ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി,,,, അപ്പോഴേക്കും കാലം തെറ്റിയുള്ള മഴ അതിന്റെ ഉഗ്ര രൂപത്തിൽ എത്തിയിരുന്നു,,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "സഖാവെ,,,,, " സഖാവിനെയും വിളിച്ചു റൂമിലേക്ക് കയറിയ തുമ്പി കാണുന്നത് ബെഡിലും ചാരി അമ്മു മോളെ തോളിൽ ഇട്ടു ഉറക്കുന്ന സഖാവിനെയാണ്,,,, അവൻ ചൂണ്ട് വിരൽ ചുണ്ടോട് അടുപ്പിച്ചു കൊണ്ട് മിണ്ടല്ലേ എന്ന് കാണിച്ചതും അവൾ ചുണ്ട് പൊത്തി ഒന്ന് തലയാട്ടി കൊണ്ട് റൂമിലേക്ക് കയറി,,,, "ഉറങ്ങിയോ,,,, " അവന്റെ ചാരെയായി ഇരുന്ന് മോളുടെ പുറത്ത് ഒന്ന് തലോടി കൊണ്ട് അവൾ ശബ്ദം താഴ്ത്തി ചോദിച്ചതും അവൻ കുഞ്ഞിനെ മെല്ലെ അടർത്തി എടുത്ത് ബെഡിൽ കിടത്തി,,,,അമ്മു വിരലും നുണഞ്ഞു കൊണ്ട് ഒന്ന് ചെരിഞ്ഞു കിടക്കുന്നത് കണ്ട് അവൾ ഒന്ന് ചിരിച്ചു കൊണ്ട് അമ്മുവിന്റെ നെറ്റിയിൽ ഒന്ന് ചുമ്പിച്ചു,,,

"നല്ല രസാണല്ലേ,,,,, " "എന്ത്,,,,, " "കുഞ്ഞ് ഉറങ്ങുന്നത് കാണാൻ,,,, " ഒരു കൊഞ്ചലോടെ തുമ്പി പറയുന്നത് കേട്ടതും അവൻ മെല്ലെ അവളെ പിടിച്ചു അവന്റെ അരികിലേക്ക് ഇരുത്തിയതും അവളും അവന്റെ നെഞ്ചിൽ ആയി കിടന്നു കൊണ്ട് ഉറങ്ങി കിടക്കുന്ന അമ്മുവിന്റെ കൈ വെള്ളയിൽ ആയി ചൂണ്ടു വിരൽ വെച്ചു,,, അപ്പോഴേക്കും കുഞ്ഞ് കൈ മടക്കി കൊണ്ട് അതിനെ കൈ വെള്ളയിൽ ആക്കി,,, "സഖാവെ,,,, " "മ്മ്മ്,,,, " "ഞാനൊരു കാര്യം പറഞ്ഞോട്ടെ,,, " എന്തോ മുഖവുര എടുത്ത് കൊണ്ട് അവൾ ചോദിച്ചതും അവൻ ഒന്ന് തല താഴ്ത്തി അവളെ നോക്കിയതും അപ്പോഴും അവളുടെ കണ്ണുകൾ ഉറങ്ങി കിടക്കുന്ന അമ്മുവിൽ ആയിരുന്നു,,, "നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്റ്റെപ് എടുക്കേണ്ട സമയം ആയി അല്ലെ തുമ്പി,,,, " അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ആയി ഒന്ന് ചുംബിച്ചു തലയാട്ടി,,,, "നമ്മുടെ മോള് വലുതാവല്ലേ,,,,, എന്റെ പഠിപ്പ് ആലോചിച്ച് അത് ഇനിയും നീട്ടിയാൽ ഒരു കാലത്ത് അമ്മയെയും അച്ഛനെയും ചോദിക്കുമ്പോൾ മോൾക്ക്‌ ചൂണ്ടി കാണിക്കാൻ ആളില്ലാതെ പോകും,,,, അവൾക്ക് നഷ്ടപ്പെടരുത് അമ്മയുടെ സ്നേഹവും അച്ഛന്റെ സംരക്ഷണവും ഒന്നും,,,, ഇനി പറയുന്നത് എന്റെ സ്വാർത്ഥത ആണെന്ന് തോന്നും,,,,

എന്നാലും ഇനി അവളുടെ മനസ്സിൽ നമ്മൾ മതി സഖാവെ അച്ഛനും അമ്മയും,,,, ഒന്നും അവൾ അറിയരുത്,,,, ഇവൾ നമ്മുടെ മോളല്ലേ,,,, " പറയുന്നതിനോടൊപ്പം അവളുടെ പിടി അവനിൽ മുറുകിയതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ വിരൽ ചേർത്ത് പിടിച്ച അമ്മുട്ടിയുടെ കയ്യിൽ പിടി മുറുക്കി,,,, "നമ്മുടെ മോള് തന്നെയാ,,,,,നമുക്കായ് കാലം കാത്തു വെച്ച നമ്മുടെ മോള്,,, നമ്മുടെ അമ്മുട്ടി,,,,,,, അവൾക്ക് ആരെയും നഷ്ടപ്പെട്ടിട്ടില്ല,,,, എല്ലാം നമ്മൾ തിരിച്ചു നൽകും,,,,,നമ്മൾ ഇല്ലേ അവൾക്ക്,,,, " അവന്റെ വാക്കുകൾ കൂടി ആയതും അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കി കൊണ്ട് ആ കവിളിൽ എത്തിച്ചു ചുണ്ടമർത്തി,,,, "പിന്നെ കുഞ്ഞിന് കുറച്ച് ഡ്രസ്സ്‌ ഒക്കെ വേണംട്ടൊ,,,,, ഞാൻ അവിടെ നിന്ന് ഒന്നും എടുത്തില്ല,,,,,പിന്നെ കളിക്കാൻ പാവ വേണം,,, കുഞ്ഞി പോട്ട് വേണം,,,, പിന്നെ,,,, " "പിന്നെ,,,, " "പിന്നെ എന്താ,,,, " അവൾ ആലോചിച്ചു കൊണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി,,,, "പിന്നെ കുഞ്ഞിന് അമ്മയെ വേണം,,,, വേണ്ടേ,,, " അവന്റെ ചോദ്യം വന്നതോടെ അവളുടെ മുഖം ഒന്ന് ചുവന്നു,,, അവൾ മെല്ലെ ഒന്ന് തല ഉയർത്തി ഒന്ന് കുലുക്കി,,,, "നാളെ,,,, ഞാൻ കോളേജിൽ പോവൂലട്ടൊ,,,,," "അതെന്താ,,,, "

അവന്റെ ശബ്ദം കനത്തതും അവൾ ആ നെഞ്ചിലേക്ക് മുഖം അമർത്തി,,, "നീ സോപ്പിടാതെ കാര്യം പറയടി,,,, " "എനിക്കെ,,,വയ്യ,,,,," "മോള് മടിയൊന്നും കാണിക്കേണ്ട,,, മര്യാദക്ക് വരാൻ നോക്ക്,,,,, ഞാനും ഉണ്ടല്ലോ,,,, ഈ ഒരു കൊല്ലം കൂടിയല്ലേ ഒള്ളൂ,,, അത് കഴിഞ്ഞാൽ നമുക്ക് ഡിസ്റ്റന്റ് ആയി ചെയ്യാം,,, എന്താ,,,, " അവളുടെ നെറ്റിയിൽ ഒന്ന് അടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് തലയാട്ടി,,, "എന്താടി നിന്റെ ചുണ്ട് ഇങ്ങനെ കൂർത്ത് ഇരിക്കുന്നെ,,,, " അവളുടെ ചുണ്ടിൽ ഒന്ന് നുള്ളി കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് എരിവ് വലിച്ചു കൊണ്ട് അവനിൽ നിന്നും മാറി നിന്നു,,,, "നല്ലോണം നൊന്തുട്ടൊ,,,,എന്ത് പണിയാ ഈ കാണിച്ചേ,,,, " സ്വയം ചുണ്ടിൽ ഒന്ന് നോക്കി കൊണ്ട് അവൾ പറയുന്നത് കേട്ടതും അവൻ ഒന്ന് പൊട്ടിച്ചിരിച്ചതും അമ്മൂട്ടി കരഞ്ഞതും ഒരുമിച്ച് ആയിരുന്നു,,, അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് കുഞ്ഞിനെ ഒന്ന് കയ്യിൽ എടുത്ത് തോളിൽ ഇട്ടു കൊണ്ട് പയ്യെ തട്ടി ഉറക്കാൻ തുടങ്ങി,,,, എല്ലാം കണ്ട് അവൻ ഒരു പുഞ്ചിരിയിൽ ഇരുന്നു,,,, അവളിലെ അമ്മയെ കണ്ട് അവനിൽ അത്ഭുതം നിറയുകയായിരുന്നു,,,,  ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story