പ്രണയമഴ: ഭാഗം 32

pranayamazha

എഴുത്തുകാരി: THASAL

"അമ്മൂട്ടി,,,,, നിൽക്ക് വാവേ,,, " പാലുമായി അമ്മുവിന്റെ പിന്നിൽ ഓടുമ്പോൾ അവൾ വിളിച്ച് പറയുന്നുണ്ട് എങ്കിലും അമ്മു ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് ഓടി ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്ന അച്ഛന്റെ മടിയിൽ കയറി ഇരുന്നു,,,, തുമ്പി ആണെങ്കിൽ ഊരയിൽ ഒന്ന് കയ്യൂന്നി അവളെ ഒന്ന് നോക്കി കൊണ്ട് അവൾക്ക് നേരെ നടന്നു വന്നതും അവൾ അച്ഛന്റെ മടിയിൽ നിന്നും ഇറങ്ങാൻ നോക്കിയതും അവൾ രണ്ട് കൈ കൊണ്ടും അവളെ വാരി എടുത്തു,,,, "എന്താ അമ്മൂട്ടീ,,,നേരം വെളുത്തിട്ട് എന്തേലും കഴിച്ചോ,,, തുമ്പിയമ്മക്കും അച്ഛനും കോളേജിൽ പോവേണ്ടതല്ലേ,,,, " അവളുടെ വായിലേക്ക് പാൽകുപ്പി വെച്ച് കൊണ്ട് അവൾ പറഞ്ഞതും അമ്മു അവളുടെ കവിളിൽ ഒന്ന് തൊട്ട് നോക്കി,,, "ചുമ്പി,,,,, " "ചുമ്പി അല്ല ചക്കരെ അമ്മ,,,,, " കുഞ്ഞിന്റെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞതും അമ്മു അവളെ ഒന്ന് സൂക്ഷിച്ചു നോക്കി,,, "അമ്മേന്ന് വിളിച്ചെ,,,, " അവളുടെ മുഖത്ത് ആകാംഷ പരന്നിരുന്നു,,, "ചുമ്പിമ്മ,,,, " അത് കേട്ടതും അടുത്ത് ഇരുന്ന സഖാവ് ഒന്ന് പൊട്ടി ചിരിച്ചതും തുമ്പി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി,,,,

"എന്റെ മോൾക്ക്‌ അറിയാഡി,,, നീ ഇവളെക്കാൾ കുഞ്ഞ് ആണെന്ന്,,, അല്ലേടാ ചക്കരെ,,, ഇങ് താടി എന്റെ കൊച്ചിനെ,,, " അമ്മുവിനെ കയ്യിലേക്ക് വാങ്ങി കൊണ്ട് സഖാവ് പറഞ്ഞതും തുമ്പി അവനെ നോക്കി ഒന്ന് മുഖം തിരിച്ചു,,,, "അച്ഛേടെ മുത്ത്,,,, അച്ഛേ എന്നൊന്ന് വിളിച്ചെ,,, " കുഞ്ഞിനെ ഉണ്ട കവിളിൽ ഒന്ന് പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും അമ്മൂട്ടിയുടെ ചുണ്ടിൽ ഒരു കള്ളചിരി വിരിഞ്ഞു,,, അത് കണ്ട് അമ്മയും അച്ഛനും ഒരുപോലെ അവളെ നോക്കി നിന്നു,,, "സാവ്,,,, " പെട്ടെന്ന് അമ്മൂട്ടി പറഞ്ഞതും അത് വരെ മിണ്ടാതെ നിന്ന തുമ്പി ഒന്ന് കുലുങ്ങി ചിരിച്ചു,,, "എന്തോന്നാഡി ഇവള് പറയുന്നേ,,,, ചാവാനോ,,, " "ഇവളെ സഖാവ് എന്ന് വിളിച്ചതാ മനുഷ്യ,,,, " ഒരു കുലുങ്ങി ചിരിയോടെ തുമ്പി പറഞ്ഞതും അത് കേട്ടു നിന്ന അച്ഛനും അമ്മയും ഒരുപോലെ ചിരിച്ചു,, "കുറുമ്പി,,,, " അച്ഛൻ അവളുടെ കവിളിൽ ഒന്ന് പിച്ചി,,, "ആണോടാ,,,, അച്ഛൻ അല്ലേടാ,,,, " "സാവ്,,,, " അവന്റെ നെഞ്ചിൽ പറ്റിചേർന്നു കിടന്നു കൊണ്ട് അമ്മു പറയുന്നത് കേട്ടു അവന് തന്നെ എന്തെന്നില്ലാത്ത വാത്സല്യം തോന്നിയിരുന്നു,,,

അവൻ അവളെ ഒരു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു,,, അപ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു നിന്നിരുന്നു,,,, കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം അവൻ ഇടക്ക് അവൾക്ക് നേരെ നീട്ടും,,,, അപ്പോഴേക്കും അവൾ മുഖം തിരിക്കും,,,, അത് ഒരു കളിയായി മാറിയിരുന്നു,,, "ടാ,,, ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു,,,, " അച്ഛൻ ഇടക്ക് പറഞ്ഞതും തുമ്പിയും സഖാവും ഒരുപോലെ മോളിൽ നിന്നും കണ്ണ് മാറ്റി അച്ഛനെ നോക്കി,,, അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്,,,, "നിങ്ങളുടെ വിവാഹം നടത്താൻ,,,,,, എന്താ നിങ്ങളുടെ അഭിപ്രായം,,, " ബാക്കി പൂരിപ്പിച്ചത് അമ്മയായിരുന്നു,,, ആ പുഞ്ചിരി അവരിലേക്കും പകർന്നു,, മെല്ലെ കൈകൾ തമ്മിൽ കൊരുത്തു പിടിച്ചു,,, "നിങ്ങളുടെ തീരുമാനം എന്താണോ,,, അത് പോലെ,,,, " "മ്മ്മ്,,, ഞാൻ അമ്മയോട് പറഞ്ഞു അമ്മൂട്ടിയുടെ കാര്യം,,, അപ്പൊ അമ്മയാ പറഞ്ഞത് വിവാഹത്തെ പറ്റി,,,, അടുത്ത് തന്നെ നടത്തണം,,,, പിന്നെ വിവാഹം കുടുംബക്ഷേത്രത്തിൽ വെച്ച് നടത്തണം എന്ന അമ്മ പറയണേ,,, അമ്മു മോളെ കാണാനും തിടുക്കം ആയി,,,, " അത് പറയുമ്പോൾ തുമ്പിയിൽ ഒരു നാണം പിറവി എടുത്തു,,, "ക്ഷേത്രത്തിലോ,,, ?????" പെട്ടെന്ന് സഖാവിന്റെ ശബ്ദം ഉയർന്നു,,,

"അല്ലടാ,,, പാർട്ടി ഓഫിസിൽ,,,, നീ വിശ്വസിക്കുന്നുണ്ടോ എന്നൊന്നും ഞാൻ ഇത് വരെ ചോദിച്ചിട്ടും ഇല്ല നിന്നെ നിർബന്ധിച്ചിട്ടും ഇല്ല,,,, എന്നാൽ വിവാഹം അത് ക്ഷേത്രത്തിൽ വെച്ച് തന്നെ വേണം,,, നിന്നെക്കാൾ പുലി ആയിരുന്നു നിന്റെ അപ്പൻ,,, അങ്ങേരെ ക്ഷേത്രത്തിൽ കയറ്റി താലി കെട്ടിച്ചവളാ,,," അമ്മയുടെ ശബ്ദം ഉയർന്നതും അവൻ ദയനീയമായി അച്ഛനെ നോക്കിയതും അച്ഛൻ അതെ എന്നർത്ഥത്തിൽ തല കുലുക്കി,,, അവൻ തുമ്പിയെ നോക്കിയപ്പോൾ അവളുടെ മുഖം വിടർന്നിട്ടുണ്ട്,,, "ഹ,,, ഹ,,,, ഹ,,,, " പെട്ടെന്ന് അമ്മയുടെ പൊട്ടിചിരി കേട്ടു അവൻ അമ്മയെ ഒന്ന് സൂക്ഷിച്ചു നോക്കിയതും അമ്മ അമ്മു മോളെ വിരൽ ചൂണ്ടി ചിരിക്കുന്നുണ്ട്,,, അവൻ മെല്ലെ തല താഴ്ത്തി അമ്മുവിനെ നോക്കിയതും മുഖത്ത് പറ്റി പിടിച്ച ഭക്ഷണം മുഴുവൻ അവന്റെ ഷർട്ടിൽ തേച്ചു പിടിപ്പിക്കുന്ന തിരക്കിൽ ആണ് ആള്,,,, അതും പോരാഞ്ഞ് അവന്റെ പ്ലേറ്റിൽ ഉള്ളതും കൈ കൊണ്ട് വാരി എടുത്ത് ഷർട്ടിൽ തേക്കുന്നുണ്ട്,,, അത് കണ്ടതും അവൻ ആകെ അന്തം വിട്ട് കൊണ്ട് കുഞ്ഞിനെ ഒന്ന് മാറ്റി പിടിച്ചു അവളെ നോക്കിയതും അമ്മു മുന്നിൽ മാത്രം ഉള്ള ആ രണ്ട് കൊച്ചരി പല്ലും കാണിച്ചു ചിരിക്കുകയാണ്,,,, "എല്ലാം കാണിച്ചു വെച്ചിട്ട് ചിരിച്ചു കാണിച്ചോ,,,, " അതിനും ആള് ചിരി തന്നെ,,,,

അവൻ കപട ഗൗരവത്തിൽ മോളെ നോക്കിയതും ആള് ചുണ്ട് ചുളുക്കി കൊണ്ട് അവന്റെ താടിയിൽ കൈ വെച്ചു,,, "സാവ്,,,, " അവളുടെ വിളി കേട്ടതും അത് വരെ പിടിച്ചു നിന്ന അവന് പോലും ചിരി പൊട്ടി പോയി,,, അത് കണ്ട് നിന്നവരുടെ എല്ലാം മുഖത്ത് ഒരു ആനന്ദം സൃഷ്ടിച്ചു,,, "അയ്യോടാ,,, എന്താ സോപിങ്ങ്,,, സോപിങ്ങിന്റെ കാര്യത്തിൽ നീ അമ്മയെ തോല്പ്പിക്കുമല്ലോടാ,,,, ഈ ചുമ്പിമ്മ ഇല്ലേ,,,, ഇത് പോലെ തന്നെയാ,,,,എന്ത് പറഞ്ഞാലും ഒരു സഖാവ്,,,, നിനക്ക് ഒരു ഖയുടെ കുറവ് മാത്രം ഒള്ളൂ,,,, അല്ലേടി,,, " തുമ്പിക്ക് നേരെ തിരിഞ്ഞു കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അമ്മ,,,, പോയിട്ട് വരാം,,,, മോൾക്ക്‌ ഉച്ചക്ക് ഉള്ള കുറുക്ക് ഉണ്ടാക്കി വെച്ചിട്ടുണ്ട്,,,കഞ്ഞിയും അടുപ്പത്ത് ഉണ്ട്,,,, " "എന്റെ തുമ്പി എത്ര തവണയായി നീ ഇത് തന്നെ പറയുന്നേ,,, അങ്ങോട്ട്‌ നോക്ക് അവൻ നോക്കുന്നത്,,, പോകാൻ നോക്ക്,,, " കയ്യിലെ കുഞ്ഞിനെ ഒക്കത്തേക്ക് ഒന്ന് കൂടെ ഇരുത്തി കൊണ്ട് അമ്മ പറഞ്ഞതും അവൾ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കി,,, അത് കാണുമ്പോൾ പോകാനും തോന്നുന്നില്ല,,, അവൾ മെല്ലെ തിരിഞ്ഞു സഖാവിനെ നോക്കിയപ്പോൾ അവൻ ബുള്ളറ്റിൽ ഇരുന്നു കൊണ്ട് അവളെ നോക്കി പേടിപ്പിക്കുന്നുണ്ട്,,, "തുമ്പി,,,, "

അവന്റെ ഗൗരവം ഏറിയ വിളി വന്നതും അവൾ കുഞ്ഞിന് ഒരു ഉമ്മയും കൊടുത്തു അവന്റെ പിന്നിൽ കയറി ഇരുന്നു,,,, "അമ്മൂട്ടി,, പോയിട്ട് വരാട്ടോ,,, പോയിട്ട് വരുമ്പോൾ സഖാവ് മിട്ടായി കൊണ്ട് തരാം,,,, " ബുള്ളറ്റിൽ ഇരുന്ന് കൊണ്ട് അവൻ പറഞ്ഞതും അമ്മു ചുണ്ട് ചുളുക്കുന്നുണ്ട്,,,, "സാവ്,,,," കരച്ചിലിന്റെ വക്കിൽ എത്തിയുള്ള ആ വിളി കേട്ടു അവൻ അത് പോലെ തന്നെ കുഞ്ഞിനെ നോക്കിയതും അമ്മ അവളെ ഒന്ന് തോളിലേക്ക് ചേർത്ത് പിടിച്ചു,,, "നോക്കി നിൽക്കാതെ പോടാ,,, കുഞ്ഞിനെ കരയിപ്പിക്കാൻ,,, ചെല്ല്,,,, " അമ്മയുടെ വാക്കുകൾ കേട്ടതും അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "സാർ,, ഫോൺ ഒന്ന് തരുമോ,,, " ലെഞ്ച് ബ്രേക്കിന് പുറത്ത് ഇറങ്ങിയതും ചുറ്റും പിള്ളേര് ഉള്ളത് ഒന്നും ശ്രദ്ധിക്കാതെ സഖാവിനോടായി തുമ്പി ചോദിച്ചതും അവൻ കയ്യിലെ ഫോൺ അവൾക്ക് നേരെ നീട്ടി,,, "നിന്റെ ഫോൺ എവിടെഡി,,, " ആരും കേൾക്കാത്ത രീതിയിൽ അവൻ ചോദിച്ചു,,, "വീട്ടീന്ന് എടുക്കാൻ മറന്നു,,,, " അത് പോലെ തന്നെ അവൾ മറുപടി നൽകി കൊണ്ട് കയ്യിലെ ഫോണിൽ അമ്മയെ വിളിച്ച് കുഞ്ഞിനെ പറ്റി ചോദിച്ചു അവളോട്‌ കുറച്ച് സംസാരിച്ചു കൊണ്ട് അവൾ ഫോൺ തിരികെ നൽകി,,,, "അമ്മയാണോ,,,, "

"മ്മ്മ്,,,കുഞ്ഞ് കരഞ്ഞത്രെ,,,,സഖാവിനോട് ഒന്ന് തിരിച്ചു വിളിക്കാൻ പറഞ്ഞു,,, " ചുറ്റും ഒന്ന് നോക്കി കൊണ്ട് ആരും കാണുന്നില്ല എന്ന് ഉറപ്പിച്ച ശേഷം അവൾ പറഞ്ഞതും അവൻ അവളെ പിടിച്ചു കൊണ്ട് മെല്ലെ കോണിയുടെ താഴേക്ക് പോയി,,, "കരയെ,,, എന്തിന്,,,," "കാണാഞ്ഞിട്ട്,,, ഞാൻ പറഞ്ഞില്ലേ,,, ഇന്ന് കൂടെ ലീവ് എടുക്കാന്ന്,,,, " "മ്മ്മ്,,, ഇവിടെ വന്നപ്പോൾ ഞാനും ഓർത്തു,,,, അവളെ കാണാഞ്ഞിട്ട് ഒരു സുഖം പോരാ,,, " അത് പറയുമ്പോൾ അവൻ അവളെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് അവളുടെ തോളിലേക്ക് മുഖം ചേർത്ത് വെച്ചു,,,, "ഉച്ചക്ക് പോണോ,,,, " "വേണ്ട,,,, നിനക്ക് അറ്റന്റൻസ് ഷോർട്ടെജ് ഉണ്ട്,,,, ഈ കൊല്ലം കൂടെ ഇത് പോലെ പോകട്ടെ,,,, മ്മ്മ്,,,, " അവന്റെ ചുണ്ടുകൾ അവളിൽ ഒരു ചുമ്പനവും നൽകി കൊണ്ട് മാറി നിന്നതും അവൾ ഒന്ന് തലകുലുക്കി,,, "എന്നാ നീ പൊയ്ക്കോ,,,, ഞാൻ മോളെ വിളിച്ചോളാം,,,,,പിന്നെ എല്ലാ നോട്ട്സും എഴുതി എടുക്കണം,,,, വീട്ടിൽ വന്നാൽ നടന്നെന്നു വരില്ല,,, അറിയാലോ,,,, " "മ്മ്മ്,,, ഞാൻ എഴുതി എടുക്കുന്നുണ്ട്,,, കാർത്തുവും എഴുതി തരുന്നുണ്ട്,,,വേണേൽ സഖാവിനും എഴുതാം,,, " ചിരിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ അവളുടെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടി,,, "ക്ലാസ്സിൽ പോയി എന്തേലും കഴിച്ചിട്ട് നോട്ട് എഴുതാൻ നോക്കടി തീപ്പെട്ടികൊള്ളി,,, "

അവന്റെ സംസാരം കേട്ടപ്പോൾ തന്നെ ചുണ്ട് ഒന്ന് കോട്ടി കൊണ്ട് അവൾ തിരിഞ്ഞു നടന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁 "അച്ഛമ്മ,,,,,," "ച്ഛമ്മ,,,, " "അങ്ങനെയല്ല,,, അച്ഛമ്മ,,,, " "ച്ഛമ്മ,,,, " അമ്മൂട്ടിയെ മടിയിൽ ഇരുത്തി അമ്മ എത്ര പറഞ്ഞു കൊടുത്തിട്ടും പെണ്ണ് കയ്യിലെ പാവയെ നോക്കി പറയുന്നത് കേട്ടു അമ്മ അച്ഛനെ ഒന്ന് നോക്കി,,, "പറയുന്നില്ല ഏട്ടാ,,,, " "കുഞ്ഞല്ലേഡി,,,, അവർക്ക് ചിലതൊന്നും പറയാൻ കഴിയില്ല,,,, വലുതാകുമ്പോൾ ശരിയാകും,,, അല്ലേടാ അമ്മൂട്ടിയെ,,,, " അമ്മയുടെ മടിയിൽ നിന്നും കുഞ്ഞിനെ എടുത്ത് തനിക്ക് അഭിമുഗമായി മടിയിൽ ഇരുത്തി കൊണ്ട് അച്ഛൻ ചോദിച്ചതും അപ്പോഴും അവൾ കയ്യിലെ പാവയെ വായിലിടുന്ന തിരക്കിൽ ആണ്,,,, "അയ്യോടാ,,, അതൊന്നും വായിൽ ഇടരുത്,,,, ഇങ് എടുത്തേ,,,, " വായിൽ നിന്നും പാവ എടുത്ത് കൊണ്ട് അച്ഛൻ പറഞ്ഞതും അവൾ ചുണ്ടുളുക്കാൻ തുടങ്ങി,,, അത് മെല്ലെ കരച്ചിലിലേക്ക് വഴി മാറിയതും അമ്മ കുഞ്ഞിനെ എടുത്ത് മാറോട് അണച്ചു പിടിച്ചു,,, "അയ്യോടാ കരയല്ലേ,,,, ആരാ മോളെ കാട്ടിയെ,,, ഈ അച്ചാച്ചൻ ആണൊ,,,,, " അച്ഛന് നേരെ വിരൽ ചൂണ്ടി അമ്മ ചോദിച്ചതും ഒന്ന് തേങ്ങി കൊണ്ട് അമ്മു തല കുലുക്കിയതും അത് കണ്ട് നിന്ന അച്ഛനും ചുണ്ട് ചുളുക്കാൻ തുടങ്ങി,,,, "നമുക്കെ അച്ചാച്ചനെ അടിക്കണം,,,, എന്റെ കൊച്ചിനെ കരയിപ്പിച്ചാൽ ഉണ്ടല്ലോ,,,,"

അച്ഛനെ നോക്കി അമ്മ കണ്ണ് കൂർപ്പിച്ചു കൊണ്ട് പറഞ്ഞതും അച്ഛൻ കണ്ണ് തിരുമ്മി കൊണ്ട് കരയുന്നത് പോലെ കാണിച്ചതും അമ്മു ഒന്ന് ചുണ്ട് ചുളുക്കി കൊണ്ട് അച്ഛന്റെ മുഖത്ത് കൈ വെച്ച് ഉരതി കൊണ്ടിരുന്നു,,,, അച്ഛൻ അവളെ ഒന്ന് നോക്കിയതും അവൾ അച്ഛന്റെ കവിളത്തു എത്തി വലിഞ്ഞു ഒരു ഉമ്മ കൊടുത്തതും അച്ഛൻ ഒന്ന് പൊട്ടിചിരിച്ചു കൊണ്ട് മോളെ വാരി എടുത്തു,,,,, "അച്ചാച്ചന്റെ മോളെ,,,,, " മുകളിലേക്ക് എടുത്തുയർത്തി കൊണ്ട് അച്ഛൻ വിളിച്ചതും അത് വരെ സങ്കടം നിറഞ്ഞു നിന്ന മുഖത്ത് ഒരു ചിരി നിറഞ്ഞു,,,, കുടുകുടെ ചിരിക്കാൻ തുടങ്ങി,,, അപ്പോഴാണ് ഹോൺ അടിയോട് കൂടി സഖാവിന്റെ ബുള്ളറ്റ് വീടിനു മുന്നിൽ വന്നു നിന്നതും അത് വരെ അച്ഛന്റെ കയ്യിൽ ഇരുന്നിരുന്ന മോള് ഇറങ്ങിയോഡി,,,,ആ കുഞ്ഞിട്രൗസറും ഇട്ടു കൊണ്ടുള്ള ഓട്ടം കണ്ട് അച്ഛനും അമ്മയും ഒരുപോലെ വാപൊത്തി ചിരിച്ചതും തുമ്പി പെട്ടെന്ന് ബുള്ളറ്റിൽ നിന്നും ഇറങ്ങി കുഞ്ഞിനെ വാരി എടുക്കാൻ നിന്നതും അമ്മു അവളെയും മറികടന്നു കൊണ്ട് പെട്ടെന്ന് സഖാവിനടുത്ത് എത്തി അവന്റെ കാലിൽ ആയി തോണ്ടി കൊണ്ട് രണ്ട് കയ്യും അവന് നേരെ നീട്ടി,,, "സാവ്,,,,"

അവളുടെ വിളി കേട്ടു അവൻ അവളെ ഒന്ന് വാരി എടുത്ത് മുന്നിൽ ഇരുത്തി കൊണ്ട് തുമ്പിയെ നോക്കി വാപൊത്തി ചിരിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് മുഖം തിരിച്ചു,,, "അമ്മ,,,, പാവം ആണല്ലേ,,,, അയ്യോ,,,, ആർക്കും ഇഷ്ടല്ല,,,," കൊച്ച് കുഞ്ഞിനെ എങ്ങനെ കരയിപ്പിക്കുമോ അത് പോലെ സഖാവ് തുമ്പിയെ ചൂടാക്കാൻ വേണ്ടി പറഞ്ഞതും അവളുടെ ചുണ്ടുകളിൽ ഒരു വിറയൽ വന്നു തുടങ്ങിയിരുന്നു,,, "ആർക്കും വേണ്ടല്ലോ തുമ്പിയെ,,,,,,,,പാവം,,,,,അല്ലെ അപ്പാ,,,, " ഇപ്പൊ പൊട്ടും എന്ന രീതിയിൽ നിൽക്കുന്ന അവളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ട് അവൻ പറഞ്ഞതും ആ ചുണ്ടുകളിൽ ഒരു വിതുമ്പൽ വന്നു തുടങ്ങിയിരുന്നു,,,, അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് ഓടാൻ നിന്നതും അവൻ ആ സമയം തന്നെ അവളെ പിടിച്ചു വെച്ചു,,, അവൾ ആണെങ്കിൽ അവന്റെ കൈ പരമാവധി അയക്കാൻ നോക്കി എങ്കിലും അവന്റെ ബലത്തിന് മുന്നിൽ തോൽക്കാനെ സാധിചൊള്ളൂ,,, "അമ്മേ നോക്കിയേ ഒരാളുടെ മുഖം,,,,അയ്യേ,,,, കരയുന്നു,,,, " കണ്ണുനീർ ഇറങ്ങി വന്നതും സഖാവ് പറയുന്നത് കേട്ടു തുമ്പി പെട്ടെന്ന് തന്നെ മുഖം തുടച്ചു,,, "ഇവനെ കൊണ്ട്,,, അതിനെ ഇങ്ങനെ വിഷമിപ്പിക്കാതെടാ,,,, " അമ്മ വിളിച്ച് പറയുന്നത് കേട്ടു അവൻ അവളെ ഒന്ന് വലിച്ചു അവനോട് ചേർത്ത് നിർത്തി,,,

"ഞാനല്ലേ,,,,, അത് അവൾ അങ്ങ് സഹിച്ചോളും അല്ലേടി,,,, " "പോടോ,,,, " അവളുടെ ശബ്ദം നേർത്തതായി അവൻ കേട്ടതും അവൻ ചിരിച്ചു കൊണ്ട് അവളെ തിരിച്ചു നിർത്തി,,, "ഹെലോ,,,, കയറാൻ ഉദ്ദേശം ഒന്നും ഇല്ലേ,,,, " "കയറാം,,,, ആദ്യം ഇവരെ കൊണ്ട് ഒരു റൗണ്ട് കറങ്ങട്ടെ,,,, അല്ലേടി ചക്കരേ,,,, " ആദ്യം അമ്മു മോളുടെ കവിളിൽ ഒന്ന് ഉമ്മ വെച്ച് കൊണ്ട് അവൻ പറഞ്ഞതും അവളും അമ്മു മോളെ ഒന്ന് പുഞ്ചിരിയോടെ നോക്കി,,,അപ്പോഴേക്കും അമ്മയും അച്ഛനും ഉള്ളിലേക്ക് കയറി എന്ന് മനസ്സിലായതും അവൻ അവളുടെ കവിളിലും ഒന്ന് ചുംബിച്ചു,,,, അപ്പോഴും അവളുടെ മുഖം തെളിഞ്ഞില്ല,,, അവൾ ബുള്ളറ്റിന്റെ ഹാൻഡ്ലിലും പിടിച്ചുള്ള നിൽപ്പ,,,, "ഡി പൊട്ടി,,,,, എന്തെങ്കിലും പറഞ്ഞാൽ നിന്ന് കരയണം ട്ടൊ,,,,,, നിനക്ക് അറിഞ്ഞൂടെ ഞാൻ പലതും പറയും,,, കളിയാക്കും,,, ദേഷ്യം വന്നാൽ പിടിച്ചു അടിക്കുകയും അടിക്കുകയും ചെയ്യും,,,, എല്ലാം സ്വന്തം ആണെന്ന വിശ്വാസത്തിലാ,,,, പിന്നെ ഇന്ന് പറഞ്ഞത് നീ വേറൊരു മീനിങ്ങിൽ എടുത്തു എനിക്കറിയാം,,,, ഞാൻ മനഃപൂർവം പറഞ്ഞതാ,,,

എന്നേലും വേറെ ആരുടെ വായയിൽ നിന്നോ ഇങ്ങനെ ഒരു വാക്ക് കേട്ടാൽ അന്ന് കരഞ്ഞു നിൽക്കാതിരിക്കാൻ,,,, സ്നേഹിക്കാനും,,,,,നോക്കാനും എല്ലാം ആളുണ്ടെന്ന് പറയണം അന്ന്,,, അതിന്,,,, ഇനി കരയരുത്,,, ഓക്കേ,,, " അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ മെല്ലെ ഒന്ന് തല ഉയർത്തി ചിരിച്ചു കൊണ്ട് തലയാട്ടി,,,, "ഇനി കയറിക്കോ,,,, എന്റെ അമ്മൂട്ടിക്ക് ഐസ്ക്രീം വേണല്ലേ ചക്കരെ,,, " അതിന് മറുപടി എന്നോണം അവൾ തല ഉയർത്തി ഒന്ന് നോക്കി,,,, "ഐച്ച്കിറീം,,,, " "അതന്നെ,,, ഐച്ച്കിറീം,,,,, വാങ്ങി തരാട്ടോ,,,, " ബുള്ളറ്റ് സ്റ്റാർട്ട് ആക്കുന്നതിനിടയിൽ അവൻ പറഞ്ഞു,,,, അപ്പോഴേക്കും തുമ്പി പിന്നിൽ കയറി കൊണ്ട് കുഞ്ഞിനെയും അടക്കി അവനെ കെട്ടിപിടിച്ചു,,,, "സഖാവെ കുഞ്ഞിനെ നോക്കണേ,,,, വീഴും,,,, " "അതിനല്ലേഡി തീപ്പെട്ടികൊള്ളി നീ അതിനെയും ചേർത്ത് പിടിച്ചത്,,,,," അവൻ ഒരു പൊട്ടിചിരിയാലെ പറഞ്ഞു കൊണ്ട് അവൻ ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോഴും അവളുടെ പിടി അവരിൽ ആയിരുന്നു,,, ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story