പ്രണയമഴ: ഭാഗം 33

pranayamazha

എഴുത്തുകാരി: THASAL

"ചേട്ടായി,,,,, എന്താ മോളെ പേര്,,,, " വീഡിയോകാൾ ചെയ്യുമ്പോൾ പാറു ചോദിച്ചതും സഖാവ് പറയാൻ ഒരുങ്ങിയതും തുമ്പി അവന്റെ വായ പൊത്തി പിടിച്ചു,,, "അളകനന്ദ,,, " അവൻ അവളുടെ കൈ തട്ടി മാറ്റി കൊണ്ട് അവളെ ഒന്ന് കൂർപ്പിച്ചു നോക്കി,, "നീ എന്തിനാ എന്റെ വായ പൊത്തുന്നത് എനിക്കും അറിയാം പേര് പറയാൻ,,, " അവന്റെ മട്ടും ഭാവവും കണ്ട് അവൾ ഒന്ന് കൊഞ്ഞനം കുത്തി കൊണ്ട് മുഖം തിരിച്ചതും അപ്പുറത്ത് പാറു ചിരിക്കാൻ തുടങ്ങിയിരുന്നു,, "മ്മൂട്ടീന്നാ,,, " പെട്ടെന്ന് മടിയിൽ ഇരുന്ന് കിന്റർജോയ് തിന്നുന്ന അമ്മൂട്ടി അവളെ നോക്കി കൊണ്ട് പറഞ്ഞതും അത് കണ്ട് അവൻ അവളെ ഒന്ന് പൊതിഞ്ഞു പിടിച്ചു,, "കേട്ടില്ലേ,,,, അമ്മൂട്ടീന്നാ,, അല്ലേടാ വാവേ,,, " "അമ്മൂട്ടിക്ക് ആ ചേച്ചിയെ അറിയോ,,, " തുമ്പി ഇടയിൽ കയറി ചോദിച്ചതും അവൾ ഒന്ന് തല ഉയർത്തി നോക്കി പെട്ടെന്ന് തന്നെ മുഖം തിരിച്ചു,,, "അതാണ് പാറു,,,, ആരാന്ന് പറഞ്ഞേ,,, " "എന്നെ ചെറിയമ്മാന്ന് വിളിച്ചാൽ മതി,,, " പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് പാറു പറഞ്ഞു,,, "പാറു,,,, " പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ അമ്മൂട്ടി വിളിച്ചതും സഖാവ് ചിരിച്ചു കൊണ്ട് അവളെ ഒന്ന് പൊതിഞ്ഞു പിടിച്ചു,,,

തുമ്പിയാണെങ്കിൽ ചിരി കടിച്ചു പിടിക്കാൻ കഷ്ടപ്പെടുന്നുണ്ട്,,, "അങ്ങനെയല്ല ചെറിയമ്മ,,, " "പാറു,,, " അതെ ടോണിൽ തന്നെ അമ്മു പറഞ്ഞതും തുമ്പിയും ചിരിച്ചു പോയി,,, "കഷ്ടമുണ്ട്ട്ടൊ കുഞ്ഞേട്ടാ,,, ചേട്ടൻ പറഞ്ഞിട്ടല്ലേ പാറൂന്ന് വിളിക്കുന്നെ,,, ചെറിയമ്മാന്ന് വിളിപ്പിച്ചെ,,, " "എന്റെ നുണച്ചിപാറു,,, ഇത് ഞാൻ പറഞ്ഞിട്ടൊന്നും അല്ല,,,, അവൾക്ക് വിളിക്കാൻ പറ്റിയ പേര് അവൾ ആദ്യം തന്നെ കണ്ട് വെക്കും,, എന്നിട്ട് ആവശ്യം നേരത്ത് ഉപയോഗിക്കും,,, എന്നെ തന്നെ സാവ് എന്ന വിളിക്കുന്നെ,,, ഇവള് ചുമ്പിമ്മയും,,,, നിന്നെ പേരെങ്കിലും നല്ല പോലെ വിളിക്കുന്നുണ്ടല്ലൊ,,, അതിന് നീ ഇവൾക്ക് ഒരു പുളി മിട്ടായി വാങ്ങി കൊടുക്കണം,,,, പാറൂനോട് പറഞ്ഞേ പുളി മിട്ടായി വാങ്ങി തരാൻ,,, " ചോക്ലേറ്റ് മുഖം മുഴുവൻ ആക്കുന്നതിന് ഇടയിൽ അവൾ ഒന്ന് തല ഉയർത്തി നോക്കി കൊണ്ട് ചിരിച്ചു,,, "പാറൂ,,,, " അവളുടെ കുറുമ്പ് നിറഞ്ഞ വിളി കേട്ടതും പാറുവിന്റെ മുഖം തെളിഞ്ഞു,,,

"അമ്മൂട്ടിക്ക് എന്താ വേണ്ടേ,,, " "ഐച്ച്കിറീം,,, " അവളുടെ വാക്കുകൾ കേട്ടു എല്ലാവരും ഒരുപോലെ ചിരിച്ചു,,, "പിന്നെ എന്തൊക്കെയാടി,,,, കിച്ചു എവിടെ,,, " "കൃഷ്ണേച്ചിയെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്,, അതിന്റെ ഒരുക്കത്തിൽ ആണ്,,,, നിങ്ങളെ കല്യാണത്തിന്റെ കൂടെ താലികേട്ടു നടത്താന്നാ പറയുന്നേ,,, അല്ല നിങ്ങൾ എന്നാ ഇങ്ങോട്ട് വരുന്നേ,,, അടുത്ത ആഴ്ച കല്യാണം അല്ലെ,,, " അത് കേട്ടപ്പോൾ തന്നെ തുമ്പിയുടെ മുഖം ചുവന്നു,,, അവൻ ആണെങ്കിൽ ഒരു കൈ കൊണ്ട് തുമ്പിയെയും മറു കൈ കൊണ്ട് മോളെയും ചേർത്ത് പിടിച്ചിരുന്നു,,, "നാളെ രാത്രി പുറപ്പെടും,,,, " "മ്മ്മ്,,, മുത്തശ്ശി ഭയങ്കര സന്തോഷത്തിൽ ആണ്,,,,അമ്മു മോളെ കാണാനും ഭയങ്കര തിടുക്കം,,,, ഞാൻ അന്നേ പറഞ്ഞതാ നമുക്ക് പോകാന്ന്,,, അപ്പൊ പറയാ,,,, അവര് ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ നുണച്ചിപാറൂന്ന്,,,, എനിക്ക് ദേഷ്യം വന്നതാ കുഞ്ഞേട്ടാ,,, പിന്നെ നിങ്ങൾ വരുമ്പോൾ കാണാലോന്ന് വെച്ച് മിണ്ടാതിരുന്നു,,, ഇവിടെ വന്നാല് അമ്മു മോളെ ഞാൻ നോക്കുംട്ടൊ,,,, അതിന് മുടക്ക് പറയരുത് കേട്ടല്ലോ,,, "

വിരൽ ചൂണ്ടിയുള്ള അവളുടെ സംസാരം കേട്ടു രണ്ട് പേരും ഒരുപോലെ തലയാട്ടി,,, "ഇല്ല എന്റെ നുണച്ചിപാറൂ,,, നീ ഫോൺ കട്ട്‌ ചെയ്തേ,,, ഇനി ചേച്ചിടെ ചെക്കനെ കാണാൻ അനിയത്തി ചെന്നില്ല എന്ന് പറഞ്ഞു ഒച്ചപാടാകും,, നീ ചെല്ല്,,, " "അയ്യോ ഞാനും മറന്നു,,, കൃഷ്ണേച്ചിയുടെ ഫോണിൽന്നാ വിളിക്കുന്നെ,,, ഇനി എന്തേലും ആവശ്യം കാണും,,, ചേച്ചിക്ക് പുതിയ ഫോൺ കിട്ടിയാൽ ഇത് എനിക്കും കല്ലുവിനും തരാന്നാ പറഞ്ഞിരിക്കുന്നെ,,, അപ്പൊ ഞങ്ങള് കുറെ നേരം സംസാരിക്കാട്ടൊ,,,, അമ്മു മോളെ പാറു പോയി,,, ഉമ്മ,,,, " സ്ക്രീനിൽ ഒരു ഉമ്മയും കൊടുത്തു അവൾ ഫോൺ കട്ട്‌ ചെയ്തതും തുമ്പിയും സഖാവും മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു,,, "അത് അങ്ങനെ ഒരു പാവം,,, എല്ലാം അങ്ങ് വിളിച്ച് പറയും,,,," പറയുമ്പോൾ അവൻ മെല്ലെ അവളുടെ മടിയിലേക്ക് ചാഞ്ഞു,,, അവനോട് ചാരി അമ്മു മോളും ഇരിക്കുന്നുണ്ട്,,, അവളുടെ കൈകൾ അവനെയും അമ്മുവിനെയും തലോടുന്നുണ്ട്,, "ഡി,,,നിനക്ക് ഈ വിവാഹത്തിന് സമ്മതം അല്ലെ,," അവന്റെ പ്രതീക്ഷിക്കാത്ത ചോദ്യം വന്നതോടെ അവൾ ഒരു സംശയത്തിൽ അവനെ നോക്കി,,

"അല്ല,,, ഇനി ഒരു കാലത്ത് പറയരുതല്ലൊ,,,, എന്റെ സമ്മതം പോലും ചോദിച്ചില്ല എന്ന്,,, " അവന്റെ സംസാരം കേട്ടപ്പോൾ തന്നെ അവളുടെ മുഖം ദേഷ്യം കൊണ്ട് കൂർത്തു അവൾ അവനെ തട്ടി മാറ്റി പോകാൻ നിന്നതും അവൻ അവളെ പിടിച്ചു അവിടെ തന്നെ ഇരുത്തി അവളുടെ മടിയിൽ കയറി ഇരുന്നു,, "എന്താടി പെണ്ണെ,,, " "എന്നെ പറ്റി സഖാവ് അങ്ങനെയാണോ കരുതി വെച്ചേക്കുന്നേ,,,ഞാൻ അങ്ങനെ പറയോ സഖാവെ,,, " അവളുടെ ശബ്ദം ഇടറിയതോടെ അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കൈകൾ തമ്മിൽ കൂട്ടി പിടിച്ചു ഒന്ന് ഉമ്മ വെച്ചു,,, "അറിയാടി പെണ്ണെ,,,, എനിക്ക് നിന്നെ നല്ല പോലെ അറിയാം,,, ഒരിക്കലും നിന്റെ അടുത്ത് നിന്ന് അങ്ങനെ ഒരു ചോദ്യം വരില്ല എന്ന്,,, എന്നാലും എന്റെ മനസ്സമാദാനത്തിന് ചോദിച്ചു എന്നൊള്ളൂ,,,,നീയും അമ്മുവും ഇല്ലാത്തൊരു ജീവിതം അത് നടക്കില്ലഡി,,,, " അവന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിൽ തന്നെ പതിക്കാൻ പാകത്തിന് ഉള്ളതായിരുന്നു,,, അവളുടെ കണ്ണുകൾ ചെറുതിലെ നനയുമ്പോഴും ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഇന്ന് നേരത്തെ വരണേടാ,,,, പോകുന്നതിനു മുന്നേ ക്ഷേത്രത്തിൽ ഒന്ന് കയറണം,,,അമ്മു മോളെ പേരിൽ ഒരു വഴിപാട് കഴിക്കണം,,, അവളും ആദ്യം ആയിരിക്കും,,, " ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ അമ്മയുടെ വാക്കുകൾ കേട്ടു തുമ്പി ഒരു പേടിയിൽ സഖാവിനെ നോക്കിയതും വിചാരിച്ച പോലെ അവൻ വലിയ താല്പര്യമില്ലാത്ത പോലെ തല താഴ്ത്തി,,, "ടാ നിന്നോടാ,,, " "മ്മ്മ് കേൾക്കുന്നുണ്ട്,,,, വരാം,,, പിന്നെ മോളെ ക്ഷേത്രത്തിൽ കൊണ്ട് പോകുന്ന കാര്യം,, ഇപ്പോൾ നിങ്ങൾ വിശ്വാസത്തോടെ വളർത്തിക്കോ,,, എന്നാൽ ഒരു പ്രായം വെച്ചാൽ മോൾക്ക്‌ അങ്ങനെ ഒരാൾ ഇല്ല എന്ന തോന്നൽ ഉണ്ടായാൽ അമ്മയും മോളും കൂടെ എന്റെ കൊച്ചിനെ നിർബന്ധിക്കരുത്,,,,അവളെ അവളുടെ വഴിക്ക് വിട്ടേക്കണം,,,, കേട്ടല്ലോ,,, അതും കൂടി ഓർത്ത് കൊണ്ട് പൊയ്ക്കോ,, " കഴിച്ചു എഴുന്നേറ്റ് കൈ കഴുകി അവൻ പുറത്തേക്ക് പോയതും അമ്മ ഒന്ന് ചിരിച്ചു കൊണ്ട് തുമ്പിയെ നോക്കി,,, അവളും രക്ഷപ്പെട്ടു എന്ന രീതിയിൽ ചിരിക്കുന്നുണ്ട്,,, "തുമ്പി,,,, " പുറത്ത് നിന്ന് അവന്റെ വിളി വന്നതും അവൾ അമ്മു മോളെ ഉമ്മയും വെച്ച് വേഗത്തിൽ പുറത്തേക്ക് ഓടി അവന്റെ ബുള്ളറ്റിന് പിറകിൽ കയറി ഇരുന്നു,,, പതിവില്ലാതെ അവനിൽ മൗനം തളംകെട്ടി നിന്നിരുന്നു,,, "സഖാവെ,,,, " "മ്മ്മ്,,, "

"സഖാവെ,,, " "എന്താടി മനുഷ്യന്റെ ചെവി തിന്നോ,,,,, " "സഖാവ് എന്തിനാ ചൂടാവുന്നെ,,,, ഞാൻ വിളിച്ചതല്ലേ ഒള്ളൂ,,,, " "ആ ഞാൻ ഇങ്ങനെയാ,,, " "എന്തെ അമ്മ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ,,,, " "ഇല്ല,,, അത് തന്നെയാ കാരണം,, നീയും അമ്മയും പോകുന്നതിന് ഞാൻ എന്തേലും തടസം പറഞ്ഞിട്ടുണ്ടോ തുമ്പി,,,,ഇനി മോളെ കൂടി അങ്ങനെ ഒരു പാവം ആക്കാൻ എനിക്ക് മനസ്സ് വരുന്നില്ല,,, " "എന്തൊക്കെയാ ഈ പറയുന്നേ,,, " അവന്റെ സംസാരം കേട്ടു ഷോൾഡറിൽ ഒന്ന് പിടി മുറുക്കി കൊണ്ട് അവൾ ചോദിച്ചതും അവൻ സൈഡിൽ ആയി വണ്ടി ഒന്ന് പാർക്ക്‌ ചെയ്തു മുഖം ഒന്ന് കൈ കൊണ്ട് തുടച്ചു,,, അവന്റെ ചെയ്തികൾ കണ്ട് അവൾ ബുള്ളറ്റിൽ നിന്നും ഇറങ്ങി അവന്റെ മുന്നിൽ വന്ന് നിന്നു,,, "എന്താ പ്രശ്നം,,, എന്നോട് പറയില്ലേ,,, " "തുമ്പി,,, ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം,,, നിന്നെയൊ അമ്മയെയോ കുറ്റം പറയുന്നതോ,,,എന്റെ ഭാഗത്ത്‌ ആണ് ശരി എന്ന് തെളിയിക്കുന്നതോ അല്ല,,, എങ്കിലും എനിക്ക് എന്റെ മോളെ നിങ്ങളുടെ വിശ്വാസത്തിലെക്ക് വിടാൻ കഴിയുന്നില്ല,,, അവൾ പഠിക്കേണ്ടത് മതമല്ല മാനവിക മൂല്യങ്ങൾ ആണ്,,,, മനുഷ്യൻ എന്ന വിഭാഗത്തെയാണ് അവൾ ആരാധിക്കേണ്ടത്,,,നല്ലൊരു മനുഷ്യൻ ആയിരിക്കണം എന്നതല്ലേ പ്രധാനം,,, സത്യം പറയട്ടെ,,

എന്റെ മോളെ അങ്ങനെ വളർത്തുന്നതിൽ എനിക്ക് താല്പര്യം ഇല്ല,,, പിന്നെ പറഞ്ഞ പോലെ വളർത്തുകയാണെങ്കിൽ ഒരു കാലത്ത് അവളുടെ സ്വാതന്ത്ര്യത്തിന് വിട്ട് കൊടുക്കണം,,, " അവന്റെ തുറന്നഡിച്ചു കൊണ്ടുള്ള സംസാരം അവളിൽ ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു ഉത്തരം,,, അവൾ ഒന്നും മിണ്ടാതെ ബുള്ളറ്റിൽ കയറി ഇരുന്നതും അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു,,, ഇടക്ക് എപ്പോഴോ അവളുടെ കൈകൾ അവന്റെ വയറിൽ ചുറ്റിയപ്പോൾ അവൻ അവളെ ഒന്ന് കണ്ണാടിയിലൂടെ നോക്കി അപ്പോഴും അവൾ ഒന്ന് കണ്ണടച്ചു കൊണ്ട് അവന്റെ ഷോൾഡറിൽ മുഖം കയറ്റി വെച്ചു,,, "സഖാവ് സംസാരിച്ചപ്പോൾ അതിൽ പല തവണയായി എന്റെ മോള് എന്ന് വന്നു,,,, എനിക്ക് മനസ്സിലാകുന്നുണ്ട്,,, സഖാവ് മോളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്,,, പക്ഷെ അവൾ എന്റേത് കൂടിയല്ലേ,,, ഈ ഒരിഷ്ടം മാത്രം,,, അവൾ ആദ്യം ഈശ്വരൻ ഉണ്ട് എന്ന് പഠിക്കട്ടെ,,, ഇനി അത് തെറ്റാണ് എന്ന് സഖാവിനെ പോലെ അവൾക്ക് തോന്നിയാൽ പിന്നെ ഞാൻ നിർബന്ധിക്കില്ല,,, എനിക്ക് മുന്നിൽ സഖാവ് പറഞ്ഞത് ശരിയാണ്,, പക്ഷെ നമ്മുടെ ശരികൾ പലരുടെ കണ്ണിലും തെറ്റായി തോന്നാം,,,, അത് കൊണ്ട് കുറച്ച് നാൾ,,, അതിന് ശേഷം അവൾ തന്നെ തീരുമാനിക്കട്ടെ,,, അതല്ലേ ശരി,,, " തികച്ചും പക്വതയേറിയ അവളുടെ വാക്കുകൾ അവനിൽ ഒരു പുഞ്ചിരി നിറച്ചു അവളുടെ കൈകളിൽ ഒരു കൈ ചേർത്ത് പിടിച്ചു,,,,.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story