പ്രണയമഴ: ഭാഗം 34

pranayamazha

എഴുത്തുകാരി: THASAL

"സഖാവിന്റെ മോള് വാടാ,,, " ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയതും തുമ്പിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാരി എടുത്ത് കൊണ്ട് സഖാവ് പറഞ്ഞതും മോള് ഒന്ന് ചിരിച്ചു,,, "എന്താടാ ഇറങ്ങിയപ്പോഴേക്കും കുഞ്ഞിനെ കയ്യിൽ ആക്കിയോ,,, " ഇലചീന്തും പിടിച്ചു ഇറങ്ങുന്ന അമ്മ ചോദിച്ചു,, "ആന്നെ,,, ഞാൻ ഇറങ്ങാൻ കാത്തു നിന്ന പോലെ റാഞ്ചി എടുത്ത് കൊണ്ട് പോയി,,, " "അതിനെന്താ,,,,എന്റെ മോളെയല്ലേഡി തീപ്പെട്ടികൊള്ളി,,," അവന്റെ ചോദ്യത്തിന് അവൾ ഒന്ന് ചിരിച്ചു,, അവൾക്കും ഇഷ്ടമാണ് അവനിൽ നിന്നും അങ്ങനെ ഒരു പ്രതികരണം,,, "എന്താടി ചിരിക്കുന്നെ,,,, " അതിന് മറുപടിയായി അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അവനടുത്തേക്ക് നീങ്ങി കയ്യിലെ ഇലചീന്തിൽ നിന്നും ഒരു നുള്ള് ചന്ദനം എടുത്ത് അവന്റെ നെറ്റിയിൽ നീട്ടി വരച്ചു കൊണ്ട് അമ്മു മോളുടെ നെറ്റിയിലും ഇട്ടു കൊടുത്തതും കുഞ്ഞ് അത് മായ്ക്കാൻ നോക്കിയതും സഖാവ് ഒന്ന് തടഞ്ഞു വെച്ചു,, "അമ്മൂട്ടിയെ,,, അത് വേണ്ടാട്ടൊ,, അല്ലേൽ തന്നെ തുമ്പിയമ്മക്ക് ഭയങ്കര പരാതിയാ നീ സഖാവിന്റെ കൂട്ട് ആണെന്ന് ഇത് കൂടി ആയാൽ വിശേഷായി,,,

സഖാവിന്റെ ചെവി അങ്ങ് തിന്നും നിന്റെ തുമ്പിയമ്മ,,,, നമുക്കെ കാണാതെ മായ്ക്കാം,,,, മ്മ്മ്,,, " അവൻ ഒന്ന് മൂളിയതും അമ്മൂട്ടിയും ഒന്ന് കൂടെ മൂളി കൊണ്ട് അവന്റെ കവിളിൽ ഒന്ന് ഉമ്മ വെച്ചതും തൊട്ടടുത്തുള്ള തുമ്പി സഖാവിനെ നോക്കി ഒന്ന് കണ്ണുരുട്ടി,,, "സഖാവും മോളും മായ്ക്കാൻ ഇങ് വാ,,, നമ്മൾ എങ്ങോട്ടാ പോകുന്നെ എന്ന് നല്ലോണം ബോധ്യം ഉണ്ടല്ലോ,, ഞാൻ മുത്തശ്ശിയോട് പറഞ്ഞു ചെവി പൊന്നാക്കും,,, കേട്ടല്ലോ,,, " "അവൻ മാത്രമല്ല എല്ലാരും കേട്ടിട്ടുണ്ടാവും എന്റെ മോളെ,,, ഇങ് വാ,,, നേരം ഇപ്പോൾ തന്നെ വൈകി,,, " കാറിൽ ഇരുന്നു കൊണ്ട് അച്ഛൻ വിളിച്ചു പറഞ്ഞപ്പോഴാണ് അവരും ആ കാര്യം ഓർത്തത്,,, അവർ കാറിൽ കയറിയതും അച്ഛൻ വണ്ടി മുന്നോട്ട് എടുത്തു,,,, "ടാ,,,മുത്തശ്ശി നിന്നോട് എന്തേലും പറഞ്ഞിരുന്നോ,,, " "മ്മ്മ് പറഞ്ഞു,,,,കിച്ചുവിന്റെ കാര്യം അല്ലെ,,,, മുത്തശ്ശിക്ക് മുന്നേ പാറുവും പറഞ്ഞിരുന്നു,,, കല്യാണം ഒപ്പം ആകുന്നതിൽ എനിക്ക് സന്തോഷമെ ഒള്ളൂ,,, " "മ്മ്മ്,,, ഞാനും അമ്മയോട് പറഞ്ഞു,,, അവളുടെ ചെക്കൻ പോലീസിൽ ആണത്രേ,,, " "ആഹാ,,,, നല്ല മീശയൊക്കെ വെച്ച ചുള്ളൻ ആയിരിക്കും ആല്ലേ അമ്മേ,,, "

എന്തോ ഉൾപ്രേരണയിൽ തുമ്പി വിളിച്ച് ചോദിച്ചതും മുന്നിൽ കുഞ്ഞിനേയും പിടിച്ച് ഇരിക്കുന്ന സഖാവ് അവളെ കണ്ണാടിയിലൂടെ ഒന്ന് നോക്കി,,, അവന്റെ നോട്ടം കണ്ടതോടെ അവൾ ഒന്ന് ഇളിച്ചു കൊണ്ട് സീറ്റിലോട്ട് ഒന്ന് കൂടി ചാരി ഇരുന്നു,,, "എന്താടി,,,നിനക്കും വേണോ ഒരു പോലീസ്കാരനെ,,, " "വേണ്ടായേ,,,, പോലീസിനെ കിട്ടാൻ ഭാഗ്യം ഇല്ലേലും പോലീസ് സ്റ്റേഷനിൽ കയറിയ ഒന്നിനെ തന്നെ കിട്ടിയില്ലേ,,, അത് മഹാഭാഗ്യം അല്ലെ,,, " അവളുടെ ആക്കിയുള്ള സംസാരം കേട്ടു അമ്മയും അച്ഛനും ചിരി അടക്കി പിടിച്ചിട്ടുണ്ട്,,, സഖാവ് ആണെങ്കിൽ ഇപ്പൊ കൊല്ലും എന്നാ രീതിയിൽ ഒരു നോട്ടം,,, "എന്താടി,,, ആ മഹാക്ക് ഒരു കടുപ്പം,,,, ഞാനെ,,, അസ്സല് തെമ്മാടി തന്നെയാ,,,, പാർട്ടി തലക്ക് പിടിച്ചു എന്ന് കരുതി ആരെയും കൊല്ലാനൊന്നും പോയിട്ടില്ല,,, പിന്നെ ഇങ്ങോട്ട് ചൊറിയുമ്പോൾ കയറി അങ്ങ് മാന്തും,,, അത്രയേ ഒള്ളൂ,,,,,എന്റെ കൂടെ ജീവിക്കുമ്പോൾ ചിലപ്പോൾ അതെല്ലാം കാണേണ്ടി വരും,,,,ചിലപ്പോൾ നാളെ വെട്ട് കൊണ്ട് ജീവൻ നിലച്ച ഒരു ശരീരമാകും നിന്റെ മുന്നിൽ എത്തുക,,, എല്ലാം കാണാൻ സജ്ജാമാകണം,,,,"

അവന്റെ അവസാന വാക്കുകൾ കേട്ടതും തുമ്പിയിൽ അത് വരെ നിലനിന്ന ആ പുഞ്ചിരി പെട്ടെന്ന് നിലച്ചു,,, അമ്മ ഒരു ശാസനയോടെ അവനെ നോക്കിയതും അവൻ അതൊന്നും കാര്യമാക്കാതെ അമ്മു മോളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു,,, "അമ്മ നോക്കണ്ട,,, എല്ലാം ആദ്യം തന്നെ പറയണമല്ലോ,,,ഒരുപക്ഷെ എനിക്കൊപ്പം ജീവിച്ചു ജീവിതമാധ്യത്തിൽ എന്നെ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം എന്നറിയാതെ പതറരുത്,,,,,മുന്നോട്ട് ജീവിച്ചു കാണിക്കാനുള്ള ഊർജം വേണം,,,,തനിക്കൊപ്പം എല്ലാവരെയും വളർത്താൻ ഉള്ള കെൽപ്പ് വേണം,,,, മ്മ്മ്,,, മനസ്സിലായോ,,, " അവന്റെ പരുക്കൻ സംസാരം കേട്ടപ്പോൾ തന്നെ കണ്ണിൽ നിന്നും എന്തിനോ വേണ്ടി ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ ഒന്ന് തുടച്ചു കൊണ്ട് അവൾ തലയാട്ടി,,, "അതാണ്,,, ആരാ പറഞ്ഞത് ഇവൾക്ക് വിവരം ഇല്ലാന്ന്,,,, എല്ലാം മനസ്സിലാക്കി കളഞ്ഞല്ലോ,,," അവന്റെ തമാശ നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോഴും അവളിൽ ഒരു നനവ് പടർന്ന ചിരി മാത്രമേ ഉണ്ടായിരുന്നൊള്ളൂ,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "മുത്തശ്ശി,,,, "

ഒരു പുഞ്ചിരിയോടെ തുമ്പി മുത്തശ്ശിയെ ഒന്ന് കെട്ടിപിടിച്ചതും മുത്തശ്ശി അവളുടെ മുടിയിൽ ഒന്ന് തലോടി,,,, അപ്പോഴേക്കും അവൾ അവരിൽ നിന്നും ഒന്ന് മാറി നിന്നു,,, "കാലത്തെ എത്തും എന്ന് പറഞ്ഞിട്ട്,,,, " "കാലത്തെ ഇറങ്ങിയതാ മുത്തശ്ശി ഇവളുടെയും അമ്മയുടെയും ക്ഷേത്ര ദർശനവും വഴിപാടും എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം അങ്ങ് പോയി,,,, " കുഞ്ഞിനേയും കൊണ്ട് കയറി വരുന്ന സമയം അവൻ പറഞ്ഞതും മുത്തശ്ശി വാത്സല്യത്തോടെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുകയായിരുന്നു,,,, "അമ്മൂട്ടി,,,, " അവർ മെല്ലെ മൊഴിഞ്ഞു കൊണ്ട് തുമ്പിയെ നോക്കിയതും അവൾ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് കുഞ്ഞിനെ എടുത്ത് കൊണ്ട് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു,,, "ആഹാ,,, ഇതാരാ വന്നേക്കുന്നെ,,, മുത്തശ്ശിയുടെ അമ്മൂട്ടിയെ,,,," "പാറു,,,, " മുത്തശ്ശി അവളെ കൊഞ്ചിക്കുമ്പോഴും അവൾ അവർക്ക് പിന്നിൽ മറഞ്ഞു നിൽക്കുന്ന പാറുവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് വിളിച്ചതും പാറു ചെറുചിരിയോടെ അവളെ നോക്കി കോഷ്ട്ടി കാണിച്ചു,,, "പാറു,,,,, " അവളെ നോക്കി രണ്ട് കയ്യും നീട്ടി പിടിച്ചു കൊണ്ട് അമ്മു ചിണുങ്ങിയതും എല്ലാവരും ഒരുപോലെ ചിരിച്ചു,,, "എന്റെ പാറുകുട്ട്യേ,,, അതിനെ കരയിപ്പിക്കാതെ എടുക്ക്,,,, "

അച്ഛമ്മയുടെ വാക്കുകൾ വന്നതും പാറു ചെറു ചിരിയോടെ വന്നു അവളെ കയ്യിൽ കോരി എടുത്തതും അവൾ കൊച്ചരിപല്ല് കാണിച്ചു ചിരിക്കുന്നുണ്ട്,,, "ഹൈ,,,," പാറുവിന്റെ ഇരുഭാഗങ്ങളിൽ ആയി പിന്നി ഇട്ട മുടിയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും അത് കണ്ട് എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു,,, "പാറുവിനെ കണ്ട് പരിജയം ഉണ്ട്,,, അതാ,, അവളെ കണ്ടപ്പോൾ തന്നെ ചാടിയത്,,,,," അവരെ നോക്കി കൊണ്ട് സഖാവ് പറഞ്ഞു,,, അപ്പോഴേക്കും പാറു കുഞ്ഞിനേയും കൊണ്ട് ഉള്ളിലേക്ക് പോയിരുന്നു,,, "അമ്മൂട്ടിയെ,,,, അമ്മൂട്ടിക്ക് ഒരു ചേച്ചിയെ കാണിച്ചു തരട്ടെ,,,,,വയറൊക്കെ വീർത്ത ഒരു ചേച്ചിയെ,,,," റൂമിലേക്ക്‌ കയറുന്നതിനിടയിൽ പാറു ചോദിച്ചതും അമ്മു ഒന്നും മനസ്സിലായില്ല എങ്കിലും തലയാട്ടുന്നുണ്ട്,,,, അപ്പോഴാണ് അത് വരെ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് നിന്ന ധനു ഒന്ന് തിരിഞ്ഞു നോക്കിയത്,, കുഞ്ഞിനെ കണ്ടതും അവളുടെ മുഖം തെളിഞ്ഞു,,, "ഞാൻ പിന്നെ വിളിക്കാട്ടൊ ഏട്ടാ,,,, കുഞ്ഞേട്ടൻ വന്നെന്നു തോന്നുന്നു,,, ശരി,,, " അതും പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു നിറവയർ താങ്ങി പിടിച്ചു കൊണ്ട് അവൾ മെല്ലെ ബെഡിൽ കുഞ്ഞിനേയും പിടിച്ചു ഇരിക്കുന്ന പാറുവിന്റെ അടുത്തേക്ക് വന്നിരുന്നു,,, "അല്ല ഇതാരാ വന്നിരിക്കുന്നെ,,,,ഈ ചേച്ചിയെ അറിയോ,,, "

കുഞ്ഞിന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് അവൾ ചോദിച്ചതും അമ്മു അവളെ ഒന്ന് കൂർപ്പിച്ച് നോക്കി കൊണ്ട് അവളുടെ കൈ തട്ടി തെറിപ്പിച്ചു,,,, "പാറു,,,, " പാറുവിന്റെ മാറിലെക്ക് ചാരി കൊണ്ട് അവൾ വിളിച്ചതും പാറു ധനുവിനെ നോക്കി വാ പൊത്തി ചിരിച്ചു,,, "അയ്യേ,,,, ധനുവിനെ ഇഷ്ടപ്പെട്ടില്ല,,,, " "നീ പോടീ,,,, നോക്ക് അമ്മു ,,, ഇവിടെ ഒരു കുഞ്ഞാവയുണ്ട്,,,, " സ്വയം വയറിൽ കൈ വെച്ച് കൊണ്ട് അവൾ പറഞ്ഞതും പാറുവിനോട് ചാരി വിരൽ നുണയുന്ന അമ്മു ഒന്ന് ഇടം കണ്ണിട്ട് നോക്കി,, വീർത്തു വന്ന വയറുകണ്ടപ്പോൾ തന്നെ അവൾ ഒന്ന് അവിടം തൊട്ടു കൊണ്ട് ധനുവിനെ നോക്കി,,,, "ചത്യം,,,, " "സത്യം,,, ഇവിടെ അമ്മുമോളെ വാവാച്ചിയുണ്ട്,,, കുറെ ദിവസം കഴിയുമ്പോൾ പുറത്തേക്ക് വരുവല്ലൊ,,, അപ്പോൾ അമ്മു മോൾക്കും വാവക്കും കളിക്കാലോ,,, " "ആനോ,,,, " "ആണല്ലോ വാവേ,,, " കുഞ്ഞിനെ ഒന്ന് എടുത്ത് മടിയിൽ വെച്ച് കൊണ്ട് ധനു പറഞ്ഞതും അമ്മുവും അവളെ നോക്കി ചിരിക്കുന്നുണ്ട്,,, "എനിക്കങ്ങോട്ട് വരാവോ,,," വാതിൽക്കൽ നിന്ന് കൊണ്ട് തുമ്പി ഒന്ന് വിളിച്ച് ചോദിച്ചതും എല്ലാവരും ഒരുപോലെ അങ്ങോട്ട്‌ നോക്കി,,, തുമ്പിയെ കണ്ടതും ധനുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു,,, അമ്മു മോള് അവളുടെ മടിയിൽ നിന്നും കുതറി ഓടി തുമ്പിയെ ഒന്ന് ചുറ്റി പിടിച്ചു,, അത് കണ്ടതും അവൾ മോളെ എടുത്ത് കൊണ്ട് ഉള്ളിലേക്ക് കടന്നു,,, "അല്ല ആരാത്,,,,അന്ന് ആ പോക്ക് പോയതല്ലേ,,, പിന്നെ വരുന്നത് ഇന്നാണ്,,,, ഇടക്കൊക്കെ വന്നൂടെ,,, "

പറയുന്നതിനോടൊപ്പം ധനു കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചതും പാറുവും അവളെ താങ്ങി നിർത്തി,,, "നോക്കി എഴുന്നേൽക്ക് എന്റെ ധനു,,, " അവളെ ഒരു കൈ കൊണ്ട് പിടിച്ചു തുമ്പി പറഞ്ഞതും അവൾ ഒരു പുഞ്ചിരിയിൽ പതിയെ വയറിൽ തടവി,,, "നീ ആകെ ക്ഷീണിച്ചല്ലൊ,,, " "എങ്ങനെ ക്ഷീണിക്കാതിരിക്കും,,,, ഇപ്പോഴും ശർദ്ധിൽ ആണ്,,,, ഒരു വക കഴിക്കില്ല,,, " ധനുവിന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് പാറു പറഞ്ഞു,,, "ആണൊ,,, ഇപ്പോഴും ഉണ്ടോ,,, " "മ്മ്മ്,,, എല്ലാരും പറഞ്ഞത് നാലാം മാസത്തിൽ നിൽക്കും എന്നാ,,, ഇപ്പോൾ തന്നെ ഏഴായി,,,, ഇപ്പോഴും ഉണ്ട്,,,, ഒന്നും കഴിക്കാൻ പറ്റുന്നില്ല,,,എന്നാലും ഞാൻ കഴിക്കാൻ നോക്കുന്നുണ്ട്,,, എന്റെ കൊച്ചിന് വേണ്ടിയല്ലേ,,അത് സാരല്യ,,," ഒരു പുഞ്ചിരിയോടൊപ്പം അവളുടെ വാക്കുകൾ കേട്ടു തുമ്പി ആദ്യം നോക്കിയത് അമ്മുവിനെയാണ്,,,, അപ്പോഴേക്കും കുഞ്ഞ് വിരൽ നുണഞ്ഞു ഉറക്കത്തിലേക്ക് വീഴാൻ ഒരുങ്ങി നിൽക്കുന്നുണ്ട്,,, "അയ്യോ,,, ഉറങ്ങല്ലേ വാവേ,,,, നമുക്ക് പാപ്പു കഴിക്കേണ്ടെ,,," അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൾ വിളിച്ചതും അവൾ കണ്ണൊക്കെ തുറക്കാൻ കഷ്ടപ്പെടുന്നുണ്ട്,,,

"തുമ്പിയമ്മ മുഖം കഴുകി തരാട്ടോ,,, പാപ്പു കഴിച്ചിട്ട് എന്റെ മോൾക്ക്‌ ഉറങ്ങാട്ടൊ,,,പാറു നീ പോയി എന്റെ ബാഗിൽ നിന്ന് മോളുടെ കുറുക്ക് ഒന്ന് എടുത്ത് തരോ,,,, ഞാൻ ഊട്ട് പുരയിൽ കാണും,,, ധനു നീ ഒന്ന് മയങ്ങാൻ നോക്ക്,,,," അതും പറഞ്ഞു കൊണ്ട് അവൾ കുഞ്ഞിനേയും വാരി പിടിച്ചു കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അത് കണ്ടു നിന്ന രണ്ട് പേരിലും അത്ഭുതം ആയിരുന്നു,,, അവളിൽ ഒരു അമ്മ പിറവി എടുത്ത അത്ഭുതം,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അതെങ്ങനെയാ എന്റെ പാറു,,, കുഞ്ഞിനെ ഉറങ്ങാൻ സമ്മതിക്കണ്ടേ,,,സഖാവ് വന്നാൽ പിന്നെ ഇവള് ഉറങ്ങില്ല,,,,ഞാൻ ഉറക്കി കിടത്തിയിട്ട് പുറത്തേക്ക് പോയിട്ടുണ്ടാവുകയൊള്ളു സഖാവ് എഴുന്നേൽപ്പിക്കും,,, ഇന്നലെ രാത്രി പതിനൊന്നു വരെ സഖാവും മോളും കളിയിൽ ആയിരുന്നു,,, അങ്ങേരെ അമ്മ ചീത്ത പറഞ്ഞിട്ടാ കുഞ്ഞിനെ ഉറക്കാൻ സമ്മതിച്ചത്,,,ഏതു നേരവും കളി തന്നെ,,,, ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു,, ഇന്നലെ കുഞ്ഞിനെ പാർട്ടി ഓഫിസിൽ കൊണ്ട് പോയിരിക്കുന്നു,,,,അച്ഛന്റെ കയ്യീന്ന് കണക്കിന് കിട്ടി,,

, " ഊട്ട് പുരയിൽ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ തുമ്പി ഓരോന്ന് പാറുവിനോട് പറഞ്ഞു,,, പാറുവാണേൽ താടിക്കും കൈ കൊടുത്ത് അതെല്ലാം കേട്ടു നിൽക്കുകയാണ്,,, "ആരാടി എന്നെ കുറ്റം പറയുന്നേ,,, " വാതിൽക്കൽ നിന്നും സഖാവിന്റെ ശബ്ദം കേട്ടു തുമ്പി ആദ്യം ഒന്ന് ഞെട്ടി എങ്കിലും അതൊന്നും കാര്യമല്ലാത്ത രീതിയിൽ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് തന്റെ പണിയിൽ ഏർപ്പെട്ടു,,, അവൻ ആണേൽ ഉള്ളിലേക്ക് വന്നു പാറുവിന്റെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് തുമ്പിക്ക് ചാരെയായി വന്നിരുന്നു,,, അവനെ കണ്ടതും അമ്മു മോള് കൊച്ചരിപല്ലും കാണിച്ചു ചിരിക്കുന്നുണ്ട്,,, "ഇപ്പോഴാണോഡി കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത്,,,, " അതിന് മറുപടി എന്നോണം അവൾ ഒന്ന് ക്ലോക്കിലേക്ക് നോക്കിയതും സമയം ഒരുമണി ആകുന്നൊള്ളൂ,,,, "സഖാവെ,,, വെറുതെ ചൊറിയൻ വരണ്ട,,, ഞാനെ ആ പണ്ടത്തെ തൊട്ടാവാടി തുമ്പിയല്ല,,, സഖാവ് നേരത്തെ പറഞ്ഞത് പോലെ ചൊറിഞ്ഞാൽ ഞാൻ കയറി മാന്തും,,,, " അതും പറഞ്ഞു കൊണ്ട് അവൾ ചിരിച്ചതും അത് വരെ ഗൗരവത്തിൽ നിന്ന അവന് പോലും ചിരി വന്നു,,, അതോടൊപ്പം തന്നെ പാറുവും,, "അപ്പോൾ ഏൽക്കുന്നുണ്ട് ഞാൻ പറഞ്ഞു തരുന്നതെല്ലാം,,, " "പിന്നെ അല്ലാതെ,,,, " വലിയ അഭിമാനത്തോടെ പറഞ്ഞു കൊണ്ട് തുമ്പി കുഞ്ഞിനെ ഒന്ന് കഴുകി കൊണ്ട് പാറുവിനെ ഏൽപ്പിച്ചതും പാറു അവളെ ഒന്ന് പൊതിഞ്ഞു പിടിച്ചു,,, "ഡി കുഞ്ഞിനെ ഇങ് താടി,,, " "അയ്യടാ,,,, ഞാൻ വരുന്ന മുന്നേ പറഞ്ഞതാ ഇങ്ങോട്ട് വന്നാൽ കുഞ്ഞ് എന്റെ കൂടെ ആകൂന്ന്,,, ഞാൻ തരില്ല,,, കുഞ്ഞേട്ടൻ വേണേൽ ഏടത്തിയെ നോക്കിക്കോ,,, " ഒരു കുലുങ്ങി ചിരിയോടെ അവൾ ഉള്ളിലേക്ക് ഓടിയതും ഒരു പുഞ്ചിരിയിൽ അവളുടെ കൂടെ പോകാൻ നിന്ന തുമ്പിയെ അവൻ അരയിലൂടെ ചുറ്റി പിടിച്ചു,,,,.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story